ഭാഷയില്‍ നിന്ന് സൗന്ദര്യം കണ്ടെത്തുന്നവരാണ് സാഹിത്യ പ്രതിഭകളെങ്കില്‍ പാറ-തടി നിറചാര്‍ത്തുകളില്‍ നിന്ന് സൗന്ദര്യം സംസ്കരിച്ചെടുക്കുന്നവരാണ് ശില്പികള്, ചിത്രകാരന്മാര്. ആദിമകാലങ്ങളില്‍ സാഹിത്യവും കലയും ആ കാവ്യാത്മകതയില്‍ നിന്നുളള സൗന്ദര്യ രൂപങ്ങളായിരുന്നു. കവി, ചിത്രകാരന്, ശില്പി, ദാര്‍ശനീകന്‍, ആര്‍ക്കിടെക്സ്റ്റ്, ശാസ്ത്രജ്ഞര്‍ തുടങ്ങി സര്‍വ്വ കലയുടെയും യജമാനനായ മൈക്കലാഞ്ജലോ ഡി ലോഡോവിക്കോ ബുനോ ഇറ്റലിയിലെ ഫ്ളോറന്‍സിനടുത്തു കപ്രീസ് എന്ന ഗ്രാമത്തില്‍ ലുടോവിക്കോ ഡിയുടെയും അമ്മ ഫ്രാന്‍സിക്കായുടെയും മകനായി 1475 മാര്‍ച്ച് 6 ന് ജനിച്ചു. മണ്മറഞ്ഞ വീരശൂര ഭരണാധികാരികള്‍, ആത്മീയാചാര്യന്മാര്, കലാസാഹിത്യ പ്രതിഭകള്‍ ഇവരുടെ ജീവിത കഥകള്‍ നമ്മുക്കെന്നും വഴികാട്ടികളാണ്. മൈക്കലാഞ്ജലോയെ ഞാന്‍ കാണുന്നത് ഭാരതത്തിലെ ഋഷീശ്വരന്മാരായ വ്യാസമഹര്‍ഷി, വാല്മികി മഹര്‍ഷിക്കൊപ്പമാണ്. മനുഷ്യര്‍ ക്ഷണികമായ ജീവിതസുഖങ്ങളില് മുഴുകുമ്പോള്‍ ഈ മഹല്‍ വ്യക്തികള്‍ മനുഷ്യകുലത്തിന് സമ്മാനിച്ചത് അനന്തമായ ആത്മ-അനുഭൂതി സംസ്കാരമാണ്. നമ്മുടെ വേദങ്ങളില്‍ ജ്ഞാനമെന്നാല് ബ്രഹ്മം എന്നാണ്. സരസ്വതി നദിയുടെ തീരത്തു പാര്‍ത്തിരുന്ന…
Day: April 12, 2020
തിരുവല്ല ബേബി എന്ന അതികായകന് (ഒരു അനുസ്മരണം)
ബന്ധുമിത്രാദികളുടെ വിരഹമാണല്ലോ അവരെ അതിജീവിച്ചു ജീവിച്ചിരിക്കുന്നവരുടെ ഏറ്റവും വലിയ ദുഃഖം. “Separation of friends and families is one of the most distressful circumstances attendant on penury “ എന്ന ഉദ്ധരണി എത്രയും അന്വര്‍ത്ഥമാക്കുന്ന നിമിഷങ്ങളാണവ. സുഹൃത്തുക്കള്‍ക്കിടയില്‍ ബേബിച്ചായന് എന്നറിയപ്പെടുന്ന ഇദ്ദേഹം നൂറ്റിനാല്പതോളം ചലച്ചിത്രങ്ങള്‍ക്ക് കലാസംവിധായകനായി മികവ് തെളിയിച്ചതിനുശേഷമാണ് അമേരിക്കയിലേക്ക് സ്ഥിരതാമസമാക്കിയത്. ഇവിടെ വന്നതിനു ശേഷവും ചിത്രരചയിതാവ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, കലാസംവിധായകന്‍, എന്നീ തട്ടകങ്ങളില്‍ തിളങ്ങിക്കൊണ്ടു തന്നെ തന്റെ കരവിരുത് പത്തെണ്‍പതു ആരാധനാലയങ്ങളിലെ ശില്പിയായും ശോഭിച്ചു. കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ ഒരു ആദ്യകാല പ്രവര്ത്തകന് കൂടിയായിരുന്നു ഇദ്ദേഹം. ഈ സംഘടനയുമായി ഞാന്‍ ന്യൂയോര്‍ക്കിലെത്തിയ കാലം മുതലുള്ള എന്റെ ആത്മബന്ധം മൂലമാണ് എനിക്ക് ഇദ്ദേഹത്തെ പരിചയപ്പെടാനിടവന്നത്. തൊണ്ണൂറുകളുടെ ഉത്തരാര്‍ദ്ധത്തിലാണെന്നു തോന്നുന്നു, ക്യൂന്‍സിലെ മാര്ട്ടിന് വാന്‍ ബ്യുറേന് ഹൈസ്കൂളില്‍ വെച്ചു ‘കേരളത്തിലെ ചരിത്ര…
വ്യാജ വാര്‍ത്തകള്‍ വൈറസിനേക്കാള്‍ അപകടകരം
കോവിഡ് 19ന്റെ അതിവേഗ വ്യാപനം ഇനിയും ലോകരാജ്യങ്ങള്‍ക്ക് നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. അമേരിക്കയിലാണ് ഈ നിമിഷം വരെ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. മരണസംഖ്യയും ഉയര്‍ന്നുകൊണ്ടിരിക്കുന്നു എന്നതും സത്യം. ഈ പകര്‍ച്ചവ്യാധിയെ എത്രയും വേഗം നിയന്ത്രണാധീനമാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ സേവകരും രാപകലില്ലാതെ കഠിനാദ്ധ്വാനം ചെയ്യുന്ന സന്ദര്‍ഭത്തില്‍ കേരളത്തിലെ ചില മാധ്യമങ്ങള്‍ അമേരിക്കയെ മോശമായി ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ഇവിടുത്തെ മെഡിക്കല്‍ സംവിധാനം അപര്യാപ്തമാണെന്നും ഗവണ്മെന്റ് സേവനങ്ങള്‍ വേണ്ട സമയത്ത് ലഭ്യമാക്കുന്നില്ല എന്നൊക്കെയാണ് ആക്ഷേപം. അത്തരം മാധ്യമങ്ങളുടെ ചുവടു പിടിച്ച് സോഷ്യല്‍ മീഡിയയും പ്രചരിപ്പിക്കുന്ന സന്ദേശങ്ങള്‍ തികച്ചും അസത്യവും ഈ രോഗവ്യാപന കാലത്തെ സംബന്ധിച്ചിടത്തോളം ജനവിരുദ്ധവുമാണ്. കൊറോണ രോഗികള്‍ക്ക് സാധ്യമായ എല്ലാ ചികിത്സയും ആശുപത്രികളില്‍ ലഭിക്കുന്നുണ്ട്. മാത്രമല്ല, എമര്‍ജന്‍സി നമ്പരായ 911ല്‍ വിളിച്ചു കഴിഞ്ഞാല്‍ അമേരിക്കയില്‍ എവിടെയാണെങ്കിലും ഏഴു മിനിട്ടിനുള്ളില്‍ തന്നെ ആംബുലന്‍സ് ആവശ്യക്കാരുടെ വീടിനു മുമ്പില്‍ എത്തിയിരിക്കും. അവശതയുള്ളവരെ…
നാരായണന് പുഷപരാജന്‍ (രാജ് ഓട്ടോ) ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യു യോര്‍ക്ക്: ക്വീന്‍സിലെ പ്രമുഖ ഓട്ടോമൊബൈല്‍ സ്ഥാപനങ്ങളായ രാജ് ഓട്ടോയുടെ ഉടമ നാരായണന് പുഷപരാജന്‍ (74) നിര്യാതനായി.കോഴഞ്ചേരി മെഴുവേലി പുഷ്പവനം കുടുംബാംഗമാണ്. കെ.എസ്. ആര്‍ടി.സിയില്‍ 13 വര്‍ഷം ഉദ്യോഗസ്ഥനായിരുന്നു. 1982ല്‍ അമേരിക്കയിലെത്തി. വര്‍ക്ക് ഷോപ്പുകളില്‍ ജോലി ചെയ്തു. തുടര്‍ന്ന് രാജ് ഓട്ടോ സ്ഥാപിച്ചു. മികച്ച സേവനത്തിലൂടെ രാജ് ഓട്ടൊ പേരെടുത്തു. മികച്ച മെക്കാനിക്ക് ആയി പുഷ്പരാജനും. സ്ഥാപനം ജന വിശ്വാസ്യത നേടിയെടുത്തു. എല്ലാത്തരം വണ്ടികളും റിപ്പയര്‍ ചെയ്യുന്ന് മികച്ച വര്‍ക്ക്ഷോപ്പായി. ജോലിക്കാരൊക്കെ അമേരിക്കക്കാര്‍. രാജ് ഓട്ടോ സെന്റര്‍. രാജ് ഓട്ടോ ബോഡി/റിപ്പയറിംഗ് സെന്റര്‍, രാജ് കാര്‍ ഡീലര്‍ഷിപ്പ് എിങ്ങനെ വിവിധ സ്ഥാപനങ്ങള്‍. ഈ വിജയകഥകള്ക്കിടയില് മറ്റുള്ളവരെ മറക്കാതിരുന്ന മനസാണു പുഷ്പരാജനെ ശ്രദ്ധേയനാക്കുന്നത്. മെഴുവേലി കേന്ദ്രമായുള്ള അഭയതീരം ചാരിറ്റബിള്‍ ട്രസ്റ്റ് വഴി പതിനൊന്ന് കുടുംബങ്ങള്‍ക്ക് വീട് വച്ചു നല്കി. ഒട്ടേറെ പെണ്കുട്ടീകള്ക്ക് വിവാഹ സഹായം നല്കി. നിരവധി പേര്‍ക്ക്…
ആച്ചിയമ്മ സ്പീക്കിംഗ് (കാര്‍ട്ടൂണ്‍): തോമസ് ഫിലിപ്പ്
കൊറോണ വൈറസിന്റെ രണകാഹളത്തിന് ഈണം ഇടുന്നവര്‍ !!
ഇതിനോടകം, കൊറോണാ വൈറസ് ബഹുഭൂരിപക്ഷം രാജ്യങ്ങളെയും ബാധിച്ചിരിക്കുന്നു. ഉത്തരോത്തരം ശക്തിയാര്‍ജ്ജിക്കുന്നു. ആബാലവൃദ്ധം അതുമൂലം കഷ്ടത്തിലായിരിക്കുന്നു. അനുദിനം അനേകര്‍ കാലനെ അനുഗമിക്കുന്നു. അടുത്തൊന്നും ശമിക്കുന്ന മട്ടില്ലെന്ന് തോന്നുന്നു. “ഒരു നിശ്ചയമില്ല ഒന്നിനും” എന്ന് ആശാന് പണ്ട് പാടിയത് ഇന്ന് പ്രസക്തമായിരിക്കുന്നു. മനുഷ്യരാശിയുടെ നെട്ടപ്പുറത്തേറ്റ ഓര്‍ക്കാപ്പുറത്തൊരടി. അതിന്റെ ആഘാതം അതിരറ്റതാണ്. എങ്ങനെ പരിണമിക്കുമെന്ന്, എപ്പോള്‍ ശമനമാകുകുമെന്ന് ആര്‍ക്കും തീർത്തു പറയാനാവുന്നില്ല. ആരോഗ്യപരിപാലന രംഗത്തു വര്‍ത്തിക്കുന്നവരുടെ അഭിപ്രായങ്ങളെയും നിർദേശങ്ങളെയും അപ്പാടെ സ്വീകരിക്കാന്‍ ചില ഭരണാധികാരികളൂം ജനസമൂഹങ്ങളൂം മടികാണിക്കുന്നു. ലോകജീവിതാമാകെ നിശ്ചലമായിരിക്കുന്നു. പലരുടെയും പാരമ്പരാഗത ധാരണകള്‍ തിരുത്തിക്കുറിയിക്കേണ്ടതായി വന്നിരിക്കുന്നു. ചിന്താഗതികള്‍ക്കു മാറ്റം വന്നിരിക്കുന്നു. ജീവിതശൈലിക്ക് കാതലായ വ്യതിയാനം സംഭവിച്ചിരിക്കുന്നു. നിയന്ത്രണമില്ലാത്ത വ്യക്തി സ്വാതന്ത്ര്യവും ഉപഭോഗവും അഭിലക്ഷണീയമല്ലെന്ന തിരിച്ചറിവ് നല്ലൊരു ഭാഗം ജനങ്ങള്‍ക്ക് ലഭിക്കാന്‍ കൊറോണ കാരണമായെന്ന് തോന്നുന്നു. ലോക മഹായുദ്ധകാലത്തിനു സമാനമായ ഭീതി മിക്കവാറും എല്ലാ ലോകരാഷ്ട്രങ്ങളെയും ഗ്രസിച്ചിരിക്കുന്നു. അനിശ്ചിതത്വം ഭയവും പരിഭ്രാന്തിയും…
സ്വപ്നങ്ങള്‍ നഷ്ടപ്പെട്ടെങ്കിലും പ്രതീക്ഷയോടെ…. (വാല്‍ക്കണ്ണാടി)
ജീവിതത്തിന്റെ നോവുകള്‍ അരിച്ചുകയറുന്ന ഒരു കൂട്ടം ആളുകളുടെ കഥനകഥയാണ് ഇന്ന് ന്യൂയോര്‍ക്കിലും ലോകത്തിന്റെ ഇതര സ്ഥലങ്ങളിലും എഴുതപ്പെടുന്നത്, ഈ നൂറ്റാണ്ടിലെ ഏറ്റവും സങ്കീര്‍ണ്ണമായ ദിനങ്ങള്‍ ആണ് കടുപോകുന്നത്. അല്‍പ്പദിവസങ്ങള്‍ മുന്‍പുവരെ ഇതൊന്നും ഞങ്ങള്‍ക്ക് ബാധിക്കില്ല എന്ന ഏതോ ഒരു വിശ്വാസത്തിലായിരുന്നു ശരാശരി അമേരിക്കക്കാരന്. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഒരു മഹാവിപത്തു തനിക്കു ചുറ്റും ആര്‍ത്തടിക്കുന്നു എന്ന നഗ്നസത്യത്തില്‍ മരവിച്ചു നില്ക്കയാണ്. ഓരോ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുമ്പോഴും, അനുശോചനം രേഖപ്പെടുത്തുമ്പോഴും, തല്ക്കാലം അത് ഞാന്‍ അല്ല എന്ന ഒരു അല്പ്പാശ്വാസം മാത്രമാണുള്ളത്. സ്വഗ്ഗങ്ങള് തേടിയിറങ്ങി സ്വപനങ്ങള്‍ നഷ്ട്ടപ്പെട്ട ഒരുകൂട്ടം. പ്രകൃതിയുടെ മൂര്‍ച്ചയും അസഹനീയതയും ആഴ്ന്നിറങ്ങുന്ന അസ്വസ്തലോകത്തിനുള്ളില്‍ ഒരു ഉയര്‍പ്പു പെരുനാള് ആഘോഷിക്കയാണ് 2020. അറിയാവുന്ന ചിലര്‍ അവസാന വിളിയില്‍ പെട്ടുപോയി എന്നറിയുന്നതും, അടുത്തറിയാവുന്ന പലരും രോഗവുമായി മല്ലിടുകയാണെന്നും അറിയുന്നത് ഒരു പ്രതിസന്ധി തന്നെയാണ്. ആശ്വസിപ്പിക്കാന്‍ പോലും ചെല്ലാന്‍ കഴിയാതെ,…
സര്‍വ സന്നാഹങ്ങളുമായി ന്യൂജേഴ്സി, പീഡാനുഭവത്തിനു ശേഷം ഉയര്‍പ്പ് ഉറപ്പെന്ന് ഗവര്‍ണര്‍ മര്‍ഫി
ന്യൂജേഴ്സി: സ്ഥിതി ഗുരുതരമായി തുടരവേ, ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ശുഭസൂചനകള്‍ക്ക് വേണ്ടി സംസ്ഥാനം കാത്തിരിക്കുന്നു. ഈസ്റ്റര്‍ ആഘോഷങ്ങള്‍ മാറ്റിവച്ച് ആരോഗ്യജീവനക്കാര്‍ കൈയുംമെയ്യും മറന്ന് ജീവന് രക്ഷിക്കാന്‍ ഓടിനടക്കുന്ന കാഴ്ചകളാണെങ്ങും. ഗാര്ഡന് സ്റ്റേറ്റ് അണുബാധയുടെ തോത് കുറയുന്നതിന്റെ സൂചനകള്‍ കാണുന്നത് തുടരുന്നുവെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി വ്യക്തമാക്കി. കേസുകളുടെ എണ്ണത്തില്‍ സംസ്ഥാനം 10% അല്ലെങ്കില്‍ അതില്‍ കുറവ് വളര്‍ച്ച കൈവരിച്ച തുടര്‍ച്ചയായ ഏഴാമത്തെ ദിവസമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യൂജേഴ്സിയില്‍ 3,599 പുതിയ പോസിറ്റീവ് ടെസ്റ്റുകളും 251 പുതിയ കൊറോണ വൈറസ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇത് സംസ്ഥാനത്തൊട്ടാകെയുള്ള 58,151 കേസുകളിലേക്കും 2,183 മരണങ്ങളിലേക്കും ഉയര്‍ന്നു. ആശുപത്രികളിലും കൊറോണ കേസുകളിലും കൂടുതല്‍ എണ്ണത്തിലേക്ക് അടുക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥരില്‍ പ്രതീക്ഷയുടെ തിളക്കം കാണാന്‍ തുടങ്ങി. ബര്‍ഗന്‍ കൗണ്ടിയില്‍ രോഗബാധിതരുടെ എണ്ണം പതിനായിരത്തോട് അടുക്കുന്നു. 435 പേരാണ് ഇവിടെ മരിച്ചിട്ടുള്ളത്. എസെക്സ് കൗണ്ടിയില്‍ രോഗികള്‍ ഏഴായിരം കടന്നു,…
ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ കൊലയാളി അബ്ദുല്‍ മജീദിനെ ഞായറാഴ്ച പുലര്‍ച്ചെ ബംഗ്ലാദേശ് തൂക്കിലേറ്റി
ധാക്ക: ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഞായറാഴ്ച പുലര്‍ച്ചെ തൂക്കി കൊന്നു. മുന്‍ സൈനിക ക്യാപ്റ്റനായിരുന്ന അബ്ദുള്‍ മജീദിനെയാണ് കെരിനിഗിലെ ധാക്ക സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റിയത്. 25 വര്‍ഷമായി ഒളിവിലായിരുന്ന അബ്ദുള്‍ മജീദ് ചൊവ്വാഴ്ചയാണ് പിടിയിലായത്. ഇപ്പോഴത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്. മജീദിനെ തൂക്കിലേറ്റിയതായി ജെയ്ലര്‍ മെഹ്ബൂബ് ഉല് ഇസ്ലാം പറഞ്ഞു. 25 വര്‍ഷത്തോളം ഇന്ത്യയില്‍ ഒളിവില്‍ കഴിഞ്ഞ ഇയാളെ ചൊവ്വാഴ്ച ധാക്കയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച മജീദിന്റെ ഭാര്യയും മറ്റ് നാല് ബന്ധുക്കളും അദ്ദേഹത്തെ രണ്ട് മണിക്കൂര്‍ ജയിലില്‍ കണ്ടു. വധശിക്ഷയ്ക്ക് വഴിയൊരുക്കി ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് നേരത്തെ ദയാ ഹര്‍ജി തള്ളിയിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി കൊല്‍ക്കത്തയില്‍ കഴിയുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ അബ്ദുല്‍ ബംഗ്ലാദേശ് പോലീസിനോട് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.…
ലോകാരോഗ്യസംഘടനയുടെ തലവന്‍ സ്വന്തം രാജ്യത്തെ മൂന്ന് പകര്‍ച്ചവ്യാധികള്‍ ഒളിപ്പിച്ചതായി ആരോപണം
ജനീവ: കൊറോണ വൈറസ് അപ്ഡേറ്റുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലോകത്തിന് പുറത്തുവിട്ട ലോകാരോഗ്യ സംഘടനയുടെ പ്രസിഡന്റ്, സ്വന്തം രാജ്യത്ത് മൂന്ന് പകര്‍ച്ചവ്യാധികളെ അവഗണിച്ചുവെന്ന ആരോപണം വീണ്ടും നേരിടുന്നു. എത്യോപ്യയിലെ ആരോഗ്യ മന്ത്രിയായിരുന്നപ്പോള്‍ കോളറയുടെ പകര്‍ച്ചവ്യാധി 3 തവണ അവിടെ രേഖപ്പെടുത്തിയില്ലെന്നാണ് ഡോ. ടെഡ്രോസ് അഡെനം നേരിടുന്ന ആരോപണം. ലോകാരോഗ്യ സംഘടന ചൈനയെ അനുകൂലിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചതിന്റെ ഭാഗമായാണ് ടെഡ്രോസ് ഈ ആരോപണങ്ങള്‍ നേരിടുന്നത്. 2006, 2009, 2011 വര്‍ഷങ്ങളില്‍ രാജ്യത്ത് മൂന്ന് പകര്‍ച്ചവ്യാധികള്‍ രേഖപ്പെടുത്താന്‍ വിസമ്മതിച്ചതായി ടെഡ്രോസ് 2017 മെയ് മാസത്തില്‍ ആരോപിക്കപ്പെട്ടു. കോളറ പകര്‍ച്ചവ്യാധിയുടെ റിപ്പോര്‍ട്ട് പരിശോധിക്കേണ്ട ഉത്തരവാദിത്തം ടെഡ്രോസിനുണ്ടെന്ന് പ്രൊഫസര്‍ ലാറി ഗോസ്റ്റിന് 2017 ല്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞിരുന്നു. പകര്‍ച്ചവ്യാധി മറച്ചു വെക്കുന്ന ഒരാള്‍ ലോകാരോഗ്യ സംഘടനയുടെ തലപ്പത്തിരുന്നാല് അയാളിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും ലാറി ഗോസ്റ്റിന് പറഞ്ഞു. അതേ വര്‍ഷം തന്നെ…