ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം പ്രവാസികളുടെ വോട്ടവകാശത്തിന് തീരുമാനമാകുന്നു. ഏപ്രിലില്‍ വാദം കേട്ട് തീര്‍പ്പാക്കാമെന്ന് സുപ്രിംകോടതി. ജസ്റ്റിസ് ദീപക് ഗുപ്ത അദ്ധ്യക്ഷനും ജസ്റ്റിസ് അനിരുദ്ധ ബോസ് അംഗവുമായ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യവസായി ഡോ.ഷംസീര്‍ വയലില്‍ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്. ജോലി ചെയ്യുന്ന സ്ഥലത്തു നിന്ന് വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കണമെന്നത് പ്രവാസികളുടെ ദീര്‍ഘകാല ആവശ്യമാണ്. വോട്ടവകാശം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 2018 ഓഗസ്റ്റില്‍ ബില്ല് പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭ പാസാക്കാത്തതിനാല്‍ ബില്ല് അസാധു ആകുകയായിരുന്നു. ഇക്കാര്യം ഇന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന് ഹാരിസ് ബീരാന് കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്നാണ് സുപ്രിംകോടതി ഏപ്രിലില്‍ അന്തിമ വാദം കേട്ട് തീര്‍പ്പാക്കാമെന്ന് അറിയിച്ചത്. വിദേശ രാജ്യങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കു പുറമെ സ്വന്തം സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവര്‍ക്കും വോട്ടവകാശം ഉറപ്പാക്കണമെന്നും ഹര്‍ജിക്കാര്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തിഞ്ഞെടുപ്പ് കമ്മീഷന് അനുകൂല…
Day: February 21, 2020
സിംഗ് ഹല്ലേലുയ്യ 2020 സംഗീത സായാഹ്ന പ്രോഗ്രാം ടിക്കറ്റ് കിക്കോഫ് വിജയകരം
ന്യൂജേഴ്സി : സാധക സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ ഭാഗമായ സാധക മ്യൂസിക് ബാന്‍ഡ് സംഘടിപ്പിക്കുന്ന സംഗീത സായാഹ്ന പരിപാടി “സിങ് ഹല്ലേലുയ്യ 2020 ” പ്രോഗ്രാമിന്റെ ഔദ്യോഗിക ടിക്കറ്റ് കിക്കോഫ് പരിപാടി ഫെബ്രുവരി പതിനഞ്ച് ശനിയാഴ്ച വൈകുന്നേരം അഞ്ചര മണിക്ക് ആര്‍ഡിസ്ലെയിലെ സൈന്റ്റ് ബര്‍ണബാസ് ദേവാലയത്തില്‍ വെച്ച് വിജയകരമായി അരങ്ങേറി. ടിക്കറ്റ് കിക്കോഫ് ചടങ്ങില്‍ ന്യൂയോര്‍ക് , ന്യൂജേഴ്സി മേഖലയിലെ കലാ, സാമൂഹിക , സാംസ്കാരിക മേഖലകളിലെ പൗര പ്രമുഖര്‍ ഉള്‍പ്പെടെ അനേകം പേര് പങ്കെടുത്തു. ന്യൂയോര്‍ക് ഗുരുകുലം സ്കൂള്‍ സാരഥി ശ്രീ ജെ മാത്യൂസ് , സെന്റ് ബര്‍ണബാസ് ദേവാലയ വികാരി റെവ ഫാ വര്‍ഗീസ് ഈശോ മാത്യുവിന് ആദ്യ ടിക്കറ്റ് നല്കി ഔദ്യാഗികമായി ടിക്കറ്റ് കിക്കോഫ് ചടങ്ങ് ഉത്ഘാടനം ചെയ്തു. പ്രോഗ്രാമില്‍ ശ്രീ ജെ മാത്യൂസ്, റെവ ഫാ വര്‍ഗീസ് ഈശോ മാത്യു ,…
പെണ്‍കരുത്തില്‍ മാല: നയിക്കാന്‍ സ്മിത, എയ്സല്‍, ലിപ്സി ടീം
മിഷിഗന്‍: മലയാളി അസോസിയേഷന് ഓഫ് ലാന്‍സിംഗ് (മാല) പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സ്മിത മഞ്ഞശ്ശേരില് പ്രസിഡന്റ്, എയ്സല്‍ പ്രവീണ്‍ ജനറല്‍ സെക്രട്ടറി, ലിപ്സി ജോസഫ്, ട്രഷറര്‍. ജീന പുളിക്കല്‍, ശ്രീദേവി വിശ്വനാഥ്, ചിത്ര സരസ്വതി (ബോര്‍ഡ് അംഗങ്ങള്‍). മാല, പേര് അന്വര്‍ത്ഥമാക്കുന്നത് പോലെ, ഒരേ നൂലില്‍ കോര്‍ത്തിണക്കിയ ഒരു പറ്റം കുടുംബങ്ങളുടെ സംഗമം. 2009ല്‍ ഒരു കൂട്ടം മലയാളികള്‍ ആരംഭിച്ച ഒരു ചെറിയ കൂട്ടായ്മ. ഒരു ദശാബ്ദം പിന്നിടുമ്പോള്‍, ലാന്‍സിംഗിലും, നാട്ടിലും, ഒട്ടേറെ ചെറുതും വലുതുമായ ചാരിറ്റി പ്രവര്‍ത്തനങ്ങളും, സ്പോര്‍ട്സ്,കല, സാംസ്കാരിക മേഖലകളിലുമുള്ള പ്രവര്‍ത്തനങ്ങളുമാണു ബാക്കിപത്രം. മാല കാലങ്ങളായി നടത്തി വരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളും, ഓണാഘോഷം , സ്പോര്‍ട്സ്, പിക്നിക് , കുട്ടികള്‍ക്കായുള്ള കലാ, സാംസ്കാരിക ഉന്നമനത്തിനു വേണ്ടിയുള്ള പ്രവര്ത്തനങ്ങളുംമുന്പോട്ടു കൊണ്ട് പോകുമെന്നും അതിനു പുറമെ മാലയുടെ ദശാബ്ദി ആഘോഷങ്ങള്‍ നടത്താന്‍ താല്പര്യം ഉണ്ടെന്നും പുതിയ ഭാരവാഹികള്‍…
ഡൊണാള്‍ഡ് ട്രംപിന്റെ കാറിന് താജ്മഹലില്‍ പ്രവേശനം ലഭിക്കില്ല
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാര്‍ താജ്മഹലില്‍ പ്രവേശിക്കില്ല. ഉന്നതതല യോഗത്തിന് ശേഷം അഡ്വാന്‍സ് ടീമിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവ് ലംഘിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. അതിനാല്‍, ട്രംപിന് താജില്‍ പ്രവേശിക്കണമെങ്കില്‍ 500 മീറ്റര്‍ അകലെ ഗോള്‍ഫ് കാര്‍ട്ടില്‍ സഞ്ചരിക്കേണ്ടിവരും. 2001 ല്‍ താജ്മഹലിന്റെ 500 മീറ്റര്‍ ഉള്ളിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നത് സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം നിരോധിച്ചിരുന്നു. താജിന്റെ 500 മീറ്ററിനുള്ളില്‍ താമസിക്കുന്നവരുടെ വാഹനങ്ങള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഇതിനുപുറമെ, അടിയന്തിര സേവനങ്ങള്‍ക്ക് അതാത് വകുപ്പുകളുടെ വാഹനങ്ങള്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. താജ്മഹലിനുള്ളിലെ ഏത് വാഹനത്തിന്റെയും പ്രവേശനം പൂര്‍ണ്ണമായും നിയന്ത്രിച്ചിരിക്കുന്നു. 2015 ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വന്നപ്പോള്‍ അദ്ദേഹത്തിന്റെ വാഹനം താജിലേക്ക് പോകുന്നതിനെക്കുറിച്ച് വിവാദമുയര്‍ന്നിരുന്നു. എന്നാല്‍, വാഹനത്തെ 500 മീറ്റര്‍ അകത്തേക്ക് കയറാന്‍ അനുവാദം നല്‍കിയില്ല. അതുകൊണ്ടുതന്നെ അദ്ദേഹം താജ് സന്ദര്‍ശനം റദ്ദാക്കി.…
ബേബി മണക്കുന്നേല്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ വൈസ് പ്രസിഡന്റ്
