ടാലന്റ് പബ്ലിക് സ്‌കൂള്‍ പുതിയ അധ്യായന വര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസ് ജൂണ്‍ 1 മുതല്‍

വടക്കാങ്ങര : പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷത്തെ അധ്യായന വര്‍ഷം പുതിയ വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുകയാണ്. പുതിയ പ്രശ്നങ്ങളും പ്രതിസന്ധികളും വെല്ലുവിളികളും ഉയരുമ്പോഴാണ് അതു മറികടക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചും സാധ്യതകളെ കുറിച്ചും നാം ആലോചിക്കുക എന്നു പറയാറുണ്ട്. കോവിഡ് മഹാമാരി ഉയര്‍ത്തുന്ന പ്രതികൂല സാഹചര്യങ്ങള്‍ അവസരമാക്കി മാറ്റുകയാണ് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌കൂള്‍. വിദ്യാഭ്യാസ രംഗത്ത് എന്നും ആധുനിക സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളും ഒരുക്കി പഠന നിലവാരം മെച്ചപ്പെടുത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥാപനമാണ് ടാലന്റ്. അതിനൂതനമായ സാങ്കേതിക സൗകര്യമാണ് ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്കു പഠിക്കാനായി ഇവിടെ ഒരുക്കിയിട്ടുള്ളതെന്ന് നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് സാങ്കേതിക സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതില്‍ സ്‌കൂളിന്റെ തന്നെ വിദഗ്ധരായ ഐ.ടി മേഖലയിലെ അധ്യാപകര്‍ രൂപകല്‍പന ചെയ്ത ആപ്ലിക്കേഷനാണ് ടാലന്റ് പബ്ലിക് സ്‌കൂള്‍ ഓണ്‍ലൈന്‍ പഠനത്തിനായി…

“നാട് കാക്കാന്‍ കൈകോര്‍ക്കുക”; വെല്‍ഫെയര്‍ പാര്‍ട്ടി പരിസ്ഥിതി, ആരോഗ്യ ശുചിത്വ കാമ്പയിന് തുടക്കമായി

പാലക്കാട്: ‘നാട് കാക്കാന്‍ കൈകോര്‍ക്കുക’ വെല്‍ഫെയര്‍ പാര്‍ട്ടി പരിസ്ഥിതി, ആരോഗ്യ ശുചിത്വ കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം വല്ലപ്പുഴയില്‍ മൃഗാശുപത്രിയും അംഗന്‍വാടിയും പരിസരവും ശുചീകരിച്ചുകൊണ്ട് ജില്ലാ പ്രസിഡണ്ട് കെ.സി. നാസര്‍ നിര്‍വഹിച്ചു. പിരായിരി പഞ്ചായത്ത് നാലാം വാര്‍ഡില്‍ കഴിഞ്ഞ പ്രളയത്തില്‍ കോളനിയിലേക്ക് വെള്ളം കയറിയ ചിറക്കുളത്തിന് സമീപത്തെ ഡ്രൈനേജ് ടീം വെല്‍ഫെയറിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം.സുലൈമാന്‍, ജില്ലാ വൈസ് പ്രസിഡണ്ട് പി. ലുഖ്മാന്‍, ജില്ലാ സെക്രട്ടറി മൊയ്തീന്‍കുട്ടി വല്ലപ്പുഴ, ടീം വെല്‍ഫെയര്‍ ജില്ലാ ക്യാപ്റ്റന്‍ ബാബു തരൂര്‍, വൈസ് ക്യാപ്റ്റന്‍ മുസ്തഫ മലമ്പുഴ, മണ്ഡലം ഭാരവാഹികളായ റിയാസ് ഖാലിദ്, മുജീബ് വല്ലപ്പുഴ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വേറിട്ട പുകവലിവിരുദ്ധ ദിന പരിപാടികളുമായി പ്രവാസി സംരംഭകര്‍

ദോഹ. വേറിട്ട പുകവലിവിരുദ്ധ ദിന പരിപാടികളുമായി പ്രവാസി സംരംഭകര്‍ ശ്രദ്ധേയരായി. ഖത്തറിലെ മലയാളി സംരംഭകരായ ഡോ. അബ്ദുറഹിമാന്‍ കരിഞ്ചോല, ഡോ. വി.വി. ഹംസ, ഫൈസല്‍ റസാഖ് എന്നിവരാണ് ലോകാരോഗ്യസംഘടനയുടെ പുകവലി വിരുദ്ധ കോഴ്‌സും ഓണ്‍ലൈന്‍ പരീക്ഷയും വിജയകരമായി പൂര്‍ത്തിയാക്കി തങ്ങളുടെ സ്ഥാപനങ്ങളുടെ പിന്തുണയുള്ള വേറിട്ട പുകവലി വിരുദ്ധ പരിപാടികളുമായി ആന്റി സ്‌മോക്കിംഗ് സൊസൈറ്റിയുടെ ലോകപുകവലി വിരുദ്ധ കാമ്പയിനില്‍ ചേര്‍ന്നത്. വിദ്യാര്‍ഥികളെയും യുവജനങ്ങളേയും പുകവലിക്കെതിരെ ബോധവല്‍ക്കരിക്കുകയും പുകവലി വിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളികളാക്കുകയും ചെയ്യുവാന്‍ ആഹ്വാനം ചെയ്യുന്ന ലോകാരോഗ്യ സംഘടനയുടെ ആഹ്വാനമനുസരിച്ച് പ്രവാസി സംരംഭകര്‍ മുന്നോട്ടുവന്നത് മാതൃകാപരമാണെന്ന് ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു. ഫോട്ടോ: ഡോ. അബ്ദുറഹിമാന്‍ കരിഞ്ചോല, ഡോ. വി.വി. ഹംസ, ഫൈസല്‍ റസാഖ് എന്നിവര്‍ ലോകാരോഗ്യ സംഘടനയില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റുമായി.

‘അല’ യുടെ ‘സല്ലാപവും സംഗീതവും’ അവിസ്മരണീയമായി

ലോകമൊട്ടാകെ അനിശ്ചിതത്വം നിറഞ്ഞ ഈ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ കാലം സര്‍ഗാത്മകമാക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ‘അല’യൊരുക്കിയ “സല്ലാപവും സംഗീതവും” എന്ന പരിപാടി അവിസ്മരണീയമായി. കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കലാപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ സംഘടിപ്പിച്ച ഈ പരിപാടിക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. കോവിഡിനെതിരെ പോരാടുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ടുള്ളതും, കസ്തൂരി മണവുമായി മലയാള സംഗീത ശാഖക്ക് പ്രണയസരോവരം സമ്മാനിച്ച എം കെ അര്‍ജ്ജുനന്‍ മാഷിന് പ്രണാമം അര്‍പ്പിക്കുന്നതുമായിരുന്നു പ്രസ്തുത പരിപാടി. അര്‍ജ്ജുനന്‍ മാഷിന്റെ അനുപമമായ ഗാനങ്ങള്‍ കോര്‍ത്തിണക്കികൊണ്ടു ആകര്‍ഷകമായ “സല്ലാപവും സംഗീതവും” ഉദ്ഘാടനം നിര്‍വഹിച്ചത് മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനും അര്‍ജുനന്‍ മാഷിന്റെ ശിഷ്യനുമായ എം. ജയചന്ദ്രന്‍ ആയിരുന്നു. ചിന്തിക്കുവാനും ചിന്തിപ്പിക്കുവാനും ഹാസ്യത്തിനു സമുന്നതമായ സ്ഥാനം സൃഷ്ടിച്ച ഹാസ്യ കലയുടെ കുലപതി ജയരാജ് വാര്യര്‍ പരിപാടി നിയന്ത്രിച്ചു. ദേവരുടെ കലാരൂപത്തെ മനോഹര താളത്തോടെ ‘കേളി’കൊട്ടി താളമേളങ്ങളുടെ രാജാവ് പത്മശ്രീ മട്ടന്നൂര്‍…

ഷിക്കാഗോ മലയാളി അസ്സോസിയേഷന്‍ 2020-ലെ കര്‍ഷകശ്രീ അവാര്‍ഡ് പ്രഖ്യാപിച്ചു, ഏറ്റവും നല്ല കര്‍ഷകരെ ആദരിക്കും

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ അംഗങ്ങളില്‍നിന്നും 2020 ലെ ഏറ്റവും നല്ല കര്‍ഷകരെ തിരഞ്ഞെടുത്ത് അവാര്‍ഡ് നല്‍കി ആദരിക്കുന്നു. കൊറോണ കാലഘട്ടത്തില്‍ ആളുകള്‍ക്ക് കൃഷിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കാര്‍ഷിക പുരോഗതി നേടുന്നതിനും പച്ചക്കറി കൃഷിയിലൂടെ നല്ല ഭക്ഷ്യരീതി പാലിക്കുന്നതിനും സാധിക്കും. സമ്മര്‍ വെക്കേഷനുകളും പാര്‍ട്ടികളുമൊക്കെ അസാധ്യമായിരിക്കുന്ന ഈ അവസരത്തില്‍ മനസിന്‍റേയും ശരീരത്തിന്‍റേയും ഉന്മേഷത്തിന് ഉതകുന്നതായിരിക്കും പച്ചക്കറിതോട്ടം നട്ടുവളര്‍ത്തുന്നതിലൂടെ ലഭിക്കുന്നത്. ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള അസോസിയേഷന്‍ അംഗങ്ങള്‍ ഈ അവസരം പ്രയോജനപ്പെടുത്തി സിഎംഎ കര്‍ഷകശ്രീ അവാര്‍ഡിനായി പ്രയത്നിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആദ്യ മൂന്നു സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ ലഭിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂണ്‍ 20നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിവരങ്ങള്‍ക്ക്: സാബു കട്ടപ്പുറം (ജനറല്‍ കോഓര്‍ഡിനേറ്റര്‍) 847 781 1452, ലീല ജോസഫ് 224 578 5262, ജസി റിന്‍സി 773 322…

പി വി ജോര്‍ജ് സര്‍ വിനയാന്വിത വ്യക്തിത്വത്തിന്റെ ഉടമ

ഡാളസ്: ഡാളസ് സെന്‍റ് പോള്‍സ് മാര്‍ത്തോമാ ഇടവകയുടെ ആരംഭം മുതല്‍, തുടര്‍ന്നുള്ള വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സജീവസാന്നിധ്യവും, ഉപദേശകനും ചര്‍ച്ചിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയുമായിരുന്നു കുരിയന്നൂര്‍ കെ വി വര്‍ക്കിയുടെയും മറിയാമ്മ വര്‍ക്കിയുടെയും മകന്‍ ജോര്‍ജ് പൂവേലില്‍ വര്‍ക്കി (പി വി ജോര്‍ജ് ). അദ്ദേഹത്തിന്‍റെ വിയോഗം ഡാളസിലെ സഭാ വിശ്വാസികളെ, പ്രത്യേകിച്ച് ഇടവക ജനങ്ങളെ അതീവ ദുഃഖത്തിലാഴ്ത്തി. സഭാ വ്യത്യാസമില്ലാതെ ഡാളസിലെ എല്ലാവരാലും ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്ത വിനയാന്വിത വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു നവതി ആഘോഷിക്കുവാന്‍ അവസരം ലഭിച്ച ജോര്‍ജ് സര്‍ എന്ന് സ്നേഹത്തോടെ എല്ലാവരും വിളിച്ചിരുന്ന പി വി ജോര്‍ജ്. നാല്പതു വര്‍ഷത്തെ ട്രാവന്‍കൂര്‍ ഷുഗര്‍ മില്‍സിലെ സ്തുത്യര്‍ഹ സേവനത്തിനുശേഷം വിശ്രമ ജീവിതം നയിച്ചുവരുന്നതിനിടയിലായിരുന്നു പ്രിയതമയുടെ അകാല വിയോഗം. അതിനു ശേഷം 1991ല്‍ അമേരിക്കയില്‍ എത്തിയ ജോര്‍ജ് സര്‍ മക്കളുമൊത്തു സന്തോഷകരമായ ജീവിതം നയിച്ചുവരുന്നതിനിടയിലാണ്…

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂജേഴ്സി ചാപ്റ്ററിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ഐ ഓ സി ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിട്രോഡ നിര്‍വഹിച്ചു

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു,എസ്,എ കേരളാ ഘടകം ന്യൂജേഴ്സി ചാപ്റ്ററര്‍ രൂപീകരിച്ചതിന്‍റെ ഔദ്യോഗികമായ ഉദ്ഘാടനം ഐ ഓ സി ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിട്രോഡ നിര്‍വ്വഹിച്ചു. മേയ് 29 നു ചേര്‍ന്ന വീഡിയോ കോണ്‍ഫ്രന്‍സ് മീറ്റിംഗില്‍ ഐ ഓ സി യു.എസ്.എ. പ്രസിഡന്റ് മൊഹിന്ദര്‍ സിംഗ് ഗില്‍സിയന്‍, വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം, ഐ ഓ സി സീനിയര്‍ വൈസ് പ്രസിഡന്‍റ് ഹര്‍ഭജന്‍ സിംഗ്, കേരള ചാപ്റ്റര്‍ പ്രസിഡന്‍റ് ലീല മാരേട്ട്, ചെയര്‍മാന്‍ തോമസ് മാത്യു മറ്റ് സീനിയര്‍ നേതാക്കള്‍ തുടങ്ങിയവര്‍ പുതിയ ചാപ്റ്ററിനു ആശംസകള്‍ അറിയിച്ചു. ചടങ്ങില്‍ ന്യുജേഴ്സി ചാപ്റ്റര്‍ പ്രതിനിധികളെ നാഷണല്‍ നേതൃത്വത്തിന് പരിചയപ്പെടുത്തി. അമേരിക്കയില്‍ എ ഐ സി സി യുടെ അംഗീകാരം ഇല്ലാതെ അവിടവിടെയായി മുളച്ച് പൊങ്ങുന്ന സംഘടനകളേയും അത്തരം സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരേയും ഐ ഓ സിയുടെ കീഴില്‍ ഒരുമിച്ച് കൊണ്ട്…

പോള്‍ മാത്യു അയത്തുപാടം (66) ടെക്സസില്‍ നിര്യാതനായി

ടെക്സാസ്: പോള്‍ മാത്യു അയത്തുപാടം (66) മെയ് 30-ന് വൈകുന്നേരം 5:30 ന് ടെക്സസില്‍ നിര്യാതനായി. ഭാര്യ: ഗ്രേസി മാത്യു, മക്കള്‍: അനില്‍ മാത്യു, സുനില്‍ മാത്യു, വിന്‍സി മാത്യു. ജൂണ്‍ 3 ബുധനാഴ്ച വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ പൊതുദര്‍ശനവും, സംസ്കാര ചടങ്ങുകള്‍ ജൂണ്‍ 4 വ്യാഴാഴ്ച രാവിലെ 10:30 ന് ഹ്യൂസ്റ്റണ്‍ സെയിന്റ് ജോസഫ് സീറോ മലബാര്‍ പള്ളിയിലും നടത്തപ്പെടും. ശേഷം ചടങ്ങുകള്‍ ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍. ആനി, പരേതനായ ജെയിംസ്, വിന്‍സന്റ്, ഫ്രാന്‍സിസ്, പരേതനായ തോമസ്, പരേതനായ ജോസഫ്, ക്ളമന്റ് മാത്യു, മേരി, സെലിന്‍ തുടങ്ങി ഒന്‍പതു സഹോദരങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: ക്ളമന്റ് മാത്യു 201-615-9837.

ഡാളസില്‍ ട്രം‌പിന്റെ തിരഞ്ഞെടുപ്പ് പ്രചരണ സമാപനം ജൂണ്‍ 11-ന്, ഡിന്നറിന് ദമ്പതികള്‍ക്ക് 580,600 ഡോളര്‍ ഫീസ്

ഡാളസ്: 2020 നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പിന്റെ തിരഞ്ഞെടുപ്പ് പ്രചരണം ഡാളസില്‍ ജൂണ്‍ 11ന് സമാപിക്കും. അന്നു വൈകിട്ടു ഹയത്ത് ഹോട്ടലില്‍ ക്രമീകരിച്ചിരിക്കുന്ന ഡിന്നറിന് ദന്പതിമാരുടെ രണ്ടു സീറ്റിന് ചാര്‍ജു ചെയ്യുന്ന സംഖ്യ 580,600 ഡോളറാണ്. കഴിഞ്ഞ മൂന്നു മാസമായി കൊറോണ വൈറസ് വ്യാപകമായതോടെ നിര്‍ത്തിവച്ചിരുന്ന തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ ആരംഭം റിപ്പബ്ലിക്കന്‍ കോട്ടയായി അറിയപ്പെടുന്ന ടെക്‌സസിലെ ഡാളസ് സിറ്റിയില്‍നിന്നുതന്നെ ആരംഭിക്കുകയാണെന്നു പ്രചാരണ കമ്മിറ്റി അറിയിച്ചു. ഇനി ഡാളസില്‍ മറ്റൊരു അവസരം ലഭിക്കുമോ എന്നറിയാത്തതിനാലാണ് ഇവിടെ നടക്കുന്നത് സമാപന സമ്മേളനമായിരിക്കുമെന്ന് സംഘാടകര്‍ പറയുന്നത്. സ്വകാര്യ ഭവനത്തിലാണ് ട്രംപുമൊത്തുള്ള ഡിന്നര്‍ ക്രമീകരിച്ചിരിക്കുന്നത്. 25 അതിഥികള്‍ക്കുമാത്രമാണ് പ്രവേശനം. ഇവരില്‍നിന്നും 7 മില്യണ്‍ തെരഞ്ഞെടുപ്പു ഫണ്ടായി സ്വീകരിക്കാനാണ് പദ്ധതി. പ്രസിഡന്‍റുമൊത്തുള്ള ഡിന്നറും ഫോട്ടോ സെഷനുമാണ് അതിഥികള്‍ക്ക് ലഭിക്കുക. ഡാളസിലെ പരിപാടിക്കുശേഷം അടുത്തത് ന്യൂജേഴ്‌സിയിലാണ്. അവിടെ ഒരാള്‍ക്ക്…

അമേരിക്കയില്‍ മലയാളത്തിന് അഭിമാനമായി ആറ് യുടി‌എ വിദ്യാര്‍ത്ഥികള്‍

യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിനില്‍ ഫെല്ലോഷിപ്പും അവാര്‍ഡുകളുമായി 2019-20 അധ്യയന വര്‍ഷത്തെ മലയാളം വിഭാഗത്തിന്റെ അഭിമാനമായി ആറ് വിദ്യാര്‍ത്ഥികള്‍. അമേരിക്കയിൽ മലയാള ഭാഷയും സാഹിത്യവും ബിരുദതലം മുതല്‍ ഗവേഷണതലം വരെ ഒരു വിഷയമായി പഠിക്കാന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുന്ന ഒരേയൊരു കലാലയമാണ് യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്, ഓസ്റ്റിന്‍. ഈ അധ്യയന വര്‍ഷത്തെ ഔട്ട്സ്റ്റാന്‍ഡിംഗ് മലയാളം ലാംഗ്വേജ് സ്റ്റുഡന്റ് അവാര്‍ഡ് അഞ്ജിത നായര്‍, സിദ്ധേഷ് കൃഷ്ണന്‍ എന്നിവര്‍ക്ക് ലഭിച്ചു. കംപ്യുട്ടര്‍ സയന്‍സ് പ്രധാന വിഷയമായി ബിരുദ വിദ്യാര്‍ത്ഥിയായ അഞ്ജിത നായര്‍ പബ്ലിക്ക് പോളിസിയും പഠിക്കുന്നു. മലയാള ഭാഷയിലും സാഹിത്യത്തിലും അതീവ താല്പര്യമുള്ള അഞ്ജിതയുടെ കുട്ടിക്കാലം മുതലുള്ള ഇഷ്ട വിനോദങ്ങള്‍ മലയാള സിനിമകളും വ്യത്യസ്ത സംസ്കാരങ്ങളെ കുറിച്ചുള്ള വായനകളുമാണ്. അതു തന്നെയാണ് അമേരിക്കയില്‍ കുടിയേറിയിട്ടും മലയാളഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ അഞ്ജിതക്ക് അടിസ്ഥാനമായതും. സിദ്ധേഷ് കൃഷ്ണനും കമ്പ്യൂട്ടര്‍ സയന്‍സ്…