ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റായി സുധ കര്‍ത്ത മത്സരിക്കുന്നു

ഫിലാഡല്‍ല്‍ഫിയ: ലീല മാരേട്ട് നേതൃത്വം നല്‍കുന്ന ടീമിന് പിന്തുണ അറിയിച്ചുകൊണ്ട് ഫിലാഡല്‍ഫിയായിലെ പമ്പ മലയാളി അസ്സോസിയേഷനില്‍ നിന്ന് സുധ കര്‍ത്ത എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റായി മത്സരിക്കുന്നു. രണ്ടു പതിറ്റാണ്ടായി നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിലും പ്രത്യേകിച്ച് മലയാളി സമൂഹത്തിലും ശ്രദ്ധേയമായ നേതൃപ്രവര്‍ത്തനം നടത്തുന്ന സുധ കര്‍ത്ത ഫൊക്കാനയുടെ ഐക്യത്തിനും സംഘടനാശക്തി പടുത്തുയര്‍ത്തുതിനും പ്രവത്തിച്ചിട്ടുള്ള വ്യക്തിയാണ്. 2008- ല്‍ ഫൊക്കാനയടെ ജനറല്‍ സെക്രട്ടറിയായി ഫിലാഡല്‍ഫിയ കണ്‍വന്‍ഷന്‍റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. എട്ടുവര്‍ഷത്തോളം ഫൊക്കാനയുടെ ട്രസ്റ്റി ബോര്‍ഡില്‍ സെക്രട്ടറിയായും നിരവധി കണ്‍വന്‍ഷന്‍ കമ്മറ്റികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012-ല്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ നടന്ന ഹിന്ദു കണ്‍വന്‍ഷന്‍റെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ ട്രസ്റ്റി ബോര്‍ഡ് അംഗമായി തുടരുന്നു. ഫിലാഡല്‍ഫിയായില്‍ പമ്പ, ട്രൈസ്റ്റേറ്റ് കേരളാ ഫോറം, എന്‍.എസ്.എസ് ഓഫ് പെന്‍സില്‍വേനിയ തുടങ്ങി വിവിധ മലയാളി സംഘടനകളുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് സുധ കര്‍ത്ത. ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായില്‍ വിവിധ…

ഫ്‌ളവേഴ്‌സ് ടിവി യുഎസ്എയുടെ അറ്റ്‌ലാന്റ റീജിയന് പുതിയ നേതൃത്വം

മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ മികച്ച പ്രോഗ്രാംമുകളുടെ നിരയുമായി ഫ്‌ളവേഴ്‌സ് ടീവി അമേരിക്കന്‍ മലയാളികളുടെ സ്വീകരണമുറിയിലെ നിറസാന്നിധ്യമായി മാറിക്കഴിഞ്ഞു. അമേരിക്കയിലെ വിവിധ റീജിയനുകളുടെ പ്രവര്‍ത്തനങ്ങക്കൊപ്പം ഫ്‌ളവേഴ്‌സ് ടീവി യു എസ് എ യുടെ അറ്റ്‌ലാന്റ റീജിയന്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി, സംഘടനരംഗത്തും ദൃശ്യ മാധ്യമ രംഗത്തും പ്രവര്‍ത്തന പരിചയമുള്ള, ബിജു തുരുത്തുമാലില്‍നെ അറ്റ്‌ലാന്റ റീജിയണല്‍ മാനേജര്‍ ആയി ഫ്‌ലവര്‍സ് ടീവി യുഎസ്എ സിഇഒ ബിജു സക്കറിയ നിയമിച്ചു. ഒപ്പം നിമാ മോനിഷ് പ്രോഗ്രാം പ്രൊഡ്യൂസര്‍ , ജിജോ തോമസ് ക്യാമറ ആന്‍ഡ് പ്രൊഡക്ഷന്‍ മാനേജര്‍, അബൂബക്കര്‍ സിദ്ധിക്ക് മാര്‍ക്കറ്റിംഗ് മാനേജരായും ചുമതലയേറ്റു. അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ കാഴ്ചകളും, വിശേഷങ്ങളും, ലോക മലയാളീകളുടെ മുന്നില്‍ എത്തിക്കുന്ന അമേരിക്കന്‍ ഡ്രീംസും, അമേരിക്കന്‍ ലൈഫ്‌സ്‌റ്റൈലും ഇതിനോടകം ഏവരും ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. നിലവില്‍ ചിക്കാഗോ , ന്യൂജേഴ്‌സി എന്നിവിടങ്ങളില്‍ അത്യാധുനിക സാങ്കേതിക…

