2020 അവസാനത്തോടെ അമേരിക്കയില്‍ കോവിഡ് മരണങ്ങള്‍ മൂന്നിരട്ടിയാകുമെന്ന് പഠനം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങള്‍ വര്‍ഷാവസാനത്തോടെ മൂന്നിരട്ടിയാകാന്‍ സാധ്യതയുണ്ടെന്ന് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഫാര്‍മസിയിലെ കം‌പാരറ്റീവ് ഹെല്‍ത്ത് ഔട്ട്കംസ്, പോളിസി ആന്റ് എക്കണോമിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. അനിര്‍ബാന്‍ ബസു നടത്തിയ പഠനത്തില്‍, കൊറോണ വൈറസ് ബാധിച്ചവരില്‍ 1.3% പേരും മരിക്കുന്നതായി കണ്ടെത്തി. കോവിഡ്-19 ന്‍റെ മരണനിരക്കിനെക്കുറിച്ചുള്ള പഠനത്തിന്‍റെ കണ്ടെത്തലുകള്‍ കൃത്യമാണെങ്കില്‍, അമേരിക്കയില്‍ 350,000 മുതല്‍ 1.2 ദശലക്ഷം വരെ മരണങ്ങള്‍ പ്രതീക്ഷിക്കാം. സംസ്ഥാനങ്ങള്‍ സാമ്പത്തിക പുനരാരംഭം തുടരുന്നതോടെ അണുബാധയുടെ തോത് വര്‍ദ്ധിച്ചാല്‍ ഈ എണ്ണം കൂടുതല്‍ ഉയര്‍ന്നേക്കാം. ബസുവിന്റെ പഠനത്തില്‍ യുഎസ് ജനസംഖ്യയുടെ ഏകദേശം 20% വൈറസ് ബാധിതരാണെന്ന് കണക്കാക്കുന്നു. ‘ഇത് അമ്പരപ്പിക്കുന്ന ഒരു സംഖ്യയാണ്, ഇത് പൊതുജനാരോഗ്യ നടപടികളിലൂടെ മാത്രമേ കുറയ്ക്കാന്‍ കഴിയൂ,’ ആരോഗ്യകാര്യ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തെക്കുറിച്ച് ബസു പറഞ്ഞു. ആഗോളതലത്തില്‍ 4.86…

കോവിഡ് ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങ്, കെസി‌‌എഎ‌ന്‍‌എ പ്രവര്‍ത്തകരെ സെനറ്റര്‍ കെവിന്‍ തോമസ് പ്രശംസിച്ചു

ന്യൂയോര്‍ക്ക്: കോവിഡ്-19 മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് വീണ്ടും സഹായഹസ്തവുമായി കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.എ.എന്‍.എ) രംഗത്ത്. ആദ്യ രണ്ട് ഘട്ടങ്ങളില്‍ സഹായമെത്തിച്ചതിന്റെ തൂടര്‍ച്ചയായാണ് മൂന്നാം ഘട്ടത്തില്‍ 35 കുടുംബങ്ങള്‍ക്ക് കൂടി സഹായം എത്തിച്ചത്. സഹായം ലഭിച്ച അനേകം കുടുംബങ്ങളുടെ നന്ദി വാക്കുകളാണ് അസ്സോസിയേഷന്‍ പ്രവര്‍ത്തകരെ കൂടുതല്‍ പ്രവര്‍ത്തന സജ്ജരാകുവാന്‍ പ്രേരിപ്പിച്ചത്. 51 കുടുംബങ്ങള്‍ക്കാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹായമെത്തിക്കാന്‍ കഴിഞ്ഞതെന്ന ചാരിതാര്‍ത്ഥ്യമാണ് സമൂഹത്തോടുള്ള സംഘടനയുടെ പ്രതിബദ്ധതയായി ഭാരവാഹികള്‍ കണക്കാക്കുന്നത്. നിരവധി പേരാണ് മഹാമാരിയില്‍ ദുരിതമനുഭവിക്കുന്നത്. ജോലി നഷ്ടപ്പെട്ടവരും സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാത്തവരുമുള്‍പ്പടെ വേദനയനുഭവിക്കുന്ന ഒരു വലിയ സമൂഹം നമ്മുടെ ചുറ്റുമുണ്ടെന്ന ചിന്തയാണ് അസ്സോസിയേഷന് ഈ സംരംഭത്തിന് പ്രേരകമായത് . അസോസിയേഷന്‍ ഭാരവാഹികളുടെയും, അംഗങ്ങളുടെയും അഭ്യുദയകാംക്ഷിളുടെയും, അകമഴിഞ്ഞ സഹകരണമാണ് ഇതിനു പിന്നില്‍. ആദ്യം തന്നെ സംഘടനയുടെ ഫണ്ടില്‍ നിന്ന് രണ്ടായിരം ഡോളര്‍ മുന്‍കൂറായി എടുത്താണ്…

