അയിത്തം (നര്‍മ്മം): ജോണ്‍ ഇളമത

കാലം മാറി, കോലം മാറി എന്നൊക്കെ പറഞ്ഞിട്ടെന്താ കാര്യം. കാര്യങ്ങളെല്ലാം വീണ്ടും പഴേപടിലോട്ട് വരുന്നോ എന്നൊരു തോന്നല്‍. കാലത്ത് ഞാനും ഭാര്യയും കൂടെ നടക്കാനിറങ്ങിയതാണ്. ലോക്ഡൗണ്‍ കാലമല്ലേ! എങ്കിലും എത്ര നേരോന്നു വെച്ചാ വീട്ടിലെ “കരുതല്‍ തടങ്കലില്‍” കഴിയുന്നെ. കോറോണ ഇന്നുതീരും നാളെ തീരൂന്നൊക്കെ കരുതീട്ട് നീണ്ടു നിണ്ടു പോണു. ങാ, ആര്‍ക്കറിയാം എന്നാ ഇതിനൊരു വാക്‌സീനോ, മരുന്നോ കണ്ടുപിടിക്കുന്നേന്ന് ഈ ‘സ്‌റ്റേഹോം’ നീണ്ടുനീണ്ട് ഒരു ‘ഡിനയല്‍’ സ്‌റ്റേജിലെത്തീട്ടില്ലേന്നും ഇടക്കൊക്കെ ഒരു തോന്നല്‍, ചിലരുടെ ഒക്കെ നടപ്പും എടുപ്പും കണ്ടാല്‍. ഓ, അതൊക്കെ പോയി എന്തോന്ന് കൊറോണാ! എന്നമട്ടില്‍. ഞങ്ങളും സര്‍ക്കാരു നിയമം പാലിക്കേണ്ടതു കൊണ്ടും, മറ്റുള്ളവരെ കരുതേണ്ടതു കൊണ്ടും, അതിലൊക്കെ ഉപരി സ്വന്തമായി പ്രിക്കോഷന്‍ എടുക്കേണ്ടതിന്റെ പേരിലും മാസ്ക് ധരിക്കാതെ പുറത്തേക്കിറങ്ങാറില്ല. എന്നാല്‍ ചിലരെടെ നോട്ടംകണ്ടാ, നമ്മളു നാട്ടിലെ ഓണത്തിന് പുലിവേഷം കെട്ടി കടുവാ കളിക്കിറങ്ങിയ…

കോവിഡ്-19: ലോകത്തൊട്ടാകെ മരണ സംഖ്യ 300,000 കവിഞ്ഞു, അമേരിക്കയും യുകെയും ഒന്നും രണ്ടും സ്ഥാനങ്ങളില്‍

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയേറ്റ് ആഗോളതലത്തില്‍ നടന്ന മരണങ്ങള്‍ വ്യാഴാഴ്ച 300,000 കടന്നു. വൈറസ് ബാധിതരുടെ എണ്ണം 4.5 ദശലക്ഷത്തിനടുത്തെത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതില്‍ പകുതിയോളവും അമേരിക്കയിലും യുകെയിലും ഇറ്റലിയിലുമാണ്. ജനുവരി 10 നാണ് ചൈനയിലെ വുഹാനില്‍ നിന്ന് ഈ വൈറസ് പൊട്ടിപ്പുറപ്പെട്ട് ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ ഒരു ലക്ഷം കടക്കാന്‍ 91 ദിവസവും 200,000 ല്‍ എത്താന്‍ 16 ദിവസവും കൂടി എടുത്തതായി സര്‍ക്കാരുകളുടെ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. 200,000ത്തില്‍ നിന്ന് 300,000 മരണങ്ങളിലേക്ക് എത്താന്‍ 19 ദിവസമെടുത്തു. ലോകത്തിലെ ഏറ്റവും മാരകമായ പകര്‍ച്ചവ്യാധികളില്‍ ഒന്നായ മലേറിയയുമായി താരതമ്യം ചെയ്യുമ്പോള്‍ മലേറിയ പിടിപെട്ട് പ്രതിവര്‍ഷം 400,000 ആളുകളാണ് മരിച്ചത്. കോവിഡ്-19 ബാധിച്ച് അമേരിക്കയില്‍ 85,000ത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യു കെയിലും ഇറ്റലിയിലും 30,000 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ്-19ന്റെ നിലവിലെ സ്ഥിതി…

UAE-based Aries is now Saudi Aramco Approved

13.05.2020, Saudi Arabia: UAE-based Aries Marine Services Est is one among the very few listed NDT companies based in Saudi Arabia that have received the approval of Saudi Aramco, the largest multinational petroleum and natural gas company in the Kingdom of Saudi Arabia. Aries Marine has received approval for its Conventional NDT services. Recently, Aries Marine also secured the approval of SABIC, which has accelerated the organization’s reach in the Kingdom of Saudi Arabia. Reckoned as one among the best inspection and maintenance companies in the world, Aries Marine and…

