യു.യു.സി വോട്ട് : സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കിയ കോടതി വിധി പോരാട്ടങ്ങളുടെ വിജയം: കെ എം ഷെഫ്റിന്‍

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ സ്വാശ്രയ കോളേജുകളിലെ യു യു സിമാരുടെ വോട്ടവകാശം നിഷേധിച്ചു കൊണ്ടുള്ള സിന്‍ഡിക്കേറ്റ് നിയമാവലി പൂര്‍ണമായി റദ്ദാക്കിയ ഹെക്കോടതി നടപടി വിദ്യാര്‍ത്ഥി പോരാട്ടങ്ങളുടെ വിജയവും ഇടതു സിന്‍ഡിക്കേറ്റിന്‍റെ ജനാധിപത്യ അട്ടിമറിക്കേറ്റ തിരിച്ചടിയുമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എം ഷെഫ്റിന്‍. പുതിയ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച് പഴയ നിയമപ്രകാരം തന്നെ തെരഞ്ഞെടുപ്പ് നടത്താനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റിക്ക് കീഴിലെ സ്വാശ്രയ കോളേജുകളിലെ തെരഞ്ഞെടുക്കപ്പെട്ട യു യു സിമാരുടെ വോട്ടവകാശം സംബന്ധിച്ച് സിന്‍ഡിക്കേറ്റ് നടപ്പാക്കാന്‍ ഒരുങ്ങിയ പുതിയ പരിഷ്കാരം സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ത്ഥികളോടുള്ള തികഞ്ഞ നീതി നിഷേധമായിരുന്നു. ഗവണ്‍മെന്‍റ് /എയ്ഡഡ് കോളേജുകളിലെ യുയുസിമാര്‍ക്ക് ഒരു യു യു സിക്ക് ഒരു വോട്ടും അതേ സമയം അണ്‍ എയ്ഡഡ് കോളേജുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു വരുന്ന യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാര്‍ക്ക് ഒന്നിലധികം കൗണ്‍സിലര്‍മാരെ ചേര്‍ത്ത്…

ഖത്തര്‍ ദേശീയ കായികദിനം: ടീം മീഡിയ പ്‌ളസ് ജേതാക്കള്‍

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് പ്രമുഖ അഡ്‌വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്‌ളസും റെസ്‌റ്റോറന്റ് ശൃംഖലയായ ടീം ടൈം ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ടീ ടൈമിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ടീം മീഡിയ പ്‌ളസ് ജേതാക്കളായി. മമൂറ മിനി സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ടീം മീഡിയ പ്‌ളസിന് വേണ്ടി സിയാഹുറഹ്മാന്‍, റഷാദ് മുബാറക് എന്നിവര്‍ ഗോളുകള്‍ നേടി. മീഡിയ പ്‌ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി ഉദ്ഘാടനം ചെയ്തു. ഖത്തറിന്റെ ദേശീയ കായിക ദിനത്തില്‍ പ്രവാസി സംരംഭ കൂട്ടായ്മകളുടെ പങ്ക് പ്രധാനമാണെന്നും സജീവ പിന്തുണയോടെയാണ് ഈ മുന്നേറ്റത്തില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക കായിക ഭൂപടത്തില്‍ ഇതിനകം തന്നെ ശ്രദ്ധേയമായ സാന്നിധ്യം അടയാളപ്പെടുത്തിയ ഖത്തറിന്റെ കായിക കുതിപ്പുകള്‍ക്ക് ശക്തി പകരുന്നതാണ് ഓരോ കായിക ദിനങ്ങളും.…

കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ശഹീന്‍ബാഗ് സ്‌ക്വയറിനു തുടക്കം

തേഞ്ഞിപ്പലം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റസ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശഹീന്‍ബാഗ് സ്ക്വയറിനു തുടക്കമായി. അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റി മുന്‍ യൂണിയന്‍ പ്രസിഡന്‍റ് അഡ്വ. അബ്ദുല്ല അസാം ഉദ്ഘാടനം നിര്‍വഹിച്ചു. പൗരത്വമാണ് രാജ്യത്ത് മൗലികാവകാശങ്ങളും മനുഷ്യാവകാശങ്ങളും ഭരണഘടനയിലൂടെ ഉറപ്പ് നല്‍കുന്നത്. അത് റദ്ദ് ചെയ്യുന്നതിലൂടെ നിയമപരമായ വംശഹത്യക്കാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരെ കാമ്പസുകളും തെരുവുകളും നടത്തുന്ന സമരങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ട് പോവണമെന്നും അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്‍റ് ഷംസീര്‍ ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി മൂവ്മെന്‍റ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് അഷ്റഫ് കെ.കെ അദ്ധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാളം പഠന വകുപ്പ് അദ്ധ്യാപകന്‍ എം.ബി മനോജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എസ്.എഫ് യൂണിറ്റ് പ്രസിഡന്‍റ് അഡ്വ. വി അനസ്, രാഷ്ട്രപതി അവാര്‍ഡ് ജേതാവും കവിയുമായ പി.വി. സൈദലവി, ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ…

