“റിഥം ഫോര്‍ ലൈഫ്”- ഓണ്‍‌ലൈന്‍ ലൈവ് മ്യൂസിക് പ്രോഗ്രാം എല്ലാ ശനിയാഴ്ചയും രാത്രി 8:30ന്

ടെക്‌സാസ് : കോവിഡ്19 ലോകമാസകലം വ്യാപിച്ചു കഴിഞ്ഞു. കോവിഡിനെ ചെറുക്കുന്നതില്‍ ഏറ്റവും വിജയിച്ച നാടായി നമ്മുടെ കൊച്ചു കേരളവും ലോകത്തിനു തന്നെ മാതൃകയായി. ശക്തമായ ലോക്ക് ഡൌണ്‍ നിയമങ്ങളും വ്യവസ്ഥകയും പാലിച്ചു കൊണ്ടാണ് കേരളം കോവിഡിനെ ചെറുത്തു നില്‍ക്കുന്നത്. ഈ പോരാട്ടത്തില്‍ നാം ഓരോരുത്തരും അണി ചേരുമ്പോഴും ഈ മഹാമാരി ഏല്പിച്ച വിഷമങ്ങളുടെ വ്യാപ്തി എത്രയോ വലുതാണ്. ചിലതൊക്കെ നമുക്ക് വിശ്വസിക്കാന്‍ കഴിയുന്നതിനും അപ്പുറം. സംഗീതം ഉപജീവനമാക്കിയ ഒരുപാട് കലാകാരന്മാര്‍ക്ക് കോവിഡ് ഒരു പ്രതീക്ഷിക്കാത്ത പ്രഹരമായി മാറി. ഇതില്‍ കേരളത്തിലെ മാത്രമല്ല മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളിലും, ലോകമെമ്പാടുമുള്ള കലാകാരന്‍മാര്‍ ഉള്‍പ്പെടും. അവര്‍ക്കു സംഗീതം ജീവിതവും ഉപജീവന മാര്‍ഗവും ആയിരുന്നു. ഈ സാഹചര്യത്തിലാണ് “റിഥം ഫോര്‍ ലൈഫ്” എന്ന അമേരിക്കയിലെ ടെക്‌സാസ് ആസ്ഥാനമാക്കിയുള്ള ഒരു not-for-profit ഓര്‍ഗനൈസഷന്‍, അപോറ (aapora) എന്ന ഗ്രൂപ്പുമായി ചേര്‍ന്ന് ലൈവ് ഓണ്‍ലൈന്‍ മ്യൂസിക്…

ജോ ബിഡന്റെ യൂണിറ്റി ടാസ്ക് ഫോഴ്സില്‍ ജനറല്‍ വിവേക് മൂര്‍ത്തിയും പ്രമീളാ ജയ്‌പാലും

വാഷിങ്ടന്‍ ഡിസി : ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള ജൊ ബൈഡനും മത്സര രംഗത്തു നിന്നും അവസാനം പിന്‍മാറിയ ബേര്‍ണി സാന്റേഴ്‌സും നിയമിച്ച യൂണിറ്റി ടാസ്ക് ഫോഴ്‌സില്‍ മുന്‍ സര്‍ജന്‍ ജനറല്‍ ഡോ. വിവേക് മൂര്‍ത്തി, യുഎസ് പ്രതിനിധി പ്രമീള ജയ്പാല്‍ എന്നീ ഇന്ത്യന്‍ വംശജരെ ഉപാദ്ധ്യക്ഷന്മാരായി നോമിനേറ്റ് ചെയ്തു. പാര്‍ട്ടിയുടെ ഐക്യം നിലനിര്‍ത്തുന്നതിനും തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനുമായി രാഷ്ട്രം ഇന്നഭിമുഖീകരിക്കുന്ന പ്രധാന ആറു വിഷയങ്ങളെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിനുമാണു യൂണിറ്റി ടാസ്ക് ഫോഴ്‌സ്. ഇക്കണോമി, എജ്യുക്കേഷന്‍, ഇമ്മിഗ്രേഷന്‍, ഹെല്‍ത്ത് കെയര്‍, കാലാവസ്ഥമാറ്റം, ക്രിമിനല്‍ ജസ്റ്റിസ് റിഫോം എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട പ്രധാന ആറു വിഷയങ്ങള്‍. ഇതില്‍ ഹെല്‍ത്ത് പാനലിന്റെ ഉപാധ്യക്ഷന്‍മാരായിട്ടാണ് ഇരുവര്‍ക്കും സ്ഥാനം നല്‍കിയിരിക്കുന്നത്. ഡമോക്രാറ്റിക് നാഷണല്‍ കണ്‍വന്‍ഷന്‍ ഫ്‌ലാറ്റ് ഫോമില്‍ കമ്മിറ്റി യൂണിറ്റി ടാസ്ക്ക് ഫോഴ്‌സിന്റെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. 2020 ലെ…

