സാമുവേല്‍ കെ മാത്യു (76) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: ഇടയാറന്മുള ആശാരിയേത്ത് എബനേസറില്‍ സാമുവേല്‍ കെ.മാത്യൂ (76) ന്യൂയോര്‍ക്കിൽ നിര്യാതനായി. റാന്നി കുടമലയില്‍ കുടുംബാംഗം അന്നമ്മ സാമുവേള്‍ ആണ് ഭാര്യ. മക്കള്‍: ഷീബ ഏബ്രഹാം (ഡാളസ്), ഷീജ ജോസഫ് (ന്യൂയോര്‍ക്ക്). മരുമക്കള്‍ : ഷിജു ഏബ്രഹാം (ഡാളസ്), എബി ജോസഫ് (ന്യൂയോര്‍ക്ക്). സംസ്കാര ശുശ്രൂഷകള്‍ റുഗിയേറോ ഫ്യൂണറല്‍ ഹോമില്‍ മെയ് 19 ചൊവ്വാഴ്ച രാവിലെ 10:00 മണിക്ക് ആരംഭിക്കുകയും തുടര്‍ന്ന് 11:30 ന് സംസ്കാരം നടത്തപ്പെടുകയും ചെയ്യും.

ദുരിതപ്പലായനങ്ങള്‍ തുടര്‍ചരിത്രമാവുന്നു; ജാഗ്രതയും ക്ഷമയും ഇനി ആയുധങ്ങളാക്കാം

ജീവിതത്തില്‍ പലായനം ചെയ്യാത്തവര്‍ വിരളമായിരിക്കും. അതേസമയം മനുഷ്യ ചരിത്രത്തിലുടനീളം സംഘര്‍ഷഭരിതവും സഹനം നിറഞ്ഞതുമായ പലായനത്തിന്റെ അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയുള്ള ഇച്ഛാശക്തിയുടെ യാത്രയാണ് ഓരോ പലായനവും. നമ്മുടെ ജന്മഭൂമിയായ മലയാളക്കരയ്ക്കുള്ളിലും ഒരു മഹാപലായനത്തിന്റെ ചരിത്രമുറങ്ങുന്നുണ്ട്. അത് മധ്യകേരളത്തില്‍ നിന്ന് 1920നും മുമ്പേ മലബാറിലേക്കുള്ള പലായനമായിരുന്നു. കോവിഡിന്റെ ഈ കടുത്ത വ്യാധിക്കാലത്തും രാജ്യം അനവധി പലായനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. അത് ഇതുവരെയുള്ളതില്‍ നിന്നും തികച്ചും വ്യത്യസ്തവുമാണ്. അതിജീവനത്തിനുവേണ്ടിയുള്ള ആ യാത്രകള്‍ അത്യന്തം വേദനാജനകമാണ്. അന്യദേശത്തുനിന്ന് വീടണയാനുള്ള വെമ്പലില്‍ നിരവധി ജീവനുകളാണ് നൂറുകണക്കിന് കിലോമീറ്ററുകള്‍ നീളുന്ന ദുരിത നടത്തത്തില്‍ പൊലിഞ്ഞത്. ഇന്ത്യ ലോക്ക് ഡൗണ്‍ ആയ ശേഷം ഇതുവരെ ഉണ്ടായ അപകടങ്ങളില്‍ റോഡിലും റെയില്‍വേ ട്രാക്കിലുമൊക്കെയായി മരിച്ചു വീണത് 321 പേരാണ്. ഇതില്‍ 111 പേരും സ്വന്തം നാടുകളിലേക്ക് നടന്നു തളര്‍ന്നും ട്രക്കുകളിലും…

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ജന്മശതവാര്‍ഷികം മെയ് 18 നു: ജോസ് മാളേയ്ക്കല്‍

26 വര്‍ഷവും, 7 മാസവും കത്തോലിക്കാസഭയെ ധീരമായി നയിച്ച്, ആദ്യത്തെ മാര്‍പ്പാപ്പയായ വിശുദ്ധ പത്രോസും, ഒമ്പതാം പീയൂസ് മാര്‍പ്പാപ്പയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാലം സഭയെ നയിച്ച മാര്‍പ്പാപ്പ എന്ന ബഹുമതിനേടിയ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ നൂറാം ജന്മ      വാര്‍ഷികം മെയ് 18 തിങ്കളാഴ്ച്ച അദ്ദേഹത്തിന്‍റെ മാതൃസഭയായ പോളീഷ് സഭക്കൊപ്പം ലോകമെങ്ങും ആഘോഷിക്കുകയാണ്. ഇതോടനുബന്ധിച്ച് അന്നേദിവസം രാവിലെ ഏഴു മണിക്ക് വിശുദ്ധന്‍റെ ശവകുടീരം സ്ഥിതിചെയ്യുന്ന സെ. പീറ്റേഴ്സ് ബസിലിക്കയിലെ ചാപ്പലില്‍ ഫ്രാന്‍സിസ് പാപ്പ ദിവ്യബലി അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കും. വത്തിക്കാന്‍ മീഡിയയുടെ ലൈവ് സ്ട്രീമിംഗിലൂടെ ഇതു ലോകം മുഴുവന്‍ കാണാന്‍ സാധിക്കും. മെയ് 18 നു മറ്റൊരു പ്രത്യേകതകൂടിയുണ്ട്. കോവിഡ് 19 നെ തുടര്‍ന്ന് രണ്ടുമാസമായി അടഞ്ഞുകിടക്കുന്ന ഇറ്റലിയിലെ ദേവാലയങ്ങള്‍ അന്നുമുതല്‍ വിശ്വാസികള്‍ക്ക് ആരാധനക്കായി തുറന്നുകൊടുക്കും. മാര്‍ച്ച് 9 മുതല്‍ കൊറോണാ വൈറസ് ബാധയില്‍നിന്നും…

കോവിഡ്-19 പ്രതിരോധ വാക്സിന്‍ വികസിപ്പിച്ചതായി യുഎസ് ബയോടെക് കമ്പനി

കാലിഫോര്‍ണിയ: കൊറോണ വൈറസിന് വാക്സിന്‍ കണ്ടുപിടിച്ചതായി കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സോറന്റോ തെറാപ്യൂട്ടിക്സ് ബയോടെക് കമ്പനി അവകാശപ്പെട്ടു. കൊറോണ അണുബാധയുടെ 100 ശതമാനം വരെ അണുബാധ തടയുന്ന എസ്ടിഐ 1499 (എസ്ടിഐ 1499 ആന്‍റിബോഡി) എന്ന ആന്‍റിബോഡി വികസിപ്പിച്ചതായി ഈ ബയോടെക് കമ്പനി പറയുന്നു. കോവിഡ്-19ന് വാക്സിന്‍ തയ്യാറാക്കിയതായി നേരത്തെ ഇസ്രായേലും ഇറ്റലിയും അവകാശപ്പെട്ടിരുന്നു. കൊറോണ വൈറസിനെ 100 ശതമാനം മനുഷ്യകോശങ്ങളില്‍ പടരുന്നതില്‍ നിന്ന് ഈ ആന്‍റിബോഡി തടയുമെന്ന് കമ്പനി വക്താവ് പറഞ്ഞു. നിരവധി ആന്‍റിബോഡികള്‍ നിര്‍മ്മിക്കുന്നതിനായി കമ്പനി ഇപ്പോള്‍ ന്യൂയോര്‍ക്കിലെ മൗണ്ട് സിനായി സ്കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരു മാസത്തില്‍ 2 ലക്ഷം ഡോസ് ആന്‍റിബോഡികള്‍ തയ്യാറാക്കാന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്. ആന്‍റിബോഡികള്‍ ഉപയോഗിക്കുന്നതിനുള്ള അനുമതിക്കായി കമ്പനി ഇപ്പോള്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ) അപേക്ഷ നല്‍കിയിട്ടുണ്ട്. അടിയന്തര…

ലോകാരോഗ്യ സംഘടനയില്‍ ഇന്ത്യയ്ക്ക് സുപ്രധാന പദവി ലഭിക്കുന്നു

ഇന്ത്യ അടുത്തയാഴ്ച ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) എക്സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ പദവി നേടാന്‍ പോകുന്നു. അത്തരമൊരു സാഹചര്യത്തില്‍, കൊറോണ വിഷയത്തില്‍ ചൈനയ്ക്കെതിരായി ഉയരുന്ന വിമര്‍ശനങ്ങളെ ഇന്ത്യ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ലോകം നിരീക്ഷിക്കും. ഈ പകര്‍ച്ചവ്യാധിയെക്കുറിച്ച് ചൈന ലോകത്തെ ഇരുട്ടിലാക്കിയിട്ടുണ്ടെന്ന് പല രാജ്യങ്ങളും ആരോപിക്കുന്നു. ചൈനയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നിരവധി രാജ്യങ്ങള്‍ മുന്നോട്ടു വന്നു കഴിഞ്ഞു. ലോകാരോഗ്യ സംഘടനയില്‍ ഇന്ത്യ ജപ്പാന് പകരമായിരിക്കും. ഈ ആഗോള ബോഡിയുടെ സൗത്ത്ഈസ്റ്റ് ഏഷ്യ ഗ്രൂപ്പ് ഈ പദവിക്ക് ഇന്ത്യയുടെ പേര് ഏകകണ്ഠമായി നിര്‍ദ്ദേശിച്ചു. എക്സിക്യൂട്ടീവ് ബോര്‍ഡിന്‍റെ അടുത്ത യോഗത്തില്‍ ഇന്ത്യ ഈ സ്ഥാനം ഏറ്റെടുക്കും.  ഈ യോഗത്തില്‍ ലോകാരോഗ്യ സംഘടനയുടെ 194 അംഗ രാജ്യങ്ങളും നിരീക്ഷകരും പങ്കെടുക്കും. കൊറോണ വിഷയത്തില്‍ ചൈനയും അമേരിക്കയും തമ്മില്‍ പിരിമുറുക്കം നടക്കുന്ന സമയത്താണ് ഇന്ത്യയ്ക്ക് ഈ പദവി ലഭിക്കാന്‍ പോകുന്നതെന്നത് ശ്രദ്ധേയമാണ്. ചൈനയിലെ വുഹാനില്‍ നിന്ന്…

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം വൈറസുകളെ ഉല്പാദിപ്പിക്കുകയില്ല

കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളില്‍ നിന്ന് വൈറസുകള്‍ സ്വയം ഉല്പാദിപ്പിക്കപ്പെടുകയില്ല എന്ന് പഠനം. ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി പിടിപെട്ട് ദിനം‌പ്രതി ആയിരക്കണക്കിന് ആളുകള്‍ മരിക്കുകയും, അവരുടെ മൃതദേഹങ്ങള്‍ സംസ്ക്കരിക്കാന്‍ പോലും ചിലര്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് ഇന്ത്യയില്‍ വ്യാപകമാകുകയാണ്. കോവിഡ്-19 എങ്ങനെയാണ് പടരുന്നതെന്നും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും സര്‍ക്കാരുകളും ആരോഗ്യവകുപ്പും ബോധവത്ക്കരണം നടത്തിയിട്ടും ഓരോ ദിനവും രോഗികളുടെ എണ്ണവും മരണസംഖ്യയും വര്‍ധിക്കുന്നതല്ലാതെ കുറയുന്നില്ല. അതേസമയം തന്നെ കൊവിഡ് രോഗം പടരുന്നതിനെ പറ്റി നിരവധി തെറ്റിദ്ധാരണകളും ആളുകളുടെയിടയിലുണ്ട്. അതിനാല്‍ രോഗികളോട് മാത്രമല്ല, രോഗം വന്ന് മരിക്കുന്നവരുടെ മൃതദേഹങ്ങളോട് പോലും ജനങ്ങള്‍ക്ക് ഭയമാണ്. ഈ ഭയം മാറാന്‍ നമ്മള്‍ സ്‌കൂളില്‍ പഠിച്ച ബയോളജി പാഠങ്ങള്‍ ഒന്ന് മനനം ചെയ്താല്‍ മതി. വൈറസുകള്‍ എപ്പോഴും കോശങ്ങളുടെ ആന്തരിക സംവിധാനങ്ങളെയാണ് ആക്രമിക്കുന്നത്. ശേഷം കൂടുതല്‍ വൈറസുകളെ ഉണ്ടാക്കാനുള്ള ജൈവതന്‍മാത്രകളെ മാത്രം ഉല്‍പ്പാദിപ്പിക്കാന്‍…

ഉഗ്രരൂപത്തില്‍ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്നു

ഭുവനേശ്വര്‍:  ഉഗ്രരൂപത്തില്‍ ഈ വര്‍ഷത്തെ ആദ്യത്തെ  ചുഴലിക്കാറ്റായ ആംഫാന്‍, ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രൂപംകൊള്ളും. ഇന്നലെ വൈകിട്ട് ഇവിടെ ശക്തമായ ന്യൂനമര്‍ദ്ദം സൃഷ്ടിക്കപ്പെട്ടിരുന്നു. രാവിലെ കൊടുങ്കാറ്റായി ഉടലെടുക്കുന്ന ചുഴലിക്കാറ്റ് വൈകിട്ടോടെയാണ് ചുഴലിക്കാറ്റായി മാറുക. നിലവിലെ നിരീക്ഷണത്തില്‍ നിന്നും ശക്തമായ ചുഴലിക്കാറ്റാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് വ്യക്തമായതായി ഇന്ത്യന്‍ മീറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ കെ നാഗരത്‌ന പറഞ്ഞു. ഒഡീഷയിലും വെസ്റ്റ് ബംഗാളിലും ചുഴലിക്കാറ്റ് ആഞ്ഞ് വീശുമെന്നാണ് കരുതുന്നത്. ഒഡീഷയിലെ മത്സ്യത്തൊഴിലാളികളോട് ആഴക്കടലിലേക്ക് പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സേനകളായ എന്‍ഡിആര്‍എഫും ഒഡിആര്‍എഎഫും ചുഴലിക്കാറ്റിനെ ചെറുക്കാന്‍ സജ്ജമായി. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്താണ് ആംഫാന്‍ ചുഴലിക്കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് തീവ്രമാവുകയും നാളെ രാവിലെയാകുമ്പോഴേയ്ക്കും അതിതീവ്ര ചുഴലിക്കാറ്റായി പരിണമിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആംഫാന്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ ഒഡീഷ സര്‍ക്കാര്‍ തയ്യാറായിക്കഴിഞ്ഞു. ഉദ്യോഗസ്ഥരുടെയും ജില്ലാ അധികൃതരുടെയും…

ഇന്നലെയും ഇന്നുമായി നാട്ടിലെത്തിയ പ്രവാസികളില്‍ 5 പേര്‍ക്ക് കൊവിഡ് ലക്ഷണം; ആശുപത്രികളിലാക്കി

തിരുവനന്തപുരം: പരിശോധനകള്‍ പൂര്‍ത്തിയാക്കി കൊവിഡ് ലക്ഷണങ്ങളില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം നാട്ടിലേക്ക് അയച്ച പ്രവാസികള്‍ക്ക് കൊവിഡ് ലക്ഷണം. ഇന്നലെയും ഇന്നുമായി കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ വന്നിറങ്ങിയ പ്രവാസികളില്‍ അഞ്ച് പേരാണ് കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചിരിക്കുന്നത്. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. രോഗലക്ഷണങ്ങള്‍ കാണിച്ച ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്ന് കരുതുന്ന പത്ത് പേരെയും ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അബുദാബിയില്‍ നിന്നുള്ള വിമാനത്തില്‍ കരിപ്പൂരില്‍ ഇറങ്ങിയ നാല് പേര്‍ക്കും തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ഒരാള്‍ക്കുമാണ് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടിരിക്കുന്നത്. കരിപ്പൂരിലെത്തിയ നാല് പേരില്‍ മൂന്ന് പേര്‍ മലപ്പുറം സ്വദേശികളും ഒരാള്‍ കോഴിക്കോട് സ്വദേശിയുമാണ്. ഇവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരെത്തിയ അബുദാബി-കരിപ്പൂര്‍ ഐഎക്‌സ് 348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക വിമാനത്തില്‍ 187 യാത്രക്കാരുണ്ടായിരുന്നു. അതേസമയം വന്ദേഭാരത് രക്ഷാ ദൗത്യത്തിന്റെ ഭാഗമായി ഇന്ന് രണ്ട് വിമാനങ്ങള്‍ കേരളത്തിലെത്തും. ദുബായ്-കൊച്ചി വിമാനം…

ഓണ്‍ലൈന്‍ ട്യൂട്ടറിംഗ് ആരംഭിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിനി ശ്രീറെഡ്ഡി മാതൃകയാകുന്നു

കാലിഫോര്‍ണിയ: കോവിഡ് 19 അമേരിക്കയിലെ അമ്പത് മില്യന്‍ വിദ്യാര്‍ഥികളുടെ പഠനത്തെ സാരമായി ബാധിച്ചപ്പോള്‍, അവരെ സഹായിക്കുന്നതിനു മിടുക്കരായ വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് സൗജന്യ ഓണ്‍ലൈന്‍ ട്യൂട്ടറിംഗ് ആരംഭിച്ച് മാതൃകയാകുകയാണ് സതേണ്‍ കലിഫോര്‍ണിയയില്‍ നിന്നുള്ള ഇന്ത്യന്‍- അമേരിക്കന്‍ വിദ്യാര്‍ഥിനി ശ്രീറെഡ്ഡി. ഓണ്‍ലൈന്‍ ട്യൂട്ടറിംഗില്‍ അധ്യാപകര്‍ക്കു മുഴുവന്‍ സമയവും കേന്ദ്രീകരിക്കുന്നതിനും, എല്ലാ വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിനും സാധ്യമല്ല എന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണു വിവിധ വിഷയങ്ങളില്‍ സമര്‍ഥരായ വിദ്യാര്‍ഥികളെ വോളണ്ടിയര്‍മാരായി സംഘടിപ്പിച്ച് ഇങ്ങനെയൊരു സൗകര്യം ഏര്‍പ്പെടുത്തിയതെന്നു ശ്രീറെഡ്ഡി പറയുന്നു. ഒന്നു മുതല്‍ പന്ത്രണ്ടുവരെ ഗ്രേഡുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. “സൂം’ കോളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഇവരുമായി ബന്ധപ്പെടാവുന്നതാണ്. 45 മിനിറ്റ് സമയമാണ് ഓരോ സെഷനും അനുവദിച്ചിരിക്കുന്നത്. കോവിഡ് 19 വിദ്യാഭ്യാസത്തിനു തടസം സൃഷ്ടിച്ചപ്പോള്‍ അവരെ സഹായിക്കുന്നത് തങ്ങളുടെ ഒരു ദൗത്യമായി ഏറ്റെടുത്തിരിക്കുന്നുവെന്നു അവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും…