ബേപ്പൂര്‍ മുരളീധര പണിക്കര്‍ക്ക് പാരമൗണ്ട് ലിറ്റററി അവാര്‍ഡ്

ദോഹ: പുതിയ എഴുത്തുകാര്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, സംരംഭകര്‍ മുതലായവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ പീസ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പാരമൗണ്ട് ലിറ്റററി അവാര്‍ഡ് ബേപ്പൂര്‍ മുരളീധര പണിക്കര്‍ക്ക്. ഫെബ്രുവരി 23 ഞായറാഴ്ച്ച ചെന്നൈ വെസ്റ്റിന്‍ പാര്‍ക്ക് ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും. ജ്യോതിഷം, നാടക രചന, സാംസ്‌കാരിക പ്രവര്‍ത്തനം, പൊതുപ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ പ്രശസ്തനായ ബേപ്പൂര്‍ മുരളീധര പണിക്കര്‍ ആദ്യമായി രചിച്ച നാടകം മുഹബത്ത് ബേപ്പൂര്‍ യുവഭാവന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് അരങ്ങില്‍ ആവിഷ്‌കരിച്ചത്. പാഥേയം, അഴിനില, മൂകസന്ധ്യ, സ്‌നേഹതീരം, ജ്യോതിഷപ്രഭ, ഹരിഹരനാദം, ചുംബന സമരം, ഗ്രാമം, മതങ്ങളെ സാക്ഷി, വെളിച്ചപ്പാതയിലെ സ്വപ്‌നലോകം, കൃഷ്ണസഖി, ഒരു യാത്രയുടെ അന്ത്യം, സൂര്യപുത്രിയുടെ ഓര്‍മ്മയ്ക്ക്, മണ്‍തോണി, ബേപ്പൂര്‍ തമ്പി, സീതാപതി എന്നീ കൃതികളുടെ കര്‍ത്താവായ ബേപ്പൂര്‍ മുരളീധര പണിക്കര്‍ക്ക് ആര്യഭട്ടീയം,…

റിപ്പബ്ലിക്കന്‍ വോട്ടര്‍ റജിസ്‌ട്രേഷന്‍ ക്യാപിലേക്ക് വാഹനം ഓടിച്ചു കയറ്റിയ യുവാവ് അറസ്റ്റില്‍, രാഷ്ട്രീയ പ്രേരിതമെന്ന് ജി ഒ പി

ഡുവല്‍ കൗണ്ടി (ഫ്‌ളോറിഡ): റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംഘടിപ്പിച്ച വോട്ടര്‍ റജിസ്‌ട്രേഷന്‍ ക്യാപിലേക്ക് വാന്‍ ഓടിച്ചു കയറ്റി. അവിടെ കൂടിയിരിക്കുന്നവര്‍ ചിതറി ഓടുകയും ടെന്റിന് കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി ഡുവല്‍ കൗണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭാരവാഹികള്‍ അറിയിച്ചു. ഫെബ്രുവരി 8 ശനി വൈകിട്ടായിരുന്നു സംഭവം. ഫ്‌ലോറിഡായില്‍ നിന്നുള്ള ഗ്രിഗറി വില്യം ലോയല്‍ടിം (27) എന്ന യുവാവാണ് വാന്‍ ക്യാപിലേക്ക് ഓടിച്ചു കയറ്റിയതെന്ന് ജാക്‌സണ്‍ വില്ല ഷെറിഫ് ഓഫിസ് അറിയിച്ചു. ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ബോര്‍ഡുകള്‍, പാര്‍ക്കിങ് ലോട്ടിന് സമീപം തകര്‍ന്ന നിലയിലായിരുന്നു. ട്രംപിന്റെ പ്രധാന വര്‍ത്തകരെ ലക്ഷ്യമാക്കിയാണ് വാഹനം ഇടിച്ചു കയറ്റിയതെന്നും, ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. ഇയ്യാള്‍ക്കെതിരെ സസ്‌പെന്റ് ചെയ്ത ലൈസെന്‍സ് ഉപയോഗിക്കല്‍, മനപൂര്‍വ്വം അപകടം ഉണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി…

