കൊവിഡ്-19 ബാധിച്ച് ഏഴ് മണിക്കൂറിനുള്ളില്‍ 98 പേര്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ മരിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തില്‍ ഞായറാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെ 98 പേരോളം കൊറോണ വൈറസ് ബാധയേറ്റ് മരിച്ചു. ഇതോടെ നഗരത്തിലെ മരണസംഖ്യ 776 ആയി ഉയര്‍ന്നു. രാവിലെ 9:30 മുതല്‍ വൈകുന്നേരം 4:15 വരെ നഗരത്തില്‍ 98 മരണങ്ങളും 1,166 കൊറോണ വൈറസ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അതായത് നഗരത്തിലെ 33,474 പേര്‍ക്ക് ഇപ്പോള്‍ കൊവിഡ്-19 ബാധിച്ചതായി സ്ഥിരീകരിച്ചു. ക്വീന്‍സ് പ്രദേശത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 10,737 കേസുകളാണ് ഈ പ്രദേശത്തുള്ളത്. ന്യൂയോര്‍ക്ക് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളായ ബ്രൂക്ക്‌ലിനില്‍ 8,887 കേസുകളും, ബ്രോങ്ക്സ് 6,250, മന്‍ഹാട്ടന്‍ 5,582, സ്റ്റാറ്റന്‍ ഐലന്‍ഡ് 1,984 എന്നിങ്ങനെയാണ് കൊവിഡ്-19ന്റെ കണക്കുകള്‍. വരാനിരിക്കുന്ന കുറച്ചു കാലത്തേക്ക് നഗരം വൈറസിന്‍റെ പിടിയിലാകുമെന്ന് മേയര്‍ ഡി ബ്ലാസിയോ ഞായറാഴ്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ വളരെ കഠിനവും ദുഷ്കരവുമായ പരീക്ഷണത്തിലൂടെ കടന്നുപോകുകയാണെന്ന് മേയര്‍ മേയര്‍…

എന്‍.വൈ.പി.ഡിയിലെ 900 അംഗങ്ങള്‍ക്ക് തിങ്കളാഴ്ചയോടെ കൊറോണ വൈറസ് പോസിറ്റീവ് ആയിരിക്കുമെന്ന് കമ്മീഷണര്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ (എന്‍‌.വൈ.പി.ഡി) 900 അംഗങ്ങള്‍ക്ക് തിങ്കളാഴ്ച രാവിലെയോടെ കൊറോണ വൈറസ് പോസിറ്റീവ് ആകുമെന്ന് പോലീസ് കമ്മീഷണര്‍ ഡെര്‍മോട്ട് ഷിയ ഞായറാഴ്ച പറഞ്ഞു. കൂടുതല്‍ പോലീസുകാര്‍ അസുഖം പിടിപെട്ട് ലീവെടുക്കുന്നത് തുടരുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ശനിയാഴ്ച മുതല്‍ 300 കേസുകളുടെ വര്‍ദ്ധനവാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ‘ആ സംഖ്യ നിരന്തരം വളരുമെന്ന് അറിയാം. പോലീസ് ഓഫീസര്‍മാര്‍ രോഗബാധിതരായാല്‍ എന്താണ് സംഭവിക്കുന്നത്? അത് ഞാന്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന്’ സ്ഥിരീകരിച്ച കേസുകളെക്കുറിച്ച് കമ്മീഷണര്‍ ഷിയ പറഞ്ഞു. ഞായറാഴ്ച രോഗികളായ പോലീസുകാരുടെ എണ്ണം അയ്യായിരത്തിനടുത്ത്, അല്ലെങ്കില്‍ സേനയുടെ 14 ശതമാനമായി എന്ന് കമ്മീഷണര്‍ പറഞ്ഞു. തലേദിവസം (ശനിയാഴ്ച) മുതല്‍ 800 ഓളം ഉദ്യോഗസ്ഥരാണ് രോഗികളായത്. മാരകമായ പകര്‍ച്ചവ്യാധി കൊവിഡ്-19 ബാധിച്ചാല്‍ പുറത്തിറങ്ങാതെ എത്ര ദിവസം വീട്ടില്‍ തന്നെ കഴിയണമെന്ന് പോലീസുകാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല.…

കൊവിഡ്-19നെ ദക്ഷിണ കൊറിയ അതിജീവിച്ച രഹസ്യം വെളിപ്പെടുത്തി പ്രസിഡന്റ് മൂണ്‍ ജെ ഇന്‍

കൊറോണ വൈറസ് തടയാന്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ഭഗീരഥ പ്രയത്നം നടത്തിക്കൊണ്ടിരിക്കുമ്പോള്‍, ഈ മഹാമാരിയെ എങ്ങനെ നിയന്ത്രിക്കാന്‍ കഴിഞ്ഞു എന്നതാണ് ഇപ്പോള്‍ സംസാരവിഷയമായിരിക്കുന്നത്. കൊറോണ വൈറസിനെ വലിയ അളവില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞതാണ് ദക്ഷിണ കൊറിയ ലോകശ്രദ്ധ നേടാന്‍ കാരണമായത്. ദക്ഷിണ കൊറിയയുടെ ശ്രമങ്ങളെ മെഡിക്കല്‍ ലോകം പ്രശംസിക്കുകയും കാനഡ, സൗദി അറേബ്യ, സ്പെയിന്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ കൊറിയ മോഡലിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി പ്രസിഡന്‍റ് മൂണ്‍ ജെ ഇന്നിനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ദക്ഷിണ കൊറിയ മോഡലിന്‍റെ വിജയത്തിന്‍റെ രഹസ്യങ്ങള്‍ പ്രധാനമന്ത്രി ചുങ് സി ക്യുന്‍ വിദേശ മാധ്യമങ്ങളുമായി നടത്തിയ സംഭാഷണത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ഫെബ്രുവരി 29 ന് 24 മണിക്കൂറിനുള്ളില്‍ 909 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ദക്ഷിണ കൊറിയ കൊറോണ കേസില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അതേസമയം, ദിവസേനയുള്ള കേസുകളുടെ എണ്ണം വര്‍ദ്ധിച്ചതനുസരിച്ച് ഏറ്റവും കൂടുതല്‍ രോഗം ബാധിച്ച ആദ്യ…

ന്യൂയോര്‍ക്ക് ക്വീന്‍സ് ഹൈസ്കൂള്‍ അസിസ്റ്റന്‍റ് പ്രിന്‍സിപ്പല്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പ്രശസ്തമായ ക്വീന്‍സ് കത്തോലിക്കാ ഹൈസ്കൂളിലെ പെണ്‍കുട്ടികളുടെ ബാസ്ക്കറ്റ്ബോള്‍ പരിശീലകനും സ്കൂള്‍ അഡ്മിനിസ്‌ട്രേറ്ററുമായ ജോസഫ് ലെവിര്‍ കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. ജമൈക്ക എസ്റ്റേറ്റ്സ് എന്ന പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള സ്വകാര്യ സ്കൂളായ മേരി ലൂയിസ് അക്കാദമിയില്‍ 20 വര്‍ഷമായി സേവനമനുഷ്ടിക്കുന്ന ജോസഫ് ലെവിര്‍ (42) ആണ് കൊവിഡ്-19 ബാധയെത്തുടര്‍ന്ന് ശനിയാഴ്ച മരിച്ചതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശനിയാഴ്ച ട്വിറ്റര്‍ പോസ്റ്റില്‍ പറഞ്ഞു. അദ്ദേഹത്തിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ‘മേരി ലൂയിസ് അക്കാദമിയില്‍ അദ്ധ്യാപകന്‍, പരിശീലകന്‍, അസിസ്റ്റന്‍റ് അത്‌ലറ്റിക് ഡയറക്ടര്‍, അത്‌ലറ്റിക് ഡയറക്ടര്‍, നിലവില്‍ അസിസ്റ്റന്‍റ് പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ 20 വര്‍ഷമായി അദ്ദേഹം അശ്രാന്തമായി സേവനമനുഷ്ഠിച്ചു,’ പ്രിന്‍സിപ്പല്‍ ആന്‍ ഓ ഹഗന്‍കോര്‍ഡെസ് ട്വിറ്റര്‍ പോസ്റ്റില്‍ എഴുതി. ഈ രോഗം ബാധിച്ച മറ്റുള്ളവര്‍ സുഖം പ്രാപിച്ച് കുടുംബങ്ങളിലേക്ക് മടങ്ങാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ‘മുന്‍നിരയിലുള്ളവര്‍ക്കായി ഞങ്ങള്‍…

കൊവിഡ്-19 ബാധിച്ച വൃദ്ധയെ ആശുപത്രി ഡിസ്ചാര്‍ജ് ചെയ്തു; വീട്ടിലെത്തുന്നതിനു മുന്‍പേ മരിച്ചു

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധിച്ച 71 കാരിയായ ക്വീന്‍സില്‍ നിന്നുള്ള വൃദ്ധ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് നിമിഷങ്ങള്‍ക്കകം മരിച്ചുവെന്ന് ന്യൂയോര്‍ക്ക് സിറ്റി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. കരോലിന്‍ ഫ്രേസിയര്‍ എന്ന 71-കാരിയെയാണ് ന്യൂയോര്‍ക്ക് പ്രെസ്ബൈറ്റീരിയന്‍ ക്വീന്‍സ് ആശുപത്രിയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ഡിസ്ചാര്‍ജ് ചെയ്തത്. കൊറോണ വൈറസ് ആണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടും ഫ്രേസിയറിനെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു എന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഒരു സ്വകാര്യ ആംബുലന്‍സില്‍ അവരെ ഫ്ലഷിംഗിലെ വീട്ടിലേക്ക് തിരികെ കൊണ്ടുപോയെങ്കിലും വീട്ടില്‍ എത്തുന്നതിനു മുന്‍പേ മരിച്ചു. ആശുപത്രിയില്‍ നിന്ന് രാവിലെ 10:00 മണിക്ക് ആംബുലന്‍സില്‍ കയറ്റിവിട്ട ഫ്രേസിയര്‍ അര മണിക്കൂറിനുള്ളില്‍ (10:14) മരിക്കുകയായിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയുള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്ന ഫ്രേസിയറിനെ ആശുപത്രി വിടാന്‍ അനുവദിച്ചത് എന്തുകൊണ്ടാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മരണത്തില്‍ ദുരൂഹതയൊന്നും സംശയിക്കപ്പെട്ടിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

തൊഴിലാളികളുടെ ഭക്ഷണത്തിനും പാര്‍പ്പിടത്തിനുമായി സംസ്ഥാനം ഒരുക്കങ്ങള്‍ നടത്തണം: ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ തടയുന്നതിനായി ലോക്ക്ഡൗണ്‍ വര്‍ദ്ധിക്കുന്നതിനിടയില്‍ നഗരങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനം സര്‍ക്കാരിന്‍റെ ആശങ്ക ഉയര്‍ത്തുകയാണ്. ദില്ലി, മുംബൈ പോലുള്ള മെട്രോകളില്‍ നിന്നുള്ള കുടിയേറ്റം കാരണം ഗ്രാമങ്ങളില്‍ കൊറോണ വൈറസ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതേസമയം, നിസ്സഹായരായ തൊഴിലാളികളുടെ ജീവിതത്തിനും ഭക്ഷണത്തിനും വേണ്ടത്ര ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. ഇതിനായി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ആവശ്യമായ ഫണ്ട് നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ലോക്ക്ഡൗണ്‍ കാരണം നഗരങ്ങളിലെ ജോലികള്‍ നിലച്ചു. അത്തരമൊരു സാഹചര്യത്തില്‍, ദൈനംദിന കൂലിത്തൊഴിലാളികള്‍ക്ക് പ്രതിദിനം സമ്പാദിക്കുന്ന ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കപ്പെട്ടു. നിരവധി ദിവസത്തെ ജോലികള്‍ നിലച്ചതിനുശേഷം, തൊഴിലാളികള്‍ക്ക് നഗരങ്ങളില്‍ താമസിക്കുന്നത് ബുദ്ധിമുട്ടായി. റെയില്‍, ബസ് സര്‍വീസുകള്‍ അടച്ചതിനാല്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ അവരുടെ ഗ്രാമങ്ങളിലേക്ക് നടക്കാന്‍ തുടങ്ങി. യുപിയിലേക്കും ബീഹാറിലേക്കും ധാരാളം തൊഴിലാളികള്‍ ദില്ലിയില്‍ പാലായനം…

കൊറോണ ബാധിച്ച ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ വൈകാരിക സന്ദേശം: സുഹൃത്തുക്കളെ സന്ദര്‍ശിച്ച് ഞങ്ങളെ വഞ്ചിക്കരുത്

കൊറോണ വൈറസ് കാരണം വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമല്ല, ലോകത്തിലെ മറ്റ് രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് അഭ്യര്‍ത്ഥിക്കുകയാണ്. കൊറോണ വൈറസ് ബാധിതനായ ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്‍റെ രാജ്യത്തെ 30 ദശലക്ഷം കുടുംബങ്ങളോട് അവരവരുടെ വീട്ടില്‍ താമസിക്കാന്‍ മുന്നറിയിപ്പ് നല്‍കി. അല്ലാത്തപക്ഷം സ്ഥിതി കൂടുതല്‍ വഷളായേക്കാം. കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ ബോറിസ് ജോണ്‍സണ്‍ ഈ ദിവസങ്ങളില്‍ ‘സ്വയം ഒറ്റപ്പെടലിലാണ്’. ആവശ്യമെങ്കില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടനില്‍ കൊറോനോ വൈറസ് മൂലം മരിച്ചവരുടെ എണ്ണം ഇപ്പോള്‍ 1,019 ആയി. കൊറോണ വൈറസ് ബാധിച്ച് ശനിയാഴ്ച ബ്രിട്ടനില്‍ 260 പേര്‍ മരിച്ചു. സ്ഥിരീകരിച്ച 17,089 കേസുകള്‍ ഇവിടെയുണ്ട്. നിങ്ങളുടെ സുഹൃത്തുക്കളെ കണ്ടുമുട്ടിക്കൊണ്ട്, അവരുമായി അടുത്തിടപഴകിക്കൊണ്ട് നിങ്ങള്‍ ഞങ്ങളെ ചതിക്കരുത് എന്നത് വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. വീട്ടില്‍ നിന്ന് അവശ്യ…

ലോക്ക്ഡൗണില്‍ വീട്ടു വാടക ചോദിക്കരുത്, നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

ന്യൂഡല്‍ഹി: 21 ദിവസത്തെ ലോക്ക്ഡൗണിനിടെ ആയിരക്കണക്കിന് ആളുകള്‍ തുടര്‍ച്ചയായി രാജ്യത്ത് സ്വന്തം ജില്ലകളിലേക്ക് കുടിയേറുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. അവശ്യവസ്തുക്കളുടെ വിതരണം ഉറപ്പുവരുത്തുന്നതിനൊപ്പം ദരിദ്രരുടെയും രോഗികളുടേയും ഭക്ഷണപാനീയങ്ങള്‍ക്ക് സൗകര്യങ്ങല്‍ ഏര്‍പ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെും ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും കേന്ദ്രം അറിയിച്ചു. ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച (മാര്‍ച്ച് 29) പുറപ്പെടുവിച്ച നിര്‍ദ്ദേശമനുസരിച്ച്, ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍, ഏതെങ്കിലും സംസ്ഥാനത്തിലോ കേന്ദ്രഭരണ പ്രദേശത്തിലോ ഒരു ഭൂവുടമയ്ക്കും താമസിക്കുന്ന തൊഴിലാളികളില്‍ നിന്ന് വാടക ആവശ്യപ്പെടാനോ അവരെ വീട്ടില്‍ നിന്ന് ഇറക്കിവിടാനോ, കുടിയൊഴിപ്പിക്കാനോ കഴിയില്ല. അത്തരം ഭൂവുടമകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അവര്‍ തൊഴിലാളികളായാലും വിദ്യാര്‍ത്ഥികളായാലും നിര്‍ബന്ധിച്ച് വീട് ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ നടപടിയെടുക്കും. അതോടൊപ്പം, ലോക്ക്ഡൗണ്‍ കാലയളവില്‍ യാതൊരു കിഴിവുമില്ലാതെ അവരുടെ വേതനം (ശമ്പളം) യഥാസമയം നല്‍കുന്നത് ഉറപ്പാക്കാന്‍ സംസ്ഥാന…

പ്രതിസന്ധിയുടെ ഈ കാലഘട്ടത്തില്‍ ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിങ്ങളോടൊപ്പം നില്‍ക്കുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തെഴുതി. ‘ഈ സമയം രാജ്യം വലിയ മാനുഷിക പ്രതിസന്ധിയിലൂടെ കടുപോകുകയാണെന്ന് കത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ഞാനും ദശലക്ഷക്കണക്കിന് കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരും നിങ്ങളോടൊപ്പം നില്‍ക്കുന്നു. രാജ്യത്ത് കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍, സര്‍ക്കാരിന്‍റെ ഓരോ ഘട്ടത്തിലും ഞങ്ങളുടെ സഹകരണം ഉണ്ടാകും. കോവിഡ് 19 വൈറസ് അതിവേഗം പടരുന്നത് തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ലോകം നിര്‍ബന്ധിതരായിരിക്കുകയാണ്. ഇന്ത്യ ഇപ്പോള്‍ മൂന്നാഴ്ചത്തെ ലോക്ക്ഡൗണിലാണ്. ഇന്ത്യ ഇപ്പോള്‍ മൂന്നാഴ്ചത്തെ ലോക്ക്ഡൗണിലാണ്. ഒടുവില്‍ സര്‍ക്കാര്‍ ഇത് കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുമോ എന്ന് ഞാന്‍ സംശയിക്കുന്നു,’ രാഹുല്‍ കത്തില്‍ വ്യക്തമാക്കി. ഇന്ത്യയുടെ സാഹചര്യങ്ങള്‍ അല്‍പം വ്യത്യസ്തമാണെന്ന് നാം മനസ്സിലാക്കേണ്ടത് പ്രധാനമാണ്. പൂര്‍ണ്ണ ലോക്ക്ഡൗണ്‍ തന്ത്രം പിന്തുടരുന്ന മറ്റ് വലിയ രാജ്യങ്ങളെ അപേക്ഷിച്ച് നമ്മള്‍ വ്യത്യസ്ത നടപടികള്‍…

കേരളത്തില്‍ ഇന്ന് 20 പേര്‍ക്ക് കൂടി കൊവിഡ്-19; ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. കണ്ണൂര്‍ ജില്ലയില്‍ എട്ട് പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ ഏഴ് പേര്‍ക്കും തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ പതിനെട്ട് പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം പിടിപെട്ടു. ഇതില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകനാണ്. തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചയായള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷന്‍ ഐസിയുവില്‍ ചികിതസയിലാണ്. ഇതോടെ കേരളത്തിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 202 ആയി. സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ളത് 1,41,211 പേരാണ്. അതേസമയം പത്തനംതിട്ട ജില്ലയില്‍ ചികിത്സയിലായിരുന്ന നാല് പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ള 6690 വ്യക്തികളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്.