ആനക്കാലായില്‍ ആച്ചിയമ്മയും കൂഞ്ഞിക്കാലായില്‍ കുഞ്ഞവറാനും (നര്‍മ്മ കഥ)

ആനക്കാലായില്‍ ആച്ചിയമ്മ, ഫൊക്കാനയില്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു. ലോകത്തില്‍ ഏറ്റവും അധികം പൊസിഷനുകളുള്ള അമേരിക്കയിലെ വലിയ സേവന സംഘടനയാണ് ‘പോക്കാന’ എന്ന് പ്രത്യേകം പ്രസ്താവയോഗ്യമാകുന്നു. അമേരിക്കന്‍ മലയാളി സേവന സംഘടനകള്‍ ഗ്യാസ് സ്റ്റേഷനുകള്‍ പോലെ കണക്കില്ലതെ അമേരിക്കയിലുണ്ടെങ്കിലും പലതിനും അമേരിക്കയിലെ ലക്ഷക്കണക്കിന് മലയാളികളുമായി പറയത്തക്ക സാമീപ്യ സമ്പര്‍ക്കങ്ങള്‍ ഇല്ലെന്നുള്ളതാണ് സത്യം. നോര്‍ത്തമേരിക്കന്‍ മലയാളികളുടെ ഇടയില്‍ പറയത്തക്ക ചലനങ്ങളൊന്നും ഉണ്ടാക്കാന്‍ ഫൊക്കാനയ്ക്കും ഫോമയ്ക്കുമൊന്നും കഴിഞ്ഞിട്ടില്ലെങ്കിലും കേരളത്തില്‍ തൊഴിലൊന്നും ചെയ്യാതെ സുഖിച്ചു വാഴുന്ന മലയാളികള്‍ക്ക് ‘ആന എഴുന്നെള്ളിപ്പു’കളും തട്ടിപ്പു ഷോകളും കാണാന്‍ ഇഷ്ടമാണ്. എല്ലാ സേവനവും കേരളത്തിലുമാണല്ലോ. വായനക്കാരേക്കാള്‍ അധികം എഴുത്തുകാരും, കവികളും കവയിത്രികളും, അംഗങ്ങളേക്കാളധികം സംഘടനകളും നേതാക്കന്മാരുമുള്ള അമേരിക്കന്‍ മലയാളി കലാസ്നേഹികളുടെയും സാഹിത്യകാരന്മാരുടേയും തലതൊട്ടപ്പന്മാര്‍ എന്നും കേരളത്തിലാണ്. അമേരിക്കന്‍ സാംസ്ക്കാരിക സംഘടനാ നേതാക്കന്മാരും ഇന്ന് തൊട്ടുവണങ്ങുന്നതും ഈ തലതൊട്ടപ്പന്മാരെ തന്നെയാണ് ! ഒരു അമേരിക്കന്‍ മലയാളി എഴുത്തുകാരനോ മാധ്യമത്തിനോ…

ഹര്‍മന്‍പ്രീതിന്റെ വാക്കുകള്‍ എനിക്ക് പ്രചോദനമേകി: പൂനം

മെല്‍ബണ്‍: ഓസ്ട്രേലിയയ്ക്കെതിരായ ടൂര്‍ണമെന്‍റിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെ വാക്കുകള്‍ മികച്ച പ്രകടനം നടത്താന്‍ പ്രേരിപ്പിച്ചുവെന്ന് പൂനം യാദവ്. അതിനുശേഷം തിരിഞ്ഞുനോക്കാതെ ഐസിസി വനിതാ ടി 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ ആദ്യമായി എത്തിക്കുതില്‍ പൂനം പ്രധാന പങ്കുവഹിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ ആ മത്സരത്തില്‍ 28 കാരിയായ സ്പിന്നര്‍ നാല് വിക്കറ്റ് നേടി. നിലവില്‍ ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ കളിക്കാരിയാണ് പൂനം. ഐസിസി വെബ്സൈറ്റ് അനുസരിച്ച് പൂനം പറഞ്ഞു, ‘ആദ്യ ഓവറില്‍ എന്‍റെ പന്ത് തട്ടിയപ്പോള്‍ അവള്‍ (ഹര്‍മന്‍പ്രീത്) എന്‍റെ അടുത്ത് വന്നു പറഞ്ഞു, ‘പൂനം നീ ടീമിലെ ഏറ്റവും പരിചയസമ്പന്നയായ കളിക്കാരിയാണ്, നീ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.’ അത്തരം വാക്കുകള്‍ എന്നെ നന്നായി കളിക്കാന്‍ ആവേശമുണര്‍ത്തിച്ചു. എന്‍റെ ക്യാപ്റ്റന് എന്നില്‍ വളരെയധികം വിശ്വാസമുണ്ടെന്നും ഞാന്‍ തിരിച്ചുവരണമെന്നും ഞാന്‍ സ്വയം പറഞ്ഞു.…

ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ‘സച്ചിന്‍’ വസീം ജാഫര്‍ പിതാവിന്‍റെ സ്വപ്നം പൂര്‍ത്തീകരിച്ചു

മുന്‍ ഇന്ത്യാ ഓപ്പണറും ആഭ്യന്തര ക്രിക്കറ്റിലെ സച്ചിന്‍ എന്ന് വിളിക്കപ്പെടുന്ന വസിം ജാഫറും എല്ലാത്തരം ക്രിക്കറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഈ അവസരത്തില്‍ അദ്ദേഹം പറഞ്ഞു, ‘എന്‍റെ മകന്‍ അല്ലെങ്കില്‍ തന്‍റെ മക്കളില്‍ ഒരാള്‍ ക്രിക്കറ്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കണമെന്ന് ആഗ്രഹിച്ചു. ഞാന്‍ അവന്‍റെ സ്വപ്നം നിറവേറ്റി. എനിക്ക് അഭിമാനം തോന്നുന്നു.’ ഇന്ത്യയെ സംബന്ധിച്ചിടത്തോളം 42 ടെസ്റ്ററായ ജാഫര്‍ 31 ടെസ്റ്റുകളില്‍ നിന്ന് 34.11 ശരാശരിയില്‍ 1,944 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ അഞ്ച് സെഞ്ച്വറികളും 11 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. 212 റണ്‍സാണ് അദ്ദേഹത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. ജാഫര്‍ പ്രസ്താവനയില്‍ പറഞ്ഞു, ‘ഈ അതിശയകരമായ ഗെയിം കളിക്കാന്‍ എനിക്ക് കഴിവ് നല്‍കിയ അല്ലാഹുവിനോട് ആദ്യം നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കായികരംഗത്തെ ഒരു തൊഴിലായി സ്വീകരിക്കാന്‍ എന്നെ പ്രോത്സാഹിപ്പിച്ച എന്‍റെ കുടുംബത്തോടും എന്‍റെ മാതാപിതാക്കളോടും സഹോദരങ്ങളോടും ഞാന്‍…

പൗരത്വനിയമ ഭേദഗതിക്കു പിന്നില്‍ സങ്കുചിത ചാതുര്‍വര്‍ണ്യ അജണ്ട: എം. മുഹമ്മദ് മദനി

മലപ്പുറം: സങ്കുചിത ചാതുര്‍വര്‍ണ്യ ബ്രാഹ്മണ്യത്തിന്‍റെ ശാശ്വത അധികാരത്തിനായുള്ള കുത്സിത ശ്രമങ്ങളാണ് പൗരത്വ ഭേദഗതി ബില്ലിനു പിറകിലെ ഗൂഢലക്ഷ്യമെന്ന് കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി പ്രസ്താവിച്ചു. മലപ്പുറം ആസാദി സ്ക്വയറിന്‍റെ മുപ്പത്തിയാറാം ദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുു അദ്ദേഹം. വംശീയ വിദ്വേഷകരുടെ ആചാര്യസ്ഥാനീയനായ ഗോള്‍വാള്‍ക്കറിന്‍റെ വിചാരധാര മുന്‍നിര്‍ത്തിയാണ്, ഹിന്ദുത്വ ഭരണകൂടം ജര്‍മ്മനി മോഡല്‍ വംശീയ ഉന്മൂലനത്തിന് സൈദ്ധാന്തിക അടിത്തറയിട്ടിട്ടുള്ളത്. വ്യാപകമായ ഇസ്ലാം വിരുദ്ധ പ്രചാരണങ്ങളും, ദളിത് ന്യൂനപക്ഷ ഹത്യകളും ഭരണഘടനാവിരുദ്ധമായ നിയമനിര്‍മ്മാണങ്ങളും യഥാര്‍ത്ഥത്തില്‍ ഗോള്‍വാള്‍ക്കറിന്‍റെ ചിന്തയെ ചുവടു പിടിച്ചാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും രൂപപ്പെട്ട് വന്നിട്ടുള്ള പ്രക്ഷോഭങ്ങള്‍ ഈ തിരിച്ചറിവില്‍ നിന്നായിരിക്കണം. അടിസ്ഥാന ശത്രുവിനെ എതിര്‍ചേരിയില്‍ നിര്‍ത്തി കൊണ്ടുള്ള മുറ്റേമായി നിലവിലെ പ്രക്ഷോഭങ്ങള്‍ വികാസം പ്രാപിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോട്ടപ്പടി സലഫി മസ്ജിദ് ഇമാം പി.എം ഉസ്മാന്‍ മിഷ്കാത്തി…

കേരള സ്കൂള്‍ ടീച്ചേഴ്സ് മൂവ്മെന്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പാലക്കാട്: കേരള സ്കൂള്‍ ടീച്ചേഴ്സ് മൂവ്മെന്‍റ് (കെ.എസ്.ടി.എം) പാലക്കാട് ജില്ല 2020-22 കാലയളവിലെ ജില്ലാ പ്രസിഡന്‍റായി സലാഹുദ്ദീന്‍ പി.എ യും ജനറല്‍ സെക്രട്ടറിയായി ഫാറൂക്ക് വി.ഐയും, ട്രഷററായി രഹ്ന എ.എസിനേയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്‍റുമാരായി സുമയ്യ എം.കെ, സിദ്ധീഖ് ടി.എ, ജോയിന്റ് സെക്രട്ടറിമാരായി അനസ് എസ്, ബഷാര്‍ കെ.എന്‍.എം എന്നിവരേയും തിരഞ്ഞെടുത്തു. സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങളായി സലാഹുദ്ദീന്‍ പി.എ, ഫാറൂക്ക് വി.ഐ, സമീര്‍ ബാബു, മൊയ്തീന്‍കുട്ടി, ഫിറോസ് പുതുക്കോട്, റൈഹാന, സുമയ്യ എം.കെ, വി.എം. നൗഷാദ് ആലവി, യാസിര്‍ കെ, നസീബ, ഹുസൈന്‍ എന്‍.കെ എന്നിവരെ തിരഞ്ഞെടുത്തു. ബഷീര്‍ പി.എം, നജീബ് എ, യൂനുസ് സലീം, സലീം എസ്, മാജിദ ടി.എ, സ്വാലിഹ്, മുഹമ്മദലി പി.എ, മുഹമ്മദലി പി.കെ, അഷ്റഫ് സി, മുഹമ്മദ് ഡി, ഫിറോസ് ഖാന്‍ തുടങ്ങിയവരും ഉള്‍പ്പെടുന്ന ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. കെ.എസ്.ടി.എം…

കേന്ദ്ര സര്‍ക്കാറിന്‍റെ മാധ്യമ വിലക്കിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി മങ്കട പോസ്റ്റ് ഓഫീസ് ഉപരോധിച്ചു

മങ്കട : മീഡിയ വണ്ണിനും ഏഷ്യാനെറ്റ് ന്യൂസിനും എതിരായ കേന്ദ്ര സര്‍ക്കാറിന്‍റെ മാധ്യമ വിലക്കിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി മങ്കട മണ്ഡലം കമ്മിറ്റി മങ്കട പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഉപരോധസമരം വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ല വൈസ് പ്രസിഡന്‍റ് മുനീബ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഖാദര്‍ അങ്ങാടിപ്പുറം അദ്ധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്‍റ് ആരിഫ് ചുണ്ടയില്‍, വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ് മണ്ഡലം കണ്‍വീനര്‍ ജസീല കൂട്ടിലങ്ങാടി, ഫ്രറ്റേണിറ്റി മണ്ഡലം കണ്‍വീനര്‍ നബീല്‍ അമീന്‍, മുഹമ്മദലി മങ്കട, സി.എച്ച് സലാം എന്നിവര്‍ സംസാരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം സെക്രട്ടറി കെ സക്കീര്‍, വി.കെ ജലാല്‍, എ.ടി മുഹമ്മദ്, സൈതാലി വലമ്പൂര്‍, ഖദീജ വെങ്കിട്ട, സാബിറ തിരുര്‍ക്കാട്, അഷ്റഫ് കുറുവ എന്നിവര്‍ നേതൃത്വം നല്‍കി.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിങ്ങളുടെ ബുദ്ധിയെ ബാധിച്ചേക്കാം; ഗവേഷണത്തിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

വാഷിംഗ്ടണ്‍: ചെറുപ്പത്തില്‍ തന്നെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക്, മധ്യവയസ്സില്‍ അവരുടെ ബുദ്ധി കുറയാനിടയുണ്ട്. നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയും ടെല്‍ അവീവ് യൂണിവേഴ്സിറ്റിയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുത്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍റെ സര്‍ക്കുലേഷന്‍ ജേണലിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തലച്ചോറില്‍ സംഭരിച്ചിരിക്കുന്ന അറിവിലും വിവരങ്ങളിലും രക്താതിമര്‍ദ്ദം മോശമായ സ്വാധീനം ചെലുത്തുന്നുവെന്ന് ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഗവേഷക പ്രൊഫസര്‍ ഹൗസ്‌ട്രോഫ് പറഞ്ഞു. പ്രായപൂര്‍ത്തിയാകുമ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ബുദ്ധിക്ക് വലിയ ദോഷം ചെയ്യും. അതിനാല്‍ ഈ പ്രായത്തില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുതിന് ചികിത്സ ആവശ്യമാണ്. മധ്യവയസ്കരില്‍ വൈജ്ഞാനിക തകര്‍ച്ച, ഡിമെന്‍ഷ്യ, വീഴ്ച, മരണം എന്നിവയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

‘കോവിഡ് 19’: ഇറ്റലിയില്‍ ഒരു ദിവസം കൊണ്ട് 49 പേര്‍ മരിച്ചു

ചൈനയിലെ വുഹാനില്‍ നിന്ന് ആരംഭിച്ച് ലോകമെമ്പാടും നാശം വിതച്ചുകൊണ്ടിരിക്കുന്ന കോറോണ വൈറസ് (കോവിഡ് 19) ഇതുവരെ 90 ലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. ഇറ്റലിയില്‍ വെള്ളിയാഴ്ച 49 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. കൊറോണയില്‍ നിന്ന് ഒരു ദിവസം ഏറ്റവും കൂടുതല്‍ മരണമടയുന്നത് ആദ്യമാണ്. ഇറ്റലിയില്‍, കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ അണുബാധയേറ്റ് മരണമടഞ്ഞവരുടെ എണ്ണം 197 ആയി ഉയര്‍ന്നു. കൊറോണയില്‍ നിന്ന് ഇതുവരെ ഏറ്റവും കൂടുതല്‍ പേര്‍ മരണമടഞ്ഞത് ചൈനയിലാണ്. ഇറ്റലി രണ്ടാമതും. ഇറ്റലിയില്‍ ഇതുവരെ 4,636 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൈന, ദക്ഷിണ കൊറിയ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കേസുകളാണിത്. പൊട്ടിപ്പുറപ്പെട്ട ആദ്യ 10 ദിവസങ്ങളില്‍ നിരവധി പേര്‍ക്ക് രോഗം കണ്ടെത്തിയ വടക്ക് നിന്ന് കൊറോണയുടെ വ്യാപനം നടന്നിട്ടുണ്ടോ എന്നും ഇറ്റാലിയന്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്. ഇപ്പോള്‍ ഇറ്റലിയിലെ 22 പ്രവിശ്യകളില്‍…

കൊറോണ വൈറസ്: ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള ഫ്ലൈറ്റുകള്‍ക്ക് കുവൈറ്റില്‍ വിലക്ക്

‘കൊവിഡ്-19’ പടരുന്നതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്ത് സർക്കാർ വിലക്കേര്‍പ്പെടുത്തി. ശനിയാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്ക്. കുവൈത്ത് മന്ത്രിസഭയുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. ഇതേത്തുടര്‍ന്ന് കരിപ്പൂരില്‍ നിന്ന് പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനം റദ്ദാക്കി. ഈ വിമാനത്തില്‍ യാത്രചെയ്യാനായി എത്തിയവരെ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ്, ഈജിപ്ത്, സിറിയ, ലബനന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്കും തിരിച്ച് കുവൈത്തില്‍ നിന്ന് ഈ രാജ്യങ്ങളിലേക്കും വിമാന സര്‍വീസുകള്‍ അനുവദിക്കില്ലെന്നാണ് കുവൈത്ത് സിവില്‍ ഏവിയേഷന്‍ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. നേരത്തെ, കുവൈത്തിലേക്ക് വരുന്ന വിദേശികള്‍ ‘കൊവിഡ്-19’ ബാധിതരല്ലെന്ന് അംഗീകാരമുള്ള ആരോഗ്യകേന്ദ്രത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. പിന്നീട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ ഇടപെട്ടതിനെ തുടർന്ന് നിയന്ത്രണം നീക്കിയിരുന്നു.

സ്ത്രീ സ്വാതന്ത്രത്തിന് വിലക്കേര്‍പ്പെടുത്തി മുസ്ലീം ലീഗ്; ആറു മണിക്കുശേഷം സ്ത്രീകള്‍ സമരങ്ങളില്‍ പങ്കെടുക്കരുതെന്ന് മുന്നറിയിപ്പ്

സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് വില കല്‍പ്പിക്കാത്ത സമസ്തയും മുസ്ലീം ലീഗും അവരെ തളച്ചിടാനുള്ള പുതിയ നീക്കവുമായി രംഗത്ത്. സ്ത്രീകളാരും വൈകിട്ട് ആറ് മണി കഴിഞ്ഞാല്‍ പൊതുപരിപാടികളിലൊന്നും പങ്കെടുക്കാന്‍ പാടില്ലെന്ന് മുസ്ലീംലീഗ് നേതാക്കള്‍ ആജ്ഞാപിച്ചിരിക്കുകയാണ്. ബെംഗളൂരുവില്‍ നടന്ന ലീഗിന്റെ ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിലാണ് വിവേചനപരവും വിചിത്രവുമായി ഈ തീരുമാനമുണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ പലയിടങ്ങളിലും നടക്കുന്ന ഷഹീന്‍ബാഗ് മോഡല്‍ സമരങ്ങളില്‍ സ്ത്രീകള്‍ സജീവമായി പങ്കെടുത്ത് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സ്ത്രീകളുടെ ഈ ശക്തിപ്രകടനത്തില്‍ അസഹിഷ്ണുത തോന്നിയ സമസ്ത നേതാക്കള്‍ നേരത്തെ തന്നെ സ്ത്രീകള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. പൗരത്വ ഭേതഗതി നിയമവും എന്‍.ആര്‍.സിയുമൊക്കെയായി കേന്ദ്ര സര്‍ക്കാറിനെതിരെ രാജ്യത്ത് ജനകീയ സമരം ശക്തിപ്പെട്ടത് ശ്രദ്ധേയവും പ്രശംസനീയവുമാണ്. എന്നാല്‍ പരിധി വിടുന്ന പ്രക്ഷോഭങ്ങളില്‍ നിന്നും മുസ്ലീം സ്ത്രീകള്‍ പിന്തിരിയണം എന്നായിരുന്നു സമസ്തയുടെ മുന്നറിയിപ്പ്. ഈ നിലപാട് അതേപടി ഉള്‍ക്കൊണ്ടാണ് മുസ്ലീംലീഗ് നേതൃത്വം തങ്ങളുടെ വനിതാ പ്രവര്‍ത്തകരെ വിലക്കിയിരിക്കുന്നത്.…