ഇറ്റലിയിലെ ഡോക്ടര്‍മാരെ കൊറോണ വൈറസില്‍ നിന്ന് രക്ഷിക്കാന്‍ ടോമി റോബോട്ട് നഴ്സ്

ഫെയ്സ് മാസ്കോ കൈയ്യുറകളോ സം‌രക്ഷണ ഗൗണുകളോ ഒന്നുമില്ല, പക്ഷേ കൊറോണ വൈറസില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുകയാണ് ‘ടോമി’ എന്ന റോബോട്ടിക് നഴ്സ്. ഇറ്റലിയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട് പ്രഭവകേന്ദ്രമായ വടക്കന്‍ ലോംബാര്‍ഡി മേഖലയിലെ വാരീസിലെ സിര്‍ക്കോളോ ഹോസ്പിറ്റലില്‍ കൊറോണ വൈറസ് രോഗികളെ പരിചരിക്കാന്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും സഹായിക്കുന്ന ആറ് പുതിയ റോബോട്ടുകളില്‍ ഒന്നാണ് ടോമി. “അണുബാധയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്ലാത്ത മറ്റൊരു നഴ്‌സിനെ ഉള്ളത് പോലെയാണ് ഇത്,” ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം ഡയറക്ടര്‍ ഡോ. ഫ്രാന്‍സെസ്കോ ഡെന്റാലി പറഞ്ഞു. വലിയ മിന്നുന്ന കണ്ണുകളുള്ള കുട്ടികളുടെ വലുപ്പത്തിലുള്ള ചക്രമുള്ള റോബോട്ടുകളെ ഒരു രോഗിയുടെ കട്ടിലിന്നരികെ നിര്‍ത്തുന്നു. അതിനാല്‍ കൂടുതല്‍ ഗുരുതരമായ അവസ്ഥയിലുള്ള മറ്റുള്ളവരെ ഡോക്ടര്‍മാര്‍ക്ക് നോക്കാന്‍ കഴിയും. മുറിയിലെ ഉപകരണങ്ങളില്‍ നിന്നുള്ള പാരാമീറ്ററുകള്‍ അവര്‍ നിരീക്ഷിക്കുകയും ആശുപത്രി ജീവനക്കാര്‍ക്ക് അയയ്ക്കുകയും ചെയ്യുന്നു. ടച്ച് സ്‌ക്രീന്‍ മുഖങ്ങളുള്ള റോബോട്ടുകള്‍ക്ക് സന്ദേശങ്ങള്‍…

കൊവിഡ്-19: 2001 സെപ്റ്റംബര്‍ 11 ആക്രമണത്തെ അനുസ്മരിപ്പിക്കുന്നു – ഗവര്‍ണ്ണര്‍ ക്വോമോ

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സംസ്ഥാനത്ത് ഒരു ദിവസം 500 ലധികം കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങള്‍ രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്തൊട്ടാകെ നടന്ന മരണങ്ങള്‍ മൂവായിരമായി ഉയര്‍ന്നു, അല്ലെങ്കില്‍ 2001 സെപ്റ്റംബര്‍ 11 ആക്രമണത്തില്‍ കൊല്ലപ്പെട്ട അതേ എണ്ണം, ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോ വെള്ളിയാഴ്ച പറഞ്ഞു. കൊറോണ വൈറസ് ആക്രമണത്തിന്‍റെ ഏറ്റവും മോശമായ അവസ്ഥ വരാന്‍ ന്യൂയോര്‍ക്ക് നഗരത്തിന് ദിവസങ്ങളേയുള്ളൂവെന്ന് മേയര്‍ ബില്‍ ഡി ബ്ലാസിയോ പറഞ്ഞു. മെഡിക്കല്‍ സ്റ്റാഫുകളുടെയും വെന്‍റിലേറ്ററുകളുടെയും കുറവ് പരിഹരിക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്‍റിന്‍റെ സഹായത്തിനായി അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ട യു എസിലെ മരണത്തിന്‍റെ നാലിലൊന്ന് ന്യൂയോര്‍ക്ക് നഗരത്തിലാണ്. ന്യൂയോര്‍ക്കില്‍ 24 മണിക്കൂറില്‍ മരിച്ചത് 562 പേരാണ്. ഇതോടെ ന്യൂയോര്‍ക്ക് സംസ്ഥാനത്തെ മൊത്തം മരണം 2,935 ആയി ഉയര്‍ന്നെന്ന് ഗവര്‍ണ്ണര്‍ ക്വോമോ പറഞ്ഞു. വൈറസ് ആരംഭിച്ചതിനു ശേഷമുള്ള മരണങ്ങളുടെ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിതെന്നാണ് അദ്ദേഹം ഇതിനെ…

