വിദേശത്ത് ഉള്ളവരെ മടക്കിക്കൊണ്ടുവരില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; വേണ്ടെന്ന് സുപ്രീംകോടതിയും

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തല്‍ക്കാലം തിരിച്ചെത്തിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. ഇപ്പോള്‍ അവരെ തിരിച്ചുകൊണ്ടുവന്നാല്‍ അത് സര്‍ക്കാര്‍ നടപ്പാക്കുന്ന യാത്രാവിലക്കിന് എതിരാകുമെന്നാണ് സര്‍ക്കാര്‍ നിലപാട്. പ്രവാസികളെ തല്‍ക്കാലം തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്ന് കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. നാലാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. നാലാഴ്ചയ്ക്ക് ശേഷമുള്ള സ്ഥിതിയെന്തെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അന്ന് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഗള്‍ഫിലും ഇംഗ്ലണ്ടിലും അമേരിക്കയിലും ഇറാനിലും അടക്കം വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് 7 ഹര്‍ജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ആദ്യം വാദം തുടങ്ങിയത്. ഇറാനില്‍ 6000 മത്സ്യ തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടി നല്‍കി. ഈ കേസില്‍ സത്യവാങ്മൂലം മറുപടി നല്‍കാന്‍ അനുമതി വേണമെന്ന് തുഷാര്‍ മേത്ത കോടതിയോട്…

കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹം സ്പര്‍ശിക്കുന്നതിനും ചുംബിക്കുന്നതിനും കുളിപ്പിക്കുന്നതിനും വിലക്ക്

ഭോപ്പാല്‍: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സ്പര്‍ശിക്കുന്നതും ചുംബിക്കുന്നതും കുളിപ്പിക്കുന്നതും നിരോധിച്ചുകൊണ്ടാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കൊറോണ അണുബാധ തടയുന്നതിനായി മുക്തിധാമിലും ശ്മശാനങ്ങളിലും എത്തുന്നവരെ ശുചിത്വം പാലിക്കുന്നത് പോലുള്ള ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഇന്‍സ്ട്രക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. കൊറോണ രോഗിയുടെ മരണശേഷം, റിപ്പോര്‍ട്ട് ലഭിക്കുനതുവരെ മൃതദേഹം സുരക്ഷിതമായി സൂക്ഷിക്കണമെന്ന് മധ്യപ്രദേശ് സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് നെഗറ്റീവ് ആണെങ്കില്‍, അതായത് കൊറോണ കാരണം വ്യക്തി മരിച്ചിട്ടില്ലെങ്കില്‍ മൃതദേഹം കുടുംബത്തിന് കൈമാറും. അതേസമയം, റിപ്പോര്‍ട്ട് കൊറോണ പോസിറ്റീവ് ആണെങ്കില്‍ കൊറോണയ്ക്ക് പുറപ്പെടുവിച്ച പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം സംസ്കരിക്കും. സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കൊറോണയുടെ മരണശേഷം മൃതദേഹം നഗരപരിധിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല. ഒരു സാഹചര്യത്തിലും കൊറോണ ബാധിച്ച വ്യക്തിയുടെ…

കൊറോണ ദുരന്തം: ബ്രിട്ടനില്‍ ശവപ്പെട്ടി കിട്ടാനില്ല, മൃതദേഹങ്ങള്‍ ബെഡ്ഷീറ്റുകളില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്നു

ലണ്ടന്‍: യുകെയില്‍ കൊറോണ അണുബാധ മൂലമുള്ള മരണസംഖ്യ 10,612 ആയി ഉയര്‍ന്നു. മരണ നിരക്ക് അനിയന്ത്രിതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് മൃതദേഹങ്ങള്‍ ആശുപത്രികളില്‍ സൂക്ഷിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ബെഡ് ഷീറ്റുകളില്‍ പൊതിഞ്ഞാണ് മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതുമൂലം മറ്റ് ആളുകളിലും അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ സാഹചര്യം കണക്കിലെടുത്ത്, ശവസംസ്കാരവുമായി ബന്ധപ്പെട്ടവരില്‍ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് പറയുന്നു. വൈറസുകള്‍ മൂന്നു ദിവസം വരെ റഫ്രിജറേറ്ററില്‍ സജീവമായിരിക്കുമെന്ന് ഗവേഷകര്‍ വെളിപ്പെടുത്തി. ഞായറാഴ്ച 24 മണിക്കൂറിനുള്ളില്‍ 737 പേരാണ് മരിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ മരണത്തേക്കാള്‍ കുറവാണിത്. നേരത്തെ, രണ്ട് ദിവസങ്ങളിലും ആയിരത്തിലധികം മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 344 പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്. അതിലൊരാള്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ്. ഒരാഴ്ച മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ആശുപത്രിയില്‍ നിന്ന് മടങ്ങിയ ശേഷം…

ജോര്‍ജ് വര്‍ഗീസ് (75) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: അടൂര്‍ ചന്ദനപ്പള്ളി അക്കര വടക്കേതില്‍ കുടുംബാംഗമായ ജോര്‍ജ് വര്‍ഗീസ് (കുഞ്ഞുമോന്‍ – 75) ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ നിര്യാതനായി. അടൂര്‍ ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി ഇടവക അംഗമാണ്. ഇപ്പോള്‍ ന്യൂയോര്‍ക്ക് ക്യൂന്‍സ് ചെറി ലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗം. കുഞ്ഞമ്മ വര്‍ഗീസ് (ഏഴംകുളം) ആണ് സഹധര്‍മ്മിണി. മക്കള്‍: റൂബിന്‍ വര്‍ഗീസ്, റോമി വര്‍ഗീസ്. മരുമക്കള്‍: ജിബി വര്‍ഗീസ്, ജോഷ് ഗോല്‍ഖെ. കൊച്ചുമക്കള്‍: റോസ്ലെ, നഥാനിയല്‍, റേച്ചല്‍. സഹോദരങ്ങള്‍: പരേതനായ വര്‍ക്കി ബേബി (ബറോഡ), ഡാനിയേല്‍ ജോര്‍ജ് (ഒര്‍ലാണ്ടോ), പൊടിമോന്‍ ജോര്‍ജ് (ഓസ്ട്രിയ), ബാബുജി ജോര്‍ജ് (ന്യൂജേഴ്സി). സംസ്കാര ശുശ്രൂഷകള്‍ ന്യൂയോര്‍ക്ക് ക്യൂന്‍സ് ചെറിലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പിന്നീട് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡാനിയല്‍ ജോര്‍ജ് (407) 731-0209. Mr. George Varghese (75)(Kunjumon), Akkara Vadakkethil, member from St.George…

ആമസോണ്‍ 75,000 തൊഴിലാളികളെ കൂടി നിയമിക്കുന്നു

ആഗോള കൊറോണ വൈറസ് പാന്‍ഡെമിക് കാരണം ദശലക്ഷക്കണക്കിന് ആളുകള്‍ ‘സ്റ്റേ അറ്റ് ഹോം’ നേരിടുന്നതിനാല്‍, അവശ്യ സാധനങ്ങള്‍ ഓണ്‍‌ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായി ആമസോണ്‍ കൂടുതല്‍ തൊഴിലാളികളെ നിയമിക്കുന്നു. അമേരിക്കയിലുടനീളം ഡെലിവറികള്‍ നടത്താന്‍ സഹായിക്കുന്നതിനായി ആമസോണ്‍ കഴിഞ്ഞ മാസം ഒരു ലക്ഷം അധിക തൊഴിലാളികളെ നിയമിച്ചിരുന്നു. തിങ്കളാഴ്ച 75,000 മുഴുവന്‍ സമയ, പാര്‍ട്ട് ടൈം, താല്‍ക്കാലിക ജോലികള്‍ക്കായി തൊഴിലാളികളെ നിയമിക്കാന്‍ തീരുമാനിച്ചതായി ആമസോണ്‍ അധികൃതര്‍ പറഞ്ഞു. ഞങ്ങളുടെ ടീമുകള്‍ അവരുടെ കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കുന്നതിനാല്‍ ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നത് തുടരുകയാണ്. മാത്രമല്ല ഈ അഭൂതപൂര്‍വമായ സമയത്ത് ഉപഭോക്താക്കളെ സഹായിക്കുന്നതിന് 75,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് കമ്പനി പറഞ്ഞു. യുഎസിലെ എല്ലാ പ്രദേശങ്ങളിലും വെയര്‍ ഹൗസ്, ഡെലിവറി തൊഴിലാളികളെയാണ് ആവശ്യം. കമ്പനിയുടെ മിനിമം ശമ്പളത്തില്‍ മണിക്കൂറില്‍ രണ്ട് ഡോളറെങ്കിലും ഏപ്രില്‍ മുതല്‍ വര്‍ദ്ധിപ്പിക്കുമെന്നും കമ്പനി പറയുന്നു. ഞങ്ങളുടെ…

കൊവിഡ്-19: സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ചര്‍ച്ച നടത്തി

ആല്‍ബനി (ന്യൂയോര്‍ക്ക്): കൊറോണ വൈറസ് പ്രതിസന്ധിക്കിടയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതനുസരിച്ച് തകര്‍ന്ന സമ്പദ്‌വ്യവസ്ഥയെ പ്രാദേശികമായി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം ഏകോപിപ്പിക്കുവാനായി ന്യൂജേഴ്സി, കണക്റ്റിക്കട്ട്, പെന്‍‌സില്‍‌വാനിയ, റോഡ് ഐലന്‍ഡ്, ഡെലവെയര്‍ എന്നിവിടങ്ങളിലെ ഗവര്‍ണര്‍മാരുമായി ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ ക്യൂമോ തിങ്കളാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തി. ഓരോ സംസ്ഥാനവും അതാത് സര്‍ക്കാരുകളിലെ ഒരു പൊതുജനാരോഗ്യ ഉദ്യോഗസ്ഥന്‍, ഒരു സാമ്പത്തിക വികസന ഉദ്യോഗസ്ഥന്‍, ഓരോ ഗവര്‍ണറുടെയും സ്റ്റാഫ് മേധാവി എന്നിവരടങ്ങുന്ന വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ച് അവര്‍ വഴി വിവരങ്ങള്‍ ശേഖരിക്കും. വീടുകളില്‍ കഴിയുന്നവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുക, അവശ്യ തൊഴിലാളികളുടെ വിഭാഗം വിപുലീകരിക്കുക എന്നിവ പ്രഥമ മുന്‍‌ഗണനകളായിരിക്കുമെന്ന് ക്യൂമോ പറഞ്ഞു. സംസ്ഥാനങ്ങളുടെ പരസ്പരബന്ധിതമായ സമ്പദ്‌വ്യവസ്ഥ കണക്കിലെടുക്കുമ്പോള്‍ ഒരു പ്രാദേശിക സമീപനം ഏറ്റവും അര്‍ത്ഥവത്താണെന്ന് ന്യൂജേഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫിയും കണക്റ്റിക്കട്ട് ഗവര്‍ണര്‍ നെഡ് ലാമോണ്ടും പറഞ്ഞു. കണക്റ്റിക്കട്ടിലെ എല്ലാ പകര്‍ച്ചവ്യാധികളും ഐ 95 ഹൈവേ,…

കൊവിഡ്-19 പന്നിപ്പനിയേക്കാള്‍ പത്ത് മടങ്ങ് മാരകമാണെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസ് എന്ന കൊവിഡ്-19 2009 ല്‍ ആഗോള പാന്‍ഡെമിക്കിന് കാരണമായ പന്നിപ്പനിയേക്കാള്‍ പത്ത് മടങ്ങ് മാരകമാണെന്ന് ലോകാരോഗ്യ സംഘടന തിങ്കളാഴ്ച അറിയിച്ചു. ഇതിന്റെ വ്യാപനം പൂര്‍ണ്ണമായും നിര്‍ത്താന്‍ വാക്സിന്‍ ആവശ്യമാണെന്നും അവര്‍ പറഞ്ഞു. ലോകാരോഗ്യസംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ജനീവയില്‍ നിന്ന് വെര്‍ച്വല്‍ ബ്രീഫിംഗിലാണ് ഈ വിവരം അറിയിച്ചത്. ലോകമെമ്പാടും വ്യാപിക്കുന്ന പുതിയ വൈറസിനെക്കുറിച്ച് സംഘടന നിരന്തരം പഠിച്ചുകൊണ്ടിരിക്കുകയാണ്, ഇത് ഇപ്പോള്‍ 115,000 ആളുകളെ കൊന്നൊടുക്കുകയും 1.8 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ചെയ്തു എന്നും അദ്ദേഹം പറഞ്ഞു. 2009 മാര്‍ച്ചില്‍ മെക്സിക്കോയിലും അമേരിക്കയിലും ആദ്യമായി കണ്ടെത്തിയ, 18,500 പേര്‍ മരിക്കാനിടയായ ‘പന്നിപ്പനി’ അഥവാ ‘എച്ച് 1 എന്‍ 1’ മൂലമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. എന്നാല്‍, ലാന്‍സെറ്റ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് 151,700 നും 575,400 നും ഇടയിലാണെന്നാണ്. ലാന്‍സെറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്…

കോവിഡിനെതിരെ നൃത്തച്ചുവടുകളുമായി മൂന്ന് സഹോദരിമാര്‍ (വീഡിയോ)

കോവിഡ്- 19 എന്ന അദൃശ്യമായ വൈറസിനു മുന്നില്‍ പകച്ചു നില്‍ക്കുന്ന ലോകം… ജനങ്ങള്‍ … ഇതിനെതിരേ പോരാടുന്ന ലോക രാഷ്ട്രങ്ങള്‍, ഭരണാധികാരികള്‍….. കര്‍മ്മനിരതരായിരിക്കുന്ന ആതുര ശുശ്രൂഷകർ….! വൈറസിനെതിരേ പോരാടുന്നതിനുവേണ്ടി സര്‍ക്കാര്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച ഈ കാലഘട്ടത്തില്‍ വെറുതെയിരുന്ന് മുഷിയുന്നതിലും നല്ലത് ക്രിയാത്മകമായി എന്തെങ്കിലും പ്രവൃത്തിക്കുക എന്ന ലക്ഷ്യവുമായി വിദ്യാര്‍ത്ഥിനികളായ മൂന്നു സഹോദരിമാരാണ് കോവിഡിനെതിരെ സ്വന്തമായി നൃത്തച്ചുവട് രൂപപ്പെടുത്തി രംഗത്തെത്തിയത്. ഇരിങ്ങാലക്കുട നടവരമ്പ് ചെങ്ങിനിയാടന്‍ വീട്ടില്‍ ജോണ്‍സന്റെയും ജോളി ജോണ്‍സിന്റെയും മക്കളായ ജിയ ജോണ്‍സണ്‍, ജീന ജോണ്‍സണ്‍, ജിംന ജോണ്‍സണ്‍ എന്നീ സഹോദരിമാരാണ് ഇങ്ങനെയൊരു വ്യത്യസ്ഥമായ ഉദ്യമം ഏറ്റെടുത്ത് കടന്നുവന്നത്. മനു മഞ്ചുത്ത് എഴുതി, പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാര്‍ പാടിയ വരികള്‍ യാദൃശ്ചികമായി ഇവരുടെ വാട്സ്‌ആപ്പില്‍ എത്തുകയായിരുന്നു. വീഡിയോയിലൂടെ കേട്ട കൊറോണയ്ക്ക് എതിരെയുള്ള ഗാനം വളരെ ഹൃദ്യമായി തോന്നിയ ഇവര്‍ ഉടനെ ആ വരികള്‍ക്ക്…

ജോസഫ് കുരുവിള (ബാബു – 68) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: പത്തനംതിട്ട വാര്യാപുരം ഉപ്പു കണ്ടത്തില്‍ കുടുംബാഗവും ന്യൂയോര്‍ക്ക് ഫസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗവുമായ ജോസഫ് കുരുവിള (ബാബു – 68) ഉപ്പുകണ്ടത്തില്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി. കൊവിഡ്-19-ന് ചികിത്സയിലായിരുന്നു. ഭാര്യ: റോസമ്മ. മക്കള്‍: ഡോ. ജസ്റ്റിന്‍, ജെയിംസ്. മരുമക്കള്‍: യൂനിസ്, അനു. സഹോദരങ്ങള്‍: പരേതനായ വര്‍ഗീസ് കുരുവിള, അന്നമ്മ, റോസമ്മ, സാറാമ്മ, മാത്യു കുരുവിള, ഡേവിഡ് കുരുവിള (ലാലു), ജാനസ് സംസ്ക്കാരം പിന്നീട്.

മറിയാമ്മ മാത്യുവിന്റെ സംസ്ക്കാരം ഏപ്രില്‍ 14, ചൊവ്വാഴ്ച

ന്യൂയോര്‍ക്ക്: ഏപ്രില്‍ ഏഴിന് ന്യൂയോര്‍ക്കില്‍ നിര്യാതയായ മറിയാമ്മ മാത്യുവിന്റെ സംസ്ക്കാരം ഏപ്രില്‍ 14 ചൊവ്വാഴ്ച (നാളെ) രാവിലെ 11:30ന് വെസ്റ്റ്ബറിയിലുള്ള ഹോളി റൂഡ് സെമിത്തേരിയില്‍ നടക്കും. രാവിലെ 9:00 മണി മുതല്‍ 11:00 മണിവരെ മിനിയോളയിലുള്ള കാസിഡി ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. നിലവിലെ സാഹചര്യത്തില്‍ കുടുംബാംഗങ്ങള്‍ക്ക് മാത്രമേ സര്‍‌വീസില്‍ പങ്കെടുക്കാനുള്ള അനുമതിയുള്ളൂ. മറ്റുള്ളവര്‍ക്ക് സംസ്ക്കാര ശുശ്രൂഷകള്‍ ലൈവ് സ്‌ട്രീമിംഗിലൂടെ ദര്‍ശിക്കാവുന്നതാണ്. https://youtu.be/2w-Z26umr7Q തൊടുപുഴ കരിം‌കുന്നം പുത്തന്‍‌പുരയില്‍ പരേതനായ കുരുവിളയുടെ മകളും, നെടിയശാല പുത്തന്‍‌വീട്ടില്‍ മാത്യു കോശിയുടെ ഭാര്യയുമാണ് പരേതയായ മറിയാമ്മ മാത്യു (80). ന്യൂ ഹൈഡ് പാര്‍ക്ക് നിവാസിയായ പരേത ലോംഗ് ഐലന്റിലെ എന്‍‌വൈ‌യു വിന്‍‌ത്രോപ്പ് ആശുപത്രിയില്‍ കൊവിഡ്-19 സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. മക്കള്‍: വിനി, വിജു, ജിജു. മരുമക്കള്‍: ഷാജു സാം (കേരള സമാജം മുന്‍ പ്രസിഡന്റ്), ഷിജി, സബ്ലിയ. പതിനൊന്ന്…