ചിക്കാഗോ കൈരളി ലയണ്‍സിന്റെ വാര്‍ഷിക വോളിബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 11-ന്

ചിക്കാഗോ: ചിക്കാഗോ കൈരളി ലയണ്‍സ് വര്‍ഷംതോറും നടത്തിവരുന്ന വോളിബോള്‍ ടൂര്‍ണ്ണമെന്റ് ഏപ്രില്‍ 11-നു നൈല്‍സിലെ ഫീല്‍ഡ്മാന്‍ ജിമ്മില്‍ വച്ചു (8800 West Kathy Lane, Niles, IL 60714) നടത്തപ്പെടുന്നു. തൊണ്ണൂറുകളില്‍ ചിക്കാഗോ കൈരളി ലയണ്‍സിനുവേണ്ടി ശക്തമായ പ്രകടനം കാഴ്ചവെച്ച ചിക്കാഗോ മലയാളി സമൂഹത്തിന്റെ പ്രിയങ്കരനായ വോളിബോള്‍ കായികതാരം അന്തരിച്ച മധു ഇടയാടിയുടെ ഓര്‍മ്മസൂചകമായാണ് ഈവര്‍ഷം ടൂര്‍ണമെന്റ് നടത്തുന്നത്. കളിക്കളത്തിലെ മധുവിന്റെ ആകര്‍ഷമായ ബ്ലോക്കുകള്‍ ഇന്നും ചിക്കാഗോ സമൂഹത്തിലെ കായിക പ്രേമികള്‍ക്ക് സുപരിചിതമാണ്. ഒരു വന്‍മതിലെന്നപോലെ കളിക്കളത്തില്‍ മധു എതിരാളികളുടെ ഏത് സ്മാഷുകളും നിഷ്പ്രയാസം തടഞ്ഞിരുന്നത് കായികപ്രേമികള്‍ക്ക് എന്നെന്നും ആവേശം പകര്‍ന്നിരുന്നു. ഈ കായികതാരത്തിന്റെ ഓര്‍മ്മസൂചകമായി നടത്തുന്ന ഈ ടൂര്‍ണമെന്റ് വിജയകരമാക്കുവാന്‍ ചിക്കാഗോ കൈരളി ലയണ്‍സ് ഒന്നടങ്കം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മുപ്പത്തിരണ്ടാമത് ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റിനു മുന്നോടിയായി നടത്തുന്ന ഈ വാസിയേറിയ മത്സരങ്ങളുടെ കോര്‍ഡിനേറ്റര്‍മാരായി കൈരളി…

