ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കരസേനയില്‍ നിന്നും വിരമിച്ച വിമുക്തഭടന് കൊട്ടാരക്കര കരിക്കം പ്രഭ ബംഗ്ലാവില്‍ (പനച്ചവിളയില്‍ കുടുംബം) ഉമ്മന്‍ കിരിയന്‍ (70) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ തിങ്കളാഴ്ച നിര്യാതനായി. ഏതാനും ദിവസങ്ങളായി ന്യൂമോണിയ ബാധയെതുടര്‍ന്നു റിച്ച്മണ്ട് മെഡിക്കല്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട് ന്യൂയോര്‍ക്കില്‍ നടത്തും. കൊട്ടാരക്കര ചാരുവിള മാരൂര്‍ കുടുംബാംഗം കുഞ്ഞമ്മ ഉമ്മാണ് ഭാര്യ. സ്റ്റാറ്റന്‍ഐലന്റിലെ കലാ-സാംസ്കാരിക -സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യവും അറിയപ്പെടുന്ന ഫോട്ടോഗ്രാഫറുമായ പ്രഭ ഉമ്മന്‍ (ന്യൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്മെന്റ് സീവ്യൂ ഹോസ്പിറ്റല്‍) പുത്രനും, ശോഭ ഉമ്മന്‍ പുത്രിയുമാണ്. ബിന്‍സി വര്‍ഗീസ് (ചക്കാലയില്‍, പരുമല), സാം ജോണ്‍ (തേവലക്കര) എന്നിവര്‍ ജാമാതാക്കളും, കെസിയ, കെയില എന്നിവര്‍ പേരക്കുട്ടികളുമാണ്. സ്റ്റാറ്റന്‍ഐലന്റ് പെന്തക്കോസ്ത് മിഷന് ഇടവകാംഗമാണ്. കരിക്കം പനച്ചവിളയില്‍ പരേതനായ കിരിയന്‍ ഉമ്മന്‍- റാഹേലമ്മ ദമ്പതികളുടെ പുത്രനായ പരേതന് ഇന്ത്യന്‍ കരസേനയുടെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍…
Day: April 6, 2020
ഏലിയാമ്മ പോത്തന്റെ സംസ്കാരം മക്കളുടെ അഭാവത്തില്‍ നടത്തി
കല്ലൂപ്പാറ പുതുശ്ശേരി മുവക്കോട് മഞ്ഞനാംകുഴിയില്‍ പരേതനായ എം.ജെ.പോത്തന്റെ ഭാര്യ ഏലിയാമ്മ പോത്തന്റെ സംസ്കാരം മാര്‍ച്ച് 21, ശനിയാഴ്ച 9-30 ന് ഭവനത്തിലെ ശുശ്രൂ’ഷകള്‍ക്ക് ശേഷം മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കൊച്ചി ഭദ്രാസന മെത്രാപ്പോലിത്ത അഭി. യാക്കോബ് മാര്‍ ഐറേനിയോസ് തിരുമനസ്സിന്റെ നേതൃത്വത്തിലും ഇടവക വികാരി റവ. ഫാ. ബിനോ ജോണ്‍, അസിസ്റ്റന്റ് വികാരി റവ. ഫാ. ലിജി പി ചെറിയാന്റേയും സാന്നിദ്ധ്യത്തിലും നടത്തപ്പെട്ടു. കൊവിഡ്-19നോടനുബന്ധിച്ച് നാട്ടിലുള്ള പ്രതിരോധ നടപടികളോട് പൂര്‍ണ്ണമായും സഹകരിച്ച് അമേരിക്കയിലുള്ള മക്കളായ സാലി ഏലിയാസ്സ്, എബ്രഹാം പോത്തന്, അലക്സ് പോത്തന്, സജി എം. പോത്തന് (Northeast American Diocese Council Member, FOKANA NAtional Committee Member) എന്നിവര്‍ എല്ലാവരും നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കി. പ്രിയ മാതാവിനെ അവസാനവട്ടം ഒന്നുകൂടെ കാണുവാനുള്ള വ്യഥ മസ്സില് ഒതുക്കി, നാടിന്റെ ആരോഗ്യ പ്രവര്‍ത്തനങ്ങളോട് സഹകരിച്ചു അവരുടെ…
മലമ്പുഴ എസ്.പി ലൈനില്‍ ജനകീയ അടുക്കള ആരംഭിച്ചു
