ഹാന്‍ഡ് റബ്ബ് നിര്‍മ്മിക്കാം… ഈസിയായി

ഹാന്‍ഡ് സാനിറ്റൈസര്‍ തീരെ കിട്ടാനില്ലെങ്കില്‍ വിഷമിക്കേണ്ട. WHO മാനദണ്ഡമനുസരിച്ചുള്ള ഹാന്റ് റബ് നമുക്കു തന്നെ നിര്‍മ്മിക്കാം. എഥനോള്‍ അല്ലെങ്കില്‍ ഐസോപ്രൊപ്പൈല്‍ ആല്‍ക്കഹോള്‍, ഹൈഡ്രജന്‍ പെറോക്സൈഡ്, ഗ്ലിസറോള്‍ എന്നീ രാസവസ്തുക്കള്‍ മതി അതിന്. 100ml ഹാന്‍ഡ് റബ്ബ് ഇങ്ങനെ തയ്യാറാക്കാം. ആദ്യം അണുവിമുക്തമാക്കിയ, മുറുക്കി അടയ്ക്കാന്‍ കഴിയുന്ന ഒരു പ്ലാസ്റ്റിക് കാനിലേക്കോ ഗ്ലാസ്സ് പാത്രത്തിലേക്കോ 75.15 ml ഐസോപ്രൊപ്പൈല്‍ ആല്‍ക്കഹോള്‍ (99.8 % ശുദ്ധമായത്) ഒഴിക്കണം. അളവുകള്‍ രേഖപ്പെടുത്തിയ പാത്രമാണെങ്കില്‍ കൂടുതല്‍ നല്ലത്. അതിനു ശേഷം ഒരു മെഷറിങ് സിലിണ്ടര്‍ ഉപയോഗിച്ച് 4.17 ml ഹൈഡ്രജന്‍ പെറോക്സൈഡ് (3%) ശ്രദ്ധയോടെ ഇതിലേക്ക് ചേര്‍ക്കണം. തുടര്‍ന്ന് ഒരു മെഷറിങ് സിലിണ്ടര്‍ ഉപയോഗിച്ച് 1.45 ml ഗ്ലിസറോള്‍ (98% ശുദ്ധമായത്) ഇതിലേക്ക് ചേര്‍ക്കണം. ഈ മൂന്നു സ്റ്റെപ്പും കഴിഞ്ഞാല്‍ പാത്രത്തിലെ മിശ്രിതം കൃത്യം 100 ml ആക്കി മാറ്റണം. അതിനായി ഡിസ്റ്റില്‍ഡ്…

കൊവിഡ്-19′: ഐ.പി.എല്‍ 13-ാം സീസണ്‍ രണ്ടാഴ്ചത്തേക്ക് മാറ്റി

മുംബൈ: ‘കൊവിഡ്-19’ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ 13-ാം സീസണ്‍ രണ്ടാഴ്ചത്തേക്ക് മാറ്റിവെയ്ക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചു. നിലവില്‍ മാര്‍ച്ച് 29-ന് ആരംഭിക്കേണ്ട ടൂര്‍ണമെന്റ് ഏപ്രില്‍ 15-ലേക്കാണ് മാറ്റിയിട്ടുള്ളത്. ‘കൊവിഡ്-19’ പടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് കടന്നതോടെ ഐ.പി.എല്‍ 2020 സീസണ്‍ അനിശ്ചിതത്വത്തിലായിരുന്നു. വിദേശികള്‍ക്ക് അനുവദിച്ചിരുന്ന വിസകളെല്ലാം ഏപ്രില്‍ 15 വരെ റദ്ദാക്കിയതോടെ ഐ.പി.എല്ലില്‍ വിദേശ താരങ്ങളുടെ പങ്കാളിത്തവും അനിശ്ചിതത്വത്തിലായിരുന്നു. 

