രണ്ടാമത് എസ്എംസിസി ഡോക്ടര്‍ ലൈവ് പ്രോഗ്രാം ചൊവ്വാഴ്ച

ചിക്കാഗോ: കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന ഡോക്ടര്‍ ലൈവ് പ്രോഗ്രാം മാര്‍ച്ച് 31-നു ചൊവ്വാഴ്ച വൈകിട്ട് ന്യൂയോര്‍ക്ക് സമയം8.30-നു ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ഫോണ്‍ ഇന്‍ പ്രോഗ്രാമിനു ലഭിച്ച മികച്ച സ്വീകാര്യതയാണ് ഡോക്ടര്‍ ലൈവ് പ്രോഗ്രാം തുടരുവാന്‍ പ്രേരകമായതെന്നു എസ്.എം.സി.സി നേതൃത്വം അറിയിച്ചു. പ്രശസ്ത ഡോക്ടറും ആരോഗ്യ ഗവേഷകനുമായ ഡോ.പ്രൊഫ. അലക്‌സ് ആര്‍. സഖറിയ എംബിബിഎസ്, എംഎസ്, എംഡി, എഫ്‌സിഎഎംഎസ് ആണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. വിളിക്കേണ്ട നമ്പര്‍ 760 548 9379. താഴെപ്പറയുന്ന നമ്പരുകളില്‍ വാട്‌സ്ആപ് മെസേജ് ആയി അയയ്ക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. 610 308 9829 – ജോജോ കോട്ടൂര്‍ (ജനറല്‍ കോര്‍ഡിനേറ്റര്‍), 773 865 2456 – മേഴ്‌സി കുര്യാക്കോസ് (കോര്‍ഡിനേറ്റര്‍). കോവിഡ് 19 മുന്‍കരുതലുകള്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ വാര്‍ത്തയോടൊപ്പം പ്രസിദ്ധീകരിക്കുന്ന…

വല്ലാത്തൊരു കൊറോണ

പതിവു വാര്‍ത്താ സമ്മേളനത്തില്‍ നമ്മുടെ രസികന്‍ രാഷ്ട്രപതി കോവിഡ് -19 നെ ചൈനീസ് വൈറസ് എന്നു വിശേഷിപ്പിച്ചു. ട്രമ്പദ്ദേഹം വാ പൊളിക്കാന്‍ കാത്തിരിക്കുകയാണല്ലോ മാധ്യമ പ്രവര്‍ത്തകര്‍. അല്ലെങ്കിലോ സരസ്വതീ പ്രസാദത്തിന് പേരു കേട്ടവനാണദ്ദേഹം. പിന്നീട് ഒരു മാധ്യമ പ്രവര്‍ത്തക ചോദിച്ചു…. “അങ്ങെന്തുകൊണ്ടാണ് കൊറോണ വൈറസ്സിനെ ഇങ്ങിനെ (വംശീയത കലര്‍ത്തി) സംസാരിക്കുന്നത്?” “ചൈനയില്‍ നിന്നാണ് ഈ വൈറസ് എല്ലായിടത്തും ഇറക്കുമതി ചെയ്യപ്പെട്ടിട്ടുള്ളത്, അതുകൊണ്ടുതന്നെ” എന്ന് ഉരുളക്കുപ്പേരി പോലെ ട്രമ്പദ്ദേഹം സ്വന്തം പ്രതിരോധത്തിനെത്തി. അല്ലെങ്കിലും ഇതിലെന്തിരിക്കുന്നു? ഗുഹ്യരോഗങ്ങളെ പറങ്കിപ്പുണ്ണ് എന്ന പേരിലും കുറച്ചു മുമ്പ് കേരളത്തിലെ ജലാശയങ്ങളില്‍ പടര്‍ന്നു പിടിച്ച പായലിനെ ആഫ്രിക്കന്‍ പായലെന്നുമാണല്ലോ അറിയപ്പെട്ടിരുന്നത്. അങ്ങിനെ നോക്കുമ്പോള്‍ ട്രമ്പിയന്‍ വിശേഷണത്തില്‍ മുറുമുറുക്കാനെന്തിരിക്കുന്നു അല്ലെ! ഈ മാരക രോഗത്തിന്റെ സംഹാരശക്തിയെക്കുറിച്ച് നാള്‍ക്കു നാള്‍ കേട്ടുകൊണ്ടിരിക്കയാണല്ലോ. ഈ വൈറസ് രാജ്യാതിര്‍ത്തികളെയോ വന്‍മതിലുകളെയോ (ചൈനയിലെ ലോകാത്ഭുതമായ വന്‍മതില്‍, ട്രമ്പിന്റെ മതിലുപണിക്കുള്ള അഭിനിവേശം) ഒന്നും…