ചൈനയുമായുള്ള വ്യാപാര ബന്ധം വിഛേദിക്കാന്‍ യു‌എസ് കമ്പനികള്‍ക്ക് ഇളവുകള്‍ നല്‍കുന്നു

വാഷിംഗ്ടണ്‍: കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിന്റെ ഉത്തരവാദിത്വം ചൈനയ്ക്കാണെന്ന് അമേരിക്ക ആരോപിക്കുന്നതിനിടയില്‍ ചൈനയുമായുള്ള വ്യാപാര ബന്ധങ്ങള്‍ പിന്‍‌വലിക്കാന്‍ നികുതിയിളവുകളുള്‍പ്പടെ നിരവധി വാഗ്ദാനങ്ങളുമായി യു എസ് ഗവണ്മെന്റ്. പുതിയ നിയമങ്ങള്‍, ശ്രദ്ധാപൂര്‍വ്വം ഘടനാപരമായി ആസൂത്രണം ചെയ്തിരിക്കുന്ന സബ്സിഡികള്‍ എന്നിവ ഉള്‍പ്പെടുന്ന നിര്‍ദേശങ്ങളെക്കുറിച്ച് നിലവില്‍ വ്യാപകമായ ചര്‍ച്ചകളാണ് നടക്കുന്നത്. ഒരു ഡസനോളം നിലവിലെ/മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യവസായ എക്സിക്യൂട്ടീവുകള്‍, കോണ്‍ഗ്രസ് അംഗങ്ങള്‍ എന്നിവരുമായുള്ള അഭിമുഖങ്ങള്‍ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ 25 ബില്യണ്‍ ഡോളര്‍ സംഭരിച്ചിരിക്കുന്ന ‘റീഷോറിംഗ് ഫണ്ട്’ എന്ന ആശയം ഉള്‍പ്പെടുന്ന ഈ നിര്‍ദേശങ്ങള്‍ ചൈനയുമായുള്ള ബന്ധം ഗണ്യമായി പരിഷ്കരിക്കാന്‍ യുഎസ് കമ്പനികളെ പ്രേരിപ്പിക്കുന്നു. അവശ്യവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്ന കമ്പനികളെ അവരുടെ ഉല്‍പാദനം യു എസിലേക്ക് മാറ്റാന്‍ ഈ ഫണ്ടിംഗ് പ്രോത്സാഹിപ്പിക്കുമെന്നും, ഇത് ആഭ്യന്തരമായി വിതരണ ശൃംഖലയില്‍ നിന്ന് ഉല്‍പ്പങ്ങള്‍ സാധ്യമാക്കുമെന്നും പറയപ്പെടുന്നു. വിദേശത്തു നിന്ന് ഉല്‍പ്പാദനം തിരികെ കൊണ്ടുവരുമെന്ന് പ്രസിഡന്‍റ്…

WHO promises pandemic review but savaged by US as China pledges $2bn

GENEVA (Reuters) – The World Health Organization said on Monday an independent review of the global coronavirus response would begin as soon as possible and it received backing and a hefty pledge of funds from China, in the spotlight as the origin of the pandemic. But the WHO s chief critic, the U.S. administration of President Donald Trump, decried an “apparent attempt to conceal this outbreak by at least one member state”. Trump has already suspended U.S. funding for the WHO after accusing it of being too China-centric, and at the…

Cities hastily add pandemics to long list of 21st-century threats

BARCELONA (Reuters) – In early 2018, parched by a severe drought, Cape Town rallied its residents and businesses to slash water use and stop its taps running dry. Now, lessons from the water crisis are helping the South African city respond to the coronavirus pandemic. Megaphones are being used in communities with limited online access to make residents aware of the need for social distancing and good hygiene, just as they were deployed during the drought to encourage people to conserve water. Videos on the city s social media channels honour…

ഒറിഗണില്‍ സ്റ്റേ അറ്റ് ഹോം ഉത്തരവ് ലംഘിച്ച് സലൂണ്‍ തുറന്നതിന് 14,000 ഡോളര്‍ പിഴ

ഒറിഗണല്‍ : ഒറിഗണ്‍ ഗവര്‍ണറുടെ സ്റ്റെ അറ്റ് ഹോം ഉത്തരവ് ലംഘിച്ചു സലൂണ്‍ തുറന്നു പ്രവര്‍ത്തിപ്പിച്ച ഉടമ ലിന്‍ഡ്‌സെ ഗ്രഹാമിന് 14,000 ഡോളര്‍ പിഴ വിധിച്ചു. മേയ് 5 മുതലാണ് സലൂണ്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഒറിഗണ്‍ ഒക്യുപേഷനല്‍ സേഫ്റ്റി ആന്‍ഡ്‌ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷന്‍ വാര്‍ത്ത സ്ഥിരീകരിച്ചു. പൊതുജനങ്ങളുടേയും ജീവനക്കാരുടേയും ആരോഗ്യത്തിന് ഭീഷിണിയുണര്‍ത്തുന്നതാണു നടപടിയെന്നു അധികൃതര്‍ ചൂണ്ടികാട്ടി. എന്നാല്‍ ഈ വാദം ലിന്‍ഡ്‌സെ നിഷേധിച്ചു. മാറിയണ്‍ കൗണ്ടിയില്‍ സ്ഥിതി ചെയ്യുന്ന ഗ്ലാമര്‍ സലൂണ്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ സലൂണ്‍ തുറന്നു പ്രവര്‍ത്തിപ്പിച്ചതു ഗവര്‍ണറുടെ എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ പരസ്യമായ ലംഘനമാണ്. തന്റെ കുടുംബത്തെ പുലര്‍ത്തണമെന്നതും ബില്ലുകള്‍ അടയ്ക്കുന്നതിനു പണം ആവശ്യമാണെന്നതിനാലുമാണു സലൂണ്‍ തുറക്കാന്‍ തീരുമാനിച്ചതെന്നും ലിന്‍ഡ്‌സെ പറയുന്നു. എന്തായാലും ഫൈന്‍ ഉത്തരവിനെതിരെ പോരാടാന്‍ തന്നെയാണു ലിന്‍ഡ്!സെയുടെ തീരുമാനം. പി.പി. ചെറിയാന്‍

ഫ്ലോറിഡ സൈനിക താവളത്തില്‍ വെടിവെയ്പ് നടത്തിയ തോക്കുധാരിക്ക് അല്‍‌ക്വയ്ദയുമായി ബന്ധമുണ്ടെന്ന് എഫ്ബിഐ

കഴിഞ്ഞ വര്‍ഷം ഫ്ലോറിഡയിലെ ഒരു സൈനിക താവളത്തില്‍ വെടിവയ്പ് നടത്തിയ തോക്കുധാരിക്ക് അല്‍ക്വയ്ദയുമായി ബന്ധമുണ്ടായിരുന്നുവെന്ന് എഫ് ബി ഐ. മൂന്ന് അമേരിക്കന്‍ നാവികര്‍ കൊല്ലപ്പെട്ട വെടിവെയ്പിനു മുന്‍പുള്ള മാസങ്ങളില്‍ തോക്കുധാരിയും അല്‍ക്വയ്ദയുമായി ആശയവിനിമയം നടത്തിയിരുന്നതായി യുഎസ് അധികൃതര്‍ തിങ്കളാഴ്ച പറഞ്ഞു. ലോക്ക് ചെയ്തിരുന്ന സെല്‍ഫോണുകളുടെ എന്‍ക്രിപ്ഷന്‍ തകര്‍ത്തതിന് ശേഷം മുഹമ്മദ് സയീദ് അല്‍ഷമ്രാനിയും അല്‍ക്വയ്ദയുടെ പ്രവര്‍ത്തകരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എഫ്ബിഐക്ക് വിവരങ്ങള്‍ ലഭിച്ചു. സൗദി വ്യോമസേനാ ഉദ്യോഗസ്ഥനായ അല്‍ഷമ്രാനി പോലീസ് വെടിവെയ്പില്‍ കൊല്ലപ്പെടുന്നതിന് മുമ്പ് സെല്‍‌ഫോണ്‍ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ആക്രമണം നടന്ന കഴിഞ്ഞ വര്‍ഷം എല്ലാ മാസങ്ങളിലും ദിവസങ്ങളിലും അല്‍ഷമ്രാനിയും അല്‍ക്വയ്ദയുമായുള്ള ബന്ധത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ഇപ്പോള്‍ വ്യക്തമായ തെളിവുകളുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അല്‍ഷ്രമ്രാനിയുടെ ഫോണുകള്‍ അണ്‍ലോക്കു ചെയ്യുന്നതിന് സഹായം നല്‍കാത്തതിന് ആപ്പിളിനെ എഫ് ബി ഐ നിശിതമായി വിമര്‍ശിച്ചു.…

Trump threatens permanent freeze on WHO funding in 30 days

WASHINGTON (AFP) – President Donald Trump threatened to permanently freeze US funding to the World Health Organization unless “substantive improvements” were made within the next 30 days. Washington suspended payments to the WHO in mid-April, accusing it of being too close to Beijing and covering up and mismanaging the coronavirus pandemic. On Monday, Trump tweeted images of a letter he sent to WHO Director-General Tedros Adhanom Ghebreyesus, saying the letter was “self-explanatory.” In the letter, Trump lists what he says are examples of the WHO’s shortcomings in managing the pandemic,…

കൊറോണയ്ക്കിടയിലെ കള്ളക്കടത്തുകള്‍: ഡോ: എസ്. എസ്. ലാല്‍

ഞാന്‍ കണ്ട ഒരു ടെലിവിഷന്‍ ചര്‍ച്ച. കൊവിഡ് കാര്യത്തില്‍ ഇതുവരെ നടന്ന നല്ല കാര്യങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിന്‍റെ മാത്രം നേട്ടമാണെന്ന് ബി.ജെ.പി. നേതാവ് ശക്തിയുക്തം പറയുന്നു. കേരളം ഇന്ത്യയില്‍ ആയതിനാല്‍ കേരളത്തിന്‍റെ നേട്ടവും കുറച്ചെടുത്ത് അദ്ദേഹം പോക്കറ്റില്‍ ഇടുന്നുണ്ട്. ആരും കാണാതെ. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് എന്തെങ്കിലും പരാജയങ്ങള്‍ സംഭവിച്ചെങ്കില്‍ പതിവുപോലെ അവയ്ക്ക് കാരണമുണ്ട്. മന്‍മോഹന്‍ സിംഗ് മുതല്‍ നെഹ്റു വരെ നീളുന്ന കാരണങ്ങള്‍. റെയില്‍വേയൊക്കെ ഇപ്പോള്‍ കേന്ദ്രഗവണ്മെന്‍റാണോ സംസ്ഥാന ഗവണ്മെന്‍റാണോ ഓടിക്കുന്നത് എന്ന് ഇടയ്ക്ക് ബി.ജെ.പി. നേതാവിന് തന്നെ സംശയം. ആ സംശയം മാറ്റാന്‍ അദ്ദേഹം ചര്‍ച്ചയ്ക്കിടെ പാര്‍ട്ടി ഓഫീസിലേക്ക് ഫോണില്‍ മെസേജ് അയയ്ക്കുന്നുണ്ടായിരുന്നു. ഉത്തരം കിട്ടിക്കാണണം. പിന്നീട് അദ്ദേഹം റെയില്‍വേയെപ്പറ്റി ഒന്നും പറഞ്ഞില്ല. ചര്‍ച്ചയില്‍ സംസ്ഥാന മന്ത്രി പറയുന്നത് ഇതുവരെ ഉണ്ടായ എല്ലാ നല്ല കാര്യങ്ങളും ശ്രീ. പിണറായി വിജയന്‍ മുഖ്യമന്ത്രി…

അമേരിക്കയില്‍ നിന്ന് കേരളത്തിലേക്ക് അടിയന്തിര വിമാന സര്‍വീസ് ആരംഭിക്കണമെന്ന് ലോക കേരള സഭ

ന്യൂജേഴ്‌സി: കോവിഡ് 19 മൂലം അമേരിക്കയിലെ വിവിധ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാരും കേന്ദ്ര വ്യോമയാനമന്ത്രാലയും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നോർത്ത് അമേരിക്കയിലെ കേരള ലോക സഭ അംഗങ്ങളുടെ പ്രഥമ യോഗം ആവശ്യപ്പെട്ടു. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലും കാനഡയിലുമുള്ള ലോക സഭാംഗംങ്ങളെ സൂം(Zoom) മീറ്റിംഗ് വഴി ബന്ധിപ്പിച്ച പ്രഥമയോഗത്തിൽ നോർക്ക റൂട്ട്സ് ഡയറക്ടറും കേരള ലോക സഭ സ്റ്റിയറിംഗ് കമ്മിറ്റി മെമ്പറുമായ ഡോ.എം.അനിരുദ്ധൻ അധ്യക്ഷത വഹിച്ചു. അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നിരവധി മലയാളികളാണ് കോവിഡ് 19 മൂലമുണ്ടായ യാത്രാവിലക്കുമൂലം നാട്ടിലേക്കു മടങ്ങിപ്പോകാൻ കഴിയാത്തതിനെ തുടർന്ന് ബുദ്ധിമുട്ടിലായിരിക്കുന്നത്. അതുപോലെ തന്നെ കൊറോണവൈറസ് പൊട്ടിപ്പുറപ്പെടുന്നതിനു മുൻപ് നാട്ടിൽ പോയിട്ടുള്ള നിരവധി അമേരിക്കൻ മലയാളികൾ തിരികെ വരാൻ കഴിയാതെ കുടുങ്ങിപ്പോയിട്ടുണ്ട്. H1- B വിസ, B1, B2 വിസ കാറ്റഗറിയിലും സ്റ്റുഡന്റ് വിസയിലുമുള്ള നിരവധി പേർ വിസ കാലാവധി കഴിഞ്ഞിട്ടും…