ബോബി മാത്യു ഹൂസ്റ്റണില്‍ നിര്യാതനായി

ഹൂസ്റ്റണ്‍ : കീക്കൊഴൂര്‍ ചാലുകുന്നില്‍ കൈതക്കുഴി മണ്ണില്‍ മത്തായി സി മാത്യു (ബേബി) വിന്റേയും മറിയാമ്മ മാത്യു (മോളി, കിഴക്കേപറമ്പില്‍, കോഴഞ്ചേരി) വിന്റേയും മകന്‍ ബോബി മാത്യു (42) ഹൂസ്റ്റണില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ റോസ്‌ലിന്‍ കാവാലം മാത്യു (സുബി) ഫിലിപ്പ് കാവാലത്തിന്റെയും (ബാബു) ജെസ്സി കാവാലത്തിന്റെയും (മസ്‌കിറ്റ് – ഡാളസ്) മകളാണ്. സഹോദരന്‍ : ബെന്‍സണ്‍ മാത്യു – ഭാര്യ ജൂലി ജോയ് മാത്യു (സാക്സി – ഡാളസ്). ഭാര്യാ സഹോദരങ്ങള്‍ : ജിബി കാവാലം (ഡാളസ്), നീനാ കാവാലം സൈമണ്‍ (ഹൂസ്റ്റണ്‍). പൊതുദര്‍ശനം : മെയ് 25 തികളാഴ്ച രാവിലെ 11 മുതല്‍ 1:00 വരെ സെയ്ന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്‌, (211, Present St, Missouri City, TX 77489). സംസ്കാര ശുശ്രൂഷകള്‍: മെയ് 26 ചൊവ്വാഴ്ച രാവിലെ…

അമേരിക്കന്‍ മലയാളികള്‍ക്ക് “പ്രത്യാശ” യുടെ കൗണ്‍സിലിംഗ് ഞായറാഴ്ച മുതല്‍

ന്യൂയോര്‍ക്ക്: പ്രത്യാശയുടെ തിരിനാളം തെളിയുന്നു, കോവിഡ് 19 ന്‍റെ ഭീതിയില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി കഴിഞ്ഞ മാസം തുടങ്ങിയ പ്രത്യാശ ഇന്ത്യയുടെ മെന്‍റല്‍ ഹെല്‍ത്ത് കൗണ്‍സിലിംഗ് സേവനം ഞായറാഴ്ച മുതല്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ആരംഭിക്കുന്നു. ന്യൂയോര്‍ക്ക് ടൈം ഞായറാഴ്ച രാവിലെ 11:30 ന് തിരുവനന്തപുരത്ത് വച്ച് അഭിവന്ദ്യ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസും പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും ചേര്‍ന്ന് ഇതിന് തുടക്കം കുറിക്കും. ജനീവ ആസ്ഥാനമായുള്ള വേള്‍ഡ് സൈക്യാട്രിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ റോയ് കള്ളിവയലില്‍, ആന്റോ ആന്‍റണി എംപി തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഈ ചടങ്ങില്‍ പങ്കെടുക്കും. അമേരിക്കയിലെ മലയാളി ഹെല്‍പ്പ് ലൈന്‍ ഫോറം ഭാരവാഹികളായ അനിയന്‍ ജോര്‍ജ്, ബൈജു വര്‍ഗീസ്, സൈക്കോതെറാപ്പിസ്റ്റായ ഡോ. ജോര്‍ജ് കാക്കനാട് എന്നിവരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. മുപ്പതിലേറെ സംസ്ഥാനങ്ങളിലെ…

കൊറോണക്കാലത്തെ കുടുംബ ബന്ധങ്ങള്‍; കാപ്പിപ്പൊടി അച്ചനുമായി ഒരു തുറന്ന സംവാദം

കോവിഡ് 19 എന്ന മഹാമാരി നിമിത്തം വന്നുചേര്‍ന്ന ലോക്ഡൗണ്‍ ക്വാറന്‍റീന്‍ സമയങ്ങളില്‍ കുടുംബജീവിതത്തിലും വ്യക്തിജീവിതത്തിലും ഉണ്ടായിട്ടുള്ള മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും പിരിമുറുക്കത്തിനും ഒരു പരിധിവരെ അയവു വരുത്തുക എന്ന ലക്ഷ്യത്തോടുകൂടി ഫോമാ മിഡ് അറ്റലാന്‍റിക്ക് റീജിയന്‍റെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ടാസ്ക്ക് ഫോഴ്സ് ആന്‍റ് ഹെല്‍പ്പ് ലൈനിന്‍റെ ആഭിമുഖ്യത്തില്‍ സോഷ്യല്‍ മീഡിയയിലെ തരംഗമായ, ലോക മലയാളികളുടെ മനസ്സില്‍ നര്‍മ്മത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും രസക്കൂട്ടുകള്‍ നിറച്ച കുടുംബ സദസ്സുകള്‍ക്ക് സ്വീകാര്യനായ കാപ്പിപ്പൊടിയച്ചന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കലുമായി ‘കൊറോണാക്കാലത്തെ കുടുംബ ബന്ധങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു തുറന്ന സംവാദം മെയ് 23 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ സൂം ലൈവ് മുഖേന നടത്തപ്പെടുന്നു. ജെഫേഴ്സണ്‍ ഹെല്‍ത്ത് ഫ്രാങ്ക്ഫോര്‍ഡ് ക്യാമ്പസിലെ നഴ്സ് മാനേജര്‍ നിമ്മി ദാസ് ആണ് മോഡറേറ്റര്‍. ഈ ലോക്ക്ഡൗണ്‍ കാലത്തെ ശാരീരികവും മാനസികവുമായ സംഘര്‍ഷങ്ങളുടെയും…

ജനപ്രിയമായ ബേ മലയാളി അന്താക്ഷരി പയറ്റ് ഫൈനല്‍ റൗണ്ടിലേക്ക്: ബിന്ദു ടിജി

  സാന്‍ ഫ്രാന്‍സിസ്കോ: വര്‍ക്ക് ഫ്രം ഹോം സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കുവാന്‍ ബേ മലയാളി സംഘടിപ്പിച്ച ‘അന്താക്ഷരി പയറ്റ്’ ഏറെ ജനപ്രിയമായി ഫൈനല്‍ റൗണ്ടിലേക്ക് പ്രവേശിക്കുന്നു. ദേശീയ തലത്തില്‍ നടന്ന വിനോദ സംഗീത മത്സരത്തിന്‍റെ ഗ്രാന്‍ഡ് ഫിനാലെ മെയ് 23 ശനിയാഴ്ച വൈകീട്ട് 5:30ന് (കാലിഫോര്‍ണിയ സമയം ) നടക്കും. സാമൂഹ്യ സമ്പര്‍ക്കം നിരോധിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴുണ്ടായേക്കാവുന്ന മാനസിക സമ്മര്‍ദ്ദങ്ങളെ മുന്നില്‍ കണ്ട്, അതിനെ അതിജീവിക്കാനുള്ള ഒരു വിനോദ പരിപാടി എന്ന ഉദ്ദേശത്തോടെയാണ് അന്താക്ഷരി പയറ്റ് തുടങ്ങിവെച്ചത്. ഏപ്രില്‍ നാലിന് തുടങ്ങിയ പരിപാടി ഓരോ എപ്പിസോഡ് പിന്നിടുമ്പോഴും ജനങ്ങള്‍ നെഞ്ചേറ്റുകയായിരുന്നു. എട്ട് ആഴ്ചകളിലായി പത്തിലധികം സംസ്ഥാനങ്ങളില്‍ നിന്നും മുപ്പത്തിയാറ് ടീമുകള്‍ ഇതില്‍ പങ്കെടുത്തു . ഇതില്‍ വിജയികളായ വിനയ് നിഷ (ഡിട്രോയിറ്റ്, മിഷിഗണ്‍), ഹരി ടീനു (ഫ്രിമോണ്ട് ), മധു സ്മിത (സാന്‍ ഹോസെ),…

ദേവഹൂതിയുടെ മകള്‍ അരുന്ധതി (കഥ): രമ പ്രസന്ന പിഷാരടി

പ്രകൃതിയില്‍ വസന്തത്തിന്റെ ആരംഭമാണ്. പൂമരങ്ങള്‍ മന്ദഹസിക്കാന്‍ തുടങ്ങിയിരിക്കുന്നു. രാജമല്ലിപ്പൂവുകള്‍ അഗ്നിതൂവി ആരൂഢനോവിന്‍റെ മേച്ചിലോടുടഞ്ഞ നാലുകെട്ടിന്‍റെ പടിപ്പുരയ്ക്കരികില്‍ കൊഴിഞ്ഞു കിടന്നിരുന്നു. അടുക്കളയില്‍ വസന്തമില്ല. ഒരു ഋതുവും അവിടേയ്ക്ക് കടന്നു വരില്ല. അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്.. ശാസനകളുടെ, അറിയിപ്പുകളുടെ, ആജ്ഞകളുടെ, അധികാരഭാവത്തിന്‍റെ അധികഭാരം അടുക്കളയിലെ ചിമ്മിനിപ്പുകയിലൂടെ ആരും കാണാതെ മേഘങ്ങളോട് സ്വകാര്യമോതി മഴയായ് പെയ്തു തോരും. അമ്മൂ നിനക്കറിയോ കുട്ടീ.. ആ പോകുന്നത് സ്വര്‍ണ്ണജയന്തി എക്സ്പ്രസാണ്. ഡല്‍ഹിയില്‍ നിന്ന് വരുന്ന വണ്ടിയാണ്. ലക്കിടി കഴിഞ്ഞിട്ടുണ്ടാകും ഇപ്പോള്‍. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ സുവര്‍ണ്ണമുദ്രയുമായി സ്വര്‍ണ്ണജയന്തി വരുമ്പോള്‍ അമ്മൂ നമുക്കെഴുതാന്‍ ഏത് സ്വാതന്ത്ര്യം? അതിന്‍റെ ചക്രങ്ങള്‍ ‘വരൂ, വരൂ’ സങ്കടങ്ങളില്ലാത്ത സ്വര്‍ഗ്ഗത്തിലേക്ക് ചക്രങ്ങളിലൂടെ ശരവേഗത്തില്‍ തീര്‍ഥയാത്ര ചെയ്യാം എന്നോട് പറയാറുണ്ട്. നോക്കൂ കുട്ടീ, നിന്നെയോര്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗയാത്ര വേണ്ടെന്ന് ചക്രങ്ങളോട് പറയാനേ എനിക്കാവൂ. ഒന്നാം ക്ലാസില്‍ നിന്ന് അമ്മു ബാല്യത്തിന്‍റെ ഒതുക്കു കല്ലുകള്‍ കയറി പത്താം…

കാവല്‍ മാലാഖ (നോവല്‍ – 3) ഉണര്‍ത്തുപാട്ട്

ഇരുട്ടു വീണു തുടങ്ങി. മഴ ഇപ്പോഴും ചിന്നിച്ചിതറി വീഴുന്നു. സൈമണ്‍ ഇതുവരെ വന്നിട്ടില്ല. ജോലിക്കു പോകാനും സമയമായി. മുന്‍പു പലപ്പോഴുമുണ്ടായിട്ടുള്ളതാണീ ഇറങ്ങിപ്പോക്ക്. പക്ഷേ, തനിക്കു പോകാറാകുമ്പോഴേക്കും വരാറുണ്ട്. പക്ഷേ, ഇതിപ്പോ ആളിന്‍റെ പൊടി പോലുമില്ല. കുഞ്ഞിന്‍റെ കാര്യം എന്തു ചെയ്യും! ഇനിയിപ്പോ വിളിച്ചു ലീവ് പറയാനും പറ്റില്ല. സൂസന്‍ ഫോണെടുത്ത് സൈമന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു. സോഫയില്‍ ഫോണ്‍ ചിലച്ചു. മൊബൈല്‍ പോലും എടുക്കാതെയാണു പോയിരിക്കുന്നത്. സൂസന്‍ പ്രതിമ കണക്കേ പുറത്തേക്കു കണ്ണു നട്ടിരുന്നു. ഇരുട്ടു കനത്തു കഴിഞ്ഞു, പുറത്തും അവളുടെ മനസിലും. മഴ പെരുമഴയായി. സമയം ശരവേഗത്തില്‍ കുതിക്കുന്നു. അവളറിയാതെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വേഗം കണ്ണുതുടച്ച്, മുഖം കഴുകി, കുഞ്ഞിനെയുമെടുത്ത്, ചെറിയൊരു ബാഗില്‍ അവനുള്ള നാപ്കിനും പാലും ബിസ്കറ്റും കരുതി. കുടയുമെടുത്തു പുറത്തേക്കിറങ്ങി. മേരിച്ചേച്ചിയോടു സഹായം ചോദിക്കാം. കര്‍ത്താവേ, അവര്‍ വീട്ടിലുണ്ടായാല്‍ മതിയായിരുന്നു. ട്രാവല്‍ ഏജന്‍സി…

കറാച്ചി വിമാനത്താവളത്തിന് സമീപം പിഐഎ വിമാനം തകര്‍ന്നു വീണു, 57 പേര്‍ മരിച്ചു

കറാച്ചിയില്‍ വെള്ളിയാഴ്ച പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) വിമാനം 100 ഓളം യാത്രക്കാരുമായി തകര്‍ന്നു വീണ് 57 പേര്‍ മരിച്ചു. കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടാകുമെന്ന് സിന്ധ് ആരോഗ്യ വകുപ്പ് വക്താവ് മാധ്യമങ്ങളോടു പറഞ്ഞു. തൊണ്ണൂറ്റി ഒമ്പത് യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും രണ്ട് ക്യാപ്റ്റന്മാരും വിമാനത്തില്‍ ഉണ്ടായിരുന്നു. ലാഹോര്‍ അല്ലാമ ഇക്ബാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പി.കെ 8303 വിമാനം പറുയര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 4 കിലോമീറ്റര്‍ അകലെയുള്ള മാലിറിലെ മോഡല്‍ കോളനി പ്രദേശത്താണ് തകര്‍ന്നു വീണത്. വിമാനത്തിന്‍റെ ക്യാപ്റ്റനും കണ്‍ട്രോള്‍ ടവറും തമ്മിലുള്ള സംഭാഷണത്തിന്‍റെ ഓഡിയോയില്‍ വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും തകരാറായതായി ക്യാപ്റ്റന്‍ പറയുകയും നിമിഷങ്ങള്‍ക്കകം ‘മെയ് ഡേ’ കോള്‍ നല്‍കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിമാനം തകര്‍ന്നു വീണ സ്ഥലത്ത് നാല് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അഞ്ച് മൃതദേഹങ്ങളും കണ്ടെടുത്തു. കരസേന,…

Northern NJ Community Foundation’s COVID-19 Rapid Response Fund Awards Nearly $240,000 to Nonprofits, Second Round of Grant Awards to be Made

(Hackensack, New Jersey; May 20, 2020) – The Northern New Jersey Community Foundation (NNJCF) announces the award of 54 grants totaling nearly $240,000 from its COVID-19 Rapid Response Fund to nonprofit organizations serving Bergen County.  The NNJCF, a not-for-profit organization based in Hackensack, New Jersey, focuses on civic engagement, education, the environment, public health, and the arts. COVID-19 Rapid Response Fund The NNJCF’s COVID-19 Rapid Response Fund awarded grants to vetted nonprofits encountering increased demand for services and supplies in Bergen County’s communities.  Nonprofit organizations providing arts programs and services…

കേന്ദ്ര സര്‍ക്കാരിന്‍റെയും ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളുടെയും തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ക്കെതിരെ എഫ്.ഐ.ടി.യു ബഹുജന നിവേദനം

മലപ്പുറം : കോവിഡ് 19 പകര്‍ച്ചവ്യാധിയെ ഉപയോഗിച്ചുകൊണ്ട് സംഘ്‌പരിവാര്‍ ബിജെപി സര്‍ക്കാരുകള്‍ തൊഴിലാളി വിരുദ്ധ അജണ്ട നടപ്പിലാക്കുന്നതിനെതിരെ ബഹുജന നിവേദനം മലപ്പുറം ജില്ലയില്‍ എഫ് ഐ ടി യു ജില്ലാ പ്രസിഡന്‍റ് ആരിഫ് ചുണ്ടയില്‍ ഉദഘാടനം ചെയ്തു. സ്വകാര്യ കോര്‍പ്പറേറ്റ് തൊഴിലുടമകള്‍ക്ക് പൊതുമേഖലാ കോര്‍പ്പറേഷനുകള്‍ വിറ്റ് തുലയ്ക്കുന്നതിനിടയില്‍ തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും തട്ടിയെടുക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണ് സര്‍ക്കാരുകള്‍. ബിജെപി ഭരണകക്ഷിയായ യുപി, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തൊഴില്‍ നിയമങ്ങള്‍ അടുത്ത 3 വര്‍ഷത്തേക്ക് അസാധുവായി പ്രഖ്യാപിച്ചു. ഇതിലൂടെ തൊഴിലാളികളെ വന്‍കിട കുത്തകകള്‍ക്ക് അടിമകളാക്കി മാറ്റാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിനെതിരെ അഖിലേന്ത്യാ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന ദേശവ്യാപക പ്രക്ഷോഭം വിജയിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ (എഫ്ഐടിയു) അഖിലേന്ത്യാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം രാഷ്ട്രപതിക്കും പ്രധാനമന്ത്രി, കേന്ദ്ര തൊഴില്‍ വകുപ്പ്…

ലോക്ഡൗണിന്‍റെ മറവില്‍ വിദ്യാര്‍ത്ഥി വേട്ട: കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഫ്രറ്റേണിറ്റിയുടെ ഹെഡ്പോസ്റ്റോഫീസ് പ്രതിഷേധം

പാലക്കാട്: പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആസിഫ് തന്‍ഹയടക്കമുള്ള വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ജനാധിപത്യ വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ഹെഡ്പോസ്റ്റോഫീസ് പ്രതിഷേധം സംഘടിപ്പിച്ചു. സുല്‍ത്താന്‍ പേട്ട ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം പോസ്റ്റോഫീസിന് മുന്നില്‍ സമാപിച്ച് പ്രതിഷേധ സംഗമം നടന്നു. പ്രവര്‍ത്തകര്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തു. പ്രതിഷേധ സൂചകമായി പ്രവര്‍ത്തകര്‍ കറുത്ത മാസ്ക്കുകളാണ് ധരിച്ചത്. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന പരിപാടിയില്‍ സമദ് പുതുപ്പള്ളി തെരുവ്, ത്വാഹ, റഫീഖ്, അമാനുല്ലാഹ്, സുമയ്യ, ഷമീന്‍, ഫാരിസ് എന്നിവര്‍ പങ്കെടുത്തു.