ഫ്രറ്റേണിറ്റി കാമ്പസ് ‘ശാഹീന്‍ ബാഗു’കളുടെ ജില്ലാതല ഉദ്ഘാടനം

മലപ്പുറം : “ഹം ദേഖേംഗേ” ‘കാമ്പസുകളില്‍ ശാഹീന്‍ ബാഗുകള്‍ ഉയരുന്നു’ അനിശ്ചിതകാല കാമ്പസ് ശാഹീന്‍ ബാഗുകളുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഫസ്ന മിയാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് കെ.കെ അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി പി.എസ്.എം.ഒ കോളേജ് യൂനിറ്റ് പ്രസിഡന്‍റ് ഷാരോണ്‍, നജ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ ഗാനങ്ങള്‍ ആലപിച്ചു. ജില്ലയിലെ വിവിധ കാമ്പസുകളില്‍ വരും ദിവസങ്ങളില്‍ ശാഹീന്‍ ബാഗ് സ്ക്വയറുകള്‍ ആരംഭിക്കും.

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി സല്‍മാബാദ് ഏരിയ കമ്മിറ്റി രൂപീകരിച്ചു

ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന്‍റെ ഭാഗമായി സല്‍മാബാദ് ഏരിയ കമ്മിറ്റി രൂപീകരിച്ചു. ഏരിയ കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് കുമാറിന്‍റെ സ്വാഗതത്തോടെ സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ഹാളില്‍ വച്ച് നടന്ന യോഗത്തില്‍ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ജോ. സെക്രട്ടറി കിഷോര്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ നിസാര്‍ കൊല്ലം കമ്മിറ്റി വിശദീകരണവും, ഉത്ഘാടനവും നടത്തി. ട്രഷറര്‍ രാജ് കൃഷ്ണന്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. ജോ. കണ്‍വീനര്‍ വിനു ക്രിസ്റ്റി, സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ഏരിയ കോ ഓര്‍ഡിനേറ്റര്‍മാരായ സന്തോഷ് കുമാര്‍, സജീവ് എന്നിവരുടെ മേല്‍നോട്ടത്തില്‍ സല്‍മാബാദ് ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. സല്‍മാബാദ് ഏരിയ കമ്മിറ്റി ഭാരവാഹികള്‍: പ്രസിഡന്‍റ് – രതിന്‍ തിലക് സെക്രട്ടറി – സലിം തയ്യില്‍ ട്രഷറര്‍…

തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ മഞ്ഞിനിക്കര ഒരുങ്ങി

വിശ്വാസത്തിന്‍റെ കഠിനപാതയിലൂടെ വിശുദ്ധന്‍റെ കബറിങ്കലേക്ക് പദയാത്രികരായി എത്തുന്ന തീര്‍ത്ഥാടകരുടെ പ്രാര്‍ത്ഥനാമന്ത്രങ്ങളുമായി മഞ്ഞിനിക്കര ഭക്തിസാന്ദ്രം. സമാധാനത്തിന്‍റെ സന്ദേശവുമായി മലങ്കരയില്‍ എഴുന്നെള്ളി കാലം ചെയ്ത പരിശുദ്ധ എലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 88-ാമത് ദുക്റോനാ പെരുന്നാളാണ് വെള്ളിയാഴ്ച്ചയും ശനിയഴ്ചയും. തീര്‍ത്ഥാടക സംഗമം വെള്ളിയാഴ്ച്ചയാണെങ്കിലും നേരത്തെതന്നെ പതിനായിരക്കണക്കിന് തീത്ഥാടകരെക്കൊണ്ട് മഞ്ഞിനിക്കര ദയറായും ദേശവും തീര്‍ത്ഥാടക സാഗരമാകും. മധ്യ പൗരസ്ത്യ ദേശം കഴിഞ്ഞാല്‍ പാത്രിയര്‍കീസ് ബാവായുടെ കബറിടമുള്ള ഏക സ്ഥലമാണ് മഞ്ഞിനിക്കര. യാക്കോബായ സുറിയാനി സഭയുടെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രം കൂടിയാണിത്. ബാവായെ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ എന്ന പ്രാര്‍ത്ഥനയിലാണ് മഞ്ഞിനിക്കര. ചുട്ടുപൊള്ളുന്ന വെയിലിനേയും വിശ്വാസതീഷ്ണതയില്‍ അവഗണിച്ചാണ് ഏഷ്യയിലെ ഏറ്റവും വലിയ കാല്‍നടതീര്‍ത്ഥ യാത്ര പരിശുദ്ധന്‍റെ കബറിങ്കല്‍ എത്തിച്ചേരുന്നത്. ബാവായുടെ 88-ാമത് ദുക്റോനോ പെരുന്നാളില്‍ സംബന്ധിക്കുവാനായി പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധിയായി മോര്‍ ക്രിസ്റ്റോറ്റമോസ് മീഖായേല്‍ ശെമവൂന്‍ മെത്രാപ്പോലീത്ത എത്തിച്ചേരും. വിശ്വസികള്‍…

