ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഭവനനിര്‍മ്മാണ പദ്ധതി; മൂന്നാമത്തെ ഭവനവും പൂര്‍ത്തിയായി

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരളത്തില്‍ പ്രളയക്കെടുതിയില്‍ വീടില്ലാതെ ദുരിതം അനുഭവിക്കുന്നവര്‍ക്കായി 5 വര്‍ഷം കൊണ്ട് 25 ഭവനം എന്ന പദ്ധതിക്ക് ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് രൂപം കൊടുക്കുകയും അതിന്റെ ഭാഗമായി പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക ഡോ: എം.എസ്. സുനില്‍ ടീച്ചര്‍ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് സന്ദര്‍ശിക്കുകയും ടീച്ചറെ സോഷ്യല്‍ ക്ലബ്ബിന്റെ ഈ മഹാപദ്ധതി ഏല്‍പ്പിക്കുകയും ടീച്ചര്‍ സന്തോഷപൂര്‍വ്വം അതു സ്വീകരിക്കുകയും ചെയ്തു. കേരളത്തില്‍ ഉണ്ടായ പ്രളയത്തില്‍ വീടുള്‍പ്പെടെ സര്‍വ്വവും നഷ്ടപ്പെട്ട റാന്നി തോട്ടമണ്‍ ആലുംമൂട്ടില്‍ ലീലാമണിയമ്മക്കും കുടുംബത്തിനും തല ചായ്ക്കാന്‍ അത്താണിയായിരിക്കുകയാണ് ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഈ ഭവനനിര്‍മ്മാണ പദ്ധതി. വീടിന്റെ താക്കോല്‍ദാനം രാജു എബ്രാഹം എം.എല്‍.എ. നിര്‍വ്വഹിച്ചു. കഴിഞ്ഞ പ്രളയത്തില്‍ ഉണ്ടായിരുന്ന പഴയവീട് നഷ്ടപ്പെടുകയും കയറിക്കിടക്കാന്‍ ഇടമില്ലാതെ കഴിഞ്ഞിരുന്ന ലീലാമണിയമ്മയുടെയും കുടുംബത്തിന്റെയും ദയനീയാവസ്ഥ രാജു എബ്രാഹം എം.എല്‍.എ. ആണ് സുനില്‍ ടീച്ചറിന്റെ…

എനിക്കൊരു കാമുകനില്ല (കവിത)

എനിക്കൊരു കാമുകനില്ല കാരണം, ഒരു കാമുകന്റെയും സങ്കല്പത്തില്‍ ഞാനില്ല. എല്ലാ കാമുകന്മാരുടെയും സ്വപ്‌നങ്ങള്‍ -ഭംഗികള്‍ നിറഞ്ഞവ, വര്‍ണങ്ങള്‍ പൊതിഞ്ഞവ, സംഗീതം പതഞ്ഞവ. നീണ്ട മുടിപ്പിന്നലു കള്‍ക്കിടയിലെ റോസാ ദളം, നാണം പൂക്കുമധരം, സുറുമയലിയും നയനം, വാക്കിലൊരു ഗാനം, നോക്കിലൊരു സ്വപ്നം . അല്ലെങ്കില്‍, വിരല്‍ത്തുമ്പില്‍ ചായവും മനസ്സില്‍ കവിതയും പാദങ്ങളില്‍ ചിലങ്ക മണികളും. ഇതൊന്നും എനിയ്ക്കില്ല . ഒരു കാമുകന്റെയും സങ്കല്പത്തില്‍ ഞാനില്ല. എന്റെ സഖികള്‍ – പഴയ സുഹൃത്തിനെ പുതിയ കാമുകനാക്കുമ്പോഴും, പഴയ കാമുകനെ പുതിയ സുഹൃത്താക്കുമ്പോഴും ഞാന്‍ ‍ഒറ്റപ്പെടുന്നു. മാറ്റങ്ങളുടെ അനിവാര്യതയിലേയ്ക്ക്‌ എന്റെ ചൂണ്ടുവിരല്‍ പുറം തിരിഞ്ഞു നില്‍ക്കുന്നു… ഞാന്‍ അവഹേളിക്കപ്പെടുന്നു… പരിഹാസ്യയാവുന്നു… കാരണം, എനിയ്ക്കൊരു കാമുകനില്ല . ഒരു കാമുകന്റെയും സങ്കല്പത്തില്‍ ഞാനില്ല. ഇന്നലെവരെ എനിയ്ക്ക്‌ ഏക ആശ്വാസം, പ്രതീക്ഷ -എന്റെ നുണക്കുഴികള്‍ നുണക്കുഴികളില്‍ കാമുകന്മാര്‍ കാലിടറി വീഴാറുണ്ടെന്നും, തട്ടിപ്പിട ഞ്ഞെഴുന്നേറ്റ് പോകാന്‍…

ഹൈഡ്രോക്സിക്ലോറോക്വിന്‍ കൊറോണ രോഗികളില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കും മരണത്തിനും സാധ്യത: പഠനം

കോവിഡ് 19 ചികിത്സയില്‍ മലേറിയക്കുള്ള മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ (എച്ച്സിക്യു) കോവിഡ് 19 രോഗികളില്‍ മരണവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും വര്‍ദ്ധിക്കുമെന്ന് അടുത്തിടെ നടന്ന ഒരു പഠനം കണ്ടെത്തി.  കഴിഞ്ഞ വെള്ളിയാഴ്ച മെഡിക്കല്‍ ജേര്‍ണലായ ദി ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തിന്‍റെ രചയിതാക്കള്‍ കോവിഡ് 19 ചികിത്സയില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളല്ലാതെ ഈ മരുന്നുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശിച്ചു. ഇതുവരെയുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ നിരീക്ഷണ പഠനമാണിത്. കോവിഡ് 19 രോഗികളുടെ ചികിത്സയില്‍ ഈ മരുന്ന് ഉപയോഗിക്കുന്നത് ദോഷം വരുത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മലേറിയ ചികിത്സയ്ക്ക് ഇത് സുരക്ഷിതമാണ്. എന്നാല്‍ ഈ മരുന്ന് കോവിഡ് രോഗികള്‍ക്ക് ഒരു പ്രയോജനവും ചെയ്യില്ലെന്നാണ് റിപ്പോര്‍ട്ട്. പല രാജ്യങ്ങളും ക്ലോറോക്വിന്‍, ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്നിവയോ മറ്റേതെങ്കിലും മരുന്നോ ഉപയോഗിച്ച് കോവിഡ് 19 ന്‍റെ ചികിത്സയായി ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. ഈ രീതിയില്‍ ഈ മരുന്നുകളുടെ പുനരുപയോഗം ന്യായീകരിക്കുന്നത് ചെറിയ തോതിലുള്ള അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.…

അടുത്ത മാസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേരളത്തില്‍ അടുത്ത മാസം ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 29 മുതല്‍ ജൂണ്‍ 4 വരെ 146.8 മില്ലി മീറ്റര്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. ജൂണ്‍ 12 മുതല്‍ 18 വരെ സാധാരണ മഴയേക്കാള്‍ 50% അധിക മഴയുണ്ടാകും. അടുത്ത നാല് ആഴ്ചയിലേക്കുള്ള ദീര്‍ഘകാല മഴ പ്രവചനമാണ് കാലാവസ്ഥാ വകുപ്പ് നടത്തിയിരിക്കുന്നത്. മെയ് അവസാനത്തോടെ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. മെയ് 28 വരെ 44.1 മില്ലീ മീറ്റര്‍ മഴയുണ്ടാകും. സാധാരണ മഴയേക്കാള്‍ 11 ശതമാനം അധിക മഴയാണ് ഇത്. മെയ് 29 മുതല്‍ ജൂണ്‍ നാല് വരെ മഴയുടെ ദീര്‍ഘകാല ശരാശരി 60.6 മില്ലിമീറ്ററാണ്. എന്നാല്‍ 146.8 മില്ലിമീറ്റര്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. ജൂണ്‍ അഞ്ചോടെ കാലവര്‍ഷം സംസ്ഥാനത്ത് ശക്തിപ്രാപിക്കും. ജൂണ്‍ 05 മുതല്‍ ജൂണ്‍ 11 വരെ…

റബ്ബര്‍ ട്യൂബിന്‍റെ സഹായത്തോടെ ഓരോ രാത്രിയിലും മൂവായിരത്തോളം തൊഴിലാളികള്‍ യമുനാ നദി മുറിച്ചു കടന്ന് യുപിയിലേക്ക് വരുന്നു: പോലീസ്

മീററ്റ്: രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ കുടിയേറ്റക്കാര്‍ക്ക് അവരവരുടെ വീടുകളില്‍ എത്താനുള്ള പോരാട്ടം അവസാനിച്ചിട്ടില്ല. ഹരിയാനയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലെത്താനുള്ള ശ്രമത്തില്‍ മൂവായിരത്തോളം കുടിയേറ്റക്കാര്‍ റബ്ബര്‍ ട്യൂബുകളുടെ സഹായത്തോടെ എല്ലാ രാത്രിയിലും യമുന മുറിച്ചുകടക്കുന്നുണ്ടെന്ന് പോലീസ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമൊപ്പം കുടിയേറ്റക്കാര്‍ റബ്ബര്‍ ട്യൂബുകളുടെ സഹായത്തോടെ യമുന മുറിച്ചു കടക്കുകയാണെന്നും, മൂവായിരത്തോളം പേര്‍ എല്ലാ രാത്രിയും ഇതുപോലെ പോകുന്നുണ്ടെന്നും ഡിവിഷണല്‍ കമ്മീഷണര്‍ (സഹാറന്‍പൂര്‍) സഞ്ജയ് കുമാര്‍ പറഞ്ഞു. 200 മുതല്‍ 300 രൂപ വരെ കൊടുത്താണ് തൊഴിലാളികള്‍ ഈ ട്യൂബില്‍ യാത്ര ചെയ്യുന്നതെന്നും, എപ്പോള്‍ വേണമെങ്കിലും അത് പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് നദി മുറിച്ചുകടക്കുവരുടെ ജീവന്‍ അപകടത്തിലാക്കാം. എങ്ങനെയെങ്കിലും വീട്ടിലെത്തുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് ഒരു തൊഴിലാളി പറഞ്ഞു. സര്‍ക്കാര്‍ അവരെ സഹായിച്ചിരുങ്കെില്‍ നന്നായിരുന്നു. പക്ഷേ അവര്‍ക്ക് സഹായം ലഭിക്കാതെ വന്നപ്പോള്‍ ഈ…

ലോക പര്യടനത്തിനിറങ്ങിയ ഫ്രഞ്ച് കുടുംബം രണ്ടു മാസമായി യുപിയിലെ ഗ്രാമത്തില്‍ കുടുങ്ങി

ന്യൂഡല്‍ഹി: കൊറോണ അണുബാധ തടയുന്നതിനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ലോക പര്യടനത്തിനിറങ്ങിയ ഫ്രഞ്ച് ദമ്പതികളും അവരുടെ രണ്ട് പെണ്‍മക്കളും ഒരു മകനും രണ്ട് മാസമായി യു.പി.യിലെ മഹാരാജ് ഗഞ്ച് ജില്ലയില്‍ ഒരു ഗ്രാമത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. വനം ഭാഗത്തുള്ള ഒരു ഗ്രാമത്തിലാണ് ദമ്പതികള്‍ തമ്പടിച്ചിട്ടുള്ളത്. ഗ്രാമീണര്‍ ഈ കുടുംബത്തെ വളരെയധികം കാര്യമായിത്തന്നെ സം‌രക്ഷിക്കുന്നു. ഫ്രഞ്ച് നിവാസിയായ പാട്രിസ് ജോസഫ് പാലാരിസും വിര്‍ജനി കരോലിനും അവരുടെ മൂന്ന് മക്കളായ അഫ്‌ലോ മാര്‍ഗിറ്റി പാലാരിസ്, ലോല ജെന്നിഫര്‍, ടോം മാറ്റി എന്നിവരുമായി കഴിഞ്ഞ ജൂലൈ മുതലാണ് ലോക പര്യടനത്തിനിറങ്ങിയത്. കൂട്ടത്തില്‍ അവരുടെ വളര്‍ത്തു നായയുമുണ്ട്. എല്ലാ സജ്ജീകരണങ്ങളോടെയും അവരുടെ വാഹനവും അനുബന്ധ ട്രോളിയുമായി പാക്കിസ്താന്‍ വഴി വാഗ അതിര്‍ത്തി കടന്നാണ് മാര്‍ച്ചില്‍ ഈ കുടുംബം ഇന്ത്യയിലെത്തിയത്. ഏകദേശം ഒരു മാസത്തോളം പാക്കിസ്താനില്‍ താമസിച്ച ശേഷമാണ് ഇന്ത്യയിലെത്തിയത്. രാജസ്ഥാനിലെയും ഉത്തര്‍പ്രദേശിലെയും പല നഗരങ്ങളിലൂടെ യാത്ര…

കോണ്‍സുലര്‍ ആന്‍ഡ് ട്രാവല്‍ അസിസ്റ്റന്‍സ് ടോക്ക് പ്രോഗ്രാമുമായി ഫോമാ സെന്‍ട്രല്‍ റീജിയന്‍ കമ്മ്യൂണിറ്റി ടാസ്ക് ഫോഴ്സ്

ചിക്കാഗോ :കോവിഡ് 19 രോഗബാധയെത്തുടര്‍ന്ന് സമീപകാലത്ത് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ആ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യാ ഗവണ്മെന്റിന്റെ ഭാഗത്തു നിന്നുണ്ടായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതിനുമായി ചിക്കാഗോ ഇന്ത്യന്‍ എംബസ്സിയിലെ കോണ്‍സുല്‍ ജനറല്‍ അമിത് കുമാര്‍, എയര്‍ ഇന്ത്യയുടെ മിഡ്‌വെസ്റ്റ് മാനേജര്‍ മാലിനി വൈദ്യനാഥന്‍ തുടങ്ങിയവര്‍ പൊതുജനങ്ങളുമായി സംവദിക്കുവാന്‍ വീഡിയോ കോണ്‍ഫ്രന്‍സിലെത്തുന്നു. ഫോമാ സെന്‍ട്രല്‍ റീജിയന്‍ കമ്മ്യൂണിറ്റി ടാസ്ക് ഫോഴ്സിന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോയിലെ മറ്റു സാമൂഹിക സംഘടനകളുമായി ചേര്‍ന്നാണ് കോണ്‍സുലര്‍ ആന്‍ഡ് ട്രാവല്‍ അസിസ്റ്റന്‍സ് ടോക്ക് എന്ന ഈ പരിപാടി സംഘടിപ്പിക്കുന്നത്. കോവിഡ്-19 എന്ന മഹാമാരി പടര്‍ന്ന സാഹചര്യത്തില്‍ എംബസിയുടെയും എയര്‍ ഇന്ത്യയുടേയും ഏതെങ്കിലും തരത്തിലുള്ള സഹായം പ്രവാസികള്‍ക്ക് വേണമെങ്കില്‍ അത് ചോദിക്കുവാനും വിഷയത്തില്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ബന്ധപ്പെട്ടവരെ ബോധിപ്പിക്കുവാനും പരിഹാരങ്ങള്‍ അറിയുവാനും ഉള്ള ഒരു നല്ല അവസരമായി ഇതിനെ കാണണമെന്നും, നേരിട്ട്…

ഇന്ത്യന്‍ അമേരിക്കന്‍ ടെക് തുഷാര്‍ ആത്രെ കൊല്ലപ്പെട്ട കേസില്‍ 4 യുവാക്കള്‍ അറസ്റ്റില്‍