കൊവിഡ്-19: ഇറ്റലിയില്‍ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചു; ഒരു മാസത്തേക്ക് അശ്ലീല സൈറ്റുകള്‍ സൗജന്യമാക്കി

ഇറ്റലിയില്‍ വ്യാപകമായി പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ പ്രതിസന്ധി കണക്കിലെടുത്ത് രാജ്യം മുഴുവൻ ലോക്ക്‌ഡൗണ്‍ ആയി പ്രഖ്യാപിച്ചു. വീടുകളില്‍ ഏകാന്തവാസം നയിക്കുന്ന ഇറ്റലിക്കാര്‍ക്ക് ജനപ്രിയ അശ്ലീല വെബ്‌സൈറ്റ് ആയ ‘പോൺ ഹബ്ബിന്റെ പ്രീമിയം സേവനങ്ങള്‍ ഏപ്രിൽ 3 വരെ സൗജന്യമാക്കി. വ്യാഴാഴ്ച കമ്പനി ഇറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലോക്ക്‌ഡൗണ്‍ ചെയ്യുന്ന ദിവസങ്ങളിൽ നിങ്ങളെ സഹായിക്കാൻ പ്രീമിയം സേവനം ഒരു മാസം മുഴുവൻ സൗജന്യജന്യമായിരിക്കുമെന്ന് പോൺ ഹബ് പറഞ്ഞു. ഇറ്റലിയിലെ ജനങ്ങൾ ഒരു മാസത്തേക്ക് പണമൊന്നും നല്‍കേണ്ടതില്ല. 2007 ൽ ആരംഭിച്ച ഈ സൈറ്റ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ അശ്ലീല വെബ്‌സൈറ്റാണ്. ഈ അശ്ലീല സൈറ്റ് പ്രതിദിനം 11.5 ദശലക്ഷം ആളുകളെ ആകർഷിക്കുന്നു. ലോകത്തിൽ ഏറ്റവുമധികം അശ്ലീല വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരില്‍ ഇറ്റലി ഏഴാം സ്ഥാനത്താണ്. അമേരിക്ക ഒന്നാം സ്ഥാനത്തും ജപ്പാൻ രണ്ടാം സ്ഥാനത്തും ബ്രിട്ടൻ മൂന്നാം…

കൊറോണ വൈറസ്: യുപിയില്‍ മാര്‍ച്ച് 22-നകം സ്കൂളുകളും കോളേജുകളും അടച്ചിടാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്

ലഖ്നൗ: കൊറോണ വൈറസ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഉത്തര്‍പ്രദേശിലെ എല്ലാ സ്കൂളുകളും കോളേജുകളും മാര്‍ച്ച് 22 നകം അടച്ചുപൂട്ടാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ തീരുമാനം എടുത്തത്. മാര്‍ച്ച് 20 ന് ഇക്കാര്യത്തില്‍ അവലോകന യോഗം ഉണ്ടാകും. അതിനുശേഷം കൂടുതല്‍ തീരുമാനമെടുക്കും. സംസ്ഥാനത്ത് ഇതുവരെ 11 കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. എന്നിരുന്നാലും, ഇതുവരെ ഒരു പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടില്ല. കൊറോണയെ ദില്ലി സര്‍ക്കാര്‍ വ്യാഴാഴ്ച പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. മാര്‍ച്ച് 22 നകം ഉത്തര്‍പ്രദേശിലെ എല്ലാ സ്കൂള്‍ കോളേജുകളും അടച്ചുപൂട്ടാന്‍ തീരുമാനിച്ചതായി ലഖ്നൗവിലെ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി യോഗി പറഞ്ഞു. പരീക്ഷകള്‍ നടക്കുന്നിടത്ത്, സ്കൂള്‍/കോളേജ് പരീക്ഷ പൂര്‍ത്തിയാക്കിയ ശേഷം അവ അടയ്ക്കും. അടിസ്ഥാന, സെക്കന്‍ഡറി, ഉന്നത വിദ്യാഭ്യാസം അല്ലെങ്കില്‍ സാങ്കേതിക, നൈപുണ്യ വികസന…

