State Senator Kevin Thomas, Chair of Consumer Protection, Calls on Governor and Courts to Institute Moratorium on Debt Collection During COVID-19 Crisis

(Garden City, NY) — New York State Senator Kevin Thomas (D-Levittown) and several of his Senate colleagues are calling on Governor Andrew Cuomo and the New York State Unified Court System to place an immediate moratorium on debt collection in the state in response to the coronavirus outbreak. Senator Thomas and sixteen colleagues sent a letter to the Governor and Chief Judge Janet DiFiore of the New York State Unified Court System on March 20, requesting that the state take action to protect New Yorkers against the “enforcement of any…

കൊവിഡ്-19: യു എസ് അതിര്‍ത്തികള്‍ അടയ്ക്കുന്നു; ന്യൂയോര്‍ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

ന്യൂയോര്‍ക്ക്: മാരകമായ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ അതിര്‍ത്തികള്‍ അടച്ചിടാന്‍ ട്രം‌പിന്റെ ഉത്തരവ്. യുഎസിനും മെക്സിക്കോയ്ക്കുമിടയില്‍ അനാവശ്യമായ എല്ലാ യാത്രകളും നിരോധിക്കുമെന്ന് പ്രസിഡന്‍റ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.  വ്യാപാരം ഒഴിവാക്കുന്ന നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. യുഎസ് – കാനഡ അതിര്‍ത്തിയെ സംബന്ധിച്ചും നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു. ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്യൂ ക്വോമോ സംസ്ഥാനത്തൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. എല്ലാ അപ്രധാന ബിസിനസ് സ്ഥാപനങ്ങളും ഞായറാഴ്ച രാത്രിയോടെ അടയ്ക്കണമെന്നും ഗവര്‍ണ്ണര്‍ ഉത്തരവിട്ടു. ‘ന്യൂയോര്‍ക്കിലെ ജനങ്ങളോട് എനിക്ക് പറയാനുള്ളത് ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്യുന്നു. ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ ഞാന്‍ സന്തുഷ്ടനാകും,’ ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തില്‍ ഗവര്‍ണ്ണര്‍ പറഞ്ഞു. കൊവിഡ്-19നെതിരായ പോരാട്ടം അമേരിക്കക്കാരെ ആഴ്ചകളോളം വീട്ടില്‍ തന്നെ ഇരുത്തേണ്ടി വരുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ഡയറക്ടര്‍ ആന്റണി ഫൗസി പറഞ്ഞു. കൊറോണ വൈറസ് ചികിത്സയ്ക്ക്…

ഓഹരി വിപണിയില്‍ കൃത്രിമം; രണ്ട് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ പ്രതിക്കൂട്ടില്‍

വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യ, അമേരിക്ക, യൂറോപ്പ്, ഇറ്റലി, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങള്‍ ഉള്‍പ്പടെ ചൈനയില്‍ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് രോഗം സര്‍ക്കാരിനെയും ലോകമെമ്പാടുമുള്ള ഓഹരി വിപണിയെയും താറുമാറാക്കി. രണ്ടര ദശലക്ഷത്തിലധികം ആളുകള്‍ രോഗബാധിതരായി, പതിനായിരത്തിലധികം പേര്‍ മരിച്ചു. ന്യൂയോര്‍ക്ക്, മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ ക്രമാനുഗതമായി കുറയുകയും ഓഹരി വിപണി ഇടിയുകയും ചെയ്തു. എന്നാല്‍, യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ സെനറ്റര്‍മാരായ കെല്ലി ലോഫ്‌ലറും റിച്ചാര്‍ഡ് ബാറും കൊറോണയുടെ വ്യാപ്തി എത്രത്തോളമുണ്ടാകുമെന്ന് അവലോകനം ചെയ്ത സെനറ്റര്‍മാരുടെ ചര്‍ച്ചയില്‍ പങ്കെടുത്തതിനുശേഷം, ഓഹരി വിപണി ഇടിയാന്‍ സാധ്യതയുണ്ടെന്ന് മുന്‍‌കൂട്ടി കണ്ട് കോടികള്‍ വിലമതിക്കുന്ന അവരുടെ ഓഹരികള്‍ വിറ്റതായി ആരോപണം. സെനറ്റര്‍മാര്‍ എന്ന നിലയില്‍ കൊറോണ വൈറസ് മൂലമുണ്ടാകാവുന്ന നാശനഷ്ടങ്ങളെക്കുറിച്ച് അവലോകനം ചെയ്യാന്‍ സെന്റര്‍മാര്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം കെയ്‌ല്‍ ലോഫ്‌ലര്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ ഓഹരികള്‍ വിറ്റു…

കൊവിഡ്-19: ഇറ്റലിയിലെ സ്ഥിതി അനിയന്ത്രിതമാകുന്നു; ശവപ്പെട്ടികള്‍ക്ക് ക്ഷാമം

റോം: ചൈനയ്ക്കുശേഷം കൊറോണ വൈറസിന്‍റെ പുതിയ കോട്ടയായി മാറിയ ഇറ്റലിയിലെ സ്ഥിതി നിയന്ത്രണാതീതമായി. ഇവിടെ ബെര്‍ഗാമോ പ്രവിശ്യയില്‍ സ്ഥിതി വളരെ ഭയാനകമാണ്. കൊറോണ വൈറസ് നേരിടുന്ന ആളുകള്‍ മരണപ്പെട്ടവരുടെ അന്ത്യകര്‍മങ്ങള്‍ നടത്തുന്നതില്‍ പ്രയാസങ്ങള്‍ നേരിടുന്ന കാഴ്ചയാണ് എല്ലായിടത്തും. വെറും രണ്ടാഴ്ചയ്ക്കുള്ളില്‍, ഒരു തലമുറ തന്നെ തുടച്ചുനീക്കപ്പെടുന്ന അവസ്ഥയാണ്. വിനാശകരമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. വിദേശ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബെര്‍ഗാമോ പ്രവിശ്യയില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് നിരവധി പ്രശ്നങ്ങളാണ് നേരിടേണ്ടി വരുന്നത്. ഇവിടുത്തെ പള്ളികളില്‍ ശവപ്പെട്ടികളുടെ നീണ്ടനിര തന്നെ കാണാം. അവയില്‍ അണുബാധ മൂലം മരിച്ചവരുടെ മൃതദേഹങ്ങളാണ്. അവ സംസ്ക്കരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഇതുമൂലം ആളുകള്‍ മൃതദേഹങ്ങള്‍ വീടുകളില്‍ ദിവസങ്ങളോളം സൂക്ഷിക്കണം. കൊറോണ വൈറസ് പകര്‍ച്ചവ്യാധി നേരിടുന്ന ഈ ഇറ്റാലിയന്‍ പ്രവിശ്യയിലെ അന്തിമ സംസ്ക്കാര ചടങ്ങുകള്‍ക്ക് ഉത്തരവാദികളായ കമ്പനികളുടെ പ്രവര്‍ത്തനം തകര്‍ന്നതാണ്…

ഏഷ്യാനെറ്റ് യു.എസ്. വീക്കിലി റൗണ്ടപ്പ് ഈയാഴ്ച

വൈവിധ്യമാർന്ന പരിപാടികളൊരുക്കി ലോകത്തെമ്പാടുമുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാനെറ്റ് ഈയാഴ്ച്ചയും പുത്തന്‍ അമേരിക്കന്‍ വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യയില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക്. (അമേരിക്കയില്‍ ന്യൂയോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 9:30 നു ഹോട്ട് സ്റ്റാറിലും മറ്റെല്ലാ ഐ പി നെറ്റ്‌‌വർക്കിലും) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൗണ്ടപ്പ് നിങ്ങളുടെ സ്വീകരണ മുറിയിലെത്തുന്നു. ലോകത്തെ തന്നെ സ്തംഭിപ്പിച്ചു കൊണ്ട് കൊറോണ വൈറസ് രോഗബാധ അമേരിക്കയിലേക്കും പടര്‍ന്നു പിടിക്കുന്നു. രോഗബാധയെ തടയാനായി ടാസ്ക് ഫോഴ്സ് രൂപീകരിച്ചുകൊണ്ടു വൈറ്റ്‌ഹൗസ്. 1975 ല്‍ പോള്‍ അലനുമായി ചേര്‍ന്ന് മൈക്രോസോഫ്റ്റ് സ്ഥാപിച്ച ബില്‍ ഗേറ്റ്സ് മൈക്രോസോഫ്റ്റ് ബോര്‍ഡ് സ്ഥാനത്തുനിന്നും വിരമിക്കുന്നതായി കമ്പനി അറിയിച്ചു. ആരോണ്‍ ഷ്‌നൈഡര്‍ സംവിധാനവും ഗാരി ഗോറ്റ്‌സ്‌മാന്‍ നിര്‍മാണവും നിര്‍വഹിച്ച വാര്‍ ഹോളിവുഡ് മൂവി ഗ്രെയ്‌ഹോന്‍ഡ് പ്രദര്‍ശനത്തിന് തയ്യാറായി. ടോം ഹാങ്ക്സ്, സ്റ്റീഫന്‍ ഗ്രഹാം , റോബ് മോര്‍ഗന്‍,…

Heracy (Article)

Horrible Heresy!Inquisition is on!Beware! Thes words have been drawn! The rake and the pulley are out! Stakes firmly embedded!Torquemada will rise again? Horror of horrors ! “The Most Holy Communion” is administered to the divorced pro-abortion sinner President of Argentina, Alberto Fernandez and his keep, at a special Mass held at the Holy of Holies, St. Peter’s Basilica, Vatican at the behest of Pope Francis. But Wonder of Wonders!The Christian god whose, so called deputies on earth, swear that their god’s main preoccupation is meticulous scrutiny of each every sexual…

അമ്പലപ്പറമ്പിലെ കാള (ലേഖനം)

കൗമാര പ്രായക്കാരനായ ഒരാള്‍ സ്വയം കൊന്നതിനാല്‍ അയാള്‍ക്ക് സ്വര്‍ഗത്തിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടേക്കാം എന്ന് ശവസംസ്ക്കാര ശുശ്രൂഷയിലെ പ്രസംഗത്തില്‍ ഒരു വൈദികന്‍ പറഞ്ഞാല്‍ മരിച്ചയാളിന്‍റെ മാതാപിതാക്കള്‍ പരിഭ്രാന്തരാകും. ആ പ്രസംഗത്തില്‍ തന്നെ പലപ്രാവശ്യം ആത്മഹത്യയെക്കുറിച്ച് പരാമര്‍ശിച്ചാല്‍ ആ മാതാപിതാക്കള്‍ക്കുണ്ടാകാവുന്ന വേദനയെപ്പറ്റി ഒന്നു ചിന്തിച്ചു നോക്കുക. മരിച്ചടക്ക് ശുശ്രൂഷ മരിച്ചയാളിന്‍റെ ജീവിതം ആഘോഷിക്കലാണെന്ന കാര്യം തന്നെ ആ മണ്ടന്‍ പാതിരി മറന്നു പോകുന്നു. അത്തരം വൈദികര്‍ സാധാരണമല്ല. പക്ഷെ അവര്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അവര്‍ക്ക് നാശം വിതയ്ക്കാന്‍ കഴിയും. നല്ല ഒരു വൈദികന്‍ വര്‍ഷങ്ങള്‍ പരിശ്രമിച്ച് ഒരു ഇടവകയെ കെട്ടിപ്പടുക്കുന്നു. എന്നാല്‍ പുതിയ ഒരു വികാരിക്ക് ചുരുങ്ങിയ ആഴ്ചകള്‍കൊണ്ട് എല്ലാം നശിപ്പിക്കാന്‍ കഴിയും. ഒരു മോശം പുരോഹിതനെക്കാള്‍ വേഗത്തില്‍ ഒരാളെ കത്തോലിക്ക സഭയില്‍ നിന്നും അകറ്റുന്നതൊന്നുമില്ല. പുരോഹിതന്‍ ഒരു ബാലപീഡകനോ സ്ത്രീപീഡകനോ ആകണമെന്നില്ല. അയാള്‍ അഹങ്കാരിയായ പുരുഷാധിപത്യക്കാരനോ വിവേകശൂന്യനോ പൊട്ടനോ ആകാം.…

കോവിഡ് 19: മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇതുവരെ 223 കൊറോണ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെും 6,700 ല്‍ അധികം ആളുകളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് ബാധയെ ചെറുക്കുന്നതിനുള്ള ഏറ്റവും പ്രാഥമിക മാര്‍ഗ്ഗം സാമൂഹിക അകലമാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ ടോള്‍ ഫ്രീ നമ്പര്‍ 1075 ഉപയോഗിക്കാന്‍ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. പ്രതിരോധപരമായ നടപടികളിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നും അധികൃതര്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ (വീടുകളിലായാലും) ഒളിച്ചോടുകയോ അവഗണിക്കുകയോ ചെയ്യുന്നവരും ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ഇന്ത്യയില്‍ 32 പുതിയ കൊറോണ വൈറസ് കേസുകള്‍ രേഖപ്പെടുത്തിയതോടെ ആകെ എണ്ണം 223 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട്…

കൊവിഡ്-19: ലഖ്നൗവിലെ എല്ലാ ബ്യൂട്ടി പാര്‍ലറുകളും ഹെയര്‍ സലൂണുകളും മാര്‍ച്ച് 31നകം അടച്ചുപൂട്ടണം

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കൊറോണ കേസുകള്‍ തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ എട്ട് കേസുകള്‍റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തില്‍, എല്ലാ ബ്യൂട്ടി പാര്‍ലറുകളും ഹെയര്‍ സലൂണുകളും ബാറുകളും കൂടുതല്‍ ഉത്തരവുകള്‍ വരെ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ലഖ്നൗവിലെ എല്ലാ ബ്യൂട്ടി പാര്‍ലറുകളും ഹെയര്‍ സലൂണുകളും ബാറുകളും മാര്‍ച്ച് 31 നകം അടച്ചിടണമെന്ന് ലഖ്നൗ ജില്ലാ മജിസ്ട്രേറ്റ് അഭിഷേക് പ്രകാശ് വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു. ഈ ഉത്തരവുകള്‍ ഉടനടി പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് ലംഘിക്കുന്നത് ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 188 പ്രകാരം ശിക്ഷാര്‍ഹമാണ്. സിനിമാ ഹാള്‍, മള്‍ട്ടിപ്ലക്സ്, ഡിസ്കോ ക്ലബ്, നീന്തല്‍ക്കുളം, ജിംനേഷ്യം എന്നിവ മാര്‍ച്ച് 31 നകം അടച്ചിടണമെന്ന് ജില്ലാ മജിസ്ട്രേറ്റ് അഭിഷേക് പ്രകാശ് കഴിഞ്ഞ ഞായറാഴ്ച ഉത്തരവിട്ടിരുന്നു. ലഖ്നൗവില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച കൊറോണ വൈറസ് നാല് പേരില്‍ കൂടി കണ്ടെത്തിയതായി…

‘കൊവിഡ്-19’: ശബരിമല തിരുവുത്സവം ചടങ്ങുകൾ മാത്രം; ഭക്തർക്ക് ദർശനമില്ല

തിരുവനന്തപുരം: തിരുവുത്സവത്തിനായി ശബരിമല നട ഈ മാസം 28 ന് തുറക്കും. ശബരിമല തിരുവുത്സവം ഈ മാസം 29-നാണ് കൊടിയേറ്റോടുകൂടി ആരംഭിക്കുന്നത്. എന്നാൽ ഇത്തവണത്തെ തിരുവുത്സവത്തിന് ആചാരപരമായ ചടങ്ങുകള്‍ മാത്രമെ ഉണ്ടാകൂവെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ‘കൊവിഡ്-19’ സാമൂഹികമായി വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഭക്തര്‍ക്ക് ദര്‍ശനം ഉണ്ടായിരിക്കില്ല. ഏപ്രില്‍ ഏഴിന് പമ്പാ തീരത്ത് നടക്കുന്ന ആറാട്ട് ചടങ്ങിലും പ്രവേശനം ഉണ്ടാകില്ലെന്ന് ദേവസ്വം മന്ത്രി അറിയിച്ചു. എല്ലാ ഭക്തരുടെയും സഹകരണവും മന്ത്രി അഭ്യര്‍ഥിച്ചു. ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ ഇതുവരെ ഒന്‍പത് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ള സാഹചര്യത്തില്‍ അടിയന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിവരുന്ന സാഹചര്യത്തിലാണ് കർശന നിയന്ത്രണങ്ങള്‍.