ഉമ്മന്‍ കിരിയന്റെ സംസ്കാരം ഏപ്രില്‍ 11-നു ശനിയാഴ്ച

ന്യൂയോര്‍ക്ക്: ഇക്കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ നിര്യാതനായ വിമുക്തഭടന്‍ കൊട്ടാരക്കര കരിക്കം പ്രഭ ബംഗ്ലാവില്‍ (പനച്ചവിളയില്‍ കുടുംബം) ഉമ്മന്‍ കിരിയന്റെ സംസ്കാരം ശനിയാഴ്ച നടത്തും. ശനിയാഴ്ച രാവിലെ 9.30 മുതല്‍ 11 മണി വരെ മാത്യു ഫ്യൂണറല്‍ ഹോമില്‍ കുടുംബാംഗങ്ങള്‍ക്ക് മാത്രമായി വെയ്ക് സര്‍വീസ്, സംസ്കാര ശുശ്രൂഷ എന്നിവ നടക്കും. തുടര്‍ന്നു ഫെയര്‍വ്യൂ സെമിത്തേരിയില്‍ (1852 Victory BLVD, Staten Island, NY 10314) സംസ്കാരം. കോവിഡ് 19-ന്റെ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്ക് സിറ്റി -സ്റ്റേറ്റ് നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലുള്ളതുകൊണ്ട് പൊതുദര്‍ശനവും മറ്റും ഒഴിവാക്കുവാന്‍ നിര്‍ബന്ധിതമായിരിക്കുന്നുവെന്നു കുടുംബാംഗങ്ങള്‍ ഖേദത്തോടെ അറിയിക്കുന്നു. കൊട്ടാരക്കര ചാരുവിള മാരൂര്‍ കുടുംബാംഗം കുഞ്ഞമ്മ ഉമ്മനാണ് ഭാര്യ. കലാ-സാംസ്കാരിക പ്രവര്‍ത്തകനായ പ്രഭ ഉമ്മന്‍ പുത്രനും, ശോഭ ഉമ്മന്‍ പുത്രിയുമാണ്. ബിന്‍സി വര്‍ഗീസ്, സാം ജോണ്‍ എന്നിവര്‍ ജാമാതാക്കളും കെസിയ, കെയില എന്നിവര്‍ പേരക്കുട്ടികളുമാണ്.

ജോസഫ് പടന്നമാക്കല്‍ (ഒരു അനുസ്മരണം)

ജനപ്രിയ എഴുത്തുകാരന്‍ ജോസഫ് മാത്യു പടമാക്കല്‍ (78) കോവിഡ്19 ബാധിച്ച് ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഏതാനും ദിവസങ്ങളായി ആശുപതിയില്‍ ചികിത്സയിലായിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ പടന്നമാക്കല്‍ പി.സി. മാത്യുവിനും അമ്മയ്ക്കും ജനിച്ച ജോസുകുട്ടി അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം (എം.കോം) നേടി. കോളേജ് അദ്ധ്യാപകനായിരിക്കെ വിവാഹിതനായി അമേരിക്കയിലേക്ക് 1974ല്‍ കുടിയേറി. ലോകത്തിലെ രണ്ടാമത്തെ വലിയ വായനശാലയായ ന്യൂയോര്‍ക്ക് പബ്ലിക്ക് ലൈബ്രറിയില്‍ മുപ്പത് വര്‍ഷത്തിനുമേല്‍ സേവനം ചെയ്തശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. റോക്‌ലാന്റ് കൗണ്ടിയിലെ വാലി കോട്ടജില്‍ ആയിരുന്നു താമസം. ഈരാറ്റുപേട്ട കൂട്ടക്കല്ല് വെട്ടത്ത് റോസക്കുട്ടിയാണ് ഭാര്യ. ഡോ. ജിജോ ജോസഫ് (ന്യൂയോര്‍ക്ക്), ഡോ. ജിജി ജോസഫ് (ഫിലഡല്‍‌ഫിയ) എന്നിവര്‍ മക്കളാണ്. അബി മരുമകനാണ്. പരേതനായ ജേക്കബ് മാത്യു (മൂവാറ്റുപുഴ) പി.എം. മാത്യു (പൊന്‍കുന്നം) തോമസ് മാത്യു (ഷിക്കാഗോ) തെരേസ ജോസഫ് അന്ത്രപ്പേര്‍, പൂച്ചാക്കല്‍ (ചേര്‍ത്തല) സഹോദരരാണ്. ആയിരക്കണക്കിന് പുസ്തകങ്ങള്‍…

