കൊറോണ വൈറസ് ഓരോ മിനിറ്റിലും ചൈനയില്‍ നാശം വിതയ്ക്കുന്നു; 24 മണിക്കൂറിനുള്ളില്‍ 143 രോഗികള്‍ മരിച്ചു

ബീജിംഗ്: കൊറോണ വൈറസ് ചൈനയില്‍ വന്‍ നാശമാണ് വിതയ്ക്കുന്നത്. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1631 ആയി ഉയര്‍ന്നു. വെള്ളിയാഴ്ച മാത്രം 143 പേരാണ് മരിച്ചത്. വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ഹുബെ പ്രവിശ്യയില്‍ പുതിയതായി 2420 പേര്‍ക്ക് ഈ രോഗം പിടിപെട്ടു. ഇവിടെ വെള്ളിയാഴ്ച 139 പേര്‍ രോഗം ബാധിച്ച് മരിച്ചതായി നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ ഓഫ് ചൈന അധികൃതര്‍ അറിയിച്ചു. ഹെനാനില്‍ ഈ വൈറസ് ബാധിച്ച് 2 പേര്‍ മരിച്ചു. ബീജിംഗിലും ചോങ്കിംഗിലും ഓരോ പേര്‍ വീതമാണ് മരിച്ചത്. ഈ രീതിയില്‍ വെള്ളിയാഴ്ച മാത്രം 143 പേരാണ് മരിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 1631 ആയി. ചൈനയില്‍ നിന്ന് ലഭിച്ച ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 54406 പേര്‍ ഹുബെ പ്രവിശ്യയില്‍ ഈ മാരക രോഗത്തിന്‍റെ പിടിയിലാണ്. ചൈനയില്‍ ഇതുവരെ 67535 പേര്‍ ഈ രോഗത്തിന്‍റെ…

പുഴുക്കുത്തേറ്റ ജുഡിഷ്യറി: ജസ്റ്റിസ് സത്യരാജന്‍ ധര്‍മാധികാരിയുടെ രാജിയില്‍ ദുരൂഹത

മുംബൈ: ഉന്നത ജുഡീഷ്യറിയെ ഞെട്ടിച്ച് ബോംബെ ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജ് ജസ്റ്റിസ് സത്യരാജന്‍ ധര്‍മാധികാരി രാജിവച്ചു. രാജി സമര്‍പ്പിച്ചതായി വ്യക്തമാക്കിയ അദ്ദേഹം കാരണമെന്തെന്നു പറഞ്ഞില്ല. ഒരു കേസുമായി ബന്ധപ്പെട്ട് അഭിഭാഷകന്‍ മാത്യു നെടുമ്പാറ, അടുത്തയാഴ്ച ഹര്‍ജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട വേളയില്‍ ‘ഞാന്‍ ഓഫീസ് വിടുന്നു. ഇതെന്റെ അവസാന ദിവസമാണ്’ എന്ന് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. തമാശ പറയുകയാണ് എന്നാണ് തോന്നിയത് എന്നും അതു കേട്ട് താന്‍ ഞെട്ടിത്തരിച്ചെന്നും നെടുമ്പാറ പിന്നീട് പറഞ്ഞു. 2003 നവംബര്‍ 14ന് ബോംബെ ഹൈക്കോടതിയില്‍ എത്തിയ ജസ്റ്റിസ് ധര്‍മഗിരി മറ്റൊരു ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആകാനിരിക്കുകയായിരുന്നു. രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ നരേന്ദ്രധഭോല്‍ക്കര്‍-ഗോവിന്ദ് പന്‍സാരെ വധക്കേസ് പരിഗണിച്ചത് അദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ അച്ഛന്‍ ചന്ദ്രശേഖര്‍ ധര്‍മഗിരി ബോംബെ ഹൈക്കോടതിയിലെ മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു. രമണി കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മദ്രാസ് ഹൈക്കോടതി ചീഫ്…