തോക്ക് വില്പന അവശ്യ വസ്തുക്കളില്‍ നിന്ന് ഒഴിവാക്കി; ന്യൂയോര്‍ക്ക് ഗവര്‍ണ്ണക്കെതിരെ കേസ്

ന്യൂയോര്‍ക്ക്: കൊവിഡ്-19 വ്യാപകമായി പടര്‍ന്നു പിടിക്കുകയും നിരവധി പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ അവശ്യ സര്‍‌വ്വീസുകള്‍ അല്ലാത്ത എല്ലാ റിട്ടെയില്‍ ബിസിനസ്സുകളും അടച്ചുപൂട്ടാന്‍ മാര്‍ച്ച് 20ന് ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ ക്വോമോ ഉത്തരവിറക്കിയതിനെതിരെ നാഷണല്‍ റൈഫിള്‍ അസ്സോസിയേഷന്‍ (എന്‍ ആര്‍ എ) ഫെഡറല്‍ കോടതിയില്‍ അന്യായം ഫയല്‍ ചെയ്തു. അയല്‍‌പക്കത്തെ പലചരക്ക് കടകളെപ്പോലെ തന്നെയാണ് തോക്ക് കടകളും എന്നാണ് എന്‍ ആര്‍ എ വാദിക്കുന്നത്. ഈ പാന്‍ഡെമിക് സമയത്ത് തോക്ക് കടകളും ‘അവശ്യ ബിസിനസ്സില്‍’ ഉള്‍പ്പെടുത്തണമെന്നാണ് എന്‍ആര്‍എ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. പൗരാവകാശമായ, ഭരണഘടനയില്‍ അനുശാസിക്കുന്ന  രണ്ടാം ഭേദഗതിയെ അസാധുവാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് എന്‍‌ആര്‍‌എയുടെ വാദം. ഗവണ്‍മെന്റിന്റെ അതിരുകടന്ന പ്രവര്‍ത്തനത്തിന്റെ ഫലമായി, മിക്ക ന്യൂയോര്‍ക്കുകാര്‍ക്കും ആയുധങ്ങളോ വെടിക്കോപ്പുകളോ വാങ്ങാനുള്ള ഭരണഘടനാപരമായ അവകാശം വിനിയോഗിക്കാന്‍ കഴിയുന്നില്ലെന്നാണ് എന്‍ആര്‍എ ന്യൂയോര്‍ക്കിലെ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ് ഫെഡറല്‍ കോടതിയില്‍ വ്യാഴാഴ്ച സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.…

ഇന്ത്യയില്‍ കൊറോണ അതിവേഗം പടരുന്നു; പുതിയ കേസുകളില്‍ 65% വര്‍ദ്ധന

ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ വളരെ വേഗത്തില്‍ വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ മാസം തബ്‌ലിഗി ജമാഅത്തിലെ നിസാമുദ്ദീന്‍ മര്‍കസ് ആസ്ഥാനത്ത് ഉള്‍പ്പെട്ടവരില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, കഴിഞ്ഞ 2 ദിവസത്തിനുള്ളില്‍ തബ്ലീഗി ജമാഅത്തുമായി ബന്ധപ്പെട്ട 647 പേര്‍ മാത്രമാണ് കൊറോണ അണുബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ ഈ കേസുകള്‍ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 23 ദിവസമായി രാജ്യത്ത് പടരുന്ന പുതിയ കൊറോണ കേസുകളില്‍ പകുതിയും മര്‍കസുമായി ബന്ധപ്പെട്ടതാണ്. തബ്ലിഗി ജമാഅത്തുവുമായി ബന്ധപ്പെട്ട 65% പുതിയ കേസുകള്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ഓടെ രാജ്യത്തൊട്ടാകെ 485 പുതിയ കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതില്‍ 295 കേസുകളെങ്കിലും നിസാമുദ്ദീന്‍ മര്‍കസ് ഘോഷയാത്രയില്‍ പങ്കെടുത്തവരാണ്. അതായത്, 65 ശതമാനം പുതിയ കേസുകളുടെയും ഉറവിടം തബ്ലിഗി ജമാഅത്തില്‍…

കൊവിഡ്-19: മികച്ച സം‌രക്ഷണ ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് ന്യൂയോര്‍ക്ക് സിറ്റി നഴ്സുമാരുടെ പ്രതിഷേധ റാലി

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് മൂലം മരണപ്പെട്ട സഹപ്രവര്‍ത്തകരുടെ ഫോട്ടോകളുമായി പരിഭ്രാന്തരായ സിറ്റി നഴ്സുമാര്‍ മികച്ച സംരക്ഷണ ഉപകരണങ്ങള്‍ക്കായി വെള്ളിയാഴ്ച ആശുപത്രിക്കു മുന്നില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ‘ഇതാ, ഞങ്ങള്‍ ഏറ്റവും ഭയാനകമായ ശത്രുവിനെ നേരിടുകയാണ്. എല്ലാവരേയും കൊല്ലുന്ന ഈ ശത്രുവിനെ നേരിടാന്‍ ഞങ്ങളുടെ കൈയില്‍ ആയുധമില്ല. കൊറോണ വൈറസ് എന്ന ഈ മഹാമാരി ജനങ്ങളെ കൊന്നൊടുക്കുമ്പോള്‍ ഞങ്ങള്‍ അതിനെ സധൈര്യം നേരിടുകയാണ്, ആവശ്യമായ സം‌രക്ഷണ കവചമില്ലാതെ,’ വികാരാധീനയായി നഴ്സ് ഡയാന ടോറസ് പറഞ്ഞു. ന്യൂയോര്‍ക്ക് സിറ്റിയിലെ മൗണ്ട് സിനായി ആശുപത്രിക്ക് മുന്‍പില്‍ ഒരു ഡസന്‍ സഹപ്രവര്‍ത്തകരോടൊപ്പമാണ് ഡയാന ടോറസ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ന്യൂയോര്‍ക്കില്‍ മരണസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ മാസ്കുകള്‍, തൊപ്പികള്‍, സം‌രക്ഷണ സ്യൂട്ടുകള്‍ എന്നിവയാണ് അവര്‍ ആവശ്യപ്പെടുന്നത്. രണ്ടു കുട്ടികളുടെ അമ്മയായ നഴ്സ് പ്രാക്ടീഷണര്‍ സാഷാ വിന്‍‌സ്‌ലോ പറയുന്നു ‘ഞങ്ങള്‍ ബോഡി ബാഗുകള്‍ ആകാന്‍ തയ്യാറല്ല’ എന്ന്.…

ചാവുനിലമായി ന്യൂജേഴ്‌സി; പകര്‍ച്ചവ്യാധിക്കെതിരേ കൂടുതല്‍ കരുതല്‍ നടപടികള്‍: ജോര്‍ജ് തുമ്പയില്‍

ന്യൂജേഴ്‌സി: കൊറോണ പുതിയ റെക്കോഡുകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. മരണനിരക്കില്‍ ന്യൂജേഴ്‌സി മറ്റു പല കാര്യങ്ങളിലും മുന്നിലായിരുന്നു. എന്നാല്‍ കോവിഡ് 19 വന്നതോടെ, ഹൃദ്രോഗം, അര്‍ബുദം, വിവിധ അപകട മരണങ്ങള്‍ എന്നിവയ്‌ക്കൊന്നും വലിയ വിലയില്ലാതായി. 2018 ലാണ് ന്യൂജേഴ്‌സിയില്‍ വലിയ മരണനിരക്ക് ഉണ്ടായതെന്നാണ ആരോഗ്യവകുപ്പ് അധികൃതര്‍ പുറത്തുവിട്ട ഡേറ്റകള്‍ പറയുന്നത്. ഇപ്പോള്‍ ചാവണോ, ജീവിക്കണോ എന്നു നിശ്ചയിക്കുന്നത് ഇത്തരം ഡേറ്റകളും അവയുടെ വിശകലനങ്ങളുമാണല്ലോ. ശരാശരി 154 മരണങ്ങള്‍ എന്ന കണക്ക് കൊറോണ കുലംകുത്തിയായി മാറിയതോടെ ന്യൂജേഴ്‌സി മറികടന്നിരിക്കുന്നു. ഇതൊരു കണക്കേയല്ല, വരുന്ന ആഴ്ചയാണ് സര്‍വ്വകാല റെക്കോഡ് സൃഷ്ടിക്കപ്പെടുകയെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറയുന്നു. ആദ്യത്തെ കൊറോണ വൈറസ് കേസ് മാര്‍ച്ച് 4 നാണ് ന്യൂജേഴ്‌സിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 30 ദിവസത്തിനുള്ളില്‍ മൊത്തം 25,590 പോസിറ്റീവ് കേസുകളും 539 മരണങ്ങളുമായി കൊറോണ സംസ്ഥാനത്ത് സര്‍വ്വാധിപത്യം സൃഷ്ടിച്ചു കഴിഞ്ഞു. അതിനു മുന്‍പു…

കൊറോണ വൈറസ്: നിസ്സഹായതയോടെ യു എസ്; ഒറ്റ ദിവസം 1169 പേര്‍ മരിച്ചു

ന്യൂയോര്‍ക്ക്: കൊറോണ വൈറസിന് മുന്നില്‍ അമേരിക്ക നിസ്സഹായതയോടെ പകച്ചു നില്‍ക്കുന്ന സ്ഥിതിവിശേഷമാണിപ്പോള്‍. ഒറ്റ ദിവസം കൊണ്ട് 1169 പേരാണ് മരിച്ചത്. അമേരിക്കയില്‍ കൊറോണ വൈറസ് (കോവിഡ് 19) മൂലമുള്ള മരണസംഖ്യ അയ്യായിരത്തിലധികമായി വര്‍ദ്ധിച്ചു. ഇതുവരെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ചത് ന്യൂയോര്‍ക്കിലാണ്. അതേസമയം, കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ നേരിടാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോ മറ്റ് യുഎസ് ഗവര്‍ണര്‍മാരോട് അഭ്യര്‍ത്ഥിച്ചു. 16,000 ആളുകള്‍ അണുബാധ മൂലം കൊല്ലപ്പെടാന്‍ സാധ്യതയുള്ള ന്യൂയോര്‍ക്ക് പോലുള്ള ഒരു സാഹചര്യവും അവരുടെ നഗരങ്ങള്‍ അഭിമുഖീകരിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പകര്‍ച്ചവ്യാധിയെക്കുറിച്ചുള്ള തന്‍റെ ദൈനംദിന പത്രസമ്മേളനത്തില്‍, ഗേറ്റ്സ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ഒരു സംഘം ഉദ്ധരിച്ച മരണങ്ങളുടെ കണക്കുകളിലേക്ക് ക്വോമോ ശ്രദ്ധ ആകര്‍ഷിച്ചു.…

ദേശീയ ദുരന്തം നേരിടാന്‍ ദീപം തെളിയിക്കല്‍ വെറും ഷോ ആണെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: ഞായറാഴ്ച രാത്രി വൈദ്യുതി വിളക്കുകള്‍ അണച്ച് ചെറുവെളിച്ചങ്ങള്‍ തെളിയിക്കാന്‍ ആവശ്യപ്പെട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ വിമര്‍ശനമുയരുന്നു. കോണ്‍ഗ്രസ് നേതാവ് ശശിതരൂരും പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയും രൂക്ഷവിമര്‍ശനമുയര്‍ത്തി രംഗത്ത് വന്നിട്ടുണ്ട്. ആളുകളുടെ വേദന, സാമ്പത്തിക വിഷമം, അവരുടെ ബുദ്ധിമുട്ടുകള്‍ എന്നിവ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് ഒരക്ഷരം മിണ്ടാതെ ഷോ കാണിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന് തരൂര്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ വിമര്‍ശനം. ലോക്ക്ഡൗണിന് ശേഷമുള്ള പ്രശ്‌നങ്ങളോ കാഴ്ച്ചപ്പാടുകളോ ഭാവകാര്യങ്ങളോ ഇല്ല. ഇന്ത്യയുടെ ഫോട്ടോ-ഓപ് പ്രധാനമന്ത്രിയുടെ വെറുമൊരു ഫീല്‍ ഗുഡ് അവതരണമെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദേശം ദുരന്തകാലത്തെ പ്രഹസനമെന്ന് രാമചന്ദ്ര ഗുഹയും പരോക്ഷമായി വിമര്‍ശിച്ചു. ”ഇവന്റ് മാനേജ്‌മെന്റ് 9.0, ഒരു മഹാനായ ചിന്തകന്‍ ഒരിക്കല്‍ പറഞ്ഞു. ചരിത്രം ആവര്‍ത്തിക്കും. ആദ്യം ദുരന്തമായി പിന്നെ പ്രസഹനമായി. ദുരന്തനേരത്ത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയില്‍ നമ്മുക്കൊരു…

