ജുഡീഷ്യറിക്ക് കളങ്കം ചാര്‍ത്തിയ ന്യായാധിപന്‍ (ലേഖനം)

ഇന്ന് രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്ത സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, യഥാര്‍ത്ഥത്തില്‍ സത്യസന്ധനായ ഒരു ന്യായാധിപനായിരുന്നോ എന്നതാണ് ഇപ്പോഴത്തെ സംസാര വിഷയം. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് എടുത്ത രാഷ്ട്രീയ വഴിമാറ്റം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്. ‘കോടതിയലക്ഷ്യം’ എന്നാല്‍ ഗൗരവമേറിയ കുറ്റമാണ്. കോടതിയുടെ ഉത്തരവ് പാലിക്കാതിരിക്കുകയോ കോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യുകയോ അപകീര്‍ത്തിപ്പെടുത്തുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യുന്നത് ‘കോടതിയലക്ഷ്യം’ എന്ന ഗുരുതരമായ കുറ്റത്തില്‍ പെടുന്നു. പിഴയോ ജയില്‍ ശിക്ഷയോ അതുമല്ലെങ്കില്‍ ഇവ രണ്ടും ഒരുമിച്ച് ലഭിക്കാവുന്ന കുറ്റം ! എന്നാല്‍, ജനാധിപത്യത്തിന്റെ മൂന്നാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജുഡീഷ്യറി തന്നെ കോടതിയെ തെറ്റിദ്ധരിപ്പിച്ചാലോ? കോടതിയുടെ വിശ്വാസ്യതയ്ക്ക് കളങ്കമേല്പിച്ചാലോ? അതുമല്ലെങ്കില്‍ കോടതിയെ അപകീര്‍ത്തിപ്പെടുത്തിയാലോ? ആര് ആരെ ശിക്ഷിക്കും? ആരില്‍ നിന്ന് പിഴയീടാക്കും? ആരെ ജയിലിലേക്കയക്കും? ആര് വിധി പറയും? നീതി പീഠത്തിലിരുന്ന് കോടതിയുടെ…

അന്നമ്മ അബ്രഹാമിന്റെ മാര്‍ച്ച് 20 വെള്ളിയാഴ്ചയിലെ പൊതുദര്‍ശനം ഒഴിവാക്കി

ചിക്കാഗൊ:ചിക്കാഗോയില്‍ നിര്യാതയായ തൃശ്ശൂര്‍ ഇന്ത്യന്‍ പെന്തകോസ്റ്റ് ചര്‍ച്ച് ആദ്യ കാല പാസ്റ്ററായിരുന്ന പരേതനായ വി കെ അബ്രഹാമിന്റെ ഭാര്യ അന്നമ്മ അബ്രഹാമിന്റെ 97) മാര്‍ച്ച്20നു നിശ്ചയിച്ചിരുന്ന പൊതു ദര്ശനം പ്രത്യേക സാഹചര്യത്തില്‍ ഉണ്ടായിരിക്കുന്നതല്ല എന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു. മാര്‍ച്ച് 21നു നടക്കുന്ന സംസ്കാര ചടങ്ങുകള്‍ കുടുംബാഗങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അറിയിപ്പില്‍ പറയുന്നു മക്കള്‍: പരേതനായ ഫിലിപ്പ് അബ്രഹാം മേരി അബ്രഹാം (ഫ്‌ളോറിഡ), തങ്കമ്മ തോമസ് പരേനായ തോമസ് (ഒക്കലഹോമ), മേഴ്‌സി മാത്യു മാത്യു (പാപ്പച്ചന്‍) (ചിക്കാഗൊ), മാത്യൂസ് അബ്രഹാം (കുഞ്ഞുമോന്‍) ഗ്രേയ്‌സ്(ബേബി) (ചിക്കാഗൊ), ജേക്കബ് അബ്രഹാം (ഗ്ലാഡിസണ്‍) ജെസ്സി (ചിക്കാഗൊ), എല്‍സി കുരുവിള (ലീലാമ്മ) തോമസ് കുരുവിള (ഒക്കലഹോമ). സംസ്ക്കാര ശുശ്രൂഷ മാര്‍ച്ച് 21 ശനിയാഴ്ച രാവിലെ 10 മുതല്‍ Keralavoice.in ലഭ്യമാണ് സ്ഥലം: കൊളോണിയല്‍ ഫ്യൂണറല്‍ ഹോം, 8025, W.Golf Rd, Niles,IL 60714. വിവരങ്ങള്‍ക്ക്:…

കൊറോണ വൈറസ്: പ്രമേഹമുള്ളവര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം

2019 അവസാനത്തോടെ, ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാന്‍ എന്ന നഗരത്തിലെ ന്യൂമോണിയ കേസുകളുടെ കാരണമായി കൊറോണ വൈറസ് (മനുഷ്യനും മൃഗങ്ങള്‍ക്കും രോഗമുണ്ടാക്കുന്ന ഒരു പ്രത്യേക വൈറസ്) കണ്ടെത്തി. അതിനുശേഷം അത് അതിവേഗം വ്യാപിക്കുകയും ചൈനയിലുടനീളം പകര്‍ച്ചവ്യാധി ഉണ്ടാവുകയും ആഗോളതലത്തില്‍ അതിവേഗം പടരുകയും ചെയ്തു. ഇത് ഇപ്പോള്‍ എല്ലാ ഭൂഖണ്ഡങ്ങളെയും ബാധിക്കുന്നു. പ്രമേഹമുള്ളവർക്ക് വൈറസ് ഉണ്ടെങ്കിൽ എന്തുചെയ്യണം? പ്രമേഹമുള്ളവർ രോഗബാധിതരാകുന്നതിനുമുമ്പ് എന്തുചെയ്യണമെന്ന് മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്നു. പ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്നവര്‍ക്കാണ് കൊറോണ വൈറസ് രോഗം എളുപ്പം പിടിപിടുകയെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതിനാല്‍ വൃദ്ധരും കുട്ടികളുമുള്‍പ്പെടെ രോഗപ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ പ്രമേഹ രോഗികള്‍ക്കും ആശങ്ക വര്‍ധിക്കുകയാണ്. ആ ആശങ്കയെ തള്ളിക്കളയാനും സാധിക്കില്ല. കാരണം പ്രമേഹ രോഗികള്‍ക്ക് എല്ലാ തരത്തിലുമുള്ള അണുബാധ എളുപ്പം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കൊവിഡ്-19ന്റെ കാര്യത്തിലും വ്യത്യസ്തമല്ല.…

കൊറോണ വൈറസിനെ ഫലപ്രദമായി ചെറുക്കാന്‍ എന്തു ചെയ്യണം?

കൊവിഡ്-19 രോഗ ബാധ ലോകമാകെ പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് നിരവധി മുന്‍കരുതലുകളാണ് രാജ്യങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ആല്‍ക്കഹോള്‍ ഉള്ള ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചോ സോപ്പും വെള്ളവും ഉപയോഗിച്ചോ കൈകള്‍ എപ്പോഴും അണുവിമുക്തമായി സൂക്ഷിക്കാനാണ് ലോകാരോഗ്യ സംഘടന ജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങിനെയൊരു നിര്‍ദേശം? വൈറസുകള്‍ക്ക് ഒരു പ്രതലത്തില്‍ മണിക്കൂറുകളോളം ജീവനോടെയിരിക്കാന്‍ സാധിക്കും. നമ്മള്‍ നിരന്തരം സ്പര്‍ശിക്കുന്നയിടങ്ങളിലാണ് വൈറസിന്റെ സാന്നിധ്യം കൂടുതലായും കാണപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് കൈകള്‍ എപ്പോഴും ശുചിയായി സൂക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നത്. സോപ്പിടാതെ വെള്ളം മാത്രം ഉപയോഗിച്ച് കൈ കഴുകിയാല്‍ പോരേ..? പോരാ. നമ്മുടെ കൈകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കില്‍ ലക്ഷക്കണക്കിന് ബാക്ടീരിയകളും വൈറസുകളുമാണുള്ളത്. വെള്ളം മാത്രം ഉപയോഗിച്ച് കൈകഴുകുന്നത് വഴി ഈ സൂക്ഷ്മാണുക്കളുടെ എണ്ണം കുറയ്ക്കാന്‍ സാധിക്കും. എന്നാല്‍ വൈറസിനെയും ബാക്ടീരകളെയും പൂര്‍ണമായും നീക്കം ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ട് സോപ്പ് ഉപയോഗിച്ച് തന്നെ കൈകള്‍ വൃത്തിയാക്കുക. എങ്ങിനെയാണ് വൈറസുകളെ സോപ്പ് നീക്കം…

കൊവിഡ് മരണം 8944; ഇന്ത്യയില്‍ 169 പേര്‍ക്ക് രോഗബാധ; കേരളത്തില്‍ പുതിയ കേസുകളില്ല

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8944 ആയി. ഇറ്റലിയില്‍ ഒരു ദിവസം കൊണ്ട് 475 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 2978 ആയി. ഇറാനില്‍ 147 പേരും സ്‌പെയിനില്‍ 105 പേരും ഒരു ദിവസത്തിനുള്ളില്‍ മരിച്ചു. ബ്രിട്ടനില്‍ മരണം 100 കടന്നിട്ടുണ്ട്. 2900 പേര്‍ക്ക് ഇന്നലെ മാത്രം ജര്‍മ്മനിയില്‍ രോഗം സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ രോഗബാധിതരുടെ എണ്ണം 9000 കടന്നു. ഇന്നലെ മാത്രം 89 പേരാണ് ഫ്രാന്‍സില്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. പാകിസ്ഥാനിലും ഇന്നലെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് പരിശോധന കൂട്ടണമെന്ന് എല്ലാ രാജ്യങ്ങളോടും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. 2008ലെ സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ വലിയ ആഘാതമാണ് തൊഴില്‍ മേഖലയില്‍ കൊവിഡ് മഹാമാരി സൃഷ്ടിക്കുകയെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടനയും മുന്നറിയിപ്പ് നല്‍കി. ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 169 ആയി. ഇവരില്‍…

കൊറോണ വൈറസ് ജനജീവിതം ദുസ്സഹമാക്കി; ഇറ്റലി പൂര്‍ണ്ണമായും ഒറ്റപ്പെട്ടു

റോം (ഇറ്റലി): കൊവിഡ്-19 നാശം വിതച്ചുകൊണ്ടിരിക്കുന്ന ഇറ്റലിയില്‍ ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ ഏകാന്തവാസം ആരംഭിച്ചതോടെ റോഡുകളും പൊതുസ്ഥലങ്ങളും വിജനമായി. നിയമം ലംഘിക്കാതിരിക്കാന്‍ എല്ലായിടത്തും പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് സാധനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് വിറ്റഴിയുന്നത്. ജനങ്ങള്‍ അവശ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നു. ജനങ്ങള്‍ പുറത്തിറങ്ങുന്നതുതന്നെ ഭയപ്പാടോടെയാണ്. ചൈനയ്ക്കുശേഷം, അദൃശ്യമായ കൊറോണ വൈറസ് അതിവേഗം പടര്‍ന്ന് യൂറോപ്പ്, അമേരിക്ക, ഇറാന്‍ തുടങ്ങി ലോകത്തെ പല രാജ്യങ്ങളിലും ഭീതി പരത്തുകയാണ്. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 475 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ബിസിനസ്സ് വിസയില്‍ ഇറ്റലിയിലേക്ക് പോയി മിലാനില്‍ കുടുങ്ങിയ ഒരു ഇന്ത്യക്കാരന്‍ ഫോണിലൂടെ അവിടത്തെ സ്ഥിതിഗതികള്‍ വിവരിച്ചു. ‘ഞാന്‍ ഇവിടെ മിലാനിലാണ്. ജനുവരി 30 നാണ് ഞാന്‍ ഇവിടെയെത്തിയത്. മുന്‍കരുതല്‍ എടുക്കാന്‍ അക്കാലത്ത് ഇറ്റാലിയന്‍ സര്‍ക്കാര്‍ ആളുകളോട് ആവശ്യപ്പെട്ടിരുന്നു. അതൊന്നും വക വെയ്ക്കാതെ ജനങ്ങള്‍ സുഖമായി ചുറ്റിക്കറങ്ങുകയായിരുന്നു. എന്നാല്‍, മാര്‍ച്ച് 8 ന്…

രാജ്യത്ത് കൊറോണ വൈറസ് മൂലം നാലാമത്തെ മരണം; പഞ്ചാബില്‍ രോഗി മരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ രോഗികളുടെ എണ്ണം 180 ആയി ഉയര്‍ന്നു. നാല് പേരാണ് മരണപ്പെട്ടിരിക്കുന്നത്. 15 പേര്‍ സുഖം പ്രാപിച്ച് വീട്ടിലേക്ക് പോയി. ഇപ്പോള്‍ 167 സജീവമായ കൊറോണ വൈറസ് കേസുകളാണ് ഉള്ളത്. മഹാരാഷ്ട്രയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 49 ആയി ഉയര്‍ന്നു. ഇതുകൂടാതെ, ആന്ധ്രയില്‍ 2, ദില്ലിയില്‍ 10, ഹരിയാനയില്‍ 17, കര്‍ണാടകയില്‍ 14, കേരളത്തില്‍ 27, പഞ്ചാബില്‍ 2, രാജസ്ഥാനില്‍ 7, തെലങ്കാനയില്‍ 13, ജമ്മു കശ്മീരില്‍ 4, വടക്ക് ലഡാക്കില്‍ 8. ഉത്തരാഖണ്ഡില്‍ ഒന്ന്, ഒഡീഷയില്‍ ഒന്ന്, ഛത്തീസ്ഗഢില്‍ ഒരു കേസ്, പശ്ചിമ ബംഗാളില്‍ ഒരു കേസ് എന്നിങ്ങനെ പോകുന്നു കൊറോണ വൈറസ് ബാധിതരുടെ എണ്ണം. ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് മൂലം ഇതുവരെ രാജ്യത്ത് ആകെ നാല് മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവസാന മരണം…

കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു

കൊച്ചി: മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിനോടും പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സിനോടും അടുത്ത മാസം ഏഴാം തീയതിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് നേരത്തെ പ്രതി ചേര്‍ത്തിരുന്നു. മുസ്ലീം ലീഗിന്റെ മുഖപത്രമായ ‘ചന്ദ്രിക’യുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ആരോപണം. കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട്  ചന്ദ്രിക ദിനപത്രത്തിന്‍റെ കോഴിക്കോട്ടെ ഹെഡ് ഓഫീസിൽ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. കമ്പനിയുടെ ഫിനാന്‍സ് വിഭാഗം ജീവനക്കാരെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ഇബ്രാഹിം കുഞ്ഞിന്‍റെ കളമശ്ശേരിയിലെ വസതിയിലും വിജിലന്‍സ് ഏഴ് മണിക്കൂറോളം റെയ്ഡ് നടത്തിയിരുന്നു.  മൂവാറ്റുപുഴ കോടതിയുടെ അനുമതിയോടെയായിരുന്നു…

മലപ്പുറം നഗരസഭാ പരിധിയില്‍ മദ്യശാലകള്‍ അടയ്ക്കാന്‍ നിര്‍ദ്ദേശം നൽകി നഗരസഭാ കൗണ്‍സില്‍

മലപ്പുറം: ‘കൊവിഡ്-19’ ഭീതിയിലാണെങ്കിലും സംസ്ഥാന സർക്കാർ ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യവിൽപ്പന ശാലകളും  ബാറുകളും അടക്കാൻ വിമുഖത കാണിക്കുകയാണ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി  മലപ്പുറം നഗരസഭാ പരിധിയില്‍ മദ്യശാലകള്‍ അടയ്ക്കാന്‍ നിര്‍ദ്ദേശം നൽകിയിരിക്കുകയാണ് നഗരസഭാ കൗണ്‍സില്‍. നഗരസഭാ പരിധിയിലെ ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യശാലകള്‍ ഈ മാസം 31 വരെ അടച്ചിടാനാണ് നഗരസഭാ കൗണ്‍സില്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ബുധനാഴ്ചയാണ് മദ്യശാലകള്‍ അടയ്ക്കാന്‍ നോട്ടീസ് നല്‍കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ അടച്ചിട്ട സാഹചര്യത്തില്‍ നൂറുകണക്കിന് ആളുകള്‍ വരുന്ന മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത് വൈറസിന്റെ സമൂഹ വ്യാപനത്തിനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിൽ വിഷയം കൗണ്‍സിലില്‍ ചര്‍ച്ചയ്ക്കു വരികയായിരുന്നു. എന്നാല്‍ പ്രതിപക്ഷം ഇതിനെ ശക്തമായി എതിര്‍ത്തു. മദ്യശാലകള്‍ അടപ്പിക്കാനുള്ള ഭരണസമിതിയുടെ നീക്കത്തിനുപിന്നില്‍ ആത്മാര്‍ഥതയില്ലെന്നും…

രഞ്ജന്‍ ഗൊഗോയി എംപിയായി സത്യപ്രതിജ്ഞ ചെയ്തു; രാജ്യസഭയിൽ പ്രതിപക്ഷ ബഹളവും ഇറങ്ങിപ്പോക്കും

ന്യൂദല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു. വ്യാഴാഴ്ച 11 മണിക്കാണ് രഞ്ജന്‍ ഗൊഗോയി രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്തത്. രാജ്യസഭാ എം.പി.യാകുന്ന ആദ്യ മുന്‍ ചീഫ് ജസ്റ്റിസാണ് രഞ്ജന്‍ ഗൊഗോയ്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. മുതിര്‍ന്ന അഭിഭാഷകന്‍ കെടിഎസ് തുള്‍സിയുടെ ഒഴിവിലാണ് രാഷ്ട്രപതി മുന്‍ ചീഫ് ജസ്റ്റിസിനെ നാമനിര്‍ദ്ദേശം ചെയ്തത്. അതേസമയം, രഞ്ജന്‍ ഗൊഗോയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. കോണ്‍ഗ്രസ്, ബിഎസ്പി, സിപിഐഎം, ഡിഎംകെ അംഗങ്ങളാണ് സഭയില്‍ നിന്നും ഇറങ്ങിപ്പോയത്. ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്കെതിരായ ഏറ്റവും ഗുരുതരവും മാപ്പര്‍ഹിക്കാത്തതുമായ ആക്രമണങ്ങളിലൊന്നാണിതെന്ന്  കോണ്‍ഗ്രസ് പറഞ്ഞു. പ്രതിപക്ഷം ഇറങ്ങിപ്പോയതിനെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വിമര്‍ശിച്ചു. “ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെപ്പോലെ വ്യത്യസ്ത മേഖലയില്‍ നിന്നും നിരവധി പേര്‍ വന്നിട്ടുള്ള ഒരു പൈതൃകമുണ്ട് രാജ്യസഭയ്ക്ക്. ഇന്ന് സത്യപ്രതജ്ഞ…