ജോസഫ് പടന്നമാക്കല്‍ – സാഹിത്യലോകത്തെ മിന്നും താരം (ഒരു അനുസ്മരണം): എ.സി. ജോര്‍ജ്ജ്

ശ്രീ. ജോസഫ് പടന്നമാക്കല്‍ അമേരിക്കന്‍ മലയാള എഴുത്തു സാഹിത്യ നഭോമണ്ഡലത്തിലെ ഒരു മിന്നും താരമാണ്. അദ്ദേഹത്തിന്‍റെ എഴുത്തിന്‍റെ ലോകത്തു സ്വന്തം കൈയ്യൊപ്പു പതിയാത്ത മേഖലകളില്ല. മതം, ശാസ്ത്രം, സാഹിത്യം, സാങ്കേതികം, നിയമം, യുക്തി, സാമൂഹ്യം, സാംസ്കാരികം, രാഷ്ട്രീയം, ചരിത്രം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ വളരെയധികം റിസേര്‍ച്ച് ചെയ്ത് ഈടുറ്റ ലേഖനങ്ങള്‍ വളരെ ലളിതമായി ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതി വന്നിരുന്നു. ഭാഷാശുദ്ധിയിലും ഘടനയിലും ലാളിത്യത്തിലും ആധികാരികതയിലും വളരെയധികം മികച്ചതായിരുന്നു ജോസഫിന്‍റെ ലേഖനങ്ങള്‍. അദ്ദേഹത്തിന്‍റെ ലേഖനത്തിലെ കൃത്യതയും വസ്തുനിഷ്ഠവുമായ സമീപനങ്ങള്‍ കാണുമ്പോള്‍ ഇദ്ദേഹം ഒരു സഞ്ചരിക്കുന്ന ‘സര്‍വ്വവിജ്ഞാനകോശം’ ആണോയെന്ന് തോന്നിയിട്ടുണ്ട്. ഏതു അറുബോറന്‍ വിഷയവും വായനക്കാരേയും അനുവാചകരേയും തുടക്കം മുതല്‍ അവസാനം വരെ പിടിച്ചിരുത്താന്‍ പര്യാപ്തമായ ഒരു അയത്ന ലളിതമായ ഭാഷാ വൈദഗ്ദ്ധ്യം അദ്ദേഹത്തിന്‍റെ മുഖമുദ്രയായിരുന്നു. കഥകളോ, കവിതകളോ ആയിരിക്കുകയില്ല മറിച്ച് ഈടുറ്റ ലേഖന പരമ്പരകള്‍ തന്നെയായിരുന്നു ശ്രീ.…

ലോക്ക്ഡൗണ്‍: വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ട് റോഡില്‍ 2400 തൊഴിലാളികളുടെ പ്രതിഷേധ സമരം

ഹൈദരാബാദ്: കൊറോണ വൈറസ് പകര്‍ച്ചവ്യാധി തടയുന്നതിന്‍റെ പേരില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പേരില്‍ ഹൈദരാബാദില്‍ കുടുങ്ങിയ 2400 ഓളം തൊഴിലാളികള്‍ തെരുവുകളില്‍ പ്രകടനം നടത്തി. ഹൈദരാബാദ് ഐഐടിയിലെ നിര്‍മാണ സ്ഥലത്ത് ജോലി ചെയ്യുന്ന 2400 ഓളം കുടിയേറ്റ തൊഴിലാളികളാണ് ബുധനാഴ്ച രാവിലെ തെരുവിലിറങ്ങിയത്. തൊഴിലാളികള്‍ക്ക് അവരുടെ വീട്ടിലേക്ക് പോകണമെന്നും ഈ ആവശ്യത്തില്‍ പ്രതിഷേധിക്കുകയാണെന്നും സംഗറെഡ്ഡി റൂറല്‍ ഏരിയയിലെ പോലീസ് പറഞ്ഞു. ഇപ്പോള്‍ അവരെ ബോധ്യപ്പെടുത്താന്‍ പോലീസ് ശ്രമിക്കുണ്ട്. അതേസമയം, ചില കുടിയേറ്റ തൊഴിലാളികള്‍ പോലീസ് സംഘത്തെ ആക്രമിച്ചു. പ്രകോപിതരായ തൊഴിലാളികള്‍ പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന പോലീസ് സംഘത്തിന് നേരെ കല്ലെറിഞ്ഞു. തൊഴിലാളികളുടെ ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. പ്രകോപിതരായ തൊഴിലാളികള്‍ പോലീസ് വാഹനത്തിനും കേടുപാടുകള്‍ വരുത്തിയതായി സംഗറെഡി പോലീസ് പറഞ്ഞു. നേരത്തെ മുംബൈയിലെ ബാന്ദ്ര പ്രദേശത്ത് സമാനമായ കുടിയേറ്റ തൊഴിലാളികള്‍ തടിച്ചുകൂടിയിരുന്നു. ബാന്ദ്രയിലെ തൊഴിലാളികളും അവരെ നാട്ടിലേക്ക് അയയ്ക്കണമെന്നാണ്…

സ്ത്രീകളുടെ ലൈംഗിക ഹോര്‍മോണുകള്‍ പുരുഷന്മാരെ കൊറോണയില്‍ നിന്ന് സംരക്ഷിക്കും

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധിച്ച് ലോകമെമ്പാടും 2,17,000 പേര്‍ മരണപ്പെട്ടു കഴിഞ്ഞു. മരിച്ചവരില്‍ ഏറ്റവും കൂടുതല്‍ പുരുഷന്മാരാണ്. ഈ പകര്‍ച്ചവ്യാധിക്കെതിരെ പോരാടുന്ന ലോകമെമ്പാടുമുള്ള ഡോക്ടര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും, കൊറോണ വൈറസിന്‍റെ നാശത്തില്‍ നിന്ന് സ്ത്രീകള്‍ എങ്ങനെ അതിജീവിക്കുന്നുവെന്ന അറിവ് ലഭിച്ചതായ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. സ്ത്രീകളുടെ ലൈംഗിക ഹോര്‍മോണുകളാണ് അവരുടെ ജീവന്‍ രക്ഷിച്ചതെന്നാണ് അമേരിക്കന്‍ ഡോക്ടര്‍മാര്‍ പറയുന്നത്. കൊറോണ ബാധിച്ച 75 ശതമാനം പുരുഷന്മാര്‍ക്കും ഐസിയു അല്ലെങ്കില്‍ വെന്‍റിലേറ്റര്‍ ആവശ്യമാണെന്ന് ലോസ് ഏഞ്ചല്‍സിലെ സിഡാര്‍സ് സിനായി മെഡിക്കല്‍ സെന്‍ററിലെ ഡോക്ടര്‍ സാറാ ഗന്ധേഹാരി പറയുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ന്യൂയോര്‍ക്കില്‍ കൊറോണ വൈറസ് ബാധിച്ച പുരുഷന്മാരുടെ എണ്ണം സ്ത്രീകളേക്കാള്‍ ഇരട്ടിയാണ്. കുട്ടികളെ ഉത്പാദിപ്പിക്കാനുള്ള മനുഷ്യന്‍റെ കഴിവിന് ഹോര്‍മോണുകള്‍ പ്രധാനമാണ് ഗവേഷകര്‍ പറയുന്നത് ഈസ്ട്രജനും പ്രോജസ്റ്ററോണ്‍ ഹോര്‍മോണുകളും കുട്ടികളെ ഉത്പാദിപ്പിക്കാനുള്ള മനുഷ്യന്‍റെ കഴിവിന് വളരെ പ്രധാനമാണെങ്കിലും ഈ രണ്ട് ഹോര്‍മോണുകളും സ്ത്രീകള്‍ക്ക്…

ദില്ലിയില്‍ നിന്ന് കോറോണ വൈറസിനെ ഹരിയാനയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല: ഖട്ടര്‍

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ദില്ലിയോട് ചേര്‍ന്നുള്ള ഗുരുഗ്രാം, ഫരീദാബാദ്, സോണിപത് എന്നിവിടങ്ങളിലെ എല്ലാ അതിര്‍ത്തികളും അടച്ചതിനെ ന്യായീകരിച്ചു. കൊറോണ വൈറസിനെ ദില്ലിയില്‍ നിന്ന് ഹരിയാനയിലേക്ക് പ്രവേശിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആത്മരക്ഷയ്ക്കായി കര്‍ശനമായി പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്നും അതില്‍ തെറ്റൊുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹരിയാനയില്‍ കൊറോണ അണുബാധ വ്യാപിക്കുന്നത് ഞങ്ങള്‍ തടഞ്ഞതില്‍ എനിക്ക് സംതൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹരിയാനയിലെ ലോക്ക്ഡൗണ്‍ 21 ദിവസമാണ്. കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ പങ്കെടുത്ത എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചു. കൊറോണ പടരാതിരിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചത് നല്ല നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണ്‍ സമയത്ത് നല്‍കുന്ന ഇളവ് ചെറുതായി വര്‍ദ്ധിപ്പിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ സമയത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിരന്തരം…

കോവിഡ്-19ന്റെ ഉറവിടം വുഹാന്‍ ലാബ് തന്നെ: യു എസ്

വാഷിംഗ്ടണ്‍: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ കൊറോണ വൈറസിന്‍റെ ഉറവിടം ചൈനയിലെ വുഹാനിലുള്ള ലാബ് തന്നെയെന്ന് യു എസ്. കൊറോണ പകര്‍ച്ചവ്യാധിയെക്കുറിച്ച് അന്വേഷിക്കുന്ന യുഎസ് ഗവണ്‍മെന്‍റിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച്, കൊറോണ വൈറസ് വുഹാന്‍റെ ലാബില്‍ നിന്നാണ് പടര്‍ന്നതെന്ന് പറയുന്നു. ഈ വിശകലനത്തില്‍ ലഭ്യമായ എല്ലാ തെളിവുകളുടേയും അടിസ്ഥാനത്തില്‍ മറ്റേതൊരു സ്രോതസ്സില്‍ നിന്നും കൊറോണ വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത വളരെ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പ്രസ്താവിക്കുന്നു. ഓപ്പണ്‍ സോഴ്സില്‍ നിന്ന് ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് അമേരിക്കന്‍ സര്‍ക്കാറിന്റെ പ്രത്യേക റിപ്പോര്‍ട്ട്. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി അല്ലെങ്കില്‍ ചൈനീസ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്‍റെ വുഹാന്‍ ബ്രാഞ്ച് എന്നിവയ്ക്ക് പകര്‍ച്ചവ്യാധിയുടെ ഉത്തരവാദിത്തമുണ്ടെന്ന ശക്തമായ തെളിവുകളുണ്ടെന്ന് യുഎസ് പറയുന്നു. പകര്‍ച്ചവ്യാധി തുടങ്ങിയ വുഹാന്‍ നഗരത്തിലാണ് രണ്ടു സ്ഥാപനങ്ങളും. യുഎസ് കണ്ടെത്തിയ വ്യക്തമായ സാഹചര്യ തെളിവുകളില്‍ കൊറോണ വൈറസിന്‍റെ ഉറവിടത്തിന്‍റെ മറ്റെല്ലാ…

ചൈനയില്‍ നിന്ന് അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയിലേക്ക് ചേക്കേറുവാന്‍ തയ്യാറെടുക്കുന്നു

കോവിഡ്-19 നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ചൈനയില്‍ നിന്ന് അമേരിക്കന്‍ കമ്പനികള്‍ പിന്‍‌വാങ്ങാന്‍ തയ്യാറെടുക്കുന്നതായി സൂചന. 2015‌ ആകുമ്പോഴേക്കും 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ന്യൂഡല്‍ഹിയുടെ സ്വപ്നം സാക്ഷാത്കരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് റിപ്പോര്‍ട്ടുകള്‍. കൊറോണ പാന്‍ഡെമിക്കിനിടയില്‍, എല്ലാ യുഎസ് കമ്പനികളും ഇപ്പോള്‍ ചൈനയ്ക്ക് ബദല്‍ തേടുകയാണെന്നും അവര്‍ ഇന്ത്യയെയാണ് ലക്ഷ്യം വെച്ചിരിക്കുന്നതെന്നും, അതിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നുവെന്നുമാണ് അറിയുന്നത്. കൊറോണ പകര്‍ച്ചവ്യാധിയെ നേരിടുന്നതിനൊപ്പം നിക്ഷേപ തന്ത്രത്തിലും തുടരാന്‍ പ്രധാനമന്ത്രി മോദി തന്നെ സംസ്ഥാനങ്ങളോട് പറഞ്ഞിട്ടുണ്ട്. ഒരു കമ്പനി ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ (ഇന്ത്യയിലെ നിക്ഷേപം) ഒരു അവസരത്തിലും ഈ അവസരം നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികളുടെ പ്രതിനിധികളും തമ്മില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് കഴിഞ്ഞ ആഴ്ച കൂടിക്കാഴ്ച നടത്തിയിരുനു. അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സാണ് യോഗം സംഘടിപ്പിച്ചത്. ഈ യോഗത്തില്‍, നിക്ഷേപത്തിനുള്ള പുതിയ ഓപ്ഷനായി…

കാമുകിയെ കൊന്ന് വെട്ടി നുറുക്കി കത്തിയ്ക്കാന്‍ ശ്രമം, പരാജയപ്പെട്ടതോടെ കുഴിച്ചുമൂടി, ക്രൂര കൃത്യം ചെയ്ത കാമുകന്‍ പോലീസ് പിടിയില്‍

കൊല്ലം: കാമുകിയെ കൊന്ന് വെട്ടി നുറുക്കി കുഴിച്ചുമൂടിയ കാമുകനെ പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം സ്വദേശി സുചിത്രാ പിള്ളയെയാണ് (42) സുചിത്രയുടെ അകന്ന ബന്ധുവിന്റെ ഭര്‍ത്താവും കോഴിക്കോട് സ്വദേശിയുമായ പ്രശാന്ത് കൊലപ്പെടുത്തിയത്. ഇയാള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി. തന്റെ കുഞ്ഞിനെ പ്രസവിക്കണമെന്ന സുചിത്രയുടെ മോഹമാണ് അവരെ കൊല്ലാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് പ്രശാന്ത് പൊലീസിനോട് പറഞ്ഞു. പ്രശാന്തും സുചിത്രയും തമ്മില്‍ പ്രണയത്തിലായിരുന്നു. പാലക്കാട്ടെ പ്രശാന്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് സുചിത്ര അയാളോട് ആവശ്യപ്പെട്ടിരുന്നു. സുചിത്രയുടെ ആവശ്യം നടപ്പിലാക്കാന്‍ പ്രശാന്ത് സ്വന്തം അച്ഛനെയും അമ്മയെയും കോഴിക്കോട്ടേയ്ക്ക് അയക്കുകയും ഭാര്യയെ കൊല്ലത്തെ വീട്ടിലാക്കുകയും ചെയ്തു. അതിന് ശേഷം കൊല്ലത്തുള്ള സുചിത്രയുമായി പ്രശാന്ത് പാലക്കാട്ടെ വീട്ടിലെത്തി. ഇവിടെ മൂന്ന് ദിവസം ഇരുവരും ഒരുമിച്ച് താമസിച്ചു. ഇതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. തനിക്ക് അമ്മയാകാന്‍ മോഹമുണ്ടെന്നും പ്രശാന്തിന്റെ കുഞ്ഞിനെ പ്രസവിക്കണമെന്നും സുചിത്ര,…

പ്രശസ്ത ബോളിവുഡ്-ഹോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ്-ഹോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു വന്‍കുടലിലെ അണുബാധയെത്തുടര്‍ന്ന് മുംബൈ അന്ധേരിയിലെ കോകിലബെന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 54 വയസ്സായിരുന്നു. ഹോളിവുഡിലടക്കം നാല്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ അദ്ദേഹം അടുത്തിടെയാണ് അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തിയത്. ‘അംഗ്രേസി മീഡിയ’ യാണ് ഇര്‍ഫാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ. രാജസ്ഥാനിലെ ബീഗം ഖാന്‍-ജഗീദര്‍ ഖാന്‍ ദമ്പതികളുടെ മകനായി 1966ലാണ് ഇര്‍ഫാന്‍ ഖാന്‍ ജനിച്ചത്. കുട്ടിക്കാലത്ത് ക്രിക്കറ്റില്‍ തല്‍പ്പരനായിരുന്ന ഇര്‍ഫാന്റെ ഇഷ്ടം പിന്നീട് സിനിമയോടായി. പിന്നീട് നാഷ്ണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. ശേഷം മുംബൈയിലെത്തിയ അദ്ദേഹം നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ വേഷമിട്ടു. മീരാ നായരുടെ സലാം ബോംബൈ എന്ന…

കൊലവിളി അവസാനിക്കുന്നതിന്റെ സൂചനകള്‍, ന്യൂജേഴ്‌സിയിലും കോവിഡ് മെരുങ്ങുന്നു

ന്യൂജേഴ്‌സി: സംസ്ഥാനത്ത് കോവിഡ് 19 വഴങ്ങുന്നതായി വ്യക്തമായ സൂചനകള്‍. താരതമ്യേന മരണനിരക്കില്‍ കാര്യമായ വ്യത്യാസങ്ങള്‍ വന്നു തുടങ്ങി. ന്യൂജേഴ്‌സിയില്‍ 6442 പേരും ന്യൂയോര്‍ക്കില്‍ 17440 പേരുമാണ് ഇതുവരെ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗവ്യാപനവുമായി കണക്കുകൂട്ടുമ്പോള്‍ മരണസംഖ്യയില്‍ വലിയകുറവുണ്ടെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ പറയുന്നു. ന്യൂയോര്‍ക്ക് സിറ്റിയില്‍ 16936 പേര്‍ ഇതുവരെ മരിച്ചു. പെന്‍സില്‍വേനിയയില്‍ 1716, ഫിലഡല്‍ഫിയയില്‍ 484 എന്നിങ്ങനെയാണ് കണക്ക്. രാജ്യത്താകമാനം ഇതുവരെ 59,266 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. രോഗബാധിതര്‍ 1,035,765. ലേഖകന്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ പീക്ക് ടൈമില്‍ 102 വെന്റിലേറ്റര്‍ ഉണ്ടായിരുന്നത്, ഇന്നലെ 52-ലേക്ക് ഒതുങ്ങി. സംസ്ഥാന ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച 402 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും ഇതിനകം ഒരു മാസത്തിലധികം നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ന്യൂജേഴ്‌സി നിവാസികള്‍ തയ്യാറെടുക്കുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ കൊറോണ വൈറസ് ഹോട്ട്‌ സ്‌പോട്ടുകളിലൊന്നായ ഗാര്‍ഡന്‍ സ്‌റ്റേറ്റ് അതിന്റെ 9 ദശലക്ഷം താമസക്കാരില്‍ 113,856…