പ്രണയദിനത്തില്‍ അവതരിപ്പിച്ച പ്രണയാര്‍ദ്രം അവിസ്മരണീയമായി

ഗാര്‍ലന്റ്:ലോക പ്രണയദിനത്തില്‍ ഡാളസില്‍ അരങ്ങേറിയ പ്രണയാര്‍ദ്രം നാടകം കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലക്‌സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി നാടകാസ്വാദകരാണ് ഭരത് കലാ തീയേറ്റേഴ്‌സിന്റെ പ്രണയാര്‍ദ്രം നാടകം കാണുന്നതിനു ഫെബ്രുവരി 15-ന് ഡാളസ് ഗാര്‍ലന്റ് കിയാ ഓഡിറ്റോറിയത്തില്‍ എത്തിച്ചേര്‍ന്നത്. നാടകാവതരണത്തിലും, ആശയസമ്പന്നതയിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ സലില്‍ ശ്രീനിവാസന്റെ തൂലികയില്‍ നിന്നും പിറവിയെടുത്ത പ്രണയാര്‍ദ്രം അവസാന നിമിഷം വരെ ആകാംക്ഷയോടെയാണ് കാണികള്‍ ആസ്വദിച്ചത്. ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ ഒരുകൂട്ടം ചെറുപ്പക്കാരായ കലാകാരന്മാര്‍ ചേര്‍ന്നു രൂപീകരിച്ച ഭരതകലാ തീയേറ്റേഴ്‌സിന്റെ ബാനറില്‍ ലോസ്റ്റ് വില്ല, സൂര്യപുത്രന്‍, സൈലന്റ് നൈറ്റ് തുടങ്ങിയ നാടകങ്ങള്‍ ഇതിനോടകം തന്നെ ഡാളസിലെ വിവിധ സ്റ്റേജുകളില്‍ അവതരിപ്പിച്ചുകഴിഞ്ഞു. പുത്തന്‍ പ്രമേയങ്ങളുമായി “ഇസബെല്‍’. “അധിനയുടെ കാറുകന്‍’ എന്നീ രണ്ടു നാടകങ്ങള്‍ കൂടി അണിയറയില്‍ അണിഞ്ഞൊരുങ്ങുന്നതായി ഇതിനു ചുക്കാന്‍പിടിക്കുന്ന അനുഗ്രഹീത കലാകാരന്മാരും, ഗായകരുമായ ഹരിദാസ്…

കലാവേദി യു എസ് എ യ്ക്ക് പുതിയ നേതൃത്വം

ന്യൂയോര്‍ക്ക്:സജീവമായ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ 16 വര്‍ഷങ്ങള്‍ പിന്നിടുന്ന കലാവേദി ഇന്റര്‍ നാഷണല്‍ എന്ന സംഘടനക്ക് അടുത്ത രണ്ടു വര്‍ഷങ്ങളിലേക്ക് ഫെബ്രുവരി 8 ആം തീയതി കൂടിയ പൊതുയോഗത്തില്‍ വച്ച് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ഔദ്യോഗികമായി സ്ഥാനമേറ്റു. സജി മാത്യു (പ്രസിഡന്റ്), മാമ്മന്‍ എബ്രഹാം (വൈസ് പ്രസിഡന്റ്), ഷാജി ജേക്കബ് (സെക്രട്ടറി), ജോയ് ജോര്‍ജ് (ജോയിന്റ് സെക്രട്ടറി), മാത്യു മാമ്മന്‍ (ട്രഷറര്‍), ബിജു സാമുവേല്‍ (ജോയിന്റ് ട്രഷറര്‍), ഷാജു സാം (ഫിനാന്‍ഷ്യല്‍ ഓഫീസര്‍), എന്നിവരാണ് പുതുതായി സ്ഥാനമേറ്റത്. 2021 ഡിസംബര്‍ 31 വരെയാണ് ഇവരുടെ പ്രവര്‍ത്തനകാലഘട്ടം. കൂടാതെ, കലാവേദിയുടെ സ്ഥാപകന്‍ സിബി ഡേവിഡിനെ ചെയര്‍മാനായും നിയമിച്ചു. 2018 2019 കാലഘട്ടത്തില്‍ പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ച ക്രിസ് തോപ്പിലിന് സമുചിതമായ ഉപഹാരവും ഈ ചടങ്ങില്‍ വച്ച് സമര്‍പ്പിക്കുകയുണ്ടായി. ന്യൂ യോര്‍ക്കിലെ കലാ സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമാണ് പ്രസിഡന്റ് ആയി…

