എനിക്ക് ശ്വസിക്കുവാന്‍ കഴിയുന്നില്ല: ബിഷപ് ഡോ. മാര്‍ ഫിലക്സിനോസ്

ന്യൂയോര്‍ക്ക്: എനിക്ക് ശ്വസിക്കുവാന്‍ കഴിയുന്നില്ല എന്ന വിലാപം മുഴങ്ങി കേള്‍ക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. പരിശുദ്ധാത്മാവേ വന്ന് ഞങ്ങള്‍ക്ക് കരുണയുടെ ആത്മാവിനെ നല്‍കണമേ എന്നതാകട്ടെ നമ്മുടെ പ്രാര്‍ത്ഥന എന്ന് പെന്തക്കോസ്ത് ഞായറോടനുബന്ധിച്ചു കഴിഞ്ഞ ദിവസം ഭദ്രസാന ആസ്ഥാനത്തു നിന്നും ലൈവ് ടെലികാസ്റ്റിലൂടെ ക്രമീകരിച്ച വിശുദ്ധ കുര്‍ബ്ബാന ശുശ്രുഷ മധ്യേ നടത്തിയ പ്രസംഗത്തില്‍ മാര്‍ത്തോമാ സഭാ നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ. ഐസക് മാര്‍ ഫിലക്സിനോസ് ഉത്‌ബോധിപ്പിച്ചു. എനിക്ക് ശ്വസിക്കുവാന്‍ കഴിയുന്നില്ല എന്ന രോദനങ്ങള്‍ക്കു നടുവില്‍ സഹജീവിയെ സഹോദരനായി കാണുവാന്‍ കഴിയുന്ന ദൈവാത്മാവിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. ദൈവാത്മാവ് നല്‍കപ്പെട്ട ആത്മാവാണ് ശിഷ്യര്‍ക്ക് അഗ്നിജ്വാലക്ക് സമാനമായ നാവുകളെ പകര്‍ന്ന ശക്തി. ഒരു മാനുഷിക പരിഗണനയും സഹജീവികള്‍ക്ക് ലഭിക്കാത്ത ഇന്നത്തെ സാഹചര്യത്തില്‍ പ്രതികരിക്കാന്‍ ശക്തമായ അഗ്നിനാവുകള്‍ നമുക്ക് ദൈവീക ദാനമായ പരിശുദ്ധാത്മാവ് നല്‍കട്ടെ. സൃഷ്ടിയുടെ…

സഭാ നവോത്ഥാന മാനങ്ങള്‍: ചാക്കോ കളരിക്കല്‍

(കെസിആര്‍എം നോര്‍ത്ത് അമേരിക്ക മെയ് 29 ന് സംഘടിപ്പിച്ച ടെലിമീറ്റിംഗിന്‍റെ പ്രാരംഭത്തില്‍ സംഘടനയുടെ പ്രസിഡണ്ട് ചാക്കോ കളരിക്കല്‍ നടത്തിയ പ്രഭാഷണത്തിന്‍റെ പൂര്‍ണരൂപം) കെസിആര്‍എം നോര്‍ത് അമേരിക്ക എന്ന സംഘടനയെ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ക്ക് അവസരം ഒരുക്കിയിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍, ഈ അടുത്തകാലത്ത് ‘സത്യദീപം’ സംഘടിപ്പിച്ച ഒരു സിമ്പോസിയത്തില്‍ മനോരമ ന്യൂസ് ഡയറക്ടര്‍ ശ്രീ ജോണി ലൂക്കോസ് സീറോ മലബാര്‍ സഭയെപ്പറ്റി വിമര്‍ശനാത്മകമായ ഒരു പ്രബന്ധം അവതരിപ്പിക്കുകയുണ്ടായി. വളരെ കാര്യമാത്രപ്രസക്തമായ ആ പ്രബന്ധത്തെ ആധാരശിലയാക്കി ചില സഭാ നവീകരണ ആശയങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. അതിനുശേഷം സംഘടനയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ നമുക്ക് വിശദമായി ചര്‍ച്ച ചെയ്യാം. യേശുവിനെ കൂടുതല്‍ ഫലപ്രദമായി ലോകത്തിന് എങ്ങനെ നല്‍കാം എന്ന സന്ദേശത്തിലെ അടയാളങ്ങളും തുറവിയുമാണ്, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയകാല പ്രോബോധനങ്ങള്‍. അത് നമുക്ക്, പ്രത്യേകിച്ച് സഭാമേലധികാരികള്‍ക്ക്, ഉള്‍കൊള്ളാന്‍ സാധിക്കുമോ എന്നതാണ് ഇപ്പോഴത്തെ…

കെ.സി.ആര്‍.എം നോര്‍ത്ത് അമേരിക്ക മെയ് 29 ടെലികോണ്‍ഫറന്‍സ് റിപ്പോര്‍ട്ട്

കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ ടെലികോണ്‍ഫറന്‍സ് പ്രസിഡന്റ് ചാക്കോ കളരിക്കലിന്‍റെ അദ്ധ്യക്ഷതയില്‍ മെയ് 29 വൈകീട്ട് 9:00 മണിക്ക് (EST) നടന്നു. സംഘടനയുടെ ഭാരവാഹികളും അനുഭാവികളുമായ അനേകം പേര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. മൗനപ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. അദ്ധ്യക്ഷന്റെ ആമുഖ പ്രസംഗത്തിനുശേഷം സെക്രട്ടറി ജയിംസ് കുരീക്കാട്ടില്‍ സംഘടനയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളെ വിശദീകരിച്ചു. സഭാനവീകരണം ദുഷ്കരമായ ഒരു പ്രവര്‍ത്തനമാണെന്നും ഉള്ള പരിമിതിയില്‍ നിന്നുകൊണ്ട് ചുരുങ്ങിയകാലയിളവില്‍ നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ സംഘടനയ്ക്ക് സാധിച്ചു എന്നും അദ്ദേഹം എടുത്തുപറഞ്ഞു. സ്വയ നവീകരണത്തിലൂടെ മറ്റുള്ളവരെയും സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കണമെന്ന് എല്ലാവരെയും ഓര്‍മപ്പെടുത്തി. കൂടുതല്‍ സജീവമായി സംഘടന മുന്‍പോട്ടു പ്രവര്‍ത്തിക്കാനുള്ള നിര്‍ദേശങ്ങള്‍ എല്ലാവരും നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സംഘടനയുടെ വൈസ്പ്രസിഡണ്ട് ശ്രീ ജോസ് കല്ലിടുക്കില്‍ ഓഗസ്റ്റ് 10, 2019ല്‍ ഷിക്കാഗോയില്‍ കൂടിയ ദേശീയ സമ്മേളനത്തെ സംബന്ധിച്ചും അവിടെ നടന്ന സജീവ ചര്‍ച്ചകളെപ്പറ്റിയും സോവനീറിന്‍റെ പ്രകാശനത്തെപ്പറ്റിയും പ്രത്യേകം എടുത്തുപറയുകയുണ്ടായി.…

റേച്ചല്‍ ജോസഫ് ഡാളസില്‍ നിര്യാതയായി

ഡാളസ് : റാന്നി മുക്കാലുമണ്‍ എലിമ്മുള്ളുമാങ്കല്‍ കുന്നുംപുറത്ത് കെ.വി. ജോസഫിന്റെ ഭാര്യ റേച്ചല്‍ ജോസഫ് (കുഞ്ഞമ്മണി- 89) ഡാളസ്സില്‍ നിര്യാതയായി. പരേത റാന്നി കരികുളം മംഗലത്തില്‍ കുടുംബാംഗമാണ്. മക്കള്‍: പരേതയായ പൊന്നമ്മ, ബേബിക്കുട്ടി, ലില്ലിക്കുട്ടി, ജോണ്‍ ജോസഫ് (സാബു), അനി (എല്ലാവരും ഡാളസ്). മരുമക്കള്‍: പി വി എബ്രഹാം (കാര്‍ത്തികപ്പള്ളി), തോമസ് എബ്രഹാം, ശാന്തി, സുജ, ഷിബു (എല്ലാവരും ഡാളസ്). കൊച്ചുമക്കള്‍: ക്രിസ്റ്റി & റോജി (വാന്‍കൂവര്‍, കാനഡ), ഷെറിന്‍ & ബബിത്‌, റോഷിന്‍ & ജിക്കു, റോബിന്‍ & സിബിലി, മിസ്‌റ്റി & സുബിന്‍, നോയല്‍, ജസ്റ്റിന്‍, ജോയല്‍, ജെറെമി, ദിയ (എല്ലാവരും ഡാളസ്). സംസ്കാര ശുശ്രൂഷകള്‍ ജൂൺ 3 ന് ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് മല്‍ക്കി – മേസണ്‍ ഫ്യൂണറല്‍ ഹോമില്‍ (740, S Edmonds Ln, Lewisville, TX 75067) തുടര്‍ന്ന്…

സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തുന്നവരോട് ക്ഷമിക്കണമെന്നതായിരിക്കണം നമ്മുടെ പ്രാര്‍ത്ഥന: ഡോ. ജോസഫ് മാര്‍ത്തോമ

ഡാളസ്: സോഷ്യല്‍ മീഡിയയിലൂടെ അപവാദങ്ഗ്നള്‍ പ്രചരിപ്പിക്കുന്നവരും, വ്യക്തിഹത്യ നടത്തുവാന്‍ ശ്രമിക്കുന്നവരും പരീശന്മാരാണെന്നും, അവര്‍ക്ക് വേണ്ടിയുള്ള നമ്മുടെ പ്രാര്‍ത്ഥന “ദൈവമേ അവര്‍ ചെയ്യുന്നത് ഇന്നതെന്നറിയായ്ക കൊണ്ട് അവരോട് ക്ഷമിക്കേണമേ എന്നതായിരിക്കണമെന്ന് മാര്‍ത്തോമ സഭാ പരമാദ്ധ്യക്ഷന്‍ ഡോ. ജോസഫ് മര്‍ത്തോമ മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു. പരിശുദ്ധ സഭയുടെ ഏറ്റവും സുപ്രധാന ദിവസത്തെ ഓര്‍മ്മയെ അനുസ്മരിച്ചുകൊണ്ട് പെന്തക്കുസ്താ പെരുന്നാള്‍ ദിനമായ മെയ് 31-നു ഞായറാഴ്ച തിരുവല്ല പൂലാത്തിനില്‍ നിന്നും വിവിധ രാജ്യങ്ങളിലുള്ള മാര്‍ത്തോമാ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് ധ്യാന പ്രസംഗം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത. കുറ്റം ചെയ്യാത്ത സ്റ്റെഫാനോസിനെ പരീശന്മാര്‍ ശിക്ഷ വിധിച്ച് കല്ലെറിഞ്ഞു കൊല്ലുമ്പോള്‍, മരണത്തിന്റെ മുഖത്തുപോലും അവര്‍ക്കെതിരേ ശാപവാക്കുകള്‍ ഉച്ഛരിക്കാതെ, അവര്‍ ചെയ്യുന്നത് ഇന്നതെന്ന് അറിയാത്തതുകൊണ്ട് അവരോട് ക്ഷമിക്കണമേ എന്നായിരുന്നു സ്റ്റെഫാനോസിന്റെ പ്രാര്‍ത്ഥന. ഇതുതന്നെയാണ് ക്രൂശില്‍ തറച്ച പള്ളി പ്രമാണിമാര്‍ക്കും, പരീശന്മാര്‍ക്കും പടയാളികള്‍ക്കുവേണ്ടിയും ക്രിസ്തു പ്രാര്‍ത്ഥിച്ചതെന്നും തിരുമേനി ചൂണ്ടിക്കാട്ടി. ക്രിസ്തുവിന്റെ ക്രൂശീകരണത്തിനുശേഷം…

ഗാന്ധിയുടെയും നമ്മുടെയും റേസിസം

Blacks are “savage.” They are “raw” and living a life of “indolence and nakedness.” “We believe that the white race in South Africa should be the predominating race.” ഈ വരികള്‍ വായിച്ച് ധാര്‍മ്മിക രോഷം കൊള്ളുന്നവര്‍ അത്ഭുതപ്പെടുന്നത്, ഇങ്ങനെ പറയുന്ന ഒരാള്‍ എത്ര മാത്രം വലിയൊരു racist ആയിരിക്കുമെന്നാവും. ഇങ്ങനെ പറഞ്ഞതും എഴുതിയതും ആരാണെന്ന് അറിയാമോ? മറ്റാരുമല്ല, നമ്മുടെ ഗാന്ധിയാണ്. മഹാത്മാ ഗാന്ധി. ജോഹന്നാസ്ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍മാരായ അശ്വിന്‍ ദേശായിയും, ഗുലാം വഹീദും ചേര്‍ന്നെഴുതിയ “The South African Gandhi: Stretcher-Bearer of Empire” എന്ന പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്ന ഗാന്ധിയുടെ വാക്കുകളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.  ഗാന്ധി വെറുമൊരു racist മാത്രമായിരുന്നില്ല. Gandhi was not only a Racist but also Sexist, Misogynist, Casteist, Supremacist and…

‘ഞാന്‍’ ആരെന്നറിയാമോ? (കവിത)

