ന്യൂയോര്‍ക്ക് സർഗവേദിയുടെ ആഭിമുഖ്യത്തില്‍ 2020 ഫെബ്രുവരി 16 ഞായര്‍ വൈകീട്ട് 6:30 ന് എല്‍മോണ്ടിലുള്ള കേരളാ സെന്ററില്‍ ഒ.എന്‍.വി സ്മൃതി ആചരിച്ചു. പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകനായ വര്‍ഗീസ് ചുങ്കത്തില്‍ അദ്ധ്യക്ഷനായി . മലയാളത്തെ ഭാവസാന്ദ്രമാക്കിയ കാവ്യസൂര്യന് ഒ.എന്‍.വി ഓര്‍മ്മയായിട്ട് ഫെബ്രുവരി 13 ന് നാല് വര്‍ഷം തികയുമ്പോള്‍ ഈ ഓര്മ്മപുതുക്കലിന് പ്രസക്തിയുണ്ടെന്നും മനുഷ്യത്വം തുളുമ്പുന്ന ഗൃഹാതുരത്വത്തിലേക്ക് നമ്മെ കൊത്തിവലിച്ച മറ്റൊരു കവി ഒഎന്‍വി അല്ലാതെ മലയാളത്തിലില്ല എന്ന് പി. ടി. പൗലോസ് തന്റെ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. തുടര്‍ന്ന് എഴുത്തുകാരനും സർഗവേദിയുടെ ആത്മബന്ധുവുമായ കെ.കെ. ജോണ്സണ് “ഒ.എന്‍.വി മാനവികതയെ ചേര്‍ത്തുനിര്‍ത്തിയ കവി” എന്ന വിഷയം ചര്‍ച്ചക്ക് അവതരിപ്പിച്ചു. ഒരു കവിത മനുഷ്യരാശിക്കാകെ നന്മയും ശാന്തിയും നേരുന്നൊരു പ്രാര്‍ത്ഥനയാവാം, ഹൃദയങ്ങളെ ഇണക്കിചേര്‍ക്കുന്ന ഒരു മന്ത്രമാവാം, ആസന്നമായ കൊടുങ്കാറ്റിനെക്കുറിച്ചൊരു മുന്നറിയിപ്പാകാം, നിണമൊലിക്കുന്ന മുറിവിലൊരു സ്വാന്തന സ്പര്‍ശമാവാം, വേര്‍പാടിന്റെ വേദനയാവാം, ഒത്തുചേരലിന്റെ നിര്‍വൃതിയാകാം, ഭാഷാതീതമായി ഭൂമിശാസ്ത്രപരമായ…
Day: February 25, 2020
ജര്‍മ്മനിയില്‍ കാര്‍ണിവല്‍ ഘോഷയാത്രയിലേക്ക് കാര്‍ ഇടിച്ചു കയറ്റി; 18 കുട്ടികളടക്കം 52 പേര്‍ക്ക് പരിക്കേറ്റു
ഫ്രാങ്ക്ഫര്‍ട്ട്: മധ്യ ജര്‍മ്മനിയില്‍ തിങ്കളാഴ്ച നടന്ന കാര്‍ണിവല്‍ ഘോഷയാത്രയിലേക്ക് കാര്‍ ഇടിച്ചുകയറി 18 കുട്ടികളടക്കം 52 പേര്‍ക്ക് പരിക്കേറ്റു. അക്രമിയുടെ ലക്ഷ്യം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരില്‍ 18 പേര് കുട്ടികളാണ്. 17 പേരെ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു. 35 പേര് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഹെസ്സിയന്‍ പട്ടണമായ ഫോക്മാര്സണില് തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് പരമ്പരാഗതമായ ‘റോസ് തിങ്കളാഴ്ച’ കാര്‍ണിവല്‍ ഘോഷയാത്രയിലാണ് 29 കാരന് വാഹനം ഓടിച്ചു കയറ്റിയത്. ഇതൊരു ഭീകരാക്രമണമാണെന്ന് പറയാനാവില്ലെന്ന് അധികൃതര്‍ പറഞ്ഞു. പ്രദേശവാസിയായ 29-കാരനാണ് സംഭവത്തിന് ഉത്തരവാദി. അയാള്‍ക്കും പരിക്കേറ്റതായും ഉടന്‍ ചോദ്യം ചെയ്യാനാവില്ലെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍, നരഹത്യക്ക് ശ്രമിച്ചുവെന്ന സംശയത്തെത്തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ടിലെ പ്രൊസിക്യൂട്ടര്‍മാര്‍ ഡ്രൈവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാര്‍ണിവല്‍ ഘോഷയാത്രയ്ക്കിടയിലേക്ക് ഡ്രൈവര്‍ ഒരു വെള്ള കാര്‍ അമിതവേഗതയില്‍ ഓടിച്ചു കയറ്റുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഫാമിലി കോണ്‍ഫറന്‍സ് 2020: രജിസ്ട്രേഷന് കിക്ക്ഓഫ് ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് ഇടവകയില്‍
വാഷിംഗ്ടണ്‍ ഡി.സി. : മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍ ഫണ്ട് ശേഖരണാര്‍ഥം ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ഇടവക സന്ദര്‍ശിച്ചു. ഫെബ്രുവരി 23നു വിശുദ്ധകുര്ബാനക്ക്ശേഷം നടന്ന ചടങ്ങില്‍ വികാരിയും ഭദ്രാസന സെക്രട്ടറിയുമായ ഫാ. ഡോ. വര്‍ഗീസ് എം.ഡാനിയേല്‍ ടീം അംഗങ്ങളെ സ്വാഗതം ചെയ്യുകയും ഇടവകാംഗങ്ങളുടെ പങ്കാളിത്തം കോണ്‍ഫറസില്‍ ഉണ്ടാകണമെന്നും പറഞ്ഞു. ഇടവകയുടെ ട്രസ്റ്റി, അജിത് വട്ടശ്ശേരില്‍ എന്നിവര്‍ ചേര്‍ന്ന് കോണ്‍ഫ്രന്‍സ് പ്രതിനിധികളെ പരിചയപ്പെടുത്തി. ഭദ്രാസന കൌണ്‍സില്‍ അംഗം സജി പോത്തന്, ഫിനാന്‍സ് ചെയര്‍ ചെറിയാന് പെരുമാള്‍, മത്തായി ചാക്കോ എന്നിവര്‍ കോണ്‍ഫറന്‍സിനെക്കുറിച്ചും, രജിസ്ട്രേഷനെക്കുറിച്ചും, സുവനീറിനെക്കുറിച്ചും വിവരണങ്ങള്‍ നല്കി. ഫാ. ഡോ. വര്‍ഗീസ് എം ഡാനിയേലും ചെറിയാന് പെരുമാളുംചേര്ന്ന് രജിസ്ട്രേഷന്കിക്ക് ഓഫ്നിര്വഹിച്ചു. തുടര്‍ന്ന് രണ്ട് ഗ്രാന്‍ഡ് സ്പോണ്‍സര്‍മാരെ ലഭിക്കുകയും, നിരവധി അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും സുവനീറിലേക്ക് പരസ്യങ്ങള്‍ നല്‍കുകയും…
ഡോ. ജേക്കബ് ഈപ്പന് ഫൊക്കാന കാലിഫോര്‍ണിയ റീജിയണല്‍ വൈസ് പ്രസിഡണ്ടായി മത്സരിക്കുന്നു
