അന്നമ്മ മാത്യുവിന്റെ (94) പൊതുദര്‍ശനം ഞായറാഴ്ച

ന്യൂയോര്‍ക്ക്: വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു ഇന്നലെ സ്റ്റാറ്റന്‍ഐലന്റില്‍ നിര്യാതയായ അന്നമ്മ മാത്യു(94)വിന്റെ പൊതുദര്‍ശനം മെയ് 17-നു ഞായറാഴ്ച മാത്യൂസ് ഫ്യൂണറല്‍ ഹോമില്‍ വച്ചു നടത്തും. ഉച്ചയ്ക്ക് 12 മണി മുതല്‍ 2 വരെയുള്ള വേക്ക് സര്‍വീസ് നിലവിലുള്ള സാമൂഹ്യ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും നടത്തും. തിങ്കളാഴ്ച രാവിലെ ഫ്യൂണറല്‍ ഹോമില്‍ വച്ചു സംസ്കാര ശുശ്രൂഷകളും തുടര്‍ന്നു 11 മണിക്ക് ഫെയര്‍വ്യൂ സെമിത്തേരിയില്‍ സംസ്കാരം. 10 പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇടുക്കി രാജകുമാരി മേക്കാംകുന്നേല്‍ കുടുംബാംഗമായ പരേതനായ മാത്യുവിന്റെ ഭാര്യയായ അന്നമ്മ മാത്യു ദീര്‍ഘകാലമായി അമേരിക്കയില്‍ സ്ഥിരതാമസമായിരുന്നു. പേരക്കുട്ടികളേയും, കൊച്ചു പേരക്കുട്ടികളേയും കാണുവാനും, സ്‌നേഹാദരവുകള്‍ നേടാനും അസുലഭ ഭാഗ്യം ലഭിച്ച മാതാവായിരുന്നു പരേത. ചിട്ടയായ ജീവിതവും കറയറ്റ ദൈവ വിശ്വാസവും കൈമുതലായുള്ള അന്നമ്മ മരണശേഷം മാതൃഇടവയായ രാജകുമാരി സെന്റ് ജോണ്‍സ് ഗാഗുല്‍ത്താ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ പ്രിയ…

മാത്യു ചെരുവില്‍ തോമസ് (71) നിര്യാതനായി

ന്യുയോര്‍ക്ക്: സെന്റ് ജയിംസ്, ലോംഗ് ഐലന്‍ഡില്‍ താമസിക്കുന്ന മാത്യു ചെരുവില്‍ തോമസ്, 71, നിര്യാതനായി. ന്യു ഹൈഡ്പാര്‍ക്കില്‍ എല്‍.ഐ.ജെ. നോര്‍ത്ത് വെല്‍ ഹോസ്പിറ്റലില്‍ എം.ആര്‍.ഐ. ടെക്ക്‌നോളജിസ്റ്റ് ആയിരുന്നു. 43 വര്‍ഷം മുന്‍പാണു അമേരിക്കയിലെത്തിയത്. പന്തളം കുളനട മാന്തുക ചരൂവില്‍ പുതിയ വീട്ടില്‍ പരേതരായ ചരിവില്‍ കോരുള തോമസിന്റെയും ശോശാമ്മ തോമസിന്റെയും പുത്രനാണ്. നോര്‍ത്ത് വെല്‍ ഹെല്ത്ത് സിസ്റ്റം വൈസ് പ്രസിഡന്റായ ഭാര്യ ഡോ. ലില്ലി തോമസ് മല്ലപ്പള്ളി കൈപ്പുരേടത്തു മാളിയേക്കല്‍ പരേതനായ കെ.എം. എബ്രഹാമിന്റെ പുത്രിയാണ്. മക്കള്‍: ആഷിഷ് തോമസ്, ടീന തോമസ്. മരുമകന്‍: സന്തോഷ് സേവിയര്‍. സഹോദരര്‍: കുരുവിള സി. തോമസ്, ഫിലഡല്ഫിയ; കോശി തോമസ്, മോണ്ട്രിയോള്‍, കാനഡ; വര്‍ഗീസ് തോമസ്, മെല്‍ വില്‍, ന്യു യോര്‍ക്ക്; ബാബു സി. തോമസ്, ഫിലഡല്ഫിയ; ആലീസ് രാജന്‍, ഈസ്റ്റ് മെഡോ, ന്യു യോര്‍ക്ക്; സജി സി. തോമസ്,…

കാരുണ്യത്തിന്റെ മാലാഖമാര്‍ ഉള്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാപ്പിന്റെ ആദരം

ഫിലഡല്‍ഫിയ: ലോകം മുഴുവന്‍ ഭയന്ന് വിറയ്ക്കുന്ന കോവിഡ്19 എന്ന മഹാ വിപത്തിന്റെ സംഹാരതാണ്ഡവത്തിനു മുന്നില്‍ നിന്നും ലോക ജനതയെ വീണ്ടെടുക്കുന്നതിനായി സ്വജീവന്‍ പോലും വകവയ്ക്കാതെ സേവനം അര്‍പ്പിക്കുന്ന മുന്‍നിര പോരാളികളായ മെഡിക്കല്‍ വിഗ്ദരും നേഴ്‌സുമാരുള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ത്യാഗോജ്ജലമായ സേവനങ്ങള്‍ക്കും കരുതലിനും മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലഡല്‍ഫിയാ (മാപ്പ്) ആദരവുകള്‍ അര്‍പ്പിച്ചു. ഏതാനും മാസങ്ങളായി ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനു കാരണമായ കോവിഡ് 19 എന്ന മഹാമാരിക്കെതിരായുള്ള യുദ്ധമുഖത്ത് ഏറ്റവും മുന്‍ നിരയില്‍ നിന്നുകൊണ്ട്, ആരോഗ്യരംഗത്തെ പ്രഫഷനലുകള്‍ക്കൊപ്പം സമര്‍പ്പണത്തിന്റെയും കരുതലിന്റെയും ചൈതന്യത്തോടെ സധൈര്യം പോരാടി സേവനം നടത്തുന്ന ഭൂമിയിലെ മാലാഖാമാര്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്നും, നേഴ്‌സസ് ഡേ ആയി ലോകം ആചരിക്കുന്ന ഈ സമയം തന്നെ മാപ്പ് അവരെ ആദരിക്കുവാനായി തിരഞ്ഞെടുത്തത് ഏറ്റവും ഉചിതവും അഭിനന്ദനാര്‍ഹവുമാണെന്ന് ഏവരും അഭിപ്രായപ്പെട്ടു. നേഴ്‌സിംഗ് സമൂഹത്തില്‍ നിന്നും നിരവധി പേരുടെ…

കോവിഡ്-19 പ്രതിരോധ വാക്സിന്‍ ഉണ്ടാക്കിയാലും ഇല്ലെങ്കിലും അമേരിക്ക ഉടന്‍ വീണ്ടും തുറക്കും: ട്രം‌പ്

വാഷിംഗ്ടണ്‍: കൊറോണ വൈറസ് അമേരിക്കയെ തകര്‍ത്തുവെങ്കിലും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം സാധാരണ നിലയിലാക്കാന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ ഇല്ലാതാക്കുന്നതിനായി വാക്സിന്‍ നിര്‍മ്മിക്കണോ വേണ്ടയോ എന്ന് അദ്ദേഹം ജനങ്ങളോട് ചോദിച്ചു. എന്തുതന്നെയായാലും അമേരിക്ക ഉടന്‍ വീണ്ടും തുറക്കാന്‍ പോകുകയാണ്. റോസ് ഗാര്‍ഡനില്‍ നടന്ന വൈറ്റ് ഹൗസ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച ട്രം‌പ് പൗരന്മാരെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ അഭ്യര്‍ത്ഥിച്ചു. ‘ഇന്ന് രാവിലെയോടെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും വീണ്ടും തുറക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ജനങ്ങള്‍ നിരന്തരമായ ശ്രദ്ധയോടെ മികച്ച പ്രവര്‍ത്തനം നടത്തുന്നു, മുമ്പത്തെപ്പോലെ ജീവിതം സാധാരണ നിലയിലാക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു, അതുകൊണ്ട് എല്ലാവരും അമേരിക്കന്‍ ജീവിത രീതിയിലേക്ക് മടങ്ങുക,’ അദ്ദേഹം പറഞ്ഞു. ‘വളരെ പ്രധാനപ്പെട്ട ഒരു കാര്യം വ്യക്തമാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കൊറോണയെ ഉന്മൂലനം ചെയ്യുന്നതിനായി വാക്സിന്‍ ഉണ്ടാക്കിയാലും ഇല്ലെങ്കിലും, അമേരിക്ക മുമ്പത്തെ സംവിധാനത്തിലേക്ക് മടങ്ങാന്‍ പോകുന്നു.…

കൊവിഡ്-19 അണുബാധ കേസുകള്‍ ഇന്ത്യയില്‍ 90,000 കടക്കുന്നു, അഞ്ച് നഗരങ്ങളിലായി 46,000 രോഗികള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം രാജ്യത്ത് 90,000 കവിഞ്ഞു. വടക്ക് ജമ്മു കശ്മീര്‍ മുതല്‍ കേരളം, ഒഡീഷ, തെക്ക് ബീഹാര്‍ വരെ ശനിയാഴ്ച പുതിയ കേസുകള്‍ ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും 90,000ത്തിലധികം വര്‍ദ്ധിച്ചു. പുതിയ കേസുകളില്‍ ഭൂരിഭാഗവും വിദേശത്ത് നിന്ന് മടങ്ങുകയോ രാജ്യത്തെ വലിയ നഗരങ്ങളില്‍ നിന്ന് വീടുകളില്‍ എത്തുകയോ ചെയ്തവരുമായി ബന്ധപ്പെട്ടതാണ്. കൂടാതെ ഈ മാരകമായ കൊറോണ വൈറസ് അണുബാധ ഗ്രാമങ്ങളിലേക്കും വ്യാപിക്കുകയാണ്. രാജ്യത്തെ വലിയ നഗരങ്ങളുടെ അവസ്ഥ ഇപ്പോഴും മോശമാണ്. കൊറോണ വൈറസ് ബാധിച്ചവരില്‍ 50 ശതമാനത്തിലധികവും മുംബൈ, ദില്ലി, അഹമ്മദാബാദ്, ചെന്നൈ, പൂനെ എന്നീ അഞ്ച് നഗരങ്ങളിലാണ് താമസിക്കുത്. ഈ അഞ്ച് നഗരങ്ങളിലെ 46,000 ത്തോളം ആളുകള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്. വൈറസ് ബാധ മൂലം ഇതുവരെ രാജ്യത്ത് 2,800 പേര്‍ മരിച്ചു. അതില്‍ പകുതിയും ഈ അഞ്ച് നഗരങ്ങളില്‍ നിന്നുള്ളവരാണ്.…

ആത്മാവിലും സത്യത്തിലുമുള്ള യഥാര്‍ത്ഥ ആരാധന

‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കുവെച്ചു മനസ്സു പങ്കുവെച്ചു’ കോവിഡ് 19 എന്ന കൊറോണവൈറസ് വ്യാപകമായതിനെ തുടര്‍ന്ന് വീടിനുള്ളില്‍ കഴിയുന്ന എന്റെ മനസ്സില്‍ വന്ന ചിന്തയാണ് ‘അച്ഛനും ബാപ്പയും’ എന്ന സിനിമയ്ക്കുവേണ്ടി വയലാര്‍ എഴുതി യേശുദാസ് പാടിയ ഗാനത്തിന്റെ മേലുദ്ധരിച്ച വരികള്‍. നാം ഇന്നു കാണുന്ന ഈ പ്രപഞ്ചത്തെയും സകല ചരാചരങ്ങളെയും സൃഷ്ടിച്ച ഒരു ശക്തി, ആ ശക്തിയെയാണ് നാം ദൈവമെന്ന പേരില്‍ സങ്കല്‍പ്പിക്കുന്നത്. ആ ഏകദൈവ സങ്കല്പത്തെ മനുഷ്യന്‍ സൃഷ്ടിച്ച ഓരോ മതവും അവരവരുടേതായ രൂപഭാവങ്ങള്‍ നല്‍കി അവരവരുടേതായ ആചാരാനുഷ്ഠാനങ്ങള്‍ ഉണ്ടാക്കി. ഇതിനായി അവരവരുടേതായ മതകര്‍മങ്ങൾ നടത്തുവാന്‍ അതിവിശാലമായ ആരാധനാലയങ്ങളാണ് പണിതുയര്‍ത്തിയിരിക്കുന്നത്. മനുഷ്യരുടെ ആകുലതകളെയും വേദനകളെയും മാറ്റി ആയുസ്സും ആരോഗ്യവും നല്‍കി സ്വര്‍ഗത്തിലേക്ക് എത്തിക്കുക എന്നതാണ് ഓരോ മതാചാര്യന്മാരുടെയും കര്‍മ്മം കൊണ്ടുള്ള ദൗത്യം. ഒട്ടനവധി രോഗശാന്തി…

People throw stones only at fruit-bearing Trees!: Pope backs brotherly prayer, but his own backyard isn’t feeling terribly Fraternal

By:  John L. Allen Jr., in Crux, May 15, 2020. Yes, Pope Francis is in a storm and torn to pieces by his own household, his own ‘Faithful’, his own countrymen, nay those in his own “back yard” Rome. It only confirms the biblical truth, “your enemies are of your own household!” We throw stones only at fruit-bearing Trees! It is also the sign of the times we live in: of ‘fake news, post truth, half truth and double talk’, plain lies or ‘double think’, coined by author George Orwell…

മതവും വൈറസും (സക്കറിയ)

4000 വര്‍ഷം പഴക്കമുള്ള ഹിന്ദുമതം, 2000 വയസ്സുള്ള ക്രിസ്തുമതം, 1400 വര്‍ഷത്തെ ഇസ്ലാം. ഈ മതങ്ങള്‍ പലവിധം സാമ്രാജ്യങ്ങളെ വളര്‍ത്തി. നിരവധി മഹായുദ്ധങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. രണ്ടാം ലോകമഹായുദ്ധം ക്രിസ്തുമതത്തെ ദുര്‍ബലമാക്കി. കമ്മ്യൂണിസ്റ്റ് റഷ്യയും ചൈനയും മതത്തെ നിര്‍ജീവമാക്കി. ”പക്ഷെ മതങ്ങള്‍ തുടരുന്നു. ഈ ഭക്തിഗാനമല്ലെങ്കില്‍ മറ്റൊന്ന്. ഈ ആചാരമല്ലെങ്കില്‍ മറ്റൊന്ന്. ഈ കെട്ടുകഥയല്ലെങ്കില്‍ അടുത്തത്. കോവിഡ് എന്റെ അഭിപ്രായത്തില്‍ മതങ്ങളുടെ അതിജീവന ചരിത്രത്തില്‍ മറ്റൊരു ചെറുസംഭവം മാത്രമാണ്. കോവിഡ് മതങ്ങളെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുകയേയുള്ളൂ.” മെയ് 14ന് വ്യാഴാഴ്ച കേരള കാത്തലിക് റിഫര്‍മേഷന്‍ മൂവ്മെന്റ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ടെലികോണ്‍ഫറന്‍സില്‍ സക്കറിയ നടത്തിയ പ്രസംഗമാണിത്. ഒട്ടനവധിയാളുകള്‍ അവര്‍ക്കുവേണ്ടി ചിന്തിക്കാന്‍ ടി.വി ചാനലുകളെയും പത്രങ്ങളെയും സാമൂഹ്യ മാധ്യമങ്ങളെയും രാഷ്ട്രീയപാര്‍ട്ടികളെയും മതമേധാവികളെയും ഏര്‍പ്പെടുത്തിയിരിക്കുന്ന ഒരു കാലത്താണ് നിങ്ങള്‍ നിങ്ങളുടെ സ്വന്തം ചിന്തകളുമായി മുന്നോട്ടു പോകുന്നത് എന്നതൊരു പ്രധാനപ്പെട്ട കാര്യമാണ്.…

EU to push Israel to ditch West Bank annexation plans

BRUSSELS (AFP) – The EU will make a diplomatic push to try to stop Israel going ahead with a plan to annex parts of the occupied West Bank, the bloc s foreign policy chief said Friday. Josep Borrell said the bloc would use “all our diplomatic capacities” to try to dissuade Israel s incoming government from going ahead with the move, approved under US President Donald Trump s Middle East peace plan. While EU countries are alarmed at the prospect of annexations, which they say would violate international law and harm the chances…

WHO urged the countries who know about the Covid-19 pandemic exchange information to each other

GENEVA (AFP) – The World Health Organization on Friday urged countries, companies and researchers to pull down the barriers and open up their findings on COVID-19 as it unveiled a global knowledge-sharing platform. The information pool is intended to be a voluntary worldwide repository of intellectual property and open-sourced data, allowing everyone involved to benefit from each other s advances in a common front against the new coronavirus. Costa Rican President Carlos Alvarado, who first proposed the idea, said now was no time to be selfish in the race to find…