മാധ്യമസ്വാതന്ത്ര്യം നിഷേധിക്കുന്ന ഫാസിസ്റ്റ് നടപടി അപലപനീയം: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക

ഹ്യൂസ്റ്റണ്‍: മലയാളത്തിലെ പ്രമുഖ വാര്‍ത്താചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നിവയുടെ സംപ്രേഷണം രണ്ട് ദിവസത്തേക്ക് നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി കടുത്ത അപലപനീയമെന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ പ്രസിഡന്റ് ഡോ. ജോര്‍ജ് എം. കാക്കനാട്ട്, സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ട്രഷറര്‍ ജീമോന്‍ ജോര്‍ജ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യ രാജ്യത്ത് മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടുന്ന നടപടി അത്യന്തം ഖേദകരമാണ്. മാധ്യമങ്ങളെ അധികാരവര്‍ഗ്ഗം ഭയക്കുന്നുവെന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് സംപ്രേഷണം തടഞ്ഞ നടപടി. ഇത്തരം മാധ്യമഹിംസാ നടപടികളോട് കടുത്ത ഭാഷയില്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുവെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ഡല്‍ഹി കലാപത്തിന്റെ വസ്തുതകള്‍ പുറംലോകത്തെ അറിയിച്ചതിന്റെ വിദ്വേഷം എന്ന നിലയ്ക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ പ്രതികാരനടപടി. സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം തടയുന്നത് ഫാസിസ്റ്റ് രീതിയാണ്. മാധ്യമങ്ങളെ തൂക്കിലേറ്റുക വഴി ജനാധിപത്യത്തിനെ ഇല്ലാതാക്കാനാണ് ഇന്ത്യന്‍…

കേരള സര്‍ക്കാര്‍ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം: എഫ്.ഐ.ടി.യു

മലപ്പുറം: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ വഴിയോര കച്ചവട നിയമം കേരളത്തിലെ പഞ്ചായത്തുകളില്‍ നടപ്പിലാക്കാതെ ഇടതുപക്ഷ സര്‍ക്കാര്‍ തൊഴിലാളികളെ വഞ്ചിക്കുകയാണ്. തൊഴിലാളികളെ മുന്നില്‍ നിര്‍ത്തി സമരാഭാസം നടത്തുകയും തൊഴിലാളി നിയമം നടപ്പിലാക്കി എന്ന് പ്രഖ്യാപിക്കുകയും സമാന്തരമായി തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടി എന്നത് ഇരട്ടത്താപ്പാണ്. സര്‍ക്കാര്‍ അനുവദിച്ച കാര്‍ഡുള്ള തൊഴിലാളികളെ പോലും അന്യായമായി പീഡിപ്പിക്കുകയാണ്. വ്യാപാരി വ്യവസായി സമിതിയുടെ പേരില്‍ കത്ത് നല്‍കുകയും നിരന്തരം തൊഴിലാളികളെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്. തൊഴിലാളി വിരുദ്ധ നിയമങ്ങളുമായി മുന്നോട്ടു പോകുന്ന പക്ഷം സര്‍ക്കാറിനെതിരെ ശക്തമായ സമരം ആരംഭിക്കാനും വഴിയോര കച്ചവട ക്ഷേമസമിതി (എഫ്.ഐ.ടി.യു) ജില്ലാ കമ്മിറ്റി തീരുമാനിച്ചു. വഴിയോര കച്ചവട ക്ഷേമസമിതി മലപ്പുറം ജില്ല പ്രസിഡന്‍റ് സെയ്താലി വലമ്പൂര്‍ അദ്ധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്‍റ് ആരിഫ് ചുണ്ടയില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഹ്മദ് അനീസ്, ഹബീബ് പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

അമൃതപുരി ക്യാമ്പസ്സില്‍ ശാസ്ത്ര ദിന ആഘോഷങ്ങള്‍ക്ക് സമാപനം

ദേശീയശാസ്ത്ര ദിനത്തോടനുബന്ധിച്ച അമൃതപുരിയിലെ അമൃത സ്കൂള്‍ ഓഫ് ബയോ ടെക്നോളജി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ സമാപിച്ചു. ‘സെലിബ്രേറ്റിംഗ് വുമണ്‍ ഇന്‍ സയന്‍സ്’ എന്ന ടാഗ്‌ലൈനോടുകൂടി ഫെബ്രുവരി 28ന് ആരംഭിച്ച ‘Sci High 2020’ ശാസ്ത്രമേഖലയില്‍ ഔദ്യോഗിക ജീവിതം നയിക്കുന്ന സ്ത്രീകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷംസൃഷ്ടിക്കേണ്ടതിന്‍റെ ആവശ്യകതയ്ക്ക് ഊന്നല്‍ നല്‍കുന്നതായിരുന്നു. ശാസ്ത്ര-പരമ്പരാഗത വൈദ്യശാസ്ത്രരംഗത്തെ രണ്ട് പ്രമുഖ വനിതകളായ രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞ ഡോ. സോണിയ, ‘വനമുത്തസി’ എന്നറിയപ്പെടുന്ന പദ്മശ്രീ ലക്ഷ്മികുട്ടിയമ്മ എന്നിവരായിരുന്നു സമാപന ചടങ്ങിലെ അതിഥികള്‍. പരമ്പരാഗത ചികിത്സാ രീതിയുടെ ഗുണങ്ങളെക്കുറിച്ചും ആധുനിക വൈദ്യശാസ്ത്രവുമായുള്ള വ്യത്യാസങ്ങളെകുറിച്ചും ലക്ഷ്മികുട്ടിയമ്മ സംസാരിച്ചു. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട അറിവാണ് തനിക്കുള്ളതെന്നും കഴിഞ്ഞ 47 വര്‍ഷമായി പാമ്പുകടിയേറ്റ് എത്തുന്നവര്‍ക്ക് പരമ്പരാഗത മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നുണ്ടെന്നും ലക്ഷ്മികുട്ടിയമ്മ പറഞ്ഞു. ഒരാഴ്ച നീണ്ടു നിന്ന ആഘോഷങ്ങളില്‍ ക്വിസ് മത്സരം, ഇവന്‍റുകള്‍, സ്പെല്‍-ബീ, ഇന്‍റര്‍ബ്രെയിന്‍സ് ഡിബേറ്റ് മത്സരം എന്നിവ…

മോദിയും മുസ്ലിം രാജ്യങ്ങളും

“മുസ്ലീം രാഷ്ട്രങ്ങള്‍ എന്നെ പിന്തുണയ്ക്കുന്നത് കോണ്‍ഗ്രസിന് ദഹിക്കുന്നില്ല” – കഴിഞ്ഞ ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായ ഭാഷയില്‍ പറഞ്ഞ വാക്കുകളാണിവ. പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ മുസ്ലീങ്ങളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം നേരിടുന്ന സമയത്തായിരുന്നു ഇത്. ലോകത്തെ മുസ്ലിം രാജ്യങ്ങള്‍ എന്നെ ഇത്രയധികം സ്നേഹിക്കുന്നുണ്ടെങ്കില്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കിടയില്‍ ഞാനെങ്ങനെ ഭയപ്പാടുണ്ടാക്കും എന്നും മോദി ചോദിച്ചു. ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പായിരുന്നു ഈ പ്രസംഗം. തന്നെ മുസ്ലീം വിരുദ്ധനായി മുദ്ര കുത്തിയത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന കാര്യം അടിവരയിടുന്നതിനായി മോഡി ഗള്‍ഫ് രാജ്യങ്ങളുമായുള്ള തന്റെ നല്ല ബന്ധത്തെ പ്രകീര്‍ത്തിച്ചു. ഇന്ത്യക്ക് ചരിത്രത്തില്‍ ഗള്‍ഫ് രാജ്യങ്ങളുമായി എക്കാലത്തെയും മികച്ച ബന്ധമുണ്ടെന്നും മാലിദ്വീപും ബഹ്റൈനും അദ്ദേഹത്തിന് ഏറ്റവും ഉയര്‍ന്ന ബഹുമതികള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്നാല്‍, മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ ശരിക്കും മോദിയെ സ്നേഹിക്കുന്നുണ്ടോ? മോദിയുടെ നയത്തെ പ്രകീര്‍ത്തിക്കുന്നുണ്ടോ? ആത്മാര്‍ത്ഥമായി ചിന്തിച്ചാല്‍ ‘ഇല്ല’…

IOC USA slams the suspension of Asianet and Media One channels

“The existence of an unfettered and independent Press is an integral part of a democratic and free society, and by suspending Asianet and Media One channels on their reporting of Delhi riots, The BJP government has subverted the constitution and may have brought the country another step closer towards fascism,” said George Abraham, Vice-Chairman of the Indian Overseas Congress, USA. “the freedom of expression of every Indian citizen is being endangered by this draconian action, and the ability of the electorate to demand accountability from the Government is drastically reduced”…

മാപ്പ് പോള്‍ വര്‍ക്കി മെമ്മോറിയല്‍ 56 കാര്‍ഡ് ഗെയിം ഏപ്രില്‍ 18 ന് ഫിലാഡല്‍ഫിയായില്‍

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ പത്താമത് പോള്‍ വര്‍ക്കി മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫി 56 ചീട്ടുകളി മത്സരം ഏപ്രില്‍ 18 ന് ശനിയാഴ്ച രാവിലെ 8 മണി മുതല്‍ രാത്രി 11 :30 വരെ ഫിലാഡല്‍ഫിയ സെന്‍റ്. തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് (608 Welsh Road, Philadelphia, PA 19115 ) നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി മാപ്പ് പ്രസിഡണ്ട് ശാലൂ പുന്നൂസ്, സെക്രട്ടറി ബിനു ജോസഫ്, ട്രഷറാര്‍ ശ്രീജിത്ത് കോമാത്ത്, ടൂര്‍ണമെന്റ് ചെയര്‍മാന്‍ സാബു സ്കറിയാ, കോ ചെയര്‍മാന്‍ ജോണ്‍സണ്‍ മാത്യു എന്നിവര്‍ അറിയിച്ചു. 56 എന്ന അന്താരാഷ്ട്ര കളിയുടെ അതേ നിയമാവലി പിന്തുടരുന്ന ഈ മത്സരത്തില്‍ ഡിട്രോയിറ്റ്, ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‌സി, പെന്‍സില്‍വാനിയാ, ഡെലവര്‍, വാഷിങ്ടണ്‍, വെര്‍ജീനിയാ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍നിന്നുള്ള ടീമുകളേ കൂടാതെ…

സച്ചിന്‍ വിജയന്‍ ഫൊക്കാന യുവ പ്രതിനിധിയായി ലീല മാരേട്ട് ടീമില്‍ മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ 2020- 22 വര്‍ഷത്തെ നാഷണല്‍ കമ്മിറ്റിയിലേക്ക് യുവ പ്രതിനിധിയായി ഫിലാഡല്‍ഫിയയിലെ അപ്പര്‍ ഡാര്‍ബിയില്‍ നിന്നുള്ള സച്ചിന്‍ വിജയന്‍ മത്സരിക്കുന്നു. ഫിലഡല്‍ഫിയയിലെ “മേള’ എന്ന സംഘടനയിലെ സജീവ പ്രവര്‍ത്തകനായും കമ്മിറ്റി അംഗമായും പൊതു പ്രവര്‍ത്തനങ്ങളില്‍ സമയം കണ്ടെത്തുന്ന സച്ചിന് ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളില്‍ സമഗ്രമായ സംഭാവനകള്‍ നല്‍കുവാന്‍ സാധിക്കുമെന്ന് മേള പ്രസിഡന്റ് സോമരാജന്‍ അഭിപ്രായപ്പെട്ടു. എരുമേലി സ്വദേശിയായ സച്ചിന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദധാരിയും, ബാംഗ്ലൂരില്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ടറായും ജോലി ചെയ്തിരുന്നു. ഇപ്പോള്‍ വെസ്റ്റ് ചെസ്റ്ററില്‍ കംപ്യൂട്ടര്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന സച്ചിന്‍ കോളജ് കൗണ്‍സില്‍ അംഗവും, നിരവധി യുവജന സംഘടനകളില്‍ സജീവ പങ്കാളിത്തം വഹിച്ചിട്ടുള്ള നിലയ്ക്ക് യുവ തലമുറയ്ക്ക് മുതല്‍ക്കൂട്ടായിരിക്കും എന്നുള്ളതിനു യാതൊരു സംശയവുമില്ല. സച്ചിന്‍ വിജയന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ലീല മാരേട്ട് (പ്രസിഡന്റ്), അലക്‌സ് തോമസ് (സെക്രട്ടറി), സുധ കര്‍ത്താ (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), സുജ ജോസ്…

മാര്‍ച്ച് 8 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട്

ഡാലസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ മാര്‍ച്ച് 8 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചുവെയ്ക്കും. 2019 നവംബര്‍ 1 തിയ്യതിയായിരുന്നു സമയം ഒരു മണിക്കൂര്‍ പുറകിലേക്ക് തിരിച്ചു വെച്ചിരുന്നത്. വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവെക്കുന്ന സമയം മാറ്റം ആദ്യമായി നിലവില്‍ വന്നതു ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ്(ടുൃശിഴ) വിന്റര്‍(ണശിലേൃ) സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു. വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയില്‍ സമയ മാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയതു സ്പ്രിങ്ങ്, ഫോര്‍വേര്‍ഡ്, ഫാള്‍ ബാക്ക് വേര്‍ഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്. അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമയമാറ്റം ബാധകമല്ല.

