സ്ത്രീ വെറുമൊരു കാഴ്ചവസ്തുവല്ല (എഡിറ്റോറിയല്‍)

തങ്ങളുടെ രാജ്യങ്ങളുടെയും കമ്മ്യൂണിറ്റികളുടെയും ചരിത്രത്തില്‍ അസാധാരണമായ പങ്ക് വഹിച്ച സാധാരണ സ്ത്രീകളുടെ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നതിനും മാറ്റത്തിനായി ആഹ്വാനം ചെയ്യുന്നതിനും ധൈര്യത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും പ്രവര്‍ത്തനങ്ങള്‍ ആഘോഷിക്കുന്നതിനുമുള്ള സമയമാണ് അന്താരാഷ്ട്ര വനിതാ ദിനം. ലോകം അഭൂതപൂര്‍വമായ മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഒരു രാജ്യവും ലിംഗസമത്വം നേടിയിട്ടില്ല. അമ്പത് വര്‍ഷം മുമ്പ് ഞങ്ങള്‍ ചന്ദ്രനില്‍ വന്നിറങ്ങി; കഴിഞ്ഞ ദശകത്തില്‍, ഞങ്ങള്‍ പുതിയ മനുഷ്യ പൂര്‍വ്വികരെ കണ്ടെത്തി എന്നൊക്കെ വീമ്പിളക്കുമെങ്കിലും, നിയമപരമായ നിയന്ത്രണങ്ങള്‍ 2.7 ബില്യണ്‍ സ്ത്രീകളെ പുരുഷന്മാരുടേതിന് സമാനമായ ജോലികളില്‍ നിന്ന് തടയുകയും ചെയ്തു. 2019 ലെ കണക്കനുസരിച്ച് പാര്‍ലമെന്‍റംഗങ്ങളില്‍ 25 ശതമാനത്തില്‍ താഴെയാണ് സ്ത്രീകള്‍. മൂന്നില്‍ ഒരാള്‍ ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ അനുഭവിക്കുന്നുമുണ്ട്. ലോകമെമ്പാടും വനിതാ ശാക്തീകരണത്തിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ആഹ്വാനം ചെയ്യുകയാണ് അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് 8. സ്ത്രീകളുടെ തുല്യത, പങ്കാളിത്തം, അവകാശം ഇവയെക്കുറിച്ച് ഓര്‍ക്കാനും ഓര്‍മപ്പെടുത്താനും ഒരുദിനം. ദേശ-സംസ്കാര-ജാതി-വര്‍ണ്ണ-ഭാഷകളുടെ…

ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള ഏപ്രില്‍ 18-ന്

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള ഏപ്രില്‍ 18-നു ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകിട്ട് 8 വരെ നടക്കുന്നതാണ്. സെന്റ് തോമസ് സീറോ മലബാര്‍ ഹാളിലെ അഞ്ചിലധികം സ്റ്റേജുകളിലായാണ് കലാമേള അരങ്ങേറുന്നത്. ഏകദേശം ആയിരത്തിലധികം കുട്ടികള്‍ മാറ്റുരയ്ക്കുന്ന കലാമേളയില്‍ പ്രത്യേക ഇനങ്ങളിലായി ഡബ്മാഷ്, ചെണ്ടമേളം കൂടാതെ മാര്‍ഗ്ഗംകളി എന്നിവയും ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജനറല്‍ കോര്‍ഡിനേറ്റര്‍ ആല്‍വിന്‍ ഷിക്കൂര്‍ (630 224 5423), സാബു കട്ടപ്പുറം (847 791 1462), ഷൈനി ഹരിദാസ് (630 290 7140), സന്തോഷ് കാട്ടൂക്കാരന്‍, ജിതേഷ് ചുങ്കത്ത്, റ്റോബിന്‍ മാത്യു, രഞ്ചന്‍ ഏബ്രഹാം, മനോജ് അച്ചേട്ട്, സന്തോഷ് കുര്യന്‍, അനീഷ് ആന്റോ, ജേക്കബ് മാത്യു, ജോജോ വെള്ളാനിക്കല്‍, ജോഷി കുഞ്ചെറിയ, സോബി, ജോസ് മണക്കാട്ട്, ഫ്രാന്‍സീസ് ഇല്ലിക്കല്‍ എന്നിവരുമായി ബന്ധപ്പെടുക.

ഡീക്കന്‍ മെല്‍വിന്‍ പോള്‍ മംഗലത്തിന്റെ പൗരോഹിത്യസ്വീകരണം മെയ് 30 ശനിയാഴ്ച്ച ഫിലാഡല്‍ഫിയയില്‍

ഫിലാഡല്‍ഫിയ: ഇന്‍ഡ്യയ്ക്ക് വെളിയിലുള്ള ആദ്യത്തെ സീറോമലബാര്‍ രൂപതയായ ചിക്കാഗോ സെ. തോമസ് രൂപതയുടെ കീഴില്‍ ബാള്‍ട്ടിമോര്‍ സെ. അല്‍ഫോന്‍സാ സീറോമലബാര്‍ ഇടവകയില്‍നിന്നുള്ള ഡീക്കന്‍ മെല്‍വിന്‍ പോള്‍ മംഗലത്തിന്റെ തിരുപ്പട്ടസ്വീകരണം മെയ് 30 ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടരമണിക്ക് നടക്കും. ഫിലാഡല്‍ഫിയ സെ. തോമസ് സീറോമലബാര്‍ ഫോറോനാദേവാലയത്തില്‍ (608 Welsh Road, Philadelphia PA 19115) വച്ചായിരിക്കും തിരുപ്പട്ടശുശ്രൂഷ നടക്കുക. അന്നേദിവസം ചിക്കാഗോ സെ. തോമസ് സീറോമലബാര്‍ രൂപതാസഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ടിന്റെയും, മറ്റു ബിഷപ്പുമാരുടെയും, നിരവധി വൈദികരുടെയും, സന്യസ്തരുടെയും, കുടുംബാംഗങ്ങളുടെയും, ബാള്‍ട്ടിമോര്‍ -ഫിലാഡല്‍ഫിയ ഇടവകജനങ്ങളുടെയും സാന്നിധ്യത്തില്‍ ചിക്കാഗോ സെ. തോമസ് സീറോമലബാര്‍ രൂപതാ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ കൈവപ്പു ശുശ്രൂഷയിലൂടെ ഡീക്കന്‍ മെല്‍വിന്‍ പോള്‍ തിരുപ്പട്ടം എന്ന കൂദാശ സ്വീകരിക്കും. മാതാപിതാക്കളുടെയും, ബന്ധുമിത്രാദികളുടെയും, ഇടവകകൂട്ടായ്മയുടെയും, ജീസസ് യൂത്ത്, രൂപതാ വൊക്കേഷന്‍ ഡയറക്ടറേറ്റ് എന്നിവയുടെയും നിരന്തര പ്രാര്‍ത്ഥനയാé ഡീക്കന്‍…

ഇറ്റലിയില്‍ നിന്നെത്തിയ യാത്രക്കാര്‍ സഞ്ചരിച്ച ഫ്ലൈറ്റുകളിലുണ്ടായിരുന്നവര്‍ കണ്‍‌ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ്

ഇറ്റലിലിയില്‍ നിന്ന് കേരളത്തിലെത്തിയ യാത്രക്കാര്‍ സഞ്ചരിച്ച ഫ്ലൈറ്റുകളിലുണ്ടായിരുന്നവര്‍ എത്രയും വേഗം ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയായ കോവിഡ് 19 രോഗം സ്ഥിരീകരിച്ച 5 പേരില്‍ മൂന്നു പേര്‍ ഇറ്റലിയില്‍ നിന്ന് വന്നവരാണെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ പത്തനംതിട്ട ജില്ലയിലെ 3 പേര്‍ക്കും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 2 പേര്‍ക്കുമാണ് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. ഫെബ്രുവരി 28ന് QR126 വെനിസ്-ദോഹ ഫ്ളൈറ്റിലോ 29ന് QR 514 ദോഹ-കൊച്ചി ഫ്ളൈറ്റിലോ യാത്ര ചെയ്ത എല്ലാ വ്യക്തികളും അതത് ജില്ലകളിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണ്. പോസിറ്റീവ് കേസുകളുടെ കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ് ഉടന്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി അറിയിച്ചു.

ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിലിടപെടുന്നതായി റിപ്പോര്‍ട്ട്; ഡല്‍ഹിയില്‍ ദമ്പതികള്‍ പിടിയില്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്നുവരുന്ന പ്രതിഷേധ സമരത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ ഇടപെടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തിന്‍റെ മറവില്‍ രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട ദമ്പതികള്‍ ഡല്‍ഹിയില്‍ പിടിയിലായി. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ദമ്പതികളെ ജാമിയ നഗറില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇവര്‍ കശ്മീര്‍ സ്വദേശികളാണെന്നാണ് വിവരം. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളുടെ മറവില്‍ മുസ്ലീം യുവാക്കളെ ഭീകരാക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനായി ഇവര്‍ അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും പൊലീസ് സംശയിക്കുന്നു. ജഹാന്‍സാഹിബ് സമി, ഭാര്യ ഹിന ബഷീര്‍ ബെയ്ഗ് എന്നിവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി പൊലീസ് മുന്നോട്ടു പോകുന്നതായാണ് സൂചന. ചാവേറാക്രമണത്തിനായി ആയുധങ്ങള്‍ ശേഖരിച്ചു വരികയായിരുന്ന ജഹാന്‍സാഹിബ് സമി ഇന്‍റലിജന്‍സ് ബ്യൂറോയുടെ നിരീക്ഷണത്തിലായിരുന്നു.. ജമ്മു കശ്മീരിന് പുറമെ ഇന്ത്യയിലെ മറ്റ്…

Hindus urge Alabama lawmakers to show maturity & approve bill allowing yoga in schools

On March 10, Alabama House of Representatives will hear bill HB235; which if enacted, would allow yoga to be offered to grades K-12 in Alabama public schools, which has been reportedly prohibited since 1993. Distinguished Hindu statesman Rajan Zed, in a statement in Nevada today, urged Alabama state legislators to wake up to the needs of Alabama pupils and support introduction of multi-beneficial yoga in schools. Somebody needed to remind Alabama State Department of Education that we lived in 21st century now. Many Alabama public universities and city governments already offered…

പത്തനം‌തിട്ടയില്‍ കൊറോണ ബാധിച്ചവരുമായി അടുത്തിടപഴകിയവരെ കണ്ടെത്തുമെന്ന് സര്‍ക്കാര്‍

പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. കോവിഡ് 19 രോഗം സ്ഥിരീകരിച്ച 5 പേരുടെയും ആരോഗ്യനിലയില്‍ ആശങ്കയില്ലെങ്കിലും വളരെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഇറ്റലിയില്‍ നിന്ന് വന്ന മൂന്നു പേര്‍ക്കും അവരുമായി അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ട നാട്ടിലുള്ളവര്‍ക്കുമാണ് കോവിഡ് 19 പിടിപെട്ടത്. ഇവരെല്ലാം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നടന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇവര്‍ ഇറ്റലിയില്‍ നിന്നും വന്ന ശേഷം എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. ബന്ധുവീട്ടില്‍ വന്ന രണ്ടു പേര്‍ പനിയായി ആശുപത്രിയില്‍ വന്നപ്പോഴാണ് ഇറ്റലിയില്‍ നിന്നും വന്നവരുണ്ടെന്ന് അറിഞ്ഞത്. ഉടന്‍ തന്നെ അവരോട് ആശുപത്രിയിലേക്ക് മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ എതിര്‍ക്കുകയാണ് ആദ്യം ചെയ്തതെന്നും…

കോവിഡ് 19: രോഗലക്ഷണങ്ങളുള്ളവര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ലോകവ്യാപകമായി പടര്‍ന്നു പിടിച്ചിരിക്കുന്ന കൊറോണ വൈറസ് കേരളത്തിലും വന്നതോടെ മുന്‍കരുതല്‍ ശക്തമാക്കി സംഘടനകള്‍. കൊറോണയുമായി ബന്ധപ്പെട്ട എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ദയവ് ചെയ്ത് ശബരിമല യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചു. കേരളത്തില്‍ മൂനു പേരെ ബാധിച്ച കൊറോണ വൈറസ് ബാധ, അവസാനിച്ചെന്നു കരുതിയിരിക്കുമ്പോഴാണ് പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്ക് വീണ്ടും രോഗബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിലെ മൂന്നു പേര്‍ക്കും, അവരുടെ ബന്ധുക്കളായ രണ്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. സംശയ നിവാരണങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി 5 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. മതപരമായ കൂടിച്ചേരലുകള്‍ പരമാവധി ഒഴിവാക്കണമെന്ന് ജില്ലാകലക്ടര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ 5 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; ബാധ ഇറ്റലിയില്‍ നിന്ന് വന്നവര്‍ക്കും ബന്ധുക്കള്‍ക്കും കേരളത്തില്‍ 5 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പത്തനംതിട്ടയിലാണ് പുതുതായി…

കൊറോണ വൈറസ്: ഇറ്റലിയില്‍ ദശലക്ഷക്കണക്കിന് പേരെ നിര്‍ബ്ബന്ധിത ഏകാന്തവാസത്തിലാക്കി

റോം: ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്ന മാരകമായ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കടുത്ത നടപടികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതിനാല്‍ ഞായറാഴ്ച പുലര്‍ച്ചെ ദശലക്ഷക്കണക്കിന് ആളുകളെ വടക്കന്‍ ഇറ്റലിയില്‍ ഏകാന്തവാസത്തിന് നിര്‍ബ്ബന്ധിതരാക്കി. വെനീസും സാമ്പത്തിക തലസ്ഥാനമായ മിലാനും ഉള്‍പ്പെടെയുള്ള ഒരു വലിയ പ്രദേശത്തേക്ക് ഒരു മാസത്തേക്കുള്ള യാത്ര കര്‍ശനമായി പരിമിതപ്പെടുത്താനുള്ള പദ്ധതിയില്‍ ഒപ്പുവെച്ചതായി പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ ട്വിറ്ററിലൂടെ അറിയിച്ചു. 230 ലധികം പേര്‍ മരണപ്പെട്ട ഇറ്റലി, ചൈനയ്ക്ക് പുറത്ത് കോവിഡ് 19 രോഗത്താല്‍ ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ട രാജ്യമാണ്. ലോകമെമ്പാടുമുള്ള വൈറസ് ബാധിച്ചവരുടെ എണ്ണം 100,000 കടന്നു. 95 രാജ്യങ്ങളിലും പ്രദേശങ്ങളിലും 3,500 പേരാണ് മരിച്ചത്. മതിയായ കാരണമില്ലാതെ ജനങ്ങള്‍ മിലാന് ചുറ്റുമുള്ള ലോംബാര്‍ഡി മേഖലയിലേയ്ക്ക് പ്രവേശിക്കുകയോ അല്ലെങ്കില്‍ പുറത്തുപോകുകയോ ചെയ്യരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുപോലെ വെനീസും നഗരങ്ങളും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളും മറ്റു നഗരങ്ങളായ പാര്‍മയിലും…

ഇന്ത്യയിലെ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് ലോകം ശ്രദ്ധിക്കണം: എഫ് എം ഖുറേഷി

മുള്‍ട്ടാന്‍: ന്യൂഡല്‍ഹി വംശീയ കലാപത്തെ മുഴുവന്‍ മുസ്ലീം സഹോദരങ്ങളും അപലപിക്കുകയാണെന്നും ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് പിന്നില്‍ നില്‍ക്കുന്നുവെന്നും, അവര്‍ അനുഭവിക്കുന്ന ദുഃഖത്തിലും വേദനയിലും സഹതപിക്കുന്നുവെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു. മുള്‍ട്ടാനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യമത അവകാശങ്ങളുടെ ന്യൂനപക്ഷ ലംഘനങ്ങളും ഇന്ത്യയില്‍ മുസ്ലിംകളെ കൂട്ടക്കൊല ചെയ്യുന്നതും അന്താരാഷ്ട്ര സമൂഹം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് നിഷ്ക്രിയരായി തുടരുന്നതിനിടെ, സാധാരണ മുസ്ലിംകളെ ലക്ഷ്യമിട്ട് അവരുടെ സ്വത്തുക്കള്‍ ന്യൂഡല്‍ഹിയില്‍ കൊള്ളയടിച്ച രീതി അപകടകരമായ ഒരു തുടക്കമാണെന്നും അത് ഗൗരവമായി കണ്ടില്ലെങ്കില്‍ ഇന്ത്യയെ മുഴുവന്‍ ബാധിക്കുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും നേരെ ആക്രമണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മുസ്ലിംകളെ കൂട്ടക്കൊല ചെയ്തതിന് മറുപടിയായി തങ്ങളുടെ രാജ്യത്തേക്കുള്ള ഇന്ത്യന്‍ പ്രതിനിധി സന്ദര്‍ശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരസ്യമായി പ്രകടനം നടത്തിയ ബംഗ്ലാദേശിലെ മുസ്ലിംകള്‍ക്ക്…