പാലക്കാട്: ഹ്യൂമണ്‍ വെല്‍കെയര്‍ ഫൗണ്ടേഷനും കേരള പോലീസിന്റെ നന്മ ട്രസ്റ്റും മലമ്പുഴ ഗ്രാമപഞ്ചായത്തും സംയുക്തമായി മലമ്പുഴ എസ്.പി ലൈന്‍ കോളനിയിലെ 350 ഓളം പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിന്റെ ഭാഗമായി ജനകീയ അടുക്കള ആരംഭിച്ചു. പ്രസ്തുത പരിപാടിക്ക് വേണ്ട അരിയും പലചരക്ക് സാധനങ്ങളും സൗഹൃദവേദി വൈസ് ചെയര്മാന് റിട്ട. ഡിവൈഎസ്പി വി.എസ്.മുഹമ്മദ് കാസിം മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ രാമചന്ദ്രന് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്റ്റഡന്റ്സ് പോലീസ് ADNO ജയരാജ്, മലമ്പുഴ സി.ഐ ശശികുമാര്‍, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ സുനില്‍ കുമാര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് തോമസ് വാഴപ്പള്ളി, ഹ്യൂമണ്‍ വെല്‍ കെയര്‍ ഫൗണ്ടേഷന് എക്സിക്യുട്ടീവ് മെമ്പറും കോര്‍ഡിനേറ്ററുമായ പി. ലുഖ്മാന്, വാര്‍ഡ് മെമ്പര്‍ ബാബു, ജനമൈത്രി പോലീസ് അബൂ താഹിര്‍, ORC കോര്‍ഡിനേറ്റര്‍ ജന്‍സണ്‍, കിച്ചണ്‍ ഇന്‍ ചാര്‍ജ്ജ് മുസ്തഫ മലമ്പുഴ തടങ്ങിയവര്‍…
ന്യൂയോര്‍ക്കില്‍ നിര്യാതരായ മലയാളികള്‍ക്ക് വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ അനുശോചനം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ഈ ഒരാഴ്ചക്കുള്ളില്‍ 10 മലയാളികള്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ഈ വിഷമ ഘട്ടത്തില്‍ മരണപ്പെട്ട എല്ലാ കുടുംബ അംഗങ്ങളോടും വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ അനുശോചനം അറിയിക്കുന്നു . ഈ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതിനോടൊപ്പം ഇവരുടെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ന്യൂയോര്‍ക്കിലെ എല്മണ്ടിലുള്ള തിരുവല്ല വളഞ്ഞവട്ടം വലിയ പറമ്പില്‍ തൈക്കടവില്‍ സജി ഏബ്രഹാമിന്റെ മകന് ഷോണ്‍ എസ് എബ്രഹാം (21), നെടുപ്രം കൈപ്പാലില് ഈപ്പന് ജോസഫ് (74 ), കൊട്ടരക്കര കരിക്കം സ്വദേശി ഉമ്മന്‍ കുര്യന് (70), പിറവം പാലച്ചുവട് പാറശേരില്‍ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ് (61), ജോസഫ് തോമസ് (72 ), ന്യൂയോര്‍ക്ക് മെട്രോപ്പൊലിറ്റന്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്ന തൊടുപുഴ മുട്ടം ഇഞ്ചനാട്ട് തങ്കച്ചന് (51), ന്യൂയോര്‍ക്കില്‍ നഴ്സായിരുന്ന തിരുവല്ല കിഴക്കുംമുറി ഗ്രേസ് വില്ലയില്‍ ഏലിയാമ്മ (65), പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ്…
കോവിഡ് 19 പ്രതിരോധ പ്രചരണ കുട
കത്തി നില്ക്കുന്ന വേനല്‍ ചൂടിനെ കീഴ്പ്പെടുത്തി കൊറോണ എന്ന മഹാമാരിയെ പിടിച്ചു കെട്ടാന്‍ രാപകലുകള്‍ അക്ഷീണ പരിശ്രമം നടത്തുന്ന ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ക്ക് തണലേകാന്‍ ചെങ്ങമനാട് ജനമൈത്രി പോലീസ് ഉണ്ട് എന്ന സന്ദേശവുമായി ചെങ്ങമനാട് ജനമൈത്രി പോലീസ് പൊതുജന പങ്കാളിത്തത്തോടെ ചെങ്ങമനാട് മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി സൂചകമായി കോവിഡ് 19 പ്രതിരോധ പ്രചരണ കുട നല്കി. സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിക്കുകയും അതിനോടൊപ്പം തന്നെ ആരോഗ്യമേഖലയിലെ പ്രവര്‍ത്തകരെ ഓരോരുത്തരും അംഗീകരിച്ച് കൊറോണയെ പ്രതിരോധിക്കുന്ന സന്ദേശങ്ങള്‍ കൈമാറുകയും, നന്ദി അറിയിക്കുകയും ചെയ്യണമെന്നതാണ് കോവിഡ് 19 പ്രതിരോധ കുട നൽകിയതിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ചെങ്ങമനാട് PHC യിലെ ഡോക്ടര്‍ എലിസബത്തിന് ചെങ്ങമനാട് ജനമൈത്രി പോലീസ് സ്റ്റേഷന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ T K ജോസി കോവിഡ് 19 പ്രതിരോധ കുട കൈമാറി. ചടങ്ങില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സുരേഷ് A V…
നയാഗ്രയില്‍ “കൈകോര്‍ത്ത് പിടിച്ചു…” മലയാളികള്‍
കോവിഡ് 19 എന്ന കൊറോണാ വൈറസ് കാനഡയിലെ നയാഗ്രയിലും ശക്തിപ്രാപിക്കുമ്പോള്‍, മലയാളി സമൂഹത്തെ ഒന്നായി നിര്‍ത്തുവാനും, ദുരിതം അനുഭവിക്കുന്ന മലയാളികള്‍ക്ക് കൈത്താങ്ങാകുവാനും നയാഗ്ര മലയാളി സമാജത്തിന്റെ “കൈകോര്‍ത്ത് പിടിക്കാം…” പദ്ധതി നിലവില്‍ വന്നു. നിരവധി വ്യക്തികള്‍ക്കും, കുടുംബങ്ങള്‍ക്കും ഇതിനകം തന്നെ അവശ്യ സാധനങ്ങളുടെ കിറ്റുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. പദ്ധതിക്ക് ആവശ്യമായ മുഴുവന്‍ തുകയും കണ്ടെത്തിയിരിക്കുന്നത് നയാഗ്ര മേഖലയിലെ മലയാളികളില്‍ നിന്നാണ്. നയാഗ്ര മലയാളി സമാജത്തിന്റെ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ നേതൃത്വത്തില്‍, 50ഓളം വോളണ്ടീയേഴ്സിനെ അണിനിരത്തിക്കൊണ്ടാണ് സഹായങ്ങള്‍ ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. നയാഗ്ര മേഖലയിലെ മലയാളി കുടുംബങ്ങള്‍, വ്യക്തികള്‍, പ്രായമായവര്‍, വിദ്യാര്‍ഥികൾ എന്നിവര്‍ക്ക് പദ്ധതിയുടെ സേവനം ലഭ്യമാകും. 1000 കിലോ അരി, 300 കിലോ പച്ചരി, 100 കിലോ പയര്‍, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി കോവിഡ് 19 രോഗത്താല്‍ ദുരിതം അനുഭവിക്കുവര്‍ക്ക് വിതരണം ചെയ്യുന്നത്. നയാഗ്ര…
കൊറോണ വൈറസ് മൂലം വൈര്യം മറന്ന് പാക്കിസ്താന്; എയര്‍ ഇന്ത്യയ്ക്ക് വ്യോമപാത തുറന്നു കൊടുത്തു
ന്യൂഡല്‍ഹി: കൊറോണ വൈറസ് എന്ന മഹാമാരി ലോകമൊട്ടാകെ നാശം വിതച്ചുകൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയോടുള്ള വൈര്യം മറന്ന് പാക്കിസ്താന്. എയര്‍ ഇന്ത്യാ വിമാനത്തിന് പാക്കിസ്താന്റെ വ്യോമപാത തുറന്നുകൊടുത്താണ് അവര്‍ ഇന്ത്യയോടുള്ള വൈര്യം താത്ക്കാലികമായെങ്കിലും മറന്നത്. ഇറാനും എയര്‍ ഇന്ത്യയ്ക്ക് തങ്ങളുടെ വ്യോമപാത തുറന്നു കൊടുത്തു. കൊവിഡ്-19ന്റെ ശ്ചാത്തലത്തില്‍ ഇന്ത്യയില്‍ കുടുങ്ങിപ്പോയ ജര്‍മ്മന്‍കാരെ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്ട്ടിലെത്തിക്കാനായി എയര്‍ ഇന്ത്യ വിമാനം പറന്നത് പാകിസ്ഥാനിന്റെയും ഇറാന്റെയും വ്യോമയാന പാതയിലൂടെയാണ്. വിമാനം പാകിസ്ഥാന്റെ വ്യോമപാതയില്‍ കടന്നയുടയന് പാകിസ്ഥാന് എയര്‍ ട്രാഫിക് കണ്ട്രോള് ഉദ്യോഗസ്ഥന് എയര്‍ ഇന്ത്യ പൈലറ്റിനോട് ചോദിച്ചു..”കൊവിഡ് ദൗത്യത്തിന്റെ ഭാഗമാണോ യാത്ര..?”.. ”അതെ” എന്ന് എയര്‍ ഇന്ത്യ പൈലറ്റ് മറുപടി പറഞ്ഞു. ഇതോടെ ഇന്ത്യയെ പുകഴ്ത്തിക്കൊണ്ട് പാക് എയര്‍ ട്രോഫിക് കണ്ട്രോളര് പറഞ്ഞു..”രോഗം പടര്‍ന്ന് പിടിയ്ക്കുമ്പോഴും പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്ന നിങ്ങളില്‍ അഭിമാനിക്കുന്നു… എല്ലാ ആശംസകളും.” ജീവിതത്തില്‍ ആദ്യമായാണ് പാക് അധികൃതരില്‍ നിന്നും…
‘കൊവിഡ്-19’ പോരാട്ടം: രാഷ്ട്രപതി മുതല്‍ എംപിമാര്‍ വരെ ഉള്ളവരുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറച്ചു; എംപി ഫണ്ട് രണ്ടു വര്‍ഷത്തേക്ക് മരവിപ്പിച്ചു
ന്യൂദൽഹി: ‘കൊവിഡ്-19’ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി പാര്‍ലമെന്റംഗങ്ങളുടെയും മന്ത്രിമാരുടെയും ശമ്പളം 30 ശതമാനം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. എംപിമാരുടെ വികസന ഫണ്ട് രണ്ട് വര്‍ഷത്തേക്ക് മരവിപ്പിക്കുകയും ചെയ്തു. എംപിമാരുടെ മരവിപ്പിക്കുന്ന മണ്ഡല വികസന ഫണ്ട് സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ ഫണ്ടിലേക്ക് മാറ്റും. ഇതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് കേന്ദ്രമന്ത്രിസഭ പാസാക്കി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ എന്നിവരുടെ ശമ്പളവും 30 ശതമാനം കുറച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് നിര്‍ണായക തീരുമാനം എടുത്തത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കേന്ദ്രമന്ത്രിസഭ യോഗം ചേര്‍ന്നത്. വാര്‍ത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ഗവര്‍ണര്‍മാര്‍ എന്നിവരുടെ ശമ്പളത്തില്‍ നിന്ന് 30 ശതമാനം കുറവ് വരുത്താൻ അവര്‍ നേരത്തെ വാഗ്ദാനം ചെയ്തിരുന്നുവെന്ന് പ്രകാശ്…
അണുബാധയില്‍ നിന്ന് സുഖം പ്രാപിച്ചത് ആയുര്‍വ്വേദവുമായി ബന്ധമില്ലെന്ന് ചാള്‍സ് രാജകുമാരന്
