കൊവിഡ് പിടിപെട്ട് കൊല്ലം സ്വദേശിനി നഴ്സ് റിയാദില്‍ മരിച്ചു

റിയാദ്: കോവിഡ്-19 ബാധയേറ്റ് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം സ്വദേശിനിയാണ് താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടത്. റിയാദിലെ ഓള്‍ഡ് സനയ്യ ക്ലിനിക്കിലെ നഴ്സ് കൊല്ലം എഴുകോണ്‍ സ്വദേശിനി ലാലി തോമസ് പണിക്കര്‍ (53) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ തന്നെ പ്രമേഹം സംബന്ധമായ പ്രയാസങ്ങളുണ്ടായിരുന്നു. തോമസ് മാത്യു പണിക്കരാണ് ഭര്‍ത്താവ്. ഇന്നലെ രാത്രി ശ്വാസതടസ്സത്തെ തുടര്‍ന്ന് അനക്കമില്ലാതായതോടെ ഭര്‍ത്താവ് അടുത്തുള്ളവരുടെ ആംബുലന്‍സിന് ബന്ധപ്പെട്ടിരുന്നു. ആരോഗ്യ വിഭാഗം ജീവനക്കാരെത്തിയാണ് മരണം സ്ഥിരീകരിച്ചത്. ഏക മകള്‍ നാട്ടിലാണ്. സൌദിയില്‍ കോവിഡ് ബാധിച്ച് മരണപ്പെടുന്ന ആദ്യത്തെ മലയാളി ആരോഗ്യ പ്രവര്‍ത്തകയാണിത്. ദമ്മാമില്‍ രണ്ടു ദിവസം മുമ്പ് കാസര്‍കോട് സ്വദേശി മരിച്ചതും കോവി‍ഡ് ബാധിച്ചതാണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സൌദിയില്‍ കോവി‍ഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പതിനാറായി.

സൂമിന് വെല്ലുവിളിയായി ജിയോ വരുന്നു കൂടുതല്‍ സം‌വിധാനങ്ങളോടെ

കൊറോണ വൈറസ് വ്യാപകമാകുമയും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ ബിസിനസ് സ്ഥാപനങ്ങളും ഓഫീസുകളും അടച്ചിടുകയും വീടുകളിലിരുന്ന് ജോലി ആരംഭിക്കുകയും ചെയ്തതോടെ ഔദ്യോഗിക മീറ്റിംഗുകള്‍ക്ക് മുതല്‍ ഉറ്റവരുമായി ബന്ധപ്പെടുന്നതിന് വരെ വീഡിയോ കോളിംഗ് സംവിധാനങ്ങളെ ആശ്രയിക്കുകയാണ് ജനം. ഇപ്പോഴിതാ വീഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്‌ഫോമിലേക്ക് ഇന്ത്യന്‍ ടെലികോം ഭീമന്‍മാരായ ജിയോയും കാലെടുത്ത് വെക്കുന്നു. വീഡിയോ കോണ്‍ഫറന്‍സിങ് സേവനം ലഭ്യമാക്കുന്ന ‘ജിയോമീറ്റ്’ വ്യഴാഴ്ച നടന്ന ചടങ്ങില്‍ റിലയന്‍സ് ഇന്റസ്ട്രീസ് അവതരിപ്പിച്ചു. ലോക്ഡൗണ്‍ കാലത്തെ ആളുകളുടെ വിരസത മാറ്റുകയും ജോലി സുഗമമാക്കുകയും ചെയ്ത ഗൂഗ്ള്‍ മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ്, സൂം, സ്‌കൈപ്പ് എന്നീ ആപ്ലിക്കേഷനുകള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താനാണ് ജിയോ മീറ്റ് ലക്ഷ്യമിടുന്നത്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഉപകരണങ്ങളിലും വിന്‍ഡോസ്, മാക് ഒഎസ് കംപ്യൂട്ടറുകളിലും ജിയോമീറ്റ് ലഭ്യമാകും. ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്‌സ് എന്നീ വെബ്ബ്രൗസറുകള്‍ വഴിയും ജിയോമീറ്റ് ഉപയോഗിക്കാനാകും. ഹൈഡെഫനിഷന്‍ (എച്ച്ഡി) വീഡിയോ അനുഭവം…

