COVID-19: Planning Reopening of Communities of Faith

COVID-19: WHERE ARE WE NOW? Around  the  globe,  life  has  been  profoundly  disrupt- ed by social distancing efforts aimed at combating the coronavirus  pandemic.  Physical  and  social  isolation have become the norm. Many of us have been person- ally impacted by deaths from COVID-19. COVID-19 related  experiences  will  have  long  lasting  impact  on how  we  approach  work,  religion,  and  leisure,  as  well as our relationships. The way we experience and ful- fill our needs have fundamentally shifted. Time, which we  previously  felt  in  short  supply  is  now  more  fluid. Christian…

കോവിഡിനെതിരെ പ്രതിരോധ മാര്‍ഗങ്ങളുമായി ഡബ്ല്യു എം സി ന്യൂജേഴ്സി പ്രൊവിന്‍സ് വിദഗ്ധ ഡോക്ടര്‍മാരുമായി ചര്‍ച്ച സംഘടിപ്പിച്ചു

ന്യൂജേഴ്സി : വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് കോവിഡ് മഹാമാരിക്കെതിരെ ജനങ്ങളില്‍ നിലനില്‍ക്കുന്ന ഭീതിയും, ആശങ്കയും അകറ്റാനുള്ള പരിഹാരമാര്‍ഗങ്ങളും, കോവിഡിനെതിരെ അവലംബിക്കേണ്ട പ്രതിരോധ മാര്‍ഗ്ഗങ്ങളെകുറിച്ചും വിദഗ്ധ ഡോക്ടര്‍മാരുമായി ചര്‍ച്ച സംഘടിപ്പിച്ചു. ഓണ്‍ലൈന്‍ മുഖേനെയാണ് ഈ ചര്‍ച്ച ക്രമീകരിച്ചത്. ആരോഗ്യമേഖലയില്‍ തനതായ വ്യക്തിമുദ്ര കൈമുതലായുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം കൊടുത്ത ചര്‍ച്ചയില്‍ കോവിഡിനെപറ്റി ബഹുഭൂരിപക്ഷം ജനങ്ങളിലും പ്രത്യേകിച്ച് മലയാളി സമൂഹത്തില്‍ നിലനില്‍ക്കുന്ന സംശയങ്ങളും, കോഡിനെതിരെ സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങളും ചര്‍ച്ചയായി. ഡോ. ജോസഫ് മാത്യു, ഡോ. തോമസ് അലക്സാണ്ടര്‍, ഡോ. അലക്സാണ്ടര്‍ മാത്യു, ഡോ. സുധ നാഗരാജന്‍, ഡോ. അംബിക നായര്‍, ഡോ. ജെസ്സി തോമസ്, ഡോ. സുനിത ചാക്കോ വര്‍ക്കി, ഡോ. അബി കുര്യന്‍ എന്നീ ഡോക്ടര്‍മാരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സുപ്രീം കോടതിയിലെ റിട്ട. ജസ്റ്റിസ് കുര്യന്‍ ജോസഫ്, വി ടി ബല്‍റാം എം എല്‍…

‘ഗബ്രിയേല്‍ അവാര്‍ഡു’കള്‍ പ്രഖ്യാപിച്ചു: ‘ശാലോം വേള്‍ഡ്’ ഏറ്റവും മികച്ച കാത്തലിക് ടി.വി ചാനല്‍

ചിക്കാഗോ: മാധ്യമാധിഷ്ഠിത ലോകസുവിശേഷവത്ക്കരണത്തില്‍ ശ്രദ്ധേയമായ ചുവടുവെപ്പുകള്‍ നടത്തുന്ന ‘ശാലോം വേള്‍ഡിന്’ ഏറ്റവും മികച്ച കാത്തലിക് ടി.വി ചാനലിനുള്ള ഗബ്രിയേല്‍ അവാര്‍ഡ്. ഇലക്ട്രോണിക് മാധ്യമങ്ങളിലെ മികവുകള്‍ക്ക് അംഗീകാരമായി ‘കാത്തലിക് പ്രസ് അസോസിയേഷന്‍ ഓഫ് യു.എസ്.എ ആന്‍ഡ് കാനഡ’ സമ്മാനിക്കുന്ന, അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ പുരസ്ക്കാരമാണ് ‘ഗബ്രിയേല്‍ അവാര്‍ഡ്.’ ഇ.ഡബ്ല്യു.ടി.എന്‍, ദ കാത്തലിക് ടി.വി നെറ്റ്‌വര്‍ക്ക്, സാള്‍ട്ട് ആന്‍ഡ് ലൈറ്റ് ടി.വി എന്നിവ ഉള്‍പ്പെടെയുള്ള മുന്‍നിര ചാനലുകളില്‍നിന്നാണ് ‘ടി.വി സ്റ്റേഷന്‍ ഓഫ് ദ ഇയര്‍’ അവാര്‍ഡിന് ശാലോം വേള്‍ഡ് തിരഞ്ഞെടുക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ കാത്തലിക് മാധ്യമശൃംഖലയായ ഇ.ഡബ്ല്യു.ടി.എിനാണ് രണ്ടാം സ്ഥാനം. ഇതോടൊപ്പം, ശാലോം വേള്‍ഡ് സംപ്രേഷണം ചെയ്യുന്ന ‘ജേര്‍ണല്‍’ സീരീസിലെ ‘മാര്‍ട്ടയേഴ്സ് ഷ്രെെന്‍’ എപ്പിസോഡും ഗബ്രിയേല്‍ അവാര്‍ഡിന് അര്‍ഹമായി. ലോകപ്രശസ്ത ക്രിസ്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളെക്കുറിച്ചുള്ള പരമ്പരയാണ് ‘ജേര്‍ണല്‍.’ കൂടാതെ, മികച്ച ടെലിവിഷന്‍ ചാനല്‍ വെബ്‌സൈറ്റ് വിഭാഗത്തില്‍ ശാലോം വേള്‍ഡ് വെബ്‌സൈറ്റും,…

ജോയി ടി തോമസ് (54) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക് : പുല്ലാട് തറാശ്ശേരില്‍ ജോയി ടി തോമസ് (54) ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡില്‍ നിര്യാതനായി. ഭാര്യ: റാണി തോമസ്. മകന്‍: ജോയല്‍ ടി തോമസ്. മകള്‍: ജെയിന്‍ തോമസ്. സംസ്കാരം പിന്നീട്.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കന്‍ മലയാളികളുമായി സം‌വദിക്കുന്നു

ന്യൂജേഴ്സി: കോവിഡ് 19ന്‍റെ ദുരിതം ഏറെ അനുഭവിക്കേണ്ടി വന്ന അമേരിക്കയിലെയും കാനഡയിലെയും മലയാളികളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സംവദിക്കുന്നു. മെയ് 23 ശനിയാഴ്ച ന്യൂയോര്‍ക്ക് സമയം രാവിലെ 10.30 നായിരിക്കും ആശ്വാസ വചനവുമായി സൂം (Zoom) മീറ്റിംഗില്‍ മുഖ്യമന്ത്രി പങ്കുചേരുക. കേരളത്തില്‍ വ്യാപകമായിരുന്ന കൊറോണ വൈറസിനെ തുരത്തി പായിക്കുന്നതില്‍ ആരോഗ്യമേഖലയിലെ പ്രവര്‍ത്തകരെ മുന്നില്‍ നിന്ന് നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ലോകം മുഴുവന്‍ അറിയപ്പെടുന്ന കോവിഡ് മുന്നണിപോരാളി എന്ന പേരിന് അര്‍ഹനായിരിക്കുകയാണ്. കോവിഡ് 19 നെതിരെയുള്ള പോരാട്ടത്തില്‍ പിണറായി വിജയന്‍റെ നേതൃത്വത്തില്‍ കേരളത്തിലെ ആരോഗ്യ വകുപ്പ് കൈവരിച്ച നേട്ടങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന, യുനൈറ്റഡ് നേഷന്‍സ്, തുടങ്ങിയ സംഘടനകളുടെ പ്രശംസക്ക് പാത്രമായിരുന്നു. ഇതിനകം തന്നെ അദ്ദേഹം യുറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലുള്ള വിവിധ മാധ്യമങ്ങളില്‍ പലവട്ടം പ്രധാന വാര്‍ത്താപുരുഷനുമായി മാറി. ദി ഗാര്‍ഡിയന്‍ പത്രം അദ്ദേഹത്തെ ‘കോവിഡിനെ…