കഴിഞ്ഞ നൂറ്റാണ്ടിലെ പകര്‍ച്ചവ്യാധികള്‍ ഇന്നത്തെതിനേക്കാള്‍ മാരകമായിരുന്നു

കഴിഞ്ഞ നൂറ്റാണ്ടിലെ പകര്‍ച്ചവ്യാധികള്‍ ഈ നൂറ്റാണ്ടിലെ പകര്‍ച്ചവ്യാധികളേക്കാള്‍ മാരകമായിരുന്നു എന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകമെമ്പാടും പരിഭ്രാന്തി സൃഷ്ടിച്ച പുതിയ കൊറോണ വൈറസിന്‍റെ ആവിര്‍ഭാവത്തിന് മുമ്പ്, മറ്റ് പകര്‍ച്ചവ്യാധികള്‍ 21-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ തന്നെ ബാധിച്ചിരുന്നുവെങ്കിലും മുന്‍ നൂറ്റാണ്ടിലെ പകര്‍ച്ചവ്യാധികളേക്കാള്‍ മാരകമായിരുന്നു. ശാസ്ത്ര ചികിത്സാ രംഗങ്ങളിലെ പുരോഗതികള്‍ രോഗങ്ങളെക്കുറിച്ചു മനസ്സിലാക്കാനും അവയ്ക്കെതിരെ പോരാടാനും മനുഷ്യ ചരിത്രത്തിലെ മറ്റേതൊരു കാലത്തെക്കാളുമധികം ഇപ്പോള്‍ നമ്മെ സഹായിച്ചിരിക്കുന്നു. വൈദ്യശാസ്ത്രജ്ഞന്മാര്‍ വളരെ വിപുലമായ തോതില്‍ ആന്‍റിബയോട്ടിക്കുകളും വാക്സിനുകളും, അതായത് രോഗങ്ങള്‍ക്കും രോഗകാരികള്‍ക്കും എതിരെയുള്ള ശക്തമായ ആയുധങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആശുപത്രിയിലെ പരിചരണം, ജല സംസ്കരണം, ശുചിത്വം, പാചകം എന്നീ രംഗങ്ങളിലുണ്ടായിട്ടുള്ള പുരോഗതികളും സാംക്രമിക രോഗങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിനു സഹായമേകിയിട്ടുണ്ട്. എന്നാല്‍ ചൈനയിലെ ഹുവാന്‍ നഗരത്തില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കോറോണ വൈറസ് നിയന്ത്രണാതീതമായെന്നും മാത്രമല്ല, വൈദ്യശാസ്ത്രത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണിപ്പോള്‍. പ്രതിരോധ മരുന്നുകളോ ചികിത്സാവിധികളോ ആന്റി ബയോട്ടിക്കുകളോ ഒന്നും…

ഫോക്സ്കോണ്‍ ചൈനയില്‍ ഉല്പാദനം പുനരാരംഭിക്കുന്നു

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായ ആപ്പിളിന്‍റെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാതാക്കളായ ഫോക്സ്കോണിന് ചൈനയിലെ പ്രധാന പ്ലാന്‍റില്‍ ഉല്പാദനം പുനരാരംഭിക്കാന്‍ അനുമതി ലഭിച്ചു. എന്നാല്‍, ഫാക്ടറിയുടെ 10 ശതമാനം തൊഴിലാളികള്‍ക്ക് മാത്രമാണ് ഇതുവരെ തിരിച്ചെത്താന്‍ കഴിഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോകത്തെ ഏറ്റവും വലിയ കരാര്‍ ഇലക്‌ട്രോണിക്സ് നിര്‍മാതാക്കളായ തായ്‌വാവാനിലെ ഫോക്സ്കോണിന് കിഴക്കന്‍ മധ്യ ചൈനീസ് നഗരമായ ഷെങ്‌ഷൗവില്‍ ഉല്‍പാദനം പുനരാരംഭിക്കാന്‍ അനുമതി ലഭിച്ചതായി കമ്പനി വക്താവ് പറഞ്ഞു. അതേസമയം, തെക്കന്‍ നിര്‍മാണ കേന്ദ്രമായ ഷെന്‍ഷെനില്‍ ഉല്പാദനം പുനരാരംഭിക്കാന്‍ കമ്പനിയെ ഇതുവരെ അനുവദിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ട് ഫാക്ടറികളും ചേര്‍ന്നാണ് ആപ്പിളിന്‍റെെ ഐഫോണുകള്‍ക്കായുള്ള ഫോക്സ്കോണിന്‍റെ അസംബ്ലി ലൈനുകളില്‍ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത്. ഇപ്പോഴത്തെ കാലതാമസം ആഗോള കയറ്റുമതിയെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 900 ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും 40,000 ത്തിലധികം ആളുകളെ ബാധിക്കുകയും ചെയ്ത…

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ഹിദ്ദ് ഏരിയ കമ്മിറ്റി രൂപീകരിച്ചു

ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന്‍റെ ഭാഗമായി ഹിദ്ദ് ഏരിയ കമ്മിറ്റി രൂപീകരിച്ചു. ഏരിയ കോ ഓര്‍ഡിനേറ്റര്‍ അനൂബിന്‍റെ സ്വാഗതത്തോടെ ഹിദ്ദില്‍ വച്ച് നടന്ന യോഗത്തില്‍ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ട്രഷറര്‍ രാജ് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജോ. കണ്‍വീനര്‍ വിനു ക്രിസ്റ്റി കമ്മിറ്റി വിശദീകരണവും, ഉത്ഘാടനവും നടത്തി. സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ സന്തോഷ് കുമാര്‍, സജീവ്, മനോജ് ജമാല്‍, നവാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ഏരിയ കോ ഓര്‍ഡിനേറ്റര്‍മാരായ അനൂബ്, ബിനു കുണ്ടറ, നിഹാസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹിദ്ദ് ഏരിയ കമ്മിറ്റി ഭാരവാഹികള്‍: പ്രസിഡന്‍റ് – മുഹമ്മദ് ഷാ സെക്രട്ടറി – സജി കുളത്തിങ്കര ട്രഷറര്‍ – സ്മിതേഷ് ഗോപിനാഥ് വൈസ് പ്രസിഡന്റ് – അനില്‍ കുമാര്‍ ജെ പിള്ള…

ഫൊക്കാന അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറിയായി പ്രസാദ് ജോണ്‍ മത്സരിക്കുന്നു

ഓര്‍ലാന്റോ: ഓര്‍ലാന്റോയില്‍ നിന്നും പ്രസാദ് ജോണ്‍ ഫൊക്കാന അഡീഷണല്‍ അസോസിയേറ്റ് സെക്രട്‌റിയായി മത്സരിക്കുന്നു. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളജില്‍ നിന്നും കൊമേഴ്‌സില്‍ ബിരുദം നേടിയ പ്രസാദ് കേരളത്തില്‍ ചെങ്ങന്നൂര്‍ സ്വദേശിയാണ്. മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ബാംഗ്ലൂര്‍ യൂത്ത് ലീഗ് സെക്രട്ടറിയായി ആത്മീയ രംഗത്ത് പ്രവേശിച്ച അദ്ദേഹം ഓര്‍ലാന്റോ സെന്റ് പോള്‍സ് ചര്‍ച്ചിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഈ അവസരങ്ങളില്‍ പല ടാലന്റ് ഷോകളുടേയും ഓര്‍ഗനൈസറായും തന്റെ പ്രകടന മികവ് തെളിയിച്ചു. ഓര്‍ലാന്റോ റീജണല്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി, ട്രഷറര്‍, ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ മികവുറ്റ പ്രകടനം കാഴ്ചവെച്ച അദ്ദേഹം സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ടാമ്പായുടെ ട്രഷറര്‍ ആയിരുന്നു. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഡയോസിസ് അസംബ്ലി മെമ്പറായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പ്രസാദ് എച്ച്.ഒ.എ ഡയറക്ടര്‍, ബോര്‍ഡ് ട്രഷറര്‍ എന്നീ പ്രവര്‍ത്തനത്തോടൊപ്പം ഫൊക്കാനയുടെ 2016 -18 കാലഘട്ടത്തിലെ റീജണല്‍…

തടവിലാക്കപ്പെട്ട കനേഡിയന്‍ പൗരന്റെ പ്രശ്നം ഈജിപ്ഷ്യന്‍ പ്രസിഡന്റ് സിസിയുമായി ചര്‍ച്ച ചെയ്തെന്ന് ജസ്റ്റിന്‍ ട്രൂഡോ

കാനഡ: ഈജിപ്തില്‍ തടവിലാക്കപ്പെട്ട കനേഡിയന്‍ പൗരന്മാരുടെ കേസുകള്‍ ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുമായി ചര്‍ച്ച നടത്തിയതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ലോകമെമ്പാടുമുള്ള കനേഡിയന്‍മാര്‍ക്കായി ഞങ്ങള്‍ എല്ലായ്പ്പോഴും നിലകൊള്ളുമെന്ന് എത്യോപ്യയിലെ അഡിസ് അബാബയില്‍ ആഫിക്കന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ജസ്റ്റിന്‍ ട്രൂഡോ പത്രസമ്മേളനത്തില്‍ പറഞ്ഞു. കനേഡിയന്‍ എഞ്ചിനീയര്‍ യാസര്‍ അല്‍ബാസിനെ കെയ്റോ വിമാനത്താവളത്തില്‍ നിന്ന് ഈജിപ്ഷ്യന്‍ അധികൃതര്‍ ഒരു വര്‍ഷം മുമ്പ് ബിസിനസ്സ് യാത്രയുടെ അവസാനത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിനെതിരെ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. അദ്ദേഹത്തിന്‍റെ സുരക്ഷയെക്കുറിച്ച് കുടുംബം ഒരു വര്‍ഷം മുമ്പ് കനേഡിയന്‍ മാധ്യമങ്ങളോട് ആശങ്കയറിയിച്ചിരുന്നു. കാനഡയിലേക്കുള്ള വിമാനത്തില്‍ കയറാന്‍ ശ്രമിച്ചപ്പോഴാണ് യാസര്‍ അല്‍ബാസിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടിയതായും അന്വേഷണത്തിനായി അദ്ദേഹത്തിന്റെ പേര് ഫ്ലാഗു ചെയ്തിട്ടുണ്ടെന്നും ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. സെപ്റ്റംബര്‍ അവസാനത്തില്‍ കെയ്റോയിലും മറ്റ് നഗരങ്ങളിലും സിസിക്കെതിരെ നടന്ന പ്രതിഷേധത്തെത്തുടര്‍ന്ന് കഴിഞ്ഞ…

മനോജ് ജോസഫ് ഇടമന ഫൊക്കാന നാഷണല്‍ കമ്മിറ്റി സ്ഥാനാര്‍ത്ഥി

ന്യൂജേഴ്സി: ഫൊക്കാനയുടെ 2020-2022 വര്‍ഷത്തെ നാഷണല്‍ കമ്മിറ്റി അംഗമായി കാനഡ നയാഗ്രാ ഫോള്‍സ് റീജിനില്‍ നിന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും സംഘടനാ നേതാവുമായ മനോജ് ജോസഫ് ഇടമന സ്ഥാനാര്‍ത്ഥിയാകും. നയാഗ്ര ഫോള്‍സ് മേഖലയില്‍ അറിയപ്പെടുന്ന വ്യക്തിത്വത്തിനുടമയായ മനോജ് ജോസഫ് ജോര്‍ജി വര്‍ഗീസ് നേതൃത്വം നല്‍കുന്ന ടീമില്‍ നിന്നായിരിക്കും സ്ഥാനാര്‍ത്ഥിയാകുക. നയാഗ്ര ഫോള്‍സ് അസോസിയേഷന്‍റെ (എന്‍.എം,എ ) പ്രസിഡണ്ട് ആയ മനോജ് ജോസഫ് ഇടമന ഏറെ സൗമ്യനും മൃദുഭാഷണിയും എന്‍.എം.എ അംഗങ്ങളുടെ ഇടയില്‍ ഏറെ സ്വീകാര്യനുമാണ്. കോഴിക്കോട് ജില്ലയില്‍ നിന്ന് ഏതാണ്ട് രണ്ടു ദശാബ്ദം മുന്‍പാണ് സ്വപ്നഭൂമിയായ കാനഡയിലെ നയാഗ്ര ഫോള്‍സിലേക്ക് ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന മനോജിന്‍റെ കുടുംബം കുടിയേറിയത്. കാനഡയില്‍ എത്തിയ നാള്‍ മുതല്‍ അമേരിക്കന്‍ പള്ളിയിലും മലയാളി പള്ളിയിലും അംഗമായ മനോജ് ഒട്ടനവധി സന്നദ്ധസംഘടനകളില്‍ അംഗമായി പ്രവര്‍ത്തിച്ചുകൊണ്ട് നിരവധി സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വച്ചിട്ടുണ്ട്.…

