സഹജീവിസ്‌നേഹത്തിന്റെ പ്രവാഹമായി തോമസ് ഓലിയാംകുന്നേല്‍

നിരാശയില്‍ നിന്ന് പ്രത്യാശയിലേക്ക് മനുഷ്യരെ കൈപിടിച്ചുയര്‍ത്തുകയും അവര്‍ക്ക് വഴിവിളക്കാവുകയും ചെയ്യുന്ന മനുഷ്യരെ കാലം പല പേരുകളില്‍ വിളിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു. പ്രത്യേകിച്ച്, ആരോരുമില്ലാത്ത, തലചായ്ക്കാന്‍ ഒരു കൂരപോലുമില്ലാതെ, ഒരു നേരത്തെ ഭക്ഷണംപോലും ലഭിക്കാതെ വര്‍ത്തമാനകാലത്തിന്റെ തിരക്കില്‍നിന്ന് നിഷ്‌കരുണം തള്ളപ്പെടുന്ന ജീവിതങ്ങളെ ചേര്‍ത്തുപിടിക്കുന്നവരെ. കരുണയുടെ ആ മുഖമാണ് മനുഷ്യത്വത്തെ മഹനീയമാക്കുന്നത്. എങ്കില്‍ തോമസ് ഓലിയാംകുന്നേല്‍ എന്ന മലയാളിയും മനുഷ്യത്വത്തിന്റെ മഹനീയതയ്ക്ക് ഉദാഹരണമാകുന്നു. സഹജീവി സ്‌നേഹത്തിന്റെ ഉറവ വറ്റാത്ത ഹൃദയവും പ്രത്യാശയുടെ കരങ്ങളുമാണ് വഴത്തലയെന്ന ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന പിന്നീട് മൂവാറ്റുപുഴ മാറാടിയിലേക്ക് താമസംമാറിയ തോമസ് ഓലിയാംകുന്നേലിനെ മറ്റു മനുഷ്യരില്‍നിന്ന് വ്യത്യസ്തമാക്കുന്നതും. ഏതു ദേശത്തായാലും മനുഷ്യന്റെ ദാരിദ്ര്യത്തിനും വേദനയ്ക്കും ഒരേ മുഖമാണ്. ഇതുകൊണ്ടുതന്നെയാണ് അമേരിക്കയില്‍ താമസിക്കുന്ന തോമസിന് വേദനിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ ഭാഷയോ ദേശമോ തടസമാവാത്തതും. ടെക്‌സസില്‍ താമസിക്കുന്ന തോമസിന്റെ സഹായ ഹസ്തങ്ങള്‍ തേടിയെത്തിയവരില്‍ നിരവധിപേരുണ്ട്. ലാഭനഷ്ട കണക്കുകളില്‍ തലപുകയ്ക്കുന്നവര്‍ക്കിടയിലും ജീവിതത്തിന്റെ ലഹരിയില്‍…

പ്രവാസി വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കും: ഐഎപിസിക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

കാനഡ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നോര്‍ത്ത് അമേരിക്കന്‍ മലാളികളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബിന്‍റെ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ബൈജു പകലോമറ്റത്തിന്‍റെ ചോദ്യത്തിന് മറുപടിയായി പ്രവാസി വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ പ്രയാസം മനസിലാക്കുന്നുവെന്ന് പ്രതികരിച്ച മുഖ്യമന്ത്രി, നിലവില്‍ വായ്പാ തിരിച്ചടവിനു ഒരു വര്‍ഷത്തെ കാലാവധി നീട്ടിക്കൊടുത്തിട്ടുണ്ടെന്നും അറിയിച്ചു. കൂടാതെ പലിശ ഇളവു നല്‍കുന്നതുമായി ബന്ധപ്പെട്ടു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ വിദേശത്തു താമസിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പകള്‍ക്കും ഇതര വായ്പകള്‍ക്കും പലിശയിളവും കാലാവധി നീട്ടിക്കൊടുക്കലും ഏര്‍പ്പെടുത്തുന്നതിന്‍റെ ആവശ്യകതയാണ് ഐഎപിസിക്ക് വേണ്ടി ബൈജു മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനും ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തന മേഖലയിലേക്കു കൂടുതല്‍ ആളുകളെ പരിശീലിപ്പിക്കുന്നതിനുമായി 2013ല്‍ സ്ഥാപിച്ച സംഘടനയാണ് ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബ്.…

കോവിഡ്-19: ആഴ്ചകള്‍ക്കുശേഷം ന്യൂയോര്‍ക്കില്‍ മരണ സംഖ്യ കുറഞ്ഞു: ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ ക്വോമൊ

ആല്‍ബനി: ആഴ്ചകള്‍ക്കുശേഷം ന്യൂയോര്‍ക്ക് സംസ്ഥാനത്ത് കോവിഡ്-19 ഏറ്റവും കുറഞ്ഞ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഗവര്‍ണ്ണര്‍ ആന്‍‌ഡ്രൂ ക്വോമോ. ഇത് ഒരു സുപ്രധാന നേട്ടമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഏപ്രില്‍ 8-ന് 799 മരണങ്ങളാണ് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ശനിയാഴ്ച 84 മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഒരാഴ്ച മുമ്പ് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 100 ല്‍ താഴെയാക്കുന്നത് അസാധ്യമായിരുന്നു എന്ന് ക്വോമോ പറഞ്ഞു. ‘ഒരു ദിവസം മരിച്ചവരുടെ എണ്ണം 100 ല്‍ താഴെയാക്കാന്‍ ഞാന്‍ എപ്പോഴും ചിന്തിച്ചിരുന്നു. അതിനുവേണ്ട എല്ലാ മുന്‍‌കരുതലുകളും ഞങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരികയായിരുന്നു. അത് ഫലം കണ്ടു എന്ന് ഇപ്പോള്‍ എനിക്ക് ബോധ്യമായി,’ അദ്ദേഹം പറഞ്ഞു. യുഎസിലെ കൊറോണ വൈറസിന്‍റെ കേന്ദ്രമായ ന്യൂയോര്‍ക്ക് സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കേസുകളിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

കോവിഡ്-19: അമേരിക്കയില്‍ മരണസംഖ്യ ഒരു ലക്ഷത്തോടടുക്കുന്നു, ന്യൂയോര്‍ക്ക് ടൈംസ് മരണപ്പെട്ടവരുടെ പേരുകള്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോവിഡ്-19 ബാധിച്ച് 96,046 പേര്‍ മരിച്ചു. അണുബാധ പിടിപെട്ടവരുടെ എണ്ണം 1,622,990 ആയി ഉയര്‍ന്നു. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മരണസംഖ്യ ഒരു ലക്ഷത്തോളമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, കൊറോണ വൈറസ് മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ പേരുകളുടെ ഒരു നീണ്ട പട്ടിക ന്യൂയോര്‍ക്ക് ടൈംസിന്റെ ഞായറാഴ്ച പതിപ്പിന്റെ ഹോം പേജില്‍ പ്രസിദ്ധീകരിച്ചു. ആറ് നിരകളിലായി രാജ്യത്തുടനീളം ജീവന്‍ നഷ്ടപ്പെട്ട ആളുകളുടെ പേരും സംക്ഷിപ്ത വിവരണവും പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘യുഎസ് ഡെത്ത് 100,000 ന് സമീപം, കണക്കാക്കാനാവാത്ത നഷ്ടം’ (യുഎസില്‍ ഏകദേശം ഒരു ദശലക്ഷം മരണങ്ങള്‍, കണക്കാക്കാനാവാത്ത നഷ്ടം) എന്ന തലക്കെട്ടും കൊടുത്തിട്ടുണ്ട്. ഉപശീര്‍ഷകത്തില്‍ ‘ഇത് വെറും പേരുകള്‍ മാത്രമല്ല, അവര്‍ നമ്മളായിരുന്നു’ എന്നും കൊടുത്തിട്ടുണ്ട്. പൊതുവായ ലേഖനങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, ഗ്രാഫിക്സ് എന്നിവയ്ക്ക് പകരമായി ഈ പട്ടികയാണ് പ്രസിദ്ധീകരിച്ചതെന്ന് ഗ്രാഫിക്സ് ഡെസ്കിന്‍റെ അസിസ്റ്റന്‍റ് എഡിറ്റര്‍ സിമോണ്‍ ലാന്‍ഡണ്‍…

കൊല്ലത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; മകന്‍ മനഃപ്പൂര്‍‌വ്വം കൊലപ്പെടുത്തിയതാണെന്ന വാര്‍ത്ത നിഷേധിച്ച് മാതാപിതാക്കള്‍

കൊല്ലം അഞ്ചലില്‍ യുവതി പാമ്പു കടിയേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ രംഗത്ത്. അഞ്ചല്‍ ഏറം വെള്ളശേരി വീട്ടില്‍ ഉത്രയെ ഭര്‍ത്താവ് സൂരജ് കൊലപ്പെടുത്തിയതാണെന്ന വാര്‍ത്ത നിഷേധിച്ചാണ് സൂരജിന്റെ‌ മാതാപിതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. മകന്‍ കുറ്റം ചെയ്‌തെന്ന് വിശ്വസിക്കുന്നില്ലെന്ന് പിതാവ് സുരേന്ദ്രന്‍ പറഞ്ഞു. രണ്ടുപേര്‍ കിടക്കുന്ന മുറിയില്‍ ഉത്തരയെ മാത്രം എങ്ങനെ പാമ്പിനെക്കൊണ്ടു കടിപ്പിക്കുമെന്ന് സുരേന്ദ്രന്‍ ചോദിക്കുന്നു. ഉത്രയുടെ വീട്ടുകാരുടെ ആരോപണം തെറ്റാണെന്ന് സൂരജിന്റെ മാതാവ് രേണുക പറഞ്ഞു. ഉത്തരയെ ആദ്യം പാമ്പ് കടിച്ചത് കിടപ്പുമുറിയില്‍വച്ചല്ലെന്നും, വീട്ടുമുറ്റത്തുവച്ചാണെന്നും വീട്ടുകാര്‍ പറയുന്നു. മാര്‍ച്ച്‌ മൂന്നിനാണ് ഉത്തരയെ സൂരജിന്റെ വീട്ടില്‍ നിന്ന് ആദ്യം പാമ്പ് കടിച്ചത്. എന്നാൽ ഭാര്യയെ താന്‍ കൊലപ്പെടുത്തിയതാണെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.ഇയാളെയും സുഹൃത്ത് പാമ്പു പിടുത്തക്കാരന്‍ സുരേഷിനെയും മറ്റൊരു ബന്ധുവിനെയും ഇന്ന് അറസ്റ്റു ചെയ്തേക്കും. സുരേഷുമായി സൂരജ് നിരന്തരം ബന്ധപ്പെട്ടതിനു തെളിവായി മൊബൈല്‍ രേഖകള്‍ ലഭിച്ചിട്ടുള്ളതായാണ് വിവരം.…

കൊറോണ വൈറസ്: രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും റെക്കോര്‍ഡ് വര്‍ധന, 24 മണിക്കൂറിനുള്ളില്‍ 6,767 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 6,767 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ അണുബാധ കേസുകളുടെ എണ്ണം 1,31,868 ആയി ഉയര്‍ന്നു. ആദ്യമായാണ് 24 മണിക്കൂറിനുള്ളില്‍ ഇത്രയധികം വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് കൊറോണ ബാധിച്ച് 147 പേര്‍ മരിച്ചുവെന്നും അതോടെ മരിച്ചവരുടെ എണ്ണം 3,867 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് 73,560 കൊറോണ കേസുകളുണ്ട്. 54,440 രോഗികളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. രോഗം ഭേദമായവര്‍ 41.28 ശതമാനമായി ഉയര്‍ന്നു. ലോകമെമ്പാടും കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളില്‍ ഇന്ത്യ പതിനൊന്നാം സ്ഥാനത്ത് മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2608 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 60 പേര്‍ മരിച്ചു. ഇതുവരെ, 1577 പേര്‍…

ലോക്ഡൗണ്‍ കാലത്ത് വേറിട്ടൊരു പൗരോഹിത്യ സ്വീകരണം: ജോസ് മാളേയ്ക്കല്‍

ബാള്‍ട്ടിമോര്‍: കോവിഡ് മഹാമാരിയുടെ ലോക്ഡൗണില്‍ എല്ലാ ആള്‍ക്കൂട്ട ആഘോഷങ്ങളും, മതാചാരങ്ങളും വേണ്ടെന്നുവയ്ക്കുæയോ, നീട്ടിവയ്ക്കുകയോ ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഇതാ വേറിട്ടൊരു പൗരോഹിത്യ സ്വീകരണം. ഡീക്കന്‍ മെല്‍വിന്‍ പോള്‍ മംഗലത്ത് ആണ് ലോക്ക്ഡൗണില്‍ തിരുപ്പട്ടം സ്വീകരിച്ച് വ്യത്യസ്തനായത്. ചിക്കാഗോ സെ. തോമസ് സീറോ മലബാര്‍ രൂപതയുടെ മൂന്നാമത്തെ ‘ബേബി പ്രീസ്റ്റ്’ കൂടിയായ ബാള്‍ട്ടിമോര്‍ സെ. അല്‍ഫോന്‍സാ ഇടവകയില്‍നിന്നുള്ള ഡീക്കന്‍ മെല്‍വിന്‍ പോള്‍ മംഗലത്ത് ചിക്കാഗോ മാര്‍ തോമാശ്ലീഹാ കത്തീഡ്രലില്‍ വച്ചു മെയ് 16 ശനിയാഴ്ച്ച രൂപതാ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തില്‍ നിന്നും തിêപ്പട്ടം സ്വീകരിച്ചുകൊണ്ട് തന്റെ ഏറ്റവും വലിയ ജീവിതസ്വപ്നമായിരുന്ന വൈദികവൃത്തിയില്‍ പ്രവേശിച്ചു. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന് സെമിനാരി പഠനങ്ങള്‍ യഥാസമയം പൂര്‍ത്തിയാക്കി 2018 ല്‍ തിêപ്പട്ടം സ്വീകരിച്ചു വൈദികരായി ഇപ്പോള്‍ രൂപതയില്‍ ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്ന രണ്ടാം തലമുറയില്‍പെട്ട റവ. ഫാ. കെവിന്‍ മുണ്ടക്കലും, റവ. ഫാ. രാജീവ് വലിയവീട്ടിലും…

മകളെ അപായപ്പെടുത്തുമെന്ന് ഒരിക്കലും കരുതിയില്ല, മകളുടെ കുഞ്ഞിനേയും അവര്‍ അപായപ്പെടുത്തും: പിതാവ്

കൊല്ലം അഞ്ചലില്‍ യുവതി പാമ്ബുകടിയേറ്റ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഉത്രയുടെ സഹോദരന്‍. സൂരജിന്‍റെ വീട്ടില്‍ കഴിയുന്ന ഉത്രയുടെ കുട്ടിയുടെ ജീവന്‍ അപകടത്തിലാണെന്ന് സഹോദരന്‍ പറയുകയുണ്ടായി. കൊലപാതകത്തില്‍ പങ്കുള്ള എല്ലാവരും പിടിയിലായിട്ടില്ല. കൊലപാതകത്തിലെ കൂട്ടുപ്രതികള്‍ ഇപ്പോഴും ആ കുടുംബത്തില്‍ തുടരുന്നത് കുഞ്ഞിന്‍റെ ജീവന് ഭീഷണിയാണെന്നും യുവാവ് വ്യക്തമാക്കി. ഉത്രയെയും തങ്ങളെയും സൂരജ് പലപ്പോഴും പണത്തിന്‍റെ പേരില്‍ ബുദ്ധിമുട്ടിച്ചിരുന്നതായി ഉത്രയുടെ പിതാവ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. പലപ്പോഴായി ആവശ്യപ്പെട്ട പണം മുഴുവന്‍ നല്‍കി. മകളെ അപായപ്പെടുത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സൂരജിന്‍റെ കുടുംബാംഗങ്ങള്‍ക്കും ഉത്രയുടെ മരണത്തില്‍ പങ്കുണ്ട്. സൂരജിന്‍റെ സഹോദരിയുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പണം നല്‍കുന്നതും താനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാര്യയെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചത് ഭര്‍ത്താവു തന്നെ, അഞ്ചലില്‍ നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നു

പാമ്പു കടിയേറ്റു ചികിത്സയിലായിരുന്ന യുവതി വീണ്ടും പാമ്പു കടിയേട് മരിച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍ പന്തികേടു തോന്നിയത് പോലീസിനു മാത്രമല്ല, ജനങ്ങള്‍ക്കും സംശയമുണ്ടായതായും ആ സംശയമാണ് ഇപ്പോള്‍ ദുരീകരിച്ചതെന്ന് അഞ്ചല്‍ ഏറ്റം വെള്ളശ്ശേരില്‍ വീട്ടില്‍ ഉത്ര (25) കുടുംബ വീട്ടിലെ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചത് കൊലപാതകമാണെന്ന പോലീസിന്റെ വെളിപ്പെടുത്തലോടെയാണ്. ഞെട്ടിക്കുന്ന ഈ സംഭവത്തില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജിനെയും രണ്ട് സഹായികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സഹായികളിലൊരാള്‍ പാമ്പുപിടുത്തക്കാരനാണ്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഉറക്കത്തില്‍ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നുവെന്നാണ് സൂചന. പാമ്പുപിടുത്തക്കാരില്‍ നിന്ന് പതിനായിരം രൂപയ്ക്ക് പാമ്പിനെ വിലയ്ക്ക് വാങ്ങിയതാണെന്ന് പൊലീസിന് വിവരം ലഭിച്ചു. മാര്‍ച്ച് രണ്ടിന് സൂരജിന്റെ വീട്ടില്‍വെച്ചാണ് ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേല്‍ക്കുന്നത്. തുടര്‍ന്ന് ചികിത്സയ്ക്കും വിശ്രമത്തിനുമായി ഉത്ര സ്വന്തം വീട്ടിലേക്ക് വന്നു. അവിടെ വെച്ച് മാര്‍ച്ച് ഏഴിന്…

ആശ്വാസ ഗാനങ്ങളുമായി ട്രിനിറ്റി ഇന്‍റര്‍നാഷണല്‍ മീഡിയ

ന്യൂയോര്‍ക്ക്: കോവിഡ് 19 വൈറസ് ബാധയില്‍ മാനസികവും ശാരീരികവും ആത്മീയവുമായി ദുരിതമനുഭവിക്കുന്ന ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ആശ്വാസത്തിന്‍റെയും പരിശുദ്ധാത്മ നിറവിന്‍റെയും സാന്ത്വനവും സന്ദേശവും നല്‍കുന്ന്ന ക്രിസ്തീയ ഗാനങ്ങളുമായി ട്രിനിറ്റി ഇന്‍റര്‍നാഷണല്‍ മീഡിയ. ഈ നൂറ്റാണ്ടിലെ മഹാവ്യാധിയാല്‍ ഭയചകിതരായിരിക്കുന്ന മനുഷ്യ സമൂഹത്തെ പ്രപഞ്ച സൃഷ്ടാവായ പരിശുദ്ധ ദൈവത്തിന്‍റെ കരങ്ങളില്‍ സമര്‍പ്പിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്ന ഗാനം മനസ്സിന് കുളിര്‍മ്മയും കാതുകള്‍ക്ക് ഇമ്പവും നല്‍കുന്നതാണ്. വര്‍ഷങ്ങളായി അമേരിക്കയിലെ ടെന്നസിയില്‍ സ്ഥിരതാമസമാക്കിയ അലക്സ് തോമസ് രചിച്ച് സെനു തോമസ് ഈണം പകര്‍ന്ന ‘പരമോന്നതാ നിന്‍ തൃക്കൈകളില്‍ പൂര്‍ണ്ണ സമര്‍പ്പണമേകിടുന്നു’ എന്ന മനോഹര ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകന്‍ കെസ്റ്ററാണ്. നൂറിലധികം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുള്ള അലക്സ് തോമസിന്‍റെ എഴുപതോളം ഗാനങ്ങള്‍ ആല്‍ബങ്ങളായി പുറത്തിറങ്ങിയിട്ടുണ്ട്. അലക്സ് രചിച്ച ഏതാനും ഗാനങ്ങള്‍ വിവിധ കണ്‍വന്‍ഷന്‍ ഗാനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊട്ടാരക്കര സ്കൂളില്‍ മ്യൂസിക് അദ്ധ്യാപകനായ സെനു തോമസ് മാര്‍ത്തോമ്മാ സഭയുടെ…