ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവാവുമായി മൂന്നു മക്കളുടെ അമ്മ ഒളിച്ചോടി; ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമത്തില്‍ നിന്ന് ഇരുവരേയും പിടികൂടി നാട്ടിലെത്തിച്ചു

വിതുര: ടിക്-ടോക്കിലൂടെ പരിചയപ്പെട്ട യുവാവുമായി മക്കളോടൊപ്പം നാടുവിട്ട വീട്ടമ്മയെയും കാമുകനെയും പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലുള്ള ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമായ ദംഗലില്‍ നിന്ന് പോലീസ് പിടികൂടി. തൊളിക്കോട് സ്വദേശിയായ 36-കാരിയെയും ഈരാറ്റുപേട്ട സ്വദേശി സുബൈര്‍ എന്ന 32-കാരനെയുമാണ് 17-ന് വിതുര പോലീസ് പിടികൂടിയത്. ഈ മാസം 6-ന് തൊളിക്കോട് സ്വദേശി തന്റെ ഭാര്യയെയും രണ്ടു മക്കളെയും കാണാനില്ലെന്ന് വിതുര സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വരുകയായിരുന്നു. നെടുമങ്ങാട് ഡിവൈ.എസ്.പി. സ്റ്റുവര്‍ട്ട് കീലര്‍ സി.ഐ. എസ്.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷിച്ചപ്പോള്‍ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഈരാറ്റുപേട്ട സ്വദേശിയായ സുബൈര്‍ എന്നയാളുമായി ബന്ധമുണ്ടെന്ന് മനസ്സിലായി. ടിക്-ടോക്കിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടതെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് സുബൈറുമായി ഫോണില്‍ ബന്ധപ്പെട്ടതോടെ വിജയവാഡയിലാണെന്ന വിവരം കിട്ടി. ഉടന്‍തന്നെ എസ്.ഐ. എസ്.എല്‍.സുധീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അവിടേക്കു തിരിച്ചു. എന്നാല്‍, അവിടെയെത്തുമ്പോഴേക്കും ഇരുവരും സ്ഥലം…

ഇന്ത്യയിലെ എല്ലാ ഭാഷകളും വിശിഷ്ടമാണ്; എത്ര പഠിക്കാന്‍ പറ്റുമോ അത്രയും പഠിക്കുക: ഗവര്‍ണ്ണര്‍

തിരുവനന്തപുരം: ഒരു ഭാഷയും മറ്റൊരു ഭാഷയുടെ മുകളിലല്ലെന്നും എല്ലാ ഭാഷകളും വിശിഷ്ടമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ രാഷ്ട്രഭാഷ പര്‍വ്വിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര ഭാഷകള്‍ പഠിക്കാന്‍ പറ്റുമോ അത്രയും പഠിക്കുക. മറ്റു ഭാഷാ ജനവിഭാഗങ്ങളുമായുള്ള അന്യതാബോധം ഇല്ലാതാക്കാന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാതാവ്, മാതൃഭൂമി, മാതൃഭാഷ എന്നിവയുമായുള്ളത് ജൈവിക ബന്ധമാണ്. മാതൃഭാഷയിലൂടെയാണ് സ്‌നേഹവും ഭാവനയും കൈമാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭാഷാ വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. വിവിധ ഭാഷ സംസാരിക്കുന്നവരുടെ ഇടയില്‍ പൊതുവായി ഉപയോഗിക്കാനായാണ് ദേശീയ ഭാഷ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങില്‍ ഹിന്ദി ഭാഷാ പ്രോത്സാഹനത്തിന് കേന്ദ്രസ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഗവര്‍ണര്‍ വിതരണം ചെയ്തു. യോഗത്തില്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശാരദ സമ്പത്ത് അധ്യക്ഷത വഹിച്ചു. വി.എസ്.എസ്.എസി. ഡയറക്ടര്‍ സോമനാഥ്, ഇന്‍കം ടാക്‌സ് ചീഫ് കമ്മീഷണര്‍…

ചൈനയില്‍ കൊറോണ വൈറസ് അനിയന്ത്രിതമായി തുടരുന്നു; മരണം 2,233 ആയി

ബെയ്ജിങ്ങ്: മാരകമായ കൊറോണ വൈറസ് ചൈനയില്‍ അനിയന്ത്രിതമായി തുടരുന്നു. വ്യാഴാഴ്ച മാത്രം 115 പേരാണ് മരിച്ചത്. ഇതോടെ ചൈനയില്‍ മരണം 2,233 ആയി. വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബേയ് പ്രവിശ്യയിലാണ് 115 പേര്‍ മരിച്ചത്. ഇതുവരെ 75,000 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 25 രാജ്യങ്ങളിലായി നൂറുകണക്കിനാളുകള്‍ക്കും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയതായി 411 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ഹുബേയ് പ്രവിശ്യ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. വുഹാനില്‍ മാത്രം 319 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ചൈനയില്‍ വൈറസ് വ്യാപനം കുറയുന്നതായി ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. ചൊവ്വാഴ്ച 1749 പേരില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ ബുധനാഴ്ച അത് 394 ആയി താഴ്ന്നു, വ്യാഴാഴ്ച 411 പേര്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രഭവകേന്ദ്രമായ ഹുബേയ് പ്രവിശ്യയില്‍ ജനിതക പരിശോധനയിലൂടെ ഉറപ്പായ വൈറസ് ബാധ മാത്രമേ ഇപ്പോള്‍ അധികൃതര്‍ കണക്കിലെടുക്കുന്നുള്ളു.…

അവിനാശി ദുരന്തം: ലോറി ഡ്രൈവര്‍ക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്‌

കൊയമ്പത്തൂര്‍: അവിനാശി വാഹനാപകടമുണ്ടാക്കിയ കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ ഹേമരാജിനെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കേസ്. ഹേമരാജിന്റെ ലൈസന്‍സ് റദ്ദാക്കും. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് ഹേമരാജ്. ലോറിയുടെ ടയറുകള്‍ പൊട്ടിയതാണ് അപകടത്തിലേക്ക് നയിച്ചതെന്ന വാദം ഇന്നലെ തന്നെ തമിഴ്‌നാടിന്റെയും കേരളത്തിന്റെയും മോട്ടോര്‍ വാഹനവകുപ്പുകള്‍ തള്ളിയിരുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സംഭവസ്ഥലം സന്ദര്‍ശിച്ചതിന് ശേഷമാണ് ഈ നിഗമനത്തിലെത്തിയത്. ലോറിയുടെ ടയര്‍ പൊട്ടിയതല്ല, ഡ്രൈവര്‍ ഉറങ്ങിയത് തന്നെയാകാം അപകടത്തില്‍ കലാശിച്ചതെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ ഹേമരാജ് തിരുപ്പൂര്‍ പൊലീസില്‍ ഹാജരായിരുന്നു. ഇവിടെ നിന്നും ഈറോഡിലെ ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്തേയ്ക്ക് ഹേമരാജിനെ കൊണ്ടുപോയി. അവിടെ ഹേമരാജിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ടയര്‍ പൊട്ടിയാണ് അപകടമുണ്ടായതെന്നാണ് ഹേമരാജിന്റെ മൊഴി. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് തമിഴ്‌നാട്ടിലെ അവിനാശിയില്‍ വെച്ച് കെഎസ്ആര്‍ടിസി ബസില്‍ കണ്ടെയ്‌നര്‍ ഇടിച്ച് വന്‍…

ആ അപകടം ഒഴിവാക്കാമായിരുന്നു (എഡിറ്റോറിയല്‍)

സേലം കോയമ്പത്തൂര്‍ ബൈപാസില്‍ അവിനാശിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഉണ്ടായ ബസപകടത്തില്‍ 19 യാത്രക്കാര്‍ മരണമടഞ്ഞുവെന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് കേരളം. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കു വരികയായിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ വോള്‍വോ ബസില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറുകയായിരുന്നു. രണ്ട് വാഹനങ്ങളും നല്ല വേഗത്തിലായിരുന്നിരിക്കണം. വെളുപ്പിന് മൂന്നു മണിയായതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കുറവാകും. എറണാകുളത്തുനിന്ന് നിറയെ ടൈലുകളും കയറ്റി പുറപ്പെട്ട കണ്ടെയ്നര്‍ ലോറിയുടെ മുന്‍വശത്തെ ടയറുകളിലൊന്ന് പൊട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിന്‍റെ ആഘാതത്തില്‍ മീഡിയനും മറികടന്നെത്തിയ കണ്ടെയ്നര്‍ ലോറി എതിരെ വന്ന ബസിന്‍റെ വലതുഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. മരണമടഞ്ഞവരെല്ലാം ആ ഭാഗത്ത് ഇരുന്നവരാണെന്നാണു വിവരം. 48 യാത്രക്കാരുണ്ടായിരുന്ന ബസിലെ 42 പേരും മലയാളികളായിരുന്നു. മരണമടഞ്ഞവരില്‍ ഏറെപ്പേരും മലയാളികള്‍ തന്നെ. മരിച്ചവരില്‍ ബസിന്‍റെ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടുന്നു. രാവിലെ ഏഴിന് എറണാകുളത്തെത്തേണ്ട ബസ് ബുധനാഴ്ച രാത്രിയാണ് ബംഗളൂരുവില്‍ നിന്ന് തിരിച്ചത്. ഷെഡ്യൂള്‍…