ബാലിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി (എ‌എസ്‌എഫ്) പടരുന്നു

കഴിഞ്ഞ ഏതാനും മാസങ്ങളായി ആയിരത്തോളം പന്നികള്‍ ചത്തതിനെത്തുടര്‍ന്ന് റിസോര്‍ട്ട് ദ്വീപായ ബാലിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി (എ‌എസ്‌എഫ്) ബാധിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. പന്നിപ്പനി പടരുന്നുണ്ടെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂടുതല്‍ പന്നികള്‍ ചാകാത്തതിനാല്‍ രോഗം പടരുന്നത് കുറഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. ആഫ്രിക്കന്‍ പന്നിപ്പനി മൂലമാണ് പന്നികള്‍ ചത്തതെന്ന് ബാലി അഗ്രികള്‍ച്ചര്‍ ആന്‍റ് ഫുഡ് സെക്യൂരിറ്റി ഏജന്‍സി മേധാവി ഈഡാ ബാഗസ് വിഷ്ണുവര്‍ദ്ധന മാധ്യമങ്ങളോട് പറഞ്ഞു. ചത്ത പന്നികളില്‍ നിന്ന് എടുത്ത രക്തസാമ്പിളുകളില്‍ ഏജന്‍സി ലബോറട്ടറി പരിശോധന നടത്തിയെന്നും അദ്ദേഹം പറഞ്ഞു. വടക്കന്‍ സുമാത്രയിലെ മേദാനിലുള്ള ഒരു വെറ്റിനറി ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്, കാരണം ബാലിയിലെ ഉപകരണങ്ങളേക്കാള്‍ ആധുനിക സജ്ജീകരണങ്ങള്‍ ആ ലാബില്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷം ബാലിയിലുടനീളം 50,000 ത്തിലധികം പന്നികളെ കൊന്ന എ.എസ്.എഫ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് വടക്കന്‍ സുമാത്രയ്ക്ക് പന്നി രോഗങ്ങള്‍ തിരിച്ചറിയുന്നതില്‍ കൂടുതല്‍ പരിചയ സമ്പത്തുണ്ട്. വേള്‍ഡ്…

യെമനില്‍ എക്യുഎപി നേതാവ് കാസിം അല്‍‌റിമിയെ വധിച്ചതായി ട്രംപ് സ്ഥിരീകരിച്ചു

വാഷിംഗ്ടണ്‍ ഡി.സി.: യെമനിലെ അറേബ്യന്‍ ഉപദ്വീപില്‍ അല്‍ക്വയ്ദ നേതാവിനെ യുഎസ് കൊലപ്പെടുത്തിയതായി പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ച സ്ഥിരീകരിച്ചു. യുഎസ് നാവിക താവളത്തില്‍ നടന്ന കൂട്ട വെടിവയ്പിന്‍റെ ഉത്തരവാദിത്തം ജിഹാദി സംഘം ഏറ്റെടുത്തതിനു ശേഷമാണ് സൈന്യം അറേബ്യന്‍ ഉപദ്വീപിലെ (എക്യുഎപി) അല്‍ക്വയ്ദ സ്ഥാപകനും നേതാവുമായ കാസിം അല്‍റിമിയെ വിജയകരമായി ഉന്മൂലനം ചെയ്തതെന്ന് ട്രംപ് വൈറ്റ് ഹൗസിലെ പ്രസ്താവനയില്‍ പറഞ്ഞു. ഡിസംബര്‍ 6 ന് ഫ്ലോറിഡയിലെ യുഎസ് നേവല്‍ എയര്‍ സ്റ്റേഷന്‍ പെന്‍സകോളയില്‍ വെടിവയ്പില്‍ എക്യുഎപി ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. സൗദി വ്യോമസേനാ ഉദ്യോഗസ്ഥന്‍ മൂന്ന് അമേരിക്കന്‍ നാവികരെയാണ് അന്ന് കൊലപ്പെടുത്തിയത്. ലോകമെമ്പാടുമുള്ള ജിഹാദി ശൃംഖലയുടെ ഏറ്റവും അപകടകരമായ ശാഖയായാണ് എക്യുഎപിയെ അറിയപ്പെടുന്നതെന്ന്  വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. യെമന്‍റെ സൗദി പിന്തുണയുള്ള സര്‍ക്കാരും തലസ്ഥാനം നിയന്ത്രിക്കുന്ന ഷിയാ വിമതരും തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിന്‍റെ അരാജകത്വത്തില്‍ സുന്നി തീവ്രവാദി സംഘം വളര്‍ന്നു പന്തലിച്ചു.…

കൊറോണ വൈറസിനെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ മരിച്ചു

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയ ചൈനീസ് ഡോക്ടര്‍ മരിച്ചു. വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന് മറ്റു ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും പോലീസിന്റെ ശാസനയേറ്റ എട്ടു പേരില്‍ ഒരാളായ ഡോ. ലി വെന്‍ലിയാംഗ് (34) ആണ് വ്യാഴാഴ്ച വുഹാനില്‍ വൈറസ് ബാധയേറ്റ് മരിച്ചതെന്ന് സ്റ്റേറ്റ് ഗ്ലോബല്‍ ടെംസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചൈനയിലെ വുഹാനിലാണ് വൈറസിനെക്കുറിച്ച് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് മെസേജിംഗ് ആപ്ലിക്കേഷനായ ‘വിചാറ്റില്‍’ ഡോ. ലി വെന്‍ലിയാംഗ് തന്‍റെ മെഡിക്കല്‍ സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി ഗ്രൂപ്പിലാണ് വൈറസിനെക്കുറിച്ച് മെസ്സേജ് അയച്ചത്. വുഹാനിലെ താമസക്കാരായ എട്ട് പേരെ താന്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിക്കപ്പെടേണ്ടി വന്നുവെന്നും, അവരെ പരിശോധിച്ചതില്‍ അസുഖം മാരകമായ ഒരു വൈറസ് ആകാന്‍ സാധ്യതയുണ്ടെന്നുമാണ് സന്ദേശത്തില്‍ അടങ്ങിയിരുന്നത്. കടുത്ത അക്യൂട്ട് റെസ്പിറേറ്ററി സിന്‍‌ഡ്രോം (സാര്‍സ്) പോലെയുള്ള വൈറസ് ആണെന്നും,…

ന്യു ഹൈഡ് പാര്‍ക്കില്‍ ടാക്‌സ് പ്ലാനിംഗ് സെമിനാര്‍ ഞായറാഴ്ച

ന്യൂയോര്‍ക്ക്: ശ്രദ്ധേയമായ ഒട്ടേറെ കാരുണ്യ പ്രവര്‍ത്തനങ്ങളും സാമുഹിക നന്മക്കുപകരിക്കുന്ന പ്രോഗ്രാമുകളും നടത്തുന്ന’എക്കോ’ (എന്‍ഹാന്‍സ് കമ്യൂണിറ്റി ത്രൂ ഹാര്‍മ്മോണിയസ് ഔട്ട് റീച്ച്) ടാക്‌സ് പ്ലാനിംഗ്, അസറ്റ് പ്രൊട്ടക്ഷന്‍ പ്ലാനിംഗ് എന്നിവയെപറ്റി ഈ ഞായറാഴ്ച സെമിനാര്‍ സംഘടിപ്പിക്കുന്നു. ടാക്‌സ് ഫയല്‍ ചെയ്യേണ്ട സമയമായതിനാല്‍ ഇത് ഏവര്‍ക്കും ഉപകാരപ്രദമായിരിക്കും.ടാക്‌സ് ഇളവുകള്‍, വിദേശ സ്വത്ത് വെളിപ്പെടുത്തല്‍, ഇന്‍ഹെരിറ്റന്‍സ് ടാക്‌സ് തുടങ്ങി നാനാവിധ് വിഷയങ്ങള്‍ വിദഗ്ദര്‍ വിശദീകരിക്കും. വ്യത്യസ്ത സാഹചര്യങ്ങളില്‍ സ്വത്ത് കൈമോശം വരാതിരിക്കാന്‍ സ്വീകരിക്കേണ്ട കാര്യങ്ങളും വിശദീകരിക്കും. ഈ രംഗങ്ങളിലെ വിദഗ്ധരായ വിനോദ് ജി. എബ്രഹാം, സി.പി.എ, ബാബു ഉത്തമന്‍, സി.പി.എ, വര്‍ഗീസ് ജോണ്‍, സി.പി.എ എന്നിവരാണു സെമിനാര്‍ നയിക്കുക. ഫെബ്രുവരി 9 ഞായര്‍ 3 മണി: 915 ഹില്‍സൈഡ് അവന്യു, ന്യൂ ഹൈഡ് പാര്‍ക്ക്, ന്യു യോര്‍ക്ക്11040 വിവരങ്ങള്‍ക്ക്: ഡോ. തോമസ് മാത്യു 516 395 8523, ബിജു ചാക്കോ 516…

ഡമോക്രാറ്റിക് ഡലിഗേറ്റായി അറ്റോര്‍ണി ഷീല ജോര്‍ജ് മല്‍സരിക്കുന്നു

ന്യുയോര്‍ക്ക്:കോണ്‍ഗ്രഷനല്‍ ഡിസ്ട്രിക്റ്റ് 17ല്‍ നിന്ന് ഡമോക്രാറ്റിക് ഡലിഗേറ്റായി അറ്റോര്‍ണി ഷീല ജോര്‍ജ് മല്‍സരിക്കുന്നു. റോക്ക് ലാന്‍ഡ് കൗണ്ടി, വെസ്റ്റ്‌ചെസ്റ്ററിന്റെ ചില ഭാഗങ്ങള്‍ എന്നിവ ചേര്‍ന്നതാണു ഡിസ്ട്രിക്റ്റ് 17. ഏപ്രില്‍ 28നാണു െ്രെപമറി. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഡമോക്രാറ്റിക് കണ്‍ വന്‍ഷനില്‍ പങ്കെടുക്കാനും പ്രസിഡന്റ് സ്ഥാനാര്‍ഥിയെ തെരെഞ്ഞെടുക്കാനും കഴിയും. അടുത്ത നാലു വര്‍ഷത്തേക്കുള്ള പാര്‍ട്ടിയുടെ നയങ്ങള്‍ സംബധിച്ച വോട്ടെടുപ്പിലും പങ്കെടുക്കാം. പ്രസിഡന്റ് സ്ഥാനാര്‍ഥികളിലെ ഏക ഏഷ്യക്കാരനായ ആന്‍ഡ്രു യാംഗിനെയാണു ഷീലാ ജോര്‍ജ് പിന്തുണക്കുന്നത്. മനുഷ്യനും മനുഷ്യത്ത്വത്തിനും വേണ്ടി നിലകൊള്ളൂന്ന ഏക സാഥാനാര്‍ഥിയയാണു അദ്ധേഹമെന്നതു കൊണ്ടാണു ചൈനീസ് വംശജനായ യാംഗിനെ പിന്തുണക്കുന്നതെന്ന് ഷീല ജോര്‍ജ് പറയുന്നു. മനുഷ്യ കേന്ദ്രീക്രുതമായ മുതലാളിത്തം എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന യാംഗ്, താന്‍ ജയിച്ചാല്‍ 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മാസം തോറും 1000 ഡോളര്‍ നല്കൂമെന്നും എല്ലാവര്‍ക്കും മെഡികെയര്‍ ഉറപ്പാക്കുമെന്നും പറയുന്നു. റോക്ക് ലാന്‍ഡിലുള്ള വര്‍ഗീസ് ജോര്‍ജ്,…

തിരുവല്ല ബേബി ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മല്‍സരിക്കുന്നു

ന്യുയോര്‍ക്ക്: ഫൊക്കാനയുടെ തുടക്കക്കാരിലൊരാളും ഫൊക്കാനഫോമാ കണ്വന്‍ഷനുകളില്‍ കേരളത്തിന്റെ പുനരാവിഷ്കരണം നടത്തുന്ന കലാ സംവിധായകുമായ ആര്‍ട്ടിസ്റ്റ് തിരുവല്ല ബേബി, ഫോക്കാന നാഷണല്‍ കമ്മിറ്റി അംഗമായി മല്‍സരിക്കുന്നു. ഒട്ടേറേ മലയാളം സിനിമകളുടെ കലാസംവിധായകനായിരുന്ന തിരുവല്ല ബേബി 79 പള്ളികളുടെ മദ്ബഹ കലാപരമായി നിര്‍മ്മിച്ചിട്ടൂണ്ട്. സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. കലാപരിപാടികള്‍ക്ക് നിരവധി സ്‌റ്റേജുകള്‍ സംവിധാനം ചെയ്തു. പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിക്കുന്ന ലീല മാരേട്ടിന്റെ പാനലിലാണു തിരുവല്ല ബേബിയും മല്‍സരിക്കുന്നത്. 2006ല്‍ ലീല മാരേട്ടും തിരുവല്ല ബേബിയും ഒരേ കമ്മിറ്റിയില്‍ അംഗങ്ങളായിരുന്നു. ഫൊക്കാനയുടെ എല്ലാ കണ്‍വന്‍ഷനിലും നിറസാന്നിധ്യമായ തിരുവല്ല ബേബിയുടെ സേവനം സംഘടനക്കു മുതല്‍ക്കൂട്ടാണെന്നു സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് തോമസ് തോമസ് അഭിപ്രായപ്പെട്ടു. ലീലാ മാരേട്ടിന്റെ പാനലില്‍ അലക്‌സ് തോമസ് (ജനറല്‍ സെക്രട്ടറി) അപ്പുക്കുട്ടന്‍ പിള്ള (കമ്മിറ്റി അംഗം) സണ്ണി ജോസഫ് (ട്രസ്റ്റി ബോര്‍ഡ്…

മതസ്വാതന്ത്ര്യത്തിനായി പോരാടാന്‍ ‘അന്താരാഷ്ട്ര മത സ്വാതന്ത്ര്യ സഖ്യം’

വാഷിംഗ്ടണ്‍ ഡി.സി: ലോകമെമ്പാടുമുള്ള ജനങ്ങളുടെ മതസ്വാതന്ത്ര്യത്തെ കാത്തുസൂക്ഷിക്കുന്നതിനും സം‌രക്ഷിക്കുന്നതിനും കൂട്ടായ സമീപനം സ്വീകരിക്കാന്‍ ശ്രമിക്കുന്ന 27 രാജ്യങ്ങളുടെ ‘അന്താരാഷ്ട്ര മത സ്വാതന്ത്ര്യ സഖ്യം’ ആരംഭിക്കുമെന്ന് അമേരിക്ക ബുധനാഴ്ച പ്രഖ്യാപിച്ചു. ‘എല്ലാ മനുഷ്യരുടേയും അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെ വിലമതിക്കുകയും പോരാടുകയും ചെയ്യുന്ന സമാന ചിന്താഗതിക്കാരായ പങ്കാളികളുടെ ഒരു സഖ്യമാണിതെന്ന് സഖ്യത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപന വേളയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഓസ്ട്രേലിയ, ബ്രസീല്‍, യുണൈറ്റഡ് കിംഗ്ഡം, ഇസ്രായേല്‍, ഉക്രെയിന്‍, നെതര്‍ലാന്‍റ്സ്, ഗ്രീസ് എന്നിവയാണ് സഖ്യത്തില്‍ ചേരുന്ന പ്രധാന രാജ്യങ്ങള്‍. എല്ലാവര്‍ക്കും അവരവരുടെ മന:സ്സാക്ഷിക്ക് അനുസൃതമായി ജീവിതം നയിക്കാനുള്ള അവകാശം ഉണ്ട്. അത് സംരക്ഷിക്കുന്നത് ഈ ഭരണകൂടത്തിന്‍റെ മുന്‍ഗണനകളിലൊന്നാണെന്നും പോംപിയോ തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു. ആ നഗ്നസത്യം എന്നത്തേക്കാളും കൂടുതല്‍ സ്ഥിരീകരിക്കുകയും അതിനായി പോരാടുകയും വേണം. ഇന്ന് ലോകത്തിലെ പത്തില്‍ എട്ടിലധികം പേര്‍ ജീവിക്കുന്നത് അവരവരുടെ വിശ്വാസം സ്വതന്ത്രമായി…