ടെക്‌സസില്‍ കാണാതായ രണ്ടു കുട്ടികളുടെ മാതാവ് അറസ്റ്റില്‍

ക്വായ (ഹവായി) : കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ കാണാതായ റെക്‌സബര്‍ഗില്‍ നിന്നുള്ള ടെയ്‌ലി റയാന്‍ (17), ജോഷ്വവവാലെ (7) എന്നീ രണ്ടു കുട്ടികളുടെ മാതാവ് ലോറിവാറലായെ പൊലീസ് അറസ്റ്റ് ചെയ്തു. ഐഡഹോയില്‍ നിന്നുള്ള വാറന്റിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇവര്‍ക്ക് 5 മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. സെപ്തംബര്‍ മുതല്‍ അപ്രത്യക്ഷമായ കുട്ടികളെ ഉടന്‍ തന്നെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കോടതി ഉത്തരവിട്ടിരുന്നു. ജനുവരി 30വരെയാണ് സമയം നല്‍കിയിരുന്നത്. കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ ലോറി പരാജയപ്പെട്ടുവെന്നും പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാണിച്ചാണ് അറസ്റ്റ്. ലോറിയുടെ ഭര്‍ത്താവിനെ ഇതുവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ല. ഇവരുടെ നാലാമത്തെ ഭര്‍ത്താവാണ് ഇപ്പോള്‍ ഒപ്പമുള്ള ഡെബെല്‍. കുട്ടികളെ കാണാതായതിനെ കുറിച്ച് വ്യത്യസ്തമായ വിശദീകരണമാണ് മാതാവ് അധികൃതര്‍ക്ക് നല്‍കിയത്. അടുത്തിടെ ലോറിയുടെ കൈവശം…

കേരള ക്രിക്കറ്റ് ലീഗ് യു.എസ്.എയുടെ വാര്‍ഷികാഘോഷവും ഫാമിലി നൈറ്റും വന്‍ വിജയം

ന്യൂയോര്‍ക്ക് : കേരള ക്രിക്കറ്റ് ലീഗ് യു.എസ്.എയുടെ അഞ്ചാമത് വാര്‍ഷികാഘോഷ ചടങ്ങുകളും ഫാമിലി നൈറ്റും വിജയകരമായി ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ചു . വര്‍ണശബളമായ ആഘോഷപരിപാടികളില്‍ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും, മലയാളി സംഘടനകളിലെ നേതാക്കളും സംബന്ധിച്ചു. ന്യൂ യോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസിന്റെ പ്രതിനിധി മാര്‍ക്ക് , കോമണ്‍വെല്‍ത്ത് ക്രിക്കറ്റ് ലീഗ് പ്രസിഡന്റ് ലെസ്ലി ലോ , യു.എസ്.എ ക്ലബ് ക്രിക്കറ്റ് ഡയറക്ടര്‍ അജിത് ഭാസ്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ മുഖ്യ അതിഥികള്‍ ആയിരുന്നു. കേരള ക്രിക്കറ്റ് ലീഗ് യു.എസ്.എയുടെ അഞ്ചാം വാര്‍ഷിക ആഘോഷങ്ങള്‍ ഉല്‍ഘാടനം ചെയ്തു സംസാരിച്ച മാര്‍ക്ക് , സെനറ്റര്‍ ഓഫീസിന്റെ പേരില്‍ മെമെന്റോ കേരള ക്രിക്കറ്റ് ലീഗിന് സമ്മാനിച്ചു . തുടര്‍ന്ന് ഡടഅ ക്ലബ് ക്രിക്കറ്റ് ഡയറക്ടര്‍ അജിത് ഭാസ്കറും , ഇഇഘ പ്രസിഡന്റ് ലെസ്ലി ലോയും സംയുക്തമായി ഗഇഘ ഡടഅ യുടെ അഞ്ചാം…

ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്

വൈവിധ്യത്തിന്റെ നിറകാഴ്ച്ചയൊരുക്കി ലോകത്തെമ്പാടുമുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാനെറ്റ് ഈയാഴ്ച്ചയും പുത്തന്‍ അമേരിക്കന്‍വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യ യില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക് ( അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 8.30 നുഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് നിങ്ങളുടെ സ്വീകരണ മുറി യിലെത്തുന്നു . ഫെബ്രുവരി 14 വാലെന്റൈന്‍സ് ഡേ ആഘോഷങ്ങളുടെ നേര്‍ക്കാഴ്ച. നോര്‍ത്ത് അമേരിക്കയിലെ ഏററവും വലിയ ഓട്ടോ ഷോ ആയ ചിക്കാഗോ ഓട്ടോ ഷോക്ക് ഗംഭീര വരവേല്‍പ്പ്. സാന്‍ ഫ്രാന്‍സിസ്‌കോ തപസ്യ ആര്‍ട്ട് സ് അവതരിപ്പിച്ച സംക്രമപ്പക്ഷി എന്ന നാടകം ഏറെ ശ്രദ്ധേയമായി . അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന മലയാളി കുട്ടികളുടെ നേതൃത്വത്തില്‍ വിവിധ മാനസിക ശാരീരിക വൈകല്യം അനുഭവിക്കുന്ന കുട്ടികള്‍ക്ക് കൈത്താങ്ങായി നൈറ്റ് ഷൈന്‍ഷൈന്‍ എന്ന…

ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിലെ മൂന്ന് നോമ്പാചരണം ഭക്തിനിര്‍ഭരമായി

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ ഫെബ്രുവരി 3,4,5 തീയതികളില്‍ നടന്ന മൂന്ന് നോമ്പാചരണവും പുറത്ത് നമസ്കാരവും ഭക്തിനിര്‍ഭരമായി . എല്ലാ ദിവസവും വൈകിട്ട് 7 ന് വി.കുര്‍ബ്ബാനയും പ്രത്യേക പ്രാര്‍ത്ഥനയും നടത്തപ്പെട്ടു . അവസാന ദിവസമായ ബുധനാഴ്ച്ച വൈകിട്ട് 7 ന് വി.കുര്‍ബ്ബാനയും തുടര്‍ന്ന് കടുത്തുരുത്തി സെന്റ് മേരീസ് ക്‌നാനായ ദൈവാലായത്തിലെ കല്‍കുരിശിങ്കല്‍ നടത്തപ്പെടുന്ന പ്രത്യേക പ്രാര്‍ത്ഥനയായ പുറത്ത് നമസ്കാരവും നടത്തപ്പെട്ടു . ഫാ. ബോബന്‍ വട്ടംപുറത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തിയ പുറത്ത് നമസ്കാരത്തില്‍ ഫാ. തോമസ് മുളവനാല്‍, ഫാ. ജോനസ് ചെറുനിലത്ത് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ദൈവാലയത്തില്‍ പ്രത്യേകം തയ്യാറാക്കിയ കുരിശ്ലടിയില്‍ നേര്‍ച്ച എണ്ണ ഒഴിക്കുന്നതിനും തിരി കത്തിക്കുന്നതിനുമുള്ള അവസരമുണ്ടായിരുന്നു . നൂറ് കണക്കിന് വിശ്വാസികള്‍ ത്രിദിനത്തില്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു.

കാരുണ്യത്തിന്റ കരം നീട്ടി ചിക്കാഗോ സെന്റ് മേരീസ് സി.സി.ഡി വിദ്യാര്‍ത്ഥികള്‍

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തിലെ സി.സി.ഡി വിദ്യാര്‍ത്ഥികള്‍ വിശ്വാസ പരിശീലനത്തോടൊപ്പം കാരുണ്യത്തിന്റെ കരം പിടിച്ച് ചാരിറ്റി വര്‍ക്കിനായി ഒത്തു ചേര്‍ന്നു . പത്താം ഗ്രെയിഡില്‍ പഠിക്കുന്ന കുട്ടികള്‍ ഫാ: ബിന്‍സ് ചേത്തലില്‍ , ബെന്നി കാഞ്ഞിരപാറയില്‍ , ഷാര്‍മെയിന്‍ കട്ടപുറം എന്നിവരുടെ നേതൃത്വത്തില്‍ “feed My Starving children”എന്ന സ്ഥാപനത്തില്‍ വിവിധ രാജ്യങ്ങളിലേക്കുള്ള പാവപ്പെട്ട കുട്ടികള്‍ക്കായി അയക്കുന്ന ഭക്ഷണം പായ്ക്ക് ചെയ്യുന്നതില്‍ സഹായിച്ചു . യുവജനങ്ങളില്‍ ഒരു നവ്യഅനുഭവം ഇതു വഴി സൃഷ്ടിക്കുവാന്‍ സാധിച്ചു.