സര്‍ദാര്‍ പട്ടേല്‍ (അദ്ധ്യായം 12, പ്രതിമയേക്കാള്‍ ഉയരം ആ മഹത്വം): കാരൂര്‍ സോമന്‍

വേഷത്തിലും ജീവിതശൈലിയിലും ജവഹര്‍ലാല്‍ നെഹ്റു തികച്ചും പാശ്ചാത്യ സംസ്കാരം പിന്‍തുടരുന്ന ആളായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. പട്ടേല്‍ തനി ഇന്ത്യക്കാരനും. പക്ഷെ പാശ്ചാത്യ സോഷ്യലിസം ഉള്‍കൊണ്ട ഒരു സാമൂഹ്യ വളര്‍ച്ചക്ക് മാത്രമേ ഇന്ത്യക് വളര്‍ച്ചയുള്ള എന്ന വാദത്തോടെ പട്ടേല്‍ പ്രതികരിച്ചത് സോഷ്യലിസം പ്രസംഗങ്ങളില്‍ ഒതുങ്ങിയാല്‍ പോര പ്രവര്‍ത്തന പുരോഗമന കാഴ്ചപ്പാടുകള്‍ ഉള്‍കൊണ്ടുവേണം ഇന്ത്യ മുന്നോട്ട് പോകേണ്ടത്. പാശ്ചാത്യ രാജ്യങ്ങളിലെ മുതലാളിമാരാണ് കമ്പോളങ്ങള്‍ തുറന്ന് മേല്‍കോയ്മ നേടുന്ന കാര്യവും പട്ടേലറിയിച്ചു. ഇതുമായി ബന്ധപെട്ട് നെഹ്രുവും പട്ടേലും തമ്മില്‍ കമ്പോള ലാഭനഷ്ട സംവാദങ്ങളുയര്‍ന്നു. ഇതിന്‍റെ പേരില്‍ പല ചര്‍ച്ചാവേദികളിലും പട്ടേലും നെഹ്റുവും ഏറ്റുമുട്ടിയിരുന്നു. എന്നാല്‍ ഇരുവരും പരസ്പരം ബഹുമാനിച്ചിരുന്നതിനാലും ഗാന്ധിജി എന്ന ഇരുവര്‍ക്കും ആദരണീയനയാന നേതാവ് മധ്യത്തില്‍ ഉണ്ടായിരുന്നതിനാലും ആശയ സംഘട്ടനങ്ങള്‍ ഒരിക്കലും പരിധിവിട്ടില്ല. എന്നാല്‍ പട്ടേലിനെ വരുതിയിലാക്കാന്‍ മൗണ്ട് ബാറ്റന്‍ പലപ്പോഴും വിഷമിച്ചു. സ്വാതന്ത്ര്യം ഏതാണ്ട് ഉറപ്പായ ഘട്ടത്തില്‍ പട്ടേല്‍ ഉയര്‍ത്തിയ…

The Community Chest Awards Coronavirus Emergency Fund Grants to Area Agencies

Summary: The Community Chest awarded over $50,000 in grants from its recently launched Coronavirus Emergency Fund to agencies meeting increased demands for services in eastern Bergen County, New Jersey. (Englewood, New Jersey; May 14, 2020) –- The Community Chest announces the awarding of over $50,000 in grants from its Coronavirus Emergency Fund to 13 agencies. Founded in 1933, The Chest is a nonprofit organization serving eastern Bergen County and headquartered in Englewood, New Jersey working with area agencies providing support to people in need. With a mission to strengthen the…

മിഡില്‍ ഈസ്റ്റിലെ ഏരീസ് മറൈന്‍ സൗദി അരാംകോയുടെ അംഗീകാരം കരസ്ഥമാക്കി

സൗദി അറേബ്യ: സൗദി അറേബ്യയിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര പെട്രോളിയം, പ്രകൃതി വാതക കമ്പനിയായ സൗദി അരാംകോയുടെ അംഗീകാരം കരസ്ഥമാക്കി മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ മറൈന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഏരീസ് മറൈന്‍. ഇതോടെ സൗദി അറേബ്യ ആസ്ഥാനമായി ലിസ്റ്റു ചെയ്യപ്പെട്ട ചുരുക്കം എന്‍ഡിടി കമ്പനികളില്‍ ഒന്നായി ഏരീസ് മറൈന്‍ സര്‍വീസസ് മാറി. പരമ്പരാഗത എന്‍ഡിടി സേവനങ്ങള്‍ക്കാണ് ഏരീസ് മറൈന്‍ അംഗീകാരം നേടിയത്. അടുത്തിടെ, ഏരീസ് മറൈന്‍ SABIC അംഗീകാരവും നേടിയിരുന്നു. ഇതും സ്ഥാപനത്തിന് സൗദി അറേബ്യയില്‍ മികച്ച അടിത്തറ നേടിക്കൊടുത്തിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഇന്‍സ്പെക്ഷന്‍ & മെയിന്‍റെനന്‍സ് കമ്പനികളിലൊന്നായ ‘ഏരീസ് മറൈന്‍ ആന്‍ഡ് എിനീയറിംഗ് സര്‍വീസസ് ‘, മിഡില്‍ ഈസ്റ്റിലെ ഏറ്റവും വിപുലമായ ‘ ഇന്‍സ്പെക്ഷന്‍ & നോണ്‍ഡിസ്ട്രക്റ്റീവ് ടെസ്റ്റിംഗ് ‘ വിഭാഗം കൂടിയാണ്. പരിചയസമ്പരായ ഡിസ്ട്രക്റ്റീവ്, നോണ്‍ഡിസ്ട്രക്റ്റീവ് ടെസ്റ്റിംഗ് (എന്‍ഡിടി)/ഒസിടിജി/തെര്‍മോഗ്രാഫി/എഡ്ഡി കറന്‍റ്/ ക്യുസി/വെല്‍ഡിംഗ്/പെയിന്‍റിംഗ്…

ശശിധരന്‍ പൊന്നന്‍ (60) കണക്റ്റിക്കട്ടില്‍ അന്തരിച്ചു

അതിജീവനത്തതിനായി പ്രവാസ ജീവിതത്തിലേക്ക് കടന്നുവന്ന ഒരു മലയാളി കൂടി അമേരിക്കയില്‍ അകാലചരമം പ്രാപിച്ചു. വര്‍ക്കലയില്‍ നിന്നും കണക്ടികറ്റിലേക്ക് കുടിയേറിയ ശശിധരന്‍ പൊന്നന്‍ മെയ് പത്താം തീയതി ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ഈ ലോകത്തോട് വിട പറഞ്ഞു. പരേതന്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങളായി കുടുംബസമേതം അമേരിക്കയില്‍ സ്ഥിരതാമസമായിരുന്നു. മലയാളി അസോസിയേഷന്‍ ഓഫ് സതേണ്‍ കണക്ടിക്കട്ടിന്റെ (മാസ്കോണ്‍) സന്തത സഹചാരികൂടിയായിരുന്നു. ഹിന്ദു ട്രഡീഷന്‍ അനുസരിച്ചുള്ള ശവസംസ്കാരച്ചടങ്ങുകള്‍ മെയ് 16 ശനിയാഴ്ച രാവിലെ 9:00 മണിക്ക് ബെര്‍ലിന്‍ സിറ്റിയിലെ ലാഡി ഫ്യൂണറല്‍ ഹോമില്‍ വെച്ചു നടത്തും. ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന ഇദ്ദേഹത്തിന്റെ കുടുംബത്തിന്, പെട്ടെന്നുള്ള ഈ വേര്‍പാട് വലിയ ഒരു ബാധ്യതയായിട്ടുണ്ട്. സന്തപ്ത കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം, ഈ കുടുംബത്തിന് വേണ്ടതായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായി മലയാളി അസോസിയേഷന്‍ ഓഫ് സതേണ്‍ കണക്ടിക്കട്ടിന്റെ (മാസ്കോണ്‍) പ്രസിഡന്റും, ഫോമാ നാഷണല്‍ കമ്മറ്റി മെമ്പറുമായ…

ബ്രിട്ടനില്‍ മലയാളിയായ വനിതാ ഡോക്ടര്‍ കൊവിഡ്-19 പിടിപെട്ട് മരിച്ചു

ലണ്ടന്‍: കൊറോണ വൈറസ് ബാധയേറ്റ് മലയാളിയായ ഡോ. പൂര്‍ണ്ണിമാ നായര്‍ (55) മരിച്ചു. ഇംഗ്ലണ്ടിലെ കൗണ്ടി ഡർഹാമിലെ ബിഷപ്പ് ഓക്ക്‌ലാന്‍ഡിലെ സ്റ്റേഷന്‍ വ്യൂ മെഡിക്കല്‍ സെന്ററിലെ ജനറല്‍ പ്രാക്ടീഷണര്‍ ആയിരുന്നു. മാര്‍ച്ച് 27 മുതല്‍ ലൈഫ് സപ്പോര്‍ട്ടിലായിരുന്നു. അതിനു രണ്ടാഴ്ച മുമ്പാണ് രോഗം ബാധിച്ചത്. സ്റ്റോക്ക്ടണ്‍ ഓണ്‍ടീസിലെ നോര്‍ത്ത് ടീസ് ആശുപത്രിയില്‍ വെച്ചാണ് അവര്‍ മരിച്ചത്. കൊറോണ വൈറസിനെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേരിട്ട് സംഭാവന നല്‍കുന്ന യുകെ മെഡിക്കല്‍ കമ്മ്യൂണിറ്റിയിലെ പത്താമത്തെ അംഗമാണ് പൂര്‍ണ്ണിമ നായര്‍. ഞങ്ങളുടെ പ്രിയപ്പെട്ട, മൂല്യവത്തായ സഹപ്രവര്‍ത്തകയും സുഹൃത്തും ആയ ഡോ. പൂര്‍ണിമ നായരുടെ മരണം ഞങ്ങളെ അതീവ ദുഃഖത്തിലാഴ്ത്തി എന്ന് മെഡിക്കല്‍ സെന്‍റര്‍ ഒരു സന്ദേശത്തില്‍ പറഞ്ഞു. ബിഷപ്പ് ഓക്ക്‌ലാന്‍ഡ് എംപി ഡെഹെ ഡേവിഡ്സണ്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ എഴുതി, ‘ഡോക്ടര്‍ ഞങ്ങളുടെ കമ്മ്യൂണിറ്റിയിലെ അറിയപ്പെടുന്നതും പ്രധാനപ്പെട്ടതുമായ ഒരു അംഗമായിരുന്നു. ഞങ്ങള്‍ക്ക്…

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലുടനീളം കൊവിഡ്-19; ലെസോത്തോയില്‍ അണുബാധ കേസ് ഉയര്‍ന്നു

മെസെരു (ലെസോത്തോ): ദക്ഷിണാഫ്രിക്കയിലെ ചെറിയ രാജ്യമായ ലെസോത്തോയില്‍ ബുധനാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആഫ്രിക്കയിലെ 54 രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ രാജ്യത്ത് എത്തിയ ഒരാളെ കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയെങ്കിലും രോഗത്തിന്‍റെ ലക്ഷണങ്ങളൊും ഉണ്ടായിരുന്നില്ലെന്ന് ലെസോത്തോ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗിയെ ക്വാറന്റൈനിലാക്കി. . 2 ദശലക്ഷം ജനസംഖ്യയുള്ള ലെസോത്തൊ, ദക്ഷിണാഫ്രിക്കയോട് ചേര്‍ന്നു കിടക്കുന്ന രാജ്യമാണ്. ഈ ഭൂഖണ്ഡത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ദക്ഷിണാഫ്രിക്കയില്‍ കോവിഡ് 19 കേസുകളില്‍ 12,074 കേസുകളും 217 പേര്‍ മരിച്ചു. ലോകത്താകമാനം 2.97 ലക്ഷത്തിലധികം മരണങ്ങള്‍ ലോകമെമ്പാടുമുള്ള കൊറോണ വൈറസ് മൂലം ഇതുവരെ 297,491 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, അണുബാധ 4,364,172 ആയി. പകര്‍ച്ചവ്യാധി ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യത്ത് ചൊവ്വാഴ്ച വരെ 84,387 പേര്‍ മരിച്ചു. 1,390,764 അണുബാധകള്‍…

കൊറോണ വൈറസ്: ഇന്ത്യയില്‍ മരണസംഖ്യ 2500 കവിഞ്ഞു

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ മൂലം 134 പേര്‍ മരിച്ച ശേഷം മരിച്ചവരുടെ എണ്ണം 2,549 ആയി ഉയര്‍ന്നു. അതേസമയം, ബുധനാഴ്ച രാവിലെ എട്ട് മണി മുതല്‍ 3,722 പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനുശേഷം രോഗബാധിതരുടെ എണ്ണം 78,003 ആയി ഉയര്‍ന്നു. രാജ്യത്ത് 49,219 പേര്‍ ചികിത്സയിലാണെന്നും 26,234 പേര്‍ക്ക് രോഗം ഭേദമായെന്നും, ഒരു രോഗി രാജ്യത്തിന് പുറത്തേക്ക് പോയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 33.63 ശതമാനം രോഗികള്‍ സുഖം പ്രാപിച്ചുവെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. രോഗബാധിതരില്‍ വിദേശ പൗരന്മാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ മുതല്‍ വ്യാഴാഴ്ച രാവിലെ വരെ 134 പേര്‍ മരിച്ചു. ഇതില്‍ 54 പേര്‍ മഹാരാഷ്ട്രയില്‍, ഗുജറാത്തില്‍ 29, ദില്ലിയില്‍ 20, പശ്ചിമ ബംഗാളില്‍ 9, മധ്യപ്രദേശില്‍ 7, രാജസ്ഥാനില്‍ 4, തമിഴ്നാട്ടില്‍ 3, തെലങ്കാന, കര്‍ണാടക,…