അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഇരിക്കുന്ന കസേര വരെ തെറിച്ചു പോയേക്കാവുന്ന അവസ്ഥയില്‍ ഇംപീച്ച്മെന്റിനെ നേരിട്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ട പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ധൃതി പിടിച്ച് ഒരു ഇന്ത്യാ സന്ദര്‍ശനം തല്ലിക്കൂട്ടിയെടുത്തപ്പോള്‍ പലര്‍ക്കും സംശയമായിരുന്നു. ‘ഇങ്ങേരിത് എന്തിന്റെ പുറപ്പാടാണ്’ എന്നുവരെ ചോദിച്ചവരുണ്ട്. ട്രംപിന്റെ ഈ അസാധാരണ സന്ദര്‍ശനം മോദിയുമായുള്ള ചങ്ങാത്തം കൊണ്ടൊന്നുമല്ലെന്ന് ആഴത്തില്‍ ചിന്തിച്ചാല്‍ മനസ്സിലാകും. ഇരുവരും തമ്മില്‍ എട്ടാമത്തെ കൂടിക്കാഴ്ചയാണ് അഹമ്മദാബാദില്‍ നടന്നത്. അടുത്ത കാലങ്ങളില്‍ ഇന്ത്യയുമായുള്ള വ്യാപാരക്കരാറുകളില്‍ യാതൊരു നീക്കുപോക്കും ഉണ്ടാക്കാതെ ഇത്രയും വലിയൊരു രാജ്യാന്തര കൂടിക്കാഴ്ച എന്തിനായിരുന്നു? വെറും മൂന്ന് മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമേറിയ നമസ്തേ ട്രംപ് പരിപാടിയ്ക്കായി 120 കോടി രൂപയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ചെലവാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ പണമെടുത്ത് ഒരു മെഗാ ഷോ നടത്തി ഒരു രാജ്യത്തിന്റെ തലവനെ സ്വീകരിച്ചാനയിക്കുമ്പോള്‍ അതില്‍ ഇന്ത്യന്‍ ജനതയ്ക്ക് എന്ത് നേട്ടമാണുണ്ടാകുക എന്ന ചോദ്യം…
Day: February 24, 2020
ജന്മനാടിനു ആവേശം പകര്‍ന്ന് ആയിശ റന്ന ആസാദി സ്ക്വയറില്‍
ഡല്‍ഹിയില്‍ നടന്ന സംഘ്പരിവാര്‍ ഗുണ്ടാ ആക്രമണത്തിനെതിരായി പ്രതിഷേധിക്കണമെന്ന് ആസാദി സ്ക്വയര്‍ ആഹ്വാനം ചെയ്തു. പ്രതിഷേധ പ്രകടനത്തോടെയാണ് ആസാദി സ്ക്വയര്‍ സമാപിച്ചത്. മലപ്പുറം: ഭ്രാന്തന് ഹിന്ദുത്വ ദേശീയതക്കെതിരായ ചൂണ്ടുവിരലായി ആയിശ റന്ന മലപ്പുറത്തു ആസാദി സ്ക്വയറില്‍. ദല്‍ഹി സി.എ.എ വിരുദ്ധസമര നായിക ജന്മദേശത്ത് നടക്കുന്ന സമരത്തിന് ആവേശസാന്നിധ്യമായി. മലപ്പുറത്ത് നടക്കുന്ന ആസാദി സ്ക്വയറിന്റെ ഇരുപത്തിനാലാം ദിന പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു അവര്‍. സ്ത്രീകളും കുട്ടികളും മുദ്രാവാക്യം വിളികളോടെ അവരെ വേദിയിലേക്കാനയിച്ചു. സമരത്തീച്ചൂളയില്‍ പൊരിയുന്നവര്‍ക്കു ശാഹീന്‍ ബാഗുകളും ആസാദി സ്ക്വയറുകളും ആവേശവും ആത്മവിശ്വാസവും നല്കുന്നു എന്ന് അവര്‍ പറഞ്ഞു. ഭരണകൂടം സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോഴും ഇന്ത്യ മൊത്തം ഫാഷിസത്തിനെതിരെ കൂടെയുണ്ടെന്ന ബോധ്യം എല്ലാവര്ക്കും മുന്പില് എഴുന്നേറ്റ് നില്ക്കാന് പ്രചോദനമേകുന്നു. പിഞ്ചുമക്കളുടെ ഭാവിയും ബാല്യവും നഷ്ടപ്പെടുത്തുന്ന ആര്.എസ്.എസ് ലോകത്തോട് മറുപടി പറയേണ്ടി വരും. ഇന്ത്യയിലെ ഓരോ മനുഷ്യനും നേതൃത്വം കൊടുക്കുന്ന സമരമാണിത്. ഓരോരുത്തര്‍ക്കും റോളുണ്ട്.…
വെല്‍ഫെയര്‍ പാര്‍ട്ടി ‘ഒക്യുപൈ രാജ്ഭവന്’ ചൊവ്വാഴ്ച തുടങ്ങും
തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന രാജ്ഭവന് ഉപരോധം ‘ഒക്യുപൈ രാജ്ഭവന്’ ചൊവ്വാഴ്ച ആരംഭിക്കും. 30 മണിക്കൂര്‍ നീളുന്ന പ്രക്ഷോഭം ബുധനാഴ്ച സമാപിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കും. ഡല്‍ഹി ഷാഹീന്‍ ബാഗിലെ സമര നായികമാരായ അസ്മ ഖാത്തൂന് (90), ബല്കീസ് (82), സര്‍വാരി (75) എന്നിവരും ജാമിഅ മില്ലിയ സമര നായികയും പൗരത്വ സമരത്തിന്റെ ചൂണ്ടുവിരല്‍ പ്രതീകവുമായ ആയിശാ റെന്നയും ഒക്യുപൈ രാജ്ഭവനില്‍ മുഖ്യാതിഥികളാകും. വിവിധ സെഷനുകളിലായി വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡണ്ട് ഡോ. എസ് ക്യു ആര് ഇല്യാസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, KPCC പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എം പിമാരായ കെ മുരളീധരന്, ബെന്നി ബഹനാന്, അടൂര്‍ പ്രകാശ്, മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍…
ബഹ്റൈന്‍ ലാല്‍ കെയേഴ്സിന്റെ പ്രതിമാസ ജീവകാരുണ്യ ധനസഹായം കൈമാറി
വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ കാരുണ്യം തേടിക്കൊണ്ടിരിക്കുന്ന കൊല്ലം സ്വദേശി അനീഷയ്ക്കു ബഹ്റൈന്‍ ലാല്‍ കെയേഴ്സിന്റെ പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ധനസഹായം എക്സിക്യൂട്ടീവ് മെമ്പര്‍ അജീഷ് മാത്യു അനീഷയുടെ മാതാവിന് കെമാറി. ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന അനീഷക്ക് എത്രയും പെട്ടെന്ന് വൃക്ക മാറ്റി വെക്കണം എന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. അതിന് 25 ലക്ഷം രൂപയോളം വേണ്ടിവരും. പ്രായമായ അച്ഛനും അമ്മയും ഒരു അനിയനുമുള്ള ഈ നിര്‍ധന കുടുംബത്തിനെ സഹായിക്കാന്‍ മനസ്സുള്ളവര്‍ എത്രയും പെട്ടെന്ന് സഹായിക്കണം എന്ന് അപേക്ഷിക്കുന്നു. അമ്മയുടെ നമ്പര്‍: 98954 93459
അയോദ്ധ്യ: 5 ഏക്കര്‍ സ്ഥലത്ത് പള്ളി, ആശുപത്രി ലൈബ്രററി മുതലായവ നിര്‍മ്മിക്കും
ലഖ്നൗ: യുപി സര്‍ക്കാര്‍ നല്കിയ 5 ഏക്കര്‍ സ്ഥലം ബോര്‍ഡ് അംഗീകരിക്കുമെന്ന് തിങ്കളാഴ്ച ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചു. ഒരു ട്രസ്റ്റ് കെട്ടിപ്പടുക്കുന്നതിലൂടെ ഈ ഭൂമിയില്‍ പള്ളി, ആശുപത്രി, ലൈബ്രറി തുടങ്ങിയവ നിര്‍മിക്കുമെന്നും ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചു. വിവരമനുസരിച്ച്, പള്ളിക്കായി സ്ഥാപിക്കേണ്ട ട്രസ്റ്റ് ഇന്തോ-ഇസ്ലാമിക നാഗരികത വിളിച്ചോതുന്ന ഒരു കേന്ദ്രവും സ്ഥാപിക്കും. പള്ളിക്ക് പുറമെ ചാരിറ്റബിള്‍ ഹോസ്പിറ്റല്‍, സ്റ്റഡി സെന്റര്‍, പബ്ലിക് ലൈബ്രറി എന്നിവയും സമൂഹത്തിന് പ്രയോജനകരമായ മറ്റ് കാര്യങ്ങള്‍ക്കൊപ്പം നിര്‍മ്മിക്കും. നവംബര്‍ 9 ന് സുപ്രീം കോടതി അയോധ്യ കേസില്‍ വിധി പറയുമ്പോള്‍ തര്‍ക്ക സ്ഥലത്ത് ഒരു രാമക്ഷേത്രം നിര്‍മ്മിക്കാനും സുന്നി വഖഫ് ബോര്‍ഡിന് ഒരു പള്ളി നിര്‍മാണത്തിനായി ഒരു പ്രമുഖ സ്ഥലത്ത് അഞ്ച് ഏക്കര്‍ സ്ഥലം നല്‍കാനും ഉത്തരവിട്ടിരുന്നു. ഫെബ്രുവരി 5 ന് അയോധ്യ ജില്ലയിലെ സോഹവാള്‍ പ്രദേശത്തെ സുന്നി…
വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ ഇന്ത്യ 10 വിക്കറ്റിന് തോറ്റു
ന്യൂസിലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് പരാജയം. 10 വിക്കറ്റിനാണ് തോല്‍വി ഏറ്റുവാങ്ങിയത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ ഒന്നാം ഇന്നിങ്സ് ലീഡായ 183 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് നേടാനായത് 191 റണ്‍സ് ആണ്. മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലന്‍ഡ് വിജയത്തിലേക്ക് ആവശ്യമായ 9 റണ്‍സ് 1.4 ഓവറില്‍ അടിച്ചെടുത്തു. പേസ് ബൗളിങിനെ തുണച്ച പിച്ചില്‍ കിവീസ് പേസര്‍മാരായ ടിം സൗത്തിയും ട്രന്റ് ബോള്‍ട്ടും കസറിയപ്പോൾ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് പൊരുതാന്‍പോലുമാകാതെ കീഴടങ്ങുകയായിരുന്നു. നാലിന് 144 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് 47 റണ്‍സ് കൂടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി. അജിങ്ക്യ രഹാനെ(29), ഹനുമ വിഹാരി (15), റിഷഭ് പന്ത് (25), അശ്വിന് (4), ഇശാന്ത് ശര്‍മ (12), ജസ്പ്രീത് ബുംറ (0) എന്നിങ്ങനെയാണ് സ്കോര്‍. രണ്ടാം ഇന്നിങ്സില്‍ അഞ്ചും ആദ്യ ഇന്നിങ്സില്‍ നാലുമടക്കം ഒമ്ബത് വിക്കറ്റുകള്‍ പിഴുത ടിം…
വര്‍ഗീസ് ജോര്‍ജ് (ജോയി 80) മുംബൈയില്‍ നിര്യാതനായി
സൗത്ത് ഫ്ളോറിഡ: ആലപ്പുഴ,തലവടി കുന്തിരിക്കല്‍ കടമാട്ട് വര്‍ഗീസ് ജോര്‍ജ് ( ജോയി 80 ) മുംബൈയില്‍ നിര്യാതനായി.മുംബൈ ആസ്ഥാനമായുള്ള ജോയ് കണ്‍സ്ട്രക്ഷന്‍ സ്ഥാപകനാണ്. ശവസംസ്കാരം മരോല് സെന്റ് സ്റ്റീഫന്‍ മാര്‍ത്തോമ പള്ളിയില്‍ ശുശ്രുഷക്ക് ശേഷം ശിവടി സെമിത്തേരിയില്‍ നടത്തി. ഭാര്യ പരേതയായ വത്സമ്മ . മക്കള്‍ സൈറ ,സജു, സരോ . മരുമക്കള്‍ സെയില്‍ ,നിടാഷ , മാര്ട്ടിന് . സാലി കായംകുളം, ലാലച്ചന്‍ ന്യൂയോര്‍ക്ക്, ചക്കോച്ചന് മുംബൈ , മാമ്മച്ചി എറണാകുളം. ഉണ്ണിയച്ചന്‍ തിരുവല്ല . റ്റാറ്റാമ മുംബൈ, സിറില്‍ മയാമി ,യു.എസ്.എ , റജി എറണാകുളം, സജി മുംബൈ , ബൈജി എടത്വ എന്നിവര്‍ സഹോദരങ്ങളാണ്.
ലോകകപ്പ്: ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി, പൂനം ആധിപത്യം പുലര്‍ത്തി
പെര്‍ത്ത്: ഐസിസി ടി 20 ലോകകപ്പില്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ വിജയശതമാനം തുടരുന്നു. പെര്‍ത്ത് സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ 18 റണ്‍സിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. ഇന്ത്യന്‍ വനിതാ ടീം നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റിന് 142 റണ്‍സ് നേടിയിരുന്നു. ഇതിന് മറുപടിയായി ബംഗ്ലാദേശ് ടീമിന് 8 വിക്കറ്റിന് 124 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഇന്ത്യയുടെ പൂനം യാദവ് 4 ഓവറില്‍ 18 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശിഖര്‍ പാണ്ഡെ, അരുന്ധതി റെഡ്ഡി എന്നിവര്‍ 22 വിക്കറ്റ് നേടി. ഇന്ത്യ നേരത്തെ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു. വനിതാ ടി 20 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ ടീം ബംഗ്ലാദേശിനെതിരെ 143 റണ്‍സ് ലക്ഷ്യമിട്ടു. ഇന്ത്യന്‍ ടീം 20 ഓവറില്‍ 142/6 റണ്‍സ് നേടി. വേദ കൃഷ്ണമൂര്‍ത്തി (20), ശിഖ പാണ്ഡെ (7) എന്നിവര്‍ എതിരില്ലാതെ…
പ്രണയകുടീരം മാത്രമല്ല, ഇന്ത്യന്‍ സംസ്ക്കാരത്തിന്റെ പ്രതീകം കൂടിയാണ് താജ് മഹല്‍: ഡൊണാള്‍ഡ് ട്രംപ്
‘വെറുമൊരു പ്രണയകുടീരം മാത്രമല്ല, സമ്പന്നതയുടേയും ഇന്ത്യന്‍ സംസ്കാരത്തിന്റെ വൈവിധ്യതയുടേയും സൗന്ദര്യമാണ് താജ്മഹലെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭാര്യ മെലാനിയ ട്രംപും മകള്‍ ഇവാങ്കാ ട്രംപും മരുമകന് ജുറേഡ് കൂഷ്നറും അദ്ദേഹത്തോടൊപ്പം താജ്മഹല്‍ സന്ദര്‍ശിച്ചു. ‘താജ്മഹല്‍ വിസ്മയകരമാം വിധം പ്രചോദിപ്പിക്കുന്നതാണ്. സമ്പന്നവും വൈവിധ്യവുമായ ഇന്ത്യന്‍ സംസ്കാരത്തിന്റെ കാലാതീതമായ അദ്ധ്യായമാണ് താജ്മഹല്‍. താങ്ക് യു ഇന്ത്യ.’ ട്രംപ് സന്ദര്‍ശക രജിസ്റ്ററില്‍ കുറിച്ചു. അനശ്വര പ്രണയത്തിന്റെ അടയാളമായാണ് താജ്മഹല്‍ അറിയപ്പെടുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള താജ്മഹല്‍ ലോകാത്ഭുതങ്ങളില്‍ ഒന്നാണ് വെണ്ണക്കല്ലില്‍ തീര്‍ത്ത താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ അടയാളം കൂടിയാണ്. വൈകിട്ടാണ് ട്രംപും പ്രഥമ വനിത മെലാനിയയും താജ്മഹല്‍ സന്ദര്‍ശിക്കുന്നതിന് എത്തിച്ചേര്‍ന്നത്. നേരത്തെ, നിശ്ചയിച്ചിരുന്നതിനേക്കാള്‍ 20 മിനിറ്റ് മുന്നേയാണ് ഇരുവരും പ്രണയകുടീരം സന്ദര്‍ശിക്കുന്നതിനായി എത്തിയത്. ഒരുമണിക്കൂർ അവിടെ ട്രംപും മെലാനിയയും ചെലവഴിച്ചു. മകള്‍ ഇവാങ്ക ട്രംപും മരുമകനും ട്രംപിനും മെലാനിയയക്കുമൊപ്പം താജ്മഹല്‍…
പാക്കിസ്താനിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ എടുത്തു പറഞ്ഞ് പ്രസിഡന്റ് ട്രംപ്; ഇസ്ലാമിക തീവ്രവാദത്തിനെതിരെ യോജിച്ച് പോരാടും
അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിലെ സ്വീകരണ പരിപാടിയില്‍ പാക്കിസ്താനിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ട്രംപിന്റെ പരാമര്‍ശം. ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും ഒന്നിച്ച് പോരാടുമെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാൻ ഇല്ലാതാക്കണമെന്നും ട്രംപ് പറഞ്ഞു. ഭീകരവാദികളെയും അവരുടെ ആശയത്തെയും ഇല്ലാതാക്കുന്നതിനുള്ള യോജിച്ചുള്ള പ്രവര്‍ത്തനത്തിന് അമേരിക്കയും ഇന്ത്യയും പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഭാഗമായി, പാക്കിസ്ഥാന് അതിര്‍ത്തിയിലെ ഭീകരസംഘടനകളെയും ഭീകരവാദികളെയും ഇല്ലാതാക്കാന്‍ അധികാരത്തിലെത്തിയതു മുതല്‍ തന്റെ ഭരണകൂടം പാക്കിസ്ഥാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. പൗരന്മാരെ ഇസ്ലാമിക തീവ്രവാദത്തിന്റെ ഭീഷണിയില്‍നിന്ന് സംരക്ഷിക്കുന്നതില്‍ ഇന്ത്യയും അമേരിക്കയും ഒറ്റക്കെട്ടാണ്. “എന്റെ ഭരണകാലത്ത് തീവ്രവാദത്തെ നശിപ്പിക്കാൻ അമേരിക്കയുടെ സൈനിക ശക്തി പൂർണമായും അഴിച്ചു വിട്ടിട്ടുണ്ട്.ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള കൊടും ഭീകര സംഘടനയുടെ അടി വേരറുക്കാൻ അതുകൊണ്ടുതന്നെ അമേരിക്കൻ സൈന്യത്തിന് സാധിച്ചിട്ടുമുണ്ട്. അമേരിക്കൻ സൈന്യത്തിൽ പരിപൂർണ്ണമായ അഴിച്ചു പണികൾ നടത്തി എക്കാലത്തെയും വലിയ സൈനികശക്തിയാക്കാൻ എനിക്ക് സാധിച്ചു” എന്നും…