മസ്കീറ്റ് മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍ മാറാനായ പെരുന്നാള്‍ ആഘോഷിച്ചു

മസ്കീറ്റ് (ടെക്‌സസ്): മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഫെബ്രുവരി രണ്ടാം തീയതി ഞായറാഴ്ച മായല്‍ത്തോ പെരുന്നാള്‍ ഗീവര്‍ഗീസ് പുത്തുര്‍ക്കുടി കോര്‍എപ്പിസ്‌കോപ്പായുടെ കാര്‍മികത്വത്തില്‍ ആഘോഷിച്ചു. യേശുക്രിസ്തു ജനിച്ച് നാല്‍പ്പതു ദിവസത്തിനുശേഷം മാതാപിതാക്കളായ മേരിയും ജോസഫും ശുദ്ധീകരണത്തിനായി യേശുവിനെ ദേവാലയത്തിലേക്കു കൊണ്ടുവന്നതിനെ അനുസ്മരിപ്പിക്കുന്നതാണ് മാറനായ പെരുന്നാള്‍. അവിടെവെച്ച് പ്രവാചകനായ ശിമയോണ്‍ (ലൂക്ക് 2:26 യേശുക്രിസ്തുവിനെ കാണുംമുമ്പേ മരണം സംഭവിക്കുകയില്ല എന്നു പരിശുദ്ധാത്മാവില്‍ അവന് അരുളപ്പെടുകയുണ്ടായി) യേശുവിനെ കൈയ്യില്‍ ഏന്തി ദൈവത്തെ പുകഴ്ത്തി. ലൂക്ക് 2:29 -32 ഇപ്പോള്‍ നാഥാ തിരുവചനം പോലെ അടിയനെ വിട്ടയയ്ക്കുന്നു. അച്ചന്‍ തന്റെ സന്ദേശത്തില്‍ കുടുംബമാണ് എല്ലാറ്റിന്റേയും അടിസ്ഥാനമെന്നും കുടുംബത്തില്‍ നിന്നാണ് ഓരോ വ്യക്തിയുടേയും സ്വഭാവരൂപീകരണം സംഭവിക്കുന്നതെന്നും, കുടുംബനാഥന് പുരോഹിതന്റെ സ്ഥാനമാണെന്നും പറഞ്ഞു.