പുല്‍‌വാമ ഭീകരാക്രമണത്തില്‍ നേട്ടമുണ്ടായത് ആര്‍ക്ക്?: രാഹുല്‍ ഗാന്ധി

ന്യൂദൽഹി: പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവൻ പൊലിയുന്നതിന് ഇടയാക്കിയ ഭീകരാക്രമണം നടന്ന് ഒരുവർഷം പിന്നിടുന്ന ദിവസമാണ് ഇന്ന്. 2019 ഫെബ്രുവരി 14 ന് ഉച്ചകഴിഞ്ഞ് 3.15 നാണ് ലോകത്തെ നടുക്കിയ ഭീകരാക്രമണമുണ്ടായത്. 2,547 സിആർപിഎഫ് ജവാൻമാർ 78 വാഹനങ്ങളിൽ ജമ്മുവിൽനിന്നു ശ്രീനഗറിലേക്ക് കോൺവോയ് ആയി പോവുമ്പോള്‍ പുല്‍വാമ ജില്ലയിലെ അവന്തിപ്പോരയ്ക്ക് സമീപത്ത് വച്ചായിരുന്നു ആക്രമണം നടന്നത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ സ്ഫോടക വസ്തുകള്‍ നിറച്ച കാറ് ഓടിച്ച് കയറ്റുകയായിരുന്നു. പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദായിരുന്നു ചാവേറാക്രമണത്തിന് പിന്നില്‍. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി 11 ദിവസങ്ങള്‍ക്ക് ശേഷം പാക്കിസ്ഥാനിലെ ബാലക്കോട്ടിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യ സർജിക്കൽ സ്‌ട്രൈക്കിലൂടെ തകര്‍ത്തിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന പ്രതികളും ജയ്ഷെ മുഹമ്മദ് നേതാക്കളുമായ മുദാസിർ അഹമ്മദ് ഖാന്‍, സജ്ജാദ് ഭട്ട് എന്നിവരെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും ജൂണിലുമായി ഇന്ത്യന്‍ സേന…

ഫോമാ വിമന്‍സ് ഫോറം സ്‌കോളര്‍ഷിപ്പ്; ഡോ. സാറാ ഈശോ ആദ്യ ചെക്ക് നല്‍കി

ന്യൂജേഴ്‌സി: കേരളത്തിലെ നിര്‍ധനരായ നഴ്‌സിങ് വിദ്യാര്‍ത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഫോമയുടെ വിമന്‍സ് ഫോറം തുടങ്ങിവച്ച നഴ്‌സിങ് സ്‌കോളര്‍ഷിപ്പ് പദ്ധതി ഈ വര്‍ഷവും വളരെ നല്ലരീതിയില്‍ പുരോഗമിക്കുന്നു. 2016 -18 കാലഘട്ടത്തില്‍ വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ആയ ഡോക്ടര്‍ സാറ ഈശോയുടെയും സെക്രട്ടറിയായ രേഖ നായരുടെയും നേതൃത്വത്തില്‍ തുടങ്ങിയ ഈ പദ്ധതി അന്നുതന്നെ ഇരുപതില്‍പരം നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്തിരുന്നു. വൈദ്യശാസ്ത്ര രംഗത്ത് നിരവധി വര്‍ഷങ്ങളായി സേവനമനുഷ്ഠിക്കുന്ന Dr. സാറാ ഈശോ കൂടുതല്‍ മലയാളികള്‍ ഈ രംഗത്തേക്ക് കടന്നു വരേണ്ടതിന്റെ ആവശ്യകത കൂടി മുന്‍നിര്‍ത്തിയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. 2018 -20 കാലയളവില്‍ രേഖാ നായർ വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ആയപ്പോള്‍ കൂടുതല്‍ നഴ്‌സിങ് വിദ്യാര്‍ഥികളിലേക്കു ഈ പദ്ധതിയുടെ പ്രയോജനം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഈ പ്രാവശ്യം അന്‍പതില്‍ പരം വിദ്യാര്‍ത്ഥികളെ…

വിവേചനത്തിന്റെ കഥ പറയുന്ന ഡോ. എസ് സുനിലിന്റെ പുതിയ ചിത്രം ‘വിശുദ്ധ രാത്രികള്‍’ കപട സദാചാരത്തിനെതിരെയുള്ള നേര്‍കണ്ണാടി

