അച്ചാമ്മ പീറ്റര്‍ ന്യൂജേഴ്സിയില്‍ നിര്യാതയായി

ന്യൂജേഴ്സി : റാന്നി പുതുപ്പറമ്പില്‍ പരേതനായ പികെ ജോര്‍ജിന്‍റെയും അച്ചാമ്മ ജോര്‍ജിന്‍റെയും മകള്‍ അച്ചാമ്മ പീറ്റര്‍ ന്യൂജേഴ്സിയില്‍ നിര്യാതയായി കണ്ണത്തുമുറിയില്‍ മഴുവഞ്ചേരിയില്‍ പരേതനായ സി ഒ പീറ്ററിന്‍റെ ഭാര്യയാണ് പരേത. ഇമ്മാനുവല്‍ ചര്‍ച്ച് ഓഫ് ഗോഡ് അംഗമാണ്. മക്കള്‍: ജോസഫ് പീറ്റര്‍ – ലിസ്സി ചാക്കോ, എബ്രഹാം പീറ്റര്‍ – മറിയാമ്മ തോമസ്, ജേക്കബ് പീറ്റര്‍ – ബിന്‍സി ഉതുപ്പാന്‍, മനു പീറ്റര്‍ – മേഴ്സി പുന്നൂസ്, വത്സമ്മ പോള്‍ – പോള്‍ അബ്രഹാം, സുമ അബ്രഹാം – സജീവ് അബ്രഹാം (എല്ലാവരും ന്യുജെഴ്സി). പൊതുദര്‍ശനം: മാര്‍ച്ച് 6 വെള്ളിയാഴ്ച വൈകീട്ട് 5 മുതല്‍ 8 വരെ ഗ്രേസ് ലൂഥറന്‍ ചര്‍ച്ച്, 925 ഫിഫ്ത് അവന്യു, റിവര്‍ റിഡ്ജ്, ന്യുജെഴ്?സി സംസ്കാര ശുശ്രൂഷ: മാര്‍ച്ച് 7 ശനിയാഴ്ച രാവിലെ 9:30 ഗ്രേസ് ലൂഥറന്‍ ചര്‍ച്ച്. സംസ്കാരം ജോര്‍ജ്…

ന്യൂയോര്‍ക്കില്‍ അഞ്ച് കൊറോണ വൈറസ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ അഞ്ച് പുതിയ കൊറോണ വൈറസ് (കോവിഡ് 19) കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധിതനായ അഭിഭാഷകന്‍ ലോറന്‍സ് ഗാര്‍ബുസിന്റെ സുഹൃത്ത് ഈ രോഗത്തിന് പോസിറ്റീവ് ആണെന്ന് പരിശോധനയില്‍ തെളിഞ്ഞു. കൂടാതെ സുഹൃത്തിന്‍റെ ഭാര്യ, രണ്ട് ആണ്‍മക്കള്‍, മകള്‍ എന്നിവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ന്യൂയോര്‍ക്ക് സംസ്ഥാനത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 11 ആയതായി ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ ക്യൂമോ ബുധനാഴ്ച പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. പരിശോധനയ്ക്ക് വിധേയനായ മറ്റൊരു വ്യക്തി 50 വയസുള്ള അഭിഭാഷകനുമായി ബന്ധപ്പെട്ടിരുന്നതായും, അഭിഭാഷകന്‍റെ സുഹൃത്ത് നിരവധി സാഹചര്യങ്ങളില്‍ അടുത്ത് സമയം ചെലവഴിച്ചതായും ക്യൂമോ പത്രസമ്മേളനത്തില്‍ പറഞ്ഞു. ‘അഭിഭാഷകന്റെ സുഹൃത്തിന്റെ ഭാര്യയെയും രണ്ട് ആണ്‍മക്കളെയും മകളെയും പരിശോധനയ്ക്ക് വിധേയരാക്കി. അവര്‍ക്കെല്ലാം പോസിറ്റീവ് ആയിരുന്നു,’ ക്യൂമോ പറഞ്ഞു. അതോടെ പുതിയതായി അഞ്ച് കേസുകള്‍ കൂടി സ്ഥിരീകരിക്കപ്പെട്ടു എന്ന് അദ്ദേഹം വ്യക്തമാക്കി. ഈ അഞ്ച്…

