പ്രവാസിയുടെ ഹൃദയത്തുടിപ്പുകള്‍

അമ്മയില്‍ നിന്നും പിരിഞ്ഞ കുട്ടിയുടെ അവസ്ഥ, ഭാര്യയില്‍ നിന്നും വേര്‍പിരിഞ്ഞു ജീവിക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥ, സഹോദരങ്ങളില്‍ നിന്നും വേര്‍പെട്ട് ഒറ്റക്ക് ജീവിക്കുന്ന ഏകാന്തയുടെ വേദന, ഇതൊക്കെ കടിച്ചമര്‍ത്തി ജീവിക്കുവാന്‍ വിധിക്കപ്പെട്ടവനാണ് ഒരു പ്രവാസി. അവന്റെ വീട്ടില്‍ ഒരു കര്‍മ്മം നടന്നാല്‍ അതില്‍ പങ്കുവഹിക്കുവാന്‍ കഴിയാതെ, കൊടും ചൂടത്തും, തണുപ്പത്തും കഠിനമായി അദ്ധ്വാനിക്കുമ്പോഴും, അവന്റെ ഉറ്റവര്‍ എന്നും ആനന്ദിക്കണം എന്ന ഒറ്റ വികാരമേ അവന്റെ മനസ്സിലുള്ളൂ. ഓണവും, വിഷുവും, ബക്രീദും, ഈദും, ഈസ്റ്ററും, ക്രിസ്തുമസ്സും, കൂടെപ്പിറപ്പുകളുടെ അഭാവം അകറ്റാന്‍, കൂടെ താമസിക്കുന്ന മമ്മതിനേയും, ഗോപാലനേയും, ജോസിനേയും കൂട്ടുപിടിച്ച് മറുനാട്ടില്‍ ആഘോഷിക്കുമ്പോള്‍, അവന്റെ മനസ്് എന്നും അവന്റെ കൊച്ചുഗ്രാമത്തിലായിരിക്കും. മണലാരണ്യത്തില്‍ മണിമാളികകള്‍ ആ രാജ്യത്തിനുവേണ്ടി കെട്ടിപൊക്കുമ്പോഴും, യൂറോപ്പില്‍ ആതുരസേവനം ചെയ്യുമ്പോഴും, അമേരിക്കയില്‍ കമ്പ്യൂട്ടറിന്റെ മുമ്പിലിരിക്കുമ്പോഴും അവന്റെ ചിന്ത മുഴുവനും അവന്റെ കൊച്ചുകേരളത്തേക്കുറിച്ചായിരിക്കും. നാട്ടില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോഴും, പ്രളയത്തില്‍…