കൊവിഡ്-19: വുഹാനിലെ മരണങ്ങള്‍; ദുരൂഹത തുടരുന്നു

ചൈനയിലെ വുഹാന്‍ നഗരത്തില്‍ കൊറോണ വൈറസ് മൂലം മരണമടഞ്ഞവരുടെ എണ്ണം സംബന്ധിച്ച് ദുരൂഹത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചൈനീസ് അധികൃതരുടെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായി കൊറോണ വൈറസ് ബാധിച്ച് 42,000 പേരെങ്കിലും മരിച്ചുവെന്ന് വുഹാനിലെ പ്രദേശവാസികള്‍ വിശ്വസിക്കുന്നു. വുഹാനില്‍ 3200 പേര്‍ മാത്രമാണ് മരിച്ചതെന്ന് നേരത്തെ ചൈനീസ് അധികൃതര്‍ അവകാശപ്പെട്ടിരുന്നു. വുഹാന്‍ നഗരത്തിലെ മാര്‍ക്കറ്റില്‍ നിന്ന് ആരംഭിച്ച കൊറോണ വൈറസ് ഇതുവരെ രാജ്യത്തുടനീളം 3300 പേര്‍ മരിക്കുകയും 81,000 പേര്‍ക്ക് കൊറോണ വൈറസ് ബാധിക്കുകയും ചെയ്തതായി ചൈനീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതില്‍ 3,182 പേര്‍ ഹുബെ പ്രവിശ്യയില്‍ മാത്രം മരിച്ചു. അതേസമയം, മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രതിദിനം 500 അസ്ഥി കലശങ്ങള്‍ നല്‍കുന്നുണ്ടെന്ന് വുഹാനിലെ പ്രാദേശിക ജനങ്ങള്‍ അവകാശപ്പെടുന്നു. ഏഴ് വ്യത്യസ്ത ഫ്യൂണറല്‍ ഹോമുകളില്‍ (ശവസംസ്കാര കേന്ദ്രങ്ങള്‍) അസ്ഥി കലശം നല്‍കുന്ന പ്രക്രിയ തുടരുകയാണ്. ഈ കണക്കനുസരിച്ച്, ഓരോ 24 മണിക്കൂറിലും 3500…

മദ്യവും കൊറോണയും പിന്നെ കുറിപ്പടിയും

കൊറോണ വൈറസ് എന്ന ‘കൊവിഡ്-19’ മഹാമാരി ലോകത്തെയൊട്ടാകെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് അതിനെ പ്രതിരോധിക്കാനുള്ള നിരവധി മാര്‍ഗങ്ങളാണ് അധികൃതര്‍ അവലംബിച്ചുകൊണ്ടിരിക്കുന്നത്. എന്നിരുന്നാലും, കേരളം ഇപ്പോള്‍ നേരിടുന്നത് മറ്റൊരു സാമൂഹ്യപ്രശ്നം കൂടിയാണ്. ബാറുകളും ബിവറേജസ് ഔട്ട്ലറ്റുകളും അടച്ചതോടെ മദ്യം കിട്ടാതായ മദ്യാസക്തർ നിരവധി ആരോഗ്യപ്രശ്ങ്ങൾ നേരിടുകയാണ്. ആത്മഹത്യാ പ്രവണത, അക്രമാസക്തമാകൽ തുടങ്ങിയ മാനസിക പ്രശ്നങ്ങൾ അനുഭവിക്കുകയാണ് കഠിന മദ്യാസക്തർ. മദ്യപാനികളുടെ ശാരീരികമാനസികാവസ്ഥ മനസ്സിലാക്കി അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്നോണം ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം നല്‍കുന്നത് ആലോചിക്കുമെന്ന് കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മദ്യം നൽകാമെന്ന നിര്‍ദ്ദേശവുമായി എക്സൈസ് കമ്മീഷണർ റിപ്പോർട്ടും നൽകിയതായി വാർത്തകളുണ്ട്. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സർക്കാർ ഡോക്ടർമാർ. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. പറയുന്നത്. അശാസ്ത്രീയവും അധാര്‍മികവുമായ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും…