വിവേചനത്തിന്റെ കഥ പറയുന്ന ഡോ. എസ് സുനിലിന്റെ പുതിയ ചിത്രം ‘വിശുദ്ധ രാത്രികള്‍’ കപട സദാചാരത്തിനെതിരെ തൊടുത്തുവിട്ട അമ്പുപോലെ വിമര്‍ശനാത്മകമായ ഹാസ്യത്തോടെ അവതരിപ്പിക്കുന്നു. തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ അസിസ്റ്റന്റ് പ്രൊഫസറും കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫൈന്‍ ആര്‍ട്സ് വിഭാഗം ഡീനുമായ ഡോ. എസ്. സുനില്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വിശുദ്ധ രാത്രികള്‍’ (Moral Nights). ജാതീയതയേയും അപകടകരമായ സാന്മാര്‍ഗികതയേയും ലിംഗവിവേചനത്തെയും കുറിച്ചുള്ള അഞ്ച് കഥകള്‍ പറയുന്ന ഒരു ചലച്ചിത്ര സമാഹാരമാണിത്. നമുക്ക് ചുറ്റുമുള്ള ജീവിതസാഹചര്യങ്ങളില്‍ നിന്ന് കണ്ടെത്തിയ സംഭവങ്ങളാണ് ‘വിശുദ്ധ രാത്രികള്‍ ‘ എന്ന ചിത്രത്തിനു വിഷയമാകുന്നതെന്നും സമൂഹത്തിന്‍റെ കപട സദാചാരബോധത്തിനു നേരെ പിടിച്ച കണ്ണാടിയാണ് ‘വിശുദ്ധ രാത്രികള്‍ ‘ എന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. അഞ്ചു രാത്രികളിലായി സംഭവിക്കുന്ന ചില കാര്യങ്ങളെ വിമര്‍ശനാത്മകമായ ഹാസ്യത്തോടെ അവതരിപ്പിക്കുകയാണ് ഈ ചലച്ചിത്രത്തില്‍. ട്രാന്‍സ്ജന്‍ഡേഴ്സിന്‍റെ ജീവിതാനുഭവം പറയുന്നതാണ്…

ബ്ലസ്സിയുടെ പുതിയ ചിത്രത്തില്‍ എ.ആര്‍. റഹ്മാന്‍ സംഗീത സം‌വിധാനം ചെയ്യും

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിലൂടെ എആര്‍ റഹ്മാന്‍ വീണ്ടും മലയാളത്തിലേക്കെത്തുന്നു. 28 വര്‍ഷത്തിന് ശേഷമാണ് റഹ്മാന്‍ ഒരു മലയാള സിനിമയ്ക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സംഗീത് ശിവന്‍ സംവിധാനം ചെയ്ത് 1992ല്‍ പുറത്തിറങ്ങിയ യോദ്ധ എന്ന ചിത്രത്തിന് വേണ്ടിയാണ് അവസാനമായി റഹ്മാന്‍ സംഗീതമൊരുക്കിയത്. ഇതിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിര്‍മ്മാണം പുരോഗമിക്കുന്ന ബ്ലെസിയുടെ ആടുജീവിതത്തിലുണ്ടാകുമെന്ന് ചെന്നൈയില്‍ ഒരു സ്വകാര്യ പരിപാടിയ്‌ക്കെത്തിയ റഹ്മാന്‍ വ്യക്തമാക്കി. മലയാളമാണ് തനിക്ക് സിനിമാ സംഗീതത്തിലേക്ക് വഴി കാണിച്ചതെന്നും അതിനാല്‍ തിരിച്ച് വരവുണ്ടാകുമെന്നും റഹ്മാന്‍ നേരത്തെ പറഞ്ഞിരുന്നു. ബെന്യാമിന്റെ പ്രശസ്തമായ നോവല്‍ ആടുജീവിതത്തെ ആസ്പദമാക്കിയാണ് ബ്ലെസി ആടുജീവിതം എന്ന സിനിമയൊരുക്കുന്നത്. ഇതിലെ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. ഏറെ അഭിനയ സാധ്യതയുള്ള ഈ കഥാപാത്രം, ശാരീരികമായും മാനസികമായും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്…

ബ്രിട്ടന്‍ ധനമന്ത്രിയായി ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകന്‍ ചുമതലയേറ്റു

ലണ്ടന്‍: ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകന്‍ ബ്രിട്ടനിലെ പുതിയ ധനമന്ത്രിയായി ചുമതലയേറ്റു. ബ്രിട്ടനിലെ രണ്ടാമത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ പദവിയിലാണ് ഇന്ത്യന്‍ വംശജനായ ഋഷി സുനാക് എത്തുന്നത്. പാക് വംശജനായ സാജിദ് ജാവിദ് മന്ത്രിസഭയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെയാണിത്. മന്ത്രിസഭാ പുന:സംഘടനയ്ക്കിടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഋഷിയ്ക്ക് സുപ്രധാന ചുമതല നല്‍കിയത്. ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായി നിയമിതയായ പ്രീതി പട്ടേലിന് ശേഷം ഉന്നത പദവിയിലെത്തുന്ന ഇന്ത്യന്‍ വംശജനാണ് ഋഷി സുനാക്. റിച്ച്മണ്ടിലെ എംപിയാണ് ഇദ്ദേഹം. ധനമന്ത്രിയായി ചുമതലയേല്‍ക്കുന്നതോടെ പ്രധാനമന്ത്രിയുടെ ഓഫീസിന് തൊട്ടടുത്തുള്ള ഓഫീസിലേക്ക് ഇദ്ദേഹം മാറും. ഹൈന്ദവ വിശ്വാസിയായ ഋഷി 2017ല്‍ ഹൗസ് ഓഫ് കോമണ്‍സില്‍ ഭഗവത് ഗീത തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. 39 കാരനായ ഋഷി നിലവില്‍ ട്രഷറി ചീഫ് സെക്രട്ടറിയാണ്. തദ്ദേശ ഭരണവകുപ്പില്‍ ജൂനിയര്‍ മന്ത്രിയായിരുന്ന സുനകിനെ കഴിഞ്ഞ വര്‍ഷമാണ് ട്രഷറി ചീഫ്…

ഫാമിലി കോണ്‍ഫറന്‍സ് 2020; ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു

വാഷിംഗ്ടണ്‍ഡി.സി :നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സ് 2020 ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു എന്ന് കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് അറിയിച്ചു. ഫെബ്രുവരി 9 നു ഞായറാഴ്ച കോണ്‍ഫറന്‍സ ്പ്രതിനിധികള്‍ ക്യുന്‍സ് സെന്‍റ ്ഗ്രീഗോറിയോസ് ഇടവക സന്ദര്‍ശിച്ചു. ക്യുന്‍സ് സെന്‍റ് ഗ്രീഗോറിയോസ് ഇടവകയില്‍ നടന്ന ചടങ്ങില്‍ വെരി. റെവ. യേശുദാസന്‍ പാപ്പന്‍ കോര്‍എപ്പിസ്‌കോപ്പയും, ഫാ. ജോയിസ് പാപ്പനും ചേര്‍ന്ന് ടീം അംഗങ്ങളെ സ്വാഗതംചെയ്തു. ഇരുവരും കോണ്‍ഫറന്‍സിന് എല്ലാ സാഹായങ്ങളും നല്‍കുവാന്‍ അഭ്യര്‍ത്ഥിച്ചു. മുന്‍ ട്രഷറര്‍ മാത്യൂ വര്‍ഗീസ് ടീം അംഗങ്ങളെ പരിചയപ്പെടുത്തി. സെക്രട്ടറി ജോബി ജോണ്‍, ഫിനാന്‍സ് കമ്മിറ്റി അംഗം ബാബുപാറക്കല്‍, ഫിനാന്‍സ ്‌ചെയര്‍ ചെറിയന്‍ പെരുമാള്‍ എന്നിവര്‍ കോണ്‍ഫറസിനെക്കുറിച്ചും രെജിസ്‌ട്രേഷനെക്കുറിച്ചും, സുവനീറിലേക്കുനല്‍കാവുന്ന പരസ്യങ്ങളെക്കുറിച്ചും, സ്‌പോണ്‍സര്‍ഷിപ്പിനെകുറിച്ചും വിവരണങ്ങള്‍നല്‍കി. കമ്മിറ്റിഅംഗങ്ങളായ തോമസ് വര്‍ഗീസ്, ഷിബു തരകന്‍, മാത്യു ജോഷുവ, ഇടവകയുടെ മാനേജിംഗ് കമ്മിറ്റിഅംഗങ്ങളായ…

നിര്‍ഭയ കേസ് പ്രതികള്‍ വെവ്വേറെ ഹര്‍ജികള്‍ നല്‍കുന്നത് വധശിക്ഷ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണെന്ന് കോടതി; വിചാരണയ്ക്കിടെ ജസ്റ്റിസ് ഭാനുമതി തളര്‍ന്നുവീണു

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്‍. ഭാനുമതി തളര്‍ന്നുവീണു. പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ജസ്റ്റിസ് ആര്‍. ഭാനുമതി തളര്‍ന്നുവീണത്. ഉടന്‍തന്നെ ചേംബറിലേക്കു കൊണ്ടുപോയി. കടുത്ത പനി മൂലം അവര്‍ അവശനിലയിലായിരുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പിന്നീട് അറിയിച്ചു. ചേംബറില്‍ ഡോക്ടര്‍മാരെത്തി ജസ്റ്റിസ് ആര്‍. ഭാനുമതിയെ പരിശോധിച്ചു. അതേസമയം, ദയാഹര്‍ജി തള്ളിയത് ചോദ്യം ചെയ്ത് പ്രതി വിനയ് കുമാര്‍ ശര്‍മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജയിലില്‍ അനുഭവിക്കേണ്ടിവന്ന മാനസിക സ്ഥിരതയില്ലായ്മ ദയാഹര്‍ജി തള്ളുന്ന വേളയില്‍ രാഷ്ട്രപതി പരിഗണിച്ചില്ലെന്നാണ് വിനയ് കുമാര്‍ ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍ കേന്ദ്രം ഈ വാദം നിഷേധിച്ചു. വിനയ് കുമാറിന്‍റെ മാനസിക നിലയ്ക്ക് യാതൊരു കുഴപ്പവും ഇല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. നിര്‍ഭയ കേസില്‍…

ഡോ. കെ.ടി ജോസഫ് കാക്കനാട്ട് ഫ്‌ളോറിഡയില്‍ നിര്യാതനായി

ഫോര്‍ട്ട് ലോഡര്‍ഡേയില്‍ (ഫ്‌ളോറിഡ): ആലപ്പുഴ, ചേന്നംകരി കാക്കനാട്ട് ഡോ. കെ.ടി ജോസഫ് അപ്പച്ചന്‍, 82) ഫ്‌ളോറിഡയിലെ കൂപ്പര്‍ സിറ്റിയില്‍ നിര്യാതനായി. ഭാര്യ: ഡോ. റോസ് പുരയിടത്തില്‍ തിടനാട്. മക്കള്‍: ഷാരന്‍ സജി ചെറുവള്ളാത്ത് അറക്കുളം, മിയാ ജോമി പുതുമന, ഷെറിന്‍ ജോസഫ് നീരാക്കല്‍, കിംബര്‍ലി ജോര്‍ജ് മുടേലില്‍, സിമി അരുണ്‍ വലിയമറ്റം, തോമസ് ജോസഫ്, സബീന ജോസഫ് (എല്ലാവരും അമേരിക്കയില്‍). പൊതുദര്‍ശനം ഫെബ്രുവരി 14-നു വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ചര്‍ച്ച് കോറല്‍സ്പ്രിംഗ് (201 N University Dr, Coral Spring 33071). സംസ്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 15-നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ചര്‍ച്ചില്‍ (201 N University Dr, Coral Spring 33071) വച്ചു നടത്തപ്പെടും. പരേതന്‍…