കാലിഫോര്‍ണിയയില്‍ അഞ്ചു വയസ്സുകാരന്‍ വളര്‍ത്തുനായയുടെ ആക്രമണത്തില്‍ മരിച്ചു

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ പിറ്റ്ബുള്‍ ഇനത്തില്‍ പെട്ട വളര്‍ത്തുനായയുടെ കടിയേറ്റ് അഞ്ചു വയസ്സുകാരന്‍ മരിച്ചു. ഓറോ ഗ്രാന്‍ഡെയിലെ വീട്ടില്‍ തിങ്കളാഴ്ചയാണ് കുട്ടിയെ നായ ആക്രമിച്ചത്. കുട്ടിയെ നോക്കാന്‍ ഏല്പിച്ചിരുന്ന ഒരു ബന്ധു മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങിയ സമയത്താണ് നായ കുട്ടിയെ ആക്രമിച്ചത്. നായയില്‍ നിന്ന് കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നപ്പോള്‍ ബന്ധു പോലീസ് എമര്‍ജന്‍സി നമ്പര്‍ 911-ലേക്ക് വിളിക്കുകയായിരുന്നു. സാന്‍ ബെര്‍ണാര്‍ഡിനോ കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നും ഡപ്യൂട്ടിമാര്‍ പോര്‍ട്ട്‌ലാന്റ് സ്ട്രീറ്റിനും ഫസ്റ്റ് സ്ട്രീറ്റിനും സമീപമുള്ള വീട്ടില്‍ എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. പോലീസും അഗ്നിശമന സേനാംഗങ്ങളും ഉദ്യോഗസ്ഥരും എത്തുന്നതിനു മുമ്പേ മാരകമായി മുറിവേറ്റ കുട്ടി മരണത്തിന് കീഴടങ്ങിയിരുന്നു എന്ന് ഷെരീഫ് ഡിപ്പാര്‍ട്ട്മെന്റ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണസമയത്ത് മറ്റ് കുട്ടികളൊന്നും വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. കുട്ടിയെ ആക്രമിക്കാന്‍ നായയെ പര്രേിപ്പിച്ചത് എന്താണെന്ന് ഉടന്‍ വ്യക്തമല്ല.…

ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ തന്റെ വരവ് ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് ട്രം‌പ്

വാഷിംഗ്ടണ്‍: തന്റെ ഇന്ത്യാ സന്ദര്‍ശനം ഏറെ പ്രാധാന്യമുള്ളതാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ് വ്യക്തമാക്കി. ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യയിലേക്ക് യാത്രയാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തന്‍റെ അടുത്ത സുഹൃത്താണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹവുമായി ഈ അടുത്തിടെ സംസാരിച്ചെന്നും ട്രം‌പ് വെളിപ്പെടുത്തി. ഇന്ത്യയിലെ ലക്ഷക്കണക്കിന് ആളുകള്‍ തന്നെ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണെന്ന് മോദി പറഞ്ഞെന്ന് ട്രംപ് വ്യക്തമാക്കി. ഈ മാസം 24, 25 തീയതികളിലാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദും ഡല്‍ഹിയും അദേഹം സന്ദര്‍ശിക്കും. കഴിഞ്ഞയാഴ്ച മോദിയോട് സംസാരിച്ചെന്നും വിമാനത്താവളത്തില്‍ നിന്നും ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് തന്നെ സ്വീകരിച്ചാനയിക്കാന്‍ ലക്ഷങ്ങള്‍ ഉണ്ടാകുമെന്ന് മോദി അറിയിച്ചതായും ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു. ശരിയായ ധാരണകളില്‍ എത്തിയാല്‍ ഇന്ത്യയുമായി വ്യാപാര കരാര്‍ ഉണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. അതിനിടെ, ട്രംപ് ഇന്ത്യയിലേക്ക് വരുന്നതോടെ മോദിയും ട്രം‌പുമായുള്ള ചര്‍ച്ചയും ഉണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ…

അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ഐക്യരാഷ്ട്ര സഭാ തലവന്‍ പാക്കിസ്താനിലേക്ക്

യുണൈറ്റഡ് നേഷന്‍സ്: അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ഐക്യരാഷ്ട്ര സഭാ തലവന്‍ അന്റോണിയോ ഗുട്ടറെസ് പാക്കിസ്താന്‍ സന്ദര്‍ശിക്കുന്നു. ഫെബ്രുവരി 16നാണ് അദ്ദേഹത്തിന്‍റെ പാക്കിസ്ഥാന്‍ സന്ദര്‍ശനം. നാല് ദിവസം നീളുന്ന സന്ദര്‍ശനത്തിനിടെ,ഗുട്ടറെസ്, കര്‍ത്താര്‍പൂര്‍ ഗുരുദ്വാരയും സന്ദര്‍ശിച്ചേക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. സിഖ് മത സ്ഥാപകനായ ഗുരുനാനാക്ക്, തന്‍റെ ജീവിതത്തിലെ അവസാന 18 വര്‍ഷങ്ങള്‍ കര്‍ത്താര്‍പുര്‍ ഗുരുദ്വാരയിലാണ് ചെലവഴിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഗുരുദ്വാരയും ഇതാണ്. ഫെബ്രുവരി 17ന് നടക്കുന്ന പാക്കിസ്ഥാന്‍ സര്‍ക്കാരും ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന യു.എന്‍.എച്ച്.സി.ആറും ചേര്‍ന്നൊരുക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഗുട്ടറസ് പാകിസ്ഥാനില്‍ എത്തുന്നത്.

നിര്‍ധനരായ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതിയൊരുക്കി ഫോമാ വിമന്‍സ് ഫോറം

ന്യൂജേഴ്സി: കാരുണ്യത്തിന്‍റെയും കനിവിന്‍റെയും മാലാഖാമാരാകാന്‍ തയാറെടുക്കുന്ന കേരളത്തിലെ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതിയൊരുക്കി ഫോമാ വനിതാ ഫോറം. നാളത്തെ ആതുര ശ്രുഷകരെ സൃഷ്ടിക്കാന്‍ ഫോമാ വനിതാ ഫോറം തുടങ്ങി വെച്ച ഫോമാ നഴ്സിംഗ് സ്കോളര്‍ഷിപ്പ് പദ്ധതിയുടെ ഫണ്ട് റൈസിംഗ് പ്രോഗ്രാമും മിഡ് അറ്റ്‌ലാന്‍റിക് വിമന്‍സ് ഫോറം ഉദ്ഘാടനവും ന്യൂജഴ്സിയിലുള്ള ഗുരു പാലസ് സ്റ്റോറില്‍ വെച്ച് നടത്തി. മിഡ് അറ്റ്‌ലാന്‍റിക് റീജിയണിലെ നിരവധി അസോസിയേഷനുകളും നിരവധി വ്യക്തികളും ഈ പദ്ധതിയിലേക്ക് വളരെയധികം സംഭാവനകള്‍ നല്‍കി. മാപ്പ്, കാന്‍ജ്, മാസ്കോണ്‍ തുടങ്ങിയ സംഘടനകളും സുജനന്‍, അനിയന്‍ ജോര്‍ജ്, ആന്‍ സ്കറിയ, ശാലു പുന്നൂസ്, ശ്രീജിത്ത് കോണത്, ആബിദ ജോസ്, തോമസ് ചാണ്ടി, ബിനു ജോസഫ്, ഗിരീഷ് ഒഹായോ, സുധീപ് നായര്‍ എക്സ്റ്റന്‍ തുടങ്ങിയവരാണ് സംഭാവനകള്‍ നല്‍കിയത്. ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാമിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നാഷണല്‍ വിമന്‍സ്…

യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഫെബ്രുവരി 24-25 ന് ഇന്ത്യ സന്ദര്‍ശിക്കും

