ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് ബോസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍

വാഷിംഗ്ടണ്‍ ഡി.സി.: ഇടവക സന്ദര്‍ശനങ്ങളുടെ ഭാഗമായി നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഫാമിലി/യൂത്ത്‌കോണ്‍ഫറന്‍സ് പ്രതിനിധികള്‍ ട്രഷറാര്‍ എബി കുര്യാക്കോസിന്‍റ് നേതൃത്വത്തില്‍ ബോസ്റ്റണ്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു. ഹോളിട്രാന്‍സ്ഫിഗുറേഷന്‍ റിട്രീറ്റ് സെന്‍റര്‍ അഡൈ്വസറി ബോര്‍ഡ് അംഗം ജോര്‍ജ് വര്‍ഗീസ് , ഭദ്രാസന മര്‍ത്തമറിയം വനിതാസമാജം ജനറല്‍ സെക്രട്ടറി സാറാ വര്‍ഗീസ്, ഫാമിലികോണ്‍ഫറന്‍സ് കമ്മിറ്റി അംഗം റോസ് മേരി യോഹന്നാന്‍, എബി കുര്യാക്കോസ് എന്നിവരെ ഇടവകവികാരി ഫാ. റോയ് ജോര്‍ജ് സ്വാഗതം ചെയ്ത് പരിചയപ്പെടുത്തി. ട്രഷറര്‍ എബി കുര്യാക്കോസ് കോണ്‍ഫറന്‍സിനെകുറിച്ചും, രജിസ്റ്റര്‍ ചെയുന്നരീതികളെകുറിച്ചും വിവരണങ്ങള്‍ നല്‍കി. സാറാ വര്‍ഗീസ് എല്ലാ മര്‍ത്തമറിയം വനിതാസമാജം അംഗങ്ങളെയും കോണ്‍ഫറന്‍സിലേക്കുക്ഷണിച്ചു. റോസ്‌മേരിയോഹന്നാന്‍സുവനീറിനെക്കുറിച്ചും, കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും നല്‍കാവുന്ന ആര്‍ട്ടിക്കിള്‍, ചെറുകഥകള്‍, ഗാനങ്ങള്‍ എന്നിവയെകുറിച്ചും സംസാരിച്ചു. ടോമി തോമസ് കുട്ടിക്കാലത്ത ്‌കോണ്‍ഫറസില്‍ പങ്കെടുത്ത അനുഭവംവിവരിച്ചു. കൂടാതെജീവിതപങ്കാളിയെ ആദ്യമായി 25 വര്‍ഷം മുന്‍പ്‌കോണ്‍ഫറന്‍സില്‍ വച്ച്കണ്ടുമുട്ടിയകാര്യം ഓര്‍മ്മിപ്പിച്ചു. ഫാ.എം.റ്റി,…

ഡല്‍ഹി കലാപം: യുഎസ് മതസ്വാതന്ത്ര്യ കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു

വാഷിംഗ്ടണ്‍: ഡല്‍ഹിയിലെ കലാപത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍ (യുഎസ്‌സിആര്‍എഫ്) തങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. മുസ്ലിംകള്‍ക്കെതിരായ ആക്രമണ റിപ്പോര്‍ട്ടുകളില്‍ യു.എസ്.സി.ആര്‍.എഫ് പ്രസിഡന്‍റ് ടോണി പെര്‍കിന്‍സ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. മതം നോക്കാതെ ഇന്ത്യന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആള്‍ക്കൂട്ട അക്രമത്തിന് ഇരയായ മുസ്ലിംകള്‍ക്കും മറ്റ് ഗ്രൂപ്പുകള്‍ക്കും സംരക്ഷണം നല്‍കാന്‍ ഗൗരവമായ ശ്രമങ്ങള്‍ നടത്താന്‍ ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് അദ്ദേഹം ഒരു പ്രസ്താവനയില്‍ പറഞ്ഞു. അക്രമത്തെക്കുറിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ട്വീറ്റ് ചെയ്യുകയും സമാധാനപരമായ പ്രകടനങ്ങള്‍ നടത്താനുള്ള ജനങ്ങളുടെ അവകാശത്തെ മാനിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ‘ഡല്‍ഹി അക്രമത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു’ എന്ന് തെക്കന്‍-മധ്യേഷ്യന്‍ പ്രിന്‍സിപ്പല്‍ ഡപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറി എലിസ്…

ഇറാനില്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവർക്ക് ‘കൊവിഡ്-19’; മരണം 26; രോഗം പടരുന്നു

ടെഹ്‌റാൻ: ഇറാനില്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ‘കൊവിഡ്-19’ സ്ഥിരീകരിച്ചു. വനിതാ, കുടുംബകാര്യ വൈസ് പ്രസിഡന്റ് മസൗമേ ഇബ്‌തെക്കര്‍, ഉപ ആരോഗ്യമന്ത്രി ഇറാജ് ഹരിര്‍ക്കി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇബ്‌തേക്കറിന്റെ രോഗം ഗുരുതരമല്ലാത്തതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. ഇതുവരെ 245 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഇറാനിൽ ‘കൊവിഡ്-19’ ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. ചൈനയ്ക്ക് പുറത്ത്  ഒരു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ മരണ നിരക്കാണ് ഇത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് നിരവധി നഗരങ്ങളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ചൈനയില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഇറാനില്‍ പ്രവേശിക്കാന്‍ വിലക്കും ഏര്‍പ്പെടുത്തിയതായി സ്റ്റേറ്റ് ന്യൂസ് ഏജന്‍സി IRNA അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 106 പുതിയ കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് കിയാനുഷ് ജഹാന്‍പൂര്‍ പറഞ്ഞു. രാജ്യത്തിനകത്തുള്ള അനാവശ്യ…

കൊറോണ വൈറസ് 50 രാജ്യങ്ങളിലേക്ക് പടര്‍ന്നതായി റിപ്പോര്‍ട്ട്; ഇന്ത്യക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

ബീജിങ്ങ്: ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട ‘കൊവിഡ്-19’ രോഗം 50 രാജ്യങ്ങളിലേക്ക് പടർന്നു പിടിച്ചതായി റിപ്പോർട്ട്. 2,800 പേരാണ് ‘കൊവിഡ്-19’ രോഗം ബാധിച്ച് ഇതുവരെ മരിച്ചത്. വ്യാഴാഴ്ചവരെ 81,200 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയില്‍ രോഗവ്യാപനത്തിലും മരണത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ യൂറോപ്പിലും പശ്ചിമ- മധ്യേഷ്യന്‍ രാജ്യങ്ങളിലും രോഗബാധ കൂടിയത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. പല വഴികളിലൂടെയും വൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടരുകയാണ്. ‘കൊവിഡ്-19’ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജപ്പാന്‍, ദക്ഷിണകൊറിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യ ഭാഗികമായി യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ‘വിസ ഓണ്‍ അറൈവല്‍’ സേവനത്തിനാണ് താത്കാലിക വിലക്ക്. അതിനിടെ, ‘കൊവിഡ്-19’ വ്യാപനമുണ്ടായാല്‍ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് പ്രയാസം നേരിട്ടേക്കാമെന്ന് യുഎസ് ആശങ്കയുയര്‍ത്തി. വൈറസിന്റെ ആഗോള വ്യാപനത്തെ കുറിച്ചുള്ള പഠനങ്ങള്‍ക്കിടെയാണ് ഇന്ത്യയെ കുറിച്ചുള്ള ആശങ്ക യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ പുറത്തു വിട്ടത്. ചൈനയെപ്പോലെ തന്നെ ജനസാന്ദ്രത കൂടിയ രാജ്യമായതിനാല്‍ വൈറസ് ബാധയുടെ വ്യാപനം…

നോര്‍ത്ത് അമേരിക്കന്‍ മലയാളി സോക്കര്‍ ലീഗ് പ്രസ് മീറ്റ് ഫിലഡല്‍ഫിയയില്‍ നടന്നു

ഫിലഡല്‍ഫിയ: സാഹോദര്യ സ്‌നേഹത്തിന്റെ നഗരമായ ഫിലഡല്‍ഫിയയില്‍ ഫെബ്രുവരി 22-നു ശനിയാഴ്ച ഉത്സവ് ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വച്ചു നോര്‍ത്ത് അമേരിക്കന്‍ മലയാളി സോക്കര്‍ ലീഗിന്റെ പ്രസ് മീറ്റ് നടന്നു. ന്യൂയോര്‍ക്ക് മലയാളി സോക്കര്‍ ക്ലബ്, ബാള്‍ട്ടിമോര്‍ കില്ലാഡീസ്, ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ ചലഞ്ചേഴ്‌സ്, ഫിലഡല്‍ഫിയ മലയാളി സോക്കര്‍ ക്ലബ് എന്നീ അംഗ സംഘടനകളില്‍ നിന്നുള്ള ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാര്‍ പങ്കെടുത്തു. പ്രസ് ക്ലബില്‍ വച്ചു ലോഗോ അനാച്ഛാദനവും പത്രസമ്മേളനവും നടന്നു. ആദ്യത്തെ സത്യന്‍ മെമ്മോറിയല്‍ ടൂര്‍ണ്ണമെന്റ് സെപ്റ്റംബര്‍ 26,27 തീയതികളില്‍ ബാള്‍ട്ടിമോര്‍ കില്ലാഡീസിന്റെ ആതിഥേയത്വത്തില്‍ നടത്തുന്നതിനുള്ള തീരുമാനം സമ്മേളനത്തില്‍ അറിയിച്ചു. പത്ര സമ്മേളനത്തില്‍ എന്‍.എ.എം.എസ്.എസ് പ്രസിഡന്റ് സഖറിയ മത്തായി തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളേയും, ടൂര്‍ണമെന്റ് നടത്തുന്നതിനുള്ള രൂപരേഖയും വിശദീകരിച്ചു. അകാലത്തില്‍ പൊലിഞ്ഞ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സത്യന്റെ സ്മരണ നിലനിര്‍ത്തുന്നതിനു പ്രവാസ മണ്ണിലെ ടൂര്‍ണമെന്റിനു “സത്യന്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റ്’ എന്നു…

ഏഴു വയസ്സുകാരി ദേവനന്ദയുടേത് മുങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ ഇത്തിക്കര ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ (7) പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. ദേവനന്ദയുടെ ശ്വാസകോശത്തിലും വയറ്റിലും വെളളവും ചെളിയും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍ ഫോറന്‍സിക് വിദഗ്ധര്‍ വാക്കാല്‍ പൊലീസിന് കൈമാറി. ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളൊന്നും കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വയറ്റിലും ശ്വാസകോശത്തിലും കണ്ടെത്തിയ വെള്ളവും ചെളിയും മുങ്ങിമരണം എന്നതിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നതെങ്കിലും ആന്തരികാവയവങ്ങളുടെ രാസ പരിശോധനക്ക് ശേഷം മാത്രമേ അന്തിമ നിഗമനത്തിലെത്തുകയുള്ളു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു പോസ്റ്റുമോര്‍ട്ടം നടന്നത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. കണ്ണനെല്ലൂര്‍ സി.ഐ.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം അന്ത്യകര്‍മ്മങ്ങള്‍ക്കായി കൊല്ലത്തെ വീട്ടിലെത്തിച്ചു. നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ് മരിച്ച ദേവനന്ദ (പൊന്നു).…

റോഹിങ്ക്യന്‍ കുട്ടികള്‍ക്കൊപ്പം ഒരു മലയാളിക്കുട്ടി (വാല്‍ക്കണ്ണാടി)

തിരുവനന്തുപുരത്തുനിന്നും ഡല്‍ഹിക്കുള്ള ഫ്ലൈറ്റില്‍ കയറാന്‍ തുടങ്ങിയപ്പോഴാണ് ഷാജി അച്ചനെ കണ്ടത്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഡല്‍ഹി ഭദ്രാസനത്തില്‍, ഗാസിയാബാദ് പള്ളി വികാരിയാണ് അദ്ദേഹം. അച്ചനോടൊപ്പം ഒരു കമ്മറ്റിയില്‍ കുറെ വര്‍ഷങ്ങള്‍ സേവനം ചെയ്തിരുന്ന പരിചയമാണ്. ഡല്‍ഹിയിലെ പ്രവര്‍ത്തനങ്ങളും പൗരത്വ ബില്ലും അങ്ങനെ വിവിധ വിഷയങ്ങള്‍ കുറെനേരം പങ്കുവച്ചു. കുട്ടികളെക്കുറിച്ചുള്ള അന്വേഷണം പരസ്പരം കൈമാറുമ്പോള്‍, തന്‍റെ മകന്‍ ഒരാള്‍ സെമിനാരിയില്‍ ചേര്‍ന്നു, മറ്റൊരു മകന്‍ ഡല്‍ഹിയില്‍ തന്നെ അഡ്വക്കേറ്റായി, പിന്നെ ഒരു നിശ്ശബ്ദത. ഇളയ മകള്‍ ആനിമോള്‍..ഇത്രയും പറഞ്ഞിട്ട് അച്ചന്‍ വിദൂരതയിലേക്ക് നോക്കി അല്‍പ്പസമയം നിശ്ശബ്ദനായി. ആനിമോള്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ ഗ്രാഡുവേറ്റ് സ്റ്റുഡന്‍റ് ആണ്, ഇപ്പോള്‍ അവള്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ കുട്ടികളെ സംരക്ഷിക്കാന്‍ കോളേജില്‍ നിന്നും പഠനം നിര്‍ത്തി അവരോടൊപ്പം പ്രവര്‍ത്തിക്കുകയാണ്. ഒട്ടും സുരക്ഷിതമല്ലാത്ത ഒരിടത്താണ് അവള്‍ ഓരോ ദിവസവും പോകുന്നത്. മിഴികളില്‍ നിറഞ്ഞുനിന്ന പിതാവിന്‍റെ മകളോടുള്ള…

Upset Hindus urge Oregon brewery to rename Shavasana beer & apologize

Upset Hindus are urging Newport (Oregon) based Rogue Ales & Spirits brewery to apologize and rename its “Shavasana” (Imperial, Granola Blonde Ale) beer; calling it highly inappropriate. Distinguished Hindu statesman Rajan Zed, in a statement in Nevada today, said that inappropriate usage of Hindu concepts or symbols or icons or scriptures or deities for commercial or other agenda was not okay as it hurt the devotees. Zed, who is president of Universal Society of Hinduism, stated that Shavasana, a highly important posture in yoga, was the ultimate act of conscious…

കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ 25-ാമത് ടെലികോണ്‍ഫറന്‍സ് മാര്‍ച്ച് 11 ന്

കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ 25-ാമത് ടെലികോണ്‍ഫറന്‍സ് മാര്‍ച്ച് 11 ബുധനാഴ്ച വൈകീട്ട് 9:00 മണിക്ക് (EST) നടത്തുന്നതാണ്. വിഷയം: ‘എറണാകുളം അങ്കമാലി അതിരൂപത ഭൂമി വിവാദവും സഭാ നവോത്ഥാന മുന്നേറ്റങ്ങളും.’ വിഷയം അവതരിപ്പിക്കുന്നത്: ആര്‍ച്ച് ഡയോസിസന്‍ മൂവ്‌മെന്‍റ് ഫോര്‍ ട്രാന്‍സ്പരന്‍സി (Archdiocesan Movement for Transparency ) വക്താവ് ഷൈജു ആന്‍റണി. ഷൈജു ആന്‍റണി എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു അംഗമാണ്. അദ്ദേഹം സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് (SOS) എന്ന സംഘടനയുടെ ജോയിന്‍റ് കണ്‍വീനറാണ്. പന്ത്രണ്ടു വര്‍ഷം തിരുവനന്തപുരത്ത് ദൂരദര്‍ശനില്‍ ന്യൂസ് റീഡര്‍ ആയിരുന്നു. ഡിവൈന്‍ റീട്രീറ്റ് സെന്‍ററില്‍ പ്രീച്ചറായും എറണാകുളം അങ്കമാലി അതിരൂപതയില്‍ ഇവാന്‍ജെലൈസേഷന്‍ ഡിപ്പാര്‍ട്‌മെന്‍റ് അംഗമായും സേവനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സ്വന്തമായി ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നു. കേരളത്തിലെ എല്ലാ രൂപതകളിലും ഭൂമി വില്പനകള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. കോടികള്‍ വരുമാനമുള്ള രൂപതകള്‍ക്ക് എങ്ങനെ കടം…

ഫ്‌ളോറിഡയില്‍ കാണാതായ യുവതിയുടെ മൃതദേഹം കാറിന്റെ ട്രങ്കില്‍

ടൈറ്റസ്‌വില്ല (ഫ്‌ളോറിഡ): ടൈറ്റസ്‌വില്ല ഹോം ടൗണില്‍ നിന്നും അപ്രത്യക്ഷയായ അന്ന പ്രിമേറിയുടെ (36) മൃതദേഹം ടെന്നസി ലബനനിലെ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ട്രങ്കില്‍ നിന്നും കണ്ടെടുത്തതായി ഫെബ്രുവരി 27 വ്യാഴാഴ്ച ടൈറ്റസ്‌വില്ല പോലീസ് വെളിപ്പെടുത്തി. ഫെബ്രുവരി 21 നാണ് അന്നയെ കാണാതായത്. ഫെബ്രുവരി 26 ബുധനാഴ്ചയായിരുന്നു മൃതദേഹം കണ്ടെത്തിയത്. അന്ന വാടകയ്‌ക്കെടുത്തിരുന്ന വീട്ടിലെ ഉടമസ്ഥന്റെ കുട്ടിയെ ബേബി സിറ്റ് ചെയ്തിരുന്ന ഡോണ് ഗിബ്‌സണ്‍ (28) അന്നയുടെ മരണവുമായി ബന്ധപ്പെട്ടു ടെന്നിസ്സി ലബനന്‍ പോലീസിന് കീഴടങ്ങിയതായി ടൈറ്റസ് വില്ല പോലീസ് പറഞ്ഞു. ഫ്‌ളോറിഡായില്‍ നിന്നും അന്ന അപ്രത്യക്ഷമായതിന് പിറ്റേ ദിവസം ഗിബ്‌സന്റെ കാര്‍ സംഭവസ്ഥലത്തു നിന്നും പുറത്തേക്ക് പോകുന്നതായി കണ്ടെത്തിയിരുന്നു. അന്നയുടെ മരണ കാരണം വ്യക്തമല്ലെങ്കിലും അവര്‍ വളരെ ക്രൂരമായി കൊല്ലപ്പെട്ടിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. ഞായറാഴ്ച ഗിബ്‌സന്റെ കാര്‍ പരിശോധിക്കുന്നതിനുള്ള വാറന്റ് പോവീസിന് ലഭിച്ചിരുന്നു. അന്നയെ കാണാതായതിന് ശേഷം ദേശവ്യാപകമായി…