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ ആതുര സേവന രംഗത്തു തനതായ വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖ ശിശുരോഗ വിദഗ്ദ്ധന് ഡോ.ജേക്കബ് ഈപ്പന് ഫൊക്കാനയുടെ കാലിഫോര്‍ണിയ റീജിയണല്‍ വൈസ് പ്രസിഡണ്ടായി മത്സരിക്കുന്നു. മലയാളി അസോസിയേഷന് ഓഫ് ഗ്രെയ്റ്റര്‍ കാലിഫോര്‍ണിയ (മങ്ക)യെ പ്രതിനിധീകരിച്ചു ജോര്‍ജി വര്‍ഗീസ് നേതൃത്വം നല്കുന്ന ടീമില്‍ നിന്നായിരിക്കും ഡോ. ജേക്കബ് ഈപ്പന് മത്സരിക്കുന്നത്. മികച്ച സാമൂഹിക സേവകനായ ഡോ. ജേക്കബ് ആഫ്രിക്കയിലെ നൈജീരിയ, ടാന്‍സാനിയ എന്നീ രാജ്യങ്ങളിലെ നിരാലംബരായ നിരവധിപേരിലേക്കും ലാഭേഛ കൂടാതെ തന്റെ സേവനം എത്തിച്ചിട്ടുണ്ട്. അലമെഡാ ഹെല്‍ത്ത് സിസ്റ്റം മെഡിക്കല്‍ ഡയറക്ടര്‍ ആയ ഡോ.ജേക്കബ് ബെര്‍ക്കിലി, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റികളില്‍ നിന്ന് മെഡിക്കല്‍ സ്കൂള്‍ പഠനവും ഉപരിപഠനവും പൂര്‍ത്തിയാക്കിയ അദ്ദേഹം ശിശുരോഗ വിദഗ്ദനായി പ്രവര്‍ത്തനമാരംഭിച്ചു. ഇതിനിടെ തന്റെ സേവനം നിരാലംബരായ രോഗികള്‍ക്കുള്‍പ്പെടെ സമര്‍പ്പിക്കുകയായിരുന്ന അദ്ദേഹം അലമേഡ കൗണ്ടിയിലെ ആരോഗ്യവിഭാഗത്തില്‍ നിരവധി തലങ്ങളില്‍ ഇടപെടലുകള്‍ നടത്തി . യുണൈറ്റഡ്…
ക്രിസ്റ്റോസ് മാര്‍ത്തോമാ യുവജനസഖ്യം പ്രവര്‍ത്തനോദ്ഘാടനം വര്‍ണ്ണാഭമായി
ഫിലാഡല്‍ഫിയ: ചരിത്ര നഗരമായ ഫിലാഡല്‍ഫിയയിലെ ക്രിസ്റ്റോസ് മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 23-നു ഞായറാഴ്ച പ്രിന്‍സ് വര്‍ഗീസ് മഠത്തിലേത്ത് കശീശ്ശാ നിര്‍വഹിച്ചു. കേരളത്തനിമയില്‍ നിലവിളക്ക് തെളിയിച്ച് 2020 പ്രവര്‍ത്തന പരിപാടിയുടെ ആരംഭം കുറിച്ചു. പ്രിന്‍സ്റ്റന്‍ സര്‍വകലാശാല ഡോക്ടറല്‍ വിദ്യാര്‍ത്ഥിയും മികച്ച പ്രാസംഗീകനുമായ പ്രിന്‍സ് വര്‍ഗീസ് മഠത്തിലേത്ത് കശീശ്ശാ തന്റെ സന്ദേശത്തിലൂടെ ‘മുമ്പുള്ളവയെ ഓര്‍ക്കാതെ കഴിഞ്ഞുപോയതില്‍ നിന്നു ആര്‍ജ്ജവം ഉള്‍ക്കൊണ്ട് മുമ്പോട്ടു പോകുക, മരുഭൂമിയില്‍ ഒരു വഴിയും നിര്‍ജന പ്രദേശത്ത് നദിയും ഉണ്ടാകും’ എന്നു വന്നുകൂടിയവരെ ഓര്‍മ്മപ്പെടുത്തി. സമ്മേളനത്തില്‍ യുവജനസഖ്യം പ്രസിഡന്റ് അനീഷ് തോമസ് അനീഷ് തോമസ് കശീശാ അധ്യക്ഷത വഹിച്ചു. കുമാരി മേഘ റജി ബൈബിള്‍ വചനം വായിച്ചു. വൈസ് പ്രസിഡന്റ് ജസ്റ്റിന് ജോസ് എല്ലാ സഖ്യം പ്രവര്‍ത്തകര്‍ക്കും സ്വാഗതം ആശംസിച്ചു. സെക്രട്ടറി ക്രിസ്റ്റി മാത്യു പുതിയ വര്‍ഷത്തെ രൂപരേഖ അവതരിപ്പിച്ചു. വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായ വിപുലമായ…
ഡല്‍ഹിയില്‍ അക്രമം തുടരുന്നു; 13 പേര് കൊല്ലപ്പെട്ടു; 150 പേര്‍ക്ക് പരിക്കേറ്റു
ന്യൂഡല്‍ഹി: തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ നടക്കുന്ന അക്രമങ്ങളില്‍ 150 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ 13 ആയി ഉയര്‍ന്നു. നഗരത്തിന്റെ പല ഭാഗങ്ങളിലും കലാപകാരികള്‍ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു. വിവാദപരമായ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ചെറിയ തോതില്‍ ഞായറാഴ്ച ആരംഭിച്ചെങ്കിലും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ന്യൂഡല്‍ഹിയിലെ വടക്കുകിഴക്കന്‍ പ്രദേശത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള പോരാട്ടങ്ങളിലേക്ക് വഴി തുറക്കുകയായിരുന്നു. കല്ലും വാളും തോക്കുകളും ഉപയോഗിച്ച് ആയുധധാരികളായ കലാപകാരികള്‍ അക്രമം തുടരുകയാണ്. കല്ലേറും തീ വെയ്പും വര്‍ദ്ധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ പ്രദേശത്ത് സമ്മേളനങ്ങള്‍ക്ക് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. 13 മരണങ്ങള് സ്ഥിരീകരിച്ചിട്ടുണ്ട്. 150 പേര് പരിക്കുകളോടെ ആശുപത്രിയില്‍ എത്തിയിട്ടുണ്ടെന്ന് ഗുരു തേജ് ബഹാദൂര്‍ ആശുപത്രി ഉദ്യോഗസ്ഥന് രാജേഷ് കല്‍റ ചൊവ്വാഴ്ച വൈകീട്ട് പറഞ്ഞു. അവരില്‍ ഒരു ഡസനിലേറെ പേരുടെ നില ഗുരുതരമാണ്. ഇപ്പോഴും പരിക്കുകളോടെ ആളുകള്‍ എത്തുന്നുണ്ട്, കൂടുതലും വെടി…
ഗ്രാമത്തിലെ പെണ്‍കുട്ടി (തുടര്‍ക്കഥ – 20)
എസ്.ഐ. യുടെ കണ്ണുകള്‍ അങ്ങേയറ്റം തീഷ്ണമായിരുന്നു. മിഴികളിലൂടെ അയാള്‍ നോക്കുന്നത് ഹൃദയത്തിലേക്കാണെന്ന് അവര്‍ക്ക് തോന്നി. നെറ്റിയിലും മൂക്കിന് തുമ്പത്തും പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ തുടക്കാന്‍ മറന്ന്, അവളിരുന്നു. ജീവിതത്തിലിന്നോളം ഇത്തരം നിമിഷങ്ങളിലൂടെ കടന്നു പോയിട്ടില്ല. അവള് മാത്രമല്ല. വേണുവും. ബാബുവും. ഇതേ സമയം സ്റ്റേഷന് വളപ്പിന്റെ പുറത്ത്, ചീനിമരത്തിന്റെ തണലില്‍ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ പ്രാര്‍ത്ഥനയോടെ ഇരിക്കുന്നു മൂന്നാത്മാവുകള്. സ്റ്റേഷന്റെ ഗേറ്റിങ്കലേയ്ക്ക് നീട്ടിയ, ഇമ വെട്ടാത്ത മിഴികളുമായി. എസ്.ഐ.യുടെ ക്യാബിനില്‍ അവരെ കൂടാതെ റൈറ്ററും വിനോദും ഉണ്ടായിരുന്നു. ആദ്യം തന്നെ വേണുവിനോടാണ് കാര്യങ്ങള്‍ ചോദിച്ചത്. ഇടയ്ക്കു കയറി എന്തോ പറയാന്‍ തുനിഞ്ഞ ബാബുവിനോട്, കര്‍ക്കശ സ്വരത്തിലാണ് അദ്ദേഹം ഇടയ്ക്ക് കയറി സംസാരിക്കരുത്, എന്നു പറഞ്ഞത്. ആ സ്വരം കേട്ടപ്പോള്‍ തന്നെ അവരെല്ലാം ചൂളിപ്പോയി. പിന്നെ ബാബുവിന്റെ ഊഴമായിരുന്നു. തത്ത പറയുന്ന പോലെ ബാബു നടന്നത് മുഴുവന്‍ പറഞ്ഞു. എസ്.ഐ.യുടെ…
ഡല്‍ഹി അക്രമം: നിരവധി മാധ്യമ പ്രവര്‍ത്തകരെ അക്രമികള്‍ മര്‍ദ്ദിച്ചു, ഒരാള്‍ക്ക് വെടിയേറ്റു
ഡല്‍ഹിയിലെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നടക്കുന്ന അക്രമത്തില്‍ ഇതുവരെ 10 പേര് മരിക്കുകയും ഒരു പോലീസുകാരന് ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ അക്രമങ്ങള്‍ തുടരുന്നതിനിടെ, മൂന്ന് എന്‍ഡി ടി.വി റിപ്പോര്‍ട്ടര്‍മാരെയും റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ക്യാമറാമാനേയും അക്രമികള്‍ മര്‍ദ്ദിച്ചു. അതിനുപുറമെ, മൗജ്പൂരിലെ ഒരു ടിവി ചാനലിന്റെ പത്രപ്രവര്‍ത്തകനും വെടിയേറ്റു. പത്രപ്രവര്‍ത്തകര്‍ക്കെതിരെ നടന്ന ആക്രമണം തടയാനോ ജനക്കൂട്ടത്തെ നിയന്ത്രിക്കാനോ ഒരു പോലീസുകാരനും ഉണ്ടായിരുന്നില്ലെന്നും എന്‍ഡി ടിവി പറയുന്നു. മാധ്യമപ്രവര്ത്തകന് അരവിന്ദ് ഗുണശേഖറിനെയാണ് ജനക്കൂട്ടം വളഞ്ഞ് ആക്രമിച്ചത്. എന്‍ഡി ടി വി റിപ്പോര്‍ട്ടര്‍ മറിയം ആല്‍വിക്കും ആക്രമത്തില്‍ പരിക്കേറ്റു. കൂടാതെ മാധ്യമ പ്രവര്ത്തകന് ശ്രീനിവാസന് ജെയിന്, ക്യാമറാ പെഴ്സണ്‍ സുശീല്‍ രതി എന്നിവര്‍ക്കും പരിക്കേറ്റു. ഇതിനുപുറമെ, സംഭവം ചിത്രീകരിച്ചു കൊണ്ടിരുന്ന ജെകെ 24-7 ന്യൂസിന്റെ ലേഖകന്‍ ആകാശ നാപ്പയ്ക്ക് വെടിയേറ്റു.…
പി എസ് സി പരീക്ഷാ ചോദ്യ പേപ്പര്‍ പാക്കിസ്താനില്‍ നിന്ന് കോപ്പിയടിച്ചത്: പി ടി തോമസ് എംഎല്‍എ
കോഴിക്കോട്: കേരള പിഎസ്സി കഴിഞ്ഞ ശനിയാഴ്ച നടത്തിയ കെഎഎസ് പരീക്ഷയ്ക്കെതിരെ ഗുരുതര ആരോപണവുമായി തൃക്കാക്കര എംഎല്‍എ പിടി തോമസ്. പരീക്ഷയ്ക്ക് പബ്ലിക് അഡ്മിനിസ്ട്രേഷന് വിഭാഗത്തില്‍ നിന്നും ചോദിച്ച ചോദ്യങ്ങള്‍ 2001-ലെ പാകിസ്ഥാന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ നിന്നും കോപ്പിയടിച്ചതാണെന്നാണ് പിടി തോമസ് ആരോപിച്ചിരിക്കുന്നത്. ആറ് ചോദ്യങ്ങള്‍ പാകിസ്ഥാന് സിവില്‍ സര്‍വീസ് പരീക്ഷാ ചോദ്യപേപ്പറില്‍ നിന്നും കോപ്പിയടിച്ചിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെയും പരീക്ഷാ നടത്തിപ്പുകാരുടെയും ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പിടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. പാക് ചോദ്യപേപ്പറില്‍ നിന്നും കോപ്പിയടിച്ച ചോദ്യങ്ങള്‍ ഏതൊക്കെയാണെന്നതിന്റെ ചോദ്യ നമ്പറുകള്‍ പിടി തോമസ് എംഎല്‍എ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ചോദ്യങ്ങള്‍ ഏവയെന്ന് പറഞ്ഞിട്ടില്ല. അതേസമയം എംഎല്‍എയുടെ ആരോപണം തള്ളി പിഎസ്സി ചെയര്മാന് രംഗത്തെത്തി. ആരോപണം പിഎസ്സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ വേണ്ടിയാണെന്ന് എംകെ സക്കീര്‍…
പൗരത്വ നിഷേധത്തിനെതിരെ താക്കീതായി ഒക്കുപൈ രാജ്ഭവന്
● സംഘ്പരിവാറും പൊലീസും ചേര്‍ന്ന് ഡല്‍ഹിയില്‍ വംശഹത്യയാണ് നടത്തുന്നത്: അബ്ദുല്‍ ഹമീദ് വാണിയമ്പലം തിരുവനന്തപുരം: പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഒക്കുപൈ രാജ്ഭവന് എന്ന തലക്കെട്ടില്‍ രാജ്ഭവന് ഉപരോധം സംഘടിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ ആരംഭിച്ച രാജ്ഭവന് ഉപരോധം തുടര്‍ച്ചയായ 30 മണിക്കൂറുകള്‍ തുടരും. ഡല്‍ഹി ഷാഹിന്‍ ബാഗിലെ സമര നായിക ബിവി അസ്മ ഖാത്തൂന് ഉപരോധം ഉദ്ഘാടനം ചെയ്തു. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്ലിം വിഭാഗങ്ങളെ മാത്രം പൗരത്വത്തില്‍ നിന്ന് പുറത്താക്കാനുള്ള പദ്ധതിയാണ്. അതുമായി ബന്ധപ്പെട്ട സമരങ്ങല്‍ ജാമിഅ മില്ലിയയില്‍ അടിച്ചമര്‍ത്തപ്പെട്ടപ്പോഴാണ് ഷാഹീന്‍ ബാഗില്‍ ഞങ്ങള്‍ ഉമ്മമാര് സമരമാരംഭിച്ചത്. അതുകൊണ്ടു തന്നെ ഈ പൗരത്വ ഭേദഗതി പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് അവര്‍ പറഞ്ഞു. വിദ്യാര്‍ഥി സമരേനതാവ് ആയിഷാ റെന്നക്ക് ഭരണഘടനയുടെ ആമുഖം കൈമാറിയായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്…