കൊറോണ പ്രതിരോധം : കള്‍ച്ചറല്‍ ഫോറം ഫീച്ചര്‍ ഫിലിം ശ്രദ്ധേയമാകുന്നു

ദോഹ: ലോകം കൊറോണ ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ ഭീതിയല്ല വേണ്ടത് മുന്‍കരുതലാണ് എന്ന സന്ദേശത്തില്‍ കള്‍ച്ചറല്‍ ഫോറം മീഡിയ വിംഗ് പുറത്തിറക്കിയ ‘കോവിഡ് 19, ബി കോഷ്യസ്, ഡോന്‍റ് പാനിക് ‘ എന്ന ഫീച്ചര്‍ ഫിലിം ശ്രദ്ധേയമാകുന്നു. ചിത്രം പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരക്കണക്കിനാളുകളാണ് യൂട്യൂബില്‍ ചിത്രം കണ്ടത് . മലയാളത്തിലുള്ള ഫീച്ചര്‍ ഫിലിമിന് ഇംഗ്ലീഷ് ടൈറ്റിലുമുണ്ട്. റഹീപ് മീഡിയ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്‍റ് ഡോ. താജ് ആലുവയാണ് ചിത്രത്തിന്‍റെ ലോഞ്ചിംഗ് നിര്‍വ്വഹിച്ചത്. ഐ സി ബി എഫ് പ്രസിഡന്‍റ് പി എന്‍ ബാബുരാജ് മുഖ്യാതിഥിയായിരുന്നു. കള്‍ച്ചറല്‍ ഫോറം സ്റ്റേറ്റ് വൈസ് പ്രസിഡന്‍റ് മുഹമ്മദ് കുഞ്ഞി, കമ്മിറ്റി അംഗം അനീസ് റഹ്മാന്‍ മാള, മീഡിയ കണ്‍വീനര്‍ വാഹിദ സുബി, ടീം അംഗം ഫൗസിയ ജൗഹര്‍, റഹീപ് മീഡിയ ഡയറക്ടര്‍ മുഹമ്മദ് ഷാഫി, അഭിനേതാക്കളായ…

സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി കുടുംബശ്രീ ജന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍

പാലക്കാട്: സ്ത്രീകളുടെ അവകാശ സംരക്ഷണവും സ്ത്രീ ശാക്തീകരണവും ലക്ഷ്യം വെച്ച് കുടുംബശ്രീക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തുക വഴി ജില്ലയെ വനിതാ സൗഹൃദമാക്കാന്‍ ജില്ലാ പഞ്ചായത്തും കുടുംബശ്രീയും കൈകോര്‍ക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവിധ സംവിധാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വനിതാ വികസന ക്ഷേമ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശവും വൈദഗ്ധ്യവും പിന്തുണയും പരിശീലനവും നല്‍കിവരുന്ന അന്‍പത് ജന്‍ഡര്‍ റിസോഴ്സ് സെന്‍ററുകളാണ് നിലവില്‍ കുടുംബശ്രീക്ക് കീഴിലുള്ളത്. ഇതിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിലേക്കായി ജില്ലാ പഞ്ചായത്തിന് കീഴില്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഫണ്ട് അനുവദിച്ചു. ഇരുപത് സി.ഡി. എസുകള്‍ക്കായി എട്ട് ലക്ഷം രൂപയാണ് വകയിരുത്തിയത്. കൂടാതെ, ഓരോ ബ്ലോക്കിലും കമ്മ്യൂണിറ്റി കൗണ്‍സിലിംഗ് സെന്‍ററുകള്‍ സ്ഥാപിക്കുന്നതിലേക്കായി പതിമൂന്ന് ബ്ലോക്കുകള്‍ക്കുമായി രണ്ട് ലക്ഷത്തി അറുപതിനായിരം രൂപയും അട്ടപ്പാടി മേഖലയില്‍ പ്രത്യേക മിനി സ്നേഹിത സ്ഥാപിക്കുന്നതിനായി ഒരു ലക്ഷത്തി അയ്യായിരത്തി…

Senator Thomas and Industry Leaders Discuss New York State Data Privacy Bill

New York City, NY – Data privacy advocates and industry leaders hosted a roundtable with New York State Senator Kevin Thomas on Thursday, March 5 in Manhattan to discuss data privacy and the state’s role in its regulation. Participants included Cambridge Analytica whistleblower Brittany Kaiser, Co-Founder of the Own Your Data Foundation and author of “Targeted”; Joe Toscano, Founder of BEACON Trust Network and author of “Automating Humanity”; and several experts from the technology and business community, including Robert Murtfeld, former Cambridge Analytica Commercial Sales Director, current Sales Professional; Dele…

മാതാ അമൃതാനന്ദമയി മഠത്തില്‍ 270 ശിഷ്യര്‍ക്ക് ബ്രഹ്മചര്യസന്യാസ ദീക്ഷകള്‍ നല്‍കി

മാതാ അമൃതാനന്ദമയി മഠം 270 ശിഷ്യര്‍ക്ക് ദീക്ഷ നല്‍കി. ബ്രഹ്മചാരിണികളും, ബ്രഹ്മചാരികളുമായ ശിഷ്യര്‍ക്ക് സന്യാസ ദീക്ഷയും സേവക സേവികമാര്‍ക്ക് ബ്രഹ്മചാര്യ ദീക്ഷയുമാണ് നല്‍കിയത്. അമൃതപുരിയിലെ മഠത്തിന്‍റെ ആസ്ഥാനത്ത്, ഇന്ന് (മാര്‍ച്ച് 13 ന്) രാവിലെ 11ന് വൈദിക ചടങ്ങുകളോടെയാണ് ബ്രഹ്മചര്യസന്യാസദീക്ഷകള്‍ നടന്നത്. ദീക്ഷാ ചടങ്ങുകള്‍ക്ക് മുതിര്‍ന്ന സ്യാസി ശിഷ്യരോടൊപ്പം ശ്രീ മാതാ അമൃതാനന്ദമയി ദേവി നേതൃത്വം നല്‍കി. ചടങ്ങില്‍ ശിഷ്യര്‍ക്ക് പുതിയ ദീക്ഷാ നാമങ്ങള്‍ അമ്മ നല്‍കി. 200ല്‍ അധികം പേര്‍ക്ക് ബ്രഹ്മചര്യ ദീക്ഷയും, അന്‍പതിലധികം പേര്‍ക്ക് സന്യാസ ദീക്ഷയും നല്‍കി. വര്‍ഷങ്ങള്‍ നീണ്ട ആദ്ധ്യാത്മിക പരിശീലനത്തിന് ശേഷമാണ് സന്യാസ ദീക്ഷ നല്‍കുന്നത്. അമ്മയുടെ ഉപദേശങ്ങളോടൊപ്പം, വിവിധ ഭാരതീയ ദര്‍ശനങ്ങളിലും ശാസ്ത്രങ്ങളും അവഗാഹം നേടിയതിനു ശേഷമാണ് ദീക്ഷ നല്‍കുന്നത്. ഭാരതീയരും, വിദേശികളുമായ ബ്രഹ്മചാരി-ബ്രഹ്മചാരിണി ശിഷ്യര്‍ക്ക് ദീക്ഷ ലഭിച്ചു. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഠത്തില്‍ ദീക്ഷാ ചടങ്ങുകള്‍ നടക്കുന്നത്.…

യൂറോപ്പില്‍ കൊറോണ നാശം വിതയ്ക്കുന്നു; 10,000 പേര്‍ക്ക് ബ്രിട്ടനില്‍ രോഗം ബാധിക്കുമെന്ന് ആശങ്ക

ചൈനയില്‍ കൊറോണ അണുബാധ കുറയുന്നുണ്ടെങ്കിലും ലോകത്തിലെ മറ്റ് രാജ്യങ്ങളില്‍ മരണസംഖ്യ നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്താകമാനം 1,34,803 പേര്‍ക്ക് ഇതുവരെ കൊറോണ ബാധിച്ചിട്ടുണ്ട്. കൊറോണ ബാധിച്ച് 10 പേര്‍ ബ്രിട്ടനില്‍ മരിച്ചു. പതിനായിരം പേര്‍ക്ക് കൊറോണ ബാധിച്ചേക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യാഴാഴ്ച ആശങ്ക പ്രകടിപ്പിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 590 കൊറോണ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും 5000 മുതല്‍ 10,000 വരെ ആളുകള്‍ക്ക് കൊറോണ ബാധിച്ചേക്കാമെന്ന് ബ്രിട്ടന്‍റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പാട്രിക് വാലന്‍സ് പറഞ്ഞു. യൂറോപ്പിലാണ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട രാജ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡൗണിംഗ് സ്ട്രീറ്റിലെ തന്‍റെ ഓഫീസിലെ പത്രസമ്മേളനത്തില്‍ പല കുടുംബങ്ങള്‍ക്കും തങ്ങളുടെ പ്രിയപ്പെട്ട അംഗത്തെ അകാലത്തില്‍ നഷ്ടപ്പെട്ടേക്കാമെന്ന് വാലന്‍സ് പറഞ്ഞു. അത്തരമൊരു സാഹചര്യത്തില്‍, കൊറോണ തടയുന്നതിന് മുന്‍കരുതലായി സ്വീകരിക്കേണ്ട നടപടികള്‍ വേഗത്തിലാക്കേണ്ടതുണ്ട്. കൊറോണയുടെ ലക്ഷണങ്ങള്‍ കാണിക്കുന്ന ആളുകള്‍ കുറഞ്ഞത് ഏഴു ദിവസമെങ്കിലും വീട്ടില്‍…

യുഎസ് പ്രസിഡന്റ് ട്രം‌പിനെ കണ്ട ബ്രസീലിയന്‍ ഉദ്യോഗസ്ഥന് കൊറോണ; കൊവിഡ്-19 പടര്‍ത്തിയത് യു‌എസ് സൈന്യമാണെന്ന് ചൈന

ബ്രസീല്‍ പ്രസിഡന്‍റ് ജെയര്‍ ബോള്‍സോനാരോയുടെ കമ്മ്യൂണിക്കേഷന്‍സ് ഹെഡ് കൊറോണ രോഗബാധിതനായി. ഈ വാരാന്ത്യത്തില്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി ഫ്ലോറിഡയില്‍ കൂടിക്കാഴ്ച നടത്തിയതാണെന്ന് സര്‍ക്കാര്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ചയ്ക്കും ശനിയാഴ്ചയ്ക്കും ഇടയില്‍ അമേരിക്കയിലേക്ക് പോയ ബ്രസീല്‍ പ്രസിഡന്റിനെ അനുഗമിച്ച എല്ലാ സ്റ്റാഫുകളും നിരീക്ഷണത്തിലാണ്. ബ്രസീല്‍ പ്രധാനമന്ത്രി ജെയര്‍ ബൊല്‍സുനാരോയുടെ കമ്മ്യൂണിക്കേഷന്‍ സെക്രട്ടറിയായ ഫാബിയോ വാജ്ന്‍ഗര്‍ട്ടന്‍ എന്നയാള്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഫ്‌ളോറിഡയിലെ റിസോര്‍ട്ടില്‍ വച്ച്‌ ഇയാള്‍ ട്രംപിനെ സന്ദര്‍ശിച്ചിരുന്നു. മാര്‍ ലാഗോയില്‍ നടന്ന ഡിന്നര്‍ പാര്‍ട്ടിയില്‍ ഇയാള്‍ ട്രംപിനൊപ്പം ഭക്ഷണം കഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ ആഴ്ചയുടെ തുടക്കത്തില്‍ ഫ്‌ളോറിഡ  യാത്രയില്‍ ഇയാള്‍ ട്രംപിനെ അനുഗമിച്ചിരുന്നു. ട്രംപിന് ഒപ്പമുള്ള ചിത്രം ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്‌ററ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് കാര്യമാക്കുന്നില്ല എന്നാണ് ട്രംപ് വാര്‍ത്തയോട് പ്രതികരിച്ചിരിക്കുന്നത്. ‘ ഞങ്ങള്‍ അസ്വാഭിവകമായി ഒന്നും ചെയ്തിട്ടില്ല. കുറച്ചു സമയം ഒരുമിച്ചിരുന്നു,’ ട്രംപ് വൈറ്റ്…