അമേരിക്കന്‍ മലയാളി മാലാഖമാരേ ! നിങ്ങള്‍ക്കെന്റെ നമോവാകം

ലോകം മുഴുവനായും ന്യൂയോര്‍ക്ക് നിവാസികളും അമേരിക്ക മുഴുവനായും വിറങ്ങലിച്ച് കഴിയുന്ന ഈ മഹമാരിയുടെ കഷ്ടകാലത്താണ് അമേരിക്കന്‍ മലയാളികള്‍ ചെയ്യേണ്ട നന്മകള്‍ മറ്റുള്ളവര്‍ക്ക് ചെയ്യേണ്ടത്. എല്ലാ ജാതിമത വിശ്വാസാചാരങ്ങളും വിഭാഗീയ ചിന്തകളും അകല്‍ച്ചകളും വിരോധവും വാശി വൈരാഗ്യങ്ങളും ‘ഞാന്‍ എന്റെ’ എന്ന അന്ധമായ സ്വാര്‍ത്ഥതയും ഈഗോയുമൊക്കെ മറന്നും ഉപേക്ഷിച്ചും അമേരിക്കന്‍ മലയാളികള്‍ പരസ്പരം അന്വേഷിക്കേണ്ട, സഹായിക്കേണ്ട കഠിന ദുഃഖത്താല്‍ തകര്‍ക്കപ്പെട്ട വേളയാണിത്. നാളെയും വരും‌നാളുകളിലുമൊക്കെ ഇനിയും എന്തെല്ലാം അനര്‍ത്ഥങ്ങളും പീഡനങ്ങളും രോഗ ദുഃഖങ്ങളും ഇല്ലായ്മകളും കഷ്ടതകളുമൊക്കെയാണ് മനുഷ്യ രാശി അഭിമുഖീകരിക്കുവാന്‍ പോകുന്നതെന്ന് ആര്‍ക്കും പ്രവചിക്കുവാനും സാധ്യമല്ല. മറക്കേണ്ട പല ഇരുണ്ട നാളുകള്‍ നമ്മുടെ മുമ്പിലുണ്ട്. വിഷയത്തിലേക്ക് കടക്കട്ടെ. മണിക്കൂറുകള്‍ തോറും മലയാളികള്‍ ഉള്‍പ്പടെ മനുഷ്യര്‍ മരിച്ചു വീണുകൊണ്ടിരിക്കുന്ന ന്യൂയോര്‍ക്കിലെ ആശുപത്രികളിലും അമേരിമ്മന്‍ നഗരങ്ങളിലെ ഇതര ആശുപത്രികളിലുമൊക്കെയായി കൊറോണ (കൊവിഡ്-19) വൈറസ് പോലുള്ള പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്ന രോഗികളുടെ ജീവന്‍ രക്ഷിക്കുവാന്‍…

കേരള-കര്‍ണ്ണാടക അതിര്‍ത്തി അടച്ചതില്‍ അതൃപ്തി അറിയിച്ച് ഹൈക്കോടതി; കൊവിഡ്-19 ബാധിതരെ സംസ്ഥാനത്ത് പ്രവേശിപ്പിക്കില്ലെന്ന് കര്‍ണ്ണാടക

കൊച്ചി: കേരള – കര്‍ണ്ണാടക അതിര്‍ത്തിയില്‍ മണ്ണിട്ട് വേര്‍തിരിച്ച കര്‍ണ്ണാടക സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. രോഗികളെ പോലും കടത്തി വിടാത്ത കര്‍ണാടകത്തിന്റേത് മനുഷ്യത്വരഹിതമായ നടപടി ആണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. കൊറോണ വൈറസ് മൂലമല്ലാതെയും ആളുകള്‍ മരിക്കില്ലേ എന്ന് കോടതി ചോദിച്ചു. മറ്റു കാരണങ്ങള്‍ കൊണ്ട് രോഗികള്‍ മരിച്ചാല്‍ അതിന് ആര് ഉത്തരം പറയുമെന്നും കര്‍ണാടകത്തോട് ഹൈക്കോടതി ആരാഞ്ഞു. കൊവിഡ് രോഗിയെ പരിശോധിക്കില്ല എന്ന് ഏതെങ്കിലും ഡോക്ടര്‍ പറയുമോ എന്നും ഹൈക്കോടതി ചോദിച്ചു. രാജ്യത്തെ ഒരു പൗരനും ചികിത്സ നിഷേധിക്കാനാകില്ലെന്ന് കേരളം ഹൈക്കോടതിയില്‍ വാദിച്ചു. അതേസമയം, കാസര്‍കോട് നിന്നുളള ആളുകളെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന് കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കൂര്‍ഗിലും മംഗലാപുരത്തും കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലെന്നും കര്‍ണാടകം വാദിച്ചു. കേരളം ‘കൊവിഡ്-19’ രോഗികളെ കടത്തി വിടാന്‍ ശ്രമിക്കുകയാണ് എന്നും കര്‍ണാടകം ആരോപിച്ചു. കേസ് പരിഗണിക്കാന്‍…

ജയ്പൂരിലെ രാംഗ് മൊഹല്ല കൊറോണ വൈറസിന്‍റെ ‘ഹോട്ട് സ്പോട്ട്’ ആയി മാറുന്നു; ഒരു പ്രദേശത്ത് നിന്ന് 13 രോഗികള്‍ ഒരു ദിവസം

ജയ്പൂര്‍: രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിലെ പാര്‍ക്കോട്ടിലെ രാംഗ് പ്രദേശത്താണ് ബുധനാഴ്ച 13 കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 106 ആയി ഉയര്‍ന്നു. രോഗബാധിതരായ 34 രോഗികളെ സംസ്ഥാനത്ത് കണ്ടെത്തിയതിനെത്തുടര്‍ന്ന് ജയ്പൂര്‍ ഇപ്പോള്‍ സംസ്ഥാനത്തിന്‍റെ ‘ഹോട്ട് സ്പോട്ട്’ ആയി മാറി. ജയ്പൂരിലെ പാര്‍ക്കോട്ടെയിലെ ജനസാന്ദ്രതയേറിയ രാമന്‍ജാജ് പ്രദേശത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ (26) റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ വൈറസ് ബാധിച്ച 13 പുതിയ കേസുകള്‍ തലസ്ഥാനമായ ജയ്പൂരിലെ രാംഗ് പ്രദേശത്ത് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തതായി അഡീഷണല്‍ ചീഫ് സെക്രട്ടറി (ആരോഗ്യം) രോഹിത് കുമാര്‍ സിംഗ് പറഞ്ഞു. പ്രദേശത്ത് ആദ്യം രോഗം കണ്ടെത്തിയ ഒരാളുമായി എല്ലാവരും ബന്ധപ്പെട്ടു. പുതിയ വൈറസ് ബാധിച്ച രോഗികളെ ക്വാറന്റൈന്‍ ചെയ്തു. പ്രദേശവാസിയായ 45 കാരനായ ഒരാള്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും, മാര്‍ച്ച്…

Senator Thomas Teaming up with The Cotillion Restaurant to Provide Lunches to NUMC Hospital Workers

(Garden City, NY) — New York State Senator Kevin Thomas (D-Levittown) is partnering with The Cotillion Restaurant to provide lunches to hospital workers amid the coronavirus pandemic. A food truck from The Cotillion will deliver ‘grab-n-go’ lunches for medical personnel and hospital staff at Nassau University Medical Center on Thursday afternoon. “These health care professionals are working day and night to keep our community safe,” said Senator Thomas. “They are heroes, and this is a way for our community to show support and thank them for all their hard work, bravery and…

കേരളം വെന്തുരുകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

കോഴിക്കോട്: കേരളത്തിലെ വിവിധ ജില്ലകളിൽ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഏപ്രിൽ 4 വരെ കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില സാധാരണ ഉള്ളതിനേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടും. ആലപ്പുഴ, കോട്ടയം ,തൃശ്ശൂർ ജില്ലകളിൽ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസിനേക്കാളും ഉയരുമെന്നാണ് മുന്നറിയിപ്പ്. അതിനാൽ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടാൻ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നിർദ്ദേശിക്കുന്നു. ‘കൊവിഡ്-19’ വ്യാപനത്തിന്റെ പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ ഭാഗമായി വീട്ടിലിരിക്കുന്നവർ പകൽ 11 മണി മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ വെയിലേൽക്കുന്നത് ഒഴിവാക്കണം. അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കേണ്ടതാണ്.…

‘വേദന നിറഞ്ഞ രണ്ടാഴ്ചക്കാലം വരാനിരിക്കുന്നു, രണ്ടര ലക്ഷം പേര്‍ അമേരിക്കയില്‍ മരിച്ചുവീഴും’; കൊവിഡിന് മുമ്പില്‍ വിറച്ച് ട്രംപും

വാഷിങ്ടണ്‍: ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗ ബാധിതരുള്ള അമേരിക്കയില്‍ വരാന്‍ പോകുന്നത് വേദനാജനകമായ രണ്ടാഴ്ചകളാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 1,75,000 ലധികം പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നും വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. ”വലിയ വേദനകള്‍ ഉണ്ടാകാന്‍ പോവുകയാണ്. വേദന നിറഞ്ഞ രണ്ടാഴ്ചക്കാലം വരാനിരിക്കുന്നു. ബുദ്ധിമുട്ടേറിയ ദിനങ്ങളെ നേരിടാന്‍ എല്ലാ അമേരിക്കക്കാരും തയ്യാറായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. ഒരു മായാജാല വാക്‌സിനോ ചികിത്സയോ ഇതിനില്ല. നമ്മുടെ മനോഭാവമാണ് ഈ മഹാമാരിയുടെ അടുത്ത 30 ദിവസത്തെ ഗതി നിര്‍ണയിക്കുക.”- ട്രംപ് പറഞ്ഞു. അമേരിക്കയാകും അടുത്ത കൊവിഡ് ആഘാത മേഖലയെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയില്‍ ഇതുവരെ 4,054 പേര്‍ മരിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാലും ഒരു ലക്ഷം…

കേരളത്തില്‍ കൊറോണ വൈറസ് ദിനം‌പ്രതി വര്‍ദ്ധിക്കുന്നു; ഇന്ന് 24 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് പന്ത്രണ്ട് പേര്‍ക്കും എറണാകുളത്ത് മൂന്ന് പേര്‍ക്കും തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 265 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 1,64,130 പേരാണ് നിരീക്ഷണത്തിലുള്ളത്. അതേസമയം തിരുവനന്തപുരത്തും കോഴിക്കോടും ഓരോരുത്തര്‍ക്ക് രോഗം ഭേദമായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ”ഇന്ന് ആരംഭിച്ച സൗജന്യ റേഷന്‍ വിതരണം മെച്ചപ്പെട്ട രീതിയിലാണ് നടന്നത്. ചിലയിടങ്ങളില്‍ തിരക്കുണ്ടായിരുന്നു. മിക്കയിടങ്ങളിലും വരുന്നവര്‍ക്ക് ഇരിക്കാന്‍ കസേരയും കുടിക്കാന്‍ വെള്ളവും നല്‍കി. പതിനാലര ലക്ഷത്തോളം പേര്‍ക്ക് ഇന്ന് മാത്രം റേഷന്‍ വിതരണം ചെയ്തു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ധാന്യം വീടുകളില്‍ എത്തിക്കും. ക്വാറന്റീനിലുള്ളവര്‍ക്ക് ക്ഷേമ പെന്‍ഷന്‍…

ഫ്രറ്റേണിറ്റി കാര്‍ഷിക കാമ്പയിന്‍ ഇന്ന് തുടങ്ങും

മലപ്പുറം : “വീണു കിട്ടിയ സമയമാണ്, വെറുതെ കളയേണ്ട. കുടുംബത്തോടൊപ്പം അടുക്കളത്തോട്ടമൊരുക്കാം” തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കാര്‍ഷിക കാമ്പയിന്‍ ഇന്ന് തുടങ്ങും. കാമ്പയിനിന്റെ ഭാഗമായി അടുക്കളത്തോട്ട നിര്‍മാണം, വൃക്ഷത്തൈ നടല്‍ എന്നിവ നടക്കും. വിദ്യാര്‍ഥി യുവജനങ്ങളില്‍ കാര്‍ഷിക സംസ്കാരം വളര്‍ത്തിയെടുക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം. ജില്ലയിലെ ആയിരത്തോളം പേര്‍ കാമ്പയിനില്‍ പങ്കെടുക്കും. ഏപ്രില്‍ ഒന്ന് മുതല്‍ 14 വരെ നീണ്ടു നില്‍ക്കുന്ന കാമ്പയിനിന്റെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടില്‍ അടുക്കളത്തോട്ടം നിര്‍മിച്ച് ഓണ്‍ലൈനിലൂടെ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്റ് നാസര്‍ കീഴുപറമ്പ് നിര്‍വഹിക്കും.

രാഷ്ട്രീയ തടവുകാരുടെ മൃതദേഹങ്ങള്‍ വയലില്‍ വളമായി ഉപയോഗിക്കുന്നു: മുന്‍ തടവുകാരന്‍

ഉത്തരകൊറിയയുടെ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്റെ വിചിത്രമായ പ്രവര്‍ത്തികള്‍ ഇന്ന് ലോകമെമ്പാടും ചര്‍ച്ചയാണ്. അതേസമയം, കിം ജോങ്ങിന്‍റെ പിടിയില്‍ നിന്ന് മോചിതനായ ഒരു തടവുകാരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ഉത്തര കൊറിയയിലെ രാഷ്ട്രീയ തടവുകാരുടെ മൃതദേഹങ്ങള്‍ നല്ല വിളവ് ലഭിക്കുന്നതിന് വയലുകളില്‍ വളമായി ഉപയോഗിക്കുന്നുവെന്നാണ് തടവുകാരന്‍ പറയുന്നത്. ഉത്തരകൊറിയയില്‍ ജയില്‍ വാസമനുഭവിച്ച കിം ഇല്‍ സൂണ്‍ ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. കിം ഇല്‍ സൂനെ ഉത്തര കൊറിയയിലെ കെയ്ചോണ്‍ ‘ടോര്‍ച്ചര്‍ ക്യാമ്പിലാണ്’ അടച്ചിരുന്നത്. പ്യോങ്യാങിന്‍റെ വടക്ക് ഭാഗത്താണ് ഈ ക്യാമ്പ്. ഈ പീഡന കേന്ദ്രത്തിന്റെ സംരക്ഷണയില്‍ വിന്യസിച്ചിരിക്കുന്ന സെക്യൂരിറ്റി ഗാര്‍ഡുകള്‍ അവിടെ കൃഷിയും നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ ഫാമുകളിലാണ് രാഷ്ട്രീയ തടവുകാരുടെ മൃതദേഹങ്ങള്‍ വളമായി ഉപയോഗിക്കുന്നതത്രേ. സുരക്ഷാ ഗാര്‍ഡുകള്‍ ഈ രീതി വളരെ വിജയകരമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ക്യാമ്പിനു ചുറ്റുമുള്ള മലയോരത്ത് ഇത്…

തബ്‌ലീഗി ജമാഅത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് യാത്രക്കാരെ തിരഞ്ഞ് റയില്‍‌വേ

ന്യൂഡല്‍ഹി: ഹസ്രത്ത് നിസാമുദ്ദീന്‍ മര്‍കസില്‍ പങ്കെടുത്ത തബ്ലിഗി ജമാഅത്തിലെ 24 പേരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് രാജ്യം വെല്ലുവിളിയിലായി. മര്‍കസിന്‍റെ പരിപാടിയില്‍ പങ്കെടുത്തവരുടെ വീടുകളിലേക്ക് മടങ്ങിയെത്തിയവരെ ഇപ്പോള്‍ കണ്ടെത്തുന്നതിനുള്ള വെല്ലുവിളി നിറഞ്ഞ ഈ ജോലി നിര്‍വഹിക്കുന്നതില്‍ റെയില്‍വേ തിരക്കിലാണ്. ദില്ലിയില്‍ നിന്ന് അതാത് ലക്ഷ്യസ്ഥാനങ്ങളിലേക്ക് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച അഞ്ച് ട്രെയിനുകളിലെ യാത്രക്കാരെ കണ്ടെത്താന്‍ റെയില്‍വേ ആരംഭിച്ചു. ഈ ട്രെയിനുകളില്‍ യാത്ര ചെയ്തവരുടെ എണ്ണം ആയിരത്തിലധികമാണ്. ഈ ട്രെയിനുകളെല്ലാം മാര്‍ച്ച് 13 മുതല്‍ 19 വരെ ദില്ലിയില്‍ നിന്ന് പുറപ്പെട്ടവയാണ്. ഡുറോന്‍റോ എക്സ്പ്രസ് മുതല്‍ ആന്ധ്രാപ്രദേശ്, ഗ്രാന്‍ഡ് ട്രങ്ക് എക്സ്പ്രസ് മുതല്‍ ചെന്നൈ, തമിഴ്നാട് എക്സ്പ്രസ് മുതല്‍ ചെന്നൈ-ന്യൂഡല്‍ഹി രാജധാനി എക്സ്പ്രസ്, എപി സമ്പാര്‍ക്ക് ക്രാന്തി എക്സ്പ്രസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. റെയില്‍വേയില്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇല്ലെങ്കിലും, ഓരോ ട്രെയിനിലും 1,000 മുതല്‍ 1,200 വരെ യാത്രക്കാരും…