കൊറോണ പഠിപ്പിച്ച വിലയേറിയ തിരിച്ചറിവ്

ലോക ജനത കോവിഡ് 19 എന്ന മഹാവ്യാധിയ്ക്ക് മുന്‍പില്‍ മരവിച്ചു നില്‍ക്കുന്ന സമയമാണിത്. ദൈവകരുണയ്ക്കായ് തീഷ്ണമായി പ്രാര്‍ത്ഥിക്കാനും ശക്തമായ പ്രതിരോധ നടപടികള്‍ കൈക്കൊള്ളാനും മാത്രമേ നമുക്ക് ഈ അവസ്ഥയില്‍ സാധിക്കുകയുള്ളു. മഹാവ്യാധി തന്നു കൊണ്ടിരിക്കുന്ന ദുരിതത്തിലും അത് നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന തിരിച്ചറിവിന്‍റെ പാഠങ്ങള്‍ ഒരിക്കലും മറക്കാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം. പണത്തിന് മീതേ പരുന്തും പറക്കില്ലെന്ന പഴഞ്ചൊല്ല് കൊറോണയ്ക്ക് മുകളില്‍ ഒരു വിമാനവും പറക്കില്ല എന്നായി. ആവശ്യത്തിനും അനാവശ്യത്തിനും വിറളി പിടിച്ച് ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ നിശ്ചലമായപ്പോള്‍ ഭൂമി നേരാം വണ്ണം ശ്വസിക്കാന്‍ തുടങ്ങി. കാര്‍ഡ് ഇട്ടാല്‍ പണം കിട്ടുന്ന എടി‌എം മെഷീന്‍ പോലെ പണം കൊടുത്താല്‍ പണി എടുക്കുന്ന ആളുകള്‍ എന്ന നിലയില്‍ ജോലിയില്‍ സഹായിക്കുന്നവരെ കണ്ടിരുന്നവര്‍ അവര്‍ ചെയ്തുതന്നിരുന്ന സേവനങ്ങള്‍ക്ക് വിലയിടാന്‍ പറ്റില്ല എന്ന് തിരിച്ചറിഞ്ഞു. സമയക്കുറവും സൌകര്യവും ന്യായങ്ങളായി പറഞ്ഞ് ഒരാഴ്ചയില്‍ തന്നെ പല തവണ…

വിശുദ്ധ പറവകള്‍ (കഥ)

സഞ്ചാരം വിനോദമാക്കിയ ലണ്ടനിലെ ഹോട്ടലുടമ സൈമണ്‍ കേരളത്തില്‍ പോകുന്നത് ജന്മനാടിന്റ കദനകഥകള്‍ കാണാനോ കേള്‍ക്കാനോ അല്ല. പ്രകൃതിയുടെ ചാരുതയാര്‍ന്ന സൗന്ദര്യം ആസ്വദിക്കാനാണ്. ജനിച്ചും ജീവിച്ചും കണ്ടുമടുത്ത സൗന്ദര്യം. വീട്ടില്‍ ചെല്ലുമ്പോഴൊക്കെ ചാരുകസേരയില്‍ കിടന്നു വീട്ടിലെത്തിയ മാസികകളും കത്തുകളും വായിച്ചു മറുപടി നല്‍കുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്യാറുണ്ട്. കത്തുകള്‍ക്കിടയില്‍ അതിമനോഹരമായ ഒരു നോട്ടീസ്. അച്ചടി ഭംഗിയുടെ കമനീയ ബോര്‍ഡറിനുള്ളില്‍ നറുപുഞ്ചിരി മുഖവുമായി ഒരു താരുണ്യം. അത്യധികം സൗന്ദര്യത്തുടിപ്പുള്ള ഒരു യുവ സുന്ദരി. ഒരു ലാവണ്യത്തിടമ്പ്. അവളുടെ മുഖകാന്തിയില്‍ ലയിച്ചിരുന്നു പോയി. മനുഷ്യ മനസ്സുകളുടെ പ്രണയപ്രകടനങ്ങള്‍ നടക്കുന്ന താവളങ്ങള്‍ കണ്ടെത്താനാകില്ല. കാക്കയ്ക്ക് ഇരുട്ടില്‍ കണ്ണ് കാണില്ലായെന്ന് പറയുംപോലെ. നെയ്‌തെടുത്ത പട്ടുപോലെ കിടക്കുന്ന മൂന്നാര്‍ തേയിലത്തോട്ടങ്ങളിലേക്കും ഗിരിനിരകളിലേക്കും മനസ്സും ശരീരവും അലിഞ്ഞില്ലാതായി. തനിക്കൊപ്പം മൂന്നാറില്‍ വിടര്‍ന്നു വികസിച്ചു നിന്നു ബിന്‍സി. നോട്ടീസിലെ ലാവണ്യം. സ്വന്തം ജന്മനാട്ടില്‍ സുഗന്ധദ്രവ്യങ്ങളുടെ ഒരു മികച്ച കടയും…

Robert Wood Johnson Foundation Awards $125,000 to Northern NJ Community Foundation’s COVID-19 Rapid Response Fund

(Hackensack, New Jersey; April 8, 2020) – The Northern New Jersey Community Foundation (NNJCF) received a grant of $125,000 from the Robert Wood Johnson Foundation, as part of its $50 million effort to provide humanitarian aid to help some of the families and communities feeling the greatest strain under the COVID-19 health emergency.  The NNJCF is a not-for-profit organization based in Hackensack, New Jersey focusing on civic engagement, education, the environment, public health, and the arts. COVID-19 Rapid Response Fund The NNJCF’s COVID-19 Rapid Response Fund will support small local nonprofits in Bergen County…

ജീവന്‍ രക്ഷാ മരുന്നുകള്‍ എത്തിച്ചു നല്‍കി ടീം വെല്‍ഫെയര്‍

പാലക്കാട്: നെല്ലിയാമ്പതിയിലെ നിര്‍ധനനായ വ്യക്തിക്കുള്ള ജീവന്‍ രക്ഷാ മരുന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും പോലീസ് സഹായത്തോടെ ടീം വെല്‍ഫെയര്‍ വളണ്ടിയര്‍മാര്‍ രോഗിയുടെ വീട്ടിലെത്തിച്ചു. നെല്ലിയാമ്പതി പാടഗിരി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ അരവിന്ദാക്ഷന് ടീം വെല്‍ഫെയര്‍ ജില്ലാ ക്യാപ്റ്റന്‍ ബാബു തരൂര്‍ മരുന്നുകള്‍ കൈമാറി. സ്റ്റേഷനില്‍ നിന്നും രോഗിയുടെ വീട്ടില്‍ മരുന്നെത്തിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി, ടീം വെല്‍ഫെയര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പോലീസ് ഹെല്‍പ്പ് ലൈനിൻ്റെ സഹായത്തോടെ ജില്ലയില്‍ നിരവധി രോഗികള്‍ക്ക് അവശ്യമരുന്നുകള്‍ എത്തിച്ചു വരുന്നുണ്ട്.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് രക്ത ദാന കാമ്പയിന്‍ ജില്ലയില്‍ തുടങ്ങി

