Day: May 9, 2020
വിനാശം വിതച്ചുവെങ്കിലും
കൊറോണയുടെ ആരംഭം മുതല്‍ മാധ്യമങ്ങളിലെല്ലാം തല്സംബന്ധിയായുള്ള ലേഖനങ്ങളും, കവിതകളും, കഥകളുമായി, ഒരുവിധത്തില്‍ പറഞ്ഞാല്‍ ഒരു മത്സരമെന്നു തോന്നുമാറുള്ള എഴുത്തുകാരുടെ കുത്തൊഴുക്കുതന്നെ. കൊറോണമൂലമുള്ള കെടുതികള്‍, ദുരന്തങ്ങള്‍, പ്രിയപ്പെട്ടവരുടെ വേര്‍പാട്, സ്വജീവിതം ബലികൊടുത്തു ത്യാഗമനസ്ഥിതിയോടെ ആതുരസേവാരംഗത്തു അഹോരാത്രം പോരാടിക്കൊണ്ടിരിക്കുന്നവര്‍, ആ പോരാട്ടത്തിന്നിടക്ക് മരണത്തിനു വിധേയരായവര്‍, അങ്ങിനെ പോകുന്നു എഴുത്തുകാരുടെ കാലികപ്രസക്തിയുള്ള കലാസൃഷ്ടികള്‍. അഭിനന്ദനീയംതന്നെ. അങ്ങിനെ വിവിധ വ്യഥകള്‍ എരിപിരികൊണ്ടിരിക്കുമ്പോള്, എന്റെ ചിന്തയിലുദിക്കുന്നതു മാനവരാശിക്ക് ഈ ദുരന്തം കൊണ്ട് നേടിയ നേട്ടങ്ങളെപ്പറ്റിയാണ്. ഇനി നേട്ടങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ വായനക്കാര്‍ എന്തോ ഒരു പന്തികേടുള്ളതായി തെറ്റിദ്ധരിച്ചേക്കാം. അന്തരീക്ഷ മാലിന്യത്തില്‍ കുറവ് വന്നതാണ് ഒരു സുപ്രധാന നേട്ടം. ആകാശത്തിലും, ഭൂമിയിലും, ജലാശയങ്ങളിലും മനുഷ്യര്‍ പുറംതള്ളുന്ന മാലിന്യങ്ങള്‍ക്കു കുറച്ചു ശമനം വന്നിട്ടുണ്ട്. നിരത്തിലും,ആകാശത്തിലും, ജലത്തിലും സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഗണ്യമായി കുറഞ്ഞിരിക്കുന്നതിനാല്‍ അന്തരീക്ഷദുഷിപ്പ് സാധാരണഗതിയില്‍ ലഘൂകരിക്കാവുന്നതിലുമധികം കുറക്കാറായി. ഇതൊരു നിസ്സാര കാര്യമല്ല. പ്രത്യേകിച്ച് ഭാരതപ്പുഴയും, പെരിയാറും, പമ്പയാറുമൊക്കെ…
ഓണ്‍ലൈന്‍ പഠനം രസകരമാക്കാം; എജ്യുക്കേഷണല്‍ 3D തിയേറ്ററിലൂടെ
ക്ലാസ്സ് റൂം പഠനത്തിന്റെ അന്തരീക്ഷം പൂര്‍ണമായി നിലനിര്‍ത്തിക്കൊണ്ട് ഓണ്‍ലൈനിലൂടെ പഠനം എന്ന ആശയം സാധ്യമാക്കിക്കൊണ്ട് ഏരീസ് ഗ്രൂപ്പിന്റെ എഡ്യുക്കേഷണല്‍ 3D തിയേറ്ററുകള്‍. ജനങ്ങളുടെ ജീവിതരീതിയുമായി ബന്ധപ്പെട്ട് ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഒരു വലിയ തലമുറ മാറ്റത്തിന്റെ സൂചനകള്‍ കൂടിയാണ് ‘ലോക്ക് ഡൗണ്‍ കാലം’ നമുക്ക് തന്നുകൊണ്ടിരിക്കുന്നത്. ഇതുവരെ യാത്ര ചെയ്തിരുന്ന വഴികളിലൂടെ ലക്ഷ്യത്തില്‍ എത്തിച്ചേരുക ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയപ്പോള്‍, ഇന്റര്‍നെറ്റിലൂടെ പുതിയ വഴികള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ് ലോകത്തിലെ സമസ്ത മേഖലകളും. സാമൂഹിക അകലം പാലിക്കാന്‍ വിദ്യാര്‍ഥികളും അധ്യാപകരും നിര്‍ബന്ധിതരായിത്തീരുന്നത് വിദ്യാഭ്യാസരംഗത്തെ പ്രതിസന്ധിയിലാക്കുമെന്ന് ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും നവീന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇവ മറികടക്കാനുള്ള ശ്രമങ്ങളും ലോകമെമ്പാടും തുടങ്ങിക്കഴിഞ്ഞു. ഈ അവസരത്തിലാണ് ‘ക്ലാസ്സ് റൂം പഠനത്തിന്റെ അന്തരീക്ഷം പൂര്‍ണമായി നിലനിര്‍ത്തിക്കൊണ്ട് ഓണ്‍ലൈനിലൂടെ പഠനം’ എന്ന ആശയം സാധ്യമാക്കിക്കൊണ്ട് ‘എഡ്യുക്കേഷണല്‍ 3D തീയേറ്ററു’കളുമായി ഏരീസ് ഗ്രൂപ്പ് രംഗത്ത് വന്നിരിക്കുത്. 3D ഉള്‍പ്പെടെയുള്ള ദൃശ്യമാധ്യമങ്ങളിലൂടെയുള്ള…
സെബാസ്റ്റ്യന്‍ ജോസഫ് (62) ഫ്ലോറിഡയില്‍ നിര്യാതനായി
സൗത്ത് ഫ്ലോറിഡ: കോട്ടയം ചേര്‍പ്പുങ്കല്‍ അമ്പാട്ടുകുഴിയില്‍ സെബാസ്റ്റ്യന്‍ ജോസഫ് (62) പെംബ്രോക്ക് പൈന്‍സിലെ വസതിയില്‍ നിര്യാതനായി. കോറല്‍ സ്പ്രിംഗ്സ് ആരോഗ്യമാത ചര്‍ച്ച് ഇടവകാംഗമാണ്. കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. ഭാര്യ റോസമ്മ സെബാസ്റ്റ്യന്‍ (നിര്‍മ്മല) കളത്തുകടവ് പാറക്കല്‍ കുടുംബാംഗമാണ്. മകള്‍: ആന്‍ സെബാസ്റ്റ്യന്‍. മരുമകന്: ഡീന്‍ ഹോഫ്മന്‍ സംസ്കാരം പിന്നീട്.
കൊറോണ വൈറസ്: പകര്‍ച്ചവ്യാധിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ റഷ്യ ചൈനയെ സഹായിക്കുന്നുവെന്ന് അമേരിക്ക
വാഷിംഗ്ടണ്‍: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെക്കുറിച്ച് തെറ്റായ വിവരണങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ചൈനയും റഷ്യയും സഹകരണം ശക്തമാക്കിയിട്ടുണ്ടെന്ന് അമേരിക്ക ആരോപിച്ചു. കോവിഡ് 19 പ്രതിസന്ധിക്ക് മുമ്പുതന്നെ റഷ്യയും പിആര്സിയും തമ്മിലുള്ള പ്രചാരണരംഗത്ത് ഒരു പരിധിവരെ ഏകോപനം ഉണ്ടായിരുന്നുവെന്ന് വിദേശ പ്രചരണം നിരീക്ഷിക്കുന്ന സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഗ്ലോബല്‍ എന്‍ഗേജ്മെന്റ് സെന്ററിന്റെ കോഓര്‍ഡിനേറ്റര്‍ ലിയ ഗബ്രിയേല്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം ആവശ്യങ്ങള്‍ക്കായി കോവിഡ് പാന്‍ഡെമിക്കിനെക്കുറിച്ചുള്ള പൊതു ധാരണ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്ന രണ്ട് അഭിനേതാക്കള്‍ തമ്മിലുള്ള പ്രായോഗികതയായിട്ടാണ് ഞങ്ങളതിനെ കാണുന്നതെന്നും അവര്‍ പറഞ്ഞു. ചൈനീസ് നഗരമായ വുഹാനില്‍ കഴിഞ്ഞ വര്‍ഷം ആദ്യമായി കണ്ടെത്തിയ വൈറസ് അമേരിക്കയാണ് സൃഷ്ടിച്ചതെന്ന് ആരോപിക്കുന്നത് ഉള്‍പ്പെടെ ആയിരക്കണക്കിന് റഷ്യന്‍ ലിങ്കു ചെയ്ത സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പാന്‍ഡെമിക്കിനെക്കുറിച്ച് ഗൂഢാലോചനകള്‍ പ്രചരിപ്പിക്കുകയാണെന്ന് ഗ്ലോബല്‍ എന്‍ഗേജ്മെന്റ് സെന്റര്‍ നേരത്തെ പറഞ്ഞിരുന്നു. റഷ്യയുടെ തന്ത്രമാണ് ചൈനയെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചതെന്നും ലിയ ഗബ്രിയേല്‍ പറഞ്ഞു. അമേരിക്കന്‍…
റെഡ് സോണ്‍ ഒഴികെ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളികളെ തിരിച്ചയക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി, എല്ലാവര്ക്കും പാസ് ലഭ്യമാക്കും
തിരുവനന്തപുരം: റെഡ് സോണില്‍ നിന്ന് വരുന്നവരൊഴികെ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളികള്‍ക്ക് പാസ് വിതരണം ചെയ്തു തുടങ്ങി. തലപ്പാടി അതിര്‍ത്തിയില്‍ കുടുങ്ങിയ മലപ്പുറം സ്വദേശികള്‍ക്ക് യാത്രാപാസ് ലഭിച്ചു. വാളയാറില്‍ കുടുങ്ങിയ മലയാളികള്‍ക്കായി വികെ ശ്രീകണ്ഠന് എംപി ഭക്ഷണവും വെള്ളവും എത്തിച്ചു. പാസ് അനുവദിക്കുന്നത് നിര്‍ത്തിവെച്ചത് അറിയാമെങ്കിലും പ്രതീക്ഷയോടെയാണ് നിരവധിപേര്‍ വാളയാറിലെത്തിയത്. കേരളം നല്കുന്ന പാസില്ലാത്തവരെ അതിര്‍ത്തികടത്തി കൊണ്ടുവരാനാകില്ലെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞിരുന്നു. മറ്റ് സംസ്ഥാനങ്ങളുടെ പാസ് കൊണ്ട് കാര്യമില്ല. ഇതിലെ പ്രായോഗിക പ്രശ്നങ്ങള്‍ മുഖ്യമന്ത്രി തന്നെ ഇന്നലെ വ്യക്തമാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പാസില്ലാതെ അതിര്‍ത്തികളിലെത്തിയ മലയാളികളെ തിരിച്ചയക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ ക്വാറന്റീനിലാക്കുമെന്നും തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്. റെഡ് സോണില്‍ നിന്ന് വരുന്നവര്‍ക്കുള്ളത് പോലെ 7 ദിവസത്തെ ക്വാറന്റീനാണ് ഉത്തരവില്‍ നിര്‍ദേശിക്കുന്നത്. പാസില്ലാതെ വരുന്നവരെ ഇതുവരെ തിരിച്ചയക്കുകയായിരുന്നു ചെയ്തിരുന്നത്. ഈ ഉത്തരവ്…
കൊറോണ വൈറസ് മാറാനുള്ള മരുന്ന് കണ്ടുപിടിച്ച് സ്വയം പരീക്ഷിച്ച മരുന്ന് കമ്പനി മാനേജര്‍ മരിച്ചു, സഹപ്രവര്ത്തകന് ഗുരുതരാവസ്ഥയില്‍
ചെന്നൈ: കൊറോണ വൈറസ് പ്രതിരോധ മരുന്ന് സ്വയം വികസിപ്പിച്ച് പരീക്ഷിച്ച മരുന്ന് കമ്പനി മാനേജര്‍ മരിച്ചു. തമിഴ്നാട്ടിലെ ആയുര്‍വേദ മരുന്ന് ഉല്പാദക കമ്പനിയായ സുജാത ബയോടെക്കിലെ ഫാര്‍മസിസ്റ്റും പ്രൊഡക്ഷന്‍ മാനേജറുമായ ശിവനേശനാണ് (47) മരിച്ചത്. മരുന്ന് കഴിച്ച കമ്പനി മാനേജിങ് ഡയറക്ടര്‍ ഡോ. രാജ്കുമാറിന്റെ (67) ആരോഗ്യനില വഷളായെങ്കിലും അദ്ദേഹം ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. സുജാത ബയോടെക്കിന്റെ ഉത്തര്‍പ്രദേശിലെ കാശിപൂരിലുള്ള പ്ലാന്റിലാണ് ശിവനേശന് പ്രവര്‍ത്തിച്ചിരുന്നത്. ഇയാള്‍ രാജ്കുമാറുമായി ചേര്‍ന്ന് രക്തത്തില്‍ പ്ലേറ്റ്ലെറ്റ് കൗണ്ട് കൂട്ടാനുള്ള മരുന്നാണ് കണ്ടുപിടിക്കാന്‍ ശ്രമിച്ചത്. സ്വന്തമായ ഉണ്ടാക്കിയ മരുന്ന് ഇവര്‍ തങ്ങളുടെ തന്നെ ശരീരത്തില്‍ പ്രയോഗിച്ചു. മരുന്ന് കഴിച്ചയുടനെ ഇരുവരും തളര്‍ന്നുവീണു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ശിവനേശന്റെ ജീവന് രക്ഷിക്കാനായില്ല. ശിവനേശന് കൂടുതല്‍ മരുന്ന് കഴിച്ചിരുന്നു. രാജ്കുമാറാകട്ടെ രണ്ട് തുള്ളി മാത്രമാണ് കഴിച്ചത്. രാജ്കുമാറിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നൈട്രിക്…
കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി നാളെ (ഞായറാഴ്ച) സംസ്ഥാനം സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലേക്ക്
തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ലോക്ക്ഡൗണ്‍ സമയത്ത് പാലിക്കേണ്ട നിബന്ധനകളെക്കുറിച്ചും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ആ ദിവസം ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം വിവരിച്ചു. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ എങ്ങിനെയായിരിക്കുമെന്ന സംശയം പല കോണുകളില്‍ നിന്നും ഉയരാന്‍ സാധ്യതയുള്ളതുകൊണ്ട് ഇത് സംബന്ധിച്ച് വ്യക്തമായ ഉത്തരവിറക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങള്‍… 1) അവശ്യ സാധനങ്ങള്‍ വില്‍ക്കുന്നവ 2) പാല് വിതരണവും ശേഖരണവും 3) ആശുപത്രികള്‍ 4) മെഡിക്കല്‍ ലാബുകള്‍ 5) മെഡിക്കല്‍ സ്റ്റോറുകളും അനുബന്ധ സ്ഥാപനങ്ങളും 6) കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍ 7) മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ 8) ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍ ഞായറാഴ്ച ദിവസം യാത്ര ചെയ്യാന്‍ അനുമതിയുള്ളവര്‍ 1) ആരോഗ്യപ്രവര്‍ത്തകര്‍ 2) കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി…
ഫൊക്കാന സാന്ത്വന സംഗമവും എന്‍.കെ.പ്രേമചന്ദ്രന് എംപിയുമായി സംവാദവും
ന്യൂയോര്‍ക്ക് : അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സാന്ത്വന സംഗമത്തില്‍ എന്‍.കെ. പ്രേമചന്ദ്രന് അമേരിക്കയിലെ പ്രവാസി സമൂഹവുമായി ആശയവിനിമയം നടത്തുമെന്ന് ഫൊക്കാന പ്രസിഡന്റ് ബി. മാധവന് നായര്‍ അറിയിച്ചു. ബുധനാഴ്ച (മെയ് 13) രാത്രി 8.30നാണ് സംവാദം. പ്രശസ്ത ചലച്ചിത്ര സംവിധായകന് മേജര്‍ രവി, നോര്‍ക്ക വൈസ് ചെയര്മാന് വരദരാജന് നായര്‍, ദിപക് ആനന്ദ് (എം.പി.പി) തുടങ്ങിയവരും പങ്കുചേരും. കോവിഡ് 19 വ്യാപനം ലോകത്തെ ഇതര മേഖലകളെ എന്ന പോലെ പ്രവാസികളുടെ ജീവിതത്തിലും കടുത്ത പ്രതിസന്ധികളാണ് സൃഷ്ടിച്ചിരിക്കുത്. ജോലി നഷ്ടം, രോഗഭീഷണി, ചികിത്സാ ചെലവുകള്‍, യാത്രാ തടസ്സം, ലോക്ഡൗണുകള്‍ തീര്‍ക്കുന്ന സാമൂഹ്യവും മാനസികവും കുടുംബപരവുമായ സങ്കീര്‍ണ്ണതകള്‍ തുടങ്ങി ഒട്ടേറെ വൈഷമ്യങ്ങളെയാണ് കൊറോണ കാലത്ത് പ്രവാസികള്‍ അഭിമുഖീകരിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ പ്രവാസി സമൂഹത്തിന് ആശ്വാസവും സാന്ത്വനവും പകരുന്നതിനും സഹായങ്ങളും സേവനങ്ങളും നല്‍കുന്നതിനും ഫൊക്കാന സന്നദ്ധതയോടെ ഒട്ടേറെ…
ഷിക്കാഗോ മലയാളി അസോസിയേഷന് കോവിഡ് 19 കോണ്‍ഫറന്‍സ് കോള്‍
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോവിഡ് 19 ഡോക്ടറോട് ചോദിക്കാം എന്ന പരിപാടിയുടെ മൂന്നാമത്തെ കോണ്‍ഫറന്‍സ് കോള്‍ മേയ് പതിനൊന്നിനു തിങ്കളാഴ്ച വൈകിട്ട് 7.45-നു നടത്തപ്പെടുന്നു. ക്യാറി റിച്ചാര്‍ഡ് മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ എമര്‍ജന്‍സി വിഭാഗം ഫിസിഷ്യനായ ഡോ. പീറ്റര്‍ മക് കൂള്‍, ഇഎന്‍ടി, സ്ലീപ് മെഡിസിന് എന്നിവയില്‍ പ്രാവീണ്യം തെളിയിച്ച ഡോ. നരേന്ദ്രകുമാര്‍, അഡ്വക്കേറ്റ് മെഡിക്കല്‍ ഗ്രൂപ്പില്‍ ഓട്ട് പേഷ്യന്റ് സെറ്റിംഗില്‍ ടെലിമെഡിസിനിലൂടെ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോ. സൂസന് ചാക്കോ ഡിഎന്‍പി, ട്രാവല്‍ & ടൂറിസത്തെക്കുറിച്ചു വിശദീകരണം നല്‍കുന്നതിനായി മാധ്യമ പ്രവര്‍ത്തകയും ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സേവനം അനുഷ്ഠിക്കുന്ന മിനി നായര്‍ എന്നിവരാണ് ഈ കോണ്‍ഫറന്‍സ് കോളിന്റെ പങ്കുചേരുന്നത്. കോവിഡ് 19-നു കണ്വലസന്റ് പ്ലാസ്മ തെറാപ്പി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് ഈ കോണ്‍ഫറന്‍സ് കോളില്‍ കൂടുതലായി പ്രതിപാദിക്കുന്നതാണ്. അതുപോലെ ഇന്ത്യയിലേക്കു പോകാന്‍ കാത്തിരിക്കുന്ന അമേരിക്കന്‍ മലയാളികള്‍ക്കു…