ഇംപീച്ച്മെന്‍റ്: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പിനെ കുറ്റവിമുക്തനാക്കി

വാഷിംഗ്ടണ്‍: അധികാരം ദുര്‍‌വിനിയോഗം ചെയ്തുവെന്നും കോണ്‍ഗ്രസിനെ തടസ്സപ്പെടുത്തിയെന്നും ആരോപിച്ച് ഇം‌പീച്ച്മെന്റിനെ നേരിട്ട ട്രം‌പിനെ സെനറ്റ് കുറ്റവിമുക്തനാക്കി. വിചാരണയ്ക്ക് വിധേയനായ മൂന്നാമത്തെ യുഎസ് പ്രസിഡന്റാണ് ട്രം‌പ്. 2020 ലെ തന്‍റെ തിരഞ്ഞെടുപ്പ് ശ്രമങ്ങള്‍ക്ക് കരുത്തേകാന്‍ ഉക്രെയിനില്‍ നിന്ന് അനധികൃതമായി സഹായം തേടിയതിന്‍റെ പേരില്‍ അദ്ദേഹത്തെ സ്ഥാനത്തു നിന്ന് പുറത്താക്കാനുള്ള ഡെമോക്രാറ്റിക് നേതൃത്വത്തിലുള്ള ശ്രമത്തെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. ശക്തമായ തെളിവുകള്‍ നേരിടേണ്ടി വന്നിട്ടും, റിപ്പബ്ലിക്കന്‍സ് വിശ്വസ്തരായി നിലകൊള്ളുകയും ഭൂരിപക്ഷം വോട്ടുകളും ശേഖരിക്കുകയും ചെയ്തു. അധികാര ദുര്‍വിനിയോഗ കുറ്റത്തില്‍ നിന്ന് 48-നെതിരെ 52 വോട്ടുകള്‍ക്കും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്ന കുറ്റത്തില്‍ നിന്ന് 47-നെതിരെ 53 വോട്ടുകള്‍ക്കുമാണ് കുറ്റവിമുക്തനാക്കിയത്. ട്രംപിനെതിരായ ആദ്യ ഇംപീച്ച്മെന്റ് പ്രമേയത്തെ ഒരു റിപ്പബ്ലിക്കന്‍ സെനറ്റര്‍ അനുകൂലിച്ചു. മിറ്റ് റോംനിയാണ് ട്രംപിനെ പുറത്താക്കാനുള്ള പ്രമേയത്തെ അനുകൂലിച്ചത്. ‘മൂന്നില്‍ രണ്ട് സെനറ്റര്‍മാരും പ്രമേയത്തില്‍ അടങ്ങിയിരിക്കുന്ന ആരോപണങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ല, അതിനാല്‍ ഡൊണാള്‍ഡ്…

സഞ്ജു സാംസണ്‍: അവസരങ്ങള്‍ കുറയുമോ?

നീലക്കുപ്പായമണിഞ്ഞ് സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കുവേണ്ടി രാജ്യാന്തര മത്സരങ്ങളില്‍ കളം നിറയുന്നത് കാണാന്‍ കൊതിച്ച മലയാളിക്ക് ഒടുവില്‍ നിരാശ. ശ്രീലങ്കയ്ക്കെതിരെ നടന്ന അവസാന ട്വന്‍റി ട്വന്‍റിയില്‍ മൂന്നാമനായും ഈ കഴിഞ്ഞ ഞായറാഴ്ച (2-2-2020) അവസാനിച്ച ന്യൂസിലാന്‍റുമായുള്ള ട്വന്‍റി ട്വന്‍റി പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങളില്‍ ഓപ്പണറായും ഇറങ്ങിയപ്പോള്‍ സഞ്ജു പരാജയപ്പെടുകയായിരുന്നു. കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാന പതിനൊന്നില്‍ ഇടം കിട്ടാതിരുന്നപ്പോള്‍ സഞ്ജുവിനുവേണ്ടി തൊള്ള പൊട്ടി വിളിച്ചവര്‍ക്ക് ആശ്വാസമായാണ് ശിഖര്‍ ധവാന് പരിക്കേറ്റപ്പോള്‍ മൂന്നാമത്തെ ഓപ്പണറായി ന്യൂസിലാന്‍റിനെതിരെ സഞ്ജുവിനെ ടീമിലെടുത്തത്. സഞ്ജുവിന് പ്രതിഭക്കുറവൊന്നുമില്ല. പക്ഷേ അവസരവും സാഹചര്യങ്ങളും ഒത്തുവരണമായിരുന്നു. പ്രതിഭയും പ്രകടനവും അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ്. ഓപ്പണറായി രണ്ടുതവണയും മൂന്നാമനായി ഒരു തവണയും അവസരം കിട്ടിയിട്ടും സഞ്ജു തിളങ്ങിയില്ല. കളിയില്‍ തിളങ്ങാതിരിക്കുക എന്നത് ഒരു കായികതാരത്തെ സംബന്ധിച്ച് പ്രശ്നമാകേണ്ടതല്ല. രണ്ടോ മൂന്നോ കളിയിലെ പ്രകടനം…

ഫെയ്സ് മാസ്ക് ധരിച്ച് ന്യൂയോര്‍ക്ക് സബ്‌വേ സ്റ്റേഷനില്‍ നിന്ന ചൈനീസ് യുവതിയെ ആക്രമിച്ചു

ന്യൂയോര്‍ക്ക്: മാസ്ക് ധരിച്ച് ന്യൂയോര്‍ക്ക് നഗരത്തിലെ സബ്‌വേ സ്റ്റേഷനില്‍ നിന്നിരുന്ന ചൈനീസ് യുവതിയെ ആക്രമിച്ചതായി പരാതി. സംഭവത്തിന്റെ ദൃശ്യങ്ങളടങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഒരു സ്ത്രീ ന്യൂയോര്‍ക്ക് സിറ്റിയിലെ ഗ്രാന്‍ഡ് സ്ട്രീറ്റ് സ്റ്റേഷനിലൂടെ ഓടുന്നതും ഒരാള്‍ ആക്രോശത്തോടെ അവരുടെയടുത്തേക്ക് ഓടിയടുക്കുന്നതും സ്ത്രീയെ കൈവീശി അടിക്കുന്നതും വീഡിയോയില്‍ കാണാം. അയാള്‍ അസഭ്യം പറയുന്നതും കേള്‍ക്കാം. ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട മാരകമായ കൊറോണ വൈറസില്‍ നിന്ന് രക്ഷപ്പെടാനും മറ്റുള്ളവര്‍ക്ക് പകരാതിരിക്കാനും ന്യൂയോര്‍ക്കിലും ഇതര പ്രദേശങ്ങളിലും നിരവധി പേര്‍ മാസ്ക് ധരിച്ചാണ് പുറത്തേക്കിറങ്ങുന്നത്. ഡിസംബറില്‍ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ബാധിച്ച് അഞ്ഞൂറിലധികം പേര്‍ മരണപ്പെടുകയും ലോകമെമ്പാടും 24,000 ത്തിലധികം പേരെ വൈറസ് ബാധിക്കുകയും ചെയ്തു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനു മുന്‍പും നിരവധി ഏഷ്യക്കാര്‍ ഫെയ്സ് മാസ്കുകള്‍ ധരിക്കാറുണ്ടായിരുന്നു.…

ഫ്രണ്ട്‌സ് ഓഫ് സോമര്‍സെറ്റിന്‍റെ ചീട്ടുകളി മത്സരം ഫെബ്രുവരി 22ന് ന്യൂ ജേഴ്‌സിയിലെ ഹില്‍സ്‌ബോറോയില്‍

ന്യൂജേഴ്‌സി: നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സാമൂഹ്യ ക്ഷേമ രംഗത്തും, കലാ കായിക മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച ഫ്രണ്ട്‌സ് ഓഫ് സോമര്‍സെറ്റ് അമേരിക്കന്‍ മലയാളി കലാ കായിക പ്രേമികള്‍ക്കായി ഒരുക്കുന്ന ചീട്ടുകളി മത്സരം ഫെബ്രുവരി 22 ന് ന്യൂ ജേഴ്‌സിയിലെ ഹില്‍സ്‌ബോറോയിലുള്ള ഉക്രേനിയന്‍ ചര്‍ച് ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഫെബ്രുവരി 14ന് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സംഘാടകര്‍ അറിയിക്കുന്നു. മത്സരങ്ങള്‍ക്ക് വേണ്ടുന്ന ഒരുക്കങ്ങള്‍ അണിയറയില്‍ തകൃതിയായി നടന്നു വരുന്നു. 56 കളി മത്സരത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനം ലഭിക്കുന്ന ടീമിനു ട്രോഫിയും, ക്യാഷ് അവാര്‍ഡും ($ 1000, $750, $500), 28 കളി മത്സരത്തില്‍ ഒന്നും, രണ്ടും സ്ഥാനം ലഭിക്കുന്ന ടീമിനു ട്രോഫിയും, ക്യാഷ് അവാര്‍ഡും ($500, $ 250,$ 150 ) എന്നീ ക്രമത്തിലും ലഭിക്കുന്നതാണ്.…

ചിന്നമ്മ സഖറിയ (88) ന്യൂ യോര്‍ക്കില്‍ നിര്യാതയായി

ന്യൂയോര്‍ക്ക്: റാന്നി കുന്നിരിക്കല്‍ മനയ്ക്കല്‍ പരേതനായ കുര്യന്‍ സഖറിയായുടെ ഭാര്യയും ഹിക്സ്വില്‍ ഇന്ത്യ പെന്തെക്കോസ്തല്‍ അസംബ്ലി സഭാംഗവുമായ ചിന്നമ്മ സഖറിയ (88) തിങ്കളാഴ്ച വൈകിട്ട് ന്യൂ യോര്‍ക്കില്‍ നിര്യാതയായി. പരേത റാന്നി മംഗലത്ത് കുടുംബാംഗമാണ്. മക്കള്‍: കുര്യന്‍ സഖറിയ, ചിന്നമ്മ ജേക്കബ്, ഫിലിപ്പ് സഖറിയ, ഷാജി സഖറിയ, അലക്‌സാണ്ടര്‍ സഖറിയ. മരുമക്കള്‍: മേഴ്‌സി കുര്യന്‍, പി.ടി.ജേക്കബ്, പരേതയായ ഗ്രേസി ഫിലിപ്പ്, ജെസി ഷാജി, മോനമ്മ അലക്‌സാണ്ടര്‍. സംസ്‌കാരശുശ്രൂഷകള്‍ ഫെബ്രുവരി 7 നു വെള്ളിയാഴ്ച വൈകിട്ട് 6 pm – 9 pm വരെ ഹിക്സ്വില്‍ ഇന്ത്യ പെന്തെക്കോസ്തല്‍ അസ്സംബ്ലിയില്‍ വച്ചും. (India Pentecostal Assembly, 343 Jerusalem Avenue, Hicksville, NY 11801) സംസ്‌കാരം ശനിയാഴ്ച രാവിലെ ഒന്‍പതു മണിക്ക് ഹിക്സ്വില്‍ ഇന്ത്യ പെന്തെക്കോസ്തല്‍ അസ്സംബ്ലിയില്‍ വച്ചുള്ള ശുശ്രൂകള്‍ക്ക് ശേഷം ആള്‍ സെയിന്റ്‌സ് സെമിത്തേരിയില്‍ നടത്തപ്പെടും.

