ദൃഷ്ടി ഗോചരമല്ലാ, ത്തണുവീ പ്രപഞ്ചത്തിന് സൃഷ്ടി, സ്ഥിതി, ലയാദി, താളമേയുലച്ചല്ലോ! അണുവായുധങ്ങളില്‍, മുമ്പരാം രാജ്യങ്ങളീ അണുവിന് മുന്നില്‍, കഷ്ടം, തോല്‍വി സമ്മതിച്ചല്ലോ! ഓടിക്കൊണ്ടിരുന്നൊരാ, ലോകരാഷ്ട്രങ്ങള്‍ സര്‍വ്വം ഓട്ടമേ നിലച്ചിതാ, നിശ്ചലം നിമിഷത്തില്‍! വാണിജ്യം,വ്യവസായം, വാഹനം, ഗതാഗതം വാര്‍ത്താ വിനിമയവും, സര്‍വ്വവും നിലച്ചല്ലോ! പരിരംഭനങ്ങളും, ഹസ്ത ഹസ്തദാനവും, പിന്നെ പതിവായിരുന്നോരാ, ചുംബനങ്ങളും നിന്നു! തിരക്കു കൂട്ടുന്നോരാ പ്രകൃതം പാടേ നിന്നു നില്ക്കുമ്പോള് സുരക്ഷിത ദൂരവും പാലിക്കുന്നു! മുന്‍ കരുതലെന്ന പോല്‍, പുറത്തു പോകുന്നേരം മുഖം മൂടിയുമിന്നു, നിര്‍ബന്ധ പഴക്കമായ്! സമ്പര്‍ക്കം, മുഖാമുഖ സംവാദം കുറയ്ക്കുവാന്‍ സര്‍വ്വര്‍ക്കും സ്വയം വേണ്ട, പരിശീലനമായി! കരങ്ങള്‍ ഗ്രഹിക്കുന്ന സമ്പ്രദായമേ മാറി അറിയാതല്ലോ കൈകള്‍ കൂപ്പു കൈകളാകുന്നു! അധിക മാര്‍ക്കുമില്ല, സംവദിക്കുവാനിഷ്ടം അതിവേഗത്തില്‍ത്തന്നെ, ഉപസംഹരിക്കുന്നു! സുരക്ഷാ ബോധമിപ്പോള്‍, മെച്ചമാണാദ്യത്തേക്കാള് ശുചിത്വ ബോധം ക്ഷമാ, ശീലവും വര്‍ദ്ധിച്ചല്ലോ! പണത്തേക്കാളും മുഖ്യം, മനുഷ്യനെന്ന ചിന്ത പണ്ടത്തേക്കാളുമിപ്പോള്, പ്രബലമാകുന്നല്ലോ!…
Day: May 1, 2020
അമേരിക്കന്‍ മലയാളികള്‍ക്ക് സാന്ത്വനമായി ഫോക്കാനയുടെ അനുസ്മരണ ചടങ്ങില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്
ന്യൂജേഴ്സി: കോവിഡ് 19 ദുരന്തത്തില്‍ മരിച്ച അമേരിക്കന്‍ മലയാളികളുടെ ആത്മശാന്തിക്കായി ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത മജീഷ്യനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖരെ ഉള്‍പ്പെടുത്തി നടത്തിയ പ്രാത്ഥന മീറ്റിംഗും അനുസ്മരണച്ചടങ്ങും വികാരനിര്‍ഭരമായി. മലയാളം ഉള്‍പ്പെടെ 14 ഭാഷകളില്‍ ഗാനവിരുന്നു നടത്തുന്ന മലയാളത്തിന്റെ പ്രശസ്ത ഗായകന് ചാര്‍ളി ആന്റണിയുടെ പ്രാര്‍ത്ഥനാ ഗാനങ്ങളോടെ ആരംഭിച്ച പ്രാര്‍ത്ഥന ശിശ്രുഷയില്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, ന്യൂജേഴ്സിയുടെ നല്ല സമരിയക്കാരന്‍ ഫാ. മാത്യു കുന്നത്ത്, സ്വാമി പ്രാത്ഥസാരഥിപിള്ള, നന്മയുടെ നേതാവും മുസ്ലിം ലീഗ് നേതാവുമായിരുന്ന യു.എ നസീര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സര്‍വമത പ്രാര്‍ത്ഥനാ ശിശ്രൂഷയും നടന്നു. ഫൊക്കാന പ്രസിഡണ്ട് മാധവന് ബി നായര്‍ സ്വാഗതമരുളിയ ചടങ്ങില്‍ രാജ്യസഭാ എം.പി. ബിനോയ് വിശ്വം, കമ്മ്യൂണിറ്റി അഫയേഴ്സ് കോണ്‍സല്‍ ജയകൃഷ്ണന് നായര്‍, വെസ്റ്റ്ചെസ്റ്റര്‍ കൗണ്ടി ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷണര്‍ തോമസ് കോശി തുടങ്ങിയ…
ഫൊക്കാന കണ്വെന്ഷന് മാറ്റിവച്ചു, പുതിയ തീയതി പ്രഖ്യാപനം ജൂണില്‍
ന്യൂയോര്‍ക്ക് : ലോകമെങ്ങും കോവിഡ് 19 ഭീതി പടര്‍ത്തുന്ന ഈ സാഹചര്യത്തില്‍ കണ്വെന്ഷന് നടപടികള്‍ തത്കാലം മാറ്റിവച്ച് ജനോപകാര പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുവാന്‍ ഫൊക്കാന കേന്ദ്ര നേതൃത്വം തീരുമാനിച്ചതായി പ്രസിഡന്റ് മാധവന് നായര്‍ അറിയിച്ചു. 2020 ജൂലൈ 9 മുതല്‍ 12 വരെ ന്യൂജേഴ്സിയിലെ അറ്റ്ലാന്റിക് സിറ്റി ബാലീ റിസോര്‍ട്ടിലായിരുന്നു കണ്വെന്ഷന് നടത്താന്‍ തീരുമാനിച്ചിരുന്നത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിലനില്‍ക്കുന്ന ലോക് ഡൗണ്‍, യാത്രാവിലക്കുകള്‍, സാമൂഹിക അകലം പാലിക്കല്‍ നിബന്ധനകള്‍ എന്നിവ പരിഗണിച്ച് കണ്വെന്ഷന് തീയതി നീട്ടിവയ്ക്കാന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റി, ബോര്‍ഡ് ഓഫ് ട്രസ്റ്റി, കണ്വെന്ഷന് കമ്മിറ്റി എന്നിവയുടെ ഏപ്രില്‍ 30ന് ചേര്‍ന്ന സംയുക്ത യോഗം ഏകകണ്ഠേന തീരുമാനിക്കുകയായിരുന്നു. പുതിയ തീയതി സാമൂഹ്യ സാഹചര്യം അനൂകൂലമാകുന്നതിനനുസരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട പല പ്രവര്‍ത്തനങ്ങളും ഫൊക്കാന പ്രവര്‍ത്തകര്‍ ഏറ്റെടുത്തു നടത്തിവരികയാണ്…
ന്യൂയോര്‍ക്കിലെ നഴ്സിംഗ് ഹോമില്‍ നൂറോളം അന്തേവാസികള്‍ കൊവിഡ്-19 ബാധയേറ്റ് മരിച്ചു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഒരു നഴ്സിംഗ് ഹോമിലെ 46 അന്തേവാസികള്‍ കോവിഡ്-19 ബാധിച്ച് മരിച്ചുവെന്ന് ഫെസിലിറ്റി വക്താവ് പറഞ്ഞു. അടുത്തിടെയുണ്ടായ 52 മരണങ്ങളില്‍ വൈറസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും വക്താവ് പറഞ്ഞു. ന്യൂയോര്‍ക്ക് സിറ്റിയിലെ വാഷിംഗ്ടണ്‍ ഹൈറ്റ്സ് പരിസരത്തെ മെട്രോപൊളിറ്റന്‍ ജ്യൂയിഷ് ഹെല്‍ത്ത് സിസ്റ്റത്തിന്റെ (എം.ജെ.എച്ച്.എസ്) കീഴില്‍ പ്രവര്‍ത്തിക്കുന്ന 705 കിടക്കകളുള്ള നഴ്സിംഗ് ഹോം സൗകര്യമുള്ള ഇസബെല്ല ജെറിയാട്രിക് സെന്ററില്‍ നൂറോളം അന്തേവാസികള്‍ കോവിഡ്-19 ബാധയേറ്റ് മരിച്ചു എന്ന് പ്രാദേശിക വാര്‍ത്താ മാധ്യമമായ എന്‍.വൈ1 വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്. എന്നാല്‍, മരണത്തെക്കുറിച്ച് സംസ്ഥാനത്തൊട്ടാകെയുള്ള റിപ്പോര്‍ട്ടുകളില്‍ ഇസബെല്ലയില്‍ 13 മരണങ്ങള് മാത്രമാണ് കാണിച്ചത്. എംജെഎച്ച്എസിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ലയോള പ്രിന്‍സിവില്‍-ബാര്‍നെറ്റ് ഇസബെല്ല ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വ്യാഴാഴ്ച അയച്ച കത്തില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസബെല്ലയില്‍ കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളെക്കുറിച്ച് അടുത്ത ദിവസങ്ങളില്‍…
എഫ്.ഐ.ടി.യു ലോക തൊഴിലാളി ദിനം ആചരിച്ചു
മലപ്പുറം: അവകാശപ്പോരാട്ടങ്ങളുടെ ചരിത്രം പേറുന്ന തൊഴിലാളികള്‍ ഈ മാഹാമാരിയെയും മറികടക്കുമെന്നും പുതിയ ലോകം പണിതുയര്‍ത്തുമെന്നും പ്രഖ്യാപിച്ച് കൊണ്ട് മെയ്ദിനം ആചരിച്ചു. എഫ്.ഐ.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ് ആരിഫ് ചുണ്ടയില്‍ ജില്ലാ ഓഫീസില്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോവിഡ് പ്രതിരോധത്തിന്റെ മറവില്‍, രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം തൊഴിലാളികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനുളള സര്‍ക്കാര്‍ നീക്കം ചെറുത്ത് തോല്പ്പിക്കുവാന് തൊഴിലാളികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ആരിഫ് ചുണ്ടയില്‍ ആഹ്വാനം ചെയ്തു. തൊഴില്‍ സമയം 8 മണിക്കൂര്‍ എന്നുള്ളത് 12 മണിക്കൂറാക്കാന്‍ നിയമം ഭേദഗതി ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി തൊഴിലാളികളോടുള്ള വഞ്ചനയാണ്. ലോക്ഡൗണ്‍ കാലത്ത് രാജ്യവ്യാപകമായി കുടിയേറ്റതൊഴിലാളികള്‍ക്ക് ഭക്ഷണവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുക, തൊഴിലാളികള്‍, കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവരുടെ കടങ്ങള്‍ എഴുതിതളളുക, അതിസമ്പന്നര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും നികുതി ഏര്‍പ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങള്‍ മുന്നോട്ടു വെച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി…
മാസ്കുകളും പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു
മങ്കട: ‘സാഹോദര്യ രാഷ്ട്രീയത്തിന്റെ മൂന്ന് വര്‍ഷങ്ങള്‍’ എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാപക ദിനത്തോടനുബന്ധിച്ച് മങ്കട മണ്ഡലം കമ്മിറ്റി മങ്കട ചേരിയം മല ആദിവാസി കോളനിയില്‍ മാസ്കുകളും പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു. കോളനി മൂപ്പന് വേലായുധന് ഫ്രറ്റേണിറ്റി മണ്ഡലം കണ്‍വീനര്‍ നബീല്‍ അമീനില്‍ നിന്ന് മാസ്കുകള്‍ ഏറ്റുവാങ്ങി ഉദ്ഘാടനം നിര്‍വഹിച്ചു. മാസ്ക് ഉപയോഗിക്കുന്നതിന്റെ ആവശ്യകത, പൊതുനിരത്തില്‍ ഉപയോഗിക്കാതിരുന്നാലുള്ള ദൂഷ്യഫലങ്ങള്‍, പൊലീസ് നടപടികള്‍ എന്നിവയെപ്പറ്റി ബോധവല്കരണം നടത്തി. പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി മങ്കട പഞ്ചായത്ത് ട്രഷറര്‍ എം.കെ ജമാലുദ്ദീന്‍, ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ സെക്രട്ടറി റബീ ഹുസൈന് തങ്ങള്‍, മണ്ഡലം അസി. കണ്‍വീനര്‍ പി അസ്ലം, ദില്ഷാന് കരുവാട്ടില്‍, സി.പി മുഹമ്മദ് ജസീല്‍ എന്നിവര്‍ സംബന്ധിച്ചു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാപക ദിനം ആചരിച്ചു
മലപ്പുറം: ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാപക ദിനത്തില്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ വിവിധ പരിപാടികള്‍ നടന്നു. ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ നിയമങ്ങള്‍ പാലിച്ച് കൊണ്ടാണ് പരിപാടികള്‍ നടന്നത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി. പ്രതിജ്ഞ ചൊല്ലി. സ്ഥാപക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊണ്ടോട്ടിയില്‍ ജില്ലാ പ്രസിഡന്റ് കെ.കെ അഷ്റഫ് പതാക ഉയര്‍ത്തി നിര്‍വഹിച്ചു. മലപ്പുറം ജില്ലാ ആസ്ഥാനത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഫയാസ് ഹബീബ് പതാക ഉയര്‍ത്തി. ആക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി സനല്‍ കുമാര്‍, വാഴക്കാട് ജില്ലാ വൈസ് പ്രസിഡന്റ് ജസീം സുല്‍ത്താന്‍, പുല്‍പ്പറ്റയില്‍ ജില്ലാ വൈസ് പ്രസിഡന്റ് ബഷീര്‍ തൃപ്പനച്ചി, മങ്കടയില്‍ ജില്ലാ സെക്രട്ടറി റബീ ഹുസൈന് തങ്ങള്‍, പാണ്ടിക്കാട് ജില്ലാ സെക്രട്ടറി സി.പി ശരീഫ് എന്നിവര്‍ പതാക ഉയര്‍ത്തി. മങ്കട ചേരിയം കോളനിയില്‍ പച്ചക്കറിയും മാസ്കുകളും വിതരണം ചെയ്തു. മലപ്പുറം പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ…
കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി ഒക്കലഹോമ ക്രോസ് പോയിന്റ് ചര്‍ച്ച്
ഒക്കലഹോമ: മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ഫസ്റ്റ് ഐപിസി ചര്‍ച്ചും നിലവിലുണ്ടായിരുന്ന ഐപിസി ഒക്ലഹോമ സിറ്റി ചര്‍ച്ചും സംയുക്തമായി ക്രോസ് പോയിന്റ് ചര്‍ച്ച് എന്ന പേരില്‍ പുതിയ സഭയ്ക്ക് രൂപം കൊടുത്തു. പാസ്റ്റര്‍ പി. സി. ജേക്കബ് (പാസ്റ്ററും പ്രസിഡന്റും), പാസ്റ്റര്‍ ജിജി തെക്കേടത്ത് (വൈസ് പ്രസിഡന്റ്), ബ്രദര്‍ ജോസ് സാമുവല്‍ (സെക്രട്ടറി), ബ്രദര്‍ മാത്യു ചാണ്ടി (ജോ. സെക്രട്ടറി), ബ്രദര്‍ കുര്യന് സക്കറിയ (ട്രഷറര്‍) എന്നിവര്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സഭയുടെ കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി കോവിഡ് 19 ബാധിച്ച നിരവധി കുടുംബങ്ങള്‍ക്ക് ആവശ്യമായ സ്റ്റേഷനറി ആഹാര സാധനങ്ങള്‍ വിതരണം ചെയ്തു. പലചരക്ക് സാധനങ്ങള്‍ക്കൊപ്പം, ബൈബിളും സുവിശേഷ ലഘുലേഖകളും ഉള്‍പ്പെടുത്തിയ കിറ്റുകളും ആവശ്യക്കാര്‍ക്ക് നല്കി. ഇതുകൂടാതെ ഇന്ത്യയിലെ മിഷന് രംഗത്ത് പ്രവര്‍ത്തിക്കുന്ന 400 ലധികം ശുശ്രൂഷകന്മാരുടെ കുടുംബങ്ങള്‍ക്ക് സഭയുടെ സാമ്പത്തിക…
താലിബാന് ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ യുഎസ് പുറത്തുവിടുന്നില്ലെന്ന് നിരീക്ഷണ സമിതി
വാഷിംഗ്ടണ്‍/കാബൂള്‍: അമേരിക്കയും താലിബാനും തമ്മില്‍ സമാധാന കരാര്‍ നടപ്പാക്കുന്നതിനിടെ അഫ്ഗാനിസ്ഥാനിലെ യുഎസ് ദൗത്യം വിമത ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യമായി പുറത്തുവിടാന്‍ വിസമ്മതിച്ചതായി അമേരിക്കന്‍ നിരീക്ഷണ സമിതി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യുഎസ് – താലിബാന് കരാര്‍ വിജയകരമാണെന്ന് ട്രംപ് ഭരണകൂടം ഉത്സുകരായതുകൊണ്ട് അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള പ്രതിജ്ഞാബദ്ധത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നിറവേറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് വിവരങ്ങള്‍ പുറത്തുവിടാന്‍ മടിക്കുന്നതെന്നാണ് നിരീക്ഷണ സമിതിയുടെ കണ്ടെത്തല്‍. അഫ്ഗാനിസ്ഥാനിലെ കോടിക്കണക്കിന് ഡോളര്‍ ധനസഹായം നിരീക്ഷിക്കുന്ന വാഷിംഗ്ടണിന്റെ സ്പെഷ്യല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഫോര്‍ അഫ്ഗാനിസ്ഥാന് റികണ്‍സ്ട്രക്ഷന്‍ (എസ്.ഐ.ജി.ആര്) അതിന്റെ ത്രെെമാസ റിപ്പോര്‍ട്ടില്‍ ആശങ്ക പ്രകടിപ്പിച്ചു. അഫ്ഗാന് സേനയുടെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നുണ്ട്. 2020 ന്റെ ആദ്യ പാദത്തില്‍ അഫ്ഗാന് ദേശീയ പ്രതിരോധ, സുരക്ഷാ സേനയില്‍ നിന്നുള്ള എല്ലാ അപകട വിവരങ്ങളും യുഎസ് സേന തരംതിരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.…
മിഷിഗണില്‍ ലോക്ക്ഡൗണ്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തോക്കുകളുമേന്തി പ്രതിഷേധക്കാര്‍
മിഷിഗണ്‍: ലോക്ക്ഡൗണ്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റൈഫിളുകളും തോക്കുകളുമേന്തി പ്രകടനക്കാര്‍ മിഷിഗണിലെ ക്യാപിറ്റല്‍ ബില്‍ഡിംഗിലെ ഗവര്‍ണ്ണറുടെ ഓഫീസിലെത്താന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ലാന്‍സിംഗിലെ കെട്ടിടത്തിന്റെ ലോബിയില്‍ ഡസന്‍ കണക്കിന് പ്രകടനക്കാര്‍ തിങ്ങിനിറഞ്ഞു. ഹൗസ് ചേംബറിലേക്ക് പ്രവേശനം അനുവദിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ പോലീസ് അവരെ തടഞ്ഞു. പ്രതിഷേധക്കാരാരും മാസ്കുകള്‍ ധരിച്ചിരുന്നില്ല. തനിക്കു നേരെ റൈഫിളുകളുമായി പുരുഷന്മാര് ശകാരവാക്കുകള്‍ ചൊരിഞ്ഞതായി സെനറ്റര്‍ ഡെയ്ന പോളഹാന്കി ട്വീറ്റ് ചെയ്തു. ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്മറെ അഡോള്‍ഫ് ഹിറ്റ്ലറായി ചിത്രീകരിക്കുന്നതടക്കം അസഭ്യങ്ങളും പ്രതിഷേധക്കാര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. അമേരിക്കന്‍ പാട്രിയറ്റ് റാലി എന്ന് വിളിക്കപ്പെടുന്ന ഈ പ്രകടനം സംഘടിപ്പിച്ചത് മിഷിഗണ്‍ യുണൈറ്റഡ് ഫോര്‍ ലിബര്‍ട്ടി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘമാണ്. കോവിഡ് 19 പാന്‍ഡെമിക് ഉള്‍പ്പെടെയുള്ള ഏതെങ്കിലും കാരണങ്ങളാല്‍ ഞങ്ങളുടെ അവകാശങ്ങള്‍ പരിമിതപ്പെടുത്തുകയോ റദ്ദാക്കപ്പെടുകയോ ചെയ്യുന്നതിനോട് ഞങ്ങള്‍ യോജിക്കുകയോ സമ്മതിക്കുകയോ ചെയ്യുന്നില്ലെന്ന് 8,800 ല്‍ അധികം…