മലപ്പുറം : ഫ്രറ്റേണിറ്റി മൂവ്‌മെന്റ് രക്ത ദാന കാമ്പയിന്‍ മലപ്പുറം ജില്ലയില്‍ തുടങ്ങി. ജില്ലാതല ഉദ്ഘാടനം ജില്ല സെക്രട്ടറി സ്വാലിഹ് കുന്നക്കാവ്‌ പെരിന്തല്‍മണ്ണ ഗവ: ഹോസ്പിറ്റലില്‍ രക്തം നല്‍കി നിര്‍വഹിച്ചു. മാസിന്‍ കുന്നക്കാവ്, അബ്ദുല്‍ മുഹ്സിന്‍, മാജിദ് എന്നിവര്‍ സംബന്ധിച്ചു. സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളില്‍ ആവശ്യത്തിന് രക്തമില്ലാത്തതിനാല്‍ ബ്ലഡ് ബാങ്കുകളില്‍ ആവശ്യത്തിന് രക്തം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഫ്രറ്റേണിറ്റി കാമ്പയിന്‍ ഏപ്രില്‍ 09 മുതല്‍ 15 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാമ്പയിന്‍ നടക്കുന്നുണ്ട്. മലപ്പുറം ജില്ലയില്‍ വരുംദിവസങ്ങളില്‍ പ്രവര്‍ത്തകര്‍ രക്തദാനം നടത്തും.

കോവിഡ്-19: പ്രണയിച്ചു ജീവിച്ച ദമ്പതികള്‍ മരണത്തിലും ഒന്നായി

ന്യൂജേഴ്‌സി: കൊറോണയുടെ ഭയാനകമായ താണ്ഡവത്തില്‍ എത്രയെത്ര കരളലയിപ്പിക്കുന്ന സംഭവങ്ങള്‍ക്ക് സാക്ഷിയായിരിക്കുന്നു. ആശുപത്രിയിലെ യൂണിറ്റില്‍ നിന്നും വെള്ളത്തുണിയില്‍ പൊതിഞ്ഞ ജഡങ്ങള്‍ ഹാള്‍വേയിലൂടെ മോര്‍ച്ചറിയിലേക്ക് കൊണ്ടു പോകുന്നതു കാണുമ്പോള്‍ അതൊരു സംഭവമേ അല്ലാതെ മാറിയിട്ടുണ്ട്. കോഡിനു സാക്ഷിയാവുന്നതും അതില്‍ പങ്കെടുക്കുന്നതും നിത്യത്തൊഴിലായിട്ടുണ്ട്. എന്നാലിത് ഹൃദയത്തില്‍ നൊമ്പരമുണ്ടാക്കുന്നു. പ്രണയിച്ചു വിവാഹം കഴിഞ്ഞ ദമ്പതികള്‍ ഒരേ ആശുപത്രിയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ കോവിഡ്-19 ബാധിച്ചു മരിച്ചു. ഫിലിപ്പീന്‍സില്‍ നിന്നും യുഎസിലേക്കു കുടിയേറിയ പബാറ്റോ ദമ്പതികള്‍ക്കാണ് ഈ ദൗര്‍ഭാഗ്യം. നാലു പതിറ്റാണ്ടുകള്‍ സ്‌നേഹത്തോടെ ജീവിച്ചവര്‍ മരണത്തിലും ഒന്നിച്ചു നിന്നു. 68 വയസ്സുള്ള ആല്‍ഫ്രെഡോ പബാറ്റോയാണ് ആദ്യം മരണത്തിനു കീഴടങ്ങിയത്. തൊട്ടു പിന്നാലെ ഭാര്യ സുസാനയും കോവിഡ്-19 ന്റെ ആക്രമണത്തിനു മുന്നില്‍ മുട്ടുമടക്കി. മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറയുമ്പോള്‍ മകള്‍ ഷെറിന്‍ പബാറ്റോ വിതുമ്പലടക്കാന്‍ പാടുപെടുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ തന്റെ പ്രിയപ്പെട്ട അച്ഛനും അമ്മയും തന്നെ എന്നേക്കുമായി വിട്ടുപോവുമെന്ന് അവള്‍…

ലോകം മാന്ദ്യത്തിന്‍റെ പിടിയിലാകും: റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് 2020 ല്‍ ലോകമെമ്പാടും സാമ്പത്തിക മാന്ദ്യമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് റിസര്‍‌വ്വ് ബാങ്ക്. 2019 ന്‍റെ അവസാന മൂന്ന് മാസങ്ങളില്‍, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലുള്ളതായിരുന്നുവെന്നാണ് റിസര്‍‌വ് ബാങ്കിന്റെ റിപ്പോര്‍ട്ടില പറയുന്നത്. കഴിഞ്ഞ മാസം റിസര്‍വ് ബാങ്ക് നയ പ്രസ്താവനയില്‍ പറഞ്ഞതുപോലെ സ്ഥിതി വളരെ അനിശ്ചിതത്വത്തിലാണ്. ഇക്കാരണത്താല്‍, ജിഡിപി വളര്‍ച്ചാ നിരക്കിനെക്കുറിച്ച് ഇപ്പോള്‍ ഒരു കണക്കും ഉണ്ടാക്കുന്നത് ഒഴിവാക്കണം. നിലവിലെ പരിസ്ഥിതിയെ ‘വളരെ മോശ’ മായി വിശേഷിപ്പിച്ച സെന്‍ട്രല്‍ ബാങ്ക് കോവിഡ് 19 ന്‍റെ തീവ്രത, വ്യാപനം, ദൈര്‍ഘ്യം എന്നിവ വിലയിരുത്തുകയാണെന്ന് പറഞ്ഞു. കഴിഞ്ഞ മാസം അവസാനം അടിയന്തര നീക്കത്തില്‍ റിസര്‍വ് ബാങ്ക് വലിയ വായ്പാ നിരക്ക് 75 ബേസിസ് പോയിന്‍റ് കുറച്ചു. ആഭ്യന്തര വിപണികളില്‍ രൂപയുടെയും ഡോളറിന്‍റെയും ദ്രവ്യത വര്‍ദ്ധിപ്പിക്കുന്നതിന് നിരവധി നടപടികള്‍ പ്രഖ്യാപിച്ചു.

ഡൊണാള്‍ഡ് ട്രം‌പും ബോറിസ് ജോണ്‍സണും നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ചു

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് പ്രതിരോധത്തില്‍ ഇന്ത്യയുടെ സമയോചിതമായ ഇടപെടലും സഹായവും ലോകമെമ്പാടും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. 1.3 ബില്യണ്‍ ജനസംഖ്യയുള്ള ഒരു രാജ്യം, അതിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം, സൗഹൃദ രാജ്യങ്ങള്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്യുന്നതിലൂടെ ലക്ഷങ്ങളുടെ ജീവനാണ് രക്ഷിച്ചതെന്ന് ലോകരാജ്യങ്ങള്‍. യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഇതേ രീതിയില്‍ തന്നെയാണ് ഇന്ത്യയെ പ്രശംസിച്ചത്. ട്രംപിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളികകള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള വിലക്ക് നീക്കിയതാണ് അമേരിയ്ക്കക്ക് ഇന്ത്യയോടുള്ള പ്രിയം കൂടിയത്. മോദിയെ ‘മഹാനായ നേതാവ്’ എന്നാണ് ട്രം‌പ് വിശേഷിപ്പിച്ചത്. ഇപ്പോള്‍ ബ്രിട്ടനും മോദിയെ പ്രശംസിച്ച് മുന്നോട്ടു വന്നിരിക്കുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൊറോണ വൈറസിന്‍റെ പിടിയിലായതിനാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പാരസെറ്റമോള്‍ കയറ്റുമതി ചെയ്യുന്നതിന് അനുമതി നല്‍കിയതിന് അദ്ദേഹത്തിന് വേണ്ടി ഇന്ത്യയിലെ ആക്ടിംഗ് ഹൈക്കമ്മീഷണര്‍ ജെയിന്‍ തോംസണ്‍ മോദിയോട് നന്ദി പറഞ്ഞു.…