മുന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിനെ എയിംസില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍‌മോഹന്‍ സിംഗിനെ എയിംസില്‍ പ്രവേശിപ്പിച്ചു. എയിംസ് പുറത്തിറക്കിയ ഹെല്‍ത്ത് ബുള്ളറ്റിന്‍ പ്രകാരം ശാരീരിക അസ്വസ്ഥത തോന്നിയതുകൊണ്ടാണ് അദ്ദേഹത്തെ എയിംസിലേക്ക് കൊണ്ടുവന്നതെന്ന് പറയുന്നു. അദ്ദേഹത്തിന് നേരിയ പനിയുടെ ലക്ഷണമുണ്ട്. വിശദമായ പരിശോധന വേണ്ടിവരുമെന്ന് എയിംസ് പറയുന്നു. നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് അദ്ദേഹത്തെ എയിംസിലെ കാര്‍ഡിയോ തോറാസിക് വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല എന്നിവര്‍ അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടേ എന്ന് ആശംസിച്ചു. എയിംസിലെ കാര്‍ഡിയോതൊറാസിക് സെന്‍ററിലെ ഡോക്ടര്‍മാരുടെ സംഘത്തിന്‍റെ മേല്‍നോട്ടത്തിലാണ് അദ്ദേഹമിപ്പോള്‍. അതേസമയം, സമാജ്‌വാദി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി മുലായം സിംഗ് യാദവിനെ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഭാര്യ ഡിംപിളിനൊപ്പം ആശുപത്രിയിലെത്തി.

ടെക്സസില്‍ പുതിയതായി 485 കൊവിഡ്-19 കേസുകള്‍ കണ്ടെത്തിയതായി ടാരന്റ് കൗണ്ടി ആരോഗ്യവകുപ്പ്

ഡാളസ്: ടെക്സസിലെ ടാരന്റ് കൗണ്ടിയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ 485 പുതിയ കൊറോണ വൈറസ് കേസുകള്‍ കണ്ടെത്തിയതായി പ്രഖ്യാപിച്ചു. ഇതില്‍ 90 ശതമാനവും ഫെഡറല്‍ ജയിലില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ടതാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥിരീകരിച്ച 485 കേസുകളില്‍ 423 എണ്ണം ഫെഡറല്‍ മെഡിക്കല്‍ സെന്‍റര്‍ ഫോര്‍ട്ട്‌വര്‍ത്ത് ജയിലുമായി ബന്ധപ്പെട്ടതാണെന്ന് കൗണ്ടി അധികൃതര്‍ അറിയിച്ചു. ഏകദേശം 1,463 തടവുകാരില്‍ 627 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസ് ഫെഡറല്‍ സം‌വിധാനത്തില്‍ ഏറ്റവും കൂടുതല്‍ അണുബാധ റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ ജയിലാണിത്. കോവിഡ്-19 ബാധയേറ്റ് കുറഞ്ഞത് അഞ്ച് മരണങ്ങളെങ്കിലും ഇവിടെ നടന്നിട്ടുണ്ട്. ഏപ്രില്‍ 23 ന് കൊവിഡ്-19 പരിശോധനയില്‍ പോസിറ്റീവ് ആയ 56 കാരനായ ഗ്വാഡലൂപ്പ് റാമോസ് ഞായറാഴ്ച മരിച്ചു. ഏപ്രില്‍ 28 ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പ് വയറുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നു. മരണസമയത്ത്, വലിയ അളവില്‍ ഹെറോയിന്‍ വിതരണം ചെയ്യാനുള്ള ഗൂഢാലോചനാക്കുറ്റത്തിന് റാമോസ്…

ജിഹാദ് ചാര്‍ട്ട് കേസ്: സീ ന്യൂസ് എഡിറ്റര്‍ സുധീര്‍ ചൗധരിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ന്യൂദല്‍ഹി: ഹിന്ദി ന്യൂസ് ചാനല്‍ സീ ന്യൂസിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിക്കെതിരെ കേരള പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തന്‍റെ ടിവി ഷോ ഡെയ്‌ലി ന്യൂസ് അനാലിസിസില്‍ (ഡിഎന്‍എ) വര്‍ഗീയതയെ ധ്രുവീകരിക്കാന്‍ ശ്രമിച്ചതായും ഇസ്ലാമിനെ അപമാനിച്ചതായും ചൗധരി ആരോപിക്കപ്പെടുന്നു. ‘ലാന്‍ഡ് ജിഹാദ്’ സെഗ്‌മെന്റിന്റെ ഡിഎന്‍എ ഷോയില്‍ ഒരു ചാര്‍ട്ട് കാണിച്ച് 2020 മാര്‍ച്ച് 11 ന് വിവിധ തരം ജിഹാദുകളെക്കുറിച്ച് വിശകലനം ചെതുവെന്നാണ് ചൗധരിക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റം. അഞ്ച് വര്‍ഷം മുമ്പുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നാണ് സുധീര്‍ ചൗധരി തന്‍റെ ഷോയ്ക്കായി ഈ ചാര്‍ട്ട് എടുത്തത്. ചാര്‍ട്ട് ഇംഗ്ലീഷില്‍ ലഭ്യമാണെങ്കിലും ചൗധരി തന്‍റെ ഷോയ്ക്കായി ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്ത ‘ബേക്കോട്ട് ഹലാല്‍ ഇന്‍ ഇന്ത്യ’ എന്ന ഫേസ്ബുക്ക് പേജില്‍ നിന്നാണ് ചാര്‍ട്ട് എടുത്തത്. മാര്‍ച്ച് 18 നാണ് പോലീസിന് പരാതി നല്‍കിയിട്ടുള്ളത്. അതില്‍…

ഇന്നത്തെ നക്ഷത്ര ഫലം (മെയ് 10, 2020)

അശ്വതി: പരിശ്രമങ്ങള്‍ക്ക് അനുഭവഫലം ഉണ്ടാകും. ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. ധനവിഭവസമാഹരണത്തില്‍ ലക്ഷ്യപ്രാപ്തിനേടും. ഭരണി: ജീവിതപങ്കാളിയുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. വസ്തുനിഷ്ഠമായി പഠിച്ച് പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. കാര്‍ത്തിക: പ്രമുഖരുടെ ആപ്തവചനങ്ങള്‍ സ്വീകരിക്കും. സന്താനങ്ങളോടൊപ്പം വിനോദയാത്രപുറപ്പെടും. ആഗ്രഹിച്ച ഗൃഹം വാങ്ങാന്‍ തയാറാകും. രോഹിണി: പ്രവര്‍ത്തനഗുണവും സാമ്പത്തിക നേട്ടവും സമാധാനവും സ്വസ്ഥതയും ഉണ്ടാകും. വിദേശയാത്രാനുമതി ലഭിക്കും. കലാകായികമത്സരങ്ങളില്‍ വിജയിക്കും. മകയിരം: വാഹനം മാറ്റി വാങ്ങും. ചെയ്യുന്ന പ്രവൃത്തികള്‍ക്ക് അംഗീകാരം ലഭിക്കും. സ്വപ്നസാക്ഷാത്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. തിരുവാതിര: വിജ്ഞാനം ആർജിക്കാന്‍ അവസരമുണ്ടാകും. അസുഖങ്ങള്‍, ഉദാസീനമനോഭാവം, ഉന്മേഷക്കുറവ് തുടങ്ങിയവ വർധിക്കും. പ്രതികാര ബുദ്ധി ഉപേക്ഷിക്കണം. പുണര്‍തം: സന്താനങ്ങളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. യാത്രാക്ലേശത്താല്‍ വൈകിയെത്തും. അമിതമായ ആത്മവിശ്വാസം ഉപേക്ഷിക്കണം. പൂയ്യം: അനുകൂലമായ ഉദ്യോഗമാറ്റത്തിനു അനുമതി ലഭിക്കും. വിഷമഘട്ടങ്ങളെ തരണം ചെയ്യാന്‍ സുഹൃത്‌സഹായം തേടും. വ്യത്യസ്തമായ പ്രവര്‍ത്തനശൈലി അവലംബിക്കുന്നതുവഴി സംതൃപ്തിതോന്നും. ആയില്യം: സുഖസൗകര്യങ്ങള്‍ കൂടുതലുള്ള ഗൃഹത്തിലേക്ക്…

മലയാള സര്‍വകലാശാല പ്രവേശന പരീക്ഷ കേന്ദ്രങ്ങള്‍ വെട്ടിക്കുറച്ചത് പ്രതിഷേധാര്‍ഹം: ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

മലപ്പുറം: മലയാള സര്‍വകലാശാല പ്രവേശന പരീക്ഷ കേന്ദ്രങ്ങള്‍ വെട്ടിക്കുറച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ എട്ടു കേന്ദ്രങ്ങളിലായിരുന്നു പ്രവേശന പരീക്ഷ നടത്തിയിരുന്നത്. എന്നാല്‍ ഇത് വെട്ടിക്കുറച്ച് തിരൂര്‍ മാത്രം പ്രവേശന പരീക്ഷ കേന്ദ്രമാക്കിയിരിക്കുകയാണ്. ഇത് കേരളത്തിലെ മറ്റ് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കും. മെയ് 17 ലോക് ഡൗണിന് ശേഷം പൊതുഗതാഗത സംവിധാനമടക്കമുള്ള കാര്യങ്ങള്‍ എങ്ങനെയായിരിക്കുമെന്നതില്‍ വ്യക്തത രൂപപ്പെടാത്ത സാഹചര്യത്തില്‍ മലയാള സര്‍വകലാശാല ജൂണ്‍ 6 ന് പ്രവേശനപരീക്ഷ നടത്തുന്നത് വിദ്യാര്‍ത്ഥികളില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുത്. ലോക് ഡൗണിന് ശേഷവും പൊതുഗതാഗത സംവിധാനം പുനഃസ്ഥാപിക്കാന്‍ കാലതാമസമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പൊതുഗതാഗത സംവിധാനം പുനഃസ്ഥാപിക്കാതെയുള്ള പ്രവേശന പരീക്ഷ നടത്തിപ്പ് പ്രയാസകരമാവും. യൂണിവേഴ്സിറ്റികള്‍ അവയുടെ പരിധിയിലെ ലോക് ഡൗണ്‍ സാഹചര്യങ്ങള്‍ പരിഗണിച്ച്…

കൊറോണയുടെ ചെലവില്‍ ഒരു രാഷ്ട്രീയ അടിയന്തിരാവസ്ഥ: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

കൊവിഡ്-19ന്റെ പേരില്‍ രാജ്യത്തിപ്പോള്‍ ഒരു പ്രത്യേകതരം അടിയന്തിരാവസ്ഥയാണ്. അതൊരു ആരോഗ്യ അടിയന്തിരാവസ്ഥയല്ല. ചുരുക്കം ചിലരെങ്കിലും ചൂണ്ടിക്കാട്ടുന്ന സാമ്പത്തിക അടിയന്തിരാവസ്ഥയുമല്ല. ഇതെല്ലാം ഉള്‍ക്കൊള്ളുന്ന അതിലും വലിയ രാഷ്ട്രീയ അടിയന്തിരാവസ്ഥയാണ്. മെയ് ഒന്നിന്റെ സാര്‍വ്വദേശീയ തൊഴിലാളി ദിനത്തില്‍ നരേന്ദ്രമോദി ഗവണ്‍മെന്റ് പുറപ്പെടുവിച്ച ഉത്തരവ് അത് വ്യക്തമാക്കുന്നു. ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ വിഖ്യാത പണ്ഡിതനും പത്രപ്രവര്‍ത്തകനും എഴുത്തുകാരനും മറ്റുമായ ഡോ. സഫറുല്‍ ഇസ്‌ലാം ഖാനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതും അത് ബോധ്യപ്പെടുത്തുന്നു. ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പെഴുതിയതിനാണ് അമിത്ഷായുടെ പൊലിസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് രാജ്യദ്രോഹ കേസ് എടുത്തത്. അതിനു മുന്‍പും പിന്‍പുമായി പത്രപ്രവര്‍ത്തകരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നയിച്ചവരും പിന്തുണ പ്രഖ്യാപിച്ചവരുമായ വിദ്യാര്‍ഥികളെയും ജമ്മുകശ്മീര്‍, ഡല്‍ഹി, യു.പി തുടങ്ങി പല സംസ്ഥാനങ്ങളിലും രാജ്യദ്രോഹികള്‍ എന്നാരോപിച്ച് നിരവധി നിരപരാധികളെ ജയിലിലടച്ചു. ഇതെല്ലാം കൊവിഡ് കാലത്ത് സമാന്തരമായി മോദി സര്‍ക്കാര്‍…

മാരകവ്യാധി (ഓട്ടംതുള്ളല്‍): ജോണ്‍ ഇളമത

മാരകവ്യാധി പടര്‍ന്നുപിടിച്ചു മനുഷനാരില്‍ ആധി പടര്‍ന്നു മരണം തുതുതുരെ ഓടി നടന്നു ഒരു കലികാലത്തിന്‍ വരവറിയിച്ച്! മാരകവ്യാധി…. ആറടി അകലം പാലിക്കേണം കൈകള്‍ സദാ ശുചിയാക്കീടേണം വീട്ടില്‍ തന്നെ ഇരുന്നീടേണം വന്നൊരു വ്യാധി ഒഴിവാക്കാനായ് മാരകവ്യാധി….. മുമ്പും വന്നിട്ടുണ്ടീ വ്യാധികള്‍ ബ്ലാക്ക് ഡിസീസും, സ്പാനിഷ് ഫ്ലൂവും കഥകള്‍ മറന്നീടേണ്ടിവിടാരും കണ്ടുപിടിക്കും പ്രതിവിധി നമ്മള്‍! മാരകവ്യാധി… കുറ്റം കണ്ടു നടക്കേണ്ടിവിടെ ഊറ്റം കൊണ്ടു നടക്കേണ്ടിവിടെ പരസ്പരമങ്ങനെ പഴിചാരേണ്ട സ്പര്‍ദ്ധ പെരുത്തു നടന്നീടേണ്ട! മാരകവ്യാധി…. സമയം കിട്ടാതോടി നടന്നവര്‍ ക്ഷമയുടെ നെല്ലിപലകയില്‍ നിന്നു ചവിട്ടി, പുതിയൊരു താളം! നവജീവിത നിര്‍ണ്ണയ താളം. മാരകവ്യാധി……. എത്ര നിസ്സാരര്‍ നമ്മള്‍, എന്നൊരു പുത്തന്‍ സിദ്ധാന്തപൊരുള്‍ നമ്മള്‍ പഠിച്ചു, ചെറിയൊരു ഫ്ലൂവിന്‍ മാരക മരണ പെരുമഴ കണ്ട്! മാരകവ്യാധി…. മരണം കണ്ട് മടുത്തൊരു കൂട്ടര്‍ ആതുരശുശ്രൂഷകര്‍, അശ്രു പൊഴിച്ചു എന്നിതിനൊക്കെയൊരവസ്സാനം? എന്നൊരു ചിന്തയില്‍ ഞെട്ടിവിറച്ചു…

മെയ് 17 ന് ശേഷം രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഹോട്ട് സ്പോട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം

ന്യൂഡല്‍ഹി: കൊറോണ അണുബാധ തടയുന്നതിനായി മാര്‍ച്ച് 24 മുതല്‍ മെയ് 17 വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതുമൂലം രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ജനങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു. അത്തരമൊരു സാഹചര്യത്തില്‍, മെയ് 17 ന് ശേഷം സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കും എന്ന ചോദ്യം ഉയരുന്നുണ്ട്. ലോക്ക്ഡൗണ്‍ നിര്‍ത്തലാക്കുമോ അതോ നിരോധനം തുടരുമോ? ജില്ലയെയോ നഗരത്തെയോ നിരോധിക്കുതിനുപകരം ഹോട്ട് സ്പോട്ടുകള്‍ മാത്രമേ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുള്ളൂ എന്ന സൂചനയുമുണ്ട്. കൊറോണ പ്രതിസന്ധിയുടെ ഈ സമയത്ത്, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കണമെന്നാണ് പൊതുജനാഭിപ്രായം. കണ്ടെയ്ന്‍മെന്‍റ് സോണിന് പുറമെ മറ്റ് സ്ഥലങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. സമ്പദ്‌വ്യവസ്ഥയെ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ഇതിനകം നിരവധി മാര്‍ഗങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ഉല്‍പ്പാദനം, ചില്ലറ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതില്‍ പെടുന്നു. കോവിഡ് പടരാതിരിക്കാന്‍ ചില സംസ്ഥാനങ്ങള്‍ വലിയ തോതില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ…

പാസ് ഇല്ലാതെ വാളയാര്‍ ചെക്ക്പോസ്റ്റില്‍ എത്തിയ മലയാളികള്‍ക്ക് ആശ്വാസമായി ഹൈക്കോടതി

കൊച്ചി: പാസ് ഇല്ലാതെ കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച് വാളയാര്‍ ചെക്ക്പോസ്റ്റില്‍ കുടുങ്ങിയവര്‍ക്ക് ആശ്വാസമായി ഹൈക്കോടതി. ലോക്ക്ഡൗണും നിയന്ത്രണവും നിലനില്‍ക്കേയാണ് അതിര്‍ത്തി കടന്ന് കേരളത്തിലെത്താന്‍ ചിലര്‍ ശ്രമിച്ചത്. എന്നാല്‍, അവരെ കടത്തിവിടാന്‍ കഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതോടെയാണ് ഹൈക്കോടതി ഇടപെട്ട് അടിയന്തരമായി പാസ് നല്‍കി സംസ്ഥാനത്തേയ്ക്ക് കടത്തിവിടണമെന്ന് നിര്‍ദ്ദേശിച്ചത്. ഇന്നലെ അതിര്‍ത്തി വരെ വന്നെത്തി പാസില്ലാത്തതിനാല്‍ സംസ്ഥാനത്തേയ്ക്ക് കടക്കാന്‍ പറ്റാത്തവര്‍ക്ക് മാത്രമാണ് പാസ് നല്‍കേണ്ടത്. മറ്റുള്ളവര്‍ പാസില്ലാതെ വരാന്‍ ശ്രമിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഹൈക്കോടതിയ്ക്ക് കഴിയില്ല. അതുകൊണ്ട് നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പാസില്ലാതെ ഒരാളെയും കടത്തിവിടാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതിയില്‍ സര്‍ക്കാരെടുത്ത നിലപാട്. പാസില്ലാതെ കടത്തിവിട്ടാല്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നിരീക്ഷണ സംവിധാനം തകരാന്‍ ഇടയാക്കും. പാസില്ലാതെ ആരെയും കടത്തിവിടാനാവില്ലെന്ന് കോടതി നിര്‍ദേശിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് വാളയാറില്‍ കുടങ്ങിക്കിടക്കുന്നവര്‍ക്ക് മാത്രം പാസ് നല്‍കാന്‍…

ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് ലാല്‍ കെയേഴ്സിന്റെ റമദാന്‍ ഭക്ഷണ കിറ്റുകള്‍

മനാമ (ബഹ്റൈന്‍): കഴിഞ്ഞ രണ്ടാഴ്ചയായി നിലവിലെ സാഹചര്യങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന ബഹ്റൈനിലെ പ്രവാസികളെ കണ്ടെത്തി ഭക്ഷണസാധനങ്ങള്‍ എത്തിച്ച ബഹ്റൈന്‍ ലാല്‍ കെയേഴ്സിന്റെ രണ്ടാം ഘട്ട ഭക്ഷണ കിറ്റുകള്‍ വിതരണത്തിനു തയ്യാറായി. പുണ്യ റമദാന്‍ മാസത്തില്‍ ഭക്ഷണത്തിനു ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കു വിതരണം ചെയ്യാന്‍ അത്യാവശ്യ ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ നൂറോളം റമദാന്‍ കിറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് ലാല്‍ കെയെഴ്സ് പ്രസിഡന്‍റ് ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി എഫ്.എം. ഫൈസല്‍ എന്നിവര്‍ അറിയിച്ചു. ഇന്നു മുതല്‍ ബഹ്റൈനിലെ വിവിധ ഏരിയകളില്‍ ലാല്‍ കെയേഴ്സ് പ്രവര്‍ത്തകര്‍ അര്‍ഹരായവരെ കണ്ടെത്തി വിതരണം ചെയ്തു തുടങ്ങും. ചാരിറ്റി കണ്‍വീനര്‍ ജസ്റ്റിന്‍ ഡേവിസ്, ട്രഷറര്‍ ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ അനു കമല്‍, തോമസ് ഫിലിപ്പ്, ഷാന്‍, പ്രജില്‍ പ്രസന്നന്‍ എിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുത്. മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളായ ഡിറ്റോ, വൈശാഖ്, ഷിബു, സുബിന്‍, രതിന്‍, സജീഷ്, അരുണ്‍ നെയ്യാര്‍, അരുണ്‍ തൈക്കാട്ടില്‍,…