വേള്‍ഡ് പീസ് അവാര്‍ഡ് ശ്രീ സെയ്‌നിക്ക്

കാലിഫോര്‍ണിയ: ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയും മിസ് വേള്‍ഡ് അമേരിക്കാ വാഷിങ്ടന്‍ കിരീട ജേതാവുമായ ശ്രീ സെയ്‌നിക്ക് (23) വേള്‍ഡ് പീസ് അവാര്‍ഡ്. പാഷന്‍ വിസ്റ്റ് – മാഗസിനാണ് ലോസാഞ്ചലസില്‍ നടന്ന ചടങ്ങില്‍വച്ചു അവാര്‍ഡ് നല്‍കിയത്. അവാര്‍ഡ് ലഭിച്ചതില്‍ താന്‍ അഭിമാനം കൊള്ളുന്നതായി ശ്രീ സെയ്‌നി പറഞ്ഞു. വിവിധ തുറകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികളെ കണ്ടെത്തി ആദരിക്കുന്നതിന് പാഷന്‍ വിസ്റ്റ മാഗസിന്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ് ആദരിക്കുന്നതിന് പാഷന്‍ വിസ്റ്റ മാഗസിന്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ് ദാന ചടങ്ങ്. ജാതിയുടെയും നിറത്തിന്റെയും പേരില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ശ്രീ സെയ്‌നി പലപ്പോഴും പരിഹാസ പാത്രമാകേണ്ടി വന്നിട്ടുണ്ട്. പഞ്ചാബില്‍ നിന്നും ഇത്തരം പീഡനങ്ങള്‍ക്കു വിധേയരാകുന്നവര്‍ക്കു സംരക്ഷണം നല്‍കുന്നതിനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും പ്രത്യേകം വെബ് സൈറ്റ് ഉണ്ടാക്കി (www.shreesaini.org) ബോധവല്‍ക്കരണത്തിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. 12–ാം വയസ്സില്‍ മുഖത്തു കാര്യമായി പൊള്ളലേല്‍ക്കുകയും ഹൃദയ ശസ്ത്രക്രിയക്ക്…

‘ജനകീയ പ്രക്ഷോഭങ്ങള്‍ക്കെതിരായ അതിക്രമങ്ങര്‍ സര്‍ക്കാര്‍ അനുവാദത്തോടെ’: അബ്ദുല്ല അസ്സാം

മലപ്പുറം : രാജ്യത്തിന്‍റെ പലഭാഗങ്ങളിലായി നടക്കുന്ന ദേശീയ പൗരത്വസ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ സ്പോണ്‍സര്‍ ചെയ്യുന്നത് ഭരണകൂടങ്ങളാണ് എന്ന് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി നിയമവിഭാഗം ഗവേഷക വിദ്യാര്‍ഥി അബ്ദുല്ലാ അസ്സാം. മലപ്പുറത്ത് ആസാദി സ്ക്വയറില്‍ പത്താം ദിവസ പരിപാടിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. യു.പിയില്‍ ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടം കുട്ടികളെ പോലും ലൈംഗികാതിക്രമം നടത്തുന്നു. രാജ്യം വിട്ടു പോകാന്‍ പറയുന്നവര്‍ക്കു അതിനു അവകാശമില്ല. പ്രാണന്‍ നല്‍കിയും ഈ പോരാട്ടം വിജയിപ്പിക്കണം. അരികുവല്‍ക്കരിക്കപ്പെട്ടവരുടെയെല്ലാം ഐക്യനിര ഇതിനായി നാം തീര്‍ക്കേണ്ടതുണ്ട്. എഴുപതുവര്‍ഷമായി ശരിയായി വോട്ടര്‍ ഐഡികള്‍ ഉണ്ടാക്കാന്‍ കഴിയാത്ത ബ്യൂറോക്രസി എങ്ങനെയാണ് എന്‍.പി.ആര്‍ തയ്യാറാക്കുക എന്നും അദ്ദേഹം ചോദിച്ചു. ആസാദി സ്ക്വയര്‍ പത്താം ദിവസ പരിപാടി എം.ഇ.എസ് സംസ്ഥാന പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി സംസാരിച്ചു. ഫാഷിസത്തിനെതിരെ പ്രതിഷേധ നാടകം ‘ബൗ ബൗ ബൗരത്വം’…

നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വിസ്തരിക്കും

നടി ആക്രമിക്കപ്പെട്ട കേസില്‍ നടി മഞ്ജുവാര്യരെ ഈ ആഴ്ച വിസ്തരിക്കും. സിബിഐ കോടതിയില്‍ ഇന്നും നാളെയും വിസ്താരം ഇല്ലാത്തതിനാലാണ് ബുധനാഴ്ച പുനഃരാരംഭിക്കുന്നത്. ആദ്യം പോലീസിനെ വിവരം അറിയിച്ച പിടി തോമസ് എംഎല്‍എ ആയിരിക്കും വിസ്തരിക്കുക. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിത്ത് ചണ്ഡീഗഡിലെ ഫോറന്‍സിക് ലാബില്‍ നിന്നുള്ള പരിശോധനാഫലം നടന്‍ ദിലീപിന് ലഭിച്ചിട്ടുണ്ട്. മഞ്ജുവാര്യരുടെ വിസ്താരത്തിന്‌ശേഷം നടിയെ ചോദ്യം ചെയ്താല്‍ മതിയെന്നാണ് ദിലീപിന്റെ അഭിഭാഷകരുടെ ആലോചന. മഞ്ജുവിന്റെ മൊഴി കേസില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. സംഭവം നടന്ന ഉടന്‍ ഇതൊരു ക്രിമിനല്‍ ഗൂഢാലോചനയാണെന്ന് മഞ്ജു കൊച്ചിയില്‍ പറഞ്ഞിരുന്നു. ദിലീപും മഞ്ജുവും പിരിയാന്‍ കാരണം ആക്രമിക്കപ്പെട്ട നടി കാരണമാണെന്നുള്ള ആരോപണങ്ങളും വാര്‍ത്തകളും നേരത്തെ ഉണ്ടായിരുന്നു. ഇത് മഞ്ജു ശരിവെക്കുമോ എന്നാണ് ഇനി അറിയേണ്ടത്. മഞ്ജുവിന്റെ മൊഴി കേസില്‍ നിര്‍ണായകമാകുന്നതിങ്ങനെയാണ്. ക്രിമിനല്‍ നടപടിച്ചട്ടം വകുപ്പ് 164പ്രകാരം പോലീസ് നേരത്തെ മഞ്ജുവിന്റെ…

ചൈനയില്‍ നിന്നുള്ള വാര്‍ത്തകള്‍ പുറത്തെത്തിച്ച മാധ്യമപ്രവര്‍ത്തകനെ കാണ്‍മാനില്ല

ബെയ്ജിങ്: കൊറോണ വൈറസിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ട ചൈനീസ് സിറ്റിസണ്‍ ജേര്‍ണലിസ്റ്റിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസുമായി ബന്ധപ്പെട്ട് വുഹാനില്‍ നിന്നുള്ള വാര്‍ത്തകള്‍ മൊബൈല്‍ ഫോണിലൂടെ പുറം ലോകത്തെ അറിയിച്ച രണ്ട് മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ ചെന്‍ ക്വിഷിയെയാണ് കാണാതായിരിക്കുന്നത്. ചെന്നിനെ കാണാതായിട്ട് 20 മണിക്കൂറിലധികമായെന്നാണ് വിവരം. കൂടെയുണ്ടായിരുന്ന മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ ഫാങ് ബിന്നിനെ ആശുപത്രിക്കുള്ളിലെ മൃതദേഹങ്ങളുടെ വീഡിയോ എടുത്തതിന് അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു. കൊറോണയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറം ലോകം അറിയാതിരിക്കാന്‍ ശക്തമായ നിയന്ത്രണങ്ങളാണ് ചൈനീസ് ഭരണകൂടം കൊണ്ടുവന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങള്‍ക്കടക്കം പല വിധത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഓസ്‌കാര്‍: നാല് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ‘പാരസൈറ്റ്‌’, വാക്കിന്‍ ഫീനിക്‌സ് മികച്ച നടന്‍

92-ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയന്‍ ചിത്രം ‘പാരസൈറ്റ്’  നാല് പുരസ്‌കാരങ്ങള്‍ നേടി. ചിത്രത്തിന്റെ സംവിധായകന്‍ ബോങ് ജൂണ്‍ ഹൊ മികച്ച സംവിധായകനുള്ള പുരസ്‌കാരവും കരസ്ഥമാക്കി. മികച്ച ചിത്രം, മികച്ച വിദേശ ചിത്രം, മികച്ച തിരക്കഥ എന്നീ പുരസ്‌കാരങ്ങളും ‘പാരസൈറ്റ്’ നേടി. വാക്കിന്‍ ഫീനിക്‌സ് മികച്ച നടനായി. ‘ജോക്കര്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ‘ജൂഡി’ എന്ന ചിത്രത്തിലെ അഭിനയത്തിന് റെനെയ് സെല്‍വെഗെര്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രാഡ് പിറ്റ് മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. ‘മാര്യേജ് സ്റ്റോറി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ലോറ ഡെണ്‍ മികച്ച സഹനടിയുമായി. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്‌കാരവും ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’ എന്ന ചിത്രത്തിനാണ്. ‘ടോയ് സ്‌റ്റോറി 4’ ന് മികച്ച അനിമേറ്റഡ്…

അമ്മയുടെ ദശാബ്ദി ആഘോഷങ്ങള്‍ക്ക് ജെയിംസ് കല്ലറക്കാണിയില്‍ കണ്‍വീനര്‍

അറ്റ്‌ലാന്റയിലെ മലയാളികള്‍ നെഞ്ചില്‍ ഏറ്റിയ ‘അമ്മ’ എന്ന മഹത്തായ സംഘടനയുടെ ദശാബ്ദി പൂരങ്ങള്‍ക്ക് തിരി കൊളുത്തുവാനും, വിപുലമായ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുവാനുമായി നാലംഗ ആഘോഷ കമ്മിറ്റിയില്‍ ജെയിംസ് കല്ലറക്കാണിയില്‍ (കണ്‍വീനര്‍), സിജു ഫിലിപ്പ്, സീന കുടിലില്‍, മാത്യു വര്‍ഗ്ഗീസ് എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുത്തു. അറ്റ്‌ലാന്റയിലെ മലയാളി സമൂഹത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച ജെയിംസ് കല്ലറക്കാണിയില്‍ ഒരു മികച്ച സംഘാടകനും സാംസ്കാരിക, ബിസിനസ് രംഗങ്ങളില്‍ കഴിവുറ്റ ഒരു പ്രതിഭയുമാണ്. യുവജനവേദി കോഓര്‍ഡിനേറ്റര്‍ സിജു ഫിലിപ്പും, കേരളാ വനിതാവേദി കണ്‍വീനര്‍ സീന കുടിലില്‍, മുന്‍ അമ്മ പ്രസിഡന്‍റ് മാത്യു വര്‍ഗ്ഗീസും എന്നും നിസ്വാര്‍ഥവും മികവുറ്റതുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചിട്ടുള്ള വ്യക്തികളും, സമൂഹത്തിനു സംഭാവനകള്‍ നല്‍കിയിട്ടുള്ളവരും ആണെന്നു അമ്മയുടെ പ്രസിഡന്‍റ് ഡൊമിനിക് ചാക്കോനാല്‍ അഭിപ്രായപ്പെട്ടു. 2020ല്‍ പത്താം വാര്‍ഷികത്തോടനുബന്ധിച്ചു വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനായി തങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നും,…

Upset Hindus urge Melbourne firm to withdraw Hindu gods playing cards deck & apologize

Upset Hindus are urging Melbourne area (Australia) based online marketplace MyDeal.com.au for immediate withdrawal of playing cards deck carrying images of various Hindu deities; calling it highly inappropriate. Distinguished Hindu statesman Rajan Zed, in a statement in Nevada (USA) today, said that these Hindu deities were highly revered in Hinduism and were meant to be worshipped in temples or home shrines and not to be tossed/shuffled around with unwashed hands at gambling card games including poker at casinos or other places, drinking card games, card throwing competitions, “sleight of hand” entertainment, etc. Inappropriate usage…

ഡോ. താരമോള്‍ക്ക് പാരമൗണ്ട് ലിറ്റററി അവാര്‍ഡ്

ദോഹ: അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ പീസ് കൗണ്‍സിന്റെ പാരമൗണ്ട് ലിറ്റററി അവാര്‍ഡ് ഡോ. കെ.ജി താരമോളുടെ അടിമയാക്കപ്പെടും മുന്‍പ് എന്ന കൃതിക്ക്. ഫെബ്രുവരി 23 ഞായറാഴ്ച്ച ചെന്നൈ വെസ്റ്റിന്‍ പാര്‍ക്ക് ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും. എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശിനിയായ ഡോ. താരമോള്‍ കോതമംഗലം എം.എ കോളേജില്‍ നിന്ന് എം.എ ഇക്കണോമിക്‌സില്‍ ബിരുദവും തിരുവനന്തപുരം ഗവണ്‍മെന്റ് ട്രെയിനിംഗ് കോളേജില്‍ നിന്ന് എം.എഡും, അളഗപ്പ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എഡ്യൂക്കേഷനില്‍ എംഫിലും, കോയമ്പത്തൂര്‍ ഭാരതീയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇക്കണോമിക്‌സില്‍ പി.എച്ച്ഡിയും നേടിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയായിരിക്കെ തന്നെ ആനുകാലികങ്ങളില്‍ നിരവധി സൃഷ്ടികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് നടത്തിയ സംസ്ഥാനതല കവിതാമത്സരത്തില്‍ രണ്ടാം സ്ഥാനം നേടി. കോളേജ് യുവജനോത്സവങ്ങളില്‍ നിരവധി തവണ കവിത, ഉപന്യാസമത്സരങ്ങളില്‍ പുരസ്‌കാരത്തിനര്‍ഹയായിട്ടുണ്ട്. ദുബൈയില്‍ മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യൂക്കേഷനില്‍…