കൊറോണ വൈറസ്: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 92 പുതിയ കേസുകളും 4 മരണങ്ങളും, മൊത്തം 1071 കോവിഡ് 19 കേസുകള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് 19 ല്‍ 92 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 4 മരണങ്ങള്‍ സംഭവിക്കുകയും ചെയ്തു. ഇന്ത്യയില്‍ ആകെ കൊവിഡ്-19 കേസുകളുടെ എണ്ണം 1071 ഉം 29 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ജോയിന്‍റ് സെക്രട്ടറി ലവ് അഗര്‍വാള്‍ തിങ്കളാഴ്ച (മാര്‍ച്ച് 30) ന്യൂഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ (ഐസിഎംആര്‍) ആര്‍. ഗംഗ ഇതുവരെ 38,442 ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്, അതില്‍ 3,501 ടെസ്റ്റുകള്‍ ഞായറാഴ്ച (മാര്‍ച്ച് 29) നടത്തി. കഴിഞ്ഞ 3 ദിവസത്തിനുള്ളില്‍ 1,334 ടെസ്റ്റുകള്‍ സ്വകാര്യ ലബോറട്ടറികളില്‍ ചെയ്തു. ‘ അതേസമയം, കൊറോണ വൈറസ് വര്‍ദ്ധിക്കുന്ന കേസുകള്‍ കണക്കിലെടുത്ത് വാഹന നിര്‍മാതാക്കളോട് അവരുടെ ഫാക്ടറികളില്‍ വെന്‍റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ)…

പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്രതിഷേധം ആസൂത്രിതമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്നില്‍ ചില ശക്തികള്‍ പ്രവര്‍ത്തിച്ചതായി മുഖ്യമന്ത്രി. പായിപ്പാട്ടെ പ്രതിഷേധത്തിന് പിന്നിൽ ആസൂത്രിതമായ പദ്ധതിയുണ്ട്.  അതിഥി തൊഴലാളികള്‍ക്ക് സംസ്ഥാനത്ത് ഒരിടത്തും പട്ടിണി ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടിലേക്കുളള യാത്ര എന്ന ആവശ്യം സംസ്ഥാനത്തിന് നടപ്പിലാക്കാനാവില്ല. 5,778 ക്യാംപുകളാണ് സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഭക്ഷണവും വൈദ്യസഹായവും ഉള്‍പ്പെടെ സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ട്. ‘കൊവിഡ്-19’ പ്രതിരോധത്തിൽ കേരളം നേടിയ മുന്നേറ്റത്തെ താറടിച്ച് കാണിക്കാനുളള കുബുദ്ധികളുടെ ശ്രമമാണ് ഉണ്ടായത്. അതിഥി തൊഴിലാളികളെ ഇളക്കി വിടാനുളള ശ്രമമാണ് നടന്നതെന്നും ഒന്നോ അതിലധികമോ ശക്തികൾ ഇതിന് പിന്നിൽ പ്രവർത്തിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ഇവരുടെ ക്യാംപുകളില്‍ വാര്‍ത്തയ്ക്കും വിനോദത്തിനുമായി ടിവി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് തിങ്കളാഴ്ച ‘കൊവിഡ്-19’ സ്ഥിരീകരിച്ചത് 32 പേര്‍ക്ക്; കാസര്‍കോട്ട് 17 പേര്‍ക്കും കണ്ണൂരില്‍ 11 പേര്‍ക്കും രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ‘കൊവിഡ്-19’ രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു.  കേരളത്തില്‍ ഇതുവരെ 213 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിങ്കളാഴ്ച ‘കൊവിഡ്-19’ സ്ഥിരീകരിച്ചിരിക്കുന്നത് 32 പേര്‍ക്കാണ്. ഇവരില്‍ 17 പേരും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയവരാണ്. എന്നാല്‍ 15 പേരിലേക്ക് വൈറസ് എത്തിയത് രോഗികളുമായുളള സമ്പര്‍ക്കത്തിലൂടെയാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച 32 പേരില്‍ 17 പേരും കാസര്‍കോട് സ്വദേശികളാണ്. 11 പേര്‍ കണ്ണൂര്‍ ജില്ലക്കാരാണ്. വയനാട്, ഇടുക്കി ജില്ലകളിലായി രണ്ട് പേര്‍ക്ക് വീതം ‘കൊവിഡ്-19’ സ്ഥിരീകരിച്ചിട്ടുണ്ട്. 1,57,257 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുളളത്. ഇതില്‍ 620 പേരാണ് ആശുപത്രികളിലുളളത്. 1,56,660 പേരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരാണ്. 126 പേരെ തിങ്കളാഴ്ച ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 6,691 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 6,031 സാംപിളുകള്‍ നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളിലെ…

കൊറോണ: അമേരിക്കയില്‍ രണ്ട് ദിവസത്തിനുള്ളില്‍ മരണം ഇരട്ടിയായി

വാഷിംഗ്ടണ്‍: കൊറോണ വൈറസ് നാശം കാരണം അമേരിക്കയിലെ സ്ഥിതി ഇപ്പോള്‍ വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്. വെറും രണ്ട് ദിവസത്തിനുള്ളില്‍ മരണസംഖ്യ ഇരട്ടിയായി. ഈ പകര്‍ച്ചവ്യാധി ബാധിച്ച ന്യൂയോര്‍ക്ക് സിറ്റിയില്‍ ആംബുലന്‍സുകള്‍ 9/11 ആക്രമണത്തിനുശേഷം സംഭവിച്ചതുപോലെ തലങ്ങും വിലങ്ങും പായുകയാണ്. അതേസമയം, അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. മരണങ്ങളുടെ ഈ കണക്ക് രണ്ട് ലക്ഷം കടക്കുമെന്നും പറയപ്പെടുന്നു. കൊറോണ വൈറസ് ബാധിച്ച് കുറഞ്ഞത് രണ്ട് ലക്ഷം പേരെങ്കിലും മരണപ്പെടാമെന്ന് ട്രംപിന്‍റെ ഉപദേശകര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈറസിന്റെ വ്യാപനം തടയാന്‍ യുഎസ് വളരെയധികം പരിശ്രമിക്കുന്നുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷന്‍ ഡിസീസ് ഡയറക്ടര്‍ ഡോ. ആന്‍റണി ഫൗസിയുടെ കണക്ക് അങ്ങേയറ്റം ഭയപ്പെടുത്തുതാണ്. അടുത്ത ദിവസങ്ങളില്‍ അമേരിക്കയിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് കോവിഡ് 19 ബാധിക്കുമെന്ന്…

കൊറോണ: നിയന്ത്രണങ്ങള്‍ എപ്രില്‍ 30 വരെ നീട്ടി, ന്യൂയോര്‍ക്കും ന്യൂജേഴ്‌സിയും വിറയ്ക്കുന്നു

ഹ്യൂസ്റ്റണ്‍: കൊറോണ അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ ദേശീയ അടച്ചുപൂട്ടല്‍ ഒരു മാസത്തേക്ക് കൂടി നീട്ടുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ വൈറസിന്റെ ഏറ്റവും മോശം അവസ്ഥ ഇനിയും വരാനിരിക്കുന്നതേയുള്ളുവെന്ന പൊതുജനാരോഗ്യ വിദഗ്ധരുടെ ശാസ്ത്രീയ മുന്നറിയിപ്പ് കണക്കിലെടുത്താണ് തീരുമാനം. രാജ്യത്ത് യാത്രാനിയന്ത്രണങ്ങള്‍ നിലവില്‍ ഇല്ലെങ്കിലും സാമൂഹ്യഅകലം പാലിക്കുന്നതില്‍ ശ്രദ്ധിക്കണമെന്നു അറിയിപ്പ് വ്യക്തമാക്കുന്നു. തിങ്കളാഴ്ച അവസാനിക്കാനിരുന്ന 15 ദിവസത്തെ സാമൂഹിക അകലം ഏപ്രില്‍ 30 വരെയാണിപ്പോള്‍ നീട്ടിയിരിക്കുന്നത്. ജൂണ്‍ 1 നകം കാര്യങ്ങള്‍ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. വലിയ ഗ്രൂപ്പ് ഒത്തുചേരലുകള്‍ക്കെതിരെ നടപടി സ്വീകരിക്കും. പ്രായമായവരെയും നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളുള്ളവരെയും വീട്ടില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നു. സാധ്യമായവര്‍ വീട്ടില്‍ ജോലിചെയ്യാനും റെസ്‌റ്റോറന്റുകള്‍, ബാറുകള്‍, അനിവാര്യമല്ലാത്ത യാത്രകള്‍, ഷോപ്പിംഗ് യാത്രകള്‍ എന്നിവ ഒഴിവാക്കാനും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അതേസമയം, ന്യൂയോര്‍ക്ക് സിറ്റിയില്‍ മരണനിരക്കും രോഗികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ട്. കൊറോണയെക്കുറിച്ച് ന്യൂയോര്‍ക്ക് ഗവര്‍ണര്‍…

ചില വേറിട്ട കോവിഡ് ചിന്തകള്‍

ലോകം തടവുമുറിയിലായിട്ട് രണ്ടാഴ്ചകള്‍ പിന്നിടുന്നു. അമിതമായ ആശങ്കകളാണോ അതോ യഥാര്‍ത്ഥമായ കണക്കുകളാണോ എന്ന ചിന്താക്കുഴപ്പത്തിലാണ് ഇന്ന് ജനങ്ങളേറെയും. രാജ്യങ്ങള്‍ പരസ്പരം പഴിചാരുന്നു, മാധ്യമങ്ങള്‍ സെന്‍സേഷന് വേണ്ടി വാര്‍ത്തകളെ വളച്ചൊടിച്ച് ജനങ്ങളില്‍ ഭീതി പടര്‍ത്തുന്നു, ഊഹാപോഹങ്ങളിലൂടെ വാര്‍ത്തകളുടെ നിജസ്ഥിതിയറിയാതെ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നു ഒരു കൂട്ടര്‍. 16ാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന, പ്രവചന വരമുണ്ടെന്ന് അവകാശപ്പെട്ടിരുന്ന, വ്യാജ പ്രവാചകനായ നോസ്റ്റര്‍ഡാമസ്സ് കോവിഡ് വൈറസിനെക്കുറിച്ച് പ്രവചിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് അയാളുടെ വികലമായ വീക്ഷണങ്ങള്‍ നിരത്തി അത് സ്ഥാപിക്കാന്‍ ബുദ്ധിമുട്ടുന്ന മറ്റൊരു കൂട്ടര്‍. ഫ്രാന്‍സില്‍ നോസ്റ്റര്‍ ഡാമസ്സ് ജീവിച്ചിരുന്ന കാലത്ത് ഒരു കെട്ടിടം ഒരു നിശ്ചിത ദിവസം അഗ്നിക്കിരയാകുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ അങ്ങനെ സംഭവിക്കാതെ വന്നപ്പോള്‍ അയാളും മകനും കൂടി ആ കെട്ടിടത്തിന് തീയിട്ടതറിഞ്ഞ് പോലീസ് പിടിച്ച് ജയിലിലിട്ട യഥാര്‍ത്ഥ സംഭവം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളുടെ രാജ്യമാണ് നിങ്ങളുടെ രാജ്യത്തെക്കാള്‍ കൊറോണയെ നിയന്ത്രിക്കാന്‍…