ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തുകൊണ്ട് മോഹന്‍ലാലിന്‍റെ ജന്മദിനം ആഘോഷിച്ചു

ബഹ്റൈന്‍ ലാല്‍ കെയേഴ്സ് പ്രവര്‍ത്തകര്‍ ഇന്ന് ഏകദേശം 250 ല്‍പരം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു കൊണ്ട് മോഹന്‍ലാലിന്‍റെ അറുപതാം പിറന്നാള്‍ ആഘോഷിച്ചു. ലാല്‍ കെയേഴ്സ് ബഹ്റൈനിലെ നിലവിലെ സാഹചര്യങ്ങളില്‍ ബുദ്ധിമുട്ടനുഭവിക്കുവര്‍ക്ക് കഴിഞ്ഞ ഒരു മാസമായി രണ്ടു ഘട്ടങ്ങളിലായി ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തുവരികയാണ്. ഇത് തുടരുമെന്ന് ലാല്‍ കെയേഴ്സ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍, ചാരിറ്റി കണ്‍‌വീനര്‍ ജസ്റ്റിന്‍ ഡേവിസ് എന്നിവര്‍ അറിയിച്ചു. ട്രഷറര്‍ ഷൈജു, വൈസ്. പ്രസിഡന്റ് പ്രജില്‍, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളായ അനു കമല്‍, തോമസ് ഫിലിപ്പ്, വിഷ്ണു വാമദേവന്‍, രതിന്‍ തിലക് എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മുന്‍ എം.എല്‍.എ ജോസഫ് വാഴക്കന്റെ റെയിന്‍ബോ പദ്ധതിക്ക് ഖത്തര്‍ ടെക് കമ്പനിയുടെ കൈത്താങ്ങ്

ദോഹ : മുന്‍ മൂവാറ്റുപുഴ എം.എല്‍.എയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ ജോസഫ് വാഴക്കന്‍ രൂപീകരിച്ച റെയിന്‍ബോ പദ്ധതിക്ക് ഖത്തറിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഖത്തര്‍ ടെക് കമ്പനിയുടെ കൈതാങ്ങ്. വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ പുരോഗതിക്ക് വേണ്ടി ജോസഫ് വാഴക്കന്‍ രൂപീകരിച്ച പദ്ധതിയാണ് റെയിന്‍ബോ. ഖത്തര്‍ ടെക് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണിന്റെ പിതാവിന്റെയും മാതാവിന്റെയും സ്മരണാര്‍ത്ഥം രൂപീകരിച്ച കോല്‍കുന്നേല്‍ കെ.പി ജോണ്‍ – ചിന്നമ്മ ജോണ്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് സഹായം എത്തിക്കുന്നത്. മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ വിവിധ ഇടങ്ങളിലെ നിര്‍ധനരായ രോഗികള്‍ക്ക് മരുന്നുകളും ധനസഹായം നല്‍കുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം ഖത്തര്‍ ടെക് പ്രതിനിധി എല്‍ദോസ് ജെബി നിര്‍വ്വഹിച്ചു. രോഗികള്‍ക്ക് മരുന്നും ഭക്ഷ്യധാന്യകിറ്റുകളും ജോസഫ് വാഴക്കന്റെ നേതൃത്വത്തില്‍ വീടുകളില്‍ എത്തിച്ചു നല്‍കി. ഡി.സി.സി ജനറല്‍ സെക്രട്ടറി ഉല്ലാസ് തോമസ്, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷ ശ്രീകുമാര്‍,…

ഈ കാഴ്ച അതിദയനീയം, വഴിയരികില്‍ ചത്തുകിടന്ന നായുടെ ശവശരീരം ഭക്ഷിക്കുന്ന മനുഷ്യന്‍

കൊവിഡ്-19 ല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധി ദയനീയ കാഴ്ചകളാണ് നാം നിത്യവും കണ്ടുകൊണ്ടിരിക്കുന്നത്. ആയിരവും ആയിരത്തിയഞ്ഞൂറും മൈലുകളോളം കാല്‍നടയായി യാത്ര ചെയ്ത് സ്വന്തം ഗ്രാമത്തിലേക്ക് പോകുന്നവരുടെ എണ്ണം ദിനം‌പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണവും വെള്ളവും കിട്ടാതെ അനേകം നടുറോഡില്‍ പിടഞ്ഞുവീണു മരിക്കുന്നു. അധികാരികളാകട്ടേ അവയൊന്നും കണ്ടില്ല കേട്ടില്ല എന്നമട്ടിലാണ് പെരുമാറുന്നതും. രാജസ്ഥാന്‍ ഹൈവേയിലൂടെ ദല്‍ഹിയിലേക്കുള്ള യാത്രയില്‍ പ്രധുമന്‍ സിംഗ് നരുക്കയുടെ ശ്രദ്ധ പതിഞ്ഞത് വഴിയരികില്‍ ഒരു മനുഷ്യന്‍ എന്തോ ഭക്ഷിക്കുന്നതിലാണ്. വാഹനത്തിലിരുന്നുകൊണ്ടുതന്നെ സിംഗ് കണ്ടത് ആ മനുഷ്യന്‍ ഒരു ചത്ത നായയുടെ ശവശരീരം ഭക്ഷിക്കുന്നതാണ്. അദ്ദേഹം കാറിലിരുന്നുകൊണ്ട് തന്നെ ആ ദൃശ്യങ്ങള്‍ പകര്‍ത്തി. തന്നെയുമല്ല ഉടന്‍ തന്നെ കാറില്‍ നിന്ന് ഇറങ്ങി തന്റെ പക്കലുണ്ടായിരുന്ന ഉച്ചഭക്ഷണവും വെള്ളവുമെടുത്ത് അയാളുടെ നേര്‍ക്ക് നടക്കുമ്പോള്‍ പ്രദുമന് ഓക്കാനിക്കാന്‍ വരുന്നുണ്ടായിരുന്നു. “നിനക്ക് ഭക്ഷിക്കാനൊന്നുമില്ലേ, നീ എന്താണീ കഴിക്കുന്നത്.. നീ മരിച്ചുപോകും.” പ്രദുമന്‍ അയാളോട്…

കോട്ടയം അസ്സോസിയേഷന്‍ കാത്തലിക് ചാരിറ്റീസുമായി കൈകോര്‍ത്തു

ഫിലഡല്‍‌ഫിയ: ജീവകാരുണ്യ രംഗത്ത് രണ്ടു പതിറ്റാണ്ടായി സജീവമായി പ്രവര്‍ത്തിക്കുന്ന ഫിലഡല്‍‌ഫിയയിലെ പ്രമുഖ സംഘടനയായ കോട്ടയം അസ്സോസിയേഷന്‍ കോവിഡ്-19 ദുരിതത്തിലായവര്‍ക്ക് കൈത്താങ്ങായി. ഫിലഡല്‍ഫിയ ആര്‍ച്ച് ഡയോസിസിന്റെ കീഴിലുള്ള കാത്തലിക് സോഷ്യല്‍ സര്‍വീസുമായി ചേര്‍ന്നു ഇരുനൂറോളം കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ആവശ്യമായ ബേബി മില്‍ക്, ഡയപേഴ്‌സ്, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവ എത്തിച്ചുനല്‍കി. മെയ് 12 ചൊവ്വാഴ്ച നോര്‍ത്ത് ഈസ്റ്റ് ഫിലഡല്‍ഫിയയിലെ ഫാമിലി സര്‍വീസ് സെന്ററിലാണ് ആവശ്യസാധനങ്ങള്‍ എത്തിച്ചുനല്‍കിയത്. പ്രസിഡന്റ് ജോബി ജോര്‍ജ്, ജനറല്‍ സെക്രട്ടറി സാജന്‍ വര്‍ഗീസ്, സോഷ്യല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേറ്റര്‍ ബെത്ത് വുഡ്, ഡയറക്ടര്‍മാരായ ബെക്കി തോംപ്‌സണ്‍, സോണിയ നവാറോ, ആലിസണ്‍ കെയ്ന്‍, മൈക്ക് നോള്‍ എന്നിവര്‍ക്ക് കൈമാറി. സാധാരണ ജീവിതം ദുസ്സഹമാക്കിയ ഈ പ്രതിസന്ധി ഘട്ടത്തില്‍ കോട്ടയം അസോസിയേഷന്റെ വിലപ്പെട്ട സഹായം വിലമതിക്കാനാവാത്തതാണ്. അവസരത്തിനൊത്തുയര്‍ന്ന സാമൂഹ്യ പ്രതിബദ്ധതയാണ് ഇതിലൂടെ തെളിയിക്കുന്നതെന്നു ബെത്ത് വുഡ് പറഞ്ഞു. തികച്ചും അഭിനന്ദനാര്‍ഹമാണ്. അനേകം…

പമ്പ മലയാളി അസ്സോസിയേഷന്‍ ഹാന്‍ഡ് സാനിറ്റൈസറും പി പി ഇ യും വിതരണം ചെയ്യുന്നു

ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയിലെ പമ്പ മലയാളി അസ്സോസിയേഷനിലെ അംഗങ്ങളുടെ സഹകരണത്തോടെ ഹാന്‍ഡ് സാനിറ്റൈസറും പി പി ഇ യും, മെയ് 23 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് നോര്‍ത്ത് ഈസ്റ്റ് ഫിലഡല്‍ഫിയയിലുള്ള ക്രിസ്‌തോസ് ചര്‍ച്ച് പാര്‍ക്കിംഗ് ഏരിയ (9999 Gantry Road, Philadelphia, PA 19115) ഡ്രൈവ് ത്രൂവിലൂടെ സൗജന്യമായി വിതരണം ചെയ്യുന്നു. കോവിഡ് – 19 അടിയന്തരാവസ്ഥയില്‍, ഗവണ്മെന്റ് നിയമങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും വിതരണം ക്രമീകരിക്കുകയെന്ന് പ്രസിഡന്റ് അലക്‌സ് തോമസ് പറഞ്ഞു. മുന്‍‌നിര ആരോഗ്യ പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സുരക്ഷാ ജീവനക്കാരുള്‍പ്പടെയുള്ളവര്‍ക്ക് ഇവ വിതരണം ചെയ്യും. കൊറോണ വൈറസ് മഹാമാരിയുടെ ഭീകരത അല്പം ശമിച്ചെങ്കിലും ദീര്‍ഘകാലം ഇവിടെ ഉണ്ടാകുമെന്ന സൂചനകളാണ് സി.ഡി.സിയും ആരോഗ്യ വിദഗ്ധരും നല്‍കുന്നത്. ഇതിനൊരറുതി വരണമെങ്കില്‍ ഫലപ്രദമായ മരുന്നു വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. അതുവരെ ഇപ്പോള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളായ സാമുഹിക അകലവും, ശുചിത്വവും, പാലിക്കുകയും അതോടൊപ്പം ഫേസ് മാസ്‌ക്കും,…

തോമസ് ജോണിന്‍റെ നിര്യാണത്തില്‍ ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ അനുശോചിച്ചു

ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്റെ ആദ്യകാല പ്രവര്‍ത്തകനും വൈസ് പ്രസിഡന്റുമായിരുന്ന കൂടല്ലൂര്‍ പാലനില്‍ക്കുംമുറിയില്‍ തോമസ് ജോണിന്‍റെ നിര്യാണത്തില്‍ അസ്സോസിയേഷന്‍ ഭരണസമിതി അനുശോചനം രേഖപ്പെടുത്തി. അസ്സോസിയേഷന്‍റെ മലയാളം സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന തോമസ് ജോണിന്‍റെ നിര്യാണം അസോസിയേഷനും, പ്രത്യേകിച്ച് മലയാളം സ്‌കൂളിനും വലിയൊരു നഷ്ടമാണെന്ന് പ്രസിഡന്റ് ജിജി ടോം, സെക്രട്ട ക്രെട്ടറി സജി പോത്തന്‍, ട്രഷറര്‍ അപ്പുക്കുട്ടന്‍ നായര്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മലയാളം സ്‌കൂളിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച തോമസ് ജോണ്‍ ഒരു മികച്ച സാമൂഹ്യ പ്രവര്‍ത്തകനും അസ്സോസിയേഷന്‍റെ നെടുംതൂണുമായിരുന്നുവെന്ന് നേതാക്കള്‍ അനുസമരിച്ചു. ക്നാനായ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് നോത്ത് അമേരിക്കയുടെ പരമോന്നത ബഹുമതിയായ ക്നായി തൊമ്മന്‍ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുള്ള വിശാലമനസ്ക്കനും ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന തോമസ് ജോണിന്‍റെ നിര്യാണം അസ്സോസിയേഷനു ഒരു തീരാനഷ്ടമാണെന്ന് മുന്‍ പ്രസിഡന്റുമാരും ഇപ്പോള്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി…

കോവിഡ്-19: സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി, ക്വാറന്റൈനിലുള്ളവര്‍ ആരോഗ്യനില ഓണ്‍ലൈനില്‍ അറിയിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കി ആരോഗ്യ വകുപ്പ്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ അവരവരുടെ ആരോഗ്യ വിവരങ്ങള്‍ ഓണ്‍ലൈനില്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതു ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കാനും ഓണ്‍ലൈന്‍ സം‌വിധാനം ഉപയോഗപ്പെടുത്തും. വിദേശങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്ത് തിരിച്ചെത്തി വീടുകളിൽ നിരീക്ഷണത്തിലുള്ള എല്ലാവർക്കും ഇതു ബാധകമാണ്. നിരീക്ഷണത്തിലുള്ളവർ എല്ലാ ദിവസം നിർബന്ധമായി ആരോഗ്യനില ഓൺലൈനായി സ്വയം റിപ്പോർട്ട് ചെയ്യണമെന്ന് ഉത്തരവിൽ പറയുന്നു. കൊവിഡ് നിർവ്യാപനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളും സ്ഥാപനങ്ങളും വ്യത്യസ്ത കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ താഴെ തട്ടിലുള്ള പ്രവർത്തനങ്ങൾക്കായി സിഡിറ്റ് തയാറാക്കിയ സംവിധാനത്തിലേക്ക് മാറുന്നതിനു വേണ്ടി ഇവയെല്ലാം ഏകോപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് വീടുകളിൽ ക്വാറന്റീനിലുള്ളവർക്ക് ഓൺലൈൻ നിരീക്ഷണ സംവിധാനം നിർബന്ധമാക്കിയത്. എല്ലാ ദിവസവും ഇവർ മൊബൈൽ വഴിയോ കമ്പ്യൂട്ടർ ഉപയോഗിച്ചോ…

ദില്ലി മര്‍കസില്‍ പങ്കെടുത്ത 916 വിദേശ പൗരന്മാരെ വിട്ടയക്കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി

ഡല്‍ഹി: നിസാമുദ്ദീനില്‍ സ്ഥിതി ചെയ്യുന്ന തബ്ലിഗി ജമാഅത്തിലെ മര്‍കസിന്‍റെ പരിപാടിയില്‍ പങ്കെടുത്ത 916 വിദേശികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. മര്‍കസിന്‍റെ മതപരമായ പരിപാടിയില്‍ പങ്കെടുത്ത 916 വിദേശ പൗരന്മാരെ വിട്ടയക്കണമെന്ന് ഹരജിയില്‍ പറയുന്നു. അവരെ ഇപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. മാര്‍ച്ച് 30 മുതല്‍ ഈ വിദേശ പൗരന്മാരെയെല്ലാം ക്വാറന്‍റൈനില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും, അവരുടെ കോവിഡ് 19 ന്‍റെ ടെസ്റ്റ് നെഗറ്റീവ് ആയിരുന്നെന്നും ഹര്‍ജിയില്‍ പറയുന്നു. ദില്ലി ഹൈക്കോടതി വെള്ളിയാഴ്ച ഈ ഹരജി പരിഗണിക്കും. 567 വിദേശ പൗരന്മാരെ ക്വാറന്റൈനില്‍ പാര്‍പ്പിക്കാനുള്ള ദില്ലി സര്‍ക്കാരിന്‍റെ റവന്യൂ വകുപ്പിന്‍റെ മെയ് 9 ലെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഹരജി. ഈ വിദേശ പൗരന്മാരെയെല്ലാം ദില്ലി പോലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ താമസിക്കുന്ന 916 പേരില്‍ 20 പേരാണ് ദില്ലി ഹൈക്കോടതിയില്‍ അപേക്ഷ…

വിവിധ ജില്ലകളിലായി 80,138 പേര്‍ നിരീക്ഷണത്തില്‍, പുറത്തുനിന്നു വന്ന 24 പേര്‍ക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള അഞ്ച് പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള നാല് പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ജില്ലകളില്‍ നിന്ന് രണ്ട് പേര്‍ക്ക് വീതവും ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14 പേര്‍ വിദേശത്ത് നിന്നും പത്ത് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന എട്ട് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട് ജില്ലയില്‍ നിന്നും അഞ്ച് പേരുടെയും കോട്ടയം എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നും ഒരാളുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. 117 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 510 പേര്‍ രോഗമുക്തരായി. പുറത്ത് നിന്നും സംസ്ഥാനത്തേയ്ക്ക് ആകെ 78,096 പേരാണ് ഇതുവരെ…

പ്രവാസികള്‍ അവഗണിക്കപ്പെടേണ്ടവരല്ല

ഈ അടുത്ത കാലത്തായി പ്രവാസികളുടെ ദുഃഖദുരിതങ്ങള്‍ കാണാതെ കേരള സര്‍ക്കാര്‍ കേരളത്തില്‍ ഗുരുതര സാഹചര്യമെന്ന് പറയുന്നതിന്റെ പ്രധാനം കാരണം പ്രവാസികള്‍ മടങ്ങി വരുന്നതാണ്. അവരുടെ ജന്മനാട്ടില്‍ വരുന്നതിന് ആരുടെ സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല. സര്‍ക്കാര്‍ ഉദേശിക്കുന്നത് അവരില്‍ പലരും കോവിഡ് രോഗികള്‍ എന്നാണ്. ആയിരകണക്കിന് ആരോഗ്യരംഗത്തുള്ളവരെ സര്‍ക്കാര്‍ തീറ്റിപോറ്റുന്നത് രോഗിയെ ചികില്‍സിച്ചു സുഖപ്പെടുത്താനാണ്. അതിനുള്ള അടിസ്ഥാന മാര്‍ഗ്ഗങ്ങളല്ലേ സര്‍ക്കാര്‍ നോക്കേണ്ടത്? ഗള്‍ഫ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ ജന്മദേശത്തേക്ക് വരാന്‍ ആഗ്രഹിക്കുമ്പോള്‍ അവര്‍ അപകടകാരികള്‍, രോഗമുള്ളവര്‍ എന്നൊക്കെ പറഞ്ഞാല്‍ അവരെ നൊന്ത് പ്രസവിച്ച അമ്മമാര്‍ സഹിക്കുമോ? മനുഷ്യമനസ്സിലെ വെറുപ്പും, അസഹിഷ്ണതയും, അസംതൃപ്തിയുമാണ് ഇത് വെളിപ്പെടുത്തുന്നത്. കേരളത്തിന്‍റ ചികിത്സാചരിത്രം നമ്മുടെ ഭരണാധികാരികള്‍ക്ക് അറിയില്ലേ? പോര്‍ച്ചുഗീസുകാര്‍ 1482 ല്‍ വന്ന നാളുമുതല്‍ മുതല്‍ ചികില്‍സാരംഗത്തു ഇന്ത്യയില്‍ കേരളം വളരെ മുന്നിലാണ്. അറിവിലും ആരോഗ്യ രംഗത്തും പാശ്ചാത്യരുടെ വരവ് കേരളത്തിന്…