ലണ്ടന്‍: കൊറോണ വൈറസ് ബാധിച്ച് സുഖം പ്രാപിച്ചത് ആയുര്‍വേദവും ദക്ഷിണേന്ത്യയിലെ ഒരു റിസോര്‍ട്ടില്‍ നിന്നുള്ള ഹോമിയോപ്പതി ചികിത്സയുമായി ബന്ധപ്പെട്ടതാണെന്ന റിപ്പോര്‍ട്ടുകള്‍ ബ്രിട്ടനിലെ പ്രിന്‍സ് ചാള്‍സ് ഓഫീസ് നിഷേധിച്ചു. ബ്രിട്ടനിലെ ആദ്യത്തെ താല്‍ക്കാലിക നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) ഫീല്‍ഡ് ഹോസ്പിറ്റല്‍ വെള്ളിയാഴ്ച പ്രിന്‍സ് ഉദ്ഘാടനം ചെയ്തതായി പ്രിന്‍സ് ചാള്‍സ് (71) ഓഫീസ് ക്ലാരന്‍സ് ഹൗസ് അറിയിച്ചു. എന്‍എച്ച്എസുമായി കൂടിയാലോചിച്ച ശേഷം വെയില്‍സ് രാജകുമാരന് സുഖം പ്രാപിച്ചുവെന്ന് ഓഫീസ് അറിയിച്ചു. ബാംഗ്ലൂരില്‍ ‘സൗഖ്യ’ എന്ന ആയുര്‍വേദ റിസോര്‍ട്ട് നടത്തുന്ന ഡോ. ഐസക് മത്തായി ആയുര്‍വേദത്തിലൂടെയും ഹോമിയോപ്പതിയിലൂടെയും ചാള്‍സ് രാജകുമാരനെ ചികിത്സിച്ചിട്ടുണ്ടെന്ന് തന്നോട് പറഞ്ഞതായി കേന്ദ്ര ആയുഷ് മന്ത്രി ശ്രീപാദ് നായിക് ഈ ആഴ്ച ആദ്യം അവകാശപ്പെട്ടിരുന്നു. ചികിത്സ വിജയകരമായിരുന്നു എന്നും പറഞ്ഞു. കൊറോണ വൈറസ് ബാധിതര്‍ക്ക് ബദല്‍ മരുന്നുകള്‍ നല്‍കണമെന്ന് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.…
ലോക്ക്ഡൗണ്‍ സമയത്ത് ലോകമെമ്പാടും ഗാര്‍ഹിക പീഡന കേസുകള്‍ വര്‍ദ്ധിക്കുന്നുവെന്ന് ഐക്യരാഷ്ട്ര സഭ
ഐക്യരാഷ്ട്രസഭ: ലോകമെമ്പാടുമുള്ള പകര്‍ച്ചവ്യാധി കോവിഡ് 19 നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ലോക്ക്ഡൗണ്‍ ലോകത്തിന്റെ പല രാജ്യങ്ങളിലും നടപ്പാക്കിയിട്ടുണ്ട്. ഈ സമയത്ത് ലോകജനസംഖ്യയുടെ വലിയൊരു ഭാഗം വീടുകളില്‍ ഒതുങ്ങിക്കഴിയാന്‍ നിര്‍ബ്ബന്ധിതരായി. ഈ സാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ ഗാര്‍ഹിക പീഡന കേസുകളില്‍ ഭയാനകമായ വര്‍ദ്ധനവ് ഉണ്ടായതില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് സര്‍ക്കാരുകളില്‍ നിന്ന് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. അക്രമങ്ങള്‍ യുദ്ധക്കളത്തില്‍ മാത്രമായി പരിമിതപ്പെടുന്നില്ലെന്നും, നിരവധി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവരുടെ വീടുകളില്‍ സുരക്ഷിതമായിരിക്കുമ്പോഴാണ് ഏറ്റവും വലിയ അപകടമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ സന്ദേശത്തില്‍ കുറിച്ചു. കൊറോണ വൈറസിന്റെ വെല്ലുവിളിയെ നേരിടാന്‍ പൊതുശ്രമങ്ങള് കേന്ദ്രീകരിക്കുന്നതിനായി യുഎന്‍ മേധാവി അടുത്തിടെ ആഗോള വെടിനിര്‍ത്തലിനായി ഒരു അപ്പീല്‍ നല്‍കിയിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. പകര്‍ച്ചവ്യാധി മൂലം സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികളും ചലനത്തിനുള്ള നിയന്ത്രണങ്ങളും കാരണം, മിക്കവാറും എല്ലാ രാജ്യങ്ങളിലും…