ശണ്ഠ കൂടുമ്പോള്‍ രണ്ടു വ്യക്‌തികള്‍ പരസ്പരം ശുണ്ഠിയില്‍ കൈമാറുന്ന വീമ്പടി യനേകങ്ങള്‍! ‘ഞാന്‍’ ആരെന്നറിയാമോ? നിനക്കതറിയില്ല ‘ഞാന്‍’ ആരെന്നറിയാന്‍ നീ ശ്രമിച്ചതുണ്ടോ ചൊല്ലൂ’? ‘എവിടുന്നു വന്നു ‘ഞാന്‍’? ‘എന്തിനായിവന്നു ‘ഞാന്‍’ ‘എന്നെയയച്ചതാര്’?‘എന്തിനാണയച്ചതും’? അറിയില്ലൊരുത്തര്‍ക്കും, എനിയ്ക്കുമറിയില്ല അറിയാമൊന്നു മാത്രം, ഉണ്ടൊരുമഹദ്ലക്ഷ്യം! ആരാണു ‘ഞാന്‍’? എന്ന, തന്വേഷിച്ചറിയുവാന്‍ ആരുമേയൊരിക്കലും ശ്രമിക്കാത്തൊരു കാര്യം! ‘ഞാന്‍’ ആരെന്നറിയാതെ, യേവരും കുഴങ്ങുന്നു ‘ഞാന്‍’ എന്ന ശബ്ദം മാത്രം, മുഴങ്ങികേള്‍ക്കുന്നെങ്ങും! അന്തര്യാമിയായുള്ളില്‍ വിളങ്ങും തേജസ്സല്ലോ ആര്‍ക്കുമേകാണാനാവാത്തീശ്വര ചൈതന്യമേ! അതു താന്‍ യഥാര്‍ത്ഥത്തില്‍ ‘ഞാന്‍’ എന്ന പദത്തിന്റെ ആന്തരീകാര്‍ത്ഥ മതു കാണുവാനാവില്ലാര്‍ക്കും! അതല്ലോ ശരീരത്തില്‍ ശിവമായ് വര്‍ത്തിപ്പതും അതില്ലേല്‍ ശരീരമോ? കേവലം ശവം മാത്രം! തലനാരിഴയുടെ നൂറിലൊരംശം മാത്രം വലിപ്പമതല്ലയോ നമ്മളെ താങ്ങുന്നതും! ‘ഞാന്‍’ എന്നൊരഹങ്കാരം നമ്മുടെ നിലനില്‍പ്പിന്‍ കാതലാം സ്വരൂപമെന്നെത്ര പേരറിയുന്നു? ശരീരമെന്നാലതു കേവലം കവചം താന്‍ ശരിക്കും ഞങ്ങള്‍ രണ്ടും വ്യത്യസ്ത വ്യക്തിത്വങ്ങള്‍! ശരീരമുണ്ടേലതു…

സാലി ജോര്‍ജ്ജ് (61) നിര്യാതയായി

ഡാളസ്: പത്തനംതിട്ട വെട്ടിപ്പുറം മോടിയില്‍ പുത്തന്‍വീട്ടില്‍ ജോസിന്റെ (ജോർജ്ജ് തോമസ്, തോംസ് സ്റ്റുഡിയോ, പത്തനംതിട്ട) ഭാര്യ സാലി ജോര്‍ജ്ജ് (തോന്ന്യാമല MTLPS റിട്ട. അദ്ധ്യാപിക) മെയ് 30 വെള്ളിയാഴ്ച ഹൃദയസ്തംഭനം മൂലം നിര്യാതയായി. മക്കള്‍: സൗമ്യ, സ്വപ്ന, സ്നേഹ. മരുമക്കള്‍: ജോബി, നിധിന്‍, ജീന്‍. സംസ്ക്കാര ശുശ്രൂഷ ജൂണ്‍ 1 തിങ്കളാഴ്ച രാവിലെ 7:30-ന് സ്വഭവനത്തില്‍ ആരംഭിച്ച് 11:00 മണിക്ക് പത്തനംതിട്ട മര്‍ത്തോമ്മ പള്ളിയില്‍ സംസ്കാരം നടക്കുന്നതാണ്. ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്: ഫ്രണ്ട്സ് ഓഫ് പത്തനംതിട്ട, ഡാളസ്, അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍, ഡാളസ്.

സംസ്ഥാനത്ത് സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണമെങ്കില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ അടിയന്തരമായി അടച്ചുപൂട്ടണമെന്ന് മുഖ്യമന്ത്രിക്ക് വി എം സുധീരന്റെ കത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് തുറന്നുപ്രവര്‍ത്തിക്കുന്ന എല്ലാ മദ്യശാലകളും അടിയന്തരമായി അടച്ചുപൂട്ടണമെന്ന് സര്‍ക്കാരിനോട് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. മദ്യലഹരിയില്‍ കൊലപാതകങ്ങളും അക്രമങ്ങളും വാഹനാപകടങ്ങളും സംസ്ഥാനത്ത് ഉണ്ടായി. മദ്യലഭ്യതയ്ക്ക് കളമൊരുക്കിയ സര്‍ക്കാര്‍ തന്നെയാണ് കൊലപാതകങ്ങള്‍ക്ക് ഉത്തരവാദിയെന്നും അദ്ദേഹം മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറഞ്ഞു. മദ്യശാലകള്‍ അടച്ചിട്ടകാലത്ത് തികച്ചും സമാധാനപരമായിരുന്ന സാമൂഹിക അന്തരീക്ഷം തകര്‍ത്ത് കേരളത്തെ അരാജകമായ അവസ്ഥയിലേയ്ക്ക് എത്തിച്ച സര്‍ക്കാര്‍ ഇനിയെങ്കിലും തെറ്റ് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധം ശക്തവും ഫലപ്രദവുമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും കേരളത്തില്‍ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനും അടിയന്തരമായി സര്‍വ്വ മദ്യശാലകളും സര്‍ക്കാര്‍ അടച്ചുപൂട്ടണം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് വൈകുന്തോറുമുണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങള്‍ക്കും ജനങ്ങളുടെയും നിയമത്തിന്റെയും മുന്നില്‍ പ്രതിക്കൂട്ടിലാകുന്നത് സര്‍ക്കാര്‍ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കയച്ച കത്തിന്റെ പൂര്‍ണരൂപം പ്രിയപ്പെട്ട മുഖ്യമന്ത്രി, സംസ്ഥാനത്ത് വീണ്ടും മദ്യവില്പന ആരംഭിച്ചതിനെത്തുടര്‍ന്ന് അത്യന്തം ആപല്‍ക്കരവും അരക്ഷിതവുമായ അവസ്ഥയാണ് സംജാതമായിട്ടുള്ളത്. 48 മണിക്കൂറിനുള്ളില്‍ത്തന്നെ മദ്യലഹരിയില്‍…

എല്ലാം മറന്ന് ജനങ്ങള്‍; കോവിഡും കോറോണയും സാമൂഹിക അകലവും വലിച്ചെറിഞ്ഞ് ജനങ്ങള്‍ തെരുവുകളിലേക്ക്

കോവിഡിനെ തുരത്താന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ നിബന്ധനകളെല്ലാം കാറ്റില്‍ പറത്തി ജനങ്ങള്‍ തെരുവുകളിലേക്ക് ഇറങ്ങിത്തുടങ്ങി. കോവിഡും സാമൂഹിക അകലവും നിയന്ത്രണങ്ങളുമൊന്നും ഒരു പ്രശ്നമേ അല്ല എന്ന നിലപാടില്‍ ജനങ്ങള്‍ കൂട്ടമായി എത്തിയതോടെ പൊലീസ് സാന്നിധ്യവും കുറഞ്ഞു. സ്ഥാപനങ്ങളിലും പൊതുസ്ഥലത്തും അനിയന്ത്രിതമായ തിരക്കാണ്. നൂറു കണക്കിനാളുകളാണ് ഇതരസംസ്ഥാനങ്ങളില്‍നിന്നും എത്തുന്നത്. ഹോം ക്വാറന്റീന്‍ നിര്‍ദേശം ഇവര്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധനയില്ല. പ്രവാസികളായ 55 പേര്‍ ഐസലേഷനിലും 484 പേര്‍ ഹോംക്വാറന്റീനിലും ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. താലൂക്ക് ആശുപത്രിയിലെ ടിക്കറ്റ് കൗണ്ടറുകളിലും ഡോക്ടറെ കാണാനും ക്യൂ നില്‍ക്കുന്ന രോഗികള്‍ തിരക്കു കൂട്ടുന്നു. സാമൂഹിക അകലം പാലിക്കാന്‍ പൊലീസ് ഇടപെടല്‍ വേണ്ടി വരുന്നു. ബവ്‌റിജസ് ഔട്ലെറ്റിലും വന്‍ തിരക്കുണ്ട്. തമിഴ്‌നാട്ടില്‍ നിന്നു ചരക്കുമായി എത്തുന്ന വാഹനങ്ങള്‍ പലതും ദിവസങ്ങള്‍ കഴിഞ്ഞാണു മടങ്ങുന്നത്. ഗോഡൗണുകളില്‍ സ്ഥലം ഇല്ലാത്തതിനാല്‍ ബവ്‌റിജസിലേക്ക് മദ്യവുമായി എത്തുന്ന വാഹനങ്ങള്‍ ഒരാഴ്ചവരെ കാക്കണം. ചെന്നൈയില്‍…