തൃശൂര്‍ കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്കായി പ്രത്യേക ടോയ്‌ലറ്റ്

തൃശൂര്‍: ജാതീയത പൂര്‍ണമായി നീക്കം ചെയ്‌തുവെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ ബ്രാഹ്മണര്‍ക്കായി പ്രത്യേക ടോയ്‌ലറ്റ് നിര്‍മ്മിച്ചത് വിവാദമായി. തൃശൂർ കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തിനോടനുബന്ധിച്ച സ്ഥലത്താണ് ബ്രാഹ്മണര്‍ക്ക് മാത്രമായി പ്രത്യേക ടോയ്‌ലറ്റ് കണ്ടത്. ടോയ്‌ലറ്റിന്‍റെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികള്‍ ബോര്‍ഡ് നീക്കം ചെയ്തു. ഡല്‍ഹിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ അരവിന്ദ് ക്രിസ്റ്റോ തന്‍റെ ജന്മനാടായ തൃശൂരിലെത്തിയ സമയത്ത് കുറ്റുമുക്ക് മഹാദേവ ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴാണ് ബ്രാഹ്മണര്‍ക്കായി പ്രത്യേക ടോയ്‌ലറ്റിന്റെ ബോര്‍ഡ് ശ്രദ്ധയില്‍ പെട്ടത്. ഇങ്ങനെയൊരു രീതി കണ്ടപ്പോള്‍ പെട്ടന്ന് ഞെട്ടിപ്പോയെന്നും അങ്ങനെ എടുത്ത ഫോട്ടോയാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നും ക്രിസ്റ്റോ പറഞ്ഞു. ‘നമ്മുടെ ജീവിതത്തില്‍ ജാതീയത വഹിക്കുന്ന പങ്ക് നമുക്കെല്ലാവര്‍ക്കും അറിയാം. ഇത് കൊറോണ വൈറസ് പോലെയാണ്; അത് എല്ലായിടത്തും വ്യാപിക്കുന്നു’ ക്രിസ്റ്റോ പറയുന്നു. ക്രിസ്റ്റോയുടെ ഫേസ്ബുക്ക് പോസ്റ്റ് കേരളത്തിലെ ഭരണകക്ഷിയായ സി.പി.ഐയുടെ (മാര്‍ക്സിസ്റ്റ്) യുവജന വിഭാഗമായ…

ഡല്‍ഹി കലാപം: ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്‍ ടിവിയ്ക്കും 48 മണിക്കൂര്‍ വിലക്ക്

ന്യൂഡല്‍ഹി: ദില്ലി കലാപത്തെക്കുറിച്ച് പക്ഷപാതപരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് രണ്ട് മലയാള വാര്‍ത്താ ചാനലുകളെ 48 മണിക്കൂര്‍ നിരോധിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്കാസ്റ്റിംഗ് (ഐ & ബി) മന്ത്രാലയം തീരുമാനിച്ചു. കേബിള്‍ ടിവി നിയമ ലംഘനം നടത്തി ഈ ചാനലുകള്‍ ‘ഒരു പ്രത്യേക സമൂഹത്തിന്’ അനുകൂലമായി റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് മന്ത്രാലയത്തിന്റെ ആരോപണം. മാര്‍ച്ച് 8 വരെയാണ് വിലക്ക്. ദില്ലി കലാപസമയത്ത് അക്രമത്തിന് കാരണമായേക്കാവുന്ന ഉള്ളടക്കം സംപ്രേഷണം ചെയ്യരുതെന്ന് ടെലിവിഷന്‍ ചാനലുകളോട് മന്ത്രാലയം നേരത്തെ നിര്‍ദ്ദേശിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ഫെബ്രുവരി 25 ന് ഏഷ്യാനെറ്റ് ന്യൂസും മീഡിയ വണ്‍ ടിവിയും നടത്തിയ വാര്‍ത്താ റിപ്പോര്‍ട്ടില്‍ കാണിച്ചിരിക്കുന്ന വിഷ്വലുകള്‍ ആരാധനാലയങ്ങള്‍ക്കെതിരായ ആക്രമണത്തെ ഉയര്‍ത്തിക്കാട്ടുകയും ‘ഒരു പ്രത്യേക സമുദായത്തിന്’ അനുകൂല തരംഗം സൃഷ്ടിച്ചുവെന്ന് മാര്‍ച്ച് 6 ലെ ഉത്തരവില്‍ പറയുന്നു. ഉത്തരവ് അനുസരിച്ച്, ചാനലുകള്‍ കേബിള്‍ ടിവി നെറ്റ്‌വര്‍ക്ക് നിയമങ്ങള്‍, 1994 ലെ…