State of the Union 2020: Nancy Pelosi tears up Trump’s speech

WASHINGTON (AFP) – President Donald Trump’s State of the Union address became a shocking display of US divisions Tuesday with Democrats protesting the Republican’s boasts before their leader, Nancy Pelosi, ripped up her copy of the speech on live television. The House speaker’s gesture at the very end encapsulated the seething atmosphere in the Capitol throughout Trump’s one hour and 18 minutes speech. Instead of what traditionally has been an annual moment for political truce, this State of the Union mirrored the political war raging through the country ahead of…

കാരിരുമ്പിന്റെ കരുത്ത് – സര്‍ദാര്‍ പട്ടേല്‍ (ജീവചരിത്രം – 2): കാരൂര്‍ സോമന്‍

ആകാശംമുട്ടെ സര്‍ദാര്‍ പട്ടേല്‍ “ഭാവി തലമുറയ്ക്കു പ്രചോദനം ദേശീയ ഐക്യത്തിന്‍റെയും ദേശിയോദ്ഗ്രഥത്തിന്‍റെയും പ്രതീകം”. 2018 ഒക്ടോബര്‍ 31 ന് ഗുജറാത്തില്‍ സര്‍ദാര്‍ സരോവര്‍ രംഗകോട്ടിന് അഭിമുഖമായി നര്‍മദിയിലെ നദീ ദ്വീപില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പടുകൂറ്റന്‍ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമേദി പറഞ്ഞു. വദോദര നഗരത്തിന് 100 കി.മി തെക്ക് കിഴക്ക്; കേവാദിയ പട്ടണത്തില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ മാത്രം അകലെ അഹമ്മദാബാദില്‍ നിന്ന് 200 കി.മി അകലെ എന്നൊക്കെ വിനോദ സഞ്ചാരികള്‍ക്ക് മാര്‍ഗ നിര്‍ദ്ദശമായി ഈ പ്രതിമയെ അഥവാ ശില്പത്തെക്കുറിച്ച് പറയാം. ലോകത്തിലേറ്റവും ഉയരം കൂടിയ പ്രതിമയാണിത്. ന്യൂയോര്‍ക്കിലെ വിശ്വപ്രസിദ്ധമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ(സ്വാതന്ത്യത്തിന്‍റെ പ്രതിമ) ഏതാണ്ട് ഇരട്ടി ഉയരം. ‘ചൈനയിലെ സ്രിണ്ട് ടെംപിള്‍ ബുദ്ധയെക്കാള്‍ മുപ്പതോളം മീറ്റര്‍ ഉയരം കൂടുതല്‍. 182 മീറ്റര്‍ (597 അടി) ഉയരമാണ് നമ്മുടെ ‘ഐക്യത്തിന്‍റെ പ്രതിമയ്ക്ക്'(സ്റ്റാച്യു ഓഫ്…