ഐസിസി വേള്‍ഡ് കപ്പ്: ഇന്ത്യന്‍ താരങ്ങളും ബംഗ്ലാദേശ് താരങ്ങളും ഫീല്‍ഡില്‍ ഏറ്റുമുട്ടി

പോച്ചെഫ്‌സ്ട്രൂം (ദക്ഷിണാഫ്രിക്ക): ഐസിസിയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്  ഫൈനലിനു ശേഷം ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും താരങ്ങള്‍ മൈതാനത്ത് ഏറ്റുമുട്ടിയത് വിവാദമായി. റാക്കിബുള്‍ ഹസന്‍ വിജയറണ്‍ നേടിയ ശേഷം ബംഗ്ലാദേശ് താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും മൈതാനത്തേക്ക് ഓടിയെത്തിയിരുന്നു. ഇതിനിടെ ഒരു ബംഗ്ലാ താരം ഇന്ത്യന്‍ താരത്തോട് മോശം വാക്കുകള്‍ പ്രയോഗിക്കുകയായിരുന്നു. തുടർന്ന് പരസ്പരം പോരടിച്ച താരങ്ങളെ അമ്പയര്‍മാരും സ്റ്റാഫും ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. വളരെ വൃത്തികെട്ട രീതിയിലാണ് ബംഗ്ലാദേശ് താരങ്ങള്‍ മൈതാനത്ത് പെരുമാറിയതെന്ന് മത്സരത്തിനു ശേഷം മാദ്ധ്യമങ്ങളെ കാണവെ ഇന്ത്യന്‍ ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗ് പറഞ്ഞു. ”ചില കളികള്‍ നിങ്ങള്‍ ജയിക്കും ചിലത് തോല്‍ക്കും. ഇതെല്ലാം ഈ കളിയുടെ ഭാഗമാണെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ ബംഗ്ലാദേശ് താരങ്ങളുടെ പ്രതികരണം വൃത്തികെട്ടതായിരുന്നു. അത്തരത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു”- ഗാര്‍ഗ് പറഞ്ഞു. അതേസമയം, എതിരാളികളോട് ആദരവ് കാണിക്കണമെന്ന് സംഭവത്തെ കുറിച്ച് പ്രതികരിച്ച ബംഗ്ലാദേശ് ക്യാപ്റ്റന്‍…

“ഏതോ സ്‌കൂളിലെ കുട്ടിയെ പാമ്പു കടിച്ചതിന് മുഴുവന്‍ സ്‌കൂളുകളിലും മാളം തപ്പുകയാണ് അധ്യാപകര്‍”- പരിഹാസവുമായി കെപിഎ മജീദ്