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഫെബ്രുവരി 24-25 തീയതികളില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തും. അമേരിക്കന്‍ പ്രസിഡന്‍റായി സ്ഥാനമേറ്റതിനുശേഷം ട്രംപിന്‍റെ ആദ്യത്തെ ഇന്ത്യന്‍ പര്യടനമാണിത്. ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വൈറ്റ് ഹൗസിലെ ട്വിറ്റര്‍ വഴി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കൂടാതെ തിയ്യതികളും പ്രഖ്യാപിച്ചു. ഫെബ്രുവരി 24-25 തിയ്യതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ട്വീറ്റില്‍ വ്യക്തമാക്കി. “ട്രംപിന്‍റെ സന്ദര്‍ശനത്തിലൂടെ തന്ത്രപരമായ യുഎസ്-ഇന്ത്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയും ഇന്ത്യന്‍ – അമേരിക്കന്‍ ജനതകള്‍ തമ്മിലുള്ള ശക്തമായതും നിലനില്‍ക്കുന്നതുമായ ബന്ധം കൂടുതല്‍ ഉന്നതിയിലെത്തും”-വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തു. ഈ സന്ദര്‍ശന വേളയില്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ഭാര്യയും അമേരിക്കയുടെ പ്രഥമ വനിതയുമായ മെലാനിയ ട്രംപും ഉണ്ടാകും. ട്രംപും ഭാര്യ മെലാനിയയും ഗുജറാത്ത് സന്ദര്‍ശിക്കും. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ…

ടി ഐ സി വാര്‍ഷിക സ്പോര്‍ട്സ് ആന്‍റ് ഗെയിംസിന് തുടക്കമായി

തിരൂര്‍: പയ്യനങ്ങാടി ടി.ഐ.സി. സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷിക സ്പോര്‍ട്സ് ആന്‍റ് ഗെയിംസിന് തുടക്കമായി. കേരള സന്തോഷ് ട്രോഫി താരം പി.പി ഇര്‍ഷാദ് സ്പോര്‍ട്സ് ആന്‍റ് ഗെയിംസ് ഉല്‍ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ നജീബ് പി. പരീത് അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രിന്‍സിപ്പാള്‍ എം.ടി ഹാരിസ്, അക്കാദമിക്ക് ഹെഡ് ടി. സന്ധ്യ, മോണ്ടിസോറി ഹെഡ് സംഗീത ബിജീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. പി.പി ഇര്‍ഷാദിനുള്ള ഉപഹാരം സ്കൂള്‍ പ്രിന്‍സിപ്പാള്‍ നജീബ് പി. പരീത് കൈമാറി.

ഐപിസി ഫാമിലി കോണ്‍ഫറന്‍സ് ദേശീയ പ്രാര്‍ത്ഥനാ ദിനം മാര്‍ച്ച് 1 ന്

ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18-ാമത് കുടുംബ സംഗമത്തിന്‍റെ സുഗമമായ നടത്തിപ്പിനായും അനുഗ്രഹത്തിനായും നോര്‍ത്തമേരിക്കയിലെയും കാനഡയിലെയും മുഴുവന്‍ ഐപിസി സഭകളും മാര്‍ച്ച് 1 ന് പ്രത്യേക പ്രാര്‍ത്ഥനാദിനമായി വേര്‍തിരിക്കണമെന്നും അന്നേദിവസം ലഭിക്കുന്ന സ്തോത്രകാഴ്ചയും പ്രത്യേക സംഭാവനകളും അതത് സഭകളുടെ സംഭാവനയായി നല്‍കി സഹായിക്കണമെന്നും ഭാരവാഹികള്‍ അറിയിച്ചു. സഭകളിലെ ആരാധനാ വേളയില്‍ കുറച്ച് സമയം നീക്കിവയ്ക്കാനും സമ്മേളനത്തിന്‍റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുവാനും ഒരു പ്രത്യേക സ്തോത്ര കാഴ്ച എടുത്ത് സഹായിക്കുവാനും എല്ലാ അംഗ സഭകളും ഉത്സാഹം കാണിക്കണമെന്നും സംഭാവനകള്‍ 18th family Conference , 2620 N MacArthur Blvd, Oklahoma City, OK 73127 എന്ന വിലാസത്തില്‍ അയച്ചുകൊടുക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ വെച്ച് നടത്തപ്പെടുന്ന പ്രമോഷണല്‍ യോഗങ്ങളിലും ധനസമാഹരണ പരിപാടികള്‍ക്കും മികച്ച പ്രതികരണമാണ് എല്ലാ പട്ടണങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. നാഷണല്‍…