കൊറോണ വൈറസ്: ചൈനയില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികളെ പാക്കിസ്താന്‍ കൈയ്യൊഴിഞ്ഞു; ഇന്ത്യയോട് സഹായമഭ്യര്‍ത്ഥിച്ച് പാക് വിദ്യാര്‍ത്ഥികള്‍

കൊറോണ വൈറസ് പടര്‍ന്നുപിടിച്ചിരിക്കുന്ന ചൈനയിലെ വുഹാനില്‍ കുടുങ്ങിപ്പോയ പാക്കിസ്താന്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളെ പാക് സര്‍ക്കാര്‍ കൈയ്യൊഴിഞ്ഞതായി ആരോപണം. മുഴുവന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളേയും ചൈനയില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യയുടെ നിലപാടിനെ പ്രകീര്‍ത്തിക്കുകയും അതേസമയം പാക് സര്‍ക്കാരിനെ പഴിച്ച് ചൈനയില്‍ തന്നെ ജീവിക്കേണ്ടി വന്ന അവസ്ഥയെ അപലപിച്ചും പാക് വിദ്യാര്‍ത്ഥികള്‍ ഇന്ത്യാ ഗവണ്മെന്റിനോട് സഹായം അഭ്യര്‍ത്ഥിച്ചു. പാക്കിസ്ഥാനി വിദ്യാര്‍ത്ഥികളെ രക്ഷിക്കുന്ന കാര്യം ആവശ്യമെങ്കില്‍ പരിഗണിക്കുമെന്ന് ഇന്ത്യയും നിലപാട് അറിയിച്ചു. സ്വന്തം പൗരന്മാരായ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ പാകിസ്ഥാന്‍ തികച്ചും ക്രൂരമായ അലംഭാവം കാണിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ പരാമര്‍ശം. ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. നൂറുകണക്കിന് പാകിസ്ഥാന്‍ വിദ്യാര്‍ഥികളാണ് ചെനയില്‍ കുടുങ്ങിക്കിടക്കുന്നത്. വെറസ് പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ സഹായം അഭ്യര്‍ത്ഥിക്കുന്ന വീഡിയോ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പാകിസ്ഥാന്‍റെ ഭാഗത്തുനിന്നും…

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) ക്ക് നവ നേതൃത്വം

ന്യൂജേഴ്‌സി:മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്)ക്ക് പുതിയ നേതൃത്വം. മനോജ് ജോസഫ് വട്ടപ്പിള്ളില്‍ പ്രസിഡണ്ടും ഫ്രാന്‍സിസ് തടത്തില്‍ സെക്രട്ടറിയുമായുള്ള പുതിയ എക്‌സിക്യൂട്ടീവ് ഫെബ്രുവരി രണ്ടിന് (ഞായറാഴ്ച്ച ചുമതലയേറ്റു. ഇന്നലെ റോസ്ലാന്‍ഡിലുള്ള വി. എഫ്. ഡബ്ല്യൂ ഓഡിറ്റോറിയത്തില്‍ നടന്ന മഞ്ച് പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. ഗിരീഷ് നായര്‍ (ഗാരി) ആണ് പുതിയ ട്രഷറര്‍. വൈസ് പ്രസിഡണ്ടായി രഞ്ജിത്ത് പിള്ളയെയും ജോയിന്റ് സെക്രട്ടറിയായി ഡോ. ഷൈനി രാജുവിനെയും ജോയിന്റ് ട്രഷറര്‍ ആയി ആന്റണി കല്ലകാവുങ്കലിനെയും തെരെഞ്ഞെടുത്തു. ഷൈനി ആല്‍ബര്‍ട്ട് ആണ് വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍. ചാരിറ്റി ചെയര്‍ ആയി ഷിജിമോന്‍ മാത്യുവിനേയും കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ആയി മുന്‍ പ്രസിഡണ്ട് ഡോ.സുജ ജോസിനെയും തെരെഞ്ഞെടുത്തു. കമ്മിറ്റി ഭാരവാഹികളായി പിന്റോ കണ്ണമ്പിള്ളി , അനീഷ് ജെയിംസ്, ഷിബു മാടക്കാട്ട്, സന്തോഷ് ജോണ്‍, ലിന്റോ മാത്യു എന്നിവരെയും യൂത്ത് കോര്‍ഡിനേറ്റര്‍ ആയി ജസ്റ്റിന്‍…