കോഴിക്കോട്: വയനാട്ടില്‍ ക്ലാസ് മുറിയില്‍ വെച്ച് പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന് ശേഷം അധ്യാപകര്‍ സ്‌കൂളുകളില്‍ മാളം തപ്പി നടക്കുകയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെ പരിഹാസം. ഏതോ സ്‌കൂളിലെ കുട്ടിയെ പാമ്പു കടിച്ചു എന്ന് കരുതി സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും മാളം ഉണ്ടോയെന്ന് നോക്കി നടക്കുകയാണ് അധ്യാപകര്‍. വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റം ഉണ്ടാകുന്നില്ലെന്നും കെപിഎ മജീദ് ആരോപിച്ചു. സംസ്ഥാനത്ത എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി മാനേജുമെന്റുകളെ വിമര്‍ശിച്ചതിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മാനേജ്‌മെന്റുകളെയും അധ്യാപകരെയും വിരട്ടിക്കൊണ്ട് വിദ്യാഭ്യാസ മേഖല ശുദ്ധീകരിക്കാന്‍ കഴിയുമെന്ന് ആരും കരുതേണ്ട. വിരട്ടല്‍ മുഖ്യമന്ത്രിയുടെ തനത് ശൈലിയാണ്. മാനേജ്‌മെന്റുകള്‍ വിദ്യാഭ്യസ മേഖലയില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും കെപിഎ മജീദ് പറഞ്ഞു. വയനാട് ബത്തേരിയില്‍ സര്‍വ്വജന സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ ക്ലാസ്…

അനധികൃത നിര്‍മ്മാണങ്ങളുടെ ലിസ്റ്റ് എവിടെയെന്ന് സര്‍ക്കാരിനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: കേരളത്തില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മുഴുവന്‍ കെട്ടിടങ്ങളുടെയും പട്ടിക കോടതിയ്ക്ക് കൈമാറുന്നില്ലെന്ന ഹര്‍ജിയില്‍ ചീഫ് സെക്രട്ടറിയ്ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. മേജര്‍ രവിയുടെ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ച കോടതി വിഷയം അതീവ ഗൗരവം ഉള്ളതാണെന്നും ആറാഴ്ചയ്ക്കകം ചീഫ് സെക്രട്ടറി മറുപടി നല്‍കണമെന്നും ഉത്തരവിട്ടു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മരടിലെ അനധികൃത ഫഌറ്റുകളുടെ കാര്യത്തിലെ കോടതി നടപടികളുമായി ബന്ധപ്പെട്ട് കേരളത്തിലെ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചിട്ടുള്ള മുഴുവന്‍ അനധികൃത കെട്ടിടങ്ങളുടെയും പട്ടിക കൈമാറണമെന്ന് ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനായി നാല് മാസത്തെ സമയവും അനുവദിച്ചു. എന്നാല്‍ അനുവദിച്ച സമയം കഴിഞ്ഞിട്ടും ചീഫ് സെക്രട്ടറി ഇത്തരമൊരു റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് കൈമാറിയില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് മേജര്‍ രവി കോടതി അലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്. മരടില്‍ പൊളിക്കപ്പെട്ട ഫഌറ്റുകളിലൊന്നിന്റെ ഉടമയായിരുന്നു…

കൊറോണ വൈറസ് വ്യാപനം നിസ്സാരമായി കാണരുതെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് ചൈനയില്‍ തീപോലെ പടര്‍ന്നു പിടിക്കുകയും ദിനം‌പ്രതി മരണം സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും അതിന്റെ വ്യാപനം നിസ്സാരമായി കാണരുതെന്ന് ലോകാര്യോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വൈറസ് ബാധിച്ച് ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 910 ആയി. വൈറസ് ബാധിച്ചവരുടെ എണ്ണം 40,171 ആയതായും തിങ്കളാഴ്ച ചൈനീസ് അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് ബാധിച്ച് ഞായറാഴ്ച മാത്രം മരിച്ചത് 97 പേരാണ്. ചൈനയ്ക്ക് പുറത്ത് മറ്റു രാജ്യങ്ങളിലെ കൊറോണ വൈറസ് ബാധ സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ ‘മഞ്ഞുമലയുടെ അറ്റം’ മാത്രമായിരിക്കാനാണ് സാധ്യതയെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയെസൂസ് മുന്നറിയിപ്പ് നൽകി. “ചൈനയിലേയ്ക്ക് യാത്ര ചെയ്തിട്ടില്ലാത്തവരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചെറിയ എണ്ണം മാത്രമാണ് ഇതെങ്കിലും മറ്റു പല രാജ്യങ്ങളിലെയും സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ വലിയ തോതില്‍ വൈറസ് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇത് കാണിക്കുന്നത്. ചൈനയ്ക്കു…