കോവിഡ്-19 ലോകമൊട്ടാകെ മരണസംഖ്യ 1,25,000 കവിഞ്ഞു

വാഷിംഗ്ടണ്‍: കൊറോണ വൈറസ് മൂലം ലോകമെമ്പാടുമുള്ള മരണസംഖ്യ ബുധനാഴ്ച 1,26,604 ആയി. ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് യൂറോപ്പില്‍ 81000ത്തിലധികം ആളുകളാണ് മരിച്ചത്. അതേസമയം, ഈ പകര്‍ച്ചവ്യാധി ബാധിച്ചവരുടെ എണ്ണം ഏകദേശം 20 ലക്ഷത്തോളമായി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണമടഞ്ഞവരുടെ എണ്ണം. രോഗബാധിതരുടെ എണ്ണം 613,886 ആയി. ന്യൂയോര്‍ക്കില്‍ മരണസംഖ്യ 10,834 ല്‍ എത്തി നില്‍ക്കുന്നു. 2,03,123 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ ന്യൂജേഴ്സിയിലാണ്. അവിടെ 2,805 പേരാണ് മരിച്ചത്. യുകെയിലെ സ്ഥിതിയും വഷളായിക്കൊണ്ടിരിക്കുകയാണ്. 778 പേര്‍ മരിച്ചതുള്‍പ്പടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 12,107 ആയി ഉയര്‍ന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 93,873 ആയി ഉയര്‍ന്നു. മറുവശത്ത്, സ്വീഡനും കൊറോണയില്‍ നിന്നുള്ള നാശം നേരിട്ടുകൊണ്ടിരിക്കുകയാണ്. അവിടെ മരണമടഞ്ഞവരുടെ എണ്ണം ആയിരം കവിഞ്ഞതായും രോഗബാധിതരുടെ എണ്ണം…

Senator Thomas Partners with Community Groups to Donate 500 N95 Masks to NUMC Hospital Workers

(East Meadow, NY) — In a community-led effort to help protect front line medical workers, State Senator Kevin Thomas (D-Levittown) partnered with the Federation of American Indian Relief (FAIR) and the Muslim Community of New York (MCNY) to donate 500 N95 masks to Nassau University Medical Center. Senator Thomas and Imran Pasha, Chairman of FAIR, delivered the masks to NUMC President/CEO Dr. Anthony Boutin on Tuesday morning. “We are proud to donate personal protective equipment for these front line workers, who are putting their lives at risk for us,” said Mr. Pasha, whose organization is dedicated to serving…

എബ്രഹാം കുഞ്ചാണ്ടി (82) നിര്യാതനായി

ഫിലഡല്‍ഫിയ : കൊട്ടാരക്കര അയിരൂര്‍ വീട്ടില്‍ എബ്രഹാം കുഞ്ചാണ്ടി (82) നിര്യാതനായി. ഭാര്യ ദീനാമ്മ എബ്രഹാം (സൂസമ്മ) കായംകുളം ഈരാളില്‍ കുടുംബാംഗമാണ്. മകന്‍: ജൂബി എബ്രഹാം. മരുമകള്‍: റെജി എബ്രഹാം. കൊച്ചുമക്കള്‍: ജെനിസ എബ്രഹാം, അലീസ എബ്രഹാം. സഹോദരങ്ങള്‍: ജോണ്‍ കുഞ്ചാണ്ടി, ഫിലിപ്പ് കുഞ്ചാണ്ടി കുര്യൻ കുഞ്ചാണ്ടി, ഏലിയാമ്മ ഫിലിപ്പ് (എല്ലാവരും ഫിലഡല്‍ഫിയ). ഫിലഡല്‍ഫിയ ബെഥേല്‍ മാര്‍ത്തോമ്മാ ഇടവകാംഗമാണ്. ആണ് സംസ്കാരം പിന്നീട്.

ലോക്ക്ഡൗണ്‍ നീട്ടിയതിന് പിറകെ ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാന സര്‍‌വീസുകളും മെയ് 3 വരെ നിര്‍ത്തിവെച്ചു

ന്യൂദൽഹി: കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതിനായി ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന ലോക്ക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടിയ സാഹചര്യത്തില്‍ യാത്രാവിമാന സര്‍വീസുകളും നീട്ടിവച്ചു. മെയ് മൂന്ന് വരെ അന്താരാഷ്ട്ര-ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇതുവരെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ തുടരും. ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രാവിമാനങ്ങളും മെയ് 3-ന് ശേഷം മാത്രമേ സര്‍വീസ് നടത്തൂ എന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചത്. പ്രധാനമന്ത്രി മോദി ലോക്ക് ഡൗണ്‍ മെയ് 3-വരെ നീട്ടിയതിന് പിന്നാലെയാണ് വ്യോമയാന മന്ത്രാലയത്തിന്റെ പ്രഖ്യാപനം. മെയ് മൂന്ന് രാത്രി 11.59 വരെയാണ് സസ്‌പെന്റ് ചെയ്തതെന്നും മന്ത്രാലയം വിശദീകരിച്ചു. വിമാന സര്‍വീസ് ആരംഭിക്കാതെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി വിവിധ രാജ്യങ്ങള്‍ക്ക് കേന്ദ്രം കത്തെഴുതിയിരുന്നു. സുപ്രീംകോടതിയിലും സമാനമായ നിലപാടാണ് കേന്ദ്രം എടുത്തത്. തുടര്‍ന്ന് പ്രവാസികള്‍ ഇപ്പോള്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരണം…

കേന്ദ്ര ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തെക്കുറിച്ച് മന്ത്രിസഭായോഗം വ്യാഴാഴ്ച തീരുമാനമെടുക്കും

തിരുവനന്തപുരം: കേന്ദ്രം പുറപ്പെടുവിച്ച പുതിയ ലോക്ക് ഡൗണിന്റെ കാര്യത്തില്‍ കേരളം വ്യാഴാഴ്ച തീരുമാനമെടുക്കും. നാളത്തെ മന്ത്രിസഭാ യോഗം മറ്റന്നാളത്തേയ്ക്ക് മാറ്റി. നാളെ കേന്ദ്ര മാര്‍ഗ നിര്‍ദേശം വരുന്ന സാഹചര്യത്തിലാണ് നടപടി. പ്രധാനമന്ത്രി പറഞ്ഞത് അനുസരിച്ചാണെങ്കില്‍ രോഗവ്യാപന തോത് കുറഞ്ഞ കേരളത്തില്‍ 20ന് ശേഷം ചില മേഖലകളില്‍ ഇളവുകള്‍ കൊണ്ടുവരാം. എന്നാല്‍ ഒറ്റയടിക്ക് എല്ലാം തുറന്ന് കൊടുത്താല്‍ തിരിച്ചടിയാകുമെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍. ഈ മാസം 16 മുതല്‍ അടുത്ത മാസം 30 വരെയുള്ള എല്ലാ പരീക്ഷകളും പിഎസ്‌സി മാറ്റിവെച്ചു. ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തിലാണ് തീരുമാനം. അടച്ചിടല്‍ നീളുമ്പോള്‍ സംസ്ഥാനത്തിന്റെ വലിയ ആശങ്ക സാമ്പത്തിക പ്രതിസന്ധിയാണ്. പ്രധാന വരുമാന സ്രോതസ്സായ ലോട്ടറിയും മദ്യവില്‍പ്പനയും നിലച്ചതാണ് പ്രധാന പ്രശ്‌നം. ഒപ്പം കാര്‍ഷിക നിര്‍മ്മാണ മേഖലയും തകര്‍ച്ചയിലാണ്. അതേസമയം ഉത്തര്‍പ്രദേശിലും മലയാളി നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. മധുരയിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ്…

മെയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടി, മുംബൈയില്‍ തൊഴിലാളികള്‍ തെരുവിലിറങ്ങി

മുംബൈ: കൊവിഡ്-19 വൈറസ് രോഗത്തെ ചെറുക്കാന്‍ രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടിയതോടെ ഓരോ സംസ്ഥാനത്തുമുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ ആശങ്കയിലായി. മഹാരാഷ്ട്രയിലെ ബാന്ദ്രയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി റോഡിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചു. തങ്ങളുടെ ഉപജീവനമാര്‍ഗം നഷ്ടമായെന്നും ജീവിക്കാന്‍ നിര്‍വ്വാഹമില്ലെന്നും താമസിക്കുന്ന സ്ഥലത്ത് നിന്നും തൊഴില്‍ ഉടമകള്‍ ഇറക്കിവിടുകയാണെന്നും ആരോപിച്ചാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്. ഭക്ഷണമില്ലെന്നും ദിവസങ്ങളായി പട്ടിണിയിലാണെന്നും ഇവര്‍ പറയുന്നു. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടുന്നതായി പ്രഖ്യാപിച്ചത്. ഈ മാസം 20-ാം തിയതി വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഉത്സവങ്ങള്‍ ഇനിയും വരും… കാത്തിരിക്കാം….ക്ഷമയോടെ

ഒരു ചെറിയ രോഗാണു നിശ്ചലമാക്കിയ വിശാല ലോകത്തെ വലിയ ദുഃഖ വാര്‍ത്തകള്‍ക്കിടയിലും സ്നേഹത്തിന്‍റെ വിഷുക്കണികളുമായി ഒരുപാട് സുഹൃത്തുക്കള്‍ ഫോണിലും മെസേജുകളിലും ഇന്‍ബോക്സുകളിലും വരുന്നു. അവനവന്‍റെ മനസിലെ ഭീതിയൊക്കെ മറച്ചുകൊണ്ട് അവര്‍ എന്‍റെ സുഖവിവരങ്ങള്‍ അന്വേഷിക്കുന്നു. എന്‍റെ കുടുംബാംഗങ്ങളെപ്പറ്റി അന്വേഷിക്കുന്നു. എന്തൊരു സന്തോഷമാണ് മനുഷ്യര്‍ ഇങ്ങനെ സ്നേഹം പങ്കിടുമ്പോള്‍. എണ്‍പതുകളുടെ ആദ്യം വീട്ടില്‍ ഫോണ്‍ കിട്ടിയപ്പോള്‍ മുതലുള്ള ശീലമാണത്. വീട്ടില്‍ ഒരു സമയത്തും ഫോണ്‍ വിഛേദിച്ചു വയ്ക്കില്ല. അച്ഛന്‍റെ നിയമമായിരുന്നു അത്. ഞാനും ആ ശീലം തുടര്‍ന്നു. ഇപ്പോഴും ചില വിമാനങ്ങളില്‍ മാത്രം മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യേണ്ടി വരും. ഒരുവിധമുള്ള മീറ്റിംഗിനൊക്കെ ഫോണ്‍ സൈലന്‍റ് മോഡില്‍ ഇടുകയേ ഉള്ളൂ. ഓഫ് ചെയ്യാറില്ല. രാത്രിയില്‍ മൊബൈല്‍ ഫോണും ലാന്‍റ് ഫോണും ഞങ്ങളുടെ തലയിണയ്ക്കരികില്‍ ഉണര്‍ന്നിരിക്കും. നാട്ടില്‍ ആശുപത്രിയിലൊക്കെ ജോലി ചെയ്തിരുന്ന കാലത്ത് പാതിരാത്രിയിലൊക്കെ പലപ്പോഴും ഫോണ്‍ വരും. മറ്റ്…

സര്‍ദാര്‍ പട്ടേല്‍ (അദ്ധ്യായം പത്ത്): ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യക്കാരനെ പഠിപ്പിച്ച പാഠങ്ങള്‍

ഇന്ത്യയിലെ ഉരുക്കു മനുഷ്യന്‍റ ഉള്‍ക്കരുത്തു പഠിക്കുമ്പോള്‍ നമ്മുടെ കര്‍മ്മഫലങ്ങള്‍ക് വഴിയൊരുക്കിയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നിഗുഢതകളും അല്പമാറിയണം. ഓരൊ രാജ്യത്തിനും, ഗ്രാമത്തിനും അവരുടേതായ ചരിത്രവഴികളുണ്ട്. അത് നാട്ടു രാജ്യമായാലും സാമ്പ്രജ്യമായാലും എത്തിച്ചേരുന്നത് പടത്തലവന്മാരും പാവങ്ങളുമായുള്ള ഏറ്റുമുട്ടലുകളിലും രക്തച്ചൊരിച്ചിലിലുമാണ് ചരിത്രം എത്തിച്ചേരുന്നത്. ഇന്ത്യയില്‍ ആദ്യമായി 1488 ല്‍ പോര്‍ച്ചുഗീസുകാരനായ കോവില്‍ഹോയാണ് ഒരറബിയുമായി കപ്പല്‍ മാര്‍ഗ്ഗം കച്ചവടത്തിന് കണ്ണൂരിലെത്തുന്നത്. പിന്നീട് 1498 മെയ് 17 ന് കോഴിക്കോടിനടുത്തുള്ള കാപ്പാട് എന്ന സ്ഥലത്തു് പോര്‍ച്ചുഗീസുകാരനായ വാസ്കോ ഡ ഗാമ കപ്പലില്‍ വന്നു. ഇവര്‍ വന്നത് കേരളത്തിലെ സുഗന്ധദ്രവ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ്. ഇവര്‍ക്ക് മുന്‍പേ നൂറ്റാണ്ടുകളായി അറബികള്‍, ഗ്രീക്ക്, ഈജിപ്റ്റ്, റോമ, ഡച്ചുകാരൊക്കെ ഇന്ത്യയില്‍ വന്ന് വ്യാപാര കരാറുകള്‍ വഴി കച്ചവടം നടത്തിയിട്ടുണ്ട്. ഇസ്ലാം മതം പോലും കേരളത്തിലെത്തിയത് വ്യാപാരത്തിലൂടെയാണ്. ഇങ്ങനെ ഇന്ത്യയുടെ ബോംബെ, കല്‍ക്കട്ട പലയിടങ്ങളിലും വിദേശികള്‍ വന്നുപോയിട്ടുണ്ട്. ഈസ്റ്റ്…

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,509 മരണങ്ങള്‍ യുഎസ് രേഖപ്പെടുത്തി: ജോണ്‍സ് ഹോപ്കിന്‍സ്

വാഷിംഗ്ടണ്‍: കൊറോണ വൈറസ് പാന്‍ഡെമിക്കുമായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,509 മരണങ്ങള്‍ അമേരിക്കയില്‍ രേഖപ്പെടുത്തി. തിങ്കളാഴ്ച ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയാണ് ഈ കണക്ക് പുറത്തുവിട്ടത്. ആകെ 23,529 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടത്. 550,000 ത്തിലധികം ആളുകള്‍ വൈറസ് ബാധിതരാണെന്ന് സെന്‍റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പറയുന്നു.. പതിനായിരത്തിലധികം പേര്‍ ന്യൂയോര്‍ക്കില്‍ മരണമടഞ്ഞത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം അവസ്ഥയാണെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു. സംസ്ഥാന ഗവര്‍ണര്‍മാരാണ് ലോക്ക്ഡൗണുകള്‍ ചുരുക്കിയതെങ്കിലും അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാനുള്ള ഏത് തീരുമാനമെടുക്കാന്‍ അധികാരം തനിക്ക് മാത്രമാണെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. അമേരിക്കയിലെ ഫെഡറല്‍ സമ്പ്രദായം 50 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് അധികാരങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍, പ്രസിഡന്‍റിന് തന്‍റെ അധികാരങ്ങള്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളുടെ നിയന്ത്രണം കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും ട്രം‌പ് പറഞ്ഞു. നിയന്ത്രണങ്ങള്‍ ഉടന്‍…

Covid-19: Death toll in Spain is declining; Workers are returning to work with caution

MADRID (AFP) – Workers in Spain s construction and manufacturing sectors cautiously returned to work Monday as the daily death toll resumed its downward trend and new infections fell to the lowest level in three weeks. One of the worst-hit countries in the world, Spain saw the daily death rate fall for three consecutive days last week, only to rise again on Sunday. But on Monday it fell again, with 517 deaths in 24 hours, putting the overall death toll at 17,489 with the number of cases now standing at 169,496.…