രോഗം മറച്ചുവെച്ച് അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയ മൂന്നു പേരെയും സഹയാത്രികരേയും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ്

കൊല്ലം: അബുദാബിയില്‍ നിന്ന് കഴിഞ്ഞ ദിവസം കൊല്ലത്തെത്തിയവരുടെ ശരീരദ്രവങ്ങളുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധിക്കും. ഇവരുടെ കൂടെ യാത്ര ചെയ്തവരില്‍ മൂന്ന് പേര്‍ കൊവിഡ് രോഗം മറച്ചുവെച്ച സാഹചര്യത്തിലാണ് ഈ നടപടി. ഈ മൂന്ന് പേര്‍ക്കൊപ്പം വിമാനത്തിലും വിമാനത്താവളത്തില്‍ നിന്ന് ബസില്‍ കൊല്ലത്തേക്കും യാത്ര ചെയ്തവരുടെ സാമ്പിളുകളാണ് പരിശോധിക്കുക. അബുദാബിയില്‍ നിന്ന് എത്തിയ മൂന്ന് പേര്‍ക്ക് അവിടെ വെച്ച് തന്നെ രോഗമുണ്ടായിരുന്നു. രോഗവിവരം മറച്ചുവെച്ചുകൊണ്ടാണ് അവര്‍ വിമാനത്തില് കയറിയത്. കെഎസ്ആര്‍ടിസി ബസില്‍ വരുന്ന സമയത്ത് രോഗമുണ്ടെന്ന വിവരം ഇവര്‍ പരസ്പരം സംസാരിക്കുന്നത് സഹയാത്രികന്‍ അറിയുകയും അദ്ദേഹം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം 45 പേരാണ് കൊല്ലം ജില്ലയിലേക്ക് എത്തിയിട്ടുള്ളത്. അതില്‍ 40 പേര്‍ കൊട്ടാരക്കരയിലെ നിരീക്ഷണ കേന്ദ്രത്തിലുണ്ട്. ഗര്‍ഭിണികളായ കുറച്ച് പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇവരുടെയെല്ലാം സാമ്പിളുകള്‍ പരിശോധിക്കാനാണ് തീരുമാനം. ഇവര്‍ക്ക് രോഗം പടര്‍ന്നിട്ടുണ്ടാകാമെന്നാണ് ആരോഗ്യവകുപ്പിന്റെ സംശയം. അതിന്റെ ഭാഗമായിട്ടാണ്…

കൊറോണ വൈറസ് പ്രതിരോധ വാക്സിന്‍ ഉല്പാദിപ്പിച്ച് യു എസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി, ആദ്യ പരീക്ഷണം വിജയമെന്ന്

ന്യൂയോര്‍ക്ക്: 2019-ല്‍ ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകത്തെ എല്ലാ രാജ്യങ്ങളിലും മാരകമായി പടര്‍ന്നു പിടിച്ച് ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുകയും അതിലേറെ പേര്‍ക്ക് രോഗബാധ വരുത്തി വെക്കുകയും ചെയ്ത കോവിഡ്-19 അഥവാ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ നിരവധി രാജ്യങ്ങളാണ് വാക്സിന്‍ ഉല്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കൊറോണ വൈറസിനെ കൊന്നൊടുക്കാനോ പ്രതിരോധിക്കാനോ കഴിയാതെ നിസ്സഹായരായി നില്‍ക്കുകയാണ് ആധുനിക വൈദ്യശാസ്ത്രം. നിലവില്‍ 48,94,278 കൊവിഡ് രോഗികള്‍ ലോകമെമ്പാടുമായി ഉണ്ട്. ഇതുവരെ ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചത് 3,20,189 പേരാണ്. ഇന്ത്യയിലും കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 134 പേരാണ് ഇന്ത്യയില്‍ രോഗബാധിതരായി മരണമടഞ്ഞത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3163 ആയി ഉയര്‍ന്നു. ഈ സ്ഥിതിയിലും കൊവിഡ് 19നെ പ്രതിരോധിക്കാന്‍ ലോകത്തെവിടെയും മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നത് ആശങ്കാജനകമാണ്. നിരവധി മരുന്ന് കമ്പനികള്‍ കൊവിഡിനെതിരെയുള്ള…

തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, ദേശീയ പ്രക്ഷോഭം വിജയിപ്പിക്കുക: എഫ് ഐ ടി യു

മലപ്പുറം : രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ തീരുമാനപ്രകാരം തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ വിവിധ സംസ്ഥാനങ്ങള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന എല്ലാ തൊഴിലാളി പ്രക്ഷോഭങ്ങള്‍ക്കും എഫ്.ഐ.ടി.യു ജില്ലാ കമ്മറ്റി പിന്തുണ അറിയിച്ചു. മെയ് 20 ബുധനാഴ്ച ജില്ലയില്‍ വിവിധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രതിഷേധം സംഘടിപ്പിക്കും. മെയ് 22 ന് നടക്കുന്ന ദേശവ്യാപക പ്രക്ഷോഭത്തെ പിന്തുണക്കും. പ്രധാനമന്ത്രി, തൊഴില്‍ മന്ത്രി, രാഷ്ട്രപതി എന്നിവര്‍ക്ക് പത്ത് ലക്ഷം പ്രതിഷേധ കത്തുകളയക്കുന്ന പെറ്റീഷന്‍ ക്യാംപയിൻ്റെ ഭാഗമാകാനും ചെയ്യുമെന്ന് എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് റസാഖ് പാലേരി അറിയിച്ചു. ബഹിരാകാശവും കൂടി വില്‍പനയ്ക്ക് വെച്ചിരിക്കുന്ന മോദി സര്‍ക്കാരിനെതിരെ തൊഴിലാളികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് എല്ലാ ജനവിഭാഗങ്ങളുടേയും പിന്തുണയുണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചു. ഓണ്‍ലൈന്‍ മീറ്റിംഗില്‍ ജില്ലാ പ്രസിഡൻ്റ് ആരിഫ് ചുണ്ടയില്‍ അദ്ധ്യക്ഷത വഹിച്ചു. തസ്നിം മമ്പാട്, കൃഷ്ണന്‍ കുനിയില്‍, ഫസല്‍ തിരൂര്‍ക്കാട്,…

ബഹുമാനപ്പെട്ട മൂത്രം

‘ഈ മനുഷ്യര്‍ക്കെന്താ കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകാത്തത്? രോഗം പരത്താതെ വീട്ടിനുള്ളില്‍ ഇരുന്നൂടേ? നാട്ടിലേക്ക് വരാതെ അവിടെങ്ങാനും കിടന്നൂടേ? സമാധാനമായി ജീവിക്കുന്ന ബാക്കിയുള്ളവര്‍ക്കും കൂടി രോഗം പരത്താന്‍ നോക്കുന്ന എല്ലാത്തിനേം പിടിച്ച് അകത്തിടണം’ ഇതൊരു ഒരു സാമ്പിള്‍ പ്രസ്താവനയാണ്. എന്തെല്ലാം ചര്‍ച്ചകളാണ് നമുക്കിടയില്‍ ഇപ്പോള്‍ നടക്കുന്നത് ! എല്ലാ കാര്യങ്ങളും കൃത്യമായി നടന്നിരുന്ന ‘സ്വര്‍ഗ’ തുല്യമായ ഒരു ലോകത്ത് കൊവിഡ് എന്ന മഹാമാരി ഒരു മുന്നറിയിപ്പുമില്ലാതെ വന്നതുപോലെയാണ് നമ്മളില്‍ ചിലരെങ്കിലും സംസാരിക്കുന്നത്. കൊവിഡ് ആണ് സമത്വസുന്ദരമായ ഈ ലോകത്തെ ആദ്യത്തെ പ്രശ്നം എന്നതുപോലെ. വളരെ സങ്കീര്‍ണ്ണമായ പ്രശ്ങ്ങള്‍ക്കിടയില്‍ ബുദ്ധിമുട്ടിയിരുന്ന മനുഷ്യര്‍ക്കിടയിലാണ് കൊവിഡ് രോഗവും കൂടി വന്നു പതിച്ചത് എന്ന കാര്യം ചിലപ്പോഴെങ്കിലും നമ്മള്‍ മറന്നുപോകുന്നതു പോലെ. സ്വന്തം രോഗം ശുദ്ധമാണെന്നും മറ്റുള്ളവര്‍ക്ക് പകരാത്തതാണ് എന്നും ധരിക്കുന്ന ഒരുപാട് മനുഷ്യരുണ്ട്. അത്തരക്കാര്‍ എല്ലാ നാട്ടിലും ഉണ്ട്. നാടിന്‍റെ പുരോഗതി അനുസരിച്ച്…

നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് (NACOG) ഫാമിലി കോണ്‍ഫറന്‍സ് 2021 ജൂലൈ 21 മുതല്‍ 25 വരെ

ഡാളസ്: നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് ഫാമിലി കോണ്‍ഫറന്‍സ് 2021 ജൂലൈ 21 മുതൽ 25 വരെ മാസ്‌കിറ്റിലുള്ള ഹാംപ്ടണ്‍ ഇന്നില്‍ വെച്ച് നടത്തുന്നു. 2020 ജൂലൈ 15 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ നടത്തുവാന്‍ തീരുമാനിച്ചിരിരുന്ന സമ്മേളനം നിലവിലെ സാഹചര്യങ്ങള്‍ മൂലം റദ്ദാക്കിയിരുന്നു. കോണ്‍ഫറന്‍സിന്റെ വിജയത്തിനായി എല്ലാവരുടേയും പ്രാര്‍ത്ഥനകളും, സഹകരണങ്ങളും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. അതോടൊപ്പം, നാം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മഹാമാരിക്ക് പരിഹാരം ലഭിക്കാനായി നമുക്ക് ഒന്ന് ചേര്‍ന്നു പ്രാര്‍ത്ഥിക്കാം. മീഡിയ കോര്‍ഡിനേറ്റര്‍ : പ്രസാദ് തീയടിക്കല്‍

SMT. PREMA NAGASUNDARAM, HER MISSSION IN LIFE: DANCE! DANCE! DANCE LIKE A DAMSEL!

ORIGIN OF MUSIC AND DANCE: Music, Dance and Drama are ancient Fine Arts, which form an integral part of our Indian culture and heritage. These exquisite art forms are believed to have originated in the south and are practised since time immemorial. Moreover, Music and Dance are considered as purely celestial and once used to be practised in the kings’ courts in all pomp and flamboyance. Music and Dance go hand in hand and music is an inevitable element or part and parcel of dance at all times though not…

മേരി ജോസഫ് (82) ന്യൂയോര്‍ക്കില്‍ നിര്യാതയായി

കിംഗ്സ്റ്റണ്‍ (ന്യൂയോര്‍ക്ക്): ആദ്യകാല മലയാളികളിലൊരാളായ ഡോ. ജോര്‍ജ് ജോസഫിന്റെ പത്നി മേരി ജോസഫ് (82) നിര്യാതയായി. ഡോ. ജോസഫ് പാനിക്കുളത്തിന്റെയും ആലീസ് ജോസഫിന്റെയും പുത്രിയായ അവര്‍ മലേഷ്യയിലാണു ജനിച്ചത്. എറണാകുളം സെന്റ് തെരേസാസില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും മദ്രാസ് സ്റ്റെല്ലാ മേരീസില്‍ നിന്നു 1958-ല്‍ ബിരുദവും നേടി. 1959-ല്‍ സൈക്കിയാട്രിസ്റ്റായ വൈക്കം വെട്ടംവേലി കുടുംബാംഗം ഡോ. ജോര്‍ജ് ജോസഫിനെ വിവാഹം കഴിച്ചു. തുടര്‍ന്ന് തൃശൂരിലും കോട്ടയത്തുമായി താമസിച്ചു. 1967-ല്‍ അമേരിക്കയിലേക്കു കുടിയേറി. മാസച്യുസെറ്റ്‌സില്‍ നിന്നു ന്യുയോര്‍ക്കിലെത്തി. 1972 മുതല്‍ കിംഗ്സ്റ്റണില്‍. അവിടെ ഡോ. ജോര്‍ജ് ജോസഫ് 40 വര്‍ഷം തുടര്‍ച്ചയായി പ്രാക്ടീസ് ചെയ്തു. മേരി ജോസഫ് സെന്റ് ജോസഫ്‌സ് ചര്‍ച്ചില്‍സജീവ പ്രവര്‍ത്തകയായിരുന്നു. ഹഡ്‌സണ്‍‌വാലി ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷനിലും പ്രവര്‍ത്തിച്ചു. പുതുതായി എത്തുന്നവരെ സഹായിക്കുവാന്‍ മുന്നില്‍ നിന്നു. അറുപത്തൊന്നു വര്‍ഷത്തെ ദാമ്പത്യജീവിതത്തിലെ പങ്കാളിയായ ഭര്‍ത്താവിനു പുറമെ മൂന്നു പുത്രിമാരും ഏഴു…

‘അല’ ടെലികോണ്‍ഫറന്‍സ് മെയ് 23 ശനിയാഴ്ച; മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍, കെ. വരദരാജന്‍ എന്നിവര്‍ പങ്കെടുക്കും

ന്യൂയോർക്ക് : അമേരിക്കയിലുള്ള പ്രവാസികളുമായി സംസാരിക്കുന്നതിനും അവരുടെ പ്രശ്ങ്ങൾ മനസ്സിലാക്കുന്നതിനും വേണ്ടി കേരളാ ആരോഗ്യ വകുപ്പ് മന്ത്രി കെ .കെ. ഷൈലജ ടീച്ചറും, നോർക്ക വൈസ് ചെയർമാൻ കെ. വരദരാജനും വീഡിയോ കോൺഫ്രൻസിൽ നമ്മളോട് സംസാരിക്കുന്നു. നമുക്ക് ഇവരുമായി നേരിട്ട് സംവാദിക്കാം. കേരളം എങ്ങനെ കോവിഡിനെ നേരിട്ടു , കേരള ഗവൺമെന്റിനോട് ഉള്ള ചോദ്യങ്ങൾ, കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ, അവരുടെ പുനരധിവാസം ഇതെക്കെ നമുക്ക് നേരിട്ട് സംവദിക്കാനുള്ള അവസരമാണ് ആർട്ട് ലവേർസ് ഓഫ് അമേരിക്കയുടെ നേതൃത്വത്തിൽ ഒരുക്കുന്നത്. നമ്മിൽ പലരും ഭയങ്കര മാനസിക സമ്മർദ്ദത്തിൽ ആണ് . ഈ വിഷമ ഘട്ടത്തിൽ നമ്മുടെ സമൂഹത്തിന് കഴിയുന്നത്ര സഹായങ്ങള്‍ കേരള ഗവൺമെന്റുമായി സഹകരിച്ചും നമ്മുടെ കൂട്ടായ്മയിലൂടെയും നല്‍കുവാനുളള ശ്രമങ്ങള്‍ക്കാണ് ആർട്ട് ലവേർസ് ഓഫ് അമേരിക്കയുടെ നേതൃത്വത്തിൽ നൽകുന്നത്‌. ആർട്ട് ലവേർസ് ഓഫ് അമേരിക്കയുടെ നേതൃത്വത്തിൽ ഈ ശനിയാഴ്ച…