പശ്ചിമ ബംഗാളിലും ഒഡീഷയിലും നാശം വിതച്ച് അം‌ഫാന്‍ കൊടുങ്കാറ്റ്

അംഫാന്‍ കൊടുങ്കാറ്റ് പശ്ചിമ ബംഗാളിലും ഒഡീഷയിലും നാശം വിതച്ചു. ഇരു സംസ്ഥാനങ്ങളിലും ഒരു ഡസനിലധികം ആളുകള്‍ മരിച്ചു. അര്‍ദ്ധരാത്രി വരെ ശക്തമായ മഴയും കൊടുങ്കാറ്റും ഇരു സംസ്ഥാനങ്ങളെയും പിടിച്ചുകുലുക്കി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആരും അത്തരം വേദന കണ്ടിട്ടില്ല, കേട്ടിട്ടില്ല. കാറ്റിന്‍റെ വേഗത ഭൂമിയിലുള്ളതെല്ലാം പിഴുതെറിയാന്‍ ആഗ്രഹിക്കുന്നതുപോലെ ആയിരുന്നു. ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് ഒഡീഷയിലും ബംഗാളിലും നാശം വിതച്ചത്. നഗരത്തില്‍ എല്ലായിടത്തും വെള്ളപ്പൊക്കമുണ്ടായി. വാഹനങ്ങള്‍ ബോട്ടുകള്‍ പോലെ പൊങ്ങിക്കിടക്കുകയായിരുന്നു. തെരുവുകളില്‍ മരങ്ങള്‍ പിഴുതെറിഞ്ഞു. ബംഗാളിൽ 12 ഉം ഒഡീഷയിൽ 2പേരും മരിച്ചു. മണിക്കൂറിൽ 155 മുതല്‍ 165 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാൾ തീരത്ത് കാറ്റ് വീശിയത്. ബംഗാളിലും ഒഡീഷയിലും കനത്ത മഴ തുടരുകയാണ്. വ്യാഴാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞ് ബംഗ്ലാദേശിലേക്ക് നീങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അം‌ഫാന്‍ ബംഗാൾ തീരത്തെത്തിയത്.…

ദാമ്പത്യ ബന്ധങ്ങളുടെ ഭംഗി നിലനിര്‍ത്തുന്നതും വിജയകരമാക്കുന്നതും ഒരു മാന്ത്രിക ജോലിയല്ല

എപ്പോഴും സന്തുഷ്ടരായ ദമ്പതികള്‍ക്ക് പരസ്പരം ഇഷ്ടപ്പെടാത്ത വികാരങ്ങളില്ല. ഓരോ ബന്ധത്തിലും ഏറ്റക്കുറച്ചിലുകള്‍ കാണും. എന്നാല്‍, ഉറങ്ങുതിനുമുമ്പ് നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. അങ്ങനെ ചെയ്താല്‍ അടുത്ത ദിവസം നന്നായി ആരംഭിക്കും. നിങ്ങളുടെ വികാരങ്ങള്‍ പരസ്പരം മുന്നില്‍ തുറന്നിടുക, അതുവഴി നിങ്ങളുടെ പങ്കാളിയ്ക്ക് ആ കാര്യങ്ങള്‍ ശരിയായി പരിപാലിക്കാന്‍ കഴിയും. പരസ്പരം സംവേദനക്ഷമത പുലര്‍ത്തുക ബന്ധങ്ങള്‍ ആസ്വദിക്കാന്‍, പരസ്പരം സംവേദനക്ഷമത കാണിക്കുകയും ഓരോ നിമിഷവും ഒരുമിച്ച് ആസ്വദിക്കുകയും ചെയ്യുക. നിങ്ങളുടെ പങ്കാളിക്കൊപ്പം തുറന്ന ജീവിതം നയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ബന്ധത്തിന്‍റെ ആഴത്തിലേക്ക് കടക്കാന്‍ കഴിയില്ല. നിങ്ങളുടെ ഭയം, സന്തോഷങ്ങള്‍, സമ്മര്‍ദ്ദങ്ങള്‍ എന്നിവയെക്കുറിച്ച് പരസ്പരം സംസാരിക്കുക. ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും. പരസ്പരം പരസ്യമായി ചിരിക്കുക, കാരണം ചിരിക്കുന്നത് ശരീരത്തില്‍ ഓക്സിടോസിന്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കും. ഇത് മാനസികാവസ്ഥയെ മികച്ചതാക്കുന്നു. എല്ലായ്പ്പോഴും ചിരിക്കുന്ന ദമ്പതികള്‍ വളരെ സന്തുഷ്ടരായിരിക്കും. ചിരിക്കുന്നതിലൂടെയും പുഞ്ചിരിക്കുന്നതിലൂടെയും അവര്‍ ജീവിതത്തിലെ…

വൃദ്ധരും കുട്ടികളും കഴിയുന്നതും പുറത്തിറങ്ങി നടക്കരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വൃദ്ധരും കുട്ടികളും (10 വയസ്സിനു താഴെ) കഴിവതും പൊതുസ്ഥലങ്ങളില്‍ ഇറങ്ങി നടക്കരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ മുന്നറിയിപ്പു നല്‍കി. ലോക്ക്ഡൗണ്‍ ജനങ്ങളുടെ ജീവിതരീതി തന്നെ മാറ്റി മറിച്ച സാഹചര്യത്തില്‍ ഇപ്പോഴുള്ള ഇളവിന്റെ പശ്ചാത്തലത്തില്‍ 65 വയസ്സിനു മുകളില്‍ പ്രായമുള്ളവരും പത്തുവയസ്സിനു താഴെയുള്ള കുട്ടികളും പൊതുസ്ഥലങ്ങളിലും കടകളിലും മറ്റും സന്ദര്‍ശനം നടത്തുന്നത് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്. ആരെങ്കിലും ഈ മാനദണ്ഡങ്ങള്‍ ലംഘിച്ച് എത്തിയാല്‍ അവരെ നിരുത്സാഹപ്പെടുത്താന്‍ കടയുടമകള്‍ തന്നെ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു കടയുടമകളേയും മറ്റു സ്ഥാപനങ്ങളേയും സഹായിക്കാനും ബോധവല്‍കരിക്കാനും ജനമൈത്രി പൊലീസ് എപ്പോഴും സുസജ്ജരാണെന്ന് ബെഹ്റ പറഞ്ഞു. ജില്ലകൾക്കുള്ളിൽ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ സാമൂഹിക അകലം ഉള്‍പ്പടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബസില്‍ കയറാന്‍…

കോവിഡ്-19 പുതിയ ശീലങ്ങള്‍ പഠിപ്പിച്ചു, ലോക്ക്ഡൗണ്‍ ഇളവിന്റെ ആനുകൂല്യത്തില്‍ ജനങ്ങള്‍ അതിജീവന യാത്ര ആരംഭിച്ചു

കോവിഡ്-19 വ്യാപനത്തെ തടയിടാന്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ക്ക് പൊതുഗതാഗതത്തിന് ബുധനാഴ്ച പച്ചക്കൊടി കാണിച്ചു. തിരക്ക് താരതമ്യേന കുറഞ്ഞ ബസ്സുകളില്‍ കണ്ട്ക്ടര്‍ ടിക്കറ്റ് മെഷീന്‍ മാത്രമല്ല സാനിറ്റൈസറും കരുതി. ‘എങ്ങോട്ടാ’ എന്നു ചോദിക്കുന്നതിനു പകരം സാനിറ്റൈസര്‍ വേണോ എന്നാണ് കണ്ടക്ടര്‍മാര്‍ ചോദിക്കുന്നത്. സാനിറ്റൈസറിട്ട് കൈയ്യ് വൃത്തിയാക്കിയതില്‍ മാത്രം ഒതുങ്ങിയില്ല യാത്രാവിശേഷം. രണ്ടുസീറ്റീല്‍ ഒരാളും മൂന്നു സീറ്റില്‍ രണ്ടാളും മാത്രമുള്ള യാത്രയും പുതുമയായിരുന്നു. കടകളിലും ബാര്‍ബര്‍ ഷോപ്പുകളിലുമെല്ലാം മുന്‍‌കരുതലിനായി എല്ലാ സം‌വിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കോറോണ വൈറസ് ജങ്ങളെ പുതിയ ശീലങ്ങളാണ് പഠിപ്പിച്ചിരിക്കുന്നത്. അതെല്ലാം സ്വയം ഉള്‍ക്കൊണ്ടുകൊണ്ട് അവര്‍ പുതിയ അതിജീവനത്തിലേക്കുള്ള യാത്രയും ആരംഭിച്ചു. 50 ശതമാനം യാത്രക്കാരുമായിട്ടായിരുന്നു സര്‍വീസ്. മാസ്ക് ഉള്‍പ്പെടെയുള്ള കോവിഡ് മുന്‍കരുതല്‍ ഉറപ്പാക്കിയായിരുന്നു യാത്ര. ജലഗതാഗതവും ആരംഭിച്ചു. ജ്വല്ലറികളും ബാര്‍ബര്‍ ഷോപ്പുകളും തുറന്നു. ബാര്‍ബര്‍ ഷോപ്പുകളില്‍ നിരവധി പേരെത്തി. സാമൂഹ്യ അകലം പാലിക്കുന്നതിനടക്കം…

കോവിഡ്-19: അധികം താമസിയാതെ അഞ്ച് ദശലക്ഷം വരെയെത്തുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ദരിദ്ര രാജ്യങ്ങളില്‍ കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് ലോകാരോഗ്യ സംഘടന ബുധനാഴ്ച ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 106,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അധികം താമസിയാതെ കൊവിഡ്-9 കേസുകള്‍ അഞ്ച് ദശലക്ഷം വരെയെത്തുമെന്ന് സംഘടനയുടെ എമര്‍ജന്‍സി പ്രോഗ്രാം മേധാവി ഡോ. മൈക്ക് റയാന്‍ പറഞ്ഞു. വൈറസിന്റെ വ്യാപനം തെറ്റായി കൈകാര്യം ചെയ്തതായും കഴിഞ്ഞ വര്‍ഷം അവസാനം വൈറസ് ഉണ്ടായതായി കരുതപ്പെടുന്ന ചൈനയെ ലോകാരോഗ്യ സംഘടന അനുകൂലിച്ചതായും യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. തന്നെയുമല്ല, ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറുമെന്നും ധനസഹായം എന്നന്നേക്കുമായി നിര്‍ത്തലാക്കുമെന്നും ട്രം‌പ് ഭീഷണിപ്പെടുത്തിയിരുന്നു. ട്രംപില്‍ നിന്ന് ഒരു കത്ത് ലഭിച്ചതായി ടെഡ്രോസ് സമ്മതിച്ചെങ്കിലും കൂടുതല്‍ പ്രതികരിക്കാന്‍…

കൊവിഡ്-19: ലോക്ക്ഡൗണില്‍ ഇളവു വരുത്തിയത് പ്രത്യാഘാതങ്ങള്‍ കൂടുവാന്‍ സാധ്യതയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ലോക്ക്ഡൗണില്‍ ഇളവു വരുത്തിയത് സംസ്ഥാനത്തിന് കൂടുതല്‍ ബാധ്യതയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനം ഒരു പരിധിവരെ നിയന്ത്രണവിധേയമാക്കിയെങ്കിലും ലോക്ക്ഡൗണ്‍ ഇളവും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള ജനങ്ങളുടെ വരവും കണക്കിലെടുത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ സംസ്ഥാനത്ത് 161 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. 666 പേർക്ക് ഇതുവരെ രോഗം ബാധിച്ചുവെന്നും സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാം കൂടുതൽ ഗുരുതരമായ സ്ഥിതിയിലേക്ക് പോകുകയാണ്. ലോക്ക് ഡൗണിൽ ചില ഇളവുകൾ വരുത്തിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം മേഖലകൾ തിരിച്ച് ചിലയിടത്ത് കടുത്ത നിയന്ത്രണം വേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ വരാൻ തുടങ്ങിയപ്പോൾ ഇവിടെ രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധന വരുന്നുണ്ട്. മെയ്…

ആഭ്യന്തര പാസഞ്ചര്‍ ഫ്ലൈറ്റ് സര്‍വീസുകള്‍ മെയ് 25 മുതല്‍ ആരംഭിക്കും: സിവില്‍ ഏവിയേഷന്‍ മന്ത്രി

ന്യൂഡല്‍ഹി: ആഭ്യന്തര വാണിജ്യ പാസഞ്ചര്‍ വിമാനങ്ങള്‍ മെയ് 25 മുതല്‍ ക്രമേണ പുനഃസ്ഥാപിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി. കൊറോണ വൈറസിനെത്തുടര്‍ന്ന് മാര്‍ച്ച് 25 മുതല്‍ രാജ്യത്തെ എല്ലാ വാണിജ്യ പാസഞ്ചര്‍ വിമാനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. 2020 മെയ് 25 മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ക്രമേണ പുനരാരംഭിക്കുമെന്ന് പുരി ട്വീറ്റ് ചെയ്തു. എല്ലാ വിമാനത്താവളങ്ങളെയും വ്യോമയാന കമ്പനികളെയും മെയ് 25 മുതല്‍ പ്രവര്‍ത്തനത്തിന് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. യാത്രക്കാരുടെ സൗകര്യത്തിനായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പ്രത്യേക ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ (എസ്ഒപി) പുറപ്പെടുവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, കാര്‍ഗോ ഫ്ലൈറ്റുകള്‍, മെഡിക്കല്‍ ഇവാക്വേഷന്‍ ഫ്ലൈറ്റുകള്‍, ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ അംഗീകരിച്ച പ്രത്യേക ഫ്ലൈറ്റുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ ഇപ്പോഴും അനുവാദമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ പശ്ചിമ ബംഗാള്‍, തമിഴ്നാട് ഉള്‍പ്പെടെയുള്ള ചില…

മെയ് 26ന് പരീക്ഷകള്‍ നടത്തുന്നതില്‍ വ്യാപക പ്രതിഷേധം, കേന്ദ്ര മാര്‍ഗ നിര്‍ദ്ദേശം വന്നതിനു ശേഷം നടത്തുമെന്ന് സംസ്ഥാനം

തിരുവനന്തപുരം: മെയ് 26ന് നടത്തുമെന്ന് പ്രഖ്യാപിച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദ്ദേശം വന്നതിനു ശേഷം ജൂണ്‍ ആദ്യവാരത്തോടെ നടത്തുമെന്ന് മന്ത്രിസഭാ യോഗം. വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പരീക്ഷകള്‍ മാറ്റിവെയ്ക്കാമെന്ന് തീരുമാനിച്ചത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ജൂണ്‍ ആദ്യവാരം മാര്‍ഗനിര്‍ദേശം പുറത്തിറക്കുമന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം വന്നതിന് ശേഷം പുതിയ തിയതി തീരുമാനിക്കും. ലോക്ക്ഡൗണിനെ തുടര്‍ന്ന് പരീക്ഷകളെല്ലാം മാറ്റിവെച്ചിരുന്നു. എന്നാല്‍ നാലാം ഘട്ട ലോക്ക്ഡൗണിന്റെ ഭാഗമായി ഇളവുകള്‍ അനുവദിച്ചതിനെ തുടര്‍ന്ന് മെയ് 26ന് തന്നെ പരീക്ഷകള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേരളത്തിന്റെ പുറത്ത് നിന്ന് എത്തുന്നവര്‍ക്കൊഴികെ സമ്പര്‍ക്കം മൂലം കൊവിഡ് വ്യാപനം കാര്യമായി റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് പരീക്ഷ നടത്താനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയത്. എന്നാല്‍ കൊവിഡ്…