കൊറോണ വൈറസ്: യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരു മാസം അവധി

അബുദാബി: ‘കൊവിഡ്19’ പടരുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി മാര്‍ച്ച് എട്ട് ഞായറാഴ്ച മുതല്‍ ഒരു മാസത്തേക്ക് യുഎഇയിലെ എല്ലാ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും സ്‌കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.  മാർച്ച് 29 മുതൽ ഏപ്രിൽ 12 വരെയുള്ള  അവധിക്കാലമാണ് നേരത്തെയാക്കി അടുത്ത ഞായറാഴ്ച ആരംഭിക്കുന്നത്. യുഎഇയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ വാംന്യൂസിലൂടെ ചൊവ്വാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പ് നടത്തിയത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിരോധ, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ നീക്കം. അവധി മുന്‍നിര്‍ത്തി വിദ്യാഭ്യാസത്തിന്റെ തുടർച്ച ഉറപ്പുവരുത്തുന്നതിനും സ്കൂൾ ദിവസങ്ങൾ നഷ്ടപ്പെടാതിരിക്കാനും വിദൂര പഠന സംരംഭം ആരംഭിക്കുമെന്നും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകൃതിദത്ത പ്രതിസന്ധികളും ദുരന്തങ്ങളും നേരിടുന്ന സമയങ്ങളിൽ പഠനപ്രക്രിയ തുടരാനുള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് വിദൂര സ്വയംപഠനം എന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.…

ഡല്‍ഹിയില്‍ ഇറ്റാലിയന്‍ വിനോദ സഞ്ചാരികളടക്കം 19 പേര്‍ക്ക് കോറോണ വൈറസ് സ്ഥിരീകരിച്ചു; ഇന്ത്യാക്കാരന്റെ നില ഗുരുതരം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിരീക്ഷണത്തിലായിരുന്ന 15 വിനോദ സഞ്ചാരികള്‍ക്കും 3 ഇന്ത്യക്കാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ സഞ്ചാരികള്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഡല്‍ഹി എയിംസില്‍ നടത്തിയ സാംപിള്‍ പരിശോധനാ ഫലം പോസിറ്റീവാണ്. നിലവില്‍ ഐടിബിപി ക്യാമ്പിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ ആറ് ഇറ്റാലിയന്‍ പൗരന്‍മാര്‍ കൂടി നിരീക്ഷണത്തിലുണ്ട്. ഇതുവരെ 28 പേര്‍ക്കാണ് രാജ്യത്ത് ‘കൊവിഡ്19’ സ്ഥിരീകരിച്ചത്. കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ ഉന്നതതല യോഗം വിളിച്ചു. കൊറോണ ബാധിച്ച മൂന്ന് ഇന്ത്യക്കാരില്‍ ഒരാള്‍ ഡല്‍ഹി സ്വദേശിയാണ്. ഇയാളുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്. ഇയാള്‍ നോയിഡയിലെ ഒരു സ്‌കൂള്‍, ഹോട്ടല്‍ എന്നിവിടങ്ങളില്‍ സഞ്ചരിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. അപ്പോഴെല്ലാം ഇയാളോടൊപ്പം ആറോളം ബന്ധുക്കളും ഉണ്ടായിരുന്നതായാണ് വിവരം. ഇയാള്‍ സന്ദര്‍ശിച്ച നോയിഡ സ്‌കൂള്‍ അടച്ചു. ഇവിടെ പഠിച്ചിരുന്ന 40 ഓളം കുട്ടികളെ…

ആരായിരിക്കും അടുത്ത യുഎസ് പ്രസിഡന്റ്?; പ്രവചനാതീതമായി ബൈഡനും സാന്‍‌ഡേഴ്സും നേര്‍ക്കു നേര്‍

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വേണ്ടി മത്സരിക്കാനുള്ള ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള പോരാട്ടം ഇഞ്ചോടിഞ്ച്. ജോ ബൈഡനും ബേണി സാന്‍ഡേഴ്‌സും തമ്മിലാണ് പ്രധാന മത്സരം. 14 സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. ജോ ബൈഡന്‍ അടക്കം അഞ്ച് പേരാണ് മത്സര രംഗത്തുള്ളത്. ഇതില്‍ ജോ ബൈഡന് തന്നെയാണ് മുന്‍ തൂക്കം. വിര്‍ജിനിയയും നോര്‍ത്ത് കരോലീനയും ബൈഡന്‍ നേടിയപ്പോള്‍ വെര്‍മണ്ട്, സാന്‍ഡേഴ്‌സ് കരസ്ഥമാക്കി. ഈ പോരാട്ടത്തില്‍ വിജയിക്കുന്നയാള്‍ നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെ നേരിടും. അതേസമയം എതിര്‍ സ്ഥാനാര്‍ത്ഥികളെ പരിഹസിച്ച് പ്രസിഡന്റ് ട്രംപ് രംഗത്തെത്തി. ഉറക്കം തൂങ്ങി ജോ ബൈഡന് ഏത് സ്ഥാനത്തിനായാണ് മത്സരിക്കുന്നതെന്ന് പോലും അറിയില്ലെന്ന് ട്രംപ് പരിഹസിച്ചു. കൊറോണ ബാധയെത്തുടര്‍ന്ന് പോളിങ്ങിന് കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

യുഎസ് പ്രെെമറി തിരഞ്ഞെടുപ്പ്: വിജയ തിലകമണിഞ്ഞ് ടോം വിരിപ്പനും കുല്‍ക്കര്‍ണിയും, സുരേന്ദ്രന്‍ പട്ടേല്‍ റണ്‍ ഓഫില്‍ വീണ്ടും മാറ്റുരയ്ക്കുന്നു

ടെക്സാസ് സ്റ്റേറ്റ് ഡിസ്ട്രിക്ട് 27 ല്‍ നിന്ന് ടെക്സാസ് പ്രതിനിധി സഭയിലേക്ക് മത്സരിച്ച ഹൂസ്റ്റണ്‍ മലയാളികളുടെ അഭിമാനമായ ടോം വിരിപ്പന് ഉജ്ജ്വല വിജയം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡിസ്ട്രിക്ട് 22 ല്‍ നിന്ന് യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിച്ച ഇന്ത്യക്കാരനായ പ്രെസ്റ്റണ്‍ കുല്‍ക്കര്‍ണി ഡെമോക്രറ്റിക് പാര്‍ട്ടിയില്‍ നിന്നുള്ള എല്ലാ എതിരാളികളെയും നിഷ്പ്രഭമാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി യോഗ്യത നേടി. സ്റ്റാഫ്ഫോര്‍ഡ്, മിസൗറി സിറ്റി, ഷാഡോ ക്രീക്ക് (ഫോര്‍ട്ബെന്‍ഡ് ഏരിയ) ഉള്‍പ്പെടെ ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഡിസ്ട്രിക്ട് 27 ല്‍ ശക്തമായ മത്സരമാണ് ടോം കാഴ്ച വച്ചത്. ടോം ഒരു നല്ല എഴുത്തുകാരനും ഹൂസ്റ്റണിലെ സാമൂഹ്യ സംസ്കാരിക രംഗത്ത് നിറസാന്നിധ്യവും റിയല്‍ എസ്റ്റേറ്റ് ഏജന്‍റുമാണ്. ടോമിന് ഒരു എതിരാളി മാത്രമേയുണ്ടായിരുന്നുള്ളു. അതും ഇന്ത്യക്കാരനായ മനീഷ് സേത്ത്. പോള്‍ ചെയ്ത 6988 വോട്ടുകളില്‍ 54.11 ശതമാനം വിരിപ്പന് എതിരാളിയും ഇന്ത്യക്കാരനുമായ…

സിപി‌എം പ്രവര്‍ത്തകരുടെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; കൊച്ചിയിലെ നേതാവിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങളെത്തിയതായി ക്രൈം ബ്രാഞ്ച്

കൊച്ചി: പ്രളയഫണ്ട് തട്ടിയെടുത്തെന്ന കേസില്‍ കൊച്ചി തൃക്കാക്കര ഈസ്റ്റ് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം നിധിന് പങ്കുണ്ടെന്ന് കണ്ടെത്തി. നിധിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് രണ്ടരലക്ഷം രൂപ അനധികൃതമായി എത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. അക്കൗണ്ടില്‍ പണമെത്തിയതായി നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നത്. ഇതോടെ കൂടുതല്‍ സിപിഎം പ്രാദേശിക നേതാക്കള്‍ പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ പ്രതിക്കൂട്ടിലേക്ക് കയറുകയാണ്. 10.54 ലക്ഷം രൂപയാണ് സിപിഎം നേതാക്കള്‍ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും തട്ടിയെടുത്തിരിക്കുന്നത്. എറണാകുളം കളക്ടറേറ്റ് ജീവനക്കാരനായിരുന്ന വിഷ്ണുപ്രസാദ് പ്രളയം ഒരു രീതിയിലും ബാധിക്കാത്ത കാക്കനാട് മേഖലയിലെ സിപിഎം നേതാക്കളുടെ അക്കൗണ്ടിലേക്ക് പണം കൈമാറുകയായിരുന്നു. കേസില്‍ അറസ്റ്റിലായ വിഷ്ണുപ്രസാദിനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. വഞ്ചന, ഫണ്ട് ദുര്‍വിനിയോഗം, ഗൂഢാലോചന, അഴിമതി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. വിഷ്ണുപ്രസാദിന്റെ മൊഴിയും ട്രഷറിയിലെയും ജില്ലാ…

State Senate Passes Bill to Protect Consumers Against High-Risk Funeral Insurance Plans

(Albany, NY) — The New York State Senate today passed legislation to protect New York consumers by permanently prohibiting the sale of “pre-need” funeral insurance. Pre-need funeral insurance plans are marketed as a way for consumers to pay ahead for a funeral. However, these plans have been shown to carry high financial risks for consumers and funeral directors alike. Too often, grieving family members are left footing an unexpectedly large bill, or suddenly losing all benefits of the policy and the payments they’ve made into it. In response to this issue, Senator Kevin…

ഡല്‍ഹി കൂട്ട ബലാത്സംഗ കേസില്‍ പവന്‍ ഗുപ്ത നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി വീണ്ടും തള്ളി

ന്യൂദല്‍ഹി: നിര്‍ഭയ കൂട്ടബലാത്‌സംഗക്കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്ത സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. പവന്‍ ഗുപ്തയുടെ ഹര്‍ജി തള്ളണമെന്ന് ദല്‍ഹി സര്‍ക്കാര്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പവന്‍ ഗുപ്ത ദയാഹര്‍ജി നല്‍കിയത്. കുറ്റകൃത്യം നടന്ന സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും അതിനാല്‍ വധശിക്ഷ ജീവപര്യന്തമാക്കണമെന്നും അപേക്ഷിച്ച് പവന്‍ ഗുപ്ത സുപ്രീം കോടതിയില്‍ നേരത്തെ തിരുത്തല്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ അഞ്ചംഗ ബെഞ്ച് ഈ ഹര്‍ജി തള്ളി. ഇതിനു ശേഷമാണ് പവന്‍ ഗുപ്ത രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. കേസിലെ മറ്റ് പ്രതികളായ മുകേഷ് സിങ്, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവരുടെ ദയാഹര്‍ജികള്‍ നേരത്തെ രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹര്‍ജി തള്ളിയതിനെ ചോദ്യം ചെയ്ത് പ്രതികളായ മുകേഷ് കുമാര്‍ സിങും വിനയ് കുമാര്‍ ശര്‍മയും സമര്‍പ്പിച്ച ഹര്‍ജികളും സുപ്രീം കോടതി തള്ളിയിരുന്നു. മരണ വാറണ്ട് പ്രകാരം…

ഇന്ത്യയില്‍ കൊറോണ വൈറസ് പടരാന്‍ സാധ്യത; മുന്‍‌കരുതലായി മരുന്നുകളുടെ കയറ്റുമതി നിരോധിച്ചു; അമേരിക്കയില്‍ മരുന്നുകളുടെ ലഭ്യത കുറയുമെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് (കോവിഡ്-19) പടരാന്‍ സാധ്യതയേറുന്നത് മുന്നില്‍ കണ്ടതുകൊണ്ടുമും, കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നും, പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നതിന്‌ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി. പാരസെറ്റമോളിന് പുറമെ വൈറ്റമിന്‍ ബി വണ്‍, ബി 12, ടിനിഡാസോള്‍, മെട്രോനിഡസോള്‍ എന്നീ മരുന്നുകളും പ്രൊജസ്റ്റെറോണ്‍ ഹോര്‍മോണ്‍, ക്ലോറം ഫെനിക്കോള്‍, ഒര്‍നിഡസോള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള 26 മരുന്നുകളുടെ ചേരുവകളുമാണ് കയറ്റുമതി ചെയ്യുന്നതിന് താത്കാലിക നിരോധനം കൊണ്ടുവന്നിരിക്കുന്നത്. പനി, വേദന എന്നിവയ്ക്കായി ലോകത്തേറ്റവും കൂടുതല്‍ പൊതുവായി ഉപയോഗിക്കുന്ന ജെനറിക് മരുന്നാണ് പാരസെറ്റമോള്‍. പാരസെറ്റമോള്‍ ഉള്‍പ്പടെയുള്ള ജെനറിക് മരുന്നുകളുടെ ഏറ്റവും വലിയ ഉത്പാദക രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതിനാല്‍ ലോകമാകെ ‘കൊവിഡ്-19’ ബാധിതരെ ചികിത്സിക്കുന്നതിന് മരുന്നുകളുടെ കുറവ് ലോകത്ത് അനുഭവപ്പെട്ട് തുടങ്ങിയതിനാൽ ഇന്ത്യയുടെ തീരുമാനം പ്രത്യാഘാതമുണ്ടാക്കിയേക്കും. മരുന്നുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത ചേരുവകളില്‍ 70 ശതമാനവും ചൈനയില്‍ നിന്നാണ് ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍…