‘കാലപ്രളയത്തിലെ’ കാക്ക കോയി കൊറോണ കോഴികള്‍ (യാത്രാനുഭവം): കാരൂര്‍ സോമന്‍

ഓരോ യാത്രകളും നല്ല സാഹിത്യകൃതികള്‍ ആസ്വദിക്കുംപോലെ പുതുമ നിറഞ്ഞ അനുഭവങ്ങളാണ് നല്‍കുന്നത്. ഈ വര്‍ഷത്തെ എന്റെ കേരള യാത്രയില്‍ കണ്ടത് “കാക്ക തിന്നുന്നത് കോഴിക്ക് കണ്ടുകൂടാ” എന്ന മട്ടിലാണ്. കാക്കയുടെ സ്ഥാനത്തു് അധികാരികളും കോഴിയുടെ സ്ഥാനത്തു് പ്രതിപക്ഷവുമാണ്. രണ്ടു കൂട്ടരും മതങ്ങള്‍ ഈശ്വരനെ ദാനമായി നല്‍കുന്നതുപോലെ ജനാധിപത്യവും മതേതരത്വവു൦ നിര്‍വ്യാജമായ വാല്‍സല്യത്തോടെ ജനത്തിന് നല്‍കുന്നു. അതിന്റ ഫലമോ അന്ധത, ദാരിദ്ര്യ൦, പട്ടിണി, അനീതി, സങ്കുചിത ചിന്തകള്‍ ജീവിതത്തെ ദുരന്തപൂര്‍ണ്ണമാക്കുന്നു. എങ്ങും കാക്കകള്‍, പരുന്തുകള്‍ ഇരയെ തേടി വട്ടമിട്ട് പറക്കുന്നു. മനുഷ്യ ജീവിതത്തിന്റ കടിഞ്ഞാണ്‍ ഇവരുടെ കൈകളിലാണ്. അതിനാല്‍ അടിമകളുടെ എണ്ണം പെരുകുന്നു. പാവങ്ങള്‍ ഇന്നും ദുഃഖ ദുരിതത്തിലാണ്. സ്വാതന്ത്ര്യം അനുഭവിക്കുന്നത് അധികാരികളും, അഴിമതിക്കാരും, സ്തുതിപാഠകരും, ചുമടുതാങ്ങികളുമാണ്. പ്രളയത്തിന്റ പ്രത്യാഘതങ്ങള്‍ ഭയാനകമെന്ന് ഹൈന്ദവ പുരാണങ്ങളിലും തോറയിലും ബൈബിളിലും ഖുറാനിലുമുണ്ട്. ഇപ്പോള്‍ ജീവിതത്തെ ഭീതിജനകമായ കൊറോണ പിടിമുറുക്കിയിരിക്കുന്നു. എങ്ങും കൊറോണയുടെ…

മാനവികതയാണ് ഏറ്റവും വലിയ പുണ്യം (എഡിറ്റോറിയല്‍)

ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളില്‍ പോലും ആരോഗ്യസംരക്ഷണ സംവിധാനങ്ങളെ കോവിഡ്-19 തകര്‍ത്തു തരിപ്പണമാക്കി മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ രാജ്യത്തെ സര്‍ക്കാരുകളും മെഡിക്കല്‍ പ്രൊഫഷണലുകളും, ആരോഗ്യ രംഗത്തെ വിദഗ്ധരും, ലോകാരോഗ്യ സംഘടനയും ദിനംപ്രതി അണുബാധകള്‍ വര്‍ദ്ധിക്കുന്നത് തടയാന്‍ പോരാടുകയാണ്. അതേസമയം, വികസിത രാജ്യങ്ങള്‍ നേരിടുന്ന മറ്റു ഭീഷണി ഇതിലും വലുതാണ്. കാരണം, ഈ രാജ്യങ്ങളിലെ തകര്‍ന്ന ആരോഗ്യ സംവിധാനങ്ങള്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഒരു ദുരന്തത്തിന് തന്നെ സാധ്യതയുണ്ട്. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍, എല്ലാ രാജ്യങ്ങളും നിസ്സാര വ്യത്യാസങ്ങള്‍ മാറ്റിവച്ച് അതിരുകളില്ലാത്ത ശത്രുവായ കൊറോണ വൈറസിനെതിരെ ശക്തമായി പോരാടണമെന്നാണ് പറയാനുള്ളത്. ആഗോള പ്രതിസന്ധി ഘട്ടങ്ങളില്‍ ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നു മാത്രം വിശേഷിപ്പിക്കാവുന്ന നടപടികള്‍ നടപ്പിലാക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിലെ ചിലര്‍ താല്‍പ്പര്യപ്പെടുന്നുവെന്നത് വ്യക്തമാണ്. ഉദാഹരണത്തിന്, വൈറസ് ബാധിച്ച രാജ്യങ്ങളില്‍ ഇസ്ലാമിക് റിപ്പബ്ലിക്കും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇറാനെതിരായ ഉപരോധം ലഘൂകരിക്കാന്‍ അമേരിക്ക വിസമ്മതിക്കുകയാണ്. ഈ…

കൊറോണ വൈറസ്: നഗരങ്ങളില്‍ നിന്ന് ജനങ്ങള്‍ തങ്ങളുടെ ഗ്രാമത്തിലേക്ക് മടങ്ങുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യം മറികടക്കാന്‍ അധികൃതര്‍ സ്വീകരിച്ച നപടികളെത്തുടര്‍ന്ന് ഉപജീവനമാര്‍ഗം തകര്‍ന്ന് ആയിരക്കണക്കിന് നഗര കുടിയേറ്റക്കാര്‍ ശനിയാഴ്ച അവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചുപോയി. അവരുടെ ഈ നീക്കം കൊറോണ വൈറസ് നാട്ടിന്‍പുറങ്ങളിലേക്ക് പടരാന്‍ സാധ്യത കൂടുമെന്ന് അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയുടെ സ്ഥിരീകരിച്ച 271 കൊറോണ വൈറസ് കേസുകളില്‍ അഞ്ചിലൊന്ന് മഹാരാഷ്ട്രയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ നഗരവും സാമ്പത്തിക ശക്തിയുമായ മുംബൈയില്‍ ഇതുവരെ നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡ്-19നെ അതിജീവിക്കാന്‍ എല്ലാ ഇന്ത്യക്കാരും വീട്ടില്‍ തന്നെ തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിട്ടുണ്ട്. അവശ്യസേവനങ്ങള്‍ ഒഴികെയുള്ള എല്ലാ കടകളും ഓഫീസുകളും മാര്‍ച്ച് 31 വരെ അടച്ചുപൂട്ടാന്‍ മഹാരാഷ്ട്ര സംസ്ഥാന അധികൃതര്‍ ഉത്തരവിട്ടു. റിക്ഷകള്‍ ഓടിക്കുന്ന അല്ലെങ്കില്‍ ഭക്ഷണ സ്റ്റാളുകള്‍ നടത്തുന്നവരെ സംബന്ധിച്ചിടത്തോളം, അത്തരം നിയന്ത്രണ നടപടികളുടെ…

കാസര്‍കോട്ട് കൊവിഡ്-19 പടരാനിടയാക്കി; രോഗബാധിതനെതിരെ കേസ്

കാസര്‍കോട്ട്: കാസര്‍കോട്ട് രോഗം പടരാനിടയാക്കിയ രോഗിയ്‌ക്കെതിരെ കേസ്. കുഡ്‌ലു സ്വദേശിയായ ഇയാളില്‍ നിന്ന് അഞ്ച് പേര്‍ക്ക് രോഗം പടര്‍ന്ന സാഹചര്യത്തിലാണ് കേസെടുത്തിരിക്കുന്നത്. കൊവിഡ് രോഗ ബാധിതനായ ഇയാള്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ച് പൊതുപരിപാടികളിലും ചടങ്ങുകളിലും സംബന്ധിച്ചിരുന്നു. അധികൃതരോട് സഹകരിക്കാന്‍ വരെ ഇയാള്‍ തയ്യാറായില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി. ആറ് കേസുകളാണ് കാസര്‍കോട്ട് സ്ഥിരീകരിച്ചിരിക്കുന്നത്. നിര്‍ദേശങ്ങള്‍ അവഗണിച്ച് കൊറോണ രോഗബാധിതന്‍ പൊതുപരിപാടികളില്‍ പങ്കെടുത്തതിനാല്‍ ഇവിടെ കനത്ത ജാഗ്രത നിര്‍ദേശിച്ചിട്ടുണ്ട്. ഒരാഴ്ചത്തേയ്ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടും. എല്ലാ ആരാധനാലയങ്ങളും ക്ലബുകളും രണ്ടാഴ്ചക്കാലത്തേയ്ക്ക് അടയ്ക്കാനും ഉത്തരവിട്ടുണ്ട്. കടകള്‍ രാവിലെ 11 മുതല്‍ 5 വരെ മാത്രമേ തുറക്കാവൂവെന്നും നിര്‍ദേശിച്ചിരുന്നു. നിര്‍ദേശം അവഗണിച്ച് തുറന്ന കടകള്‍ കളക്ടര്‍ നേരിട്ടെത്തി അടപ്പിച്ചു. ഇന്ന് ഉച്ചയോടെ കാസര്‍കോട്ട് നിന്ന് കര്‍ണാടകയിലേക്കുള്ള ഗതാഗതം നിരോധിക്കും. ഈ മാസം 31 വരെയാണ് നിരോധനം.

‘കൊവിഡ്-19’: കൊല്‍ക്കൊത്ത ജയിലിനുള്ളില്‍ തടവുകാര്‍ തീയിട്ടു; വന്‍ സംഘർഷം

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഡംഡം ജയിലിനുള്ളില്‍ തടവുകാരുടെ വന്‍ സംഘര്‍ഷം. തടവുകാര്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ജയിലിനകത്ത് വ്യാപക അക്രമം അഴിച്ചുവിടുകയും ചെയ്തു.  ജയിലിലെ വസ്തുവകകള്‍ തീയിട്ട് നശിപ്പിക്കുകയും കല്ലേറ് നടത്തുകയും ചെയ്തു. സ്ഥിതി ശാന്തമാക്കുന്നതിനായി ബാരക്പൂര്‍ സി.പി. മനോജ് വര്‍മയും മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. തീ അണയ്ക്കുന്നതിനായി  മൂന്നു അഗ്നിശമന യൂണിറ്റുകളാണ് ജയിലിലെത്തിയത്. ‘കൊവിഡ്-19’ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്നാണ് വിവരം. കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി തടവുകാര്‍ മാസ്‌ക്കുകളും സാനിറ്റൈസറുകളും ആവശ്യപ്പെടുന്നുണ്ടെന്നും ഇതിനെ ചൊല്ലിയാണ് സംഘര്‍ഷം ഉടലെടുത്തതെന്നും ചില ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ‘കൊവിഡ്-19’ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോടതികള്‍ അടച്ചിരുന്നു. അതിനാല്‍ ജ്യാമപേക്ഷകള്‍ കോടതി പരിഗണിക്കുന്നത് വൈകുന്നതാണ് തടവുകാരെ രോഷാകുലരാക്കിയതെന്നും റിപ്പോർട്ടുണ്ട്. West Bengal: A clash broke out between…

ജനത കര്‍ഫ്യൂ: 3,700 ട്രെയിനുകളും ആയിരത്തോളം വിമാന സര്‍‌വ്വീസുകളും റദ്ദാക്കുന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെത്തുടര്‍ന്ന് 14 മണിക്കൂര്‍ പൊതു കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിനുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചു. ഇത് വിജയിപ്പിക്കുതിന് എല്ലാ മേഖലകളില്‍ നിന്നും പിന്തുണകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വശത്ത് രാജ്യത്തൊട്ടാകെയുള്ള 3,700 ട്രെയിനുകള്‍ റദ്ദാക്കുന്നതായി റെയില്‍വേ അറിയിച്ചു. മറുവശത്ത് രാജ്യത്തെ രണ്ട് വിമാനക്കമ്പനികളായ ഇന്‍ഡിഗോയും ഗോ എയറും ആയിരത്തോളം വിമാനങ്ങള്‍ റദ്ദാക്കാന്‍ തീരുമാനിച്ചു. ഞായറാഴ്ച റദ്ദാക്കിയ ട്രെയിനുകളില്‍ ലോക്കലും ദീര്‍ഘദൂര മെയിലും എക്സ്പ്രസ് ട്രെയിനുകളും ഉള്‍പ്പെടുമെന്ന് റെയില്‍വേയുടെ അറിയിപ്പില്‍ പറയുന്നു. ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 10 മുതല്‍ രാജ്യത്തെ ഒരു സ്റ്റേഷനില്‍ നിന്നും ഒരു പാസഞ്ചറോ എക്സ്പ്രസ് ട്രെയിനോ ഓടുകയില്ലെന്ന് റെയില്‍വേ അറിയിച്ചു. മുംബൈ, ദില്ലി, കൊല്‍ക്കത്ത, ചെന്നൈ, സെക്കന്തരാബാദ് എന്നിവിടങ്ങളിലെ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ ഗണ്യമായി വെട്ടിക്കുറയ്ക്കുകയും ആവശ്യമായ യാത്രകള്‍ സാധ്യമാക്കുന്നതിന് കഴിയുന്നത്ര ട്രെയിനുകള്‍ ഓടിക്കുകയും ചെയ്യുമെന്ന് റെയില്‍വേ ബോര്‍ഡ് വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.…

മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും വില നിശ്ചയിച്ച് കേന്ദ്രം; 200 മില്ലി ലിറ്റർ സാനിറ്റൈസറിന്റെ പരമാവധി വില 100 രൂപ; വിലക്കയറ്റം തടയാൻ നടപടി

ന്യൂദൽഹി: ‘കൊവിഡ്-19’ പടരുന്ന സാഹചര്യത്തിൽ മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും വില നിശ്ചയിച്ചു കൊണ്ട് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്‌തൃ മന്ത്രാലയം ഉത്തരവിറക്കി. രണ്ടു ലയർ ഉള്ള 2-പ്ലൈ മാസ്കിന് പരമാവധി 8 രൂപയും മൂന്നു ലയർ ഉള്ള 3-പ്ലൈ മാസ്കിന് പരമാവധി 10 രൂപയും മാത്രമേ ഈടാക്കാൻ പാടുള്ളു എന്ന ഉത്തരവിൽ പറയുന്നു. 200 മില്ലി ലിറ്റർ സാനിറ്റൈസറിന്റെ പരമാവധി വില 100 രൂപ ആയിരിക്കും. ജൂൺ 30 വരെയാണ്  ഉത്തരവ് പ്രാബല്യത്തിൽ ഉണ്ടാവുക. ഇതുപ്രകാരം സംസ്ഥാനത്തെ ജില്ലകളിൽ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, വിലക്കയറ്റം എന്നിവ തടയുന്നതിനു കർശന പരിശോധന നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫിസർമാർ അറിയിച്ചിട്ടുണ്ട്. Ministry of Consumer Affairs, Food&Public Distribution: Retail prices of masks (3ply surgical mask), shall not be more than the prices prevailing on the…

കൊവിഡ്-19: ഇറ്റലിയില്‍ വെള്ളിയാഴ്ച 627 പേരും ഇറാനില്‍ 123 പേരും മരിച്ചു

കൊറോണ വൈറസ് ബാധയേറ്റ് ഇറ്റലിയില്‍ വെള്ളിയാഴ്ച 627 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് മാത്രം 4000 പേര്‍ മരിച്ചു. ഇന്നു വരെ 10000 ലധികം ആളുകള്‍ ഈ രോഗം ബാധിച്ച് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ടര ദശലക്ഷം ആളുകളാണ് ഈ രോഗത്തിന് ഇരയായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ചൈനയില്‍ ഒരു കൊറോണ കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് സന്തോഷ വാര്‍ത്ത. അതിനിടെ കൊറോണോ വൈറസ് ബാധിതരുടെ എണ്ണം ദിനം‌പ്രതി കൂടുന്നതിനാല്‍ രണ്ടാഴ്ചയെങ്കിലും പാക്കിസ്ഥാന്‍റെ എല്ലാ വിമാന സര്‍‌വ്വീസുകളും നിര്‍ത്താന്‍ പാക് ഭരണകൂടം തീരുമാനിച്ചു. കൊറോണ വൈറസ് ബാധിച്ച് 123 പേര്‍ കൂടി മരിച്ചതായി ഇറാന്‍ അറിയിച്ചു. ഇതോടെ കൊറോണ മൂലം ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1556 ആയി ഉയര്‍ന്നു. ഇതിനുപുറമെ, ഇറാനില്‍ ഇതുവരെ 20610 പോസിറ്റീവ് കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇറാനിലെ ആരോഗ്യ മന്ത്രാലയം ശനിയാഴ്ചയാണ് ഈ…

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ്-19; രോഗബാധിതരുടെ എണ്ണം 52 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ സംസ്ഥാനത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 52 ആയി. ഇന്ന് കൊറോണ സ്ഥിരീകരിച്ചവരെല്ലാം ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയവരാണ്. ഇവരില്‍ മൂന്ന് പേര്‍ കണ്ണൂര്‍ ജില്ലയിലും ആറ് പേര്‍ കാസര്‍കോട്ടും മൂന്ന് പേര്‍ എറണാകുളത്തുമാണുള്ളതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആശുപത്രിയില്‍ 228 പേര്‍ നിരീക്ഷണത്തിലുണ്ട്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 53,000 കവിഞ്ഞു. ഇന്ന് മാത്രം 70 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിശോധനയ്ക്കയച്ച 3716 സാംപിളുകളില്‍ 2566 എണ്ണം നെഗറ്റീവാണ്. കൊവിഡ് ബാധ ഒഴിവാക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് കേരളം. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും മനുഷ്യരായി പോരാടണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അതേസമയം രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 298 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 24 മണിക്കൂറിനിടെ 98 പുതിയ കേസുകള്‍…

നോര്‍ത്ത് അമേരിക്കന്‍ മര്‍ത്തോമ ഭദ്രാസനാതിര്‍ത്തിയിലെ മുഴുവന്‍ ദേവാലയങ്ങളിലേയും ആരാധനകള്‍ നിര്‍ത്തിവച്ചു

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനാതിര്‍ത്തിയിലുള്ള എല്ലാ ദേവാലയങ്ങളിലേയും എല്ലാ ആരാധനകളും കൂടിവരവുകളും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ നിര്‍ത്തിവച്ചിരിക്കുന്നതായി ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ. മാര്‍ച്ച് 20 നു ഭദ്രാസനത്തിലെ ഇടവകയ്ക്ക് അയച്ച കല്‍പനയിലാണ് മുഴുവന്‍ ആരാധനകളും വീടുകളിലെ പ്രാര്‍ത്ഥനായോഗങ്ങളും മാറ്റിവയ്ക്കണമെന്ന് എപ്പിസ്‌കോപ്പാ നിര്‍ദേശിച്ചിരിക്കുന്നത്. ഫെഡറല്‍ സംസ്ഥാന സര്‍ക്കാരുകളുടേയും സിഡിസിയുടേയും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടേണ്ടതുള്ളതിനാലാണ് ഇങ്ങനെ ഒരു തീരുമാനം സ്വീകരിക്കേണ്ടി വരുന്നതെന്നും നോന്പു കാലഘട്ടത്തില്‍ നടന്നുവന്നിരുന്ന പ്രത്യേക ആരാധനകളും പ്രാര്‍ഥനകളും ആധുനിക സാങ്കേതിക വിദ്യയുടെ വളര്‍ച്ചയുടെ ഭാഗമായ സമൂഹമാധ്യമങ്ങളിലൂടേയും ഓഡിയോ, വീഡിയോ കോണ്‍ഫറന്‍സിലൂടേയും നടത്തേണ്ടതാണെന്നും എപ്പിസ്‌കോപ്പാ നിര്‍ദേശിച്ചു. ലോകം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രത്യേക സാഹചര്യങ്ങളില്‍ അതിനെ അതിജീവിക്കേണ്ടതിന് പ്രാര്‍ഥന അനിവാര്യമാണ്. ഭദ്രാസനത്തിന്‍റെ നേതൃത്വത്തില്‍ കഷ്ടാനുഭവയാഴ്ച നടന്നിരുന്ന പ്രാര്‍ഥനകള്‍ ലൈവ് സ്ട്രീം ടെലികാസ്റ്റ് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതായും അറിയിപ്പില്‍ പറയുന്നു. ടെക്‌സസ് ഉള്‍പ്പെടെ വിവിധ…