ഹൂസ്റ്റണ്‍: വ്യവസായ പ്രമുഖനും ഹൂസ്റ്റണ്‍ സാമൂഹിക സാംസ്കാരിക, സാമുദായിക, രാഷ്ട്രീയ മേഖലകളില്‍ നിറസാന്നിധ്യവുമായ ബേബി മണക്കുന്നേലിനെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായി കേരള ചാപ്റ്റര്‍ പ്രസിഡന്റ് ലീലമാരേട്ട് , ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നാഷണല്‍ വൈസ് ചെയര്മാന് ജോര്‍ജ് എബ്രഹാം എന്നിവര്‍ നിയമിച്ചു. ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളുടെ തുടക്കത്തില്‍ പിറവത്തില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പര്‍ ആയിരുന്നു ബേബി. ഇന്ത്യന്‍ നാഷണല്‍ ട്രേഡ്യൂണിയന്‍ കോണ്‍ഗ്രസിന്റെ പിറവം യൂണിറ്റ് പ്രസിഡണ്ട്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലംപ്രസിഡന്റ്, പിറവം കോഓപ്പറേറ്റീവ് സര്‍വീസ് ബോര്‍ഡ് മെമ്പര്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളി അസോസിയേഷന് ഓഫ്ഗ്രെയ്റ്റര് ഹൂസ്റ്റണ്‍ പ്രസിഡണ്ട് ,ഹൂസ്റ്റണ്‍ ക്നാനായ കത്തോലിക്ക സൊസൈറ്റി പ്രസിഡണ്ട് , ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡണ്ട് എന്നീ ഉത്തരവാദിത്തങ്ങള്‍ ഒന്നിലധികം തവണ വിവിധ കാലയളവില്‍ വളരെ സ്തുത്യര്‍ഹമായ രീതിയില്‍…
മതമില്ലാത്ത കുട്ടിയെ സ്കൂളില്‍ ചേര്‍ക്കാന്‍ കഴിയില്ലെന്ന് സ്കൂള്‍ അധികൃതര്‍
തിരുവനന്തപുരം: മതമില്ലാത്ത കുട്ടിയെ സ്കൂളില്‍ ചേര്‍ക്കാന്‍ കഴിയില്ലെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞതായി മാതാപിതാക്കളുടെ പരാതി. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിനെതിരെയാണ് മാതാപിതാക്കളായ ധന്യയും നസീമും ആരോപണം ഉന്നയിച്ചിരിക്കുന്നത്. മകനെ ഒന്നാം ക്ലാസില്‍ പ്രവേശിപ്പിക്കാനുള്ള പ്രവേശന ഫോം കുട്ടിയുടെ മതം രേഖപ്പെടുത്താതെയാണ് ധന്യയും നസീമും പൂരിപ്പിച്ച് നല്‍കിയത്. എന്നല്‍ മതം രേഖപ്പെടുത്താതെ പ്രവേശനം നല്കാന് കഴിയില്ലെന്ന് സ്കൂളിന്റെ എല്‍പി വിഭാഗം മേധാവിയായ സിസ്റ്റര്‍ ടെസ്സി അറിയിച്ചു. ഇത് മാതാപിതാക്കള്‍ ചോദ്യം ചെയ്തതോടെ മാനേജുമെന്റുമായി ആലോചിച്ച ശേഷം സിസ്റ്റര്‍ വിശദമായ സത്യവാങ്മൂലം ആവശ്യപ്പെട്ടു. അഡ്മിഷന് വേണമെങ്കില്‍ മതം രേഖപ്പെടുത്തിയ രേഖ വേണമെന്നാണ് സിസ്റ്റര്‍ ടെസ്സി പറഞ്ഞത്. മതം രേഖപ്പെടുത്താതെയും പ്രവേശനം നേടാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴാണ് ഇത്തരം ദുരനുഭവം ഉണ്ടാകുന്നതെന്ന് നസീമും ധന്യയും ആരോപിക്കുന്നു. മാതാപിതാക്കളോട് സത്യവാങ്മൂലം ആവശ്യപ്പെട്ടതായി സ്കൂള്‍ അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്. നസീം പരാതി അറിയിച്ചതോടെ പ്രവേശനം നല്‍കാമെന്ന്…
ഇന്ത്യയിലെ മുസ്ലീങ്ങളെയെല്ലാം 1947-ല്‍ തന്നെ പാക്കിസ്താനിലേക്ക് അയക്കേണ്ടതായിരുന്നു എന്ന് കേന്ദ്ര മന്ത്രി
പാട്ന: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരായ പ്രതിഷേധങ്ങളും സമരങ്ങളും സജീവമായി നിലനില്ക്കുമ്പോള് മുസ്ലീം വിരുദ്ധ പ്രസ്താവനകളിറക്കുന്നതില്‍ സജീവമാണ് ബിജെപിയുടെ മന്ത്രിമാരും നേതാക്കളും. ഏറ്റവും ഒടുവില്‍ കേന്ദ്ര മന്ത്രി ഗിരിരാജ് സിങാണ് വിദ്വേഷ പ്രസംഗവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ മുസ്ലീംകളെ 1947ല്‍ തന്നെ പാകിസ്ഥാനിലേക്ക് അയക്കേണ്ടതായിരുന്നുവെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞിരിക്കുന്നത്. സ്വന്തം രാജ്യത്തോട് കൂറ് കാണിക്കാനുള്ള സമയമാണിത്. 1947ല്‍ ഒരു രാജ്യത്തിന് വേണ്ടി ജിന്ന ശ്രമം നടത്തി. നമ്മുടെ പൂര്‍വ്വികര്‍ ചെയ്ത് തെറ്റിന്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്നത്. അന്ന് തന്നെ മുസ്ലീംകളെ പാകിസ്ഥാനിലേക്ക് അയക്കുകയും ഹിന്ദുക്കളെ ഇന്ത്യയിലേക്ക് കൊണ്ടുവരികയും ചെയ്യണമായിരുന്നു. എങ്കില്‍ ഈ നിലയില്‍ എത്തില്ലായിരുന്നുവെന്നും ഗിരിരാജ് സിങ് പറഞ്ഞു. ഭാരത വംശജര്‍ക്ക് ഇവിടെ അഭയം ലഭിച്ചില്ലെങ്കില്‍ പിന്നെ അവര്‍ എവിടെ പോകുമെന്നും ഗിരിരാജ് സിങ് ചോദിച്ചു. മൃഗക്ഷേമ വകുപ്പ് മന്ത്രിയായ ഗിരിരാജ് സിങ്. മുസ്ലീംകള്‍ക്കെതിരെ നിരന്തരം വിദ്വേഷ പ്രസംഗങ്ങള്‍…
പാമ്പുകളെ പിടികൂടി ‘ഷോ’ നടത്തുന്നത് നിര്‍ത്തണമെന്ന് വാവ സുരേഷിനോട് ഡോക്ടര്‍
തിരുവനന്തപുരം: പാമ്പുപിടുത്തത്തിനിടെ അണലിയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വാവ സുരേഷ് ജീവിതത്തിലേക്ക് മടങ്ങിവരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന് മുമ്പും വാവ സുരേഷിന് പാമ്പുകടിയേറ്റിട്ടുണ്ട്. എന്നാല്‍ അതിന് ശേഷമൊന്നും അദ്ദേഹം ശാസ്ത്രീയമായ രീതിയില്‍ പാമ്പുപിടുത്തം നടത്താന്‍ തയ്യാറായിരുന്നില്ല. ഇത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇപ്പോള്‍ ജീവന് മരണ പോരാട്ടത്തിനൊടുവില്‍ ജീവിതത്തിലേക്ക് മടക്കയാത്ര നടത്താനൊരുങ്ങുന്ന വാവ സുരേഷിനോട് തുടര്‍ന്നും മണ്ടത്തരങ്ങള്‍ കാണിക്കരുതെന്ന് ആവശ്യപ്പെടുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. മനോജ് വെള്ളനാട്. അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങിനെ…. വാവ സുരേഷ് പാമ്പ് പിടുത്തം നിര്‍ത്താന്‍പോകുന്നുവെന്ന് ഒരിക്കല്‍ പ്രഖ്യാപിച്ചതാണ്, കുറച്ച് മാസങ്ങള്‍ക്കു മുമ്പ്. സോഷ്യല്‍ മീഡിയ വഴി തന്റെ പാമ്പുപിടിത്ത രീതിയെ പറ്റി വിമര്‍ശനങ്ങള്‍ വന്നപ്പോള്‍ നിര്‍ത്തിയേക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷേ, അതേ സോഷ്യല്‍ മീഡിയയിലെ ഫാന്‍സിന്റെ നിര്‍ബന്ധം കാരണം ഈ മരണക്കളി നിര്‍ത്തണ്ടാ എന്ന് ഉടനെ തന്നെ തീരുമാനിക്കുകയും ചെയ്തു. അന്നേ പലരും അഭിപ്രായപ്പെട്ടതാണ്,…
കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് പിളര്‍ന്നു; പിളര്‍ത്താന്‍ അനൂപ് ജേക്കബ് അച്ചാരം വാങ്ങിയെന്ന് ജോണി നെല്ലൂര്‍
കോട്ടയം: കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് പിളര്‍ന്നു. ജോണി നെല്ലൂര്‍ വിഭാഗം കേരള കോണ്‍ഗ്രസ് (എം) ജോസഫ് ഗ്രൂപ്പില്‍ ലയിക്കും. അനൂപ് ജേക്കബ് വിഭാഗം ജേക്കബ് ഗ്രൂപ്പായി തുടരും. കോട്ടയത്ത് ജോണി നെല്ലൂര്‍ വിഭാഗം വിളിച്ചുകൂട്ടിയ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് പ്രമേയം അവതരിപ്പിച്ചു. അനൂപ് ജേക്കബിന്റെ എതിര്‍പ്പ് മറികടന്ന് ജോസഫ് ഗ്രൂപ്പില്‍ ലയിക്കാനുള്ള ചര്‍ച്ചകള്‍ക്കായി ജോണി നെല്ലൂരിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു പ്രമേയം. ലയനം വേണ്ടെന്ന നിലപാടിലാണ് അനൂപ് ജേക്കബ്. യോഗം പ്രമേയം അംഗീകരിച്ചു. ഈ മാസം 29ന് എറണാകുളത്ത് ലയന സമ്മേളനം നടത്താനാണ് ജോണി നെല്ലൂര്‍ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. പാര്‍ട്ടിയെ ഭിന്നിപ്പിക്കാന്‍ അനൂപ് ജേക്കബ് അച്ചാരം വാങ്ങിയെന്ന് ജോണി നെല്ലൂര്‍ ആരോപിച്ചു. പാര്‍ട്ടി എന്താണെന്ന് അനൂപിന് അറിയില്ല. ജോസഫിനോട് ഡെപ്യൂട്ടി ലീഡര്‍ സ്ഥാനം അനൂപ് ആവശ്യപ്പെട്ടു. അത് ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് ലയനത്തെ എതിര്‍ത്തത്.…
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വീണ്ടും കുരുക്കില്‍; അശ്ലീല സംഭാഷണത്തിന് പ്രേരിപ്പിച്ചെന്നും കടന്നുപിടിച്ചെന്നും കന്യാസ്ത്രീ
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗിക ആരോപണം. നേരത്തെ ബിഷപ്പ് പ്രതിയായ പീഡനക്കേസില്‍ സാക്ഷിയായ ഒരു കന്യാസ്ത്രീയാണ് ബിഷപ്പിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. മഠത്തില്‍ വെച്ച് ബിഷപ്പ് ഒരിക്കല്‍ തന്നെ കടന്ന് പിടിച്ചെന്നും വീഡിയോ കോളിലൂടെ ബിഷപ്പ് അശ്ലീല സംഭാഷണം നടത്തിയെന്നും കന്യാസ്ത്രീ ആരോപിക്കുന്നു. കേസിലെ പതിനാലാം സാക്ഷിയായ കന്യാസത്രീ പൊലീസിന് നല്കിയ മൊഴിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് ബിഷപ്പിനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. വീഡിയോകോളില്‍ തന്റെ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ ബിഷപ്പ് നിര്‍ബന്ധിച്ചിട്ടുണ്ടെന്നും കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്. ബിഷപ്പ് ലൈംഗിച്ചുവയോടെ സംസാരിച്ചപ്പോള്‍ താന്‍ അത് വിലക്കി. പിന്നീട് തന്നെ കേരളത്തിലെ മറ്റൊരു മഠത്തിലേയ്ക്ക് മാറ്റി. ഇവിടെ സഹായിയോടൊപ്പം എത്തിയ ഫ്രാങ്കോ രാത്രിയില്‍ മുറിയിലേക്ക് തന്നെ വിളിപ്പിച്ചു. സംസാരത്തിനു ശേഷം പോകാനൊരുങ്ങിയ തന്നെ ബലമായി കയറിപ്പിടിച്ച് ഉമ്മ വെച്ചതായും മൊഴിയില്‍ പറയുന്നു. പേടി കൊണ്ടാണ് പുറത്ത് പറയാതിരുന്നത്. ബിഷപ്പിന്റെ…