ഡീക്കന്‍ മെല്‍വിന്‍ പോളിന്‍റെ പൗരോഹിത്യ സ്വീകരണം മെയ് 16 ശനിയാഴ്ച്ച ചിക്കാഗോയില്‍

ബാള്‍ട്ടിമോര്‍: ചിക്കാഗോ സെ. തോമസ് സീറോമലബാര്‍ രൂപതയുടെ കീഴില്‍ ബാള്‍ട്ടിമോര്‍ സെ. അല്‍ഫോന്‍സാ ഇടവകയില്‍നിന്നുള്ള ഡീക്കന്‍ മെല്‍വിന്‍ പോള്‍ മംഗലത്തിന്‍റെ തിരുപ്പട്ടസ്വീകരണം മെയ് 16 ശനിയാഴ്ച്ച രാവിലെ പത്തരമണിക്ക് (ന്യൂയോര്‍ക്ക് സമയം പതിനൊന്നര) ചിക്കാഗോയില്‍ നടക്കും. മെയ് 30 ന് ഫിലാഡല്‍ഫിയ സെ. തോമസ് സീറോമലബാര്‍ ഫോറോനാദേവാലയത്തില്‍ നിരവധി ആള്‍ക്കാരുടെ സാന്നിദ്ധ്യത്തില്‍ വളരെ ആഘോഷമായി നടത്താനിരുന്ന തിരുപ്പട്ടശുശ്രൂഷയാണു കൊറോണാ വൈറസ്മൂലം സംജാതമായിരിക്കുന്ന പ്രത്യേക സാഹചര്യം പരിഗണിച്ച് ചിക്കാഗോ മാര്‍ തോമാശ്ലീഹാ കത്തീഡ്രലില്‍ വച്ചു പ്രൈവറ്റായി നടത്താന്‍ പുന:ക്രമീകരിച്ചിരിക്കുന്നത്. മെയ് 16 നു ചിക്കാഗോ സെ. തോമസ് സീറോമലബാര്‍ രൂപതാ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്‍റെ കൈവപ്പു ശുശ്രൂഷയിലൂടെ ഡീക്കന്‍ മെല്‍വിന്‍ പോള്‍ തിരുപ്പട്ടം എന്ന കൂദാശ സ്വീകരിക്കും. കുടുംബാംഗങ്ങളും, ബാള്‍ട്ടിമോര്‍ ഇടവക വികാരി റവ. ഫാ. വിസണ്‍ ആന്‍റണി, രൂപതാ വൊക്കേഷന്‍ ഡയറക്ടര്‍ റവ. ഫാ. പോള്‍…

കാലത്തിന്റെ കണക്ക് പുസ്തകം (നാടകാസ്വാദനം): ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍

ഒരു എഴുത്തുകാരനെ ആഴത്തില്‍ സ്വാധിനിക്കുന്ന ഒന്നാണ് ആ വ്യക്തി ജീവിക്കുന്ന സാമൂഹ്യവ്യവസ്ഥിതി. നമ്മുടെ പൂര്‍വ്വ പിതാക്കന്മാരടക്കം പലവിധ ചൂഷണങ്ങള്‍ക്ക് അടിമപെടുക മാത്രമല്ല നന്മയും തിന്മയും തമ്മിലുള്ള പോരാട്ടങ്ങള്‍ അന്നും ഇന്നും നടക്കുന്നു. കഴിഞ്ഞ പ്രളയകാലം നാടകകൃത്തിനെ സ്വാധിനിച്ചതുകൊണ്ടാകണം സങ്കീര്‍ണ്ണമായ ഒരു വിഷയം വസ്തുനിഷ്ഠമായ വിധത്തില്‍ നാടകരൂപത്തിലാക്കിയത്. ഒരു സംഭവത്തെ നാടകിയമാക്കുന്നത് അതിനുള്ളിലെ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളുമാണ്. നല്ല നാടകങ്ങളില്‍ നിന്ന് പുറത്തേക്ക് വരുന്ന ഓരോ വാക്കും അത് വെറും വാക്കുകളല്ല അതിലുപരി ജീവന്‍റെ തുടിപ്പുകളാണ്. മനുഷ്യന്‍റെ സ്വഭാവം കുറച്ചൊക്കെ സഹജീവികള്‍ക്കറിയാം എന്നാല്‍ പ്രകൃതിയുടെ സ്വഭാവം ആര്‍ക്കുമറിയില്ല. കാണാത്ത ഈശ്വരനെ നമുക്ക് കാണിച്ചു തരുന്നവര്‍ക്കുപോലും പ്രകൃതിയെപ്പറ്റി അന്തിമമായ ഒരു വ്യാഖ്യാനവും നല്‍കാന്‍ സാധിക്കുന്നില്ല. കാരണം കാലം അല്ലെങ്കില്‍ പ്രകൃതി എപ്പോഴാണ് ഒരു നിമിഷം അല്ലെങ്കില്‍ ദിവസങ്ങള്‍ മനുഷ്യനെ പിടിച്ചുകെട്ടി വിചാരണ ചെയ്യുന്നതെന്ന് ആര്‍ക്കുമറിയില്ല. കൊറോണ കോവിഡ് മാരക രോഗം അതിനൊരുദാഹരണമാണ്.…

വധശിക്ഷ എന്ന ഉപായം: എച്മുക്കുട്ടി

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ 35 കോടി ജനങ്ങള്‍ ആണ് ഉണ്ടായിരുന്നത്. ഇന്നത് 135 കോടിയാണ്. മാറിമാറി വന്ന ഒരു സര്‍ക്കാരും ഈ ജനതക്ക് വേണ്ടത്ര ആവശ്യമായ ജനക്ഷേമകരമായ പരിപാടികള്‍ ആസൂത്രണം ചെയ്ത് കാര്യക്ഷമമായി നടപ്പിലാക്കിയില്ല. ഇന്ത്യന്‍ സംസ്ക്കാരത്തിന്റെ ഏറ്റവും വലിയ അപചയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ടു കാര്യങ്ങള്‍ ഉണ്ട്. ഒന്ന് ഭൂരിപക്ഷമതമായ ഹിന്ദുമതത്തിലെ അതിനീചമായ ജാതിവ്യവസ്ഥ. ഇന്ത്യയിലെ മറ്റു മതങ്ങള്‍ പോലും ഹിന്ദു മതത്തിലെ ഈ നീചതയെ സ്വന്തമാക്കി, പല ആചാരങ്ങളേയും സ്വന്തമാക്കിയതുപോലെ. രണ്ട്‌ ഇന്ത്യന്‍ സംസ്ക്കാരത്തിന്റെ അടിയുറച്ച സ്ത്രീ വിരുദ്ധത. ഇവയെ മറികടക്കണമെങ്കില്‍ ഒറ്റമനസ്സോടെ ദീര്‍ഘവീക്ഷണത്തോടെ ജനക്ഷേമകരമായ പരിപാടികള്‍ നടപ്പാക്കാന്‍ സര്‍ക്കാരും പ്രതിപക്ഷവും മാധ്യമങ്ങളും ഉദ്യോഗസ്ഥരും നീതിന്യായവ്യവസ്ഥിതിയും ജനങ്ങളും പരിശ്രമിക്കണം. അതിവിടെ ഇല്ല. കാര്യങ്ങള്‍ ദിനംപ്രതി വഷളാകുകയാണ് അധിക മേഖലകളിലും സംഭവിച്ചിട്ടുള്ളത്. നിര്‍ഭയ കേസില്‍ ഞങ്ങള്‍ നാലഞ്ചു ആണുങ്ങള്‍ ഒരുമിച്ചുണ്ട് എന്ന അഹങ്കാരവും അവള്‍ ഒറ്റയ്ക്ക്…

സംസ്ഥാനങ്ങളുടെ സ്ഥിതിവിവരങ്ങള്‍ക്കനുസരിച്ച് ലോക്ക്ഡൗണില്‍ മാറ്റം വരുത്താന്‍ മുഖ്യമന്ത്രിമാര്‍ക്ക് അനുമതി നല്‍കണമെന്ന് മോദിയോട് പിണറായി വിജയന്‍

തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ നടപ്പിലാക്കിയ ലോക്ക്ഡൗണുകളില്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി മാറ്റം വരുത്താന്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് അനുമതി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഓരോ സംസ്ഥാനങ്ങളും വ്യത്യസ്ത നിലയിലുള്ള വെല്ലുവിളികളാണ് നേരിടുന്നത്. അതിനാല്‍ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ ന്യായമായ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടു. ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികള്‍ വിലയിരുത്തി നിയന്ത്രണങ്ങള്‍ക്ക് വിധേയമായ പൊതുഗതാഗതം അനുവദിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനം കേന്ദ്രത്തിന് മുന്നില്‍ വച്ച മറ്റു ആവശ്യങ്ങള്‍ ഇവയാണ്. റെഡ്‌സോണ്‍ ഒഴികെയുള്ള പട്ടണങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മെട്രോ റെയില്‍ സര്‍വ്വീസ് അനുവദിക്കണം. ഓരോ ജില്ലയിലേയും സ്ഥിതി സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തിയ ശേഷം മൂന്നു ചക്ര വാഹനങ്ങള്‍ അനുവദിക്കാവുന്നതാണ്. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കാം. ഓരോ…

സംസ്ഥാനത്ത് ഏഴു പേര്‍ക്കു കൂടി കൊറോണ വൈറസ്, എല്ലാവരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

തിരുവനന്തപുരം: കേരളത്തില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. നാലു പേര്‍ കാസര്‍ഗോഡ് ജില്ലയിലും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. കാസര്‍ഗോഡ് ജില്ലയിലെ നാലു പേര്‍ മഹാരാഷ്ട്രയില്‍ നിന്നും പാലക്കാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നും മലപ്പുറം ജില്ലയിലുള്ളയാള്‍ കുവൈത്തില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ വന്നവരാണ്. വയനാട് ജില്ലയിലുള്ളയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടില്ല. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 27 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇന്നലെ വരെ 1307 പേരാണ് അടുത്തിടെ വിദേശത്ത് നിന്നും വന്നത്. ഇതില്‍ 650 പേര്‍ വീട്ടിലും 641 പേര്‍ കോവിഡ് കെയര്‍ സെന്ററിലും 16 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതില്‍ 229…

ലോക്ക്ഡൗണുകള്‍ അവസാനിപ്പിക്കുന്നതിനു മുന്‍പ് ഇന്ത്യ ‘അതീവ ജാഗ്രത’ പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് ലോകമൊട്ടാകെ പടര്‍ന്നു പിടിക്കുകയും നിരവധി രാജ്യങ്ങള്‍ ലോക്ക്ഡൗണുകള്‍ പ്രാബല്യത്തില്‍ കൊണ്ടുവരികയും ചെയ്തത് ഈ വൈറസിന്റെ ത്വരിത വ്യാപനത്തെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സഹായകമായി എന്ന് ലോകാരോഗ്യ സംഘടന. രോഗവ്യാപനം ഒന്നാം ഘട്ടത്തില്‍ പിടിച്ചു നിര്‍ത്തുന്നതില്‍ ഇന്ത്യ വിജയിച്ചുവെന്നും എന്നാല്‍ അടുത്ത ഘട്ടത്തില്‍ സമൂഹ തലത്തില്‍ രോഗം വരുമ്പോള്‍ തന്നെ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള പ്രാദേശിക സര്‍ക്കാരുകളുടെ തയ്യാറെടുപ്പുകളെ ആശ്രയിച്ചിരിക്കും വിജയമെന്നും ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡേവിഡ് നബരൂ പറഞ്ഞു. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ലോകരാജ്യങ്ങളെ ബോധവ്ത്ക്കരിക്കാന്‍ ഡബ്ല്യു എച്ച് ഒ രൂപീകരിച്ച കമ്മിറ്റിയിലെ പ്രത്യേക പ്രതിനിധികളില്‍ ഒരാളാണ് ബ്രിട്ടീഷ് ഡോക്ടറായ ഡേവിഡ്. ഇന്ത്യ ഇതുവരെ രോഗ വ്യാപനത്തെ മികച്ച രീതിയില്‍ തടഞ്ഞുവെന്നും ചില നഗര കേന്ദ്രങ്ങളില്‍ മാത്രമായി ഒതുക്കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ലോക്ക്ഡൗണ്‍ മാറ്റുമ്പോള്‍ മറ്റു പല സ്ഥലങ്ങളിലും രോഗം പൊട്ടിപ്പുറപ്പെടുമെന്നും…

കൊവിഡ്-19 ലോക്ക്ഡൗണ്‍ ലഘൂകരിക്കുന്നു, ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ സര്‍‌വീസ് മെയ് 12 മുതല്‍ പുനരാരംഭിക്കും

ന്യൂഡല്‍ഹി: കൊവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ഗതാഗതം നിരോധിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ മെയ് 12 മുതല്‍ ട്രെയിന്‍ സര്‍‌വീസ് പുനരാരംഭിക്കുന്നു. ആദ്യ ഘട്ടത്തില്‍ ന്യൂഡല്‍ഹിയില്‍ നിന്ന് മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, തിരുവനന്തപുരം തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ 15 കേന്ദ്രങ്ങളിലേക്കും തിരിച്ചും ആകെ 30 സര്‍വ്വീസുകളാണ് ഉണ്ടാവുക. കേരളത്തിലേക്കുള്ള ആദ്യ തീവണ്ടി ഡല്‍ഹിയില്‍ നിന്ന് ബുധനാഴ്ച പുറപ്പെടും. ഈ തീവണ്ടി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. ആഴ്ചയില്‍ മൂന്ന് രാജധാനി സര്‍വ്വീസുകളായിരിക്കും തിരുവനന്തപുരത്തേയ്ക്കും തിരിച്ചും ഉണ്ടാവുക. നേരത്തെ ഹസ്രത്ത് നിസാമുദീനില്‍ നിന്ന് ആരംഭിച്ചിരുന്ന രാജധാനി സര്‍വ്വീസുകള്‍ ഇത്തവണ ന്യൂഡല്‍ഹിയില്‍ നിന്നായിരിക്കും പുറപ്പെടുക. കൊങ്കണ്‍ വഴിയായിരിക്കും സര്‍വ്വീസ്. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ബുധനാഴ്ച ആരംഭിക്കുന്ന തീവണ്ടിയ്ക്ക് തിരുവനന്തപുരം കൂടാതെ രണ്ട് സ്‌റ്റോപ്പുകള്‍ മാത്രമേയുള്ളൂവെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. കോഴിക്കോട്ടും എറണാകുളത്തും മാത്രമേ തീവണ്ടി നിര്‍ത്തുകയുള്ളൂ. ആദ്യം തിരുവനന്തപുരം ഉള്‍പ്പെടെ ഒമ്പത് സ്റ്റോപ്പുകള്‍ ഉണ്ടെന്നാണ്…

Covid-19: Reported Cases, Countries, Territory and Number of Deaths

The coronavirus COVID-19 is affecting 212 countries and territories around the world and 2 international conveyances. The day is reset after midnight GMT+0. The list of countries and territories and their continental regional classification is based on the United Nations Geoscheme. Sources are provided under “Latest Updates”. Open link for Live updates:  Live updates on Corona Virus 

കാനഡയില്‍ കോഴി ഫാം ജീവനക്കാരന്‍ കൊവിഡ്-19 ബാധയേറ്റ് മരിച്ചു

കാനഡയിലെ മേപ്പിള്‍ ലീഫ് കോഴി ഫാമിലെ ജീവനക്കാരന്‍ കോവിഡ്-19 പിടിപെട്ട് മരിച്ചു. കൂടാതെ 25 പേര്‍ക്ക് പോസിറ്റീവും സ്ഥിരീകരിച്ചു. മരണം ഇനിയും ഉയര്‍ന്നേക്കാമെന്ന് സംശയിക്കുന്നു. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബ്രാംപ്ടണ്‍ പ്ലാന്റിലെ ജീവനക്കാരനാണ് മരിച്ചത്. മലയാളികള്‍ ഈ ഫാമില്‍ നിന്നാണ് കോഴിയെ വാങ്ങുന്നത്. അതുകൊണ്ട് അവരും ആശങ്കയിലാണ്. വിലക്കുറവായതുകൊണ്ട് എല്ലാവരും ഈ ഫാമില്‍ വന്നാണ് കോഴിയെ വാങ്ങുന്നത്. . മലയാളികള്‍ ഏറ്റവും കൂടുതല്‍ വാങ്ങിച്ചു ഫ്രിഡ്ജില്‍ വച്ചിരിക്കുന്നതും ഈ കമ്പനിയുടെ തന്നെയാണ്. അതുപോലെതന്നെ അമേരിക്കയിലെ ആമസോണിലെ കോവിഡ് 19 പിടിച്ചതും കാനഡയിലെ ജീവനക്കാരും ആശങ്കയിലാണ് 600 കൂടുതല്‍ ജീവനക്കാര്‍ക്ക് കോവിഡ് വന്നതുകൊണ്ട് കാനഡയിലെ ജീവനക്കാരും പേടിയിലാണ് . യുഎസിലെതന്നെ രണ്ടാമത്തെ വലിയ തൊഴില്‍ ദാതാവാണ് ആമസോണ്‍. കോവിഡ് വ്യാപനത്തിനിടയില്‍ 1.75 ലക്ഷംപേരെയാണ് കമ്പനി ജോലിക്കെടുത്തത്. ഈ കോഴി ഫാമിന് അടുത്തുതന്നെ ആമസോണിന് കാനഡയിലെ ഏറ്റവും കൂടുതല്‍ ഡിസ്ട്രിബൂഷന്‍ സെന്ററുകള്‍…

സ്വാമി സദ്യോജതയുടെ ശ്വസന, ധ്യാന ശില്പശാല മെയ് 17-ന്

ഫീനിക്സ്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ശ്വസന, ധ്യാന ശില്പശാല സംഘടിപ്പിക്കുന്നു. മെയ് 17 ന് വെബ്‌നാറായി നടത്തുന്ന പരിപാടി നയിക്കുന്നത്ശ്രീ ശ്രീ രവിശങ്കറിന്റെ പ്രധാന ശിഷ്യന്‍ സ്വാമി സ്വാമി സദ്യോജതയാണ്. തൃശ്ശൂര്‍ സ്വദേശിയും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയുമായ സ്വാമി സദ്യോജത ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ ഡയറക്ടറാണ്. ദൈനംദിന ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ സഹായിക്കുന്ന ആര്‍ട്ട് ഓഫ് ലിവിംഗ് ബ്രീത്തിംഗ് പ്രോഗ്രാമുകളുടെ സീനിയര്‍ ഫാക്കല്‍റ്റി തെക്ക്കിഴക്കന്‍ ഏഷ്യ, റഷ്യ, കൊറിയ, മംഗോളിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ശ്രീ ശ്രീ കോളേജ് ഓഫ് ആയുര്‍വേദ സയന്‍സ് ആന്‍ഡ് റിസര്‍ച്ചിന്റെ സ്ഥാപക ഡയറക്ടര്‍ ഇന്ത്യയിലെയും ശ്രീലങ്കയിലെയും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ആഴത്തില്‍ ഇടപെട്ടിട്ടുണ്ട്. ശ്രീലങ്കയിലെ യുദ്ധബാധിത പ്രദേശങ്ങളില്‍ സമാധാനവും ഐക്യവും വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. സുനാമിയെത്തുടര്‍ന്ന് ട്രോമാ റിലീഫും കൗണ്‍സിലിംഗും നല്‍കുന്നതിന്…