കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗം ഹൂസ്റ്റണില്‍ മാര്‍ച്ച് 8 ന്

ഹൂസ്റ്റണ്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അനുഭാവികളായ ഹൂസ്റ്റണിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഒരു പ്രത്യേക സമ്മേളനം മാര്‍ച്ച് 8 നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സ്റ്റാഫ്‌ഫോര്‍ഡിലുള്ള ദേശി റെസ്റ്റോറന്റില്‍ വച്ച് ( 209 FM 1092, Stafford) കൂടുന്നതാണ്. ഹൂസ്റ്റണിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനുമുള്ള ചര്‍ച്ചയും ഇന്ത്യയിലെ ആനുകാലിക രാഷ്ട്രീയ സാഹചര്യങ്ങളും പ്രവര്‍ത്തക യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. ഹൂസ്റ്റണിലെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നു സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ; ജോസഫ് എബ്രഹാം 713 582 9517, ബേബി മണക്കുന്നേല്‍ 713 291 9721.

ഡിട്രോയിറ്റ് മാര്‍ത്തോമാ ചര്‍ച്ചിന്റെ പുതിയ മദ്ബഹയുടെ ശിലാസ്ഥാപനം മാര്‍ ഫിലക്‌സിനോസ് നിര്‍വഹിച്ചു

ഡിട്രോയിറ്റ്: മിഷിഗണിലെ ആദ്യ മാര്‍ത്തോമാ പാരീഷ് ആയ ഡിട്രോയിറ്റ് മാര്‍ത്തോമാ ദേവാലയത്തിന്റെ പുതിയ മദ്ബഹയുടേയും, പാര്‍ക്കിംഗ് ഏരിയയുടേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് ഭദ്രാസന അധ്യക്ഷന്‍ ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് ശിലാസ്ഥാപനം നിര്‍വഹിച്ചു. 1975-ല്‍ ഒരു പ്രാര്‍ത്ഥനാകൂട്ടമായി ആരംഭിക്കുകയും, 1978-ല്‍ കോണ്‍ഗ്രിഗേഷനായും തുടര്‍ന്ന് 1982-ല്‍ ഇടവകയായിത്തീരുകയും ചെയ്ത ഡിട്രോയിറ്റ് മാര്‍ത്തോമാ പാരീഷിന്റെ 43-മത് ഇടവകദിനത്തോട് അനുബന്ധിച്ച് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ഫിലക്‌സിനോസ് നേതൃത്വം നല്‍കി. 20 കുട്ടികള്‍ ആദ്യകുര്‍ബാന സ്വീകരിച്ച് സഭയുടെ പൂര്‍ണ്ണ അംഗത്വത്തിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് വികാരി റവ വര്‍ഗീസ് തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ ഇടവക ദിന സമ്മേളനത്തില്‍ മാര്‍ ഫിലക്‌സിനോസ് മുഖ്യ സന്ദേശം നല്‍കി. ദേവാലയത്തിന്റെ പുന:രുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കാന്‍ സാധിച്ചതില്‍ ഇടവക ജനങ്ങള്‍ക്കും, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, പ്രൊജക്ട് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ മാര്‍ ഫിലക്‌സിനോസ് അഭിനന്ദിച്ചു. വൈസ് പ്രസിഡന്റ് തോംസണ്‍…

എബി ആനന്ദ് ഫോമാ സണ്‍ഷൈന്‍ റീജിയന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്

ഫ്‌ളോറിഡ: ഫോമയുടെ ആരംഭകാലം മുതല്‍ സംഘടനയോടൊപ്പം പ്രവര്‍ത്തിച്ചു മികവ് തെളിയിച്ച എബി ആനന്ദിനെ സണ്‍ഷൈന്‍ റീജിയന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മാതൃസംഘടനയായ നവകേരള മലയാളി ആസോസിയേഷന്‍ ഓഫ് ഫ്‌ലോറിഡ ഏകകണ്ഠമായി നാമനിര്‍ദേശം ചെയ്തു. 2016 ല്‍ ഫോമാ മയാമി കണ്‍വെന്‍ഷന്റെ വിജയകരമായ നടത്തിപ്പിന് നാഷണല്‍ കമ്മറ്റി അംഗമെന്ന നിലയില്‍ മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു. അമേരിക്കയിലുടനീളം ഫോമ അംഗങ്ങളുടെ വലിയൊരു സൗഹൃദവലയമുള്ള എബി, നവകേരള മലയാളി ആസോസിയേഷന്‍ ഓഫ് ഫ്‌ലോറിഡയുടെ പ്രസിഡണ്ട് ,സെക്രട്ടറി എന്നി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കൂടാതെ കേരളാ ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക ജഞഛ ആയിരുന്ന എബി ആനന്ദ് , കേരളാ ഹിന്ദുസ് ഓഫ് സൗത്ത് ഫ്‌ലോറിഡ സെക്രട്ടറി ,ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫ്‌ളോറിഡ ചാപ്റ്റര്‍ സെക്രട്ടറി എന്നി ചുമതലകളും നിര്‍വഹിച്ചു വരുന്നു. ഫ്‌ളോറിഡയിലെ മലയാളി സംഘടന കൂട്ടായ്മകളുടെ സ്‌നേഹപൂര്‍വമായ പിന്തുണ വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും,…