കൊറോണ വൈറസ്: വൃദ്ധ ദമ്പതികള്‍ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു

കോട്ടയം: ‘കൊവിഡ്-19’ ബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റാന്നി സ്വദേശികളായ വയോധിക ദമ്പതിമാർ ആശുപത്രിവിട്ടു. 93-കാരനായ തോമസ്, 88-കാരിയായ ഭാര്യ മറിയാമ്മ എന്നിവരാണ് ആശുപത്രി വിട്ടത്. വീട്ടിലെത്തിയതിനു ശേഷം 14 ദിവസം കൂടി ഇവര്‍ നിരീക്ഷണത്തില്‍ തുടരും. “എല്ലാവര്‍ക്കും നന്ദി. രോഗം മാറിയതില്‍ ഏറെ സന്തോഷം. ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നന്ദി”- ഇവർ പ്രതികരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ കൈവീശി ഇവരെ യാത്രയാക്കി. കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് മുതിര്‍ന്ന നഴ്‌സുമാരോടൊപ്പം ആംബുലന്‍സില്‍ ഇരുവരെയും റാന്നിയിലുള്ള വീട്ടിലാക്കി. ഇറ്റലിയില്‍നിന്നെത്തിയ കുടുംബവുമായുള്ള സമ്പര്‍ക്കം മൂലമാണ് ഇവര്‍ക്ക് ‘കൊവിഡ്-19’ ബാധിച്ചത്. മാര്‍ച്ച് എട്ടിനാണ് ഇവര്‍ക്ക്  ‘കൊവിഡ്-19’ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. തുടർന്ന്  കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ‘കൊവിഡ്-19’ ബാധിച്ച അറുപതുവയസ്സിനു മുകളിലുള്ളവരെ ഹൈ റിസ്‌ക് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുക.…

30000 ഡോക്ടര്‍ വോളന്‍റിയര്‍മാര്‍ കൊറോണയ്ക്കെതിരെ പൊരുതാന്‍ തയ്യാര്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് അണുബാധ രാജ്യത്തുടനീളം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍, 30,000 ത്തോളം ഡോക്ടര്‍ വോളന്‍റിയര്‍മാരും ഈ പകര്‍ച്ചവ്യാധിക്കെതിരായ യുദ്ധത്തില്‍ പ്രവേശിക്കാന്‍ തയ്യാറാണ്. കൊവിഡ്-19 പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ സ്വമേധയാ സഹായിക്കാന്‍ വിരമിച്ച സ്വകാര്യ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 30,000 ത്തിലധികം ഡോക്ടര്‍ വോളന്‍റിയര്‍മാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വൈറസിനെതിരായ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ ആംഡ് ഫോഴ്സ് മെഡിക്കല്‍ സര്‍വീസ്, റിട്ടയേര്‍ഡ് സര്‍ക്കാര്‍/സ്വകാര്യ ഡോക്ടര്‍മാര്‍ എന്നിവരോട് അഭ്യര്‍ത്ഥിച്ചിരുന്നു. മാര്‍ച്ച് 25 നാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. രാജ്യത്ത് കോവിഡ് 19 കേസുകളുടെ എണ്ണം വെള്ളിയാഴ്ച 2,301 ആയി ഉയര്‍ന്നപ്പോള്‍ 56 പേര്‍ പകര്‍ച്ചവ്യാധി മൂലം മരിച്ചു. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവരും രാജ്യത്തെ സേവിക്കാനുള്ള ഈ മഹത്തായ ദൗത്യത്തിന്‍റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവരും മാര്‍ച്ച് 25 ന് എന്‍ടിഐ ആയോഗിന്‍റെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത…