ഏലിയാമ്മ ജോസഫ് (തങ്കമ്മ 78) നിര്യാതയായി, ഒരു കുടുംബത്തിലെ മൂന്നാമത്തെ മരണം

ന്യൂയോര്‍ക്ക്: നെടുമ്പ്രം കൈപ്പഞ്ചാലില്‍ കെ ജെ ജോസഫിന്റെ ഭാര്യ തിരുവല്ല പുറമറ്റം വെള്ളിക്കര മാളിയേക്കല്‍ ഏലിയാമ്മ ജോസഫ് (തങ്കമ്മ 78) നിര്യാതയായി. ലോംഗ് ഐല്‍ലന്റ് വിന്‍ത്രോപ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. കെ.ജെ. ജോസഫ്, സഹോദരന്‍ കെ.ജെ. ഈപ്പന്‍ എന്നിവര്‍ ഏതാനും ദിവസം മുന്‍പാണ് മരിച്ചത്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേരുടെ മരണം സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. മക്കള്‍: സ്റ്റാന്‍ലി, സ്റ്റീവ്, സ്റ്റെന്‍സി. മരുമക്കള്‍: ബോബി, ജൂലി, ബിനു. 9 കൊച്ചുമക്കളുണ്ട്. സഹോദരങ്ങള്‍: പരേതയായ സാറാമ്മ വര്‍ഗീസ് (ന്യൂജേഴ്‌സി ), പരേതനായ മത്തായി ജോസഫ് (ഫിലഡല്‍ഫിയ), മേരി ചെറിയാന്‍ (കാനഡ), കുഞ്ഞമ്മ ജോണ്‍ (എറണാകുളം), പരേതനായ മത്തായി വര്‍ക്കി (ന്യൂയോര്‍ക്ക്), മാത്യു ഫിലിപ്പ് (ന്യൂയോര്‍ക്ക്). ന്യൂയോര്‍ക്ക് ജാക്സണ്‍ ഹൈറ്റ്സ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് സ്ഥാപക അംഗമാണ്. സംസ്കാരം പിന്നീട്.

Future health risks for patients with Covid-19

Typical news coverage of the COVID-19 pandemic will likely list the latest death and recovery rates among patients, which is certainly enough to see the bigger picture. However, life and death are not precisely opposites. No one can tell you that better than a COVID-19 patient who has been hooked up to a ventilator for weeks. You can also hear from the patient who has been put into a medically induced coma and managed to recover. For these people who have experienced the darkest side of this dangerous new virus,…

റംസാന്‍ മാസത്തിലെ നോമ്പു തുറയില്‍ ശ്രദ്ധിക്കേണ്ടത്

വൃതാനുഷ്ഠാനങ്ങളിലൂടെ സഹവര്‍ത്തിത്വം കാത്തുസൂക്ഷിക്കുന്ന പുണ്യമാസമാണ് റംസാന്‍. നമ്മുടെ ഭക്ഷണശീലത്തിലും ജീവിതശൈലിയിലും എല്ലാം മാറ്റങ്ങള്‍ വരുത്തുന്ന പ്രത്യേകതയും ഈ മാസത്തിനുണ്ട്. വ്രതാനുഷ്ഠാനങ്ങള്‍ ഏത് തന്നെയായാലും അത് മാനസികമായും ശാരീരികമായും എല്ലാ തരത്തിലും ശുദ്ധീകരിക്കപ്പെടുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അനാരോഗ്യകരമായ ജീവിത ശൈലിയും മാനസിക പിരിമുറുക്കവും എല്ലാത്തിനും അവസാനം കുറിക്കുന്ന ഒരു മാസമാണ് ഇത്. സൂര്യാസ്തമയത്തിനു ശേഷം നോമ്പു തുറക്കുമ്പോള്‍ കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ച് ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് കൊറോണ വൈറസിന്റെ കാലമായതു കൊണ്ട് തന്നെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. പ്രത്യേകിച്ച് പ്രായമായവര്‍. വ്രതം എടുക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലും മനസ്സിലും എല്ലാം ഒരു ഉന്‍മേഷം ലഭിക്കുന്നുണ്ട്. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ വ്രതകാലത്ത് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം. നോമ്പു തുറന്നയുടനെ ധാരാളം ഭക്ഷണം കഴിക്കുന്നതിന് പകരം വളരെ കുറച്ച് മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. അതിന് ശേഷം അല്‍പ…

സ്പ്രിംക്‌ളര്‍ കേസ്: ഹൈക്കോടതി വിധി സര്‍ക്കാരിന്റെ നിലപാട് ശക്തിപ്പെടുത്തുന്നത്: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്പ്രിംക്‌ളര്‍ കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങള്‍ നിരാകരിക്കുന്ന വിധിയാണ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരാര്‍ റദ്ദാക്കുകയോ സ്‌റ്റേ ചെയ്യുകയോ വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. കോടതി ഇത് നിരാകരിച്ചു. ശേഖരിക്കുന്ന ഡേറ്റ സുരക്ഷിതമായിരിക്കുമെന്ന് കോടതിയില്‍ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിട്ടുണ്ട്. വിധിയുടെ പകര്‍പ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതിനാല്‍ വിഷയത്തെക്കുറിച്ച് വിശദമായി പറയാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ നിലപാട് ശക്തിപ്പെടുത്തുന്നതാണ് കോടതി ഉത്തരവ്. കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ നിഗമനമായി കാണാനാവില്ല. ലോക്ക്ഡൗണ്‍ കാലത്ത് പല മൗലികാവകാശങ്ങളും ലഭ്യമല്ല. അതുപോലെ അസാധാരണമായ സാഹചര്യത്തില്‍ എടുത്ത നടപടിയാണ് സ്പ്രിംക്‌ളര്‍ കരാറെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇപ്പോഴുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാമെന്നാണ് കോടതി സര്‍ക്കാരിനോട് പറഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ ആ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുക തന്നെ ചെയ്യും. ഡേറ്റ സുരക്ഷിതത്വം ഉറപ്പാക്കുന്നത് സര്‍ക്കാര്‍, മുന്തിയ പരിഗണന നല്‍കുന്ന കാര്യമാണ്. അതില്‍ ഏതെങ്കിലും…

ശ്വാസകോശത്തിലേക്ക് അണുനാശിനി കുത്തിവച്ച് കൊവിഡ്-19 സുഖപ്പെടുത്താമെന്ന നിര്‍ദ്ദേശം ട്രംപ് പിന്‍വലിച്ചു

വാഷിംഗ്ടണ്‍: ജനങ്ങളില്‍ നിന്ന് വന്‍തോതിലുള്ള തിരിച്ചടിക്ക് ശേഷം കൊറോണ വൈറസ് ചികിത്സയായി ശ്വാസകോശത്തിലേക്ക് അണുനാശിനി കുത്തിവച്ച് സ്വയം സുഖപ്പെടുത്താമെന്ന നിര്‍ദ്ദേശം പ്രസിഡന്‍റ് ട്രംപ് വെള്ളിയാഴ്ച പിന്‍വലിച്ചു. താന്‍ ‘സ്വയം പരിഹാസ്യനായി’ എന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അണുനാശിനി നിര്‍മാതാക്കളില്‍ നിന്നും ഡെമോക്രാറ്റുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടുന്ന ട്രംപ്, ‘വ്യാജ വാര്‍ത്ത’ സൃഷ്ടിക്കുന്നവരെ കളിയാക്കാന്‍ വെണ്ടി പറഞ്ഞതാണെന്ന ന്യായീകരണവും നല്‍കി. ഞാന്‍ ഇത് തമാശരൂപത്തിലാണ് പറഞ്ഞതെന്ന് അദ്ദേഹം ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു കൂട്ടം അസാധാരണ ശത്രുതയുള്ള ആളുകളോട്, അതായത് വ്യാജ വാര്‍ത്താ മാധ്യമങ്ങളോട് ഒരു ചോദ്യത്തിന്‍റെ രൂപത്തില്‍ ഉള്‍പ്പെടുത്തിയാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്താണ് സംഭവിക്കുകയെന്നറിയാന്‍ നിങ്ങളെപ്പോലുള്ള മാധ്യമപ്രവര്‍ത്തകരോട് ഞാന്‍ പരിഹാസപൂര്‍വ്വം ചോദ്യം ചോദിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിലെ ലോക്ക്ഡൗണ്‍ മെയ് 5 വരെ നീട്ടി, അണുബാധ കേസുകള്‍ 4186 ആയി ഉയര്‍ന്നു

ധാക്ക: ബംഗ്ലാദേശിലെ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടെ കോവിഡ് 19 അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിക്കുമെന്ന മുറിയിപ്പിനെ തുടര്‍ന്ന് മെയ് 5 വരെ രാജ്യവ്യാപകമായി അടച്ചുപൂട്ടല്‍ നീട്ടി. രാജ്യത്ത് 414 പുതിയ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4,186 ആയി ഉയര്‍ന്നു. വെള്ളിയാഴ്ച വരെ മരണസംഖ്യ 127 ആയി ഉയര്‍ന്നു. കൊറോണ വൈറസ് ബാധ തടയുന്നതിനായി മാര്‍ച്ച് 26 ന് സര്‍ക്കാര്‍ 10 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഇത് ക്രമേണ ഏപ്രില്‍ 25 ലേക്ക് നീട്ടി, കാരണം രാജ്യത്ത് കോവിഡ് 19 കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും അണുബാധകള്‍ തുടരുകയും ചെയ്തു മരിച്ചവരുടെ എണ്ണവും വര്‍ദ്ധിച്ചു. രാജ്യത്തെ 64 ഭരണ ജില്ലകളില്‍ 58 ലും പകര്‍ച്ചവ്യാധി പടര്‍ന്നിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചതിനാല്‍ കമ്മ്യൂണിറ്റി തലത്തില്‍ സ്ഥിതി കൂടുതല്‍ വഷളായതായി കാബിനറ്റ് ഡിവിഷന്‍ വക്താവ് അറിയിച്ചു. കൊറോണ വൈറസ് ബാധ മൂലം കഴിഞ്ഞ…

സൈനികനിയമം നടപ്പാക്കുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ്

മനില: ഗ്രാമീണര്‍ക്ക് പണവും ഭക്ഷണവും എത്തിക്കാന്‍ പോയ രണ്ട് സൈനികരെ കമ്മ്യൂണിസ്റ്റ് വിമതര്‍ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് രാജ്യത്ത് സൈനികനിയമം ഏര്‍പ്പെടുത്തുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെര്‍ട്ടെ പ്രസ്താവിച്ചു. ലോകത്തിലെ മറ്റ് രാജ്യങ്ങളെപ്പോലെ കൊറോണ വൈറസിന്റെ വര്‍ദ്ധിച്ചുവരുന്ന അണുബാധയെ നേരിടാന്‍ ഫിലിപ്പീൻസ് ശ്രമിക്കുന്നു. മെയ് 15 നകം മനിലയിലും നിരവധി പ്രവിശ്യകളിലും നഗരങ്ങളിലും ബന്ദ് വിപുലീകരിക്കാന്‍ കാബിനറ്റ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അംഗീകാരം നല്‍കിയതായി പ്രസിഡന്റ് വക്താവ് ഹാരി റോക്ക് പറഞ്ഞു. ‘ഞാന്‍ എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കുന്നു, എനിക്ക് സൈനികനിയമം നടപ്പിലാക്കാന്‍ കഴിയുമെന്ന് സായുധ സേനയ്ക്കും പോലീസിനും നോട്ടീസ് നല്‍കുന്നു,’ ടെലിവിഷന്‍ പ്രസംഗത്തില്‍ ഡുട്ടേര്‍ട്ട് കമ്മ്യൂണിസ്റ്റ് വിമതരോട് പറഞ്ഞു, ‘ന്യൂ പീപ്പിള്‍സ് ആര്‍മിയുടെ’ ഗറില്ലകള്‍ വന്‍കിട കമ്പനികളില്‍ നിന്ന് വന്‍തോതില്‍ പണം കൈപ്പറ്റുകയും മരിച്ച സൈനികരുടെ ആയുധങ്ങള്‍ മോഷ്ടിക്കുകയും ചെയ്തുവെന്ന് ഡുട്ടേര്‍ട്ട് ആരോപിച്ചു. വിമതര്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുകയും ഗ്രാമീണരെ…

സ്പ്രിംക്ളർ വിവാദത്തിന് താത്ക്കാലിക വിരാമം, കർശന ഉപാധികളോടെ കരാര്‍ വ്യവസ്ഥകള്‍ തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: സ്പ്രിംക്ളർ വിവാദത്തിന് താത്ക്കാലിക വിരാമമിട്ട് ഹൈക്കോടതി. കോവിഡ് പ്രതിരോധനം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ കൂടുതല്‍ പ്രശ്നങ്ങളില്ലാതെ കർശന ഉപാധികളോടെ കരാര്‍ വ്യവസ്ഥകള്‍ തുടരാൻ സർക്കാരിന് അനുമതി നൽകുന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചു. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തെ ബാധിക്കുന്ന തരത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി അറിയിച്ചു. സ്പ്രിംക്ളർ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ‌ ഉത്തരവ്. മൂന്നാഴ്ച്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും. ഇതിനകം ശേഖരിക്കുകയും വിശകലനം ചെയ്യപ്പട്ടതുമായ ‘കൊവിഡ്-19’ രോഗികളുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഡാറ്റകളുടെ രഹസ്യാത്മകത ഉറപ്പാക്കിയതിനു ശേഷമേ സ്പ്രിംക്ളറിനു കൈമാറാന്‍ പാടുള്ളൂ എന്നും ഇടക്കാല ഉത്തരവില്‍ സര്‍ക്കാരിനോട്‌ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്പ്രിംക്‌ളര്‍ കമ്പനി ഇതുവരെ ശേഖരിച്ച ഡാറ്റ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തികളെ അറിയിക്കണമെന്ന് കേരള സര്‍ക്കാറിനോട് ഹൈക്കോടതി ഉത്തരവിട്ടു. വ്യക്തികളുടെ സമ്മതം നേടിയതിനു ശേഷം മാത്രമേ ഈ ഡാറ്റകള്‍…

കോവിഡ് 19 വാക്സിന്‍: യുകെയില്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു

നോവല്‍ കൊറോണ വൈറസ് ചികിത്സയ്ക്കായി പ്രശസ്ത ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നത് വ്യാഴാഴ്ച ബ്രിട്ടനില്‍ ആരംഭിച്ചു. 80 ശതമാനവും വിജയിക്കാനുള്ള സാധ്യതയുണ്ടെന്ന ശുഭപ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍. കൊറോണ വൈറസ് വാക്സിന്‍ പരീഷണണങ്ങള്‍ക്ക് 20 ദശലക്ഷം പൗണ്ട് നല്‍കുമെന്ന് യുകെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മാരകമായ വൈറസിനെതിരെ വാക്സിന്‍ വികസിപ്പിക്കുന്നതിന് സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് ബ്രിട്ടന്‍ ആരോഗ്യമന്ത്രി മാറ്റ് ഹാന്‍‌കോക്ക് പറഞ്ഞു. ലോകത്ത് വിജയകരമായി വാക്സിന്‍ വികസിപ്പിച്ച ആദ്യത്തെ രാജ്യം എന്ന പ്രതീക്ഷയാണ് ഞങ്ങള്‍ക്ക് പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു. ചിമ്പാന്‍സിയില്‍ നിന്ന് ലഭിക്കുന്ന നിരുപദ്രവകരമായ വൈറസില്‍ നിന്നാണ് വാക്സിന്‍ നിര്‍മ്മിക്കുന്നത്. ട്രയലില്‍ പങ്കെടുക്കാന്‍ യുകെയിലെ ആളുകള്‍ക്ക് 625 ഡോളറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അടുത്ത മാസം പകുതിയോടെ ഈ ഗവേഷണത്തിനായി 500 പേരെ രജിസ്റ്റര്‍ ചെയ്യുകയാണ് ലക്ഷ്യം. പ്രൊഫസര്‍ സാറാ ഗില്‍ബെര്‍ട്ടും മറ്റ് ശാസ്ത്രജ്ഞരും ചേര്‍ന്നാണ് ഈ വര്‍ഷം ജനുവരിയില്‍…

പ്രവാസികളെ തിരിച്ചുകൊണ്ടുവരാൻ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കാനാവില്ല: ഹൈക്കോടതി

കൊച്ചി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ലോകമൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ഇപ്പോള്‍ നിര്‍ദ്ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി. രാജ്യമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള ഈ സാഹചര്യത്തില്‍ കേന്ദ്രത്തോട് അത്തരമൊരു നിര്‍ദ്ദേശം വെക്കാനാവില്ലെന്നാണ് ഹൈക്കോടതി അറിയിച്ചത്. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കെ.എം.സി.സി. നല്‍കിയ ഹര്‍ജി പരിഗണിച്ചുക്കൊണ്ടാണ് കോടതി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. ദുരിതം അനുഭവിക്കുന്നവരോട് സഹതാപം ഉണ്ടെങ്കിലും സര്‍ക്കാറിന്റെ പരിമിതികള്‍ മനസ്സിലാക്കുന്നുവെന്ന് കോടതി പറഞ്ഞു. പ്രവാസികള്‍ക്ക് ചികില്‍സ ഉറപ്പുവരുത്തേണ്ടത് എംബസികളാണ്. ഗര്‍ഭിണികളുടെയും കുട്ടികളുടെയും കാര്യത്തില്‍ പ്രത്യേക ജാഗ്രത വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഒരു ലക്ഷം പേര്‍ വിദേശത്തുനിന്നും നാട്ടിലെത്തിയാല്‍ വേര്‍തിരിച്ച് ക്വാറന്റൈന്‍ അടക്കമുള്ള സൗകര്യങ്ങൾ ചെയ്യാന്‍ സൗകര്യമുണ്ടോ എന്ന് കോടതി സര്‍ക്കാറിനോട് ആരാഞ്ഞു. 5,000 ഡോക്ടര്‍മാരും 20,000 നഴ്സുമാരും വേണ്ടി വരില്ലേയെന്നും കോടതി ചോദിച്ചു. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഒരു ഇടക്കാല ഉത്തരവ് ഇപ്പോള്‍…