സാന്‍റാക്രൂസ് (കാലിഫോര്‍ണിയ): കാലിഫോര്‍ണിയയിലെ പ്രമുഖ വ്യവസായിയും ആത്രെ നെറ്റിന്‍റെ സ്ഥാപകനും സി.ഇ.ഒയുമായ ഇന്ത്യന്‍ അമേരിക്കന്‍ തുഷാര്‍ ആത്രയെ (50) തട്ടിക്കൊണ്ടുപോയി വധിച്ച കേസില്‍ നാലു യുവാക്കളെ അറസ്റ്റ് ചെയ്തു. 2019 ഒക്ടോബര്‍ 1ന് നടന്ന സംഭവത്തില്‍ മെയ് 21നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തതെന്ന് സാന്‍റാക്രൂസ് കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു. കവര്‍ച്ച, കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍ എന്നീ ചാര്‍ജ്ജുകളാണ് ഇവര്‍ക്കതിരെ ചുമത്തിയിരിക്കുത്. കര്‍ട്ടിസ് ചാര്‍ട്ടേഴ്സ് (22), ജോഷ്വാ കാംബസ് (23), സ്റ്റീഫന്‍ ലിന്‍ഡ്സേ (22), കാലേമ്പു ചാര്‍ട്ടേഴ്സ് എന്നിവരാണ് അറസ്റ്റിലായത്. കാലേമ്പും ലിന്‍ഡ്സയും ആത്രെ മരിജുവാന കള്‍ട്ടിവേഷന്‍ ബിസിനസിലെ ജീവനക്കാരാണ്. വീട്ടില്‍ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ ഇവരുടെ അവ്യക്ത ചിത്രം പതിഞ്ഞിരുന്നു. കരുതിക്കൂട്ടിയുള്ള കൊലപാതകമായിട്ടാണ് ഷെരിഫ് ഇതിനെ വിശേഷിപ്പിച്ചത്. കവര്‍ച്ചയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഓഷന്‍ ഫ്രണ്ട് ഹോമില്‍ പുലര്‍ച്ചെ 3 മണിക്ക് വീട്ടിലേക്ക് അതിക്രമിച്ച് കയറിയ രണ്ടു…

പാക്കിസ്താന്‍ എയര്‍ലൈന്‍സ് ദുരന്തം, 82 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍

ലാഹോര്‍: കറാച്ചിയില്‍ ഇന്നലെ പാക്കിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 97 ആയി. മരിച്ച 19 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ലാഹോറില്‍ നിന്ന് പുറപ്പെട്ട ഈ വിമാനത്തില്‍ 91 യാത്രക്കാരടക്കം 99 പേരുണ്ടായിരുന്നു. വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെ വരെ 82 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ പറഞ്ഞു. ചിറകുകള്‍ കത്തി വിമാനം ഇടിച്ചിറങ്ങിയതിനെത്തുടര്‍ന്ന് നിരവധി പ്രദേശവാസികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. കറാച്ചിയിലെ ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്ന് വീണത്. വിമാനം പതിച്ച് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. തകര്‍ന്ന് വീഴുന്നതിന് മുമ്പ് പൈലറ്റ് മൂന്ന് തവണ ലാന്‍ഡിങ്ങിന് ശ്രമിച്ചതായി രക്ഷപ്പെട്ടവര്‍ പറഞ്ഞു. രക്ഷപ്പെട്ടവരില്‍ ബാങ്ക് ഓഫ് പഞ്ചാബ് സിഇഒ സഫര്‍ മസൂദും ഉള്‍പ്പെടുന്നു. ഇദ്ദേഹത്തെ ദാറുല്‍ സെഹാത്ത് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വിമാനത്തിലെ പ്രീമിയം ഇക്കോണമി യാത്രക്കാരനായിരുന്നു സഫര്‍. ഇദ്ദേഹത്തിന് ഒടിവുകളുണ്ടെങ്കിലും ആരോഗ്യനില…

അമേരിക്കയില്‍ കോവിഡ്-19 രോഗബാധിതരുടെ എണ്ണം പതിനാറര ലക്ഷം കവിഞ്ഞു, മരണ സംഖ്യ 97,637

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 5245 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 3,39,000 കവിഞ്ഞു. കൊവിഡ് ഏറ്റവും രൂക്ഷമായിരിക്കുന്നത് അമേരിക്കയിലാണ്. ഇവിടെ രോഗബാധിതരുടെ എണ്ണം പതിനാറര ലക്ഷത്തിലേക്ക് അടുക്കുകയാണ്. മരണസംഖ്യ 97,637 ആയിട്ടുണ്ട്. ഇന്നലെ മാത്രം 1283 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം കൊവിഡിന്റെ അടുത്ത വ്യാപന കേന്ദ്രം തെക്കേ അമേരിക്കയായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യം ബ്രസീലാണ്. ബ്രസീലില്‍ 3.31 ലക്ഷം കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റഷ്യയെയും മറികടന്ന് ബ്രസീല്‍ കൊവിഡ് കേസുകളില്‍ മുന്നോട്ട് കുതിക്കുകയാണ്. ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള പത്ത് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ മരണ നിരക്ക്ക വളരെ കുറവാണ്. 3249 പേരാണ് റഷ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. സ്‌പെയിനില്‍ 688…