ഇന്ത്യന്‍-അമേരിക്കന്‍ സീമ വര്‍മ്മ അമേരിക്കയിലെ ‘കോവിഡ് 19’ ടാസ്ക് ഫോഴ്സില്‍

ന്യൂയോര്‍ക്ക്: ട്രംപ് ഭരണകൂടത്തിന്‍റെ കൊറോണ വൈറസ് ടാസ്ക്ഫോഴ്സിന്‍റെ പ്രധാന അംഗമായി ഇന്ത്യന്‍ അമേരിക്കന്‍ സീമ വര്‍മയെ ഉള്‍പ്പെടുത്തിയെന്ന് വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. സെന്‍റര്‍ ഫോര്‍ മെഡി കെയര്‍ ആന്‍റ് മെഡിക് സര്‍വീസുകളുടെ അഡ്മിനിസ്ട്രേറ്ററാണ് സീമ വര്‍മ്മ. യുഎസില്‍ നൂറിലധികം കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിക്കുകയും ആറ് യുഎസ് പൗരന്മാര്‍ മരിക്കുകയും ആഗോള മരണസംഖ്യ 3,000 ത്തില്‍ എത്തിക്കുകയും ചെയ്ത സമയത്താണ് വര്‍മയുടെ നിയമനം. കൊറോണ വൈറസ് പ്രതിരോധ മേഖലയില്‍ പെന്‍സിനെയാണ് പ്രസിഡന്റ് ട്രംപ് പ്രധാന ഉത്തരവാദിത്വം ഏല്പിച്ചിരിക്കുന്നത്. പെൻസ് അംബാസഡർ ഡെബോറ ബിർക്സിനെ തന്റെ പ്രധാന വ്യക്തിയായി തിരഞ്ഞെടുത്തു. ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍‌വീസസ് സെക്രട്ടറി അലക്സ് അസര്‍ ടാസ്ക്ഫോഴ്സിന്‍റെ അദ്ധ്യക്ഷനാണെങ്കിലും പെന്‍സിനും ബിര്‍ക്സിനും റിപ്പോര്‍ട്ട് ചെയ്യുന്നു. വെറ്ററന്‍സ് അഫയേഴ്സ് സെക്രട്ടറി റോബര്‍ട്ട് വില്‍ക്കി, സര്‍ജന്‍ ജനറല്‍ ജെറോം ആഡംസ് എിവരാണ്…

20,000 റൗണ്ട് വെടിയുണ്ടകളുമായി മാസ് ഷൂട്ടിങ്ങിനു പദ്ധതിയിട്ടയാള്‍ അറസ്റ്റില്‍

സണ്ണിവെയ്ല്‍ (കലിഫോര്‍ണിയ): മാസ്സ് ഷൂട്ടിങ്ങിന് പദ്ധതിയിട്ട ആയിരകണക്കിനു വെടിയുണ്ടകളും മാരകശേഷിയുള്ള തോക്കുകളും കൈവശം വച്ച് യുപിഎസ് ജീവനക്കാരനെ കലിഫോര്‍ണിയ സണ്ണിവെയ്‌ലില്‍ നിന്നും അറസ്റ്റ് ചെയ്തു. മാര്‍ച്ച് 2ന് തോമസ് ആഡ്രൂസ് എന്ന മുപ്പത്തിരണ്ടുകാരനാണ് അറസ്റ്റിലായത്. അലക്ഷ്യമായി വാഹനം ഓടിച്ച തോമസിനെ പോലീസ് പിടികൂടിയതോടെയാണ് മാസ്സ് ഷൂട്ടിങ്ങ് പദ്ധതിയെക്കുറിച്ച് അറിവ് ലഭിച്ചത്. തുടര്‍ന്ന് സണ്ണിവെയ്!!ലില്‍ തോമസ് താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റ് പൊലീസ് റെയ്ഡ് ചെയ്തു. അപ്പാര്‍ട്ട്‌മെന്റ് പരിശോധിച്ച ഓഫീസര്‍മാര്‍ വീടിനകത്തെ ആയുധശേഖരം കണ്ടു ഞെട്ടിപ്പോയതായി സണ്ണിവെയ്!ല്‍ പോലീസ് പറഞ്ഞു. ആയിരക്കണക്കിനു വെടിയുണ്ട, ഹൈ കപ്പാസിറ്റി മാഗനിന്‍, അഞ്ചു ടാക്റ്റിക്കള്‍ റൈഫിള്‍, മൂന്ന് ഹാര്‍ഡ്ഗണ്‍, ബോഡി ആര്‍മര്‍, ആയുധങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള ബാക്ക് പാക്ക്‌സ് എന്നിവയാണ് പോലീസ് അവിടെ നിന്നും കണ്ടെടുത്തത്. സാന്‍ഒസെയിലുള്ള സണ്ണിവെയ്ല്‍ യുപിഎസ് ഫെസിലിറ്റിയില്‍ അക്രമണം നടത്തുന്നതിനാണ് തോമസ് പദ്ധതി തയാറാക്കിയിരുന്നതെന്ന് തക്കസമയത്ത് ഇയാളെ പിടികൂടാന്‍ കഴിഞ്ഞത് വലിയൊരു രക്തചൊരിച്ചില്‍…

അഭയാര്‍ത്ഥികളായി അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 8447 ഇന്ത്യക്കാര്‍ അറസ്റ്റില്‍

വാഷിംഗ്ടണ്‍: മെക്‌സിക്കൊ അതിര്‍ത്തിയിലൂടെ അമേരിക്കയിലേക്ക് അഭയാര്‍ത്ഥികളായി പ്രവേശിക്കാന്‍ ശ്രമിച്ച 8447 ഇന്ത്യക്കാരെ ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ അറസ്റ്റ് ചെയ്ത് ഡിറ്റന്‍ഷന്‍ സെന്ററില്‍ അടച്ചതായി നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസ്സോസിയേഷന്‍ ഫെബ്രുവരയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. യു എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസസ് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് അനുസരിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 8000 ഇന്ത്യന്‍ പുരുഷന്മാരും, 422 സ്ത്രീകളുമാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ 1616 പേരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതായും രേഖകളില്‍ കാണുന്നു. 2018ല്‍ 9459 പേരാണ് അറസ്റ്റിലായത്. പഞ്ചാബില്‍ നിന്നുള്ള എത്രപേരെയാണ് തിരിച്ചയച്ചതെന്ന് വ്യക്തമല്ലെന്ന സത്‌നം സിംഗ് ചാച്ചല്‍ (ഇന്ത്യന്‍ അമേരിക്കന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍) പറഞ്ഞു. മെക്‌സിക്കൊ, അരിസോണ, ടെക്‌സസ് അതിര്‍ത്തിയിലൂടെയാണ് അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്. ഒബാമയുടെ കാലത്ത് (2016) 4088 പേരാണ് ഐ സി ഇ കസ്റ്റഡിയിലായത്. ട്രംമ്പ്…

Albany passes resolution against anti-Muslim discriminatory laws in India

Muslim Peace Coalition- New York Welcomes anti-Fascism resolution by the Albany City’s legislative council that it passed on March 2, 2020 in support of India’s persecuted Muslim. Albany became the third US city after Seattle, Washington and Cambridge, Massachusetts to pass such a resolution The resolution was introduced by council member Alfredo Balarian and was passed unanimously. Balarin says he authored the resolution to take action against the injustices in India. “We need to speak just as loudly to our friends when they act against our values as we do…

എബ്രഹാം തെക്കേമുറിയുടെ പറുദീസയിലെ യാത്രക്കാര്‍ രജതജൂബിലി ആഘോഷിക്കുന്നു

ഡാളസ് : അമേരിക്കന്‍ മലയാളസാഹിത്യത്തിനു ഊടും പാവുമേകിയ പ്രശസ്ത സാഹിത്യകാരന്‍ എബ്രഹാം തെക്കേമുറിയുടെ അമേരിക്കന്‍ ജീവിതത്തിന്റ നാല്പതു വര്‍ഷങ്ങള്‍ . അദ്ദേഹത്തിറെ ആദ്യനോവല്‍ “പറുദീസയിലെ യാത്രക്കാര്‍ “രജതജൂബിലി ആഘോഷിക്കുന്നു .ഇന്ത്യ പ്രസ് ഓഫ് നോര്‍ത്ത് ടെക്‌സസാണ്. ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതു.ഗാര്‍ലണ്ടിലുള്ള ഇന്ത്യാ ഗാര്‍ഡന്‍സ് റെസ്റ്റോറന്റില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് പ്രസിഡണ്ട് സണ്ണി മാളിയേക്കലിന്റെ അധ്യക്ഷതയില്‍ മാര്‍ച്ച് 8 ഞായറാഴ്ച വൈകീട്ട് അഞ്ചു മണിക്ക് ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിലാണ് പരിപാടികള്‍ . എബ്രഹാം തെക്കേമുറി അമേരിക്കയിലെ ആദ്യകാല പത്രപ്രവര്‍ത്തകന്‍, സംഘടനകളുടെ സംഘാടകരില്‍ പ്രഥമസ്ഥാനംകൂടാതെ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ പ്രസ്ഥാനങ്ങള്‍ പടുത്തുയര്‍ത്തുന്നതില്‍ മുന്‍കൈ.ആദ്യ കാല പ്രസിദ്ധീകരണങ്ങളായ ഉപാസന(81),ആരാധന 84 ആദ്യനോവല്‍ പറുദീസയിലെ യാത്രക്കാര്‍. സാമുദായിക തലങ്ങളില്‍ മുന്‍പന്തിയില്‍. 92 ഇടവക വൈസ് പ്രസിഡന്റ്.ലുണാപ്പള്ളി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം. 83 കൈരളി എഡിറ്റര്‍.കേരള അസോസിയേഷന്‍ വളര്‍ച്ചയില്‍ മുഖ്യ പ്രവര്‍ത്തകന